സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 1

Sagavinte Swantham Chembarathi

രചന: നേത്ര

നിനക്ക് വേണ്ടിയായിരുന്നു സഖാവെ അവളുടെ കാത്തിരിപ്പ്..... ഋതുക്കൾ മാറുന്നുണ്ടയിരുന്നു.... അവളും അത് അറിഞ്ഞിട്ടുണ്ടാകാം........... എങ്കിലും ആ പ്രണയത്തിന്റെ ഒരംശം പോലും കുറഞ്ഞിട്ടില്ല ഇന്നും.... നിന്റെ വരവ് അത് മാത്രമായിരുന്നു ഈ ലോകം ഭ്രാന്തിയെന്ന് മുദ്ര കുത്തിയവൾക്ക് ആശ്വാസം..... അതിന് വേണ്ടി ഇനിയൊരു യുഗം മുഴുവൻ കാത്തിരിക്കാനും അവൾ ഒരുക്കമാണ്.... നീ തിരികെ വരുമെന്നൊരു വാക്ക് മാത്രം മതി.... എവിടെയാണെന്ന് അറിയില്ല.... മാറ്റങ്ങൾ ഒരുപാട് വന്നു.... ഇലകൾ പൊഴിഞ്ഞു.... പക്ഷെ അന്നും ഇന്നും ഇവിടെ നിറഞ്ഞു നിൽക്കുന്ന ചില മുഖമൂടി അണിഞ്ഞ മനുഷ്യരെ മാത്രം തിരിച്ചറിയാൻ ആവുന്നില്ല.... നിനക്കയുള്ള ഈ കാത്തിരിപ്പ് ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നുണ്ട് സഖാവെ........... ഇന്നും ആ വിരലുകൾ എന്റെ വിരലുകളുമായി കോർത്തു തന്നെ ഇരിക്കുന്നുണ്ടെന്ന് തോന്നുന്നു.....

തനിച്ച് ആ വരാന്തകളിലൂടെ നടക്കുമ്പോൾ ഇന്നും സഖാവിന്റെ സാമിപ്യം അവിടെ നിറഞ്ഞു നിൽക്കുന്നത് പോലെ.... ആ മുദ്രാവാക്യങ്ങളും..... അവസാനമായി സഖാവിന്റെ തൂലികയിൽ നിന്ന് അടർന്നു വീണ അക്ഷരങ്ങൾ ഇന്നും ആ പുസ്തകതാളിൽ ചിതലരിക്കാതെ ശേഷിക്കുന്നുണ്ട്.... ചിലരൊക്കെ ഇന്നും ഓർക്കുന്നുണ്ട് സഖാവെ..... ഈ ഭ്രാന്തിയെ പോലെ..... ഒറ്റക്കിരിക്കുമ്പോൾ പിന്നിൽ നിന്ന് സഖാവെ എന്നൊരു വിളിക്കായി കാതോർക്കാറുണ്ട്.... തോന്നലാണെന്ന് അറിഞ്ഞിട്ട് കൂടെ അവിടമാകെ സഖാവിനെ തിരഞ്ഞിട്ടുണ്ട്...... എന്നെങ്കിലും ആ തോന്നലുകൾ സത്യമായാലോ.....* ഡയറി താളുകളിൽ അവസാന വരിയും എഴുതി തീർത്ത് അവൾ ആ ഡയറി അടച്ചു വെച്ചു..... അൽപനേരം എന്തോ ആലോചനയിൽ എന്നത് പോൽ അവൾ അവിടെ തന്നെ ഇരുന്നു..... കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ പുറത്തേക്ക് ചാടാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു..... എന്തോ ഓർത്തത് പോലെ അവൾ അവിടെ നിന്നും എഴുനേറ്റു മുറിയുടെ പുറത്തേക്ക് നടന്നു.....

ആ മുറിയുടെ തൊട്ടു അരികിലായുള്ള മറ്റൊരു മുറിക്ക് മുന്നിൽ അവൾ നിന്നു...... അടഞ്ഞിരിക്കുന്ന ആ വാതിലുകൾ ഇത്തിരി നേരം നോക്കി നിന്നു..... ഓർമകളുടെ വേലിയേറ്റം നടക്കുന്നുണ്ട് ഉള്ളിൽ.... കണ്ണുകളിൽ തെളിഞ്ഞു കൊണ്ടിരിക്കുന്ന ഓരോ മുഖവും അവളുടെ മനസിനെ പിടിച്ചു കുലുക്കുന്നുണ്ട്.... *എവിടെയാണ് സഖാവെ....* ഒരായിരം തവണ മനസ്സിൽ ആ ചോദ്യം തന്നെ ഉരുവിട്ട് കൊണ്ടിരുന്നു.... കണ്ണുകൾ അമർത്തി തുടച്ചു ആ അടഞ്ഞിരിക്കുന്ന വാതിൽ പതുക്കെ തുറന്നു..... ഇരുൾ മുടിയ ആ മുറിയുടെ ഉള്ളിൽ ഇത്തിരി പ്രകാശം വ്യാപിച്ചത് ആ വാതിലുകൾ തുറന്നപ്പോൾ ആണെന്ന് അവൾക്ക് തോന്നി.... ഏട്ടാ...... നാവിൽ നിന്ന് ആ നാമം വീണപ്പോളും ആ മുറിയിലാകെ ശാന്തത മാത്രമായിരുന്നു..... നെടുവിർപ്പിട്ടു കൊണ്ടു അവൾ ഓരോ അടിയും ഉള്ളിലേക്ക് എടുത്തു വെച്ചു........ജനലുകൾ തുറന്നിട്ടു.... ഒരു ഇളകാറ്റു അവളെ തലോടി കടന്നു പോയി..... ആ ജനൽ പാളിയിലുടെ കടന്നു വന്ന സൂര്യപ്രകാശം അവിടമാകെ വെളിച്ചം പരത്തി...... അവൾ ആ മുറി അകമാനം ഒന്നു വീക്ഷിച്ചു.....

മാറ്റങ്ങൾ അവിടെയും നിറഞ്ഞു നിൽക്കുന്നു..... നിറങ്ങൾ കൊണ്ടു നിറഞ്ഞിരുന്ന ഈ മുറിയിന്നു ആ നിറങ്ങൾ പോലും മറന്നു തുടങ്ങിയിരിക്കുന്നു..... നിലത്തു ചിന്നി ചിതറി കിടക്കുന്ന മൊബൈൽ ഫോൺ..... ഈ മാസം ഇത്‌ നാലാമത്തെ ഫോൺ ആണെന്ന് അവൾ ഓർത്തു..... ആ നിലത്തു തന്നെ കാൽമുട്ടിൽ മുഖം ഒളിപ്പിച്ചു ഇരിക്കുന്ന ആ ആളെ അവൾ ഒന്നു നോക്കി...... അവനെ കാണെ അവളുടെ ഉള്ളിൽ ഒരു കുഞ്ഞിനോട് എന്നത് പോലെ വാത്സല്യം നിറഞ്ഞു.....അവന്റെ അടുത്ത് ഇരുന്നു ആ നീണ്ട മുടി ഇഴകളെ തലോടുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അലറി വിളിച്ചു കരയുന്നുണ്ടായിരുന്നു അവൾ..... അവളുടെ സാമിപ്യം അവൻ അറിയുന്നുണ്ടായിരിന്നു.... എങ്കിലും തല ഒരു പ്രാവശ്യം പോലും ഉയർന്നില്ല............... അവന്റെ അരികിൽ കിടന്ന ഒരു പുസ്തകം അപ്പോളാണ് അവളുടെ കണ്ണുകളിൽ ഉടക്കിയത്.., കൈ എത്തി അത് എടുത്തു ഓരോ താളുകളും മറിച്ചു നോക്കുമ്പോളും അവൾ അറിയുന്നുണ്ടായിരുന്നു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം...... അവന്റെ ഗന്ധം.....

ആ കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണുനീർ അവന്റെ കൈയിലേക്ക് ഇറ്റ് വീണു............ ആ കണ്ണുനീർ പോലും അവനെ പൊള്ളികുന്നുണ്ടായിരുന്നു..... എങ്കിലും ആ കണ്ണുനീർ കാണാനുള്ള ധൈര്യമില്ലാത്ത പോലെ വീണ്ടും ആ മുഖം ഒന്നുകൂടി കാൽമുട്ടിലേക്ക് ഒളിപ്പിച്ചു...... ഏറെ നേരം അവിടെ കുഞ്ഞു തേങ്ങൽ അല്ലാതെ മറ്റൊരു ശബ്ദവും കടന്നു വന്നില്ല..... പ്രകൃതി പോലും ആ നിമിഷം അവൾക്കൊപ്പം കണ്ണുനീർ പോയിച്ചു.......... ഏട്ടാ..... അവസാന പ്രതീക്ഷ എന്നത് പോലെ അവൾ അവനെ ഒരിക്കൽ കൂടെ വിളിച്ചു..... ആ നിറഞ്ഞ കണ്ണുകൾ കാണാൻ ആവാതെ അവൻ സ്വയം നിയന്ദ്രിച്ചു അവിടെ നിന്നും തെല്ലും നീങ്ങിയില്ല....... സഖാവെ....... അവളുടെ നാവിൽ നിന്ന് ആ ശബ്ദം ഉതിർന്ന് വീണതും അത്രയും സമയം പിടിച്ചു വച്ച സർവ നിയന്ത്രണവും വിട്ടു പോയി...... അവളെ നെഞ്ചോടു ചേർക്കുമ്പോൾ അവനും പൊട്ടികരയുകയായിരുന്നു............

വെറുത്തോ എന്നെ.... ആ ശബ്ദം ഇടറിയിരുന്നു..... ഇല്ല എന്ന് ആ കണ്ണുകളിൽ നോക്കി പറയുമ്പോളും പിന്നീട് ആ കൈകൾ വീണ്ടും അവളെ ചേർത്തു പിടിക്കുമ്പോളും അവൾ ഓർക്കുവായിരുന്നു പ്രിയപ്പെട്ടതെല്ലാം നഷ്ടമായ ആ നാളുകൾ.... അവന്റെ ഓർമകളും ആ നാളുകളിൽ തന്നെ വലയം തീർത്തു..... രണ്ടു പേരെയും ഉള്ളിൽ ഒരു മുഖം തെളിഞ്ഞു..... ഉള്ളിൽ തെളിഞ്ഞു വന്ന മാറ്റു മുഖങ്ങളെക്കൾ തിളക്കം ഉണ്ടായിരുന്നു ആ മുഖത്തിനു.... ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു കാണുന്ന ആ നുണകുഴി കവിളുകൾ......... മുഖത്തേക്ക് വീണു കിടക്കുന്ന മുടി..... ബ്രൗൺ കണ്ണുകൾ..... ഗൗരവം നിറഞ്ഞ ആ മുഖത്തു എന്നെങ്കിലും കടന്നു വന്നിരുന്ന പുഞ്ചിരിക്ക് പോലും വല്ലാത്തൊരു ഭംഗിയായിരുന്നു..... ഇരു ഹൃദയവും ഒരുപോലെ മിടിച്ചത് ആ മുഖം ഓർത്തപ്പോളാവാം.... സഖാവ്‌..... ഈ സഖാവിന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഒരു പെണ്ണെ ഉണ്ടാകു......... അത് ഈ ചെമ്പരത്തി പെണ്ണ് മാത്രമാകും..... അതെ പ്രണയമാണ് പെണ്ണെ.... എന്നിൽ ഭ്രാന്തായി പടർന്നു കേറിയ ഈ ചെമ്പരത്തിയോട്.....

നിന്റെ ആഗ്രഹം പോലെ ഇനി നീ ഈ സഖാവിന്റെ സ്വന്തം ചെമ്പരത്തിയാകും....... സഖാവ്‌...... നിന്നെ അല്ലാതെ മറ്റാരെയും ഞാൻ ഇന്ന് വരെ മോഹിച്ചിട്ടില്ല പെണ്ണെ.... നഷ്ടങ്ങളുടെ താളുകളിൽ നിന്റെ പേര് ചേർക്കാൻ വയ്യാത്തോണ്ടാ ഇത്രയും നാൾ അകറ്റി നിർത്തിയത്.........ഇന്ന് ഈ നിമിഷം എന്നെ നീ അകറ്റി നിർത്തുന്നത് എന്തിനാ എന്ന് അറിയാം പെണ്ണെ..... എങ്കിലും ഒരിക്കൽ നീയും തിരിച്ചറിയും ഞാൻ.... നിന്റെ സഖാവ്‌ ചെയ്തതായിരുന്നു ശരി എന്ന്..... ഒരിക്കലും നിന്നെ മറക്കാൻ എനിക്കാവില്ല പെണ്ണെ.... കാത്തിരിക്കും നിന്റെ മനസ്സിൽ പതിഞ്ഞു പോയ ചില തെറ്റുകൾ തീരുതുന്ന അന്ന് വരെ.............. തിരികെ വരും ഞാൻ.......,.... പ്രിയപ്പെട്ടതൊക്കെ ഇവിടെയാകുമ്പോൾ എങനെ എനിക്ക് മാത്രം തിരികെ വരാതിരിക്കാൻ ആവും..... അത് വരെ ഇവനെ എന്റെ പ്രണാനേ നിന്നെ ഏല്പിക്കുകയാ ഞാൻ.... അവനു നീയേ ഉള്ളു....

. നോക്കിക്കോളാണേ അവനെ...... കാതുകളിൽ അവന്റെ ശബ്ദം മാത്രം ഉയർന്നു...... സത്യമേതാണെന്ന് തിരിച്ചറിയാൻ ആവാത്ത ആ നിമിഷം ചെയ്തു പോയ ഏറ്റവും വലിയ തെറ്റ്...... പ്രണയവും വാത്സല്യവും മൂല്യം നിർണായിക്കപ്പെടേണ്ടി വന്ന നിമിഷം..... തെറ്റായി പോയി...... കണ്ണുകൾക്ക് മുന്നിൽ സ്വന്തം സഖാവാണെന്ന് ഓർക്കാൻ ഉള്ള ബുദ്ധിയോ വിവേകമോ ആ നിമിഷം ഉണർന്നില്ല..... എല്ലാം തെറ്റായി പോയി...... എങ്കിലും എനിക്ക് തന്ന വാക്ക്..... വരില്ലേ സഖാവെ..... സഖാവിന്റെ ചെമ്പരത്തിക്കായി..... അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു....... അവന്റെ നെഞ്ചിൽ ചാരി കിടന്നു കണ്ണുകൾ മുടുമ്പോളും അവളുടെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു...... അവളുടെ മാത്രം സഖാവിന്റെ..... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story