സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 13

Sagavinte Swantham Chembarathi

രചന: നേത്ര

ഇല്ല ക്ഷമ ദൈവം എന്നാ ഒരാൾ ഇല്ല ഈ ലോകത്ത്...... അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ...... അവന്റെ മുഖത്തു അത്രയും പുച്ഛം ആയിരുന്നു...... ഉള്ളിലെ വേദന ആ കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു................ അവനോട് എന്താ പറയണ്ടത് എന്ന് പോലും അവൾക്ക് അറിയില്ല...... ശബ്ദം ഉയരത്തത് പോലെ..... അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു....... കേട്ടു നിന്ന തനിക്ക് ഇത്രയും വേദനിച്ചു എങ്കിൽ അത് അനുഭവിച്ച അഭിയേട്ടനും അഭിയേട്ടന്റ വാസുവും എത്രമാത്രം വേദന സഹിച്ചു കാണും........ സത്യത്തിൽ ദൈവം ഇതൊന്നും കാണുന്നില്ലേ...... കണ്ണുകൾ മുടി കെട്ടിയോ...... അതോ അഭിയേട്ടൻ പറഞ്ഞത് പോലെ അങ്ങനെയൊരു ശക്തി ഇല്ലേ....... അഭി വീണ്ടും പറയാൻ തുടങ്ങുകയായിരുന്നു....... "അവളെ അരികിൽ എന്നെ അവർ കൊണ്ടിട്ടപ്പോളും കണ്ണുകൾ തുറക്കാൻ എനിക്കായില്ല..... അവളെ എനിക്ക് രക്ഷിക്കാൻ ആയില്ല എന്നാ കുറ്റബോധം ഉള്ളിലെ വല്ലതെ പൊള്ളിച്ചു.......

എന്റെ പെണ്ണിന്റ മുഖത്തു നോക്കാൻ എനിക്കിനി ആകുവോ..... അവൾ ഏറ്റവും സുരക്ഷിതയായിരിക്കും എന്ന് അവളുടെ അച്ഛൻ പറഞ്ഞത് അല്ലെ......... എന്നിട്ട് അവളെ എനിക്ക് സംരക്ഷിക്കാൻ സാധിച്ചോ...... ഇല്ല............. അവർ എന്റെ കണ്ണ് തുറക്കാൻ പറയുന്നുണ്ടായിരുന്നു..... എല്ലാവരെയും കൊന്നു തിന്നാനുള്ള ദേഷ്യവും പകയും ഉള്ളിൽ തിളച്ചു മറിയുന്നുണ്ട്..... പതിയെ സർവ്വ ധൈര്യവും എടുത്തു കണ്ണുകൾ തുറന്നപ്പോൾ ഞാ..... ഞാൻ കണ്ടത്...... പൂർണ നഗ്നയായി എന്റെ....... എന്റെ വാസു....... ഒരു നിമിഷം കൂടെ അവളെ നോക്കി നിൽക്കാൻ എനിക്കായില്ല..... കണ്ണുകൾ വീണ്ടും അടച്ചു..... ഇനിയൊരിക്കലും എന്റെ കണ്ണുകൾ തുറക്കരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു..... ഒന്ന് ഞാൻ മരിച്ചെങ്കിൽ എന്ന് കൊതിച്ചു......... വീണ്ടും അവന്മാർ എന്നെ കൊണ്ടു കണ്ണുകൾ തുറപ്പിച്ചു.....

പക്ഷെ എന്റെ കണ്ണുകൾ ആദ്യം ചെന്നു നിന്നത് തുറന്നു വെച്ചിരിക്കുന്ന ആ മിഴികളിൽ ആയിരുന്നു...... ജീവൻ നഷ്ടമായി മിഴികൾ..... മുഖം മുഴുവൻ രക്തം....... ഇനി എന്റെ വാസു ഇല്ല എന്ന് ഉള്ളിൽ ആരോ ഉറക്കെ പറയുന്നുണ്ടായിരുന്നു....... അവളുടെ കൈകൾ അപ്പോളും ഞാൻ കെട്ടിയ താലിയിൽ മുറുകെ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ചങ്ക് തകർന്നു പോയി.............. അവളെ വിളിക്കാൻ നാവു പൊന്തിയില്ല...... അവരിൽ ആരോ അവളെ മേലേക്ക് ഒരു ഷീറ്റ് ഇട്ടു............... അപ്പോളും എന്റെ മിഴികൾ അവളുടെ മിഴികളിൽ തന്നെയായിരുന്നു...... ഇനിയെന്റെ വാസു ഇല്ല...... ഇനിയെന്റെയ് വാസു ഇല്ല...... അത്രമാത്രം എന്റെ ചെവിയിൽ ആരോ ഉറക്കെ ഉറക്കെ പറയുന്നത് പോലെ........... സത്യമാകുകയായിരുന്നു അടുത്ത നിമിഷം..... അവരിൽ ആരോ ഒരാൾ പറയുന്നത് കേട്ടു ചത്തെന്നു........

ഒരു തെരുവ് പട്ടി ചത്തു എന്ന് പറയുന്ന അത്രയും ഭാവം മാത്രമായിരുന്നു അവരെ മുഖത്തു............. ജീവനില്ലാതെ അവിടെ കിടക്കുന്നത് എന്റെ പ്രാണൻ ആണെന്ന് ഞാൻ അലറി വിളിക്കുന്നുണ്ടായിരുന്നു.................. ഇല്ല ആരും കേൾക്കില്ല..... ശബ്ദം പുറത്തു വന്നില്ല...... അവർ മാറ്റാരോടോ സംസാരിക്കുന്നത് കേട്ടാണ് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളിക്കും എന്റെ വാസുനും ഇടയിൽ നിന്ന് ഞാൻ മുഖം മാറ്റിയത്..... ഏറെ പരിചിതമായ ശബ്ദം....... എന്റെ അബബോധമനസ് ആകണേ എന്ന് മാത്രം പ്രാർത്ഥിച്ചു....... ഇല്ല സത്യം സത്യമായിരുന്നു...... എന്റെ...... എന്റെ അച്ഛൻ...... ചെ...... ഇന്നും എനിക്ക് വെറുപ്പ് തോന്നുന്നു.......... എന്റെ അച്ഛൻ അയാൾ അയാൾ പറഞ്ഞിട്ട അവർ..... ആ നരബോജികൾ എന്റെ വാസുനെ..... എന്റെ പ്രാണനെ........ പിച്ചി ചിന്തിയത്...... എങനെ തോന്നി..... എങനെ തോന്നി അയാൾക്ക്...... എന്റെ വാസു.... നമിയെ പോലെ ആയിരുന്നില്ലേ.... അവളെ അതെ പ്രായം...... അവളെ പോലെ ഒരു മകളെ ഇങ്ങനെ പിച്ചി ചിന്താൻ ഇട്ടു കൊടുക്കാൻ എങനെ തോന്നി......

നിങ്ങളെ പോലെ..... അല്ല അല്ല.... നിങ്ങളെ പോലെ അല്ല.... മകളെ ജീവനായ് സത്യം സ്നേഹിക്കുന്ന ഒരച്ഛൻ അവളെ കൊണ്ടു വരുന്നത് കാത്തു അവിടെ ഇരിക്കുന്നില്ലേ..... എന്റെ വാസു എന്റെ വാസു....... എങനെ തോന്നി..... എങനെ തോന്നി മോഹൻ പ്രഭാ നിങ്ങൾക്ക്..... ഒരായിരം വട്ടം അത് തന്നെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു...... അയാൾ കണ്ടിരുന്നു ഞാൻ അയാളെ തിരിച്ചറിഞ്ഞത്..... അവസാന നിമിഷം അയാൾ പറഞ്ഞു...... എന്നെ സ്നേഹിച്ചതിനുള്ള ശിക്ഷ ആണെന്ന്....... എന്റെ പ്രണയം സ്വീകരിച്ചതിനുള്ള ശിക്ഷ ആണെന്ന്..... അവളെ പോലെ ചില്ലി കാശിനു വകയില്ലാത്ത ഒരു പെണ്ണിനെ അല്ല എന്റെ മരുമകൾ ആയി വേണ്ടത് എന്ന്......... പുച്ഛം പുച്ഛം തോന്നി എനിക്ക് അയാളോട്..... കൊല്ലാൻ തോന്നി.............. എഴുന്നേൽക്കാൻ പോലുമാവാത്ത ഞാൻ എങനെ അയാളെ കൊല്ലും...... എന്നെ അവർ അവിടെ നിന്ന് തൂക്കി എടുത്തു...... അവളെ അവിടെ തന്നെ ഉപേക്ഷിച്ചു........ അത്രയും അത്രയും നിമിഷമാത്രമേ എന്നിൽ ബോധം ഉണ്ടായിരുന്നുള്ളു...........

പിന്നീട് ഞാൻ കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ് ഞാൻ...... കണ്ണ് തുറന്നപ്പോൾ ആരോ പറയുന്നത് കേട്ടു ഒരു ഒരു മാസമായി ഇങ്ങനെ കിടക്കുന്നത് എന്ന്...... മ്മ്..... ഒരു മാസം...... പക്ഷെ ഞാൻ എവിടെയാ...... ഒന്നും മനസിലായില്ല...... എന്റെ വാസു എന്റെ വാസു അവളെ മുഖം എന്റെ മനസ്സിൽ തെളിയുന്നത് വരെ ഒന്നും എനിക്ക് മനസിലായില്ല...........ഉള്ളിലേക്ക് ആ മുഖം കൂടുതൽ ശക്തിയോടെ തെളിഞ്ഞ നിമിഷം അലറി വിളിച്ചു ഞാൻ........ ആരൊക്കെയോ വന്നു എന്നെ പിടിച്ചു വെക്കുന്നത് എനിക്ക് ഓർമ ഉണ്ടായിരുന്നു...... എന്റെ കൈയും കാലും എല്ലാം പിടിച്ചു വെച്ചു....... വായിലേക്ക് എന്തോ ദണ്ട് പോലെ ഉള്ളൊരു സാധനം വെച്ചത് മാത്രം ഓർമ ഉണ്ട്...... എന്തോ ഒന്ന് എന്റെ ഉള്ളിലേക്ക് കേറി പോയത് പോലെ ............. ഷോക്ക് അടിപ്പിച്ചതാണെന്ന് ആരോ പറഞ്ഞു....... ഞാൻ ആ നിമിഷം ഉള്ളത് ഒരു മെന്റൽ ഹോസ്പിറ്റലിലിൽ ആണെന്ന് മനസിലാക്കാൻ രണ്ടു ദിവസം വേണ്ടി വന്നു എനിക്ക്....... ഭ്രാന്താ..... ഭ്രാന്താ പോലും എനിക്ക്............

ആരും അറിയാതെ ആ ഹോസ്പിറ്റലിലിൽ ആരോടും മിണ്ടാതെ എന്റെ വാസുന്റെ ഓർമയിൽ ഞാൻ.......... അവളുടെ ജീവനില്ലാത്ത ശരീരം എന്റെ ഉള്ളിൽ വീണ്ടും വീണ്ടും തെളിഞ്ഞു............. ഇടക്കിടെ എന്നെ അവർ ഷോക്ക് അടിപ്പിച്ചു....... മാസങ്ങൾ കടന്നു പോകുന്നത് ഞാൻ അറിഞ്ഞിരുന്നു...... ആരും എന്നോട് സംസാരിക്കാൻ വരാറില്ല...... ഒരു ദിവസം എനിക്ക് ഭക്ഷണം പൊതിഞ്ഞു കൊണ്ടു തന്നു അവിടെ ഉള്ള അറ്റെൻഡർ..... ആ ഭക്ഷണം തട്ടി തെറിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ കണ്ടിരുന്നു അതിൽ എന്റെ വാസുന്റെ ഫോട്ടോ....... ക്രൂരമായ പീഡനത്തിനിരയായി ഉമയായ പെൺകുട്ടി മരിച്ചു എന്ന് വസിഷ്ഠ ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്നത് വഴിയായിരുന്നു സംഭവം.... അന്യസംസ്ഥാന തൊഴിലാളികൾ ആണ് പ്രതി... അങ്ങനെ എന്തൊക്കെയോ...... ഇല്ല അവർ മലയാളികൾ ആയിരുന്നു........ എങ്കിൽ ഈ വാർത്ത എന്റെ വാസുന്റെ മരണം എല്ലാം സ്വാധിനം വെച്ചു അയാൾ,അയാൾ പറയുന്നത് പോലെ ആക്കി മാറ്റിയിരിക്കുന്നു..... മറുപ്പുറം ഞാൻ കണ്ടു അന്ന് വാസുനെ ഉപദ്രവിച്ചവന്മാരെ ചിത്രം.....

*വാഹനാപകടത്തിൽ നാലുപേർ മരിച്ചു....... നന്നായി മദ്യപിച്ചത് കാരണം ആകാം മരണം എന്ന് നിഗമനം..... * അയാളെ നേരെ ഒരു രീതിയിലും എത്തിപെടരുത് എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണോ എല്ലാം അന്യ സംസ്ഥാന തൊഴിലാളികളുടെ മേലെ ചുമത്തി അയാളെ ആളുകളെ ആക്‌സിഡന്റ് എന്നാ മാർഗത്തിൽ കൊന്നത്...... ഇത്രയും ക്രൂരമായി ചിത്രീകരിച്ചിരിക്കുന്നു...... വീണ്ടും വീണ്ടും ആ ഹോസ്പിറ്റലിലിൽ അലറി വിളിച്ചു കരയുമ്പോൾ അയാളെ കൊല്ലണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ...... കൊഴിഞ്ഞു പോകുന്ന മാസങ്ങൾ പിന്നീട് ഞാൻ അറിഞ്ഞില്ല...... ഒരു ദിവസം ഹരി ഹരി എന്റെ മുന്നിൽ എത്തി....... അന്ന് അവന്റെ കണ്ണിലെ വേദന ഞാൻ കണ്ടത്താണ്..... എന്നെ ആ ഹോസ്പിറ്റലിലിൽ നിന്ന് പുറത്തു ഇറക്കിയത് അവൻ ആയിരുന്നു................. അവൻ അവിടെ എത്തിയില്ലായിയുന്നു എങ്കിൽ...... ഇനിയും എന്റെ ജീവിതം ഒരുപാട് നാൾ അവിടെ തന്നെ ആയിരുന്നേനെ.... അയാൾ വിചാരിക്കുന്നത് പോലെ.............. ഹരി എന്നെ അവിടെ നിന്ന് ഇറക്കിയ അന്ന് എനിക്ക് എന്താ സംഭവിച്ചത് എന്ന് എല്ലാം ഞാൻ അവനോട് പറഞ്ഞു........

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ ദേഷ്യം കൊണ്ടു വിറകുകയായിരുന്നു...... അയാളെ കൊല്ലാൻ എന്റെ കൂടെ അവൻ ഉണ്ടാകും എന്ന് പറഞ്ഞു ഞങ്ങൾ നേരെ പോയത് അയാളെ വീട്ടിലേക്ക് തന്നെയാ..... പക്ഷെ അയാൾ....... എന്റെ എന്റെ നമിയുടെ ജീവൻ വെച്ചു എന്നോട് വിലപേശി........ അയാളെ എനിക്ക് ഒന്നും ചെയ്യാൻ ആയില്ല..... അയാളെ കുറിച്ച് പുറത്തു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞു..... കാരണം ഞാൻ ഞനനൊരു ഭ്രാന്താനണ്‌................ ഒരു വർഷം മുഴുവൻ മെന്റൽ ഹോസ്പിറ്റലിൽ കിടന്ന വെറുമൊരു ഭ്രാന്തൻ..... അങ്ങനെ ഒരു ഭ്രാന്തന്റ് വാക്ക് ആരു കേൾക്കാൻ...... പക്ഷെ ഇനിയും പറയാൻ ആണ് ഉദ്ദേശം എങ്കിൽ നമി അവളെയും അവൾ കൊല്ലുമെന്ന് പറഞ്ഞു.................. സ്വന്തം സ്വന്തം മകൾ അല്ലെ അവൾ......... സ്വാർത്ഥതക്ക് വേണ്ടി ഇത്രയും താരം താണൊരു മനുഷ്യൻ....... എല്ലാം കേട്ടിട്ടും അയാളെ കൊല്ലാൻ നോക്കിയാ ഹരിയെ അവിടെ നിന്ന് പിടിച്ചു കൊണ്ടു വരുമ്പോൾ ഒന്നേ മനസിൽ ഉണ്ടായിരുന്നുള്ളു....... നിങ്ങൾ ജീവിക്കും മോഹൻ പ്രഭാ..............

നിങ്ങളെ ഇന്ന് ഞാൻ കൊല്ലില്ല..... എന്റെ നമിയെ സുരക്ഷിതയാക്കിയതിനു ശേഷം ഞാൻ വരും.... അന്ന് വരെ ഇരയെ ചുണ്ടയിൽ കുരുക്കാൻ ഉള്ള മാർഗങ്ങൾ ഞാൻ നെയ്യും........ പിന്നീട് ദിവസങ്ങൾ വേഗത ഉള്ളതായിരുന്നു ക്ഷമ...... നമ്മളെ കോളേജ്...... അവിടെ വെച്ചു ഹരിയെ നമി ഇഷ്ടമാണെന്നു എന്നോട് പറയുമ്പോൾ അവനെക്കാളും മാറ്റാരിൽ ആണ് അവൾ സുരക്ഷിത എന്ന് ഞാൻ ഓർക്കുകയായിരുന്നു..... അവർ ഒന്നിക്കണം എന്ന് തന്നെ ആയിരുന്നു മനസ് നിറയെ...... അതിനിടയിൽ എന്നോട് ഇഷ്ട്ടം പറഞ്ഞു വന്ന നന്ദയെ അവഗണിച്ചു.......... അവൾ ഇഷ്ടമാണെന്നു പറയുമ്പോൾ എന്റെ കണ്ണിൽ തെളിഞ്ഞത് എല്ലാം എനിക്ക് വേണ്ടി ജീവൻ പൊലിച്ച ഒരു പെണ്ണിന്റ മുഖം മാത്രമാണ് എന്റെ വാസുന്റെ മുഖം...... അവസാന നിമിഷവും താലിയിൽ മുറുകെ പിടിച്ചു നിന്ന എന്റെ വാസു...................... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story