സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 19

Sagavinte Swantham Chembarathi

രചന: നേത്ര

"സർ...." "മ്മ്....." "സർ പറഞ്ഞത് പോലെ ചെയ്തു.............. പക്ഷെ ആ കുട്ടി അവന്റെ ഭാര്യ ആണെന്ന് തോന്നുന്നില്ല......" "നിനക്ക് ഉറപ്പാണോ......" "അതെ സർ...... അവൾ അവന്റെ ഭാര്യ ആയിരുന്നുവെങ്കിൽ അവൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തു ഇത്രയും ഞെട്ടൽ ഉണ്ടാകുമായിരുന്നില്ല...... ഞെട്ടൽ മാത്രമല്ല ദേഷ്യം അങ്ങനെ എന്തൊക്കെയോ ഭവമായിരുന്നു...... പക്ഷെ അവിടെ എവിടെയും അവളോട് ഉള്ള വിശ്വാസ കുറവ് കണ്ടില്ല..... കേട്ടത് ശരിയായ വാർത്ത അല്ല എന്ന രീതിയിൽ തന്നെയായിരുന്നു ആ ദേഷ്യത്തിന്റെ കാരണം......" "അപ്പോൾ നീ പറഞ്ഞു വരുന്നത് അവന്റെ ഭാര്യ അവൾ അല്ല എന്ന് ആണോ......." "അതെ സർ..... അഷ്ടമി ഒരിക്കലും ഹരൻ മഹാദേവിന്റെ ഭാര്യ അല്ല................" "ബട്ട്‌...... എന്തൊക്കെയോ പിടി കിട്ടാത്തത് പോലെ......." "എന്താ സർ......" "ഇത്രയും വർഷം ഹരൻമഹാദേവ് എവിടെയായിരുന്നു......

അവനെ പോലെ തന്നെ അഷ്ടമിയും...... അവൾ ഇവിടെ ഉണ്ടായിരുന്നിട്ടും അവൾക്ക് ചുറ്റും ആരോ മതിലുകൾ പണിത്തിരുന്നു.............ഹാരനും അവൾക്കും ഇടയിൽ നടന്നത് എന്താണെന്ന് ഇന്നും വ്യക്തമല്ല..... പക്ഷെ രണ്ടു കാര്യങ്ങൾ മാത്രം അറിയാം..... ഹരൻ മഹാദേവിനെ അവൾ അഷ്ടമി പ്രണയിച്ചത് പോലെ അവനും അവളെ തിരിച്ചു പ്രണയിച്ചിരുന്നു...... മറ്റൊന്ന്..... ഹരൻ മഹാദേവിന്റെ വിവാഹം കഴിഞ്ഞു എന്നത്......." "സാറിനു ഉറപ്പാണോ....." "യെസ്...... അവന്റെ കൂടെ തന്നെ അവൾ ഉണ്ട്..... ഇത്രയും ദിവസം ഞാൻ കരുതിയിരുന്നത് അഷ്ടമി തന്നെയാണ് അവന്റെ ഭാര്യ എന്നായിരുന്നു...... അത് കൊണ്ടാണ് അവളെ കുറിച്ച് കൂടുതൽ ഒന്നും അന്വേഷിക്കാതെ ഇരുന്നത്...... പക്ഷെ ഇപ്പൊ......." "എന്നാലും സർ..... അഷ്ടമിയെ അവൻ പ്രണയിച്ചിരുന്നു എങ്കിൽ പിന്നെ എങനെ വേറെ ഒരു വിവാഹം......."

"അതാണ് എന്റെയും മനസ്സിൽ..................... അവനിലേക്ക് എത്തണമെങ്കിൽ ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മൾ കണ്ടു പിടിച്ചേ മതിയാവൂ...... എന്നാലും ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്..... അഷ്ടമിയെ ഹരൻ പ്രണയിച്ചത് വെറുമൊരു ടൈം പാസ്സ് ആയിട്ടല്ല............. ഇല്ല ഹരൻ നിന്നെ കുരുക്കണം എങ്കിൽ നിന്നിലേക്ക് എത്താനായി അവളെ എനിക്ക് ആവിശ്യമാണ്..... നിന്റെ ഇന്നത്തെ പ്രണയത്തെ..... അത് നിന്റെ ഭാര്യ ആണോ അതോ അഷ്ടമി ആണോ എന്ന് കണ്ടു പിടിച്ചിരിക്കും ഞാൻ............... ഇനി നിന്നോട് ഏറ്റു മുട്ടണം എങ്കിൽ അവൾ എന്റെ കൂടെ വേണം..... കാത്തിരിക്ക് ഹരൻ..... ഇനിയുള്ള ദിവസം നിനക്കായ്‌ ഞാൻ കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് നീ കാത്തിരിക്ക്...... നീ എത്ര മറച്ചു വെച്ചാലും ഒരു നാൾ നിന്റെ യഥാർത്ഥ പ്രണയത്തെ നീ ഇന്നും ഭ്രാന്തമായി സ്നേഹിക്കുന്നവളെ എന്റെ കൈയിൽ എത്തിച്ചിരുക്കും ഞാൻ......

അതിന് മുൻപ് എനിക്ക് നിന്റെ ഭാര്യയായി ഇന്ന് നിന്റെ കൂടെ ഉള്ളവൾ ആരാണെന്ന് അറിയണം......" എന്തോ ഓർത്തത് പോലെ അയാൾ ചിരിച്ചു...... ___________ ഹരി നമിയെയും അഭിയെയും വീട്ടിൽ കൊണ്ടു വിട്ടതിനു ശേഷം അവിടെ നിന്നു മടങ്ങി...... ഒരുപാട് തവണ അഭി അവനെ അവിടെ നിൽക്കാൻ നിർബന്ധിച്ചു എങ്കിലും ഒരു പുഞ്ചിരിയാൽ അതൊക്കെ എതിർത്തു........ ഇപ്പൊ ഈ അകലം നല്ലതാണ്.................. നിന്നിലേക്കുള്ള എന്റെ അകലം എന്നെ ഓർമപ്പെടുത്താനാണ് ഇത്...... ഇനിയും വൈകില്ല സഖി...... എന്റെ ചെമ്പരത്തിയെ എന്നിലേക്ക് ചേർത്തു നിർത്തുന്ന നാളിലേക്ക് ഇനിയും നിന്റെ സഖാവ്‌ വൈകികില്ല....... കാറിൽ ഇരിക്കുമ്പോളും അവന്റെ മനസ് മുഴുവൻ തന്നെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ തന്റെ ചെമ്പരത്തി പെണ്ണിൽ കുരുങ്ങി കിടക്കുകയായിരുന്നു......

മുള്ളുകളുള്ള പനിനീർ പൂക്കൾ വേദനകൾ സമ്മാനിച്ചപ്പോഴും വിരഹത്തിന്റെ ഗുൽമോഹർപൂത്തു തളിർത്തപ്പോഴും കാത്തിരിപ്പാകുന്ന വാക മരത്തിൽ ചില്ലകളോരോന്നായി മരവിച്ചു വീഴുമ്പോഴും എന്നിലേക്ക് അത്രമാത്രം വേരുകൾ ഇറക്കി വിടർന്ന നീയാണ് എന്റെ ഭ്രാന്തിന്റെ ചെമ്പരത്തി... (കടപ്പാട് ) ഇനിയുള്ള ദിനങ്ങൾ വരാനിരിക്കുന്ന പരീക്ഷണങ്ങളെ ഓർത്തു കൊണ്ടു അവൻ കാർ മുന്നോട്ടു എടുത്തു................ കുറച്ചു സമയത്തെ യാത്രക്ക് ശേഷം ഒരു ഇരു നില വീടിന് മുന്നിൽ അവൻ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി............ പുറത്തു ശബ്ദം കേട്ടത് പോലെ അകത്തു നിന്ന് ഒരു പെൺകുട്ടി ഓടി വന്നു വാതിൽ തുറന്നു..... അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി ഉണ്ടായിരുന്നു..... അത്രയും സമയം ചിന്തകളിൽ കുരുങ്ങി കിടന്ന ഹരി ഒരു നിമിഷം അവളുടെ പുഞ്ചിരിയിൽ തന്റെ വേദനകൾ മറന്നു..... ആ പുഞ്ചിരി അവനിലേക്കും വ്യാപിച്ചു.......

"ഹരിയേട്ടാ.... കണ്ടോ......" തന്നെ നോക്കി പ്രതീക്ഷയോടെ ചോദിക്കുന്ന ആ പെൺകുട്ടിക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചു അവൻ അകത്തേക്ക് നടന്നു....... "അവൻ വന്നില്ലേ........" "ഞാൻ ഇവിടെയുണ്ട് ഹരി....." അകത്തു നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു...... ആ ചെറുപ്പകാരനും നേരത്തെ കണ്ട പെൺകുട്ടിയും ചേർന്നു ഹരിയെ അവിടെ ഉള്ള സോഫയിൽ പിടിച്ചു ഇരുത്തി....... ഹരി രണ്ടുപേരെയും മാറി മാറി നോക്കി....... രണ്ടുപേരിലും നിറഞ്ഞു നിൽക്കുന്ന ആകാംഷ കാണെ അവന്റെ ഉള്ളിൽ ഒരു കുളിരു നിറഞ്ഞു...... "ഹാ ഇനി പറ...... കണ്ടോ..... ഞങ്ങളെ ചെമ്പരത്തിയെ.... ശ്യോ അല്ല ഈ സഖാവിന്റെ സ്വന്തം ചെമ്പരത്തി പെണ്ണിനെ......" "കണ്ടു....." "എന്നിട്ട് എന്നിട്ട്..... ശ്യോ എന്റെ ഹരിയേട്ടാ ഇങ്ങനെ സസ്പെൻസ് ഇടാതെ..... രാവിലെ മുതൽ കാത്തിരിക്കുവാ വേഗം പറ......." "പറയാം..... അതിന് മുൻപ് ഒരാൾ കൂടെ ഉണ്ടല്ലോ എവിടെ അവൾ................."

അത്രയും സമയം ചിരിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടിയുടെ മുഖം മങ്ങി................ അത് കാണെ ഹരിയിൽ ഒരു നോവുണർന്നു...... "പുറത്തു ഇറങ്ങിയില്ല അല്ലെ....." "ഇല്ല......." "നിങ്ങൾ വാ.... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ........" "വേണ്ടടാ.... അവൾക്ക് തലവേദന ആണെന്ന് പറഞ്ഞു......" "അവളുടെ തലവേദന മാറാനുള്ള സൂത്രം എനിക്കറിയാം നിങ്ങൾ വാ ബാക്കി കേൾക്കണ്ടേ...... അവിടെ നിന്ന് പറയാം വാ......" മൂന്നുപേരും അവിടെ അടഞ്ഞു കിടന്നൊരു മുറി ലക്ഷ്യമാക്കി നടന്നു.......... ഹരി ഒന്ന് ഡോറിന് മുട്ടി........ തുറക്കുന്നില്ലെന്ന് കണ്ടപ്പോൾ അവനൊന്നു ശ്വാസം എടുത്തു വിട്ടു ഡോർ തള്ളി തുറന്നു....... ആ മുറിയാകെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു..... അവന്റെ മനസിലേക്ക് വർഷങ്ങൾക്ക് മുൻപ് ഇരുട്ട് മുറിയിൽ ഒതുങ്ങിയിരുന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു.............. കണ്ണുകൾ ഇറുക്കെ അടച്ചു...... "ഹരി......" "മ്മ്....."

"വേണ്ടടാ അവളെ ഒറ്റക്ക് വിട്ടേക്ക് കുറച്ചു സമയം......" "അവളെ ഒറ്റക്ക് വിടാനായിരുന്നെങ്കിൽ അവളെ ഇവിടെ കൊണ്ടുവരണ്ട ആവിശ്യം നമ്മൾക്ക് ഉണ്ടായിരുന്നോ കൃഷ്ണ ......" "ഡാ......" "നിങ്ങൾ വാ......" കൈ എത്തിച്ചു സ്വിച്ച് ഓൺ ചെയ്തു........ മുറിയാകെ പ്രകാശം പടർന്നു...................... ഇത് പോലെ ഇനി നിന്റെ ജീവിതത്തിലേക്കും ഞാൻ ആ പ്രകാശം തിരിച്ചു കൊണ്ടു വരും..... നിലത്തു ഒരു മുലയിൽ കാൽ മുട്ടുകൾക്ക് ഇടയിൽ മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കി അവൻ മനസ്സിൽ പറഞ്ഞു............. ഹരി പതുക്കെ അവൾക്ക് അരികിലേക്ക് നടന്നു...... അവന്റെ സാമിപ്യം അറിഞ്ഞത് പോലെ അവൾ തല ഉയർത്തി..... കണ്ണുകൾ കലങ്ങിയിട്ടുണ്ട്...... കരഞ്ഞിട്ടുണ്ടാകണം...... അവൻ അവൾക്ക് അരികിൽ ഇരുന്നു........ "ഞാൻ പോകുമ്പോൾ നിന്നോട് എന്താ പറഞ്ഞത്......" അവൻ അവളെ നോക്കി കൊണ്ടാ

"എന്നിട്ടോ......." അതിൽ കൂടുതൽ കേട്ടു നിൽക്കാൻ ശക്തി ഇല്ലാത്തത് പോലെ അവൾ ഹരിയുടെ നെഞ്ചിലേക്ക് വീണു................... അവന്റെ ഷർട്ടിനെ നനച്ചു കൊണ്ടു അവളുടെ കണ്ണുനീർ പടർന്നു...... കുറച്ചു സമയം അവൻ അവളെ കരയാൻ അനുവദിച്ചു...... ഇത്തിരി സമയങ്ങൾക്ക് ശേഷം അവൻ തന്നെ അവളെ പിടിച്ചു ഉയർത്തി................. കരഞ്ഞു കരഞ്ഞു കണ്ണ് കലങ്ങിയിരിക്കുന്നു...... മുഖം ആകെ ചുവന്നു........ "മതി...... ഇനി നീ കരയുന്നത് ഞാൻ കാണരുത്......." "ഹരിയേട്ടാ ഞാൻ......." "വേണ്ട...... എനിക്ക് നീ തന്ന വാക്ക് മറക്കരുത്......" അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവൻ അവളോട് പറഞ്ഞു........ ശേഷം അവളെ നിലത്തു നിന്നും എഴുന്നേൽപ്പിച്ചു ബെഡിലേക്ക് ഇരുത്തി........ "നിനക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ......." അവൾ അവനെ തന്നെ നോക്കി ഇരിക്കുക അല്ലാതെ ഒന്നും തന്നെ മിണ്ടിയില്ല....... "ശ്രീ.... കൃഷ്ണ രണ്ടാളും വാ......" ഹരി മാറി നിന്ന് അവനെ നോക്കുന്ന രണ്ടുപേരെയും അടുത്തേക്ക് വിളിപ്പിച്ചു...... അവർ രണ്ടാളും ഹരിക്ക് അടുത്ത് ഇരുന്നു.................. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story