സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 11

Sagavinte Swantham Chembarathi

രചന: നേത്ര

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തനു അവളുടെ കണ്ണും നിറഞ്ഞിരുന്നു................ ഇത്രയൊക്കെ സഹിക്കാൻ ഒരു പെണ്ണിന് ആവുമോ......... അത്ഭുതം തോന്നി തനിക്ക് മുന്നിൽ നിൽക്കുന്ന പെണ്ണിനോട് അവൾക്ക്.......... അതിലുപരി അവളോട് ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി...... സ്വന്തം ഭർത്താവിനെ പോലും മറന്നു കാമുകന്റെ കൂടെ പോകുന്ന ഇന്നത്തെ കാലത്തു ഇങ്ങനെയും ഒരു പെണ്ണിന് സ്നേഹിക്കാൻ ആകുവോ ഒരാളെ............ കാത്തിരിക്കാൻ ആകുവോ..... ------------------------------------- ക്ഷമ അഭിയോട് സംസാരിക്കുകയായിരുന്നു..... "അഭിയേട്ടാ...." "മ്മ്...." "ഒരുപാട് തവണ ചോദിക്കണം എന്ന് കരുതിയതാണ്... പക്ഷെ എന്തോ ഞാൻ ചോദിക്കാൻ പോകുന്നത് നിങ്ങളെ സങ്കടപ്പെടുത്തുവോ എന്ന പേടി കൊണ്ട ഇത്രയും നാളിൽ ഒരിക്കൽ പോലും ഞാൻ ചോദിക്കാതെ ഇരുന്നത്....." "എനിക്കറിയാം ക്ഷമ..... നിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി ആണെന്ന്...... നന്ദ അവൾക്ക് സംഭവിച്ചത് തൊട്ടു ഞങ്ങളെ അച്ഛനെന്ന് പറയുന്ന ആളെ മരണം വരെ ഒരുപാട് സംശയങ്ങൾ ഉണ്ടാകും അല്ലെ....." "മ്മ്......."

"പറയാം ക്ഷമ...... ഒരുപക്ഷെ ഇതിന്റെ എല്ലാം തുടക്കം അയാളിൽ തന്നെയാണ് എന്റെ അച്ഛൻ മോഹൻ പ്രഭാ എന്ന കോടിശ്വരൻ..... അയാളിൽ നിന്ന്..." "അമ്മ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും കല്യാണം.... ഒരു ഇന്റർകാസറ്റ് മാര്യേജ്..... അമ്മ ഒരു പക്കാ അച്ചായത്തി ആയിരുന്നു................. അത് കൊണ്ടു തന്നെ ഇവരെ മാര്യേജ് കൊണ്ടു ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്.... രണ്ടുപേരെയും വീട്ടിൽ നിന്ന് പോലും പുറത്താക്കി...... പക്ഷെ അന്നൊക്കെ അമ്മ അച്ഛന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.....* അന്നസക്കറിയ* അമ്മ സത്യത്തിൽ ഒരു മാലാഖയായിരുന്നു എന്ന് അച്ഛൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് പല പ്രാവശ്യം.............. അവരെ ഇടയിൽ ഞാൻ കടന്നു വന്നപ്പോൾ ശരിക്കും ആഘോഷം തന്നെയായിരുന്നു.....അന്നൊക്കെ അച്ഛൻ ഓട്ടത്തിൽ ആയിരുന്നു എന്തൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ടത്തിൽ...... എങ്കിലും എന്നോട് എന്തു ഇഷ്ട്ടം ആയിരുന്നെന്നോ.....ഓരോ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും നടത്തി തരാൻ ഓടി നടക്കുമായിരുന്നു അച്ഛൻ.....

അമ്മയേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതും അച്ഛനെ ആയിരുന്നു..... ഇറക്കി വിട്ട വീട്ടുകാരെ മുന്നിൽ അച്ഛൻ ജയിച്ചു കാണിക്കുകയായിരുന്നു ഓരോ നിമിഷവും...... ഒരുപാട് സമ്പാദിച്ചു.............. അതിനൊക്കെ മാറ്റു കൂട്ടാൻ എന്നപോലെ ഞങ്ങളെ മൂന്നുപേർക്കും ഇടയിലെ സ്വർഗം..............നമി കടന്നു വന്നതും ആ സ്വർഗത്തിൽ വീണ്ടുമൊരു സന്തോഷം കടന്നു വന്നത് പോലെയായിരുന്നു..... ഞങ്ങൾ നാലുപേരും അടങ്ങുന്ന ഞങ്ങളെ ലോകം...... എത്ര ഹാപ്പി ആയിരുന്നെന്നോ.....അവിടെ എന്നാണ് കരിനിഴൽ വീണു തുടങ്ങിയത് അറിയില്ല......അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നത് അത് വരെ ഞാൻ കണ്ടിട്ടില്ല..... അത്രയും സ്നേഹത്തിൽ ആയിരുന്നു അവർ.... അമ്മക്ക് ഒരു ചെറിയ മുറിവ് പറ്റിയാൽ പോലും അച്ഛന് ടെൻഷൻ ആയിരുന്നു....................ആദ്യം ചെറിയ ചെറിയ വഴക്കുകൾ ആയിരുന്നു......

അമ്മ ഒന്നും മിണ്ടാറില്ല അച്ഛൻ ദേഷ്യം തീരുന്നത് വരെ വഴക്കിടും അത് കഴിഞ്ഞാൽ അമ്മ തന്നെ അച്ഛനെ സമാധാനിപ്പിക്കും...... അതായിരുന്നു പിന്നീട് പതിവ്...... പിന്നെ പിന്നെ അതും മാറാൻ തുടങ്ങി അച്ഛൻ അമ്മയെ അടിക്കാൻ തുടങ്ങി...... ഒരുപാട് കരഞ്ഞിട്ടുണ്ട് അമ്മയെ അച്ഛൻ അടിക്കുന്നത് കാണുമ്പോൾ..... ഒരു ദിവസം അച്ഛൻ ബാറ്റ് കൊണ്ടു അമ്മയെ അടിക്കാൻ വന്നപ്പോൾ ഞാൻ അച്ഛനോട് വേണ്ട എന്ന് പറഞ്ഞു അച്ഛന്റെ കാലിൽ പിടിച്ചു കരഞ്ഞു........... ആ ദേഷ്യം കൊണ്ടാകാം അച്ഛൻ എന്നെ അന്നദ്യമായി അടിച്ചു..... ഒരുപാട് ഒരുപാട് അടിച്ചു..... കൈ ഒക്കെ പൊട്ടി ചോര വരുന്നത് വരെ അടിച്ചു...... അമ്മ കരഞ്ഞു കൊണ്ടു എന്നെ കൈയിൽ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചത് എനിക്കോർമ്മ ഉണ്ട്..... അന്നൊന്നും എനിക്ക് അറിയില്ലയിരുന്നു അത്രയും നാൾ ഞങ്ങൾക്ക് ഇടയിലെ സന്തോഷം അവിടെ തകരുക ആയിരുന്നു എന്ന്......... ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു പക്ഷെ ഒരിക്കെ പോലും അച്ഛൻ എന്നെ കാണാൻ വന്നില്ല..... അച്ഛന് സങ്കടം ആയിട്ടാകും എന്ന് കരുതി അന്ന് സമാധാനിച്ചു.....

പക്ഷെ വീട്ടിൽ എത്തിയപ്പോളും ഞാൻ എന്നൊരാളെ അച്ഛൻ ശ്രദ്ധിച്ചില്ല...... ഒരുപാട് തവണ അച്ഛാ എന്ന് വിളിച്ചു പിറകെ നടന്നു..... ഇല്ല ഒരിക്കൽ പോലും അച്ഛൻ എന്നെ നോക്കിയില്ല......... ഞാൻ കരയുമ്പോൾ എന്നെ ചേർത്ത് പിടിച്ചിരുന്ന അച്ഛൻ പിന്നെ എന്റെ കണ്ണുനീർ പോലും കണ്ടില്ലെന്ന് നടിച്ചു....... നമിയെ ചേർത്ത് പിടിക്കുമ്പോൾ കൊതിച്ചു പോയിട്ടുണ്ട് എന്നെയും ഒന്നു അരികിൽ വിളിച്ചിരുന്നെങ്കിൽ ഒരു കുഞ്ഞു ഉമ്മ തന്നിരുന്നെങ്കിൽ...... പക്ഷെ...... ഒരിക്കലും ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് അവൻ അറിഞ്ഞില്ല......... പിന്നീട് വഴക്കും ബഹളവും എല്ലാം അവിടെ പതിവ് ആയിരുന്നു...... നമി മാത്രം ഒന്നും അറിഞ്ഞില്ല...... അവളെ അറിയിച്ചില്ല......... അമ്മയോട് ഉള്ള ദേഷ്യം പിന്നെ എന്നിൽ ആയിരുന്നു അച്ഛൻ തീർക്കാൻ ശ്രമിച്ചത്..... എന്നെ എന്നും തല്ലും..... കേട്ടിയിട്ട് തല്ലു കൊണ്ടിട്ടുണ്ട് ഞാൻ..... ബോധം മറയുന്നത് വരെ അച്ഛാ എന്നെ തല്ലല്ലേ എന്ന് പറഞ്ഞു കരഞ്ഞിട്ടുണ്ട്..... എന്നെ തല്ലുമ്പോൾ തടയാൻ വന്ന അമ്മയെ ഒരു മുറിയിൽ അടച്ചിട്ടിട്ടുണ്ട്......

എങ്കിലും ആ മനസ് നിറയെ എന്നെങ്കിലും എന്റെ അച്ഛൻ എന്നെ പണ്ടത്തെ പോലെ മോനെ എന്ന് പറഞ്ഞു ചേർത്ത് നിർത്തും എന്ന് തന്നെ ആയിരുന്നു...... അവന്റെ മനസ്സിൽ അത്രത്തോളം ഇഷ്ട്ടം ഉണ്ടായിരുന്നു ആ അച്ഛനോട്..... എത്ര തല്ലിയാലും അവൻ അച്ഛാ എന്ന് വിളിച്ചു അയാളെ പിന്നാലെ പോകുമായിരുന്നു...... അടി കൊളളുന്നത് ശീലമായി മാറി............. ഇങ്ങനെ ഇനിയും ഞാൻ ആ അടിയൊക്കെ കൊണ്ടാൽ എന്റെ ജീവൻ പോലും നിലച്ചു പോയാലോ എന്ന് ഭയന്നിട്ട് ആകാം അമ്മ എന്നെ മുത്തശ്ശിയുടെ വീട്ടിൽ ആക്കിയത്............." അത്രയും പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.............. ഒന്നുകൂടി ക്ഷമയെ നോക്കി അവൻ വീണ്ടും പറഞ്ഞു തുടങ്ങി...... "അവിടെ വെച്ചാണ് ഞാൻ ഹരിയെ കാണുന്നത്...... ആദ്യമൊന്നും ഞാൻ ആരോടും മിണ്ടില്ലായിരുന്നു..... പക്ഷെ അവൻ അങ്ങനെ ആയിരുന്നില്ല................. എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ട്ട..... അവന്റെ കുറുമ്പുകൾ അങ്ങനെ എല്ലാം...........,........ പാവായിരുന്നു....

പക്ഷെ തെറ്റ് എവിടെ കണ്ടാലും ആരാണെന്ന് പോലും നോക്കാതെ അവൻ എടുത്തു ചാടും..... അവൻ തന്നെയാണ് എന്നോട് ഇങ്ങോട്ട് സംസാരിക്കാൻ വരുന്നത്.... ഞാൻ മിണ്ടിയില്ല..... പിന്നെ പിന്നെ എന്റെ പിന്നാലെ നടന്നു മിണ്ടിക്കൽ അതായിരുന്നു അവന്റെ പണി..... ആ സൗഹൃദത്തിനു മുൻപിൽ തോറ്റു പോകുകയായിരുന്നു...... പിന്നീട് അവനായിരുന്നു എന്റെ ലോകം................. ഇടക്ക് അച്ഛൻ കാണാതെ അമ്മ നമിയെ എന്റെ അടുത്ത് കൊണ്ടു വരും......അവൾ വാശി പിടിച്ചിട്ടുണ്ട് എന്റെ കൂടെ നിക്കാൻ..... അല്ലെങ്കിൽ അവളെ കൂടെ വീട്ടിലേക്ക് വരാൻ.......എന്നോട് അങ്ങനെയൊക്കെ പെരുമാറുമെങ്കിലും നമിയെ അച്ഛൻ ചേർത്ത് പിടിച്ചിരുന്നു........ അവളെ അത്രക്ക് ഇഷ്ട്ടം ആയിരുന്നു....... അവൾക്കും അങ്ങനെ തന്നെ...... എന്നെങ്കിലും എന്നെയും അങ്ങനെ വീണ്ടും അച്ഛന് സ്നേഹിക്കാൻ ആവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു....... നാളുകൾ കൊഴിഞ്ഞു അതിനനുസരിച്ചു ഹരി എന്റെ ജീവനായ്.... എന്റെ ജീവിതമായി.... കൂട്ടുകാരൻ എന്നതിൽ ഉപരി കൂടപ്പിറപ്പയ്..........

അവന്റെ ലോകവും പിന്നീട് എന്നോടൊപ്പം തന്നെയായിരുന്നു....... അങ്ങനെ സൗഹൃദം വളർന്നു..... എന്തിനും ഏതിനും ഒരുമിച്ചു.... എല്ലാർക്കും അസൂയ തോന്നിട്ടുണ്ട് ഞങ്ങളെ കണ്ടിട്ട്..... എനിക്ക് എന്തു പ്രശ്നം വന്നാലും അവൻ ഉണ്ടാകും മുന്നിൽ........ അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ ഒരു ക്യാമ്പിന് പോയി.................... പാവപെട്ട ഒരു ഗ്രാമം...... എന്റെ ജീവിതത്തിലെ മറ്റൊരു വഴി തിരിവാണ് അവിടെ എന്ന് അറിഞ്ഞിരുന്നില്ല........ ഒരുകൂട്ടം മനുഷ്യർ.... മതമോ നിറമോ ജാതിയോ ഒന്നുമില്ലാത്ത ഒന്നിനെയും ഓർക്കാതെ എല്ലാരും സ്വന്തം എന്ന് കരുതി ജീവിക്കുന്ന ഒരു കൂട്ടം പാവം മനുഷ്യർ..... അവരുടെ ഇടയിലേക്ക് ആയിരുന്നു ഞങ്ങൾ കടന്നു ചെന്നത്......... ഞങ്ങളെ എല്ലാവരെയും അവർ സ്വീകരിച്ചു....... അവരെ കുറിച്ച് ഒരുപാട് ഒരുപാട് അറിയാൻ ആയിരുന്നു ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നത്.......

നല്ല വിദ്യാഭ്യസം ഉണ്ടായിട്ടും അവർക്ക് പരിഗണന ഇല്ലായിരുന്നു എവിടെയും ആവിശ്യത്തിന് ഭക്ഷണം ഇല്ലായിരുന്നു....... ചികിത്സ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ........ അവരെ കുറിച്ച് ഇനിയും ഇനിയും അറിയണം എന്ന് കരുതി.... പുറം ലോകത്ത് കൊണ്ടു വരണം എന്ന് കരുതി...... അങ്ങനെ ഞങ്ങളെ സഹായിക്കാൻ അവരെ കുറിച്ച് കുടുതൽ ഞങ്ങൾക്ക് പറഞ്ഞു തരാൻ അവിടെ നിന്ന് രണ്ടു പേർ ഞങ്ങളെ കൂടെ ഉണ്ടായിരുന്നു........... വസിഷ്ഠ * *പ്രത്വി ഞങ്ങൾ ആറു പേരായിരുന്നു അവരെ കൂടെ നിൽക്കാൻ തീരുമാനിച്ചത്.... ബാക്കി എല്ലാവരും മടങ്ങി പോയി............. വസിഷ്ഠയും പ്രത്വിയും സഹോദങ്ങൾ ആയിരുന്നു..... സിഷ്ഠ ആയിരുന്നു അവൾ ഞങ്ങൾക്ക് ....... ആ ഗ്രാമം മുഴുവൻ അവൾ ഞങ്ങളെ ചുറ്റി കാണിച്ചു..... നല്ലൊരു സൗഹൃദം ഉടലെടുക്കുകയായിരുന്നു ഞങ്ങൾക്ക് ഇടയിൽ.....

അവളെ ജീവൻ തന്നെ അവളുടെ അച്ഛനും പ്രത്വിയും ആയിരുന്നു..... അവൻ അവളെ സ്വന്തം സഹോദരൻ അല്ല അനാഥണ്.... പക്ഷെ ഒരിക്കൽ പോലും അത് അവനു തോന്നിയിട്ടില്ല.... അവർ സഹോദരങ്ങൾ അല്ല എന്ന് ആരും പറയില്ല..... അവളുടെ ചെറിയൊരു കാര്യത്തിൽ പോലും അവനു വളരെ ശ്രദ്ധയായിരുന്നു...... അവൾക്ക് വേണ്ടി സംസാരിച്ചത് പോലും അവനായിരുന്നു..... അതെ വസിഷ്ഠ അവൾക്ക് സംസാരിക്കാൻ ആവില്ല..... ജന്മനാ ഉമായായിരുന്നു............. വാക്കുകളുടെ ലോകം അവൾക്ക് നിഷേധിക്കപ്പെട്ടാലും അവൾക്ക് വേണ്ടി അവൻ സംസാരിക്കുമായിരുന്നു..... ആ കണ്ണുകൾ പോലും സംസാരിക്കാറുണ്ട് സത്യത്തിൽ....... അങ്ങനെ ഞങ്ങൾ അവിടെ ശരിക്കും എൻജോയ് ചെയിതു പോകുന്നതിടയിൽ എന്നോ വസിഷ്ഠ എനിക്ക് വാസുവായി മാറിയിരുന്നു..... അവൾക്ക് ഞാൻ മനുവും.....സൗഹൃദം പ്രണയത്തിനു വഴിമാറിയ നിമിഷം...... ആദ്യം ഇഷ്ട്ടം പറഞ്ഞത് ഞാൻ തന്നെയായിരുന്നു..... ആദ്യമൊക്കെ ഞാനൊരു ഉമയാണെന്ന് പറഞ്ഞു സ്വയം ഒഴിഞ്ഞു മാറിയവളെ മനസ് തുറന്നത് പ്രത്വിയാണ്......

ഹരി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.... അവൾ അവന്റെ അനിയത്തിയായി..... പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു...... അവളെ അച്ഛനോട് എല്ലാം സംസാരിച്ചു..... ഞങ്ങളെ ബന്ധത്തെ കുറിച്ചും എല്ലാം..... അച്ഛനും പൂർണ സമ്മതം തന്നെയായിരുന്നു..... ഒരു വാക്കേ എന്നോട് അദ്ദേഹം ചോദിച്ചുള്ളൂ എന്റെ മകളെ ഒരിക്കലും കരയാൻ അനുവദിക്കരുതെന്ന്..... അവളുടെ കുറവിനെ ഒരിക്കലും എനിക്ക് കുറവായി തോന്നി അവളെ അവഗണിക്കരുതെന്ന്........ ആ അച്ഛനെ ചേർത്തു നിർത്തി ആ വാക്ക് ഞാൻ നൽകുമ്പോളും അറിയാൻ വൈകി പോയി മാറി മറയാൻ പോകുന്ന വിധി...... പ്രണയിച്ചു..... അത്രയും അഴത്തിൽ തന്നെ...... വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും എല്ലാം നാളുകൾ കടന്നു പോയി........ പെട്ടെന്നൊരു ദിവസം അമ്മ എന്നെ വിളിച്ചു...... പെട്ടന്ന് എന്നെ കാണാണം എന്ന് മാത്രം....... അമ്മയോട് വാസുനെ കുറിച്ച് പറയാം എന്നും പെട്ടന്ന് തിരിച്ചു വരുമെന്നും പറഞ്ഞു അവിടെ നിന്ന് മടങ്ങുമ്പോൾ ഉള്ളിൽ അവളെ ഇത്തിരി ദിവസം പിരിഞ്ഞു ഇരിക്കുന്നതിനുള്ള സങ്കടമായിരുന്നു......

എങ്കിലും അവിടെ ചെന്നു എല്ലാം അമ്മയോട് പറഞ്ഞു അവളെ ഒപ്പം കൂട്ടണം എന്ന് തന്നെയായിരുന്നു മനസ് നിറയെ................ " അത്രയും പറഞ്ഞു കഴിഞ്ഞതും അഭി ഒന്ന് ക്ഷമയെ നോക്കി..... അവന്റെ കണ്ണിലെ വേദന അവൾക്ക് കാണാനായി...... "പിന്നെ പിന്നെ അഭിയേട്ടൻ വാസുനെ കണ്ടിട്ടില്ലേ....." "കണ്ടു രണ്ടു മാസത്തിനു ശേഷം............. ഞാൻ അവിടെക്ക് തന്നെയാ മടങ്ങിയത് " "രണ്ടു മാസം......" "മ്മ്..... രണ്ടു മാസം എന്റെ അമ്മ..............." "അമ്മയെ കാണാൻ ആയില്ലേ.... അതോ വാസുന്റെ കാര്യം പറഞ്ഞപ്പോൾ അമ്മ വിട്ടില്ലേ...." "അമ്മയെ കണ്ടു..... പക്ഷെ അമ്മ എന്നെ മോനെ എന്ന് വിളിച്ചില്ല..... എന്റെ അടുത്തേക്ക് ഓടി വന്നില്ല............. എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ തന്നില്ല..... എന്റെ അമ്മ...... ചലനമില്ലാതെ ജീവനാറ്റ ശരീരമായി...... എന്നെ കാത്തു നിൽക്കുക ആണെന്ന് പറഞ്ഞിട്ട് ഞാൻ അവിടെ എത്തുന്നതിനു മുൻപിൽ അമ്മ..... അമ്മ പോയി......." "അഭിയേട്ടാ......" "അമ്മയുടെ പെട്ടന്ന് ഉള്ള മരണം എന്നെ ഒരുപാട് തളർത്തി..... ആ നിമിഷം ഞാൻ കൊതിച്ചു പോയി എന്നെ അച്ഛൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്.............. ഇല്ല അച്ഛൻ എന്നെ നോക്കുക പോലും ചെയ്തില്ല..... ഇങ്ങനെയൊരു ആളെ ഇല്ല എന്നത് പോൽ......

നമിയെ എങനെ അശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.... സ്വയം എങനെ അശ്വസിക്കണം എന്ന് അറിയാത്ത ഞാൻ എങനെ അവളെ അശ്വസിപ്പിക്കുക..... ആകെ തളർന്നു പോയി....... പിന്നീട് രണ്ടു മാസം അമ്മയുടെ ഓർമയിൽ ആ വീട്ടിൽ തന്നെ....... " "രണ്ടു മാസങ്ങൾക്ക് ശേഷം വാസുനെ കാണാൻ അവളെ അടുത്തേക്ക് മടങ്ങുമ്പോൾ ഹരി എന്റെ കൂടെ ഇല്ലായിരുന്നു...... അവനു പെട്ടന്ന് എന്തോ അത്യാവശ്യം വന്നു പോകേണ്ടി വന്നു...... ആ രണ്ടു മാസത്തിൽ ഒരിക്കൽ പോലും ഞാൻ വാസുനെ വിളിച്ചിട്ടില്ല..... ഹരി അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു എന്നാ അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളു.......

അവളെ കാണാൻ അങ്ങോട്ടേക്ക് പോകുമ്പോൾ മനസ്സിൽ അവളെ എത്രയും വേഗം കൂടെ കൂട്ടണം എന്ന് ഉണ്ടായിരുന്നു...... പക്ഷെ എന്നെ കണ്ടിട്ടും കാണാതെ പോലെ നടിക്കുന്ന വാസുനെയാണ് ഞാൻ പിന്നീട് കണ്ടത്..... എന്നെ അവഗണിക്കുന്നത് പോലെ...... ആദ്യം എന്നോടുള്ള ദേഷ്യം കൊണ്ടാണെന്നു കരുതി..... പക്ഷെ അല്ലായിരുന്നു..... അവളുടെ അവഗണന സഹിക്കാൻ പറ്റാത്തത് കൊണ്ട അവളെ അച്ഛനോട് ഞാൻ സംസാരിക്കാൻ പോയത്.... പ്രത്വി നാട്ടിൽ ഇല്ലായിരുന്നു അവനു ഒരു പരിക്ഷ ഉള്ളത് കൊണ്ടു പുറത്തയിരുന്നു...... അച്ഛൻ ആദ്യം ഒന്നും തുറന്നു പറഞ്ഞില്ല..... എന്റെ അവസ്ഥ കണ്ടു സഹികെട്ടു അദ്ദേഹം എന്നോട് എല്ലാം പറഞ്ഞു...... ഞാൻ അവിടെ നിന്ന് പോയത് തൊട്ടു അവർ അനുഭവിക്കുന്നതൊക്കെ....... എനിക്ക് വേണ്ടി അവർ അനുഭവിച്ചത് എല്ലാം.........." എന്റെ വാസുന്റെ ജീവൻ അവളെ അച്ഛന്റെ ജീവൻ വെച്ചു വിലയിട്ട എന്റെ ക്രൂരനായ അച്ഛനെ കുറിച്ച്............... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story