സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 15

Sagavinte Swantham Chembarathi

രചന: നേത്ര

 "വരും അഭിയേട്ടാ.... ഹരിയേട്ടൻ വരും....... അഭിയേട്ടന് വേണ്ടി...... ഹരിയേട്ടനെ ജീവനക്കാൾ ഏറെ പ്രണയിക്കുന്ന ഹരിയേട്ടന്റെ നമിക്ക് വേണ്ടി...... സഖാവിന്റെ സ്വന്തം ചെമ്പരത്തിക്ക് വേണ്ടി....." അവൻ വരും..... "എല്ലാം പറഞ്ഞു കഴിഞ്ഞോ എന്നറിയില്ല പക്ഷെ എനിക്കറിയാം എന്തൊക്കെയോ വിട്ടു പോയിട്ടുണ്ടെന്ന്..... ചിലപ്പോൾ എനിക്ക് കുട്ടിച്ചേർക്കാൻ ആവുന്നതിനുമപ്പുറം അവിടെ നിലനിൽക്കുന്ന സത്യം......" അത്രയും പറഞ്ഞു അഭി അവളെ നോക്കി..... അവളും എന്തോ ആലോചനയിൽ ആയിരുന്നു................... ഇത്തിരി നേരം അങ്ങനെ നിന്നു പതിയെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.............. "അഭിയേട്ടാ....." "മ്മ്....." "അഭിയേട്ടൻ പറഞ്ഞത് സത്യാ................. ഒരിക്കലും എല്ലാം പറഞ്ഞു പൂർത്തിയാക്കാൻ അഭിയേട്ടന് ആവില്ല..... ഒരുപക്ഷെ എവിടെയെങ്കിലും ഒരിടത്തു ആദൃശ്യമായ എന്തോ മറഞ്ഞു ഇരിക്കുക തന്നെ ചെയ്യും......................

... അതൊരുപക്ഷെ മറ്റൊരാൾക്ക്‌ വേണ്ടി മാറ്റി വെച്ചതാകാം....." പതിയെ അവളിലെ പുഞ്ചിരി അവനിലേക്കും പടർന്നു...... ഇരുവരുടെയും ആ പുഞ്ചിരിക്ക് കാരണമായൊരാൾ ഒരു യാത്രയിൽ ആയിരുന്നു...... അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മോട്ടിട്ടിരുന്നുവോ............... ഇനിയൊരു കാത്തിരിപ്പില്ല.... ഇനിയൊരു വിരഹമില്ല..... ഇനിയൊരു പ്രണയകാലവും നമ്മുക്കായ് ശേഷിക്കുന്നുവോ എന്നുമറിയില്ല..... ഞാൻ നിന്നിലേക്ക് മടങ്ങുകയാണ് സഖി...... ഇനി ഞാനോ നീയോ ഓർമ്മകൾ മാത്രം നമ്മളായി ജന്മം കൊണ്ടിടുമ്പോൾ ഞാനും നീയുമെന്നൊരു പദം നമ്മളിലേക്ക് ചുരുങ്ങിടതെങ്ങനെ........... വരികയാണ് സഖി..... നിനക്കായ്‌...... നമ്മുക്കായ്...... അന്ന് ആ വീട്ടിൽ നിന്ന് അവർ പിരിയുമ്പോൾ പുതിയയൊരു സൗഹൃദം വലയം അവിടെ രൂപം പ്രാപിക്കുകയായിരുന്നു......

ഒരിക്കലും മിണ്ടില്ലെന്ന് കരുതിയാ തനുനോട്‌ അഭി ആദ്യമായ് സംസാരിച്ചു....... ഇനിയും വരണം എന്ന് പറഞ്ഞു അവരെ അവിടെ നിന്ന് യാത്രയാക്കി....... മാനവ് പോകുന്നതിന് മുൻപ് നമിയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല...... ആ പുഞ്ചിരി എന്തിനായിരുന്നു...... ഒരിക്കലും പറയാത്ത ഒരു പ്രണയത്തിന്റെതോ........ ആ പ്രണയത്തിനു മറ്റൊരു അവകാശി ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉള്ള നോവിന്റെയോ...... അറിയില്ല... പക്ഷെ ഉണ്ടായിരുന്നിരിക്കണം ആ പുഞ്ചിരിക്കും ഒരുപാട് അർത്ഥം............. ഒരുപാട് വേദന............ ക്ഷമ ആ ദിനം അവർക്കൊപ്പം അവിടെ തന്നെ കുടി....... _________ "ഓയ് സഖാവെ......" കോളേജ് വരാന്തായിലൂടെ അവന്റെ അടുത്തേക്കവൾ ഓടി അടുത്തു.............. എന്നത്തേയും പോലെ അവന്റെ ചുണ്ടിൽ മൊട്ടിട്ട കുസൃതി ചിരി അവളിൽ നിന്നവൻ മറച്ചു പിടിച്ചു.......... ഒരു കുഞ്ഞു കപട ഗൗരവം മുഖത്തു വരുത്തി...... അത്രയും നേരം അവൾ ഓടി വന്നതിന്റെ കിതപ്പ് മാറ്റാൻ പാടു പെടുകയായിരുന്നു...... "ഓഹ് എന്റെ സഖാവെ.... ഇതെന്തിനാ ഇത്രയും വേഗത്തിൽ നടക്കുന്നെ......"

"ഇത് വേഗത്തയെറിയ ലോകമാണ് നമി വേഗത്തിൽ നടന്നില്ലെങ്കിൽ എന്നും പിന്നിൽ തന്നെയാകും................." "ഉയ്യോ...... എനിക്ക് സഖാവിന്റെ ഈ വാക്കുകൾ ഒന്നും മനസിലാവില്ലേ.......... പക്ഷെ സഖാവെ നടക്കുന്നതിനിടയിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാ..... ചിലപ്പോൾ സഖാവിനായി കാത്തു നിൽക്കുന്ന പല മുഖങ്ങളും ഉണ്ടാകും....." "എനിക്കായ് കാത്തുനിൽക്കുന്നവർ ആണെങ്കിൽ..... അവർക്ക് അരികിൽ എത്താൻ എനിക്ക് അർഹത ഉണ്ടെങ്കിൽ ഞാൻ അവർക്ക് അരികിൽ എത്തുക തന്നെ ചെയ്യും........" "ഉഫ്ഫ്ഫ്...... ഞാൻ ഒന്നും പറഞ്ഞും ഇല്ല എന്റെ സഖാവ്‌ ഒന്നും കേട്ടും ഇല്ല പോരെ......." അവൻ അപ്പോളും മുന്നോട്ട് നടന്നു കൊണ്ടിരുന്നു....... "സഖാവെ......." "മ്മ്......" "സഖാവിനു ഒരിക്കലും ആരോടും പ്രണയം തോന്നിട്ടില്ലേ......" അവൻ ഒന്നും മിണ്ടിയില്ല..... "സഖാവെ പറ....."

"എനിക്ക് ആരോടും പ്രണയം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ.............." അത് കേട്ടതും ഒരു നിമിഷം അവൾ അവിടെ നിന്നു....... അവന്റെ വക്കിൽ നിറഞ്ഞു നിന്ന ആ കുറുമ്പ് അവൾ അറിഞ്ഞില്ല...... ആ മുഖം മങ്ങിയത് അവൻ കണ്ടിരുന്നു എങ്കിലും വീണ്ടും അവൾ അവന്റെ പിന്നാലെ തന്നെ നടന്നു........... "മ്മ്..... ആ.... ആരോടാ..... ആരാ അവൾ......." "ആരു......" "സഖാവിന്റെ മനസ്സിൽ ഉള്ള ആ പെണ്ണ് ആരാ....." "ഓഹ് അത്..... അതൊരാൾ......" "അപ്പോൾ...... അപ്പോൾ ഒരിക്കെ പോലും എന്നോട് ഇത്തിരി എങ്കിലും ഇഷ്ട്ടം സഖാവിനു തോന്നിട്ടില്ലേ.............." കണ്ണിൽ പൊടിഞ്ഞു വന്ന കണ്ണുനീർ അവൾ പോലുമറിയാതെ പുറത്തു ചാടി...... "ഞാൻ....." അവൻ എന്തോ പറയാൻ വന്നതും അവൾ അവനെ തടഞ്ഞു...... "അറിയാം സഖാവെ...... പിന്നാലെ വന്നതും ഇഷ്ട്ടം പറഞ്ഞതും എല്ലാം ഞാനാണ്.......

ഒരിക്കലും തിരിച്ചു പ്രണയിക്കില്ലെന്ന് എത്ര തവണ സഖാവ്‌ പറയാതെ പറഞ്ഞിട്ടുണ്ട്............ പക്ഷെ അന്നൊക്കെ ഉള്ളിൽ ഒരുപാട് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു ................ എന്നെങ്കിലും ഒരുനാൾ സഖാവ്‌ എന്നെ സഖാവിന്റെ സ്വന്തം ചെമ്പരത്തി എന്ന് പറഞ്ഞു ചേർത്തു നിർത്തും എന്ന്......." "ഞാൻ ഓർക്കണമായിരുന്നു ഒരിക്കലും സഖാവ്‌ ചെമ്പരത്തിയുടേതായിരുന്നില്ല എന്ന്....... ചെമ്പരത്തിയെക്കാൾ അവനിൽ അവകാശം വാകക്ക് ഉണ്ടാകും എന്ന്....... ഒരിക്കലും ഞാൻ വാകയവൻ ശ്രമിച്ചിട്ടില്ല..... എന്നും ചെമ്പരത്തിയോടായിരുന്നു പ്രണയം........ അതുകൊണ്ടാകാം അല്ലെ സഖാവെ എന്റെ പ്രണയവും ചെമ്പരത്തിയെ പോലെയായത്................" "ചെമ്പരത്തിയെക്കാൾ ഒരുപക്ഷെ വാക തന്നെയാകും സഖാവിനെ പ്രണയിച്ചിട്ടുണ്ടാകുക...പക്ഷെ അവളെ ഒരിക്കലെങ്കിലും അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ..... അവളിലെ പ്രണയവും എല്ലാവരും അറിഞ്ഞേനെ സഖാവിനെ പോലെ....." "അയ്യേ ഞാൻ...... ഞാൻ ഇതെന്തോക്കെയാ അല്ലെ പറയുന്നേ......"

"പോട്ടെ സഖാവെ..... ക്ലാസ്സ്‌ ക്ലാസ്സ്‌ ഉണ്ട്..... നന്ദ കാത്തിരിക്കുന്നുണ്ടാകും......" അത്രയും പറഞ്ഞു അവൾ മുന്നോട്ട് നടന്നു...... അവളുടെ വക്കിൽ അവൻ തറഞ്ഞു നിൽക്കുന്നയായിരുന്നു.............. വെറുതെ ഒരു കളിക്കായി മാത്രമാണ് അങ്ങനെ പറഞ്ഞത്........അത് അവളെ ഇത്രയും വേദനിപ്പിക്കുമെന്ന് അവൻ കരുതിയില്ല..... "നമി...." "മ്മ് എന്താ സഖാവെ......" "ഞാൻ വെറുതെ പറഞ്ഞതാ................. അങ്ങനെയൊരു വാക എന്റെ മനസ്സിൽ ഇല്ല....." ആ വാക്ക് മതിയായിരുന്നു അത്രയും നേരം നിറഞ്ഞു വന്ന അവളുടെ കണ്ണിൽ വീണ്ടും സന്തോഷം നിറയാൻ....... അവൻ അവളെ പ്രണയിക്കുന്നു എന്നല്ല പറഞ്ഞത്...... പക്ഷെ അവന്റെ മനസ്സിൽ വേറാരുമില്ലെന്ന് അവൻ പറയുമ്പോൾ എന്തോ ഒരു സന്തോഷം...... സഹിക്കാൻ ആവുന്നില്ല ഒരിക്കലും സഖാവ്‌ മറ്റൊരാളുടേതാകുന്നത്....... ഭ്രാന്താണ് സഖാവെ ഈ ചെമ്പരത്തിക്ക് സഖാവെന്നാൽ വല്ലാത്തൊരു ഭ്രാന്താണ്...... പറിച്ചെറിയാൻ പറ്റാത്ത വിധം അഴത്തിൽ വേരുറച്ചു പോയൊരു ഭ്രാന്ത്...... അവന്റെ അടുത്തേക്ക് അവൾ ഓടി അടുക്കുബോൾ അവനും നോക്കി കാണുകയായിരുന്നു

തന്റെ ആ ഒരു വാക്ക് ആ പെണ്ണിൽ എത്ര മാത്രം സന്തോഷം നിറച്ചു എന്ന്....... അവൾ അവന്റെ മുന്നിൽ വന്നു നിന്നതും കാലുകൾ ഉയർത്തി ആ കവിളിൽ ഒന്ന് ചുംബിച്ചതും എല്ലാം ഒരു ഞെട്ടലോടെ അവൻ നോക്കി നിന്നു....... ഒരു നിമിഷം ആ പെണ്ണിന്റെ കണ്ണിലെ പ്രണയത്തിൽ അവന്റെ ഉള്ളിലെ പ്രണയം തുറന്നു കാട്ടുമോ എന്ന് പോലുമാവാൻ സ്വയം ഭയന്നു..... അവന്റെ കവിളിൽ ചുംബിച്ചു അവൾ ഓടി മറയുമ്പോൾ ആ അധരങ്ങൾ പതിഞ്ഞ കവിളിൽ അവൻ ഒന്ന് തലോടി..... ആ നിമിഷവും അവിടെ അവളുടെ സാമിപ്യം നിറയുന്നതായി അവന് തോന്നി....... ശരിക്കും നീയൊരു അത്ഭുതമാണ് പെണ്ണെ...... എല്ലാവരും വാകയെ പ്രണയിക്കുമ്പോൾ നിനക്ക് മാത്രം എങനെ ഇത്രയും ആദ്രമായി ചെമ്പരത്തിയെ പ്രണയിക്കാൻ ആവുന്നു...... ഇരുവരിലും നിറഞ്ഞു നിൽക്കുന്ന ചെഞ്ചുവപ്പിലും ഒരുവളെ മാത്രം ഭ്രാന്തിയെന്നും മറ്റൊരുവളെ പ്രണയമെന്നും വിശേഷിച്ചപ്പോൾ ഭ്രാന്തമായ പ്രണയം എങനെയെന്ന് തെളിയിച്ചവളാണ് നീ...... നീ പറഞ്ഞത് പോലെ നീ ഒരിക്കലും വാകയാവില്ല പെണ്ണെ......

നീ ഈ സഖാവിന്റെ മാത്രം ചെമ്പരത്തിയാകും...... എന്റെ ഉള്ളിൽ ഭ്രാന്തായി പ്രണയം നിറച്ച എന്റെ മാത്രം ചെമ്പരത്തി....... നിന്നിലെ ഭ്രാന്തിൽ എനിക്ക് സ്വയം അലിഞ്ഞു ചേരണം...... വൈകില്ല പെണ്ണെ ഇനിയും നിന്റെ പ്രണയം നിനക്ക് തന്നെ സമ്മാനിക്കാൻ ഞാൻ വൈകില്ല............ അവൾ പോയ വഴിയേ നോക്കി സ്വയം അവൻ അത് പറയുമ്പോളും അവൻ അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന ആ വേദനകൾ....... ഒരു മനോഹര സ്വപ്നമായി ആ നിമിഷങ്ങൾ എല്ലാം അവളുടെ സ്വപ്നത്തിൽ തെളിഞ്ഞു നിന്നു............. അവൾ അറിയാത്ത പോയ ആ നിമിഷങ്ങൾ എല്ലാം.............. പക്ഷെ ഉറക്കം ഉണരുമ്പോൾ ആ സ്വപ്നം അവളിൽ മറവി മാത്രമായി തീർന്നിരിക്കും...... ഓർത്തെടുക്കാൻ ആവാത്ത വിധം മനോഹരമയയൊരു സ്വപ്നം മാത്രമായി അത് ശേഷിക്കും....... _________

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു...... ഓരോ ദിനവും പുതിയ പുതിയ ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി....... വീണ്ടും വിധി അവർക്ക് വേണ്ടി കരുതിയിരിക്കുന്നത് എന്താണെന് അറിയാതെ അവരും...... _________ "അഭിയേട്ടാ എന്താ ഇന്ന് നേരത്തെ......." ദൃതിയിൽ പുറത്തേക്ക് ഇറങ്ങുന്ന അഭിയെ സംശയത്തോടെ നോക്കി നമി ചോദിച്ചു..... "ഹാ. മോളെ എനിക്ക് ഇന്ന് നേരത്തെ പോകണം..... ഡ്യൂട്ടി ഉണ്ട്......." "അതെന്താ ഇന്നൊരു സ്പെഷ്യൽ ഡ്യൂട്ടി ഏട്ടാ....." "ഇന്ന് പുതിയ കളക്ടർ ചാർജെടുക്കുവാ...... എന്തോ പ്രൊട്ടക്ഷൻ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞിരുന്നു മുകളിൽ നിന്ന്....... അത് കൊണ്ടു കളക്ടർക്ക് പ്രൊട്ടക്ഷൻ ആവിശ്യമുണ്ടെന്നു...... അതാ......" "മ്മ് ശ്രദ്ധിച്ചു പോണേ ഏട്ടാ....." "ആഹ്ഹ്..... പിന്നെ വൈകിട്ടു ഞാൻ പിക് ചെയ്‌തോളാം നിന്നെ ബസിൽ വരാൻ നിൽക്കണ്ട......" "മ്മ് ബൈ......" പോകുന്നതിന് മുൻപ് അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഒന്ന് ചുംബികനും അവൻ മറന്നില്ല..... അവന്റെ സ്വന്തം മകളെ പോലെയാണ് ഇന്ന് അവൾ അവനു......

. ആ കണ്ണുകളിൽ മുഴുവൻ അവളോടുള്ള വാത്സല്യം മാത്രമാണ്...... അവൻ ജീവിക്കുന്നത് തന്നെ ഇന്ന് അവൾക്ക് വേണ്ടിയാണ്....... യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോൾ നമിയുടെ ഉള്ളിൽ അവൾ അറിയാതൊരു വെപ്രാളം നിറയുന്നത് പോലെ....... അന്ന് സ്കൂളിൽ എത്തിയപ്പോളും ക്ലാസ്സ്‌ എടുക്കുമ്പോളും എല്ലാം ഉള്ളിൽ അതെ വെപ്രാളം ശേഷിക്കുന്നു........ പ്രിയപ്പെട്ടതു എന്തോ അടുത്ത് ഉള്ളത് പോലെ....... കണ്ണുകൾ അറിയാതെ വിറകൊളുന്നു ....... ആരെയോ സാമിപ്യം ചുറ്റും നിറയുന്നു.......... _________ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി നില്കുകയായിരുന്നു അഭി....... സ്വപ്നമോ യഥാർഥ്യമോ എന്നറിയാത്ത വിധം അവനെ എന്തൊക്കെയോ പൊതിഞ്ഞു പിടിക്കുന്നു....... മുന്നിൽ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ആൾ യഥാർഥ്യമാണെന്ന് ഉൾകൊള്ളാൻ സമയമെടുക്കുന്നു ........

ഒരിക്കെ കൂടെ അവനാ നെയിം ബോഡിലേക്ക് നോക്കി...... ഹരൻ മഹാദേവ് IAS അപ്പോളും അഭിയെ നോക്കി ഇരിക്കുന്ന ഹരിയുടെ ചുണ്ടിൽ അതെ പുഞ്ചിരി ഉണ്ടായിരുന്നു................ അതെ കാത്തിരിപ്പുകൾ അവസാനിക്കുന്നു ....... അവൻ വന്നിരിക്കുന്നു........ മുന്നിലെ കാഴ്ച യഥാർഥ്യമാണെന് തിരിച്ചറിഞ്ഞ നിമിഷം അഭി ഹരിയെ ഓടി ചെന്നു കെട്ടിപിടിച്ചു...... അഭിയുടെ കൂടെ ഉണ്ടായിരുന്ന പോലീസ് ഓഫീസർ എല്ലാം അവനെ അത്ഭുതത്തോടെ നോക്കി....... എന്നാൽ ഹരി അഭിയെ തിരികെ കെട്ടിപിടിച്ചത് അവർക്ക് മറ്റൊരു അത്ഭുതമായി...... ഇരുവരും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... ഹരി കണ്ണ് കൊണ്ടു ബാക്കി ഉള്ള എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു....... അപ്പോളും തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ഹരിയെ വിട്ടു മാറാതെ അഭി നിന്നു...... ഇനിയും വിട്ടു നിന്നാൽ അവൻ വീണ്ടും ഓടി ഒളിക്കുമെന്നൊരു ഭയമാണോ അത്....... ആവാം....... ഇനിയൊരു കാത്തിരിപ്പില്ല...... അവൻ വന്നു....... പൂർണമാവാത്ത ചിലതൊക്കെ പൂർണമാക്കാൻ..... ഇനിയൊരു തിരിച്ചു പോകില്ലെന്നത് പോലെ.............. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story