സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 18

Sagavinte Swantham Chembarathi

രചന: നേത്ര

അഭി തന്റെ കൈയിലേക്ക് വീണ നമിയെ ചേർത്ത് നിർത്തി...... ഒരു നിമിഷം ഹരിയുടെ ഹൃദയം നിലച്ചു പോയെന്ന് തന്നെ ഹരിക്ക് തോന്നി പോയി........ കാലങ്ങൾക്ക് ശേഷമുള്ളൊരു കുടിക്കാഴ്ച....... പക്ഷെ....... ബോധമില്ലാതെ അഭിയുടെ കൈയിൽ കിടക്കുന്ന നമിയെ കാണെ ഹരിക്ക് ആകെ ഒരു അസ്വസ്ഥത വന്നു മുടി........... അഭി ഒരുപാട് തവണ തട്ടി വിളിച്ചിട്ടും നമി കണ്ണു തുറന്നില്ല...... എന്തോ ഒരു ഭയം അവനെ വലയം ചെയുന്നത് പോലെ..... പെട്ടന്ന് തന്നെ അവളെ കൈയിൽ കോരി എടുത്തു അവൻ നടന്നു ഹരിയുടെ കാറിൽ ആയിരുന്നു അവർ അങ്ങോട്ടേക്ക് വന്നത് അത് കൊണ്ടു തന്നെ അഭി അവളെ കാറിൽ കിടത്തി....... ഹരി അവന്റെ കൂടെ മുന്നിൽ കേറി......... കൈ വിറക്കുന്നുണ്ടായിരുന്നു ഹരിക്ക് ഡ്രൈവ് ചെയുന്നതിടയിലും....... എങനെയൊക്കെയോ അവർ ഹോസ്പിറ്റലിൽ എത്തി.......

ഡോക്ടർ അവളെ പരിശോധിക്കുന്ന നേരമത്രയും പുറത്തു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഹരിയും അഭിയും...... ഇരുവരുടേയും അവസ്ഥ ഒന്ന് തന്നെയായിരുന്നു...... കുറച്ചു സമയത്തിന് ശേഷം ഡോക്ടർ അവരെ ഉള്ളിലേക്കു വിളിച്ചു...... "ഡോക്ടർ....." "യെസ് ഇരിക്കു......" അവിടെ ഉണ്ടായിരുന്ന നഴ്‌സ് ഡോക്ടർന്റെ കൈയിലേക്ക് ഒരു റിപ്പോർട്ട്‌ വെച്ചു കൊടുത്തു........ "ഡോക്ടർ......" "യെസ്....... ഇതിൽ ആരാ കുട്ടിന്റെ ഹസബൻഡ്......" ഡോക്ടർന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാകാം ഇരുവരും പരസ്പരം നോക്കി....... "ഡോക്ടർ......" ഹരി ഒരു സംശയ ഭാവത്തിൽ മുന്നിൽ ഇരിക്കുന്ന ഡോക്ടറേ നോക്കി...... "ഹേയ് നിങ്ങൾ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ല..... നിങ്ങളെ ഭാര്യ പ്രെഗ്നന്റ് ആണ്...... കോൺഗ്രടുലേഷൻസ്......" ഹരിയെ നോക്കിയാണ് ഡോക്ടർ അത് പറഞ്ഞത്..... അവന്റെ മുഖത്തെ ടെൻഷൻ കണ്ടു അവൻ ആണ് അവളുടെ ഭർത്താവെന്ന് കരുതി കാണണം........ പക്ഷെ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരും ഇരുന്ന സ്ഥലത്തു നിന്നും ചാടി എഴുനേറ്റു.....

നിർവജിക്കാൻ ആവാതൊരു ഭവമായിരുന്നു അവരുടെ മുഖത്തു.............. "ഡോക്ടർ......" അഭിയുടെ ശബ്ദത്തിൽ ഇത്തിരി ദേഷ്യം കൂടെ കലർന്നിരുന്നു....... അവന്റെ കണ്ണ് ചുവന്നു...... അവന്റെ ആ ഭാവം ഒരു നിമിഷം ഡോക്ടറേ കൂടെ ഉണ്ടായിരുന്ന നേഴ്സ് പോലും പേടിച്ചു പോയി.......... ഹരിയുടെ മുഖത്തും ദേഷ്യം തന്നെയായിരുന്നു............ കേട്ട വാർത്ത യഥാർഥ്യമല്ല എന്ന് അത്രത്തോളം രണ്ടു പേരിലും ഉറപ്പുണ്ട്........ അവർക്ക് അവരെക്കാളേറെ അവളെ വിശ്വാസമാണ് ......... ഈ ജന്മം മുഴുവൻ തന്റെ പ്രണയത്തിനായി കാത്തിരിക്കുമെന്ന് ഉറപ്പിച്ചൊരുവളാണ് അവൾ........ ഇല്ല ആ വാർത്ത ഒരിക്കലും ശരിയവൻ പോകുന്നില്ല....... പെട്ടെന്നാണ് ഒരു നഴ്‌സ് ദൃതിയിൽ അകത്തേക്ക് വന്നത്........ "ഡോക്ടർ സോറി...... നേരത്തെ ഡോക്ടർന്റെ കൈയിൽ തന്ന റിപ്പോർട്ട്‌ മാറി പോയി......" "വാട്ട്‌........" നഴ്‌സ് തന്റെ കൈയിൽ ഉണ്ടായിരുന്ന മറ്റൊരു റിപ്പോർട്ട്‌ ഡോക്ടറേ ഏൽപ്പിച്ചു........ ആ നിമിഷം ഹരിയെയും അഭിയെയും ഡോക്ടർ ഒന്ന് നിസ്സഹായമായി നോക്കി....... "ഇത്രയും ശ്രദ്ധയില്ലാതെ ജോലി ചെയ്യാൻ നിങ്ങൾക്ക് എങനെ സാധിക്കുന്നു..... ഗെറ്റ് ഔട്ട്‌......."

"ഡോക്ടർ..... അറിയാതെ....." "ഗെറ്റ് ഔട്ട്‌........." "സോറി ഡോക്ടർ......" അത്രയും പറഞ്ഞു അവർ പുറത്തേക്ക് പോയി........ അഭി ഹരിയെ ഒന്ന് നോക്കി....... മുഖത്തു അപ്പോളും ദേഷ്യം തന്നെയായിരുന്നു അവനിൽ...... "സോറി....... ഞാൻ ആയിരുന്നില്ല ഡ്യൂട്ടിയിൽ...... ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പെട്ടന്ന് പോകേണ്ടി വന്നപ്പോൾ..... സോറി ......." ഡോക്ടർ ആകെ വിറച്ചു പോയിരുന്നു.......അഭി ഒന്നുകൂടി ഹരിയെ നോക്കി..... ഇപ്പോളും അവിടെ ദേഷ്യം............ പതുക്കെ അവന്റെ കൈയിൽ ഒന്ന് പിടിച്ചു...... ഹരി അഭിയെ നോക്കി...... അഭി അവനെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു...... അത്രയും സമയം ദേഷ്യം നിറഞ്ഞ മുഖം ശാന്തമാകുന്നത് അവൻ അറിഞ്ഞു......

"ഡോക്ടർ..... ഇവിടെ ഒരുപാട് രോഗികൾ വരുന്നുണ്ട്...... ഒരുപക്ഷെ നിങ്ങൾ ഇങ്ങനെ ഒരു തെറ്റ് പറ്റി എന്ന് പറയുമ്പോൾ എല്ലാവരും ക്ഷമിച്ചു എന്ന് വരില്ല...... നിങ്ങൾ ഈ പറഞ്ഞ വാക്കുകൾ ഒരു കുടുംബതെ തന്നെ തകിടം മറിക്കാൻ ഉള്ള ശക്തി ഉണ്ട്......... ദയവ് ചെയ്തു ഇനി എങ്കിലും നല്ല പോലെ ചെക്ക് ചെയ്തതിന് ശേഷം ഇത്രയും കാര്യങ്ങൾ പറയുക........," "സോറി......." "മ്മ്...... ഇനി എങ്കിലും നമി.... അല്ല അഷ്ടമിക്ക് എന്താ എന്ന് പറയാവോ........" "ഓക്കേ ഓക്കേ..... സോറി....." ഡോക്ടർ അവരിൽ നിന്ന് ശ്രദ്ധ മാറ്റി കൈയിലെ റിപ്പോർട്ട്‌ ഒന്ന് നോക്കി............ "അഷ്ടമിക്ക് പ്രേത്യേകിച്ചു കുഴപ്പം ഒന്നുമില്ല...... ബിപി ലോ ആയതാണ്.......... പിന്നെ കുട്ടി ഫുഡ് കഴിക്കുന്ന കാര്യത്തിൽ എല്ലാം കുറച്ചു ഉഴപ്പി ആണല്ലേ......" "അത് ഡോക്ടർ......" "മ്മ്..... ഈ പ്രായത്തിൽ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് പിന്നീട് പല പ്രശ്നം ഉണ്ടാകുന്നതിനു കാരണം ആവുമെന്ന് അറിയാലോ..... ശ്രദ്ധിക്കണം ഫുഡ് കൃത്യ സമയം കഴിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.........."

"ഓക്കേ ഡോക്ടർ......" "മ്മ് കുട്ടിക്ക് ഡ്രിപ് ഇട്ടിട്ടുണ്ട്..... അത് കഴിഞ്ഞാൽ പോകാം....." "താങ്ക്യു ഡോക്ടർ......" കുറച്ചു സമയത്തിന് ശേഷം നമിയെ ഡിസ്ചാർജ് ചെയ്തു..... നമിയുടെ കണ്ണുകൾ അപ്പോളും ഹരിയെ തന്നെ വലയം വെച്ചിരിക്കുകയായിരുന്നു...... അവളുടെ നോട്ടം കണ്ടിട്ടും അവൻ അവളോട് ഒരു പുഞ്ചിരിയിൽ കൂടുതൽ ഒന്നും തിരികെ നൽകിയില്ല..... അതെ തന്റെ സഖാവ്‌ മടങ്ങി വന്നിരിക്കുന്നു....... ഇത്രയും നാൾ അകലെ ആയിരുന്നിട്ട് കൂടെ അടുത്തുണ്ടായിരുന്നു........ പക്ഷെ ഇന്ന് അടുത്തുണ്ട് എങ്കിലും അകലെ ആണെന്ന് മനസ് പറയുന്നു...... ദേഷ്യമാണോ തന്നോട്....... അതാണോ ഈ മൗനത്തിന്റെ അർത്ഥം....... വെറുക്കുന്നുണ്ടാകുവോ....... പ്രതീക്ഷയോടെ ഓരോ നിമിഷവും അവൾ അവനെ നോക്കി കൊണ്ടിരുന്നു........എന്നാൽ പിന്നീട് ഒരു നോട്ടം പോലും അവൻ അവൾക്കായി നൽകിയില്ല.....

നമിയെയും ഹരിയെയും അഭി ശ്രദ്ധിക്കുന്നുണ്ടായിരുന്നു........ ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട് അത് വരെ ഇത്തിരി സമയം നീ എനിക്ക് നൽകണം...... എനിക്ക് പറയാൻ ഉള്ളതൊക്കെ അന്ന് ഞാൻ നിന്നോട് പറയും...... അത് വരെ എന്നോട് ഒന്നും ചോദിക്കരുത്...... ഹരി പറഞ്ഞ വാക്കുകൾ അവൻ ഓർത്തെടുത്തു...... ഇനിയും നിനക്കായ് ഒരു കാത്തിരിപ്പ് അവശേഷിക്കുന്നു നമി...... ഒരു പക്ഷെ ഇത്രയും നാൾ നീ കാത്തിരുന്ന ദിനങ്ങളെക്കാൾ പ്രയാസമേറിയതവാം ഈ ദിനങ്ങൾ...... നിന്റെ പ്രണയയവും അതിന്റെ ശക്തിയും നിനക്ക് കൂടെ എന്നും ഉണ്ടാക്കട്ടെ...... ഹരിയെ പ്രതീക്ഷയോടെ നോക്കി ഇരിക്കുന്ന നമിയെ കാണെ അഭി മനസ്സിൽ ആ വാക്കുകൾ ഉരുവിട്ടു................ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story