💓സഖാവ് 💓: ഭാഗം 57

sagav rafeena

രചന: റഫീന മുജീബ്

തനിക്കു മുൻപിലുള്ള കാഴ്ച കണ്ടു തളരുന്നത് പോലെ പാത്തുവിനു തോന്നി. രക്തത്തിൽ കുളിച്ചു കിടക്കുന്ന അശ്വിൻ, അവന്റെ തല തന്റെ മടിയിൽവെച്ച് പൊട്ടിക്കരയുന്ന അച്ചായൻ, തൊട്ടടുത്ത ശിലപോലെയിരിക്കുന്ന ശിവ, അതിനടുത്തു തറയിൽ മുട്ടുകുത്തി ഇരുന്നു കൈകൾകൊണ്ട് മുഖംപൊത്തി പൊട്ടിക്കരയുന്ന കാർത്തി, ചുറ്റും കൂടിയവരൊക്കെ തേങ്ങലടക്കാൻ പാടുപെടുന്നുണ്ട്. പാത്തു എല്ലാവരെയും ഒന്നു നോക്കി. കയ്യിലുണ്ടായിരുന്ന ബാഗ് ഉതിർന്നു വീണു. തളർന്നു വീഴാൻ തുടങ്ങിയ അവൾ വേച്ച് വേച്ച് അശ്വിന്റെ അരികിലെത്തി. അവന്റെയരികിൽ മുട്ടു കുത്തിയിരുന്നു അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി. തന്റെ വിറയാർന്ന കൈകൾ കൊണ്ട് അവന്റെ മുഖമൊന്ന് തലോടി. ഇ... ഇ.. ക്കാ.. വിറയാർന്ന ശബ്ദത്തോടെ അവൾ വിളിച്ചു. എണീറ്റേ വേഗം എന്നെ പറ്റിച്ചത് മതി, ഞാൻ പേടിച്ചു, തമാശക്ക് ആണെങ്കിൽ പോലും ഇങ്ങനെയൊക്കെ ചെയ്യല്ലേ ട്ടോ... കണ്ടു നിൽക്കാൻ പറ്റില്ല ഈ പെങ്ങൾക്ക്,

അവൾ കരച്ചിലോടെ തന്നെ വിറച്ചുകൊണ്ട് പറഞ്ഞു. ഇക്കാ... ഇക്കാ... അവൾ വീണ്ടും വീണ്ടും അവനെ കുലുക്കി വിളിച്ചു. ഇച്ചായാ... പറഞ്ഞേ ഇക്കാനോട് എണീക്കാൻ, എനിക്കിത് സഹിക്കുന്നില്ല, അവൾ അച്ചായനോട് കരഞ്ഞുകൊണ്ടു പറഞ്ഞു. അതുകൂടി കേട്ടപ്പോൾ അച്ചായന്റെ കരച്ചിലിന്റെ ശക്തി കൂടി. ഒരു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ച് അച്ചായൻ പൊട്ടിക്കരഞ്ഞു. പോയി മോളെ.., നമ്മുടെ അച്ചു നമ്മളില്ലാത്ത ലോകത്തേക്ക് യാത്രയായി, അച്ചായൻ വിതുമ്പിക്കൊണ്ട് പറഞ്ഞു. അത് കേട്ടതും പാത്തു അവനെ ശക്തിയായി തള്ളി. നോ... ഇല്ല എന്റെ ഇക്ക അങ്ങനെ പോവില്ല, അങ്ങനെ പോവാൻ ഞാൻ സമ്മതിക്കൂല. നേരത്തെ വരാൻ പറഞ്ഞതാ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു, എന്നിട്ടിപ്പോ പറ്റിക്കുന്നത് കണ്ടോ.. പാത്തു കരച്ചിലും ചിരിയും കൂട്ടിക്കലർത്തി പറഞ്ഞു. ഇക്കാ എണീക്ക് ഇക്കാ.... എനിക്ക് നീ ഇല്ലാതെ പറ്റില്ല, ദേ ഇരിക്കണ് നോക്ക് ഒരുത്തി, കരയുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് പിടിച്ചിരിക്കാ പാവം, ഇക്ക അവളെ പേടിപ്പിക്കാതെ ഒന്നെണീക്ക്.

അവൾ ശക്തിയായി അശ്വിനെ പിടിച്ചുകുലുക്കി. അപ്പോഴേക്കും രണ്ടുമൂന്ന് ടീച്ചേഴ്സ് വന്ന് അവളെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി. അവൾ അവരെയെല്ലാം തട്ടിമാറ്റി ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു, ഒരുപാട് കരഞ്ഞു ക്ഷീണിതയായി നിലത്തേക്ക് ഊർന്നു വീണു. അവളെ അവിടെ നിന്ന് എല്ലാവരും ചേർന്ന് കൊണ്ടുപോയി. അബോധാവസ്ഥയിലും ഇക്കാ ഇക്കാ എന്ന് അവൾ മന്ത്രിച്ചു കൊണ്ടിരുന്നു. ആരോ വിളിച്ചറിയിച്ചാണ് ശ്യാം കോളേജിൽ എത്തിയത്. കേട്ടതൊന്നും നേരിൽ കാണുന്നത് വരെ അവൻ വിശ്വസിച്ചില്ല. തന്റെ പ്രിയപ്പെട്ടവന്റെ ദയനീയാവസ്ഥ കണ്ട് അവൻ അലമുറയിട്ടു കരഞ്ഞു. ഞൊടിയിടയിൽ വാർത്ത കാട്ടുതീ പോലെ പടർന്നു. കോളേജ് ഹീറോ, ഫോർ ഫൈറ്റേഴ്സിന്റെ നട്ടെല്ല്, എല്ലാവരുടെയും പ്രിയപ്പെട്ട നേതാവ്, എത്ര എതിരാളികൾ വന്നാലും പൊരുതി ജയിക്കുന്ന യോദ്ധാവ്, വിശേഷണങ്ങളേറെയാണ് അവന്. ആരുടേയോ കൊടും ക്രൂരതയ്ക്ക് ഇരയായപ്പോൾ ആ കോളേജിന്റെ നല്ലൊരു നായകനായിരുന്നു എല്ലാവർക്കും നഷ്ടപ്പെട്ടത്,

എല്ലാവരുടെയും പ്രിയപ്പെട്ട സഹപാഠി. വിതുമ്പലോടെയല്ലാതെ ആരും ആ വാർത്ത ശ്രവിച്ചില്ല. ചതിയിലൂടെ തകർത്തതാവും തങ്ങളുടെ പ്രിയപ്പെട്ടവനെ കേട്ടവർ മൊത്തം ഒരേ സ്വരത്തിൽ പറഞ്ഞു. പോലീസെത്തി ബോഡി അവിടുന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിന് അയക്കാൻ ഒരുങ്ങി. ഡാ.. നമ്മുടെ അച്ചുവിനെ തനിച്ചു വിടണ്ട ടാ നമുക്കും പോകാം കൂടെ അശ്വിന്റെ ബോഡി അവിടെ നിന്നും കൊണ്ടു പോകാനൊരുങ്ങിയപ്പോൾ കാർത്തി അലറി കരഞ്ഞു കൊണ്ട് പറഞ്ഞു. സംഭവത്തിന് ദൃസാക്ഷികൾ ആരെങ്കിലും ഉണ്ടോ..? അശ്വിന്റെ ബോഡി യോടൊപ്പം നടക്കാൻ ഒരുങ്ങിയപ്പോഴാണ് അച്ചായന്റെ കാതുകളിലേക്ക് സിഐയുടെ ചോദ്യം വന്നു പതിച്ചത്. അതു കേട്ടതും അച്ചായൻ അവിടെ തന്നെ തറഞ്ഞു നിന്നു. ശിവ.. അവളെ താനും മറന്നു, കൺമുമ്പിൽ തന്റെ പ്രിയപ്പെട്ടവൻ പിടഞ്ഞു വീഴുന്നത് കാണേണ്ടി വന്നവൾ, അവളെവിടെ...? അച്ചായൻ അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കി. നിശ്ചലയായി അതേ അവസ്ഥയിൽ തന്നെ ഇരിക്കുകയാണവൾ. അവളെ കണ്ടതും അവന്റെ ഉള്ളമൊന്ന് പിടഞ്ഞു. ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ശിവ, മോളെ.. അവൻ കരച്ചിലോടെ വിളിച്ചു.

നിറഞ്ഞു വന്ന കണ്ണുനീർ നിയന്ത്രിക്കാനായില്ല അവന്. ശിവ പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിന്നു. അവളുടെ ദൃഷ്ടിയും മനസ്സും എവിടെയോ ആണ് ശരീരം മാത്രം ഇവിടെയും, ഈ കുട്ടിയാണോ ദൃക്സാക്ഷി..? സിഐ അത് ചോദിച്ചു കൊണ്ട് അവിടേക്ക് വന്നു. അച്ചായൻ അതെ എന്നർത്ഥത്തിൽ തലയാട്ടി. ഞങ്ങൾക്ക് ചില കാര്യങ്ങൾ ഈ കുട്ടിയോട് ചോദിക്കാനുണ്ട് അയാൾ ശിവയുടെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. അതിപ്പോ നടക്കില്ല സാർ അതിനൊന്നും പറ്റിയ മാനസികാവസ്ഥയിൽ അല്ല ഇവൾ ഇപ്പോൾ, അച്ചായൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു. എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യേണ്ടേ..? അയാൾ കുറച്ചു ഗൗരവത്തോടെ പറഞ്ഞു. പറയുന്നത് കേൾക്ക് സാർ ഇവളെ നിങ്ങൾ പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ഞാൻ കൊണ്ടുവരാം അതാണ് നല്ലത്,

അല്ലാതെ ഈ നിമിഷം ഒരു ചോദ്യം ചെയ്യുൽ നടക്കില്ല. അച്ചായൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അത് ശരിയാണ് സാർ ഈ നിമിഷം അവളെ ചോദ്യം ചെയ്യാൻ ഞങ്ങൾ സമ്മതിക്കില്ല, അരുണും കൂട്ടരും അത് പറഞ്ഞു മുൻപോട്ട് വന്നു. കോളേജ് വിദ്യാർത്ഥികളോട് ഒരു കളി വേണ്ട എന്നതിനാലാവാം അദ്ദേഹംആ ഉദ്യമത്തിൽ നിന്നും പിന്മാറി. തന്റെ സഹപാഠികളായ രണ്ടു പെൺകുട്ടികളെ വിളിച്ച് ശിവയെ അവരുടെ കൈകളിൽ ഏല്പിച്ച ശേഷം അരുണേ ശിവയേയും പാത്തുവിനെ യും ശ്രദ്ധിക്കണമെന്നും പറഞ്ഞ് അച്ചായൻ കാർത്തിയും ശ്യാമും തന്റെ പ്രിയപ്പെട്ടവന്റെ ശരീരത്തിനെ അനുഗമിച്ചു. . ********** രാവിലെ തൊടിയിലെ മടലോക്കെ വെട്ടിക്കീറി വെക്കുകയായിരുന്നു നിർമ്മല. പതിവില്ലാതെ കുറച്ച് ആളുകൾ വരുന്നത് കണ്ടവൾ സംശയത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. മുറ്റത്തൊരു പന്തൽ കെട്ടണം ബോഡികൊണ്ടു വരുമ്പോഴേക്കും, അതിലൊരാളുടെ സംസാരം കേട്ടതും നിർമ്മലയുടെ ഉള്ളൊന്നു കാളി. അവൾ തന്റെ താലിയിലൊന്ന് മുറുക്കി പിടിച്ചു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story