സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 17

Sagavinte Swantham Chembarathi

രചന: നേത്ര

കാത്തിരിപ്പിനൊടുവിൽ അവൻ വന്നെന്ന് അവന്റെ ചെമ്പരത്തി അറിയുമ്പോൾ അവളിൽ പ്രണയം അവളിൽ നിന്ന് ദുരെക്ക് സഞ്ചാരിക്കുമോ......... ഭ്രാന്തമായ് സ്നേഹിച്ചവരെ പ്രാണനായ് കരുതിയിട്ടുണ്ടോ ഒന്നുകിൽ സ്നേഹം പൂക്കും അല്ലെങ്കിൽ ഭ്രാന്ത് മൂക്കും (കടപ്പാട് ) ഇനിയൊരു പ്രണയകാലം കരുതിയിരിക്കുമോ നമുക്കായി സഖി........ സ്വയം ആ ചോദ്യം അവൻ ഉരുവിട്ട് കൊണ്ടിരുന്നു...... നിന്നിലേക്ക് എത്താൻ എന്നിലെ തടസ്സം എന്റെ ലക്ഷ്യമാണ്...... ബാക്കി നിൽക്കുന്ന കടമകളാണ്............ എന്നെ അറിയാൻ എന്നെ കൂടെ കൂട്ടാൻ നിനക്ക് മാത്രമേ ആവു ചെമ്പരത്തി...... പക്ഷെ നിന്നോട് പോലും എനിക്കിന്ന് കള്ളം പറയണ്ട വരും..... നിന്നിൽ നിന്ന് ഒരിക്കെ കൂടെ എന്റെ പ്രണയം ഒളിക്കേണ്ടി വരും....... എല്ലാം നീ അറിയുവോ..... കാത്തിരിക്കുവോ ഒരിക്കെ കൂടെ............. ഇത്രയും നാൾ മറഞ്ഞു നിന്ന എനിക്കായ് നീ കാത്തിരുന്നു........ ഇനിയൊരു കാത്തിരിപ്പ് അതിലും ദുർഘടമാകും കാരണം ഈ കാത്തിരിപ്പ് നിന്റെ പ്രണയത്തിനു മേലെ ഉള്ള പരീക്ഷണം ആകും.......

കാലങ്ങൾ ചില കാത്തിരിപ്പുകൾ നമുക്കായി സമ്മാനികുമ്പോൾ എന്നിൽ ഭ്രാന്തായി പടർന്നു കേറിയ എന്റെ ചെമ്പരത്തിക്ക് എന്നെ അറിയാൻ ആകുവോ...... എന്നിലെ വറ്റത്ത പ്രണയം അവൾ അറിയുവോ ഞാൻ പറയാതെ.................... നീ അറിയും എന്നെ...... ഞാൻ പറയാതെ...... കാരണം നീ എന്റെ ചെമ്പരത്തിയാണ്...... ഞാൻ നിന്റെ സഖാവും...... സഖാവിനെ അറിയാൻ അവന്റെ ചെമ്പരത്തിക്കല്ലാതെ മാറ്റാർക്കാണ് ആവുക....... ___________ ക്ലാസ്സിൽ കേറിയിട്ടും മനസ് കൈ പിടിയിൽ ഒതുങ്ങാതെ പോലെ.................എന്തൊക്കെയോ ചിന്തകൾ മനസിനെ കീയപെടുത്തുന്നു....... ചുറ്റും പ്രിയമുള്ള എന്തോ ഉള്ളത് പോലെ...... ആർക്കോ വേണ്ടി കണ്ണുകൾ പിടക്കുന്നു....... എന്താണ് തനിക്ക് സംഭവിക്കുന്നത്........ ഉത്തരം കിട്ടാതെ സ്വയം ആ ചോദ്യം അവൾ ചോദിച്ചു കൊണ്ടിരുന്നു............. ക്ലാസ്സ്‌ എടുക്കാൻ പറ്റാതെ മനസ് ഉലഞ്ഞു...... കുട്ടികൾക്ക് എഴുതാൻ നോട്ട് കൊടുത്തു അവൾ പതിയെ വരാന്തായിലേക്ക് ഇറങ്ങി....... അവളെ തഴുകി കടന്നു പോയ ഇളം കാറ്റു പോലും അവളോട് എന്തോ രഹസ്യം പറയുന്നത് പോലെ....................

ഹൃദയം വല്ലാതെ മിടിക്കുന്നു.................... ഗ്രൗണ്ടിൽ വീണു കിടന്ന വാക പൂക്കളിൽ ഒരു നിമിഷം അവളുടെ ശ്രദ്ധ എത്തി നിന്നു........ ഇത്തിരി സമയം ആ പക്കളെ തന്നെ നോക്കി നിന്നു....... അവളുടെ ഉള്ളിൽ ആതി വേഗം ഒരു മുഖം കടന്നു വന്നു........ അത്രയും സമയം മങ്ങി നിന്ന അവളുടെ ചുണ്ടുകളിൽ ആ നിമിഷം ഒരു പുഞ്ചിരി മൊട്ടിട്ടു....... ആ അധരങ്ങൾ ആ നാമം ഉരുവിട്ട് കൊണ്ടിരുന്നു....... പതിയെ പതിയെ അവൾക്ക് മാത്രം കേൾക്കാൻ ആവുന്ന വിധം...... അവളിലേക്ക് അഴത്തിൽ വെരുക്കുന്ന വിധം................. അവളുടെ ആത്മാവിൽ നിന്നെന്നത് പോലെ........... ആ നാമം ആ അധരങ്ങളും ഹൃദയവും ഒരുപോലെ ഉരുവിട്ട് കൊണ്ടിരുന്നു....... സഖാവെ......... അവൾ ആ നാമം ഉരുവിട്ട് കൊണ്ടിരുന്നു...... മനസ് ശാന്തമാകുന്നത് പോലെ...... അവൻ തന്നെ ഓർക്കുന്നത് പോലെ......................

.. വരാന്തയിൽ നിന്ന് ആ വാക മരച്ചുവട്ടിലേക്ക് അവൾ നടന്നു............... പ്രിയപ്പെട്ടവളുടെ സാമിപ്യം അറിഞ്ഞത് പോലെ അവൾ പൂക്കൾ കോഴിച്ചു....................... വാകയും ചെമ്പരത്തിയും പ്രണയത്തിന്റെ പുഷ്പമായി ആരോ വർണിച്ചപ്പോൾ അവരിലും ഒരു സൗഹൃദം ഉടലെടുത്തിരിക്കണം .................. ചെമ്പരത്തിയെ അറിയാൻ വാകക്ക് ആകുമോ....... പ്രണയം അല്ലെ ഇരുവരിലും........... എവിടെയോ അവരിൽ ചില സാമ്യം നിലനിൽക്കുന്നില്ലേ....... ആരും പറയാത്ത...... ആരും പറയാനോ അറിയാനോ ശ്രമിക്കാത്ത എന്തോ ഒന്ന് അവരെ കൂട്ടി യോജിപ്പിക്കുന്നില്ലേ...... പ്രണയവും ഭ്രാന്തമായ പ്രണയവും തമ്മിലൊരു ബന്ധം...... അത് പ്രണയത്തിന്റെ ആണോ........ അറിയില്ല........ എങ്കിലും ഇന്ന് ഈ ചെമ്പരത്തിക്ക് വാക അവളുടെ പ്രിയ തൊഴി ആണ്....... വാകക്കും അങ്ങനെ ആകുവോ..... ആവും......... മനസിനെ വിഷമങ്ങൾ എല്ലാം നേർത്ത മാഞ്ഞു കണം പോലെ അലിഞ്ഞു ഇല്ലാതാവുന്നു....... ഓർക്കുന്നുണ്ടോ സഖാവെ നീ എന്നെ........ അവളിൽ ആ നിമിഷം ഉടലെടുത്ത ചോദ്യം അതായിരുന്നു.......

അവൾ അറിയുന്നില്ലല്ലോ ഇത്രയും അകലങ്ങൾ താണ്ടി തന്റെ സഖാവ്‌ അവളുടെ അടുത്ത് എത്തി എന്ന്........... ഈ നിമിഷം ആ മനസ് നിറയെ സഖാവിന്റെ സ്വന്തം ചെമ്പരത്തി മാത്രം ആണെന്ന്................. ഇനിയുള്ള ഒരു പരീക്ഷണ കാലം കൂടെ താങ്ങാൻ ഉള്ള കരുത്തു തന്റെ ചെമ്പരത്തി കൊടുക്കണേ എന്നാണ് ആ മനസ്സിൽ എന്ന്....... അന്ന് പിന്നെ സ്കൂളിൽ ഇരിക്കാൻ അവൾക്ക് തോന്നിയില്ല..... ലീവ് പറഞ്ഞു അവിടെ നിന്നും ഇറങ്ങി...... പോകുന്നതിനു മുൻപ് തനുനെ കണ്ടു പറഞ്ഞു....... അവളെ തന്നെ നോക്കി നിന്ന മാനവിനോടും കാര്യം പറഞ്ഞു അവൾ പുറത്തേക്ക് നടന്നു.................... എന്നോ മാനവ്ന്റെ കണ്ണിലെ വേദന കണ്ടതാണ് താൻ...... പക്ഷെ അത് ഞാൻ അറിഞ്ഞു എന്ന് അവൻ അറിഞ്ഞാൽ മറക്കാൻ ശ്രമിക്കുന്നതിനിടയിൽ അതവന് വലിയ വേദന സമ്മാനിക്കും....................

എല്ലാം അന്ന് തനുനോട്‌ തുറന്നു പറഞ്ഞ ദിവസം മാറി നിന്ന് കണ്ണുകൾ തുടക്കുന്നത് കണ്ടതാണ്......... ആ കണ്ണിലെ നഷ്ട്ട പ്രണയം അറിഞ്ഞതാണ്..... ഇല്ല അറിഞ്ഞതായി ഭാവിക്കില്ല ഞാൻ........... സ്വാർത്ഥത ആവാം........... പക്ഷെ ഈ സ്വാർത്ഥത തന്നെയാണ് ഇന്ന് ശരി........ എന്തൊക്കെയോ ആലോചിച്ചു കൊണ്ടു അവൾ ബസിൽ കേറി............ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു........ അഭിയോട് പറയാത്ത കാര്യം ഓർത്തപ്പോൾ പെട്ടന്ന് തന്നെ ഫോൺ എടുത്തു അവനെ വിളിച്ചു....... കാൾ അറ്റൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അവനു മെസ്സേജ് ഇട്ടു....... എന്തോ വീട്ടിലേക്ക് പോകാൻ മനസ് അനുവദിക്കുന്നില്ല..... ഒറ്റക്ക് ഇത്തിരി നേരം ഇരിക്കണം എന്ന് മാത്രം.............. ഉലയുന്ന മനസിനെ പിടിച്ചു കെട്ടാൻ ഇത്തിരി സമയം...... അതിന് അനുയോജ്യമായത് ബീച് തന്നെയാണ്...... ബസിൽ നിന്ന് ഇറങ്ങി ബീച്ചിലേക്ക് നടന്നു...... ഒരുപാട് ആളുകൾ ഒന്നും ഇല്ല...... എങ്കിലും ഇത്തിരി തിരക്കുണ്ട്...... ഓരോ ആളും അവരുടെ സ്വകാര്യതയിൽ മുഴുകി ഇരിക്കുന്നു....... ഒഴിഞ്ഞു കിടന്ന സ്റ്റോൺ ബെഞ്ചിൽ ഇരുന്നു......

കരയെ പുൽകാൻ എത്തുന്ന തീരമാലകളിലേക്ക് ശ്രദ്ധ കൊടുത്തു....... ഒരു നിമിഷം തന്റെ മനസ് ഈ തിരമാലകൾ പോലെയാണെന്ന് അവൾക്ക് തോന്നി........ എത്ര ഇരമ്പലോടെയാണ് അവൾ കരയെ പുൽകാൻ എത്തുന്നത്.............. പക്ഷെ നിമിഷങ്ങൾക്ക് മാത്രമല്ലേ അതിന് ആയുസ് ഉള്ളു...... എന്തൊക്കെയോ ചിന്തകൾ അവളുടെ മനസിനെ വീണ്ടും പിടിച്ചു കെട്ടുന്നു........ പക്ഷെ എവിടെയൊക്കെയോ ശാന്തത നിറയുന്നുണ്ട്....... എന്തോ ഒന്നിന്റെ മുന്നറിപ്പ് പോലെ....... ഒത്തിരി സമയം അവിടെ ഇരുന്നു.......... ഇടക്ക് എപ്പോളോ അഭി വിളിച്ചപ്പോൾ ആണ് സമയം പോയത് പോലും അവൾ അറിഞ്ഞത്...... അവനോട്‌ സംസാരിച്ചു കുറച്ചു സമയം കൂടെ അവിടെ ഇരുന്നു.............. അഭി പിക് ചെയ്യാൻ വരാം എന്ന് പറഞ്ഞു അതാണ് വീണ്ടും അവിടെ തന്നെ ഇരുന്നത്........... കുറച്ചു സമയങ്ങൾ കൂടെ കടന്നു പോയി......

"നമി......" അഭിയുടെ ശബ്ദം കേട്ടപ്പോൾ ആണ് അത്രയും സമയം തിരമാലകളെയും കടലിനെയും നോക്കി നിന്നവൾ തിരിഞ്ഞു നോക്കിയത്....... "അഭിയേട്ടാ " അവന്റെ പേര് വിളിച്ചു കൊണ്ടു തിരിഞ്ഞു നിന്ന നമി ഒരു നിമിഷം മൗനമായി....... മുന്നിൽ അഭിയുടെ കൂടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഉള്ളിൽ എന്തോ വിറയൽ കടന്നു വന്നത് പോലെ............ കണ്മുന്നിൽ ഉള്ളത് വിശ്വസിക്കാൻ ആവാതെ പോലെ മിഴിച്ചു നിന്നു....... സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ ആവാത്ത വിധം അവൾ നിന്നു....... ആ നിമിഷവും കരയിലേക്ക് തിരമാലകൾ ശക്തിയോടെ കടന്നു വന്നു കൊണ്ടിരുന്നു....... ഹരിയേട്ടാ........ അഭിയുടെ കൂടെ നിൽക്കുന്ന ഹരിയിൽ മാത്രമായ് അവളുടെ മിഴികൾ...... അവന്റെ മിഴികളുമായി ആ മിഴികൾ ഒരുപാട് കഥകൾ പറയുന്നത് പോലെ..... പരിഭവം പറയുന്നു...............

. ഓടി ചെന്നു ആ നെഞ്ചിൽ വീണു പൊട്ടിക്കരയാൻ ഉള്ളം കൊതിക്കുന്നു ......... ആ നെഞ്ചിൽ ഇടിച്ചു എന്തിനാ ഇത്രയും നാൾ മറഞ്ഞു നിന്നത് എന്ന് ചോദിക്കാൻ തോന്നുന്നു...... പക്ഷെ...... ആവുന്നില്ല...... കാലുകൾക്ക് ചലനം നഷ്ടമായത് പോലെ....... കണ്ണുകൾ മിഴിനീരിനെ മറന്നത് പോലെ....... ഹൃദയമിടിപ്പുകൾ ഉറക്കെ ആയതു പോലെ...... ശബ്ദം പുറത്തു എത്താൻ ബുദ്ധിമുട്ട് ഉള്ളത് പോലെ ......... ആവുന്നില്ല ഒന്നിനും...... "നമി......." അഭി അവളുടെ അവസ്ഥ അറിഞ്ഞത് പോലെ അരികിൽ വന്നു നിന്നു..... നമി ഒരു നിമിഷം തല ഉയർത്തി അവളെ നോക്കി....... "അഭിയേട്ടാ..... ഹ.... ഹരിയേട്ടൻ..... ഹരിയേട്ടൻ വ..... വന്നു അല്ലെ..............."

അതിൽ കൂടുതൽ ആ പെണ്ണിനെ കൊണ്ടു പറയാൻ ആയില്ല...... വാടിയ പൂവിതൾ പോലെ അവൾ അഭിയുടെ കൈയിലേക്ക് വീണു .......... ആ മിഴി കോണിലൂടെ ഒരു തുള്ളി കണ്ണുനീർ കവിളിനെ തഴുകി കടന്നു പോയി....... ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....... ഒരുപാട് നാളുകളായി ചിരിക്കാൻ പോലും മറന്നവളുടെ പുഞ്ചിരി ................... കാത്തിരിപ്പുകൾക്ക് ഒടുവിൽ തന്റെ പ്രണയം അരികിൽ എത്തിയതിന്റെ പുഞ്ചിരി........ ആ ഹൃദയം ആ നിമിഷവും ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു ............ ആ ഹൃദയമിടിപ്പിന് ഒരു വേള കാതോർത്തുന്നുവെങ്കിൽ അറിയാൻ ആവുമായിരുന്നു ആ ഹൃദയം മിടിക്കുന്നത് പോലും ഒരു നാമം ആണെന്ന്....... സഖാവെ................... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story