💓സഖാവ് 💓: ഭാഗം 46

sagav rafeena

രചന: റഫീന മുജീബ്

"ഇലക്ഷൻ ദിനം ".. അശ്വിൻ നേരത്തെ തന്നെ കോളേജിൽ എത്തിചേർന്നു. അച്ചായനും കാർത്തിയും ശ്യാമും എത്താൻ പിന്നെയും താമസിച്ചു. ഓരോ വിദ്യാർത്ഥികളായി എത്തിത്തുടങ്ങിയപ്പോഴേക്കും കോളേജിൽ ഇലക്ഷനു വേണ്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു. എല്ലാ വർഷവും ഇലക്ഷൻ നടക്കുന്ന അന്ന് കോളേജിൽ നല്ലതല്ലുണ്ടാവാറുണ്ട് ഫോർ ഫൈറ്റർസും പാണ്ടവാസും തമ്മിൽ, . പക്ഷെ അവർ സസ്പെന്ഷൻ ആയതുകൊണ്ട് ഈ ദിവസം ശാന്തമായി കടന്നുപോകും എന്നു തന്നെ ആണ് എല്ലാവരുടെയും കണക്കു കൂട്ടലുകൾ. വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്, ഇന്നലെ നടന്ന സംഭവത്തിൽ സകല വിദ്യാർത്ഥികളും പാണ്ടവാസിനെതിരെ തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അശ്വിനും പാത്തുവും വിജയിക്കുമെന്ന് നിസ്സംശയം പറയാൻ പറ്റും. ഇലക്ഷൻ തുടങ്ങിക്കഴിഞ്ഞാണ് ശിവ എത്തിയത്. അവൾ ഒറ്റയ്ക്ക് വരുന്നത് കണ്ട് എല്ലാവരും പാത്തുവിനെ അന്വേഷിച്ചു. അവളെ വിളിച്ചിട്ട് കിട്ടിയില്ല,

നേരത്തെ എത്തിയിട്ടുണ്ടാവും വിചാരിച്ചു എന്ന ശിവയുടെ മറുപടിയിൽ എല്ലാർക്കും നിരാശ തോന്നി. അശ്വിൻ അപ്പോൾ തന്നെ ഫോൺ എടുത്തു വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ എന്നു തന്നെ ആയിരുന്നു കേട്ടത്. അശ്വിന്റെ കയ്യിൽ അവളുടെ ഉപ്പിയുടെ നമ്പർ ഉണ്ട് പക്ഷെ അതിൽ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് തന്നെ ആയിരുന്നു. ഇതിപ്പോ എന്തു പണിയാ ആ കാന്താരി കാണിച്ചത് സ്ഥാനാർഥി ആണെന്നുള്ള വല്ല വിചാരവും ആ പെണ്ണിനുണ്ടോ ശ്യാം നീരസത്തോടെ പറഞ്ഞു. അത്രയ്ക്കും വല്ല പ്രോബ്ലം വന്നു കാണും അല്ലാതെ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യൂല, അല്ലെങ്കിൽ ഇവിടെയാകെ ഓടിച്ചാടി നടക്കുന്നുണ്ടാവും. അച്ചായൻ അവളെ അനുകൂലിച്ചു സംസാരിച്ചു. അതുതന്നെ നമ്മളെ പാത്തുമ്മാനെ നമ്മൾക്കറിഞ്ഞൂടെ കാർത്തിയും അവനോടൊപ്പം ചേർന്നു. എന്തായാലും വൈകുന്നേരം അവളുടെ വീട് വരെ ഒന്നു പോകാം എന്താ എന്നു അപ്പോൾ അറിയാലോ, കാണാത്തതു കൊണ്ട് മനസ്സിന് ഒരു സുഖമില്ല അശ്വിൻ സങ്കടത്തോടെ പറഞ്ഞു.

ഇലക്ഷൻ നല്ലത് രീതിയിൽ തന്നെ അവസാനിച്ചു. എല്ലാ തിരക്കും കഴിഞ്ഞു നേരം ഒരുപാട് വൈകിയാണ് അശ്വിനും കൂട്ടരും വീടാണഞത്. നേരം ഒരുപാട് വൈകിയത് കൊണ്ട് പാത്തുവിന്റെ വീട്ടിൽ പോകുന്ന കാര്യം അവർ ഉപേക്ഷിച്ചു. അശ്വിൻ ഒരുപാട് തവണ അവളെ വിളിച്ചു നോക്കി. കിട്ടാത്തതിന്റെ നിരാശ അവനു നല്ലവണ്ണം ഉണ്ട്. ഇങ്ങനെ ആദ്യമാണ് അവളോട് ഒന്നു മിണ്ടാതെ അവളെ ഒന്നു കാണാതെ എല്ലാം, ആ കാന്താരി കുസൃതിയും കുറുമ്പും കാണിച്ചു ഹൃദയത്തിൽ തന്നെ കേറിക്കൂടിയിട്ടുണ്ട്, അവളെ ആലോചിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. എത്ര കിടന്നിട്ടും ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു വരികയാണ്. അവൻ വീണ്ടും ഫോൺ എടുത്തു പുറത്തേക്കിറങ്ങി ഒന്നുകൂടി വിളിച്ചു. പതിവ് പല്ലവി തന്നെ, അവൻ നിരാശയോടെ ഉമ്മറപ്പടിയിൽ ഇരുന്നു. എന്തു പറ്റി മോളേ നിനക്ക് നിന്റെ സ്വരം ഒന്നു കേട്ടാൽ മതി, നിനക്കെന്നെ വിളിക്കണമെന്ന് തോന്നുന്നില്ലേ അവൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നു.

നീ ഇത്രമാത്രം എന്റെ മനസ്സിൽ വേരൂന്നിയത് ഞാൻ പോലും അറിഞ്ഞില്ലല്ലോ...? അവളെ ഓർത്തപ്പോൾ അവന്റെ കണ്ണിലും അറിയാതെ നനവ് പടർന്നു. കണ്ണീർ തന്നെ വെറുപ്പാണ് പറഞ്ഞു ആ ഫാക്ടറി വാങ്ങിയപ്പോൾ ആ അസുഖം എനിക്കും പകർന്നോ ദൈവമെ അവൻ ഒരു ചിരിയാലേ ശിവയെ ഓർത്തു. പിന്നെ കുറച്ചു നേരം ശിവയുമായി സംസാരിച്ചാണ് അവൻ കിടന്നത് ×××××××××××××××××××××××××× രാവിലെ എല്ലാവരും നേരത്തെ തന്നെ കോളേജിൽ എത്തി. ഇന്നാണ് റിസൾട്ട്‌ അറിയുന്നത്. എല്ലാവരും ആകാംഷയോടെ ഫലം കാത്തിരുന്നു. ഉച്ചയ്ക്ക് മുൻപ് തന്നെ ഫലങ്ങൾ പുറത്തു വന്നു.. വമ്പിച്ച ഭൂരിപക്ഷത്തോടെ സഖാവും പെങ്ങളും വിജയിച്ചിരിക്കുന്നു. ആഘോഷങ്ങൾ തുടങ്ങാൻ നിൽക്കുമ്പോഴാണ് എല്ലാവരും ആ കാര്യം ഓർക്കുന്നത് പാത്തു... പാത്തു എവിടെ...? ഇവിടെ ഈ ആഘോഷത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ആൾ ഇല്ല. അവരോടു പരിപാടി തുടങ്ങാൻ പറഞ്ഞു അശ്വിനും അച്ചായനും അവളെ തേടി പുറപ്പെട്ടു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story