💓സഖാവ് 💓: ഭാഗം 51

sagav rafeena

രചന: റഫീന മുജീബ്

" എടീ നശിച്ചവളെ എന്തു തോന്ന്യാസ്സാ നീ ഈ കാണിക്കുന്നത്...? അവരുടെ മുമ്പിൽ നിന്ന് ഓപ്പോൾ ഉറഞ്ഞു തുള്ളുകയായിരുന്നു. എനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു ഇവൻ നിന്റെ ആളാണെന്ന്, അഴിഞ്ഞാട്ടം ആരും കാണൂല വിചാരിച്ചോടീ അസത്തെ ഓപ്പോൾ ശിവയെ പിടിച്ചു അടിക്കാനായി കൈ ഓങ്ങി. പെട്ടന്ന് അശ്വിൻ ആ കയ്യിൽ കേറി പിടിച്ചു. ദേ തള്ളേ ഞാൻ മുന്പും നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ വേണ്ടാത്തത് പറയരുത് എന്ന്, അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു. ഓഹോ !! ഞാൻ പറയുന്നതാ കുറ്റം നിങ്ങൾക്ക് എല്ലാം കാണിക്കാം അല്ലേ...? ഏട്ടൻ എവിടെ ഇതൊന്നും കാണുന്നില്ലേ, മോളെ പറയുമ്പോൾ എന്ധോക്കെ ആയിരുന്നു, കാണട്ടെ മോളുടെ കൊണവതികാരം ഓപ്പോൾ ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ട് പോകാനൊരുങ്ങിയ അവരുടെ മുമ്പിൽ അശ്വിൻ തടസ്സമായി നിന്നു. ദേ.. പോകുന്നതൊക്കെ കൊള്ളാം, എന്തായാലും ഞാൻ ഇവളെതന്നെ കെട്ടു അതിത്തിരി നേരത്തെ ആവുന്നതിൽ സന്തോഷമെയുള്ളൂ. പോയി എല്ലാം പറയ്യ്,

പക്ഷെ അതു കഴിഞ്ഞു ആ ആറടി പൊക്കത്തിൽ ഒരു മൊതലില്ലേ? മനു അവനെ ഞാൻ വിശദമായി ഒന്നു കാണുന്നുണ്ട്, അമ്മയ്ക്കുള്ളതു കൂടി മകനു കൊടുത്തോളാം, ഓർമ്മയുണ്ടല്ലോ അല്ലേ മുമ്പത്തെ എന്റെ സ്വീകരണം അശ്വിൻ കൈ രണ്ടും ഒന്നു മുകളിലേക്കുയർത്തി മുഷ്ടി ഒന്നു ചുരുട്ടി ഒരു പുഞ്ചിരിയോടെ പറഞ്ഞു. അതു കേട്ടതും ഓപ്പോൾ മുഖത്തു ഒന്നു കൈ വെച്ചു, എന്നിട്ട് ഏന്ദോ ഓർത്തെന്നപോലെ പുറകോട്ടു നിന്നു. അശ്വിൻ അവരുടെ മുമ്പിൽ നിന്നും മാറികൊടുത്തു അവർക്ക് വഴിയൊരുക്കി. എന്താ പോകുന്നില്ലേ വേഗം പോയി പറ എന്റെ അമ്മായി തനിക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ഓപ്പോളെ നോക്കി അശ്വിൻ ഒരു ചിരിയോടെ പറഞ്ഞു. തങ്ങൾക്കു മുമ്പിൽ വിളറി വെളുത്തു നിൽക്കുന്ന ഓപ്പോളേ കണ്ട് ശിവയ്ക്കും ചിരി വന്നു. ഇതെന്താ അമ്മായി മിഴിച്ചു നിൽക്കുന്നേ വേഗം പോയി പറ എനിക്ക് കെട്ടാൻ മുട്ടി നിൽക്കാ അശ്വിൻ വീണ്ടും താഴ്മയോടെ പറഞ്ഞു. അത്.. പിന്നെ,, ഞാൻ,, ഞാനങ്ങോട്ടു ഓപ്പോൾ വിക്കി വിക്കി പറഞ്ഞു.

എങ്ങോട്ട് വേഗം പോയി പറ, അല്ലേ വേണ്ട ഞാൻ തന്നെ പറയാം അച്ഛാ.... !!അച്ഛാ.. !!അശ്വിൻ ഉറക്കെ വിളിക്കുന്നത് കേട്ട് ശിവയും ഓപ്പോളും പകച്ചു നിന്നു. അപ്പോഴേക്കും ശബ്ദം കേട്ടു ശിവൻ എത്തിയിരുന്നു. . അദ്ദേഹം സംശയത്തോടെ എല്ലാവരെയും ഒന്നു നോക്കി. ഒന്നുമില്ല അച്ഛാ ഇവർക്കെന്തോ പറയാനുണ്ടെന്നു അശ്വിൻ ഓപ്പോളേ ചൂണ്ടി പറഞ്ഞു. ശിവൻ ഓപ്പോളേ നോക്കി. അതൊന്നൂല്ല്യാ ഏട്ടാ ഇവരൊക്കെ നല്ല കുട്ട്യോളാ എത്ര ആത്മാർത്ഥമായിട്ടാ എല്ലാം ചെയ്യുന്നത് ഓപ്പോൾ അശ്വിനെ നോക്കി പറഞ്ഞു. അതു കേട്ട് ശിവ മിഴിച്ചു നിന്നു, ചിരി വന്നെങ്കിലും പിടിച്ചു നിന്നു. ആഹ് ആൺകുട്ട്യോൾ ആയാൽ ഇങ്ങനെ വേണം അല്ലാതെ മനുവിനെ പോലെ ഒന്നുള്ളതിലും നല്ലത് ഇല്ലാണ്ടിരിക്കൽ തന്ന്യാ, ശിവൻ അവരെ നോക്കി പറഞ്ഞു. ഓപ്പോൾക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും അതു പുറത്തു കാണിക്കാതെ ഒരു ചിരിയോടെ നിന്നു. അവരെ ഒന്നു നോക്കിയ ശേഷം ശിവൻ അവിടെ നിന്നും പോയി. അതേയ് കാര്യങ്ങൾക്ക് ഒരു തീരുമാനം ആയെങ്കിൽ ഒന്നു പോയി തരോ ഞങ്ങള്ക്ക് കുറച്ചു പരുപാടിയുണ്ട്,?

അശ്വിൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. ശിവയെ നോക്കി ഒന്നു ദഹിപ്പിച്ചു അവർ അവിടെ നിന്നും പോയി. ഇത് എന്തൊക്കെയാ ഏട്ടൻ പറഞ്ഞത് അവർ അടങ്ങി നിൽക്കുമെന്ന് തോന്നുന്നുണ്ടോ..? അവര് പോയ വഴിയേ നോക്കി ശിവ പറഞ്ഞു. അതൊക്കെ എനിക്കും അറിയാം അവര് പറയുന്നതിനു മുൻപ് കാര്യങ്ങൾ എനിക്ക് തന്നെ അച്ഛനോട്‌ പറയണം, അശ്വിൻ ഗൗരവത്തോടെ പറഞ്ഞു. അപ്പോഴേക്കും അവിടേക്ക് ലക്ഷ്മി വന്നു. മണവാട്ടിയായി ഒരുങ്ങിയ അവളെ ശിവ സ്നേഹത്തോടെ ചേർത്തു പിടിച്ചു. അധികം വൈകാതെ അവിനാഷും കുടുംബവും എത്തി. നിശ്ചയത്തിന്റെ ചടങ്ങുകൾ എല്ലാം നല്ലത് രീതിയിൽ തന്നെ അവസാനിച്ചു. അവിനാഷിന്റെ അമ്മ ലക്ഷ്മിയുടെ കയ്യിൽ ഒരു വളഇട്ടു കൊടുത്തു, അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. ശിവൻ അതു കണ്ടു സന്തോഷത്തോടെ പാർവതിയുടെ ഫോട്ടോയിലേക്ക് ഒന്നു നോക്കി. ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഇരിക്കുമ്പോഴാണ് അവിനാഷിന്റെ അമ്മ ഒരു ചിരിയോടെ ശിവയുടെ അടുത്തേക്ക് വന്നത്.

മോളു നന്നായി പാടുമെന്നു കേട്ടിട്ടുണ്ട് അവളുടെ മുടിയിൽ തഴുകികൊണ്ടു അവര് ചോദിച്ചു. അവളുടെ അമ്മ നന്നായി പാടുമായിരുന്നു, ഇവൾക്കാ അതൊക്കെ കിട്ടിയിരിക്കുന്നെ ശിവൻ അഭിമാനത്തോടെ പറഞ്ഞു. ആഹാ എന്നാ ഞങ്ങളൂടി കേൾക്കട്ടെ ആ ശബ്ദം മോളൊന്നു പാടിക്കേ.. അവര് സ്‌നേഹത്തോടെ പറഞ്ഞു. എല്ലാവരും അതു ഏറ്റു പറഞ്ഞപ്പോൾ അവൾ പാടി.. "മഴ പാടും കുളിരായി വന്നതാരോ ഇവനോ... തെന്നലായി തണലായി വന്നതാരോ ഇവനോ " പാട്ടിൽ എല്ലാവരും ലയിച്ചിരുന്നു പോയി. എല്ലാവരും അവളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു എല്ലാവരും യാത്രയായി. അശ്വിനും കൂട്ടരും യാത്ര പറഞ്ഞിറങ്ങി. ഉമ്മറത്തു ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് അശ്വിൻ നടന്നു. ശിവയെ എനിക്കിഷ്ടമാണ് ഒരു ജോലി ആയി ഞാൻ വന്നു ചോദിച്ചാൽ എനിക്കു തരുമോ അവളെ..? അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു അശ്വിൻ ചോദിച്ചു. മോൻ ധൈര്യമായിട്ടു വന്നു ചോദിച്ചോ ഞാൻ സന്തോഷത്തോടെ തരാം അവളെ, അവളെ സന്തോഷമാണ് എനിക്കു വലുത് നീ അവളുടെ കണ്ണു നിറയാൻ സമ്മതിക്കില്ല അതെനിക്ക് ഉറപ്പാ അയാൾ അവനെ വാത്സല്യത്തോടെ നോക്കി പറഞ്ഞു. അദ്ദേഹം പറയുന്നത് കേട്ട് എല്ലാവർക്കും സന്തോഷം ആയി. അവരോടു യാത്ര പറഞ്ഞു പോകുന്ന അവരെ ശിവ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു .... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story