💓സഖാവ് 💓: ഭാഗം 6

sagav rafeena

രചന: റഫീന മുജീബ്

 ഒരു നിമിഷം സംഭവിക്കുന്നതറിയാതെ എല്ലാവരും സ്തബ്ധരായി നിന്നു. എല്ലാവരും കാണികളായ നിന്നതല്ലാതെ ആരും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറായില്ല. നിസ്സഹായതയോടെ അവൾ എല്ലാവരെയും ഒന്നു നോക്കി. അയാൾപരിഹാസച്ചിരിയോടെ തന്നിലേക്കടുക്കുന്നത് ശിവ ഭീതിയോടെ നോക്കി. അവളുടെ അരികിലെത്തിയതും അയാൾ അവളുടെ മുടി കുത്തിൽ കയറി പിടിച്ചു. അയാളുടെ പിടുത്തത്തിൽ അവൾ വേദന കൊണ്ട് പുളഞ്ഞു. അയാൾ ഒരു ചിരിയാലെ കത്രിക മുടിയിലേക്ക് അടുപ്പിച്ചതും അവൾ കണ്ണുകളടച്ചു സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. മിഴിനീർ കണങ്ങൾ തന്റെ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങി. കൃഷ്ണ !!ഇവരിൽ നിന്നും നീ എന്നെ രക്ഷിക്കില്ലേ അവൾ ഉള്ളാലെ ഭഗവാനോടഭയംതേടി. പേടിയും സങ്കടവും കൊണ്ട് കണ്ണുകൾ തുറക്കാൻ തന്നെ അവൾക്ക് സാധിച്ചില്ല. പെട്ടെന്നാണ് ആഹ് !! എന്നൊരു അലർച്ചയോടെ അവളുടെ മുൻപിലേക്ക് ഒരാൾ വന്നു വീണത്.

കണ്ണുകൾ തുറന്ന ശിവ കണ്ടത് തന്റെ കാൽക്കൽ വീണു കിടക്കുന്ന അവരിലൊരാളെ യായിരുന്നു. തൊട്ടു മുൻപിൽ തന്നെ അവരെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഷർട്ടിന്റെ കൈ കുറച്ചു പൊക്കി വെച്ച് അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന മറ്റൊരാൾ. അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചു വന്നിട്ടുണ്ടായിരുന്നു. ചുരുട്ടിപ്പിടിച്ച കൈയിലെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. അയാൾ നടന്നടുക്കുന്നതിനനുസരിച്ച് കത്രിക യുമായി തന്റെ മുൻപിൽ നിന്നിരുന്ന ആൾ പേടിയോടെ പുറകോട്ട് പോകുന്നത് ശിവ ഭീതിയോടെ നോക്കി. ദേഷ്യത്തോടെ അയാൾ അവനെ കടന്നുപിടിച്ചു കൈ ചുരുട്ടി വയറിനിട്ടു ഒറ്റ തൊഴിയായിരുന്നു. ആഹ് "" എന്നൊരലർച്ചയോടെ അയാൾ അപ്പുറത്തേക്ക് മറിഞ്ഞുവീണു. പിന്നെ അവിടെ ഒരു ഇടിയുടെ പൂരം ആയിരുന്നു.

തടയാൻ വന്ന അയാളുടെ കൂട്ടുകാരെ വേറെ രണ്ടു ചേട്ടന്മാർ വന്നടിച്ചു നിരത്തി. അടികൊണ്ട് അവശനായി ചോരവാർന്ന് കിടക്കുന്ന അവന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് അവന് നേരെ തന്റെ വിരൽ ഉയർത്തി കൊണ്ട് മറ്റേയാൾ പറഞ്ഞു. സണ്ണി നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ് റാഗിംഗ് എന്ന പേരിൽ ഇവിടെ കിടന്ന് അഴിഞ്ഞാടരുത് എന്ന്. ഈ വക അഭ്യാസമൊന്നും ഞാനിവിടെ ഉള്ളപ്പോൾ നടക്കില്ല, ഇനിയും നീ ഒതുങ്ങാൻ ഉള്ള ഭാവം ഇല്ലെങ്കിൽ നിന്നെ ഒതുക്കാനുള്ള വഴി എനിക്കറിയാം, അയാൾ ദേഷ്യത്തോടെ അവിടെ നിന്നും തിരിഞ്ഞു നടന്നു. അപ്പുറത്ത് പേടിയോടെ നിൽക്കുന്ന ശിവയെ കണ്ടതും അയാളുടെ ദേഷ്യം ഒന്നുകൂടി കൂടി. അയാൾ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു. താനൊക്കെ ഒരു പെണ്ണാണോ ടീ..., ഒരുത്തൻ തന്റെ മുടി മുറിക്കാൻ ഒരുങ്ങിയിട്ടും കണ്ണീരും വാർത്തു നിൽക്കുന്നു ഇവളെയൊക്കെ ഞാൻ എന്നും പറഞ്ഞ് അയാൾ ശിവക്കു നേരെ മുഷ്ടിചുരുട്ടിയപ്പോഴേക്കും അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു.

അശ്വിൻ എന്തിനാ ആ കുട്ടിയോട് ദേഷ്യപ്പെടുന്നത്...? എന്ന് പറഞ്ഞ് കൂടെയുള്ള യാൾ അയാളെ വിളിച്ചു കൊണ്ടുപോയി. പെങ്ങളെ ക്ഷമിക്കണം അവനീ കണ്ണുനീർ വാർത്ത് നിൽക്കുന്ന പെൺകുട്ടികളെ കാണുന്നതേ കാലിയാണ്, അത് അവൻ വളർന്നു വന്ന സാഹചര്യം കൊണ്ടാണ് താൻ അത് കാര്യമാക്കേണ്ട, ആളൊരു പാവമാണ്. കൂടെയുണ്ടായിരുന്ന വേറൊരുത്തൻ വന്ന് ശിവയെ ആശ്വസിപ്പിച്ചു. അവർ മൂന്നാളും നടന്നകലുന്നത് നോക്കി ശിവ ഭീതിയോടെ നിന്നു. ആ ഇക്കാന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ താനാണ് അവരുടെ മുടി മുറിച്ചത് എന്ന്.... തന്റെ പിറകിൽ നിന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ശിവ കണ്ടത് രണ്ട് കൈയും എളിയിൽ കുത്തി നിൽക്കുന്ന ഒരു ഉമ്മച്ചിക്കുട്ടിയെ ആണ്, നല്ല സുന്ദരിക്കുട്ടി. തലയിലൂടെ ഇട്ടിരിക്കുന്ന തട്ടത്തിനിടയിലൂടെ അവളുടെ മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വരുന്നുണ്ട്. ശിവയെ നോക്കി അവൾ ഒന്ന് ചിരിച്ചു. ശിവയും അവൾക്ക് നേരെ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.

ഹായ്!! ഞാൻ ഫാത്തിമ നിദ എല്ലാവരും എന്നെ പാത്തു എന്ന് വിളിക്കും, താനും എന്നെ അങ്ങനെ വിളിച്ചോട്ടോ. അവൾ ശിവക്ക് നേരെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു. എന്റെ പേര് ശിവപാർവ്വതി, വീട്ടിൽ പാറു എന്ന് വിളിക്കും. ശിവയും ചിരിച്ചുകൊണ്ട് അവൾക്ക് കൈ കൊടുത്തു. ഞാൻ തന്നെ ശിവ എന്ന് വിളിച്ചോളാം പാത്തു ചിരിയോടെ പറഞ്ഞു. ന്യൂ അഡ്മിഷൻ ആണല്ലേ ഞാൻ ബി എ ഇംഗ്ലീഷ് താനോ...? ശിവയെ നോക്കി വീണ്ടും അവൾ ചോദിച്ചു. ഞാനും ബിഎ ഇംഗ്ലീഷ് ശിവ ചിരിച്ചുകൊണ്ടു പറഞ്ഞു. എന്നാ നമുക്കിനി ക്ലാസ്സ് തപ്പി പിടിക്കാം ശിവയെ ചേർത്തുപിടിച്ചുകൊണ്ട് പാത്തു ഒരു ചിരിയാലെ പറഞ്ഞു. അവർ രണ്ടു പേരും അവരുടെ ക്ലാസ് കണ്ടുപിടിച്ചു സീറ്റ് ഉറപ്പിച്ചു. പാത്തു തനി വായാടി ആണെന്ന് ശിവക്ക് കുറച്ചുനേരം കൊണ്ട് തന്നെ മനസ്സിലായി. ശിവ യാണെങ്കിൽ അധികമാരോടും വല്ലാതെ സംസാരിക്കുകയില്ല. എങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അവർ രണ്ടാളും പെട്ടെന്ന് കൂട്ടായി. ***** ****** ഇതേസമയം ഗ്രൗണ്ട് ഏരിയയിലെ ഇരിപ്പിടത്തിൽ ഇരിക്കുകയാണ് അശ്വിനും കാർത്തിക്കും ശ്യാമും.

നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടോന്നുമൊരു കാര്യമില്ല, പെൺകുട്ടികളായാൽ ഇങ്ങനെ തന്നെയാണ് അവർക്ക് ആണിനോളം തന്റെടം ഉണ്ടാവില്ല. അവന്റെ ദേഷ്യം കണ്ട് കാർത്തി പറഞ്ഞു. ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ഈ കണ്ണീരും നിസ്സഹായാവസ്ഥയും അതുകൊണ്ട് തന്നെ എനിക്ക് ഈ വക കാര്യങ്ങൾ കാണുമ്പോൾ ദേഷ്യം ഇരച്ചു കയറും, അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു. ദേ അന്തപ്പൻ വരുന്നു അവിടേക്ക് വരുന്ന അച്ചായനെ നോക്കി ശ്യാം പറഞ്ഞു. ബീഡിയുണ്ടോ സഖാവേ ഒരു ചായ കുടിക്കാൻ വന്നഉടനെ തന്നെ അച്ചായൻ ചിരിച്ചുകൊണ്ട് അശ്വിനെ നോക്കി പറഞ്ഞു. അവന്റെ മുഖം കണ്ടിട്ട് അച്ചായൻ സംശയത്തോടെ കാർത്തിയെ നോക്കി. കാർത്തി ഉണ്ടായ സംഭവം എല്ലാം വിശദീകരിച്ചു. നീ ഇത്ര ദേഷ്യപ്പെടണ്ട കാര്യമൊന്നുമില്ല അതു വിട്ടേക്ക്. ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട നീ വിഷമിച്ചാൽ ഞങ്ങൾ സങ്കടപ്പെടും അച്ചായൻ അശ്വിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ട് കാർത്തിയും ശ്യാമും കൂടി ചേർന്ന് അവരെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു. പിന്നെ നാലാളും ചേർന്ന് അവിടെ ഒരു സ്നേഹപ്രകടനം ആയിരുന്നു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story