സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 10

Sagavinte Swantham Chembarathi

രചന: നേത്ര

കഴിഞ്ഞു പോയ ഓർമ്മകളുടെ കുരമ്പ്...... എല്ലാം തകർന്നു ആ വരാന്തയിൽ ഒരിക്കെ കൂടെ അവൾ ഇരുന്നു.... അവളെ ചേർത്ത് പിടിച്ചു തന്നെ ക്ഷമയും...... കാലങ്ങൾ എത്ര കഴിഞ്ഞാലും ആ മുറിവ് ഉണങ്ങില്ല..... കാലങ്ങൾക്കും മായ്ക്കാൻ ആവാത്ത മുറിവുകളും ഉണ്ട്..........ചിലപ്പോളൊക്കെ ആരുമറിയില്ലെന്നേ ഉള്ളു..... ആരെയും അറിയിക്കില്ലെന്നേ ഉള്ളു...... പെട്ടന്ന് ഉള്ള നമിയുടെ കരച്ചിൽ ശബ്ദമായിരുന്നു കോളേജ് ചുറ്റി കാണുന്ന മാനവിനെയും തനുനെയും അവളെ അടുത്ത് എത്തിച്ചത്..................... ഇന്ന് വരെ അവൾ കാരഞ്ഞു കണ്ടിട്ടില്ല...... ആരോടും അങ്ങനെ നന്നായി അടുപ്പം ഇല്ലെങ്കിലും ചെറിയൊരു പുഞ്ചിരി ആ ചുണ്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകുമായിരുന്നു..... എത്ര തവണ തനു അവളോട് ചോദിച്ചിട്ടുണ്ടെന്നോ നിനക്ക് എങനെയാ ഇത്രയും നന്നായി പുഞ്ചിരിക്കാൻ ആവുന്നത് എന്ന്......

എന്നാൽ അവരാരുമറിയാതെ അറിയിക്കാതെ അവളുടെ ഉള്ളിൽ അവൾ തന്നെ തളച്ചിട്ട നമിയെ അവർ കാണുകയായിരുന്നു അന്ന്...... ആ നിമിഷം...... വീണ്ടും വീണ്ടും അവൾ കരഞ്ഞു ഉറക്കെ..... ഉറക്കെ...... പ്രിയപ്പെട്ടവർ കേൾക്കില്ലെന്ന് അറിഞ്ഞിട്ടും വെറുതെ...... വെറുതെ....... മാധവ് അവളെ നിലത്തു നിന്ന് പിടിച്ചു എഴുന്നേൽക്കുമ്പോളും അവൾ എതിർത്തില്ല....... വേണ്ടായിരുന്നു..... ഇങ്ങോട്ടേക്കു വരണ്ടായിരുന്നു...... ക്ഷമ സ്വന്തം മനസിനെ ഇങ്ങോട്ട് വരാൻ വിചാരിച്ച സമയത്തെ പാഴിച്ചു....... വീണ്ടും നമിയെ ഇങ്ങനെ കാണാൻ ആവുന്നില്ല...... ഒരുപാട് വേദന ഇത്തിരി നാളുകൾ കൊണ്ടു തന്നെ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു ഇവൾ...... നഷ്ട്ടങ്ങൾ ഒന്നും തീരുത്തൻ ആവില്ലെങ്കിലും ഇത്തിരി സന്തോഷം ഈ പെണ്ണിന് നൽകി കൂടെ....... അവളുടെ സഖാവിനെ തിരികെ നൽകി കൂടെ.......

ഇനിയെങ്കിലും..... മതിയായില്ലേ ഈ പെണ്ണിനെ ഇങ്ങനെ...... ദൈവത്തോട് പോലും ഒരു നിമിഷം ക്ഷമക്ക് ദേഷ്യം തോന്നി...... അന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വളരെ കുറച്ചു പ്രാവശ്യം മാത്രമേ ക്ഷമ നമിയെ കണ്ടിട്ടുള്ളൂ.... ആകെ ഒതുങ്ങി പോയിരുന്നു അന്ന് നേരിട്ട് കണ്ട കാഴ്ചയിൽ അവളും............ അത് കൊണ്ടാകാം ഒരു മാറ്റത്തിനായി അവളെ നാട്ടിൽ നിന്ന് തന്നെ മാറ്റിയത്..... പോകില്ലെന്ന് ഒരുപാടു തവണ പറഞ്ഞു നോക്കി............ അമ്മയുടെ കരച്ചിലിന് മുൻപിൽ തോറ്റു കൊടുക്കേണ്ടി വന്നു........ പോകുന്നതിന് മുൻപൂ ഒരിക്കൽ കൂടെ അവൾ വന്നിരുന്നു നമിയെ കാണാൻ........ അന്ന് ചിരിക്കാൻ മറന്നൊരു പെണ്ണായിരുന്നു തന്നെ യാത്രയാക്കിയത്...... എല്ലാം ഓർക്കേ ക്ഷമക്ക് കഴിഞ്ഞു പോയ നിമിഷങ്ങളോട് പോലും വെറുപ്പ് തോന്നി ......... ഇത്രത്തോളം എന്തിനാ ഒരു മനുഷ്യനെ പരീക്ഷിക്കുന്നത്.......

നമിക്ക് എന്താ പെട്ടന്ന് പറ്റിയത് എന്ന് ചോദിച്ചു തനുവും മാനവും ടെൻഷൻ ആവുന്നുണ്ട്....... അവരെ ഒരു വിധം സമാധാനിപ്പിച്ചു.......... നമിയെയും ചേർത്ത് പിടിച്ചു ആ കോളേജിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരിക്കെ കൂടെ അവർ തിരിഞ്ഞു നോക്കിയിരുന്നു....... ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചൊരിടം...................... അതിനേക്കാൾ ഉപരി ആ നല്ല നിമിഷങ്ങളെല്ലാം ചുട്ടേരിക്കാൻ പാകത്തിന് ദുരന്തങ്ങൾ സമ്മാനിച്ചൊരിടം...... അഭിയെ കണ്ടു സംസാരിച്ചിട്ടേ ക്ഷമ പോകുന്നുള്ളൂ എന്ന വാക്കിന്റെ പുറത്തു അവളെയും കൂട്ടി നമി തന്റെ വീട്ടിലേക്ക് ചെന്നു..... മാനവും തനുവും അവർക്ക് കൂടെ ഉണ്ടായിരുന്നു................... എന്തോ നിഷേധിക്കാൻ അവൾക്കും തോന്നിയില്ല...... ആദ്യമായാണ് തനു നമിയുടെ വീട്ടിൽ......... ഒരുപാട് തവണ അങ്ങോട്ടേക്ക് വരണം എന്ന് തനു പറഞ്ഞിരുന്നു എങ്കിലും ആ അവസരങ്ങളിൽ എല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു സത്യത്തിൽ നമി...........

ഇന്ന് എതിർത്തില്ല...... ഒന്നും പറഞ്ഞില്ല....... അവർ അറിയാൻ സമയമായെന്നൊരു തോന്നൽ...... പുറമെ കെട്ടിയാടുന്ന വേഷത്തിന് പിന്നിൽ എല്ലാം തകർന്നൊരു പെണ്ണുണ്ടെന്ന് അവർ ഇന്നെങ്കിലും അറിയണം എന്നൊരു തോന്നൽ...... അവിടെ കേറി ചെല്ലുബോൾ തന്നെ അവരുടെ കണ്ണ് ഉടക്കിയത് ഭിത്തിയിൽ മാലയിട്ട് വെച്ച മൂന്നു ഫോട്ടോയിൽ ആണ്....... സംശയത്തോടെ അവർ ആ ഫോട്ടോയിലേക്ക് നോക്കി...... ഇത്...... "എന്റെ അമ്മ ബാക്കി രണ്ടും എന്റെ കൂടപ്പിറപ്പാ....." അതെ കൂടപ്പിറപ്പാ...... കൂടപ്പിറക്കാതെ കൂടപ്പിറപ്പിന്റ സ്ഥാനം നൽകിയവർ............. ക്ഷേത്ര ദർശനം കഴിഞ്ഞു ആ നിമിഷം തന്നെ അച്ഛനും അമ്മയും മടങ്ങി എത്തിയിരുന്നു...... അവരെയൊക്കെ കണ്ടപ്പോൾ ആദ്യം ആ മിഴികളിൽ സംശയം നിഴലിച്ചു എങ്കിലും നമി അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു............ ആ പുഞ്ചിരി മതിയായിരുന്നു ആ അച്ഛന്റെ അമ്മയുടെയും ചുണ്ടിൽ പുഞ്ചിരി വിരിയാൻ..... അവരെ സ്വീകരിച്ചു അകത്തു ഇരുത്തി....... തനുന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ അവിടെയാകെ ഓടി നടന്നു........

. അഭി ആയിരുന്നു അവളുടെ മനസ് നിറയെ...... അതെ സമയം തന്നെയായിരുന്നു അഭിയുടെ ബൈക്ക് അവിടെ വന്നു നിന്നതും...... അവിടെ ഉള്ളവരെയൊക്കെ കണ്ടപ്പോൾ അവൻ നമിയെ ഒന്നു നോക്കി..... അവരുടെ കൂടെ ഉള്ള തനുനെ കണ്ടപ്പോൾ അവൻ അവളെ കണ്ടില്ലെന്ന് നടിച്ചു...... "ഹൈ.... ഞാൻ മാനവ്....." "ഹൈ ഞാൻ അഭിമന്യു...." "നിങ്ങൾ ഇരിക്ക് ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം....." "ഓക്കേ......" അവന്റെ മുന്നിൽ പ്രതീക്ഷയോടെ ഒരു നോട്ടത്തിനായി കാത്തു നിൽക്കുന്നവളെ കാണാത്തതു പോലെ അവൻ അകത്തേക്ക് നടന്നു....... പെട്ടന്നാണ് അവന്റെ പിന്നിൽ നിന്ന് അവനെ തേടി ആ വിളി എത്തിയത്.........,. "അഭിയേട്ടാ......" അഭി തിരിഞ്ഞു നിന്നു..... "ക്ഷമ....... നീ....." അവൾ ഓടി വന്നു അവന്റെ നെഞ്ചിൽ ചാഞ്ഞു....... സങ്കടങ്ങളിൽ അവർക്ക് കൂട്ടായി നിന്ന ക്ഷമ എന്നോ അഭിയുടെ മനസ്സിൽ ഒരു അനിയത്തിയുടെ സ്ഥാനം നേടിയെടുത്തിരുന്നു......

ആ സ്നേഹത്തോടെയാണ് അവൾ അവനോട് ചേർന്നു നിന്നതും അവൻ അവളെ ചേർത്ത് പിടിച്ചതും....... അവൾക്ക് പേടി ഉണ്ടായിരുന്നു ഇത്രയും നാൾ അവരുടെ അടുത്തേക്ക് വരാതെ നിന്നതിൽ അവനു അവളോട് ദേഷ്യം ഉണ്ടാകുമോ എന്ന്....... ക്ഷമയെ ചേർത്ത് പിടിച്ചിരിക്കുന്ന അഭിയെ കണ്ടപ്പോൾ എന്തോ ഒരു വേദന തനുന്റെ മനസ്സിൽ പടർന്നു............. നഷ്ട്ട ബോധമോ...... എന്താണെന്ന് തിരിച്ചറിയാൻ ആവാതൊരു വികാരം അവളെ വന്നു പൊതിഞ്ഞു..... അത് നമി ശ്രദ്ധിച്ചിരുന്നു...... സത്യങ്ങൾ എല്ലാം തനു അറിയണം പക്ഷെ ക്ഷമയെയും അഭിയേട്ടനെയും അവൾ തെറ്റ് ധരിക്കാൻ പാടില്ല................. ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചതിനു ശേഷം അവൾ തനുന്റെ അടുത്തേക്ക് ചെന്നു........ "തനു....." "ന..... നമി......." എന്തിനോ വേണ്ടി അവളുടെ ശബ്ദം ഇടറി..... അത് നമി അറിയാതെയിരിക്കാൻ അവൾ ശ്രമിച്ചു എങ്കിലും പൂർണമായി അവൾ അതിൽ പരാജിതയായി........ "വാ......" അവളെ കൈയിൽ പിടിച്ചു നമി അകത്തേക്കു നടന്നു..... അപ്പോളും തനുന്റെ മിഴികൾ അഭിയെയും അവൻ ചേർത്ത് പിടിച്ച ക്ഷമയിലും ആയിരുന്നു........

"തനു......" "ഹാ....." "നിനക്ക് എന്റെ അഭിയേട്ടനെ ഇഷ്ട്ടം ആണല്ലേ......." "നമി..... ഞാൻ എനിക്ക്......" "അറിയാം..... നിന്റെ കണ്ണിൽ ഞാൻ കണ്ടതാണ് അഭിയേട്ടനോട് നിനക്കുള്ള ഇഷ്ട്ടം..... ഓരോ തവണ അഭിയേട്ടനെ കാണുമ്പോളും വിടരുന്ന നിന്റെ കണ്ണുകൾ......" "നമി...." "പക്ഷെ ഒരിക്കലും അഭിയേട്ടൻ നിന്നെ സ്നേഹിക്കില്ല തനു......" എന്തോ നമി പറഞ്ഞത് കേട്ടപ്പോൾ തനുന്റെ ഉള്ളിൽ ഒരു വിറയൽ കടന്നു പോയി........ എന്തോ തന്നിൽ നിന്ന് അകലുന്നത് പോൽ...... "നമി...... അഭിയേട്ടനും നിന്റെ ഫ്രണ്ട് ക്ഷമയും തമ്മിൽ ഇഷ്ട്ടമാണോ....." "അല്ല..... അവൾ എന്റെ ഏട്ടന് അനിയത്തിയാണ്..... കൂടപ്പിറക്കാത്ത പോയ അനിയത്തി......." "അപ്പോൾ...... അഭിയേട്ടൻ എന്താ...." "പറയാം......" എല്ലാം തനുവിനോദട് തുറന്നു പറയുകയായിരുന്നു നമി..... അഭി..... അവന്റെ പ്രണയം..... അവളെ പ്രണയിച്ച വളെ കുറിച്ച്..... അവൻ പ്രണയിച്ചു നഷ്ടമായവളെ കുറിച്ച്......

അവനെ പ്രണയിച്ചത് കൊണ്ടുമാത്രം നഷ്ടമായ ഒരുവളെ ജീവിതത്തെ കുറിച്ച്...... ഇനിയൊരു പെണ്ണില്ല തന്റെ ജീവിതത്തിൽ എന്ന അഭിയുടെ ഉറച്ച തീരുമാനത്തെ കുറിച്ച്....... അതിനേക്കാൾ ഉപരി തന്നെ കുറിച്ച്.......... എല്ലാം എല്ലാം അവൾ തനുനോട്‌ പറഞ്ഞു........ ഇതൊക്കെ കേട്ടു നിന്ന മാനവിന്റ കണ്ണുകളും നിറഞ്ഞു........ പ്രണയം ഉണ്ടായിരുന്നോ ആ പെണ്ണിനോട് തനിക്ക്...... ആരോടും അധികം മിണ്ടാത്ത ആ പെണ്ണിനോട് പ്രണയമായിരുന്നു തനിക്ക്...... തുറന്നു പറഞ്ഞില്ല....... അവൾ എങനെ പ്രതികരിക്കുമെന്ന പേടി....... എങ്കിലും ഉള്ളിൽ നിറയെ അവൾ ആയിരുന്നില്ലേ.......

ഇന്ന് ആ പെണ്ണിന്റ ജീവിതത്തിൽ സംഭവിച്ചതൊക്കെ അറിഞ്ഞപ്പോൾ അറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞു..... അവളിലെ കാത്തിരിപ്പിനെ അറിഞ്ഞപ്പോൾ ആ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ....... പറയാതെ അറിയാതെ നഷ്ടമായ പ്രണയം....... ഇല്ല അവൾ അറിയണ്ട ആ പ്രണയം......... ഇനിയൊരു വേദന ആ പെണ്ണ് അറിയണ്ട....... നിറഞ്ഞ കണ്ണുകൾ അവൻ അമർത്തി തുടച്ചു ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി എടുത്തണിഞ്ഞു...... പ്രണയം തോൽപിച്ചു കളഞ്ഞവന്റെ പുഞ്ചിരി..... ഒരാളെ ഇത്രയും ആത്മാർത്ഥമായി പ്രണയിക്കുന്നവളെ ഓർത്തുള്ള പുഞ്ചിരി....... ചെമ്പരത്തിയുടെ സഖാവിനു വേണ്ടി ഹൃദയത്തിൽ തൊട്ടു അവൻ നൽകിയാ പുഞ്ചിരി............... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story