സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 16

Sagavinte Swantham Chembarathi

രചന: നേത്ര

എത്ര നേരം അങ്ങനെ നിന്നെന്നു ഇരുവർക്കും നിശ്ചയമില്ല....എങ്കിലും രണ്ടുപേരെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു കൊണ്ടിരുന്നു..... വിശ്വസിക്കാൻ ആവുന്നില്ല ഇത്രയും നാൾ തന്നിൽ നിന്ന് മറഞ്ഞു നിന്ന, താൻ അന്വേഷിച്ചു കൊണ്ടിരുന്ന, തന്റെ പ്രിയ സുഹൃത്തു ഇതാ തന്റെ കരവാലയത്തിനുള്ളിൽ ചേർന്നു നിൽക്കുന്നു..... ഹൃദയം പോലും ആ നിമിഷം അവനെ സ്വാഗതം ചെയുന്നു................... ചുറ്റും ഉള്ളതൊക്കെ മറക്കുന്നു.............. ഇത്തിരി സമയം കൂടെ അതെ പോലെ നിന്നു ഇരുവരും പരസ്പരം വിട്ടു മാറി........ അഭി ഹരിയെ തന്നെ നോക്കി കാണുകയായിരുന്നു...... തന്റെ ഹരിയിൽ നിന്ന് ഇന്ന് ഈ നിൽക്കുന്ന ഹരിയിലേക്കുള്ള മാറ്റം......... മനസിന് ഒരുപക്ഷെ മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല..... എങ്കിലും ഉണ്ടാകുവോ...... കാലത്തിനു മാത്രം തെളിയിക്കാൻ ആവുന്ന സത്യമായി അത് ശേഷിക്കും......

പുറമെ മാറ്റങ്ങൾ ഒരുപാടുണ്ട്................. മുടി ഇത്തിരി കൂടെ വളർന്നിരിക്കുന്നു..... ആ കണ്ണിലെ തിളക്കം ഇന്നും പഴയത് പോലെ...... പക്ഷെ അതിൽ എവിടെയോ ആരും കാണാതെ ഒരു കുഞ്ഞു വേദന ഒളിഞ്ഞു കിടക്കുന്നുണ്ടോ...... ഉണ്ടാകാം...... ചിലപ്പോൾ തോന്നലും ആവാം................ ആ ചുണ്ടിലെ കുസൃതി നിറഞ്ഞ ചിരിക്ക് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല....... പിന്നെയും എവിടെയൊക്കെയോ മാറ്റങ്ങൾ ..... അല്ലെങ്കിലും ഇന്നത്തെ ഹരി തന്നെ ഒരു വലിയ മാറ്റമല്ലേ........... കോളേജിലെ പ്രിയ സഖാവ്‌ ഹരൻ മഹാദേവ്‌ തന്റെ ഹരിയിൽ നിന്നും ഹരൻ മഹാദേവ് IAS ലേക്കുള്ള മാറ്റം......... എവിടെയായിരുന്നു എന്ന് ചോദിക്കണം എന്നുണ്ട് അഭിക്ക് പക്ഷെ ശബ്ദം ഉയരുന്നില്ല....................... ഒരുപാട് സമയം നോക്കി നിന്നു............. മൗനം നിറഞ്ഞ അന്തരീഷം..................... ആദ്യം സംസാരത്തിനു തുടക്കമിട്ടതും ഹരി തന്നെയായിരുന്നു......

അവന്റെ കവിളിൽ നുണ കുഴി തെളിഞ്ഞു വന്നു ചുണ്ടിൽ ഒരു കുസൃതി ചിരി തത്തി കളിച്ചു....... "ഹേയ് അഭി.... നീ കരയുവാണോ...... ഇതേ കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നു......" "ഓഹ് പിന്നെ നിന്റെ കണ്ണിൽ നിന്ന് ഉണ്ടമ്പോരി അല്ലെ വരുന്നത് പന്നി........." "ഹലോ ഹലോ ACP സർ ഞാനെ കളക്ടർ ആ അപ്പോൾ എന്നെ പന്നി എന്നൊന്നും വിളിക്കാൻ പാടില്ല..............." "നിന്നെ പന്നി എന്നല്ല വേറെ പലതും വിളിക്കാൻ ആ എന്റെ നാവിൽ വരുന്നത്...... എവിടെ..... എവിടെ ആയിരുന്നെടാ തെണ്ടി നീ ഇത്രയും നാൾ......." അത് പറയുമ്പോൾ അഭിയുടെ ശബ്ദം ചെറുതായി ഇടറിയിരുന്നു........... പരിഭവം നിറഞ്ഞിരുന്നു ആ ശബ്ദതിലാകെ.....ഹരി അപ്പോളും ചുണ്ടിൽ വിരിഞ്ഞ അതെ പുഞ്ചിരിയോടെ അഭിയെ നോക്കി നിന്നു..... തന്റെ ചോദ്യത്തിന് മറുപടി നൽകാതെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയെ കണ്ടപ്പോൾ അഭി ഒന്നവനെ ദേഷ്യത്തിൽ നോക്കി തിരിഞ്ഞു നിന്നു...... "സർ സെക്യൂരിറ്റിസ് പുറത്തു ഉണ്ടാകും..... സാറിനു എന്തു ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം............

നമ്പർ പഴയത് തന്നെയാണ്.... ഓഹ് സോറി മറന്നു കാണും....." അഭി അവന്റെ പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു ടേബിളിൽ വെച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങി...... "അഭി......" അവൻ ഒന്ന് നിന്നു..... "സോറി സർ അഭിമന്യു..... ACP അഭിമന്യു....." "ഓഹ്....... ACP അഭിമന്യു....... പിന്നിൽ ഒരു വലുണ്ടായിരുന്നല്ലോ........... അതെവിടെ പോയി.....അതോ Acp സർ മറന്നോ ആ പേര് പറയാൻ............" അത്രയും സമയം തിരിഞ്ഞു നിന്ന അഭി ആ നിമിഷം ഹരിക്ക് നേരെ തിരിഞ്ഞു നിന്നു...... "മറന്നിട്ടില്ല കളക്ടർ സർ......ഈ അഭിമന്യു അന്നും ഇന്നും എല്ലാം ഓർമ്മയോടെ സൂക്ഷിക്കുന്നുണ്ട്............. മറവി എല്ലാം വേറെ പലർക്കും അല്ലെ............." "അഭി ഞാൻ......." അത്രയും സമയം ഹരിയുടെ മുഖത്തു ഉണ്ടായിരുന്ന ആ പുഞ്ചിരി ഇപ്പൊ ആ മുഖത്തില്ല..... ആ കണ്ണുകൾ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ....... "എടാ..... ഞാൻ...... നിനക്ക് എന്നെ അറിയില്ലേ അഭി......

പിന്നെ ഈ ഒളിച്ചോട്ടം അത് അത്യാവശ്യമായിരുന്നു അഭി...... എന്നിൽ നിന്ന് തന്നെ എനിക്കൊരുപാട് ഉത്തരങ്ങൾ വേണമായിരുന്നു..... ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു......... പോകുന്നതിനു മുൻപ് നിന്നോട് പറയണമെന്ന് കരുതിയതാണ്....... പക്ഷെ നീ ഒരിക്കലും എന്നെ പോകാൻ അനുവദിക്കില്ലെന്ന് തോന്നി..................... പിന്നെ ഇത്രയും നാൾ മറഞ്ഞിരുന്നത് ഇതേ ഇത് പോലെ നിന്റെ മുന്നിൽ വന്നു നിൽക്കാൻ ആയിരുന്നു...... നിനക്ക് തൊറ്റു നിൽക്കുന്ന ഹരിയേക്കാൾ ഇഷ്ട്ടം എല്ലാം ജയത്തിന്റെ കയ്യൊപ്പ് ചാർത്തുന്ന ഹരിയെ അല്ലെ...... ഇതേ അങ്ങനെ തന്നെ നിന്റെ മുന്നിൽ വന്നു നിൽക്കണമായിരുന്നു........" "എങ്കിലും........ ഒരിക്കെ..... ഒരു പ്രാവശ്യം എങ്കിലും നിനക്ക് എന്റെ മുന്നിൽ വരാമായിരുന്നു ഹരി................. എനിക്ക് ഉറപ്പുണ്ട് നീ മാത്രമായിരുന്നു എന്റെ കണ്ണിൽ നിന്ന് മറഞ്ഞു നിൽക്കുന്നത്..... എന്നെ കുറിച്ച് എല്ലാം നീ അറിയുന്നുണ്ടായിരുന്നു അല്ലെ ഹരി..... എന്തിനായിരുന്നു ഡാ......" "ഡാ അത്......." "ആരോടാ ഹരി നിന്റെ വാശി...... എന്നോടോ..... അതോ നിന്നെ തെറ്റ് ധരിച്ച നിന്റെ പെണ്ണി......."

"അഭി......." വാക്കുകൾ പൂർത്തിയാക്കാൻ വിടാതെ ഹരി അവനെ തടഞ്ഞു............. "എനിക്ക് നിന്നോട് വാശിയോ ദേഷ്യമോ ഒന്നുമില്ല അഭി....... നിനക്ക് വേണ്ടിയായിരുന്നു ഞാൻ മടങ്ങി വന്നത്...... നിനക്ക് വേണ്ടി മാത്രം..........." "ഹരി......." ഹരിയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം അഭി ഞെട്ടി......... "ഹരി........ നീ....... അപ്പോൾ നമ്മളെ നമി.........." "നമി...മ്മ്മ്...... അഷ്ടമി..... അഷ്ടമി മോഹൻ...... അല്ലെ..... വെറുക്കുന്നുണ്ടോ ഇന്നും എന്നെ..... അവളെ അച്ഛന്റെ കൊലപാതകിയെ.........." "ഹരി....... അവൾ നിന്നെ വെറുക്കുവോ....... കാത്തിരിക്കുവാ ഓരോ നിമിഷവും ..........." ഹരി അഭിയെ നോക്കി...... ഹരിയുടെ കണ്ണിൽ തെളിഞ്ഞു നിന്ന വേദന ഒരു നിമിഷം അഭിക്ക് കാണാനായി................ ആ കണ്ണുകളിൽ വേദന നിറഞ്ഞു നിൽക്കുന്നു............ "നീ വെറുക്കുന്നുണ്ടോ ഡാ ആ പെണ്ണിനെ........." "അഭി.................."

അത്രയും സമയം വേദന നിറഞ്ഞ കണ്ണുകളിൽ ആ നിമിഷം ചുവപ്പ് നിറം വ്യാപിച്ചു...... ഭ്രാന്തമായി തന്നെ പ്രണയിച്ച ചെമ്പരത്തി പെണ്ണിനെ ഓർത്തു അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു....... ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ ചുംബിച്ചു കടന്നു പോയി......... അത്രയും ആദ്രമായി തന്നെ പ്രണയിച്ച തന്റെ ചെമ്പരത്തി പെണ്ണിനെ വെറുക്കാൻ തനിക് ആകുവോ...... ഇല്ല...... വെറുക്കില്ല ഹരി അന്നും ഇന്നും എന്നും...... അവന്റെ ചെമ്പരത്തി പെണ്ണിനെ....... ആ പെണ്ണിന്റ ഭ്രാന്തമായ പ്രണയത്തോട് ആരാധനയാണ് ഇന്നും....... പക്ഷെ...... എവിടെയോ അവന്റെ കണ്ണൊന്നു പിടഞ്ഞു........ ഇല്ല പെണ്ണെ..... നിന്നെ ഞാൻ വെറുക്കില്ല...... എങ്കിലും നിന്നിലേക്കുള്ള എന്റെ ദുരം പിന്നെയും കുടിയിരിക്കുന്നു....... മുന്നിലെ തടസ്സം എല്ലാം മാഞ്ഞിരിക്കുന്നു...... എന്നിട്ടും ദുരം ഒരുപാടായി നമുക്കിടയിൽ.........

ചെമ്പരത്തി നിന്റെ സഖാവിൽ നിന്നും ഒരുപാട് ഒരുപാട് ഞാൻ അകന്നിരിക്കുന്നു....... നിന്നെ ഭ്രാന്തിയെന്ന് ലോകം മുദ്ര കുത്തിയപ്പോളും നിന്നിലെ വസന്തത്തെ നീ മറന്നില്ല....... നിന്നിലെ വർണ്ണം നീ ഉപേക്ഷിച്ചില്ല ......... കത്തുന്ന സൂര്യനും കുളിരുന്ന മഴ മേഘവും നിന്നിൽ തെല്ലും ഭീതി ഉണർരത്തിയില്ല....... മണമില്ല ഭംഗിയില്ലെന്ന് പറഞ്ഞു പരിഹസിച്ചവരെ നോക്കി നീ ശാന്തമായി ഒന്ന് പുഞ്ചിരിച്ചു................... നീയൊരു ഭ്രാന്തിയെന്ന് ലോകം ഉറക്കെ വിളിച്ചു കുവിയപ്പോളും നീ ശാന്തമായി വസന്ത ദിനങ്ങൾ തീർത്തു...... നിന്റെ സ്ഥാനം തൊടിയിലാണെന്ന് അറിഞ്ഞിട്ടും നീ തളർന്നില്ല...... നീ സ്വാതന്ദ്രയാണ്...... നിന്റെ പ്രണയവും സ്വാതന്ദ്രമായിരുന്നു...... നിന്നോളം ഭ്രാന്തമായി പ്രണയിക്കാൻ മാറ്റാർക്കെങ്കിലും ആകുമോ...... ഇന്നും നീ എന്നിൽ ആരാധനപാത്രമാണ് എൻ ചെമ്പരത്തി പൂവേ........

മനസിലെ ചിന്തകളെ പിടിച്ചു കെട്ടി കൊണ്ടു അവൻ അഭിയെ നോക്കി......... "ഇല്ല അഭി അവളെ വെറുക്കാൻ ഈ ഹരിക്ക് ഈ ജന്മം എന്നല്ല ഇനി എത്ര ജന്മം ശേഷിക്കുന്നുവോ അത്രയും ജന്മവും സാധിക്കില്ല................" അത്രമാത്രം അത്രമാത്രമേ അവൻ പറഞ്ഞുള്ളു....... അവന്റെ മനസ് അറിഞ്ഞിരുന്ന അഭിക്ക് പോലും ഒരു നിമിഷം അവനെ ഇന്ന് മനസിലാക്കാൻ ആകുന്നില്ല....... എന്താണ് ആ മനസ്സിൽ..... ഉള്ളിലെ അഗ്നി ആ കണ്ണിൽ തെളിയുന്നുണ്ടോ......... കാത്തിരിപ്പിനൊടുവിൽ അവൻ വന്നെന്ന് അവന്റെ ചെമ്പരത്തി അറിയുമ്പോൾ അവളിൽ പ്രണയം അവളിൽ നിന്ന് ദുരെക്ക് സഞ്ചാരിക്കുമോ..................... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story