💓സഖാവ് 💓: ഭാഗം 7

sagav rafeena

രചന: റഫീന മുജീബ്

 ഫസ്റ്റ് ഡേ ആയോണ്ട് ഫസ്റ്റ് ഇയേർസിന് അന്ന് കാര്യമായിട്ട് ക്ലാസ് ഒന്നും ഉണ്ടായില്ല. പരിചയപ്പെടലും പരിചയപ്പെടുത്തലും ആയി അന്നത്തെ ക്ലാസ്സ് പുരോഗമിച്ചു. ബ്രേക്ക് ടൈം ആയപ്പോൾ പാത്തു ശിവയെ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കാത്തതു കൊണ്ടു പാത്തു തനിയെ പുറത്തേക്ക് പോയി. കൈയിലുണ്ടായിരുന്ന ഒരു ബുക്ക് മറിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പാത്തു ഓടിവരുന്നത് കണ്ടത്. ഡീ നമ്മൾ വിചാരിച്ചത് പോലെ ഇതൊരു ശാന്തമായ അന്തരീക്ഷം ഒന്നും അല്ലെടീ ഓടി വന്ന ഉടനെ അവൾ കിതച്ചുകൊണ്ട് പറഞ്ഞു. ശിവ സംശയത്തോടെ അവളെ നോക്കി. ആഗ്രഹിച്ചു പഠിക്കാൻ വന്ന സ്ഥലം ഏതാണെന്ന് അറിയുമോ...? ഇവിടെ ദിവസവും ഒരു വഴക്കെങ്കിലും ഇല്ലാത്ത ദിവസം ഇല്ല എന്നാണ് പറയുന്നത്. ഇന്ന് നിന്നെ ആക്രമിച്ചവരില്ലേ അവരാണ് ഒരു ടീം, നിന്നെ രക്ഷിച്ചതാണ് അടുത്ത ടീം രണ്ടും കണക്കാണ്. ഇവരു തമ്മിൽ ഒരു ദിവസം പോലും അടി ഉണ്ടാക്കാതെയിരുന്നിട്ടില്ല. ഇന്ന് നിന്റെ പേരിൽ ആണെന്ന് മാത്രം. ഇന്ന് നിന്നെ രക്ഷിച്ച ആളില്ലേ...?

അയാളാണ് സഖാവ് അശ്വിൻ രാഘവ് ഈ കോളേജിലെ ഹീറോ, സകല തരുണീമണികളുടെ യും ആരാധനാപാത്രം, ആൾ ഇത്തിരി കലിപ്പൻ ആണ്, വേറെ ഒരാൾ കൂടിയുണ്ട് അയാളെ നമ്മൾ കണ്ടിട്ടില്ല ആന്റ്റോ ആന്റണി, അന്തപ്പൻ എന്നും അച്ചായൻ എന്നും അറിയപ്പെടുന്നു. സഖാവിന്റെ വലങ്കൈ. പിന്നെ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആ രണ്ടു പേരാണ് കാർത്തിക്, ശ്യാം ഇവരു നാലാളും ഈ കോളേജിൽ ഫോർ ഫൈറ്റേഴ്സ് എന്നാണ് അറിയപ്പെടുന്നത്. പാത്തു ഒന്നു നിർത്തി ശിവയെ നോക്കി. അവൾ ആകെ ഷോക്കായി നിൽക്കുകയാണ്. ഇനി മറ്റേ ടീം പാണ്ഡവാസ് എന്നാണ് അറിയപ്പെടുന്നത് എങ്കിലും തനി കൗരവരുടെ സ്വഭാവമാണ് ഇവർക്ക്. തല്ലുകൊള്ളിത്തരം അല്ലാതെ കയ്യിലില്ല. എല്ലാവിധ ആഭാസത്തരവും കയ്യിലുണ്ട്. നിന്നെ ആക്രമിച്ചവന്റെ പേര് സണ്ണി, രോഹിത്, നവീൻ, റഹീം, എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഇനി ഒരാൾ കൂടിയുണ്ട് ഇവരുടെ തല ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അവനെയാണ് തനി താന്തോന്നി. ഇവിടുത്തെ എംഎൽഎയുടെ മകൻ വൈശാഖ്.

അവൻ ഇന്നില്ലാത്തതുകൊണ്ടാണ് ഇവരുടെ വഴക്ക് ചെറിയരീതിയിൽ അവസാനിച്ചത്, അല്ലെങ്കിൽ രണ്ടും രണ്ടു വഴിക്കായിട്ടേ പിരിയൂ. ഇത്രയും പറഞ്ഞു അവൾ ശിവയെ ഒന്നു നോക്കി. കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയാണ് അവൾ. നീ പേടിക്കുകയൊന്നും വേണ്ട നമ്മൾ ഇവിടെ പഠിക്കാൻ അല്ലേ വന്നത് നമുക്കതു നോക്കാം. പാത്തു ഒരു കൂസലുമില്ലാതെ പറഞ്ഞു. ശിവയെ നിർബന്ധിച്ച് പാത്തു പുറത്തേക്ക് കൊണ്ടുപോയി. ക്യാൻഡീനും ലൈബ്രറിയും ഒക്കെ അവർ കേറി ഇറങ്ങി. ഫസ്റ്റ് ഡേ ആയതുകൊണ്ട് തന്നെ അന്ന് ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ നിന്നും രണ്ടാളും ഒരുമിച്ചാണ് ഇറങ്ങിയത്. അവിടെ ഒരു മരത്തിന്റെ കീഴിലായി ഇരിക്കുന്ന ഫോർ ഫൈറ്റേഴ്സിനെ പാത്തു ദൂരെനിന്നുതന്നെ കണ്ടു. അവരെ കണ്ടതും അവൾ ശിവയ്ക്ക് നേരെ കണ്ണുകളടച്ചു കാണിച്ചുകൊടുത്തു. നീ വാ നമുക്ക് അവരെ ഒന്ന് പരിചയപ്പെടാം കൂട്ടത്തിൽ നിന്നെ രക്ഷിച്ചതിന് ഒരു താങ്ക്സും പറയാം. ശിവയെ പിടിച്ചുകൊണ്ട് പാത്തു പറഞ്ഞു. അയ്യോ ഞാനൊന്നുമില്ല,

എനിക്ക് അയാളെ കാണുമ്പോൾ തന്നെ പേടിയാണ്, നീ വേണമെങ്കിൽ ചെല്ല് ഞാൻ ഇവിടെ നിൽക്കാം ശിവ ഒഴിഞ്ഞുമാറി കൊണ്ട് പറഞ്ഞു. പാത്തു എത്ര നിർബന്ധിച്ചിട്ടും അവൾ കൂടെ ചെല്ലാൻ തയ്യാറായില്ല. അവസാനം പാത്തു തനിച്ച് തന്നെ അവരുടെ അടുത്തേക്ക് പോയി. ഹായ് ഇക്കാ പുറം തിരിഞ്ഞുനിൽക്കുന്ന അശ്വിനെ വിളിച്ചു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നു. അവളുടെ ശബ്ദം കേട്ട് അവരെല്ലാം സംശയത്തോടെ തിരിഞ്ഞു നോക്കി. സോറി, ഏട്ടനാണ് എന്നറിയാം എന്നാലും എന്റെ നാവിൽ ആദ്യം ഇക്കാ എന്നെ വരൂ അവൾ ഒരു ക്ഷമാപണത്തോടെ പറഞ്ഞു. അതിനെന്താ നീ എന്നെ ആദ്യം വിളിച്ചത് ഇക്കാ എന്നല്ലേ പെങ്ങളു ഇനി അതുതന്നെ വിളിച്ചാൽ മതി. അവളെ നേരെ നോക്കിക്കൊണ്ട് അശ്വിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഹാ ... അപ്പൊ ഇങ്ങൾക്ക് ചിരിക്കാൻ ഒക്കെ അറിയോ...? അവൾ സംശയത്തോടെ അശ്വിനെ നോക്കി ചോദിച്ചു. അവളുടെ ചോദ്യം കേട്ട് ബാക്കിയുള്ളവരെല്ലാം ചിരി കടിച്ചമർത്തി നിന്നു. അതെന്താ കാന്താരി ഞാൻ മനുഷ്യനായി തോന്നിയില്ലേ നിനക്ക്,

അശ്വിൻ അവളെ നോക്കി ചോദിച്ചു. അല്ലാ നേരത്തെ എന്റെ കൂട്ടുകാരിയെ രക്ഷിച്ചു, പക്ഷേ തെറ്റ് അവളുടെ ഭാഗത്ത് അല്ലെങ്കിൽ കൂടിയും നിങ്ങൾ അവളോട് ദേഷ്യത്തോടെ ആണ് സംസാരിച്ചത്, അത് കണ്ടപ്പോൾ ചോദിച്ചതാ. ഓഹോ.. ആ മുടിമുറിച്ച കേസി ന്റെ ഫ്രണ്ട് ആണോ....? അശ്വിൻ അവളെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു. അത് പെങ്ങളെ ഇവനു ചിരിക്കാൻ അറിയാത്തതുകൊണ്ടല്ല അവനു കരയുന്നവരെ ഇഷ്ടമില്ലാത്തതു കൊണ്ടാണ്. അവരുടെ സംസാരത്തിൽ ഇടയ്ക്ക് ശ്യാം കേറി പറഞ്ഞു. അവൾ ഒരു പാവമാണ് തനി നാട്ടിൻപുറത്തുകാരി, ഇതൊക്കെ കണ്ട് ആകെ പേടിച്ചു നിൽക്കുവാണ്. എന്നാലേ ആ നാട്ടിൻപുറത്തുകാരി യോട് പോയി പറഞ്ഞേക്ക് ഇങ്ങനെ എവിടെയും കണ്ണീർ തൂകി പ്രതികരിക്കേണ്ടിടത്തു മൗനമായി നിന്നാൽ ജീവിതത്തിൽ ഒരുപാട് കരയേണ്ടി വരുമെന്ന് അതുപറയുമ്പോൾ അശ്വിന്റെ വാക്കുകൾ കടുത്തതായിരുന്നു. അവരെ നോക്കി അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി. അവർ പോകുന്നത് നോക്കി ബാക്കിയുള്ളവർ അവിടെത്തന്നെ നിന്നു.

എന്നിട്ട് എവിടെ ആ നാട്ടിൻപുറത്തുകാരി ഞാൻ കണ്ടില്ലല്ലോ ആളെ അച്ചായൻ പാത്തുവിനെ നോക്കി ചോദിച്ചു. ഇങ്ങോട്ടു വരാൻ പേടി ആയതുകൊണ്ട് അവിടെ നിൽക്കുന്നുണ്ട് പാത്തു അവൾ നിൽക്കുന്നിടത്ത് ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവർ അവളെ നോക്കിയെങ്കിലും മുന്നിൽ കുട്ടികൾ ഉണ്ടായതിനാൽ അവളെ വ്യക്തമായി കാണാൻ സാധിച്ചില്ല. അവരോട് യാത്ര പറഞ്ഞു പാത്തു ശിവയുടെ അരികിലേക്ക് ചെന്നു. രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്. ശിവ വയൽ കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ചേച്ചിയെ. അവൾ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. ചെന്ന ഉടനെ തന്നെ ചേച്ചി വിശേഷങ്ങൾ ചോദിച്ചറിയാൻ ഉള്ള തത്രപ്പാടിലായിരുന്നു. കോളേജിൽ നടന്ന വിഷയം എല്ലാം മനപ്പൂർവം അവൾ അവരിൽ നിന്നും മറച്ചുവെച്ചു. വൈകീട്ട് മുത്തശ്ശിയുടെ കൂടെ ഇരുന്ന് രാമനാമം ചൊല്ലുന്നത് അവിടെ പതിവാണ്. ശിവ നന്നായി പാടും അവളുടെ കീർത്തനം കേട്ടുകൊണ്ടാണ് അച്ഛൻ ശിവൻ വീട്ടിലേക്ക് കയറിവന്നത്.

കയ്യിലുള്ള പോതി രണ്ട് മക്കൾക്ക് വീതിച്ചു കൊടുത്തു അയാളും അവരോടൊപ്പം കൂടി. രാത്രി ചേച്ചിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും ശിവയുടെ മനസ്സിൽ ആധിയായിരുന്നു. നാളെ ഇനി എന്തൊക്കെ ഉണ്ടാകും കോളേജിൽ. അശ്വിന്റെ മുഖം മനസ്സിലേക്ക് വന്നതും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം കടന്നുകൂടി. മോൾ ഇവിടെ എത്ര നേരമായി ഇരിക്കുന്നത് എന്നറിയാമോ....? ചിന്തകളെ ഭേദിച്ചുകൊണ്ട് അച്ഛന്റെ ശബ്ദം അവളെ ശ്രവണേന്ദ്രിയങ്ങളിൽ തുളച്ചുകയറി. അവൾ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. വന്ന് വല്ലതും കഴിച്ചു കിടക്കാൻ നോക്ക് മോളെ..., അയാൾ ദയനീയതയോടെ അവളോട് പറഞ്ഞു. അച്ഛന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിട്ടുണ്ടായിരുന്നു. മനസ്സ് പ്രശ്ബ്ദമായിരുന്നു, രാത്രി ഏറെ വൈകിയാണ് അവൾ ഉറക്കത്തെ പുൽകിയത്. രാവിലെ ഉണരുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം തന്നെ ഓടിയെത്തിയതും തന്റെ സഖാവിന്റെ മുഖമായിരുന്നു. പിരിയാൻ ആയിരുന്നെങ്കിൽ എന്തിന് സഖാവേ നീ എന്നെ സ്നേഹിച്ചു...,

എന്റെ കൂടെ നിന്ന് നീ എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു, ഞാൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയപ്പോൾ എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി നീ അകന്നു. നിന്നെ പ്രണയിച്ച ഞാൻ നിന്നിലൂടെ ലോകം കാണാൻ തുടങ്ങിയപ്പോൾ എനിക്ക് ചുറ്റും ഇരുട്ടു മൂടപ്പെട്ടു. ഞാനെന്ന സത്യം നിന്നിലേക്ക് ചുരുങ്ങാൻ ഇനിയെത്ര കാലങ്ങൾ കാത്തിരിക്കണം. ഇന്ന് നീ എല്ലാവരിലും ഓർമയാണ്, എന്നാൽ എന്നിൽ നീ ഓർമ്മയല്ല, എന്റെ ഉള്ളിൽ നീ ഒരിക്കലും മരിച്ചിട്ടുമില്ല..... ജീവിക്കുകയാണ് ഞാൻ നിന്നോടൊപ്പം എന്റെ പ്രണയത്തിൽ.... നാളെ ഞാൻ ഇല്ലാതായാലും, നമ്മുടെ കോളേജ് ഉള്ളടത്തോളം കാലം നീ മരണമില്ലാത്ത സത്യമായി മാറും. ഇന്ന് ഞാൻ വീണ്ടും ആ പടി കയറുകയാണ്, നമ്മുടെ പ്രണയം പൂത്തുലഞ്ഞ എന്റെ സ്വപ്നങ്ങൾ തകർത്തെറിയപ്പെട്ട ആ തിരുമുറ്റത്തേക്ക് ഒരിക്കൽക്കൂടി ഞാൻ കയറി ചെല്ലുകയാണ്. നീ എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ.......... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story