സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 14

Sagavinte Swantham Chembarathi

രചന: നേത്ര

അതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ കണ്ടു ഒരാളെ..... എന്റെ എന്റെ വാസുന്റെ പ്രത്വിയെ...... പക്ഷെ ആ കണ്ണുകളിൽ പഴയ തിളക്കം ഇല്ല..... ലഹരി പടർന്ന കണ്ണുകൾ...... മുഖത്തെയും കണ്ണിലെയും തിളക്കം എല്ലാം നശിച്ചു തെരുവിൽ കിടന്നു അടി ഉണ്ടാകുന്നവൻ..... അവനെ അവരിൽ നിന്ന് പിടിച്ചു മാറ്റി........ എന്നെ കണ്ടപ്പോൾ ആദ്യം ആ കണ്ണിൽ ഞെട്ടൽ ആയിരുന്നു............. പിന്നീട് ദേഷ്യമായി മാറി...... എന്റെ എന്റെ വാസുനെ ഞാൻ ഞാനാ കൊന്നത് എന്ന് പറഞ്ഞു എന്നെ ഒരുപാട് അടിച്ചു...... അവനെ തടയാൻ വന്ന ഹരിയെ ഞാൻ എതിർത്തു..... അവന്റെ ഓരോ അടിയും ഞാൻ ഏറ്റു വാങ്ങി....... അവനിൽ നിന്ന് ഞാൻ വേറൊരു വാർത്ത കൂടെ അറിഞ്ഞു... എന്റെ വാസുന്റെ പിന്നാലെ അവളുടെ അച്ഛൻ കൂടെ പോയെന്ന്......

മകളെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ട അദ്ദേഹം ചങ്കു പൊട്ടിയ മരിച്ചത് എന്ന്....... അവന്റെ അച്ഛനും വാസുവും മരിക്കാൻ കാരണമായ എന്നോട് അവനു ദേഷ്യമായി പകയായി.... പെട്ടെന്നൊരു ദിവസം അനാഥനായി മാറിയ അവനെ എങനെ അശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു...... പിന്നീട് കാണുമ്പോൾ എല്ലാം ദേഷ്യം തീരുന്നത് വരെ അവൻ എന്നെ അടിക്കും...... അന്നൊരു ദിവസം കോളേജിലും വന്നിരുന്നു...... എന്നെ ഒരുപാട് അടിച്ചു..... അതിനിടയിൽ കേറി നിന്ന ഹരിയോടായി പിന്നെ അവന്റെ പക........... അവനെ ഒരുപാട് അടിച്ചു.......... ആ സംഭവം നടന്നു ഹരി ഹോസ്പിറ്റലിലിൽ ആയ പിറ്റേ ദിവസം അന്നാ അന്നാ നമി ചിലതൊക്കെ അറിഞ്ഞത്..... എന്റെ വാസുനെ കുറിച്ച്..... അവളെ മരണം.... ഞാൻ മെന്റൽ ഹോസ്പിറ്റലിൽ കിടന്നത് പക്ഷെ ഒന്നുമാത്രം അവൾ അറിഞ്ഞില്ല എല്ലാം എല്ലാം ചെയ്തത് അവൾ സ്നേഹിക്കുന്ന അവളെ സ്വന്തം അച്ഛൻ ആണെന്ന്......

അയാളെ സ്വാർത്ഥത ആണെന്ന്..... ഇന്ന് അയാൾ എന്നോട് വില പേശുന്നത് അവളെ തന്നെ ജീവൻ വെച്ചാണെന്ന്..... പണം പണം പണം അങ്ങനെയൊരു വിചാരം മാത്രമേ ഉള്ളു അയാൾക്ക്........... അയാളെ കണ്ണുകൾ അന്ധമായിരിക്കുന്നു.... അവിടെ സ്നേഹം ഇല്ല..... മക്കൾ ഇല്ല.... ഭാര്യ ഇല്ല.... പണം മാത്രം...... അവൾ എല്ലാം നന്ദയോട് പറയുമ്പോൾ എല്ലാം കേട്ടു കഴിഞ്ഞു അവൾ പിന്മാറുമെന്നാണ് ഞാൻ കരുതിയത്......... പക്ഷെ എല്ലാം കേട്ടതിനു ശേഷം അവളുടെ കണ്ണിൽ ഞാൻ കണ്ടതാ എന്നോടുള്ള പ്രണയം........ ആദ്യമായ് ആ കണ്ണിലെ പ്രണയം ഞാൻ കണ്ടു..... ഒരേ ഒരു വക്കാ അവൾ എല്ലാം അറിഞ്ഞതിനു ശേഷം എന്നോട് പറഞ്ഞത്...... കാത്തിരിക്കുമെന്ന്............... എന്റെ മനസ്സിൽ അവളെ മുഖം എന്നെങ്കിലും തെളിയുന്ന ഒരു നാളെക്കായി കാത്തിരിക്കും എന്ന്......

എന്നെങ്കിലും ഒരാളെ ജീവിതത്തിൽ കൂട്ടാൻ തോന്നിയൽ എന്നെ ഓർക്കണേ എന്ന്.... അന്ന് തൊട്ടു എന്തോ എന്റെ മനസ്സിൽ ആ മുഖം പതിഞ്ഞിരുന്നു..... പക്ഷെ ഒരിക്കലും എന്റെ വാസുനെ മറന്നു അവിടെ നന്ദയെ ഞാൻ പ്രണയിച്ചിട്ടില്ല....... വാസുന്റെ സ്ഥാനം എന്നും അവൾക്ക് മാത്രമായിരുന്നു............ എങ്കിലും എവിടെയോ നന്ദ എന്റെ ഉള്ളിൽ ഇടം നേടിയിരുന്നു...... ഒരുപാടു തവണ ഞാൻ എന്റെ തന്നെ മനസിനെ വിലക്കി...... ശരിക്കും അത്ഭുതമാണ് നന്ദ...... എന്നിലേക്ക് എന്റെ അനുവാദം കാത്തു നിൽക്കാതെ കടന്നു കേറിയവൾ............... ഞാൻ പോലുമറിയാതെ എന്റെ പ്രണയമായി മാറിയവൾ..... ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലുമറിയില്ല.....എങ്കിലും വാസുനെ മറക്കാൻ എനിക്കാവില്ല............. എനിക്കുവേണ്ടി ജീവിതം ഹോമിച്ച പെണ്ണാണ് അവൾ......

. ഒരുപക്ഷെ അവളെ നന്ദയെ ഞാൻ പ്രണയിച്ചു തുടങ്ങി എന്ന് ഞാൻ മനസിലാക്കിയത് അന്നായിരുന്നു..... വിധി മാറ്റി മറിച്ച ആ ദിനം....... അന്ന് ഒരുപക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ........ എല്ലാം മാറിയ ആ ദിവസം...... "അഭിയേട്ടാ..... നന്ദയെയും വാസുനെ പോലെ...... അഭിയേട്ടന്റെ അച്ഛനാണോ......." "അല്ല...... പക്ഷെ നന്ദക്ക് സംഭവിച്ചത് അത് വാസുവുമായി ബന്ധമുണ്ട്................. കാരണം നന്ദയെ ഇല്ലാതാക്കിയത്.... അവളെ ആ അവസ്ഥക്ക് കാരണം വേറെ ആരുമല്ല...... വാസുന്റെ ജീവനായിരുന്ന അവളെ സഹോദരൻ... അവളെ പ്രത്വി........" "എന്താ....... പ്രത്വിയോ......" "മ്മ് പ്രത്വി തന്നെ....... പക്ഷെ അവന്റെ ലക്ഷ്യം നന്ദ അല്ലായിരുന്നു......" "പിന്നെ......, " "നമി......" "വാട്ട്‌......." "അതെ പ്രത്വിന്റെ ലക്ഷ്യം നന്ദ ആയിരുന്നില്ല...... എന്റെ ഒരേ ഒരു അനിയത്തി അഷ്ടമിമോഹൻ ആയിരുന്നു.......

അന്ന് നന്ദക്ക് പകരം വിധി ഏറ്റു വാങ്ങേണ്ടി ഇരുന്നത് എന്റെ നമി ആയിരുന്നു....... പ്രത്വിക്ക് പറ്റിയ അബദ്ധം...... എന്റെ അനിയത്തിയെ ലക്ഷ്യം വെച്ചായിരുന്നു അവൻ ഇറങ്ങിയത്...... അല്ല അവനെ ഇറക്കിയത്.......... അവന്റെ സഹോദരിക്ക് സംഭവിച്ചത് എല്ലാം എന്റെ അച്ഛനെന്ന് പറയുന്ന ആൾ ആണ് കാരണം എന്ന് അവൻ അറിഞ്ഞിരുന്നു...... അങ്ങനെ ഒരു അവസ്ഥയിൽ അവന്റെ അച്ഛൻ ചങ്ക് പൊട്ടി മരിച്ചത് പോലെ സ്വന്തം മകളെ വിധി ഓർത്തു അയാളും മരിക്കണം എന്ന് അവൻ ഓർത്തു..... അങ്ങനെയാ അവൻ നമിയെ ലക്ഷ്യം വെച്ചത്.................. പക്ഷെ നമിയെ അവനു അറിയില്ല............. എന്റെ കൂടെ എന്നും ഉണ്ടാകുന്ന എന്റെ പിന്നാലെ ഉണ്ടായിരുന്ന നന്ദയെ അവൻ നമി ആണെന്ന് തെറ്റ് ധരിച്ചു....... അവളാണെന്ന് കരുതി അവളെ ലക്ഷ്യം വെച്ചു....... അന്ന് നന്ദക്ക് സംഭവിച്ചത് എല്ലാം..............

അതൊക്കെ ചെയ്തത് അവനാ പ്രത്വി...... സ്വന്തം പെങ്ങളെ അവനു നഷ്ടമാകാൻ കാരണമായവരെ അതെ കാരണം കൊണ്ടു കൊല്ലാ കോല ചെയ്യുക...... അതിൽ ചെന്നു പെട്ടത് ഒന്നും അറിയാത്ത നന്ദയും.......... പക്ഷെ അവൻ ചെയ്തത് ഒന്നും സ്വബോധത്തോടെ അല്ല..... ഡ്രഗ്സ്........... പിന്നെ എന്റെ അച്ഛനെന്ന് പറയുന്ന അയാളുടെ കുറച്ചു ശത്രുക്കൾ അവനെ നന്നായി മുതലെടുത്തു അവരാണ് അവനെ സഹായിച്ചത്...... അവർ ആയിരുന്നു അവന്റെ കൂടെ ഉണ്ടായിരുന്നത്.................. അന്ന് ആ സംഭവങ്ങൾ എല്ലാം നടക്കുമ്പോൾ ഹരി നമിയോട് അവന്റെ ഇഷ്ട്ടം പറഞ്ഞിരുന്നു...... അച്ഛന്റെ കൈയിൽ നിന്ന് അവളെ രക്ഷിക്കാൻ ഉള്ള ഞങ്ങളെ ആദ്യത്തെ സ്റ്റെപ്................ എങനെ എങ്കിലും നമിയെ ഇവിടെ നിന്ന് മാറ്റണം അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം............. അവളെ വെച്ചു ഭീക്ഷണി പെടുത്തുന്നത് നിർത്തണം......

പക്ഷെ ഞങ്ങളുടെ നീക്കം എല്ലാം അയാൾ അറിഞ്ഞു..... അന്ന് എന്നെയും ഹരിയെയും കാണാൻ ആ അയാൾ കോളേജിൽ എത്തിയത്...... അയാളോട് ഞാൻ വഴക്കിട്ടു..... എന്റെ അനിയത്തിയെ ഞാൻ ഹരിയെ കൊണ്ടു കെട്ടിക്കും എന്ന് ആ വാശി പുറത്തു ഞാൻ വിളിച്ചു പറഞ്ഞു പോയി....... ഹരി ആ നിമിഷം എന്റെ കൂടെ ഉണ്ടായിരുന്നില്ല...... പെട്ടന്ന് ഹരിന്റെ ഫോൺ വന്നു പുറത്തേക്ക് നടക്കുമ്പോള അയാൾ എന്തോ കൊണ്ടു എന്റെ തലക്ക് പിന്നിൽ അടിച്ചത്............... അന്നത്തെ സംഭവങ്ങൾക്ക് ശേഷം എന്റെ തലയിൽ എന്തു കുർത്ത സാധനം വെച്ചു അടിച്ചാലും പെട്ടന്ന് തല വെട്ടി പുളരുന്ന വേദന വരും എനിക്ക്........ അയാൾ അടിച്ച ആ നിമിഷം മറു വശം ഹരിയുടെ ഫോൺ കണക്ട് ആയിരുന്നു....... അയാൾ അതൊന്നും അറിയാതെ എന്തൊക്കെയോ എന്നോട് വിളിച്ചു പറഞ്ഞു....... അവളെ നമിയെ വിട്ടു തരില്ല എന്നും..... അയാൾ തീരുമാനിച്ച ആളുമായി അവളെ കല്യാണം നടക്കും എന്നൊക്കെ...... പിന്നെയും ഒരുപാട് പറഞ്ഞു....... എന്റെ എന്റെ അമ്മയെ അയാൾ കൊന്നതാ.....

ആ പാവത്തെ സ്വന്തം കൈ കൊണ്ടു കൊന്ന കഥ പറഞ്ഞു അയാൾ....... ഒരു നിമിഷം എന്റെ കൈയിൽ ഒരു കത്തി കിട്ടിയിരുന്നെങ്കിൽ ഞാൻ തന്നെ അയാളെ കൊല്ലുമായിരുന്നു..... തലയിൽ അസ്സഹാനീയമായ വേദനക്ക് ഇടയിലും അയാളെ കൊല്ലാൻ ഞാൻ ഒരു ശ്രമം നടത്തി....... എന്റെയും വാസുന്റെയും കാര്യം അയാൾ അറിഞ്ഞെന്നും അത് എന്നെ അറിയിക്കാൻ നോക്കുമെന്നും മനസിലാക്കിയ അയാൾ എന്റെ അമ്മയെ....... ഒന്നുമില്ലെങ്കിലും അയാളെ ജീവൻ ആയിരുന്നില്ലേ എന്റെ അമ്മ........... അയാൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു വന്ന ഒരു പാവം സ്ത്രീ ആയിരുന്നില്ലേ..... ആ ക്രൂരനായ മനുഷ്യന്റെ മുന്നിൽ അന്ന് സ്നേഹം ഇല്ലായിരുന്നു പണം മാത്രം..... അയാൾ മാത്രം അയാൾക്ക് നേടണം എന്ന് മാത്രം........ അയാൾ പറയുന്നത് എല്ലാം ഫോൺ വഴി ഹരി കേട്ടിരുന്നു..... അവൻ എന്റെ അടുത്തേക്ക് ഓടി വന്നിരുന്നു......................

അയാളെ അവൻ അടിച്ചു...... എങ്കിലും അയാളെ മുഖത്തു അപ്പോളും ആ ക്രൂരത നിറഞ്ഞ കോല ചിരി ഉണ്ടായിരുന്നു........... അതിനിടയിൽ ഒരു കാറ്റ് പോലെ ആരോ ഓടി വരുന്നതും നിലത്തു വീണ അയാളെ നേരെ നിർത്തുന്നതും അയാളെ മുഖത്തു സന്തോഷം നിറയുന്നതും പെട്ടന്ന് ആ സന്തോഷം വേദനയായി മാറുന്നതും എല്ലാം ഞാൻ കണ്ണ് കൊണ്ടു കണ്ടിരുന്നു..... അയാളെ വയറിലേക്ക് തുളച്ചു കേറിയ കത്തി........... അത് കുത്തിയിറക്കിയ ആളിലേക്ക് ഒരു നിമിഷം എന്റെ ശ്രദ്ധ പോയി...... പ്രത്വി...... അവനായിരുന്നു അത്....... അയാളെ ഹരിയുടെ മേലേക്ക് ഇട്ടു അവൻ പുറത്തേക്ക് ഓടിയിരുന്നു അപ്പോളേക്കും....... എന്റെ കണ്ണിൽ ആ നിമിഷം തന്നെ ഇരുട്ട് പടർന്നു...... കണ്ണിൽ എന്റെ ആ പഴയ അച്ഛന്റെ മുഖം മാത്രം തെളിഞ്ഞു...... പക്ഷെ ആ നിമിഷം തന്നെ അയാളെ ക്രൂരമായ മുഖം തെളിഞ്ഞപ്പോൾ ഉള്ളിലെ വേദന എല്ലാം മാഞ്ഞു...... പതിയെ ബോധം മറഞ്ഞു നിലത്തേക്ക് വീണത് വരെ ഞാൻ അറിഞ്ഞിരുന്നു......... ഹരി എന്നെ വിളിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു.........

നമിയെ ഒരു പുക മറ പോലെ ഞാൻ കണ്ടിരുന്നു...... പിന്നെ ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ...... നമി ഹരിയെ തെറ്റ് ധരിച്ചു എന്ന് അറിഞ്ഞ നിമിഷം അവളെ ഞാൻ അടിച്ചു...... ആദ്യമായ്...... അവൻ എന്നെ ഒന്ന് കാണാൻ പോലും നിൽക്കാതെ പോയെന്ന് കേട്ടപ്പോൾ സഹിക്കാൻ ആയില്ല....... അതിന്റെ കൂടെ നന്ദ..... നന്ദക്ക് സംഭവിച്ചതും അവളുടെ മരണവും എല്ലാം എന്നെ തളർത്തി....... വീണ്ടും മറ്റൊരു തകർച്ചയിലേക്ക് ഹരി ഇല്ലാതെ..... നന്ദ ഇല്ലാതെ...... അവർ ഇരുവരും അരികിൽ ഇല്ലാതെ തളർന്നു പോയ നമിയെ ചേർത്ത് പിടിക്കാതിരിക്കാൻ എനിക്കായില്ല............. ഒരുപക്ഷെ എനെക്കാൾ ഏറെ തകർന്നിരുന്നത് അവൾ തന്നെയായിരുന്നു..... സ്വന്തം അച്ഛനെ ഒരുപാട് സ്നേഹിച്ച മകൾ........... അയാളെ ക്രൂരത അറിഞ്ഞപ്പോൾ അവൾ ഒരുപാട് തകർന്നിരുന്നു...... ജീവനേക്കാൾ ഏറെ സ്നേഹിച്ച അവളുടെ കൂട്ടുകാരിയുടെ അവസ്ഥ അവളുടെ മരണവാർത്ത............. സ്വന്തം പ്രണയത്തെ തെറ്റ് ധരിച്ചു പോയെന്ന കുറ്റബോധം...... എല്ലാം അവളെ തളർത്തി.....

. അന്ന് നീയും കൂടെ ഇല്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ നമിയെ കൂടെ നഷ്ട്ടമാകുമായിരുന്നു.......... പിന്നെ എല്ലാം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷമാണ് എനിക്ക് ഒരു കത്ത് കിട്ടുന്നത്....... പ്രത്വിന്റെ....... ആ കത്ത് എന്റെ കൈയിൽ എത്തുന്ന അന്ന് അവൻ ജീവനോടെ ഉണ്ടാകില്ല എന്ന് അവനു ഉറപ്പായിരുന്നു..... ലഹരിയുടെയും അവർ കുത്തി വെച്ച വിഷത്തിന്റെയും കഠിനത്തിൽ അവന്റെ വാസുനെ പോലെ മറ്റൊരു പെൺകുട്ടിയെ ഇല്ലാതാക്കേണ്ടി വന്നതിൽ അവൻ ആത്മഹത്യാ ചെയ്യാൻ പോകുകയാണ് എന്ന് മാത്രം...... ഒരുപക്ഷേ അതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല..... പ്രത്വിക്ക് എന്തു സംഭവിച്ചു യഥാർത്ഥത്തിൽ എന്നും............ അവനെ അങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചവന് എന്തു സംഭവിച്ചു എന്നൊന്നും....... പിന്നീട് ആകെ ഒതുങ്ങി പോയിരുന്നു......... Ips ട്രെയിനിങ് പോയി......... ഇവിടെ acp ആയി ജോയിൻ ചെയ്തപ്പോൾ ആദ്യം അന്വേഷിച്ചത് എല്ലാം അവരെ കുറിച്ച..... എന്നാൽ പ്രത്വിയെ കുറിച്ച് അല്ലാതെ അവരെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല..................

നന്ദയുടെ ആ അവസ്ഥക്ക് കാരണം പ്രത്വി ആണെങ്കിലും അവളെ കൊന്നത് ആ ഹോസ്പിറ്റലിൽ റൂമിൽ തീ പിടിക്കാൻ കാരണം അവൻ അല്ല.............. ഇന്നും അവന്മാരൊക്കെ എവിടെ ആണെന്ന് അറിയില്ല..... നിഗുഡമായ എന്തൊക്കെയോ ഉണ്ട് അവർക്ക് പിന്നിൽ........ അവരെ പോലെ ഹരിയും..... അവനൊന്നു വന്നിരുന്നു എങ്കിൽ............... ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട് അവനെ ഇന്ന്....... അവനെ മാത്രമല്ല നന്ദയെയും..... എന്നാൽ ഒരാൾ ഇനി ഒരിക്കലും വരില്ലെന്ന് അറിയാം..... മറ്റേ ആൾ എവിടെ ആണെന്ന് പോലുമറിയില്ല............. ഒരുപാട് അന്വേഷിച്ചു..... അവനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല ഇന്ന്............... എവിടെ ആണെന്നോ ഒന്നും...... വരുമായിരിക്കും അല്ലെ ക്ഷമ...... ഇനിയും വൈകുമായിരിക്കില്ല....... "വരും അഭിയേട്ടാ.... ഹരിയേട്ടൻ വരും....... അഭിയേട്ടന് വേണ്ടി...... ഹരിയേട്ടനെ ജീവനക്കാൾ ഏറെ പ്രണയിക്കുന്ന ഹരിയേട്ടന്റെ നമിക്ക് വേണ്ടി...... സഖാവിന്റെ സ്വന്തം ചെമ്പരത്തിക്ക് വേണ്ടി....." ......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story