സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 12

Sagavinte Swantham Chembarathi

രചന: നേത്ര

അയാളെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുക്കി..... എനിക്ക് പേടിയാകുന്നു മനുവേട്ടാ എന്ന് പറഞ്ഞു അവനെ മുറുക്കെ പിടിച്ചു കരഞ്ഞ ഒരു പെണ്ണിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു..... ഉള്ളിലെ ദേഷ്യതോടൊപ്പം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ സ്പർശിച്ചു കടന്നു പോയി..... "എന്നിട്ട്..... എന്നിട്ട് പിന്നീട് എന്താ നടന്നത് അഭിയേട്ടാ....." "അവളെ അച്ഛനിൽ നിന്ന് ഞാൻ കാര്യങ്ങൾ അറിഞ്ഞതിനു ശേഷം ഞാൻ അവളെ കണ്ടു...... ആദ്യം എന്നെ നോക്കൻ പോലും അവൾ സമ്മതിച്ചില്ല...... പക്ഷെ അവൾ എന്നെ ഇങ്ങനെ അവഗണിക്കുന്നത് കാണുമ്പോളും അതിന് കാരണക്കാരൻ ആയ എന്റെ അച്ഛനെ ഓർക്കുമ്പോളും ഉള്ളിൽ ദേഷ്യമോ സങ്കടമോ എന്തൊക്കെയോ ഒരുമിച്ചു വന്നു................ അതെ അവസ്ഥയിൽ അവളെ കൈയിൽ പിടിച്ചു അവളുടെ എതിർപ്പുകൾ പോലും വകവെക്കാതെ അവളെയും കൂട്ടി ആ അമ്പലനടയിൽ എത്തുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളു മനസ്സിൽ ആർക്ക് വേണ്ടിയും ഈ കൈക്കൾ ഞാൻ വിടില്ല എന്ന്..................

അവൾക്ക് പറയാൻ ഉള്ള സാവകാശം പോലും കൊടുക്കാതെ പോക്കറ്റിൽ അവൾക്ക് വേണ്ടി തന്നെ വാങ്ങി സൂക്ഷിച്ച താലി മാല അവളെ കഴുത്തിൽ കെട്ടുമ്പോൾ മുന്നിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന പെണ്ണിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ......ഇനി ഒരിക്കലും എന്നിൽ നിന്ന് അകറ്റാരുതെന്ന് ഈശ്വരനിൽ നിന്ന് വാക്ക് വാങ്ങുകയായിരുന്നു ഞാൻ....... ആ താലി മലയിലും എന്റെ മുഖത്തും ഒരുപാട് സമയം അവൾ നോക്കി നിന്നു ...... അപ്പോളും ആ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു .................... നെറ്റിയിൽ സിന്ദൂരം ചാർത്തി കൊടുത്തപ്പോളും ആ കണ്ണുകൾ നിറഞ്ഞു തന്നെയായിരുന്നു..... ഒടുവിൽ വലം വെച്ചു തിരിയുമ്പോൾ കണ്ടിരുന്നു ഞങ്ങളെ തന്നെ നോക്കി ആ അമ്പലനടയിൽ നിന്ന അവളെ അച്ഛനെ....... അച്ഛനോട് എന്തു പറയണം എന്ന് അറിയാതെ മുന്നിൽ ചെന്നു നിന്നപ്പോൾ എന്റെ മനസ് അറിഞ്ഞത് പോലെ അദ്ദേഹം അവളെ കൈകൾ എന്റെ കൈയിൽ വെച്ചു തന്നു ഒന്നേ പറഞ്ഞുള്ളു നോക്കികൊള്ളണേ എന്റെ മോളെ എന്ന് മാത്രം......

ഞങ്ങൾ രണ്ടു പേരും അച്ഛനെ കെട്ടിപിടിച്ചു ഒരുപാട് സമയം നിന്നു........... പിന്നീട് അച്ഛനിൽ നിന്ന് അടർന്നു മാറുമ്പോൾ മനസിലെ പാതി ഭരവും ഇല്ലാതാകുന്നത് പോലെ തോന്നി....... ഞങ്ങളെ വീട്ടിൽ കൊണ്ടു പോയതും അദ്ദേഹമാണ്...... അപ്പോളും അവളോട് സംസാരിക്കാൻ എനിക്കൊരു അവസരം വേണമായിരുന്നു...... ഇങ്ങനെ ആയിരുന്നില്ല നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചത് എന്ന് പറയണം എന്ന് ഉണ്ടായിരുന്നു.... പക്ഷെ ഇനിയൊരിക്കലും നിന്നെ എന്നിൽ നിന്ന് അടർത്താൻ ഒരു ശക്തിക്കും ആവില്ലെന്ന് പറയണം എന്ന് ഉണ്ടായിരുന്നു..... എന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാകാം അച്ഛൻ തന്നെ അവളെ എന്റെ അടുത്ത് ആക്കി........ അവളോട് സംസാരിക്കാൻ അവളെ അടുത്ത് ചെന്നപ്പോൾ ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് എന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു എന്റെ വാസു....... ഒരുപാട് ഒരുപാട് തവണ അവൾ എന്നോട് മാപ്പ് ചോദിച്ചു................ അവഗണിച്ചതിനു........... അച്ഛന്റെ ജീവൻ ഓർത്തു പേടിച്ചിട്ടാണെന്ന് പറഞ്ഞു ഒരുപാട് ഒരുപാട് അവൾ കരഞ്ഞു.......

എല്ലാ പരിഭവവും പറഞ്ഞു തീർത്ത് അവളെ എന്റെ നെഞ്ചോട് ചേർത്തു നിർത്തി ഞാൻ....... എന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഒതുങ്ങി നിന്ന ആ പെണ്ണിന്റ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട് ക്ഷമ..... പാവമായിരുന്നു..... ആരെയും വേദനിപ്പിക്കാൻ അറിയാത്തവൾ ആയിരുന്നു...... മറ്റുള്ളവരെ സന്തോഷം മാത്രം നോക്കിയവൾ ആയിരുന്നു.............. എന്റെ വാസു...... എന്റെ വാസു..... സംസാരിക്കാൻ ആവില്ലെന്ന് ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല ആ മിഴികൾ പോലും ഒരായിരം കഥകൾ പറയുമായിരുന്നു.......... ആ വാസു...... " ആ ഓർമകളിൽ നീറുന്നത് പോലെ തോന്നി അഭിക്ക്...... മുന്നിൽ ആ പെണ്ണിന്റ മുഖം മാത്രം............ അവളുടെ കുസൃതി കുറുമ്പുകൾ..... കണ്ണുകൾ...... വാസു.............. കൈകൾ തല മുടിയിൽ കൊരുത്തു വലിച്ചു...... ഇരുളിനെ ഭയന്നിരുന്ന ആ പെണ്ണിന്റെ മുഖം വീണ്ടും വീണ്ടും അവന്റെ ഉള്ളിൽ അലയടിച്ചു...... ഒരു ആശ്വാസതിനെന്നത് പോലെ ക്ഷമ അവന്റെ തോളിൽ തട്ടി....... "അഭിയേട്ടാ..... മതി ഇപ്പൊ പറയണ്ട........... പിന്നെ പിന്നെ ഒരിക്കൽ മതി......"

"വേണ്ട ക്ഷമ..... ഇന്ന് ഈ നിമിഷം എനിക്കിത് പറയണം..... എന്തോ അങ്ങനെ എന്റെ മനസ് പറയുന്നു............" വീണ്ടും അവൻ പറയാൻ തുടങ്ങി..... "പിന്നീട് ഞങ്ങളിൽ സന്തോഷം മാത്രമായിരുന്നു..... പ്രത്വി ഇടയ്ക്കിടെ വിളിക്കും..... അവനും ഒരുപാട് സന്തോഷമായിരുന്നു...... ഹരി എന്നും വരും..... എനിക്ക് കൂട്ടായി അവൻ അവൻ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു...... ഇടക്ക് നമിയെ എന്റെ അച്ഛനെന്ന് പറയുന്നയാൾ അറിയാതെ ഞാൻ വിളിച്ചിരുന്നു............... ആദ്യം അവളെ ഒറ്റക്ക് ആക്കി പോയതിൽ അവൾ ഒരുപാട് കരഞ്ഞു പരാതി പറഞ്ഞു........... പിന്നെ തിരികെ വരുമ്പോൾ നിനക്കൊരു സമ്മാനം ഉണ്ടെന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ സങ്കടം എല്ലാം മാറി..... എന്താണ് ആ സമ്മാനം എന്ന് അവൾ ചോദിച്ചു എങ്കിലും ഞാൻ നേരിട്ട് കണ്ടാൽ മതി എന്ന് പറഞ്ഞു...... പിന്നീട് ഞാൻ ഒരിക്കൽ പോലും വീട്ടിൽ പോയിട്ടില്ല അവിടെ തന്നെയായിരുന്നു........ പഠിത്തം പൂർത്തിയാക്കണം..... എന്നിട്ടേ വാസുവും ഞാനും ജീവിച്ചു തുടങ്ങു എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു......

എനിക്ക് താങ്ങായി ഹരിയും എന്റെ കൂടെ തന്നെ കുടി..... അവിടെ ഇരുന്നു തന്നെ ഞങ്ങൾ പഠിച്ചു....... വാസു നന്നായി നൃതം ചെയുമായിരുന്നു....... ചിലങ്ക എന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു ആ പെണ്ണിന്....... ഒരു ദിവസം അവൾക്ക് സമ്മാനമായി ചിലങ്ക സമ്മാനിച്ചപ്പോൾ ഭൂമിയിൽ ഒന്നും അല്ലായിരുന്നു പെണ്ണ്....... ഊണിലും ഉറക്കിലും അവളുടെ കൂടെ ആ ചിലങ്ക കൈയിൽ ഉണ്ടാകും..... അത് പോലെ ഒരു കുഞ്ഞു റേഡിയോയും...... അതിലെ പാട്ട് കേട്ടു അങ്ങനെ ഇരിക്കും ആ പെണ്ണ്....... എന്തോരു ഭംഗി ആയിരുന്നു എന്ന് അറിയാവോ ആ നിമിഷങ്ങൾ.......... ഉള്ളിലെ എല്ലാം വേദനയും മറക്കാൻ ആ കാഴ്ച മതി........ ദിവസങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കാതെ കൊഴിഞ്ഞു പോകും എന്ന് പറഞ്ഞത് പോലെ കടന്നു പോയികൊണ്ടിരുന്നു..... അങ്ങനെ ഒരു ദിവസം...... ഞങ്ങളെ ജീവിതം മുഴുവൻ മാറ്റി മറിച്ച ദിനം............ ഹരി എന്തോ ഹോസ്പിറ്റലിൽ അത്യാവശ്യം വന്നു പുറത്തു പോയ സമയം..... അച്ഛനും ഞാനും വാസുവും മാത്രമായിരുന്നു ആ വീട്ടിൽ..... അന്ന് വാസു ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.... അതിൽ ഒറ്റ കാരണമേ ഉള്ളു...

. അവളുടെ പ്രത്വി കുറച്ചു നാളുകൾക്ക് ശേഷം നാളെ മടങ്ങി വരും എന്ന് പറഞ്ഞത്...... അവനു ഇഷ്ട്ടം ഉള്ളത് എല്ലാം അവൾ ഒരുക്കി..... രാവിലെ മുഴുവൻ ഓടി നടന്നു.................... രാത്രി എന്നോട് ഒരുപാട് കഥകൾ പറഞ്ഞു ഇരിക്കുമ്പോളാണ് എനിക്ക് പെട്ടന്ന് ഒരു കാൾ വന്നത്...... ഉള്ളിൽ ഇരുന്നിട്ട് കേൾക്കാത്തത് കൊണ്ടു പുറത്തു ഇറങ്ങി സംസാരിച്ചു...... എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ആയിരുന്നു ............. അവനോട് സംസാരിച്ചു സമയം കടന്നു പോയത് അറിഞ്ഞില്ല..... ഫോൺ കട്ട്‌ ചെയ്തു അകത്തേക്ക് വന്നപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു..... ഇത് എവിടെ പോയെന്ന് കരുതി ചുറ്റും നോക്കി............ എന്നാൽ അവിടെ എവിടെയും അവൾ ഉണ്ടായിരുന്നില്ല.......... ഇനി അപ്പുറത്തെ വീട്ടിലെ പിള്ളേരെ കാണാൻ പോയതാണെന്ന് കരുതി അച്ഛന് മരുന്നു എടുത്തു കൊടുക്കാൻ അച്ഛന്റെ റൂമിലേക്ക് പോയതാ....... പക്ഷെ ഞാൻ കണ്ടത്....... കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന അച്ഛനെ ആണ്............. എന്താ അവിടെ നടക്കുന്നത് എന്ന് ഉൾകൊള്ളാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.......

പെട്ടന്ന് അച്ഛന്റെ കൈയും കാലിലെയും കേട്ടു അഴിച്ചു മാറ്റുമ്പോൾ മനസ്സിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു ........ എന്തോ ഒരു ഭയം എന്നെ മുടി കൊണ്ടിരുന്നു...... എല്ലാം എന്റെ മാത്രം തോന്നൽ അവണേ എന്ന് പ്രാർത്ഥിച്ചു....... എന്നാൽ അച്ഛന്റെ നാവിൽ നിന്ന് കേട്ട കാര്യങ്ങൾ ഓടുകയായിരുന്നു ഞാൻ എന്റെ പ്രാണനെ തേടി....... ഒരു നിമിഷം എന്റെ കണ്ണുകൾ മാറിയപ്പോൾ അവർ അപഹാരിച്ചു കൊണ്ടു പോയ എന്റെ ജീവനെ തേടി..... എന്റെ വാസുനെ തേടി....... അച്ഛന്റെ മുറിയിൽ അവർ ഒളിച്ചിരുന്നത് ഞങ്ങൾ ആരും അറിഞ്ഞില്ല...... അച്ഛനെ ആ കട്ടിലിൽ കെട്ടി ഇട്ടത് ഞാൻ അറിഞ്ഞിരുന്നില്ല....... എന്റെ കണ്ണ് തെറ്റിയപ്പോൾ ആ മുറിയിൽ നിന്ന് അവർ ഇറങ്ങി...... എന്നെ തന്നെ നോക്കി നിന്നിരുന്ന വാസുനെ പിടിച്ചു കൊണ്ടു പോകാൻ അവർക്ക് അധികം പാടൊന്നും ഇല്ലായിരുന്നു..... ഒന്ന് നിലവിളിച്ചു കരയാൻ പോലും ആവാത്ത ആ പെണ്ണ് എങനെ പ്രതികരിക്കാൻ ആണ്......... അവളെ ഞാൻ തേടി...... ഒരുപാട് അലഞ്ഞു...... എന്റെ മനസ് കൈ വിട്ടു പോകുന്നത് പോലെ........

എന്റെ വാസു അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചു....... ഒരുപാട് നേരത്തെ അലച്ചിനോടുവിൽ ഞാൻ കണ്ടു അവരെ കൈയിൽ നിന്ന് കുതറി ഓടാൻ ശ്രമിക്കുന്ന എന്റെ പെണ്ണിനെ........ എന്റെ കാലുകൾക്ക് വേഗത കുടി............. അവളെ അടുത്ത് എത്താൻ ഒരു നിമിഷം മാത്രം ബാക്കി നിൽക്കെ എന്റെ തലയിൽ ശക്തമായ എന്തോ പതിഞ്ഞു..... നിലത്തേക്ക് വീഴുമ്പോളും ഞാൻ കേട്ടിരുന്നു ഒന്ന് ഉറക്കെ നിലവിളിച്ചു കരയാൻ പോലുമാവാതെ നിസ്സഹായയാ ആ പെണ്ണിന്റ കുഞ്ഞു കുഞ്ഞു എതിർപ്പുകൾ....... എന്റെ അടുത്ത് അവൾ ഓടി എത്തിയിരുന്നു...... എന്റെ നെഞ്ചിൽ വീണു കാരഞ്ഞിരുന്നു................ ആ അവളെ എന്നിൽ നിന്ന് അവർ വേർപെടുത്തി കൊണ്ടു പോകുന്നതും ഞാൻ അറിഞ്ഞിരുന്നു ........ ഉള്ളിലെ ശക്തി എല്ലാം എടുത്തു എഴുനേറ്റ് ഇരിക്കാൻ ഒരു ശ്രമം നടത്തുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളു അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്ന്...... എന്റെ പെണ്ണാണ് എന്ന്.............. അവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല എന്ന്.......

എങനെയോ അവിടെ എഴുനേറ്റ് ഇരുന്നു...... പക്ഷെ അപ്പോളേക്കും അവർ എന്നെ പൂർണമായി ബന്ധിച്ചു....... എന്റെ കാലുകൾ മുറുക്കി കെട്ടി..... കൈകൾ കേട്ടി ....... വായിൽ എന്തോ ഒന്ന് തള്ളി......... എന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു..... എങ്കിലും സർവ്വ ശക്തി എടുത്തു ബന്ധനങ്ങൾ എല്ലാം തകർക്കാൻ ശ്രമിച്ചു സാധിച്ചില്ല ഒരടി നീങ്ങാൻ സാധിച്ചില്ല എന്നെ കൊണ്ടു....... അവർ വീണ്ടും എന്നെ എന്തോ കൊണ്ടു അടിച്ചു....... എന്റെ കൈയിൽ എന്തോ ഒന്ന് ഇൻജെക്റ് ചെയ്തു........ തലക്ക് എന്തോ ഭാരം വന്നു മൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..... എങ്കിലും ഉള്ളിൽ അവളെ രക്ഷിക്കണം എന്ന് മാത്രം ഉരുവിട്ട് കൊണ്ടിരുന്നു............ കൈകളുടെയും കാലുകളുടെയും ബലം പതിയെ ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു...... എന്റെ ശരീരത്തിൽ കൈ ഇല്ലാതെ പോലെ തോന്നി..... മങ്ങിയ കാഴ്ചയിലും ഞാൻ കണ്ടു അവരുടെ മുഖത്തു ക്രൂരത....... പക്ഷെ എന്റെ പെണ്ണ്..... എന്റെ വാസു..... ആ കണ്ണിൽ നിസ്സഹായത മാത്രം......... ബലം ഉപയോഗിച്ച് ആ ക്രൂര മൃഗങ്ങൾ എന്റെ കൺമുന്നിൽ ഇട്ടു എന്റെ വാസുനെ......

എന്റെ വാസുനെ അവർ പിച്ചി ചിന്തി...... ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അവരെ കൈയിൽ കിടന്നു അവൾ പിടയുന്നത് ഞാൻ കണ്ടു നിൽക്കേണ്ടി വന്നു...... ഒന്നു തടയാൻ ആവാതെ അലറി കരയാൻ ആവാതെ....... എന്റെ മുന്നിൽ എന്റെ പെണ്ണിനെ കവർന്നു തിന്നുന്നവരെ കൊല്ലാൻ ആവാതെ....... എന്റെ വാസു..... എന്റെ വാസു ആ വേദന എല്ലാം...... ഓർക്കാൻ കൂടെ ആവില്ല..... സ്വന്തം പെണ്ണിനെ മുന്നിൽ ഇട്ടു പിച്ചി ചിന്തുമ്പോൾ അവളെ രക്ഷിക്കാൻ ആവാതെ നിൽക്കേണ്ടി വന്ന എന്റെ അവസ്ഥ..... എന്റെ പെണ്ണിന്റ അവസ്ഥ......... ആ മൃഗങ്ങൾ എല്ലാം മാറി മാറി എന്റെ പെണ്ണിനെ..... എന്റെ മുന്നിൽ ഇട്ടു..... ഒരു കുഞ്ഞു വേദന പോലും സഹിക്കാൻ ആവാത്ത എന്റെ വാസു........ ആആആ............ ആ ഓർമയിൽ അവൻ അലറി കരഞ്ഞു പോയി....... ക്ഷമയുടെ ഉള്ളിൽ നടുക്കാമായിരുന്നു കേട്ട് നിന്നതിന്റ.... അറിയാതെ എങ്കിലും ആ കണ്ണുകളും നിറഞ്ഞു...... എല്ലാം എല്ലാം ഞാൻ കണ്ടു നിന്നു ക്ഷമ...... കൂടെ ഉണ്ടാകും എന്ന് പറഞ്ഞ ഞാൻ ഒന്നവളെ അവരിൽ നിന്ന് രക്ഷിക്കാൻ പോലുമാവാതെ...,........

എന്റെ പെണ്ണിന് എത്ര വേദനിച്ചു കാണും........ അവൾ അവസാന നിമിഷം വരെ കൊതിച്ചു കാണില്ലേ അവരിൽ നിന്നൊക്കെ അവളെ രക്ഷിച്ചു ചേർത്ത് പിടിക്കുന്ന എന്നെ...... ഈ സിനിമയിലും കഥയിലും ഓക്കേ നായികക്ക് ഒരു അപകടം പറ്റുമ്പോൾ രക്ഷിക്കാൻ നായകൻ എത്തും.... അവന്റെ മുറിവുകൾ പോലും അവൻ മറക്കും...... എന്നാൽ യാഥാർഥ്യം ഇതൊന്നും അല്ല ക്ഷമ...... യാഥാർഥ്യം എന്നും എപ്പോളും ഭീകരമാണ്...... ആരെങ്കിലും ഒരാൾ എങ്കിലും എന്റെ പെണ്ണിനെ രക്ഷിക്കാൻ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ക്ഷമ........... അത്രയും അത്രയും ഭീകരമായിരുന്നു ആ നിമിഷം..... എന്റെ കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു ഞാൻ മുന്നിൽ നടക്കുന്നത് കാണാൻ ആവാതെ എന്റെ പെണ്ണിനെ..... എന്റെ വാസുനെ.......

അവസാനം എല്ലാ അക്രമണവും കഴിഞ്ഞതിനു ശേഷം അവർ എന്നെ അവളെ അരികിൽ വലിച്ചു കൊണ്ടു പോയി........ അപ്പോളും കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു ഞാൻ...... ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ആശിച്ചിരുന്നു.............. എന്റെ ശ്വാസം നിലച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...... എല്ലാം ഒരു പേടിപ്പെടുത്തുന്ന സ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു....... ഇല്ല യഥാർഥ്യത്തെ മാറ്റാൻ നമ്മൾ ദൈവം അല്ലല്ലോ ക്ഷമ...... ആ ദൈവതെ ഏതു സമയവും മനസ്സിൽ വിളിക്കുന്നവൾ ആയിരുന്നില്ലേ എന്റെ പെണ്ണ്..... ആ നിമിഷം ദൈവം അവളുടെ അവസ്ഥ കണ്ടില്ലേ.... അവൾക്ക് വേണ്ടി കരയുന്ന എന്റെ കണ്ണുനീർ കണ്ടില്ലേ..... കഴുകന്മാരെ കൈയിൽ കിടന്നു പിടയുന്ന എന്റെ പെണ്ണിനെ കണ്ടില്ലേ...... ഇല്ല ക്ഷമ ദൈവം എന്നാ ഒരാൾ ഇല്ല ഈ ലോകത്ത്...... അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ............... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story