സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 2

Sagavinte Swantham Chembarathi

രചന: നേത്ര

""ഓയ് സഖാവെ....."" മറ്റെങ്ങോട്ടോ ശ്രദ്ധ കൊടുത്തു ഇരുന്ന ഹരിയുടെ കാതുകളിൽ പെട്ടന്നണ് ആ ശബ്ദം അലയടിച്ചത്..... അത്രയും സമയം എന്തോ ആലോചനയിൽ ആയിരുന്നവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു........ മനഃപൂർവം ആ പുഞ്ചിരി അവൻ ഉള്ളിൽ തന്നെ ഒതുക്കി ഒരു കപട ഗൗരവം മുഖത്താണിഞ്ഞു........... അവളെ കണ്ടില്ലെന്ന് നടിച്ചു മറികടന്നു നടക്കുമ്പോളും ആ മുഖത്തു വിരിയുന്ന ഭാവം അവൻ കണ്ണുകളിൽ ഒപ്പി എടുത്തിരുന്നു....... ചുണ്ടിൽ ഒരു കള്ള ചിരി മോട്ടിട്ടിരുന്നു....... ""സഖാവെ......."" ആ ശബ്ദം ഇടറിയിരുന്നു...... എങ്കിലും അവൻ തിരിഞ്ഞു നോക്കാതെ മുന്നോട്ടു തന്നെ നടന്നു...... കുറച്ചു മുന്നോട്ടു നടന്നിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും കാണാത്തതു കൊണ്ടാകാം ഹരി നടത്തത്തിന്റെ വേഗത പതിയെ കുറച്ചത്....... പിന്നോട്ട് നോക്കാൻ മനസ് പറയുന്നുണ്ടെങ്കിലും അത്രയും പെട്ടന്ന് അവളോട് തോൽവി സമ്മതിക്കേണ്ടി വരുവല്ലോ എന്നാ കുഞ്ഞു കുറുമ്പായിരുന്നു അവന്റെ ഉള്ളിൽ.............. രണ്ടും കല്പിച്ചു അവൻ നടത്തം അവിടെ നിർത്തി പിന്നോട്ടേക്ക് നോക്കി......

അവിടെ അഭിയുടെ നെഞ്ചിൽ മുഖം ഒളിച്ചു വെച്ചു കരയുന്ന അവളെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്നു കിടുങ്ങി....... ആദ്യമായിട്ടാണ് ആ കണ്ണു നിറയുന്നത് കാണുന്നത്...... കാര്യമില്ലാതെ കരയുന്ന സാധാരണ ഒരു പെൺകുട്ടി അല്ല അവൾ..... എന്തും തന്റേടത്തോടെ നേരിടുന്ന ഒരു കൊച്ചു വായാടി അതേനേക്കാൾ ഏറെ ആ കോളേജിലെ എല്ലാവരെയും പ്രിയ സഖാവ് അഭിമന്യുമോഹൻ എന്നാ അഭിയുടെ ഒരേ ഒരു പെങ്ങൾ അഷ്ടമിമോഹൻ....... ഹരിയുടെ കാലുകൾ അറിയാതെ എങ്കിലും അവളുടെ അടുത്തേക്ക് ചലിച്ചു......, "അഭി.... എന്താ ഡാ എന്താ ഇവൾക്ക്........." അത് ചോദിക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പേടി ഉണ്ടായിരുന്നു......... ആ കണ്ണുകൾ കലങ്ങിയത് കാണുമ്പോൾ ചങ്ക് പിടയുന്നുണ്ടായിരുന്നു..... "ഹാ ഹരി അതൊരു കൊച്ചു പരിഭവമാടോ..... ഇവളെ സമ്മതം ചോദിക്കാതെ അച്ഛൻ ഇവളെ വിവാഹം ഉറപ്പിച്ചു..... ആ ദേഷ്യത്തിൽ ഇറങ്ങി പോന്നതാ ഇങ്ങോട്ട്..... ദേഷ്യത്തിൽ എന്തൊക്കെയാ ഒപ്പിച്ചു വെക്കുക എന്ന് പറയാൻ പറ്റില്ലല്ലോ അത് കൊണ്ട ഇവളെ പിന്നാലെ ഞാനും ഇങ്ങു പോന്നത്.....

പക്ഷെ ഇവിടെ എത്തീട്ടു നോക്കുമ്പോൾ എന്നെ വന്നു കെട്ടിപിടിച്ചു കരയുന്നു..... ഞാൻ വല്ലാതെ അങ്ങ് പ്രതീക്ഷിച്ചു ആരെയെങ്കിലും എടുത്തിട്ടു തല്ലി എന്ന് എങ്കിലും ഇത് ഒരുമാതിരി വല്ലാത്ത ചതി ആയി പോയി......" അഭി അത് പറഞ്ഞു ചിരിക്കുമ്പോളും ഹരിയുടെ കണ്ണുകൾ അവളിൽ ആയിരുന്നു....... ഇപ്പോളും അഭിയുടെ നെഞ്ചിൽ പറ്റി ചേർന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്തോ ഒരു വാത്സല്യം തോന്നി അവനു...... പക്ഷെ ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്തോ ഒരു പിടച്ചിലും....... "ഡി ഡി മതി മതി....." അവളുടെ ചെവിയിൽ പിടിത്തം ഇട്ടു കൊണ്ടു അവളെ അഭി നേരെ നിർത്തി....... പക്ഷെ ആ കണ്ണുകൾ ഹരിയോട് എന്തോ പരിഭവം പറയുകയായിരുന്നു...... ഹരി..... ഹരൻമഹാദേവ് അഷ്ടമി എന്നാ നമിയുടെ സ്വന്തം സഖാവ്‌...... അഭിയെ ഒന്നു നോക്കി കോക്രി കാണിച്ചു കൊണ്ടു നമി ക്ലാസ്സിലേക്ക് നടന്നു........... പോകുന്നതിന് മുൻപ് ഒരിക്കെ കൂടെ തന്റെ സഖാവിനെ തിരിഞ്ഞു നോക്കാൻ അവൾ മറന്നില്ല........ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു ഓരോ അടി വെക്കുമ്പോളും ആ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി മോട്ടിട്ടിരുന്നു.......

സഖാവെ....... അവളെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു......... അഭിയുടെ ഉറ്റ കൂട്ടുകാരൻ ഹരി................. ചേട്ടന്റെ നാവിൽ നിന്നും എന്നും കേൾക്കുന്ന ആ പേരിനോട് എന്തോ കൗതുകമായിരുന്നു ആദ്യം............ പിന്നീടെപ്പോളോ നേരിൽ കണ്ടപ്പോൾ ഉള്ളിൽ എവിടെയോ പ്രണയത്തിന്റെ കാണികകൾ പാളിയിരുന്നു.......... സഖാവെ എന്ന് വിളിച്ചു പിന്നാലെ നടക്കുമ്പോൾ ഉള്ളിൽ പ്രണയം മാത്രമായിരുന്നു...... പ്രണയത്തെ കൊച്ചു കൊച്ചു കുറുമ്പിൽ ഒളിച്ചു വെച്ചു അവനോടൊപ്പം ആ കോളേജ് വരാന്തയിലൂടെ എന്നും നടക്കുമ്പോളും ഉള്ളിൽ ഒരു ആഗ്രഹം മാത്രമായിരുന്നു..... എന്നെങ്കിലും ഒരുനാൾ താൻ സഖാവിന്റെ മാത്രം പെണ്ണാണെന്ന് പറഞ്ഞു ചേർത്തു നിർത്തണം എന്ന്...... അവൻ പോലുമറിയാതെ അവനെ ഭ്രാന്തമായി പ്രണയിച്ചു തുടങ്ങിയവളാണ് അവൾ....... എന്നോ ഒരു ദിനം ആ പ്രണയം അവൻ കണ്ടു പിടിച്ചപ്പോളും ആ വായിൽ നിന്നും നല്ല ഉപദേശം വാങ്ങി കുട്ടിയപ്പോളും ആ പെണ്ണിന്റ ഉള്ളിലെ പ്രണയം ഒരു തരി പോലും കുറഞ്ഞില്ല..... പിന്നീട് അവൾ എന്നും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു......

പേടിപ്പിച്ചു പറഞ്ഞു വിടാൻ ശ്രമിച്ചാലും ഒരു കുറുമ്പൊടെ സഖാവെ എന്ന് വിളിച്ചു പിന്നാലെ തന്നെ ഉണ്ടാകും..... അവനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു വരുന്നവരെ എല്ലാം ഓടിച്ചു വിടുന്നതും അവളെ ജോലി ആയിരുന്നു...... ഇടക്കെപ്പോളോ അവൾ അവനോട് ചോദിച്ചിരുന്നു...... *സഖാവിന്റെ പ്രണയം വാകയോടാണോ.......* *വകയെ വാനോളം വർണിച്ചിടുമ്പോൾ അവളെ മാത്രം എന്താ ആരും കാണാതെ പോയത്...... തൊടിയിൽ വിരിഞ്ഞു നിന്ന ചെമ്പരത്തിയുടെ ഉള്ളിലും പ്രണയം ഉണ്ടായിരുന്നില്ലേ..... അവളെ മാത്രം എന്താ ആരും അറിയാതെ പോയത്............ ദിവസവും വിരിഞ്ഞു കൊഴിഞ്ഞു പോകുമ്പോളും എന്നെങ്കിലും ഒരുനാൾ അവളെ ആരെങ്കിലും അറിയുമെന്ന് ആ പെണ്ണും കൊതിച്ചിട്ടുണ്ടാകില്ലേ..... എന്നിട്ടും അവൾക്ക് കിട്ടിയത് അവഗണന മാത്രം അല്ലെ...... ആത്മാർത്ഥ പ്രണയം എന്നും അങ്ങനെ ആണോ സഖാവെ..... വെറുതെ ഭ്രാന്തായി ഉള്ളിൽ നിറഞ്ഞു നിന്നു അവസാനം ഭ്രാന്തി എന്ന് പറഞ്ഞു എല്ലാരും അവഗണിക്കുമ്പോൾ.....* ആ വാക്കുകൾ അവനിലും അത്ഭുതം ആയിരുന്നു.....

. എല്ലാവരും വകയെ പ്രണയിക്കുമ്പോൾ ചെമ്പരത്തിയെ പ്രണയിച്ച പെണ്ണ്..... ആ ചെമ്പരത്തിയെ പോലെയായിരുന്നു ആ പെണ്ണും..... ഒന്നും പ്രതീഷിക്കാതെ എന്നും സഖാവെ എന്ന് വിളിച്ചു അവന്റെ പിന്നാലെ കൂടിയ ആ കൊച്ചു കുറുമ്പി...... എന്നോ സഖാവിന്റെ ഉള്ളിലും അവളോട് ഒരു കുഞ്ഞു ഇഷ്ട്ടം തോന്നിയിരുന്നുവോ...... ഉണ്ടാകാം..... പക്ഷെ അവൻ അത് തുറന്നു കാണിച്ചില്ല...... ആസ്വദിക്കുകയായിരുന്നു അവൻ ആ പെണ്ണിന്റ കുസൃതി എല്ലാം..... "ഹരി......." നമി പോയ വഴിയേ ഒരു നിമിഷം എന്തോ ഓർമയിൽ എന്നത് പോലെ നോക്കി നിന്ന ഹരിയെ ചിന്തകളിൽ നിന്നും ഉണർത്തിയത് അഭിയുടെ ശബ്ദം ആണ്....... അഭിക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവൻ ആ വരാന്തയിലുടെ മുന്നോട്ട് നടന്നു..... അഭിയും അവന്റെ കൂടെ തന്നെ നടന്നു...... കുഞ്ഞു നാളിലെ ഉള്ള സൗഹൃദം................ അതായിരുന്നു അഭിയും ഹരിയും തമ്മിൽ..... എന്തു കാര്യത്തിനും കൂടെ ഉണ്ടാകുന്ന ഉറ്റ ചങ്ങാതിമാർ...... അഭി വളർന്നത് എല്ലാം അവന്റെ മുത്തശ്ശിയുടെ വീട്ടിൽ ആയിരുന്നു...............

ഹരിയുടെ വീടും അതിന് തോട്ട് മുന്നിൽ തന്നെയായിരുന്നു....... എന്നും അഭിയുടെ നാവിൽ നിന്നും ഹരി കേട്ടിട്ടുണ്ട് അവന്റെ കുഞ്ഞു പെങ്ങളെ കുറിച്ച്...... അച്ഛനും അമ്മയും ഇല്ലാതെ ഒരു നിമിഷം പോലും മാറി നിൽക്കാത്ത ആ പെണ്ണിനെ കുറിച്ച്........ അവളുടെ കുറുമ്പുകളെ കുറിച്ച്...... ആദ്യമൊക്കെ എന്തോ കൗതുകം മാത്രമായിരുന്നു അവനും....... പിന്നീടെപ്പോളോ അറിയില്ല എന്നാണെന്നു കണ്ട മാത്രായിലോ അതോ അവളുടെ പ്രണയം അറിഞ്ഞപ്പോളോ എന്നോ അവന്റെ ഉള്ളിലും ആ ചെമ്പരത്തി പെണ്ണ് ഇടം നേടിയിരുന്നു........ പക്ഷെ പ്രണയമാണോ തനിക്കാവളോട്...... സ്വയം ഉത്തരം കിട്ടാത്ത ചോദ്യമായി ഉറക്കം കളഞ്ഞിട്ടുണ്ട്.... അവളുടെ കുറുമ്പുകൾ താനും ആസ്വദിക്കുന്നില്ലേ.... ആ കണ്ണൊന്നു നിറയുമ്പോൾ ഉള്ളു പിടയുന്നില്ലേ..... അവളുടെ വാശികളോട് പോലും ഇഷ്ട്ടം തോന്നിയിട്ടില്ലേ.... പിന്നിടുള്ള ഓരോ നാളുകളും തിരിച്ചറിവിന്റെതയിരുന്നു..... കൂട്ടുകാരന്റെ അനിയത്തി എന്നതിൽ ഉപരി അവന്റെ മാത്രം സഖിയായി അവൾ ഉള്ളിൽ ഇടം നേടി എന്നറിഞ്ഞ നാളുകൾ.................. ആ ഇഷ്ട്ടം അവനിൽ മാത്രം ഒതുക്കുകയായിരുന്നു.... നിന്റെ പ്രണയം എനിക്കുള്ളതാണെങ്കിൽ.... നഷ്ടപ്പെടുത്താതെ ഒരുനാൾ ഞാൻ ചേർത്തു നിർത്തും പെണ്ണെ നിന്നെ...........

സഖാവിന്റെ മാത്രം ചെമ്പരത്തിയായി............ "ഹരി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ........" "നീ എന്താ എന്നോട് ഒരു മുഖവര കാണിക്കുന്നത്....." "ഏയ്‌ ഒന്നുമില്ലടാ..... ഞാൻ ഇപ്പൊ ചോദിക്കാൻ പോകുന്ന കാര്യം ഒരിക്കലും നീ തമാശയായി എടുക്കരുത്...." "നീ കാര്യം പറ അഭി....." "മ്മ്.... ഡാ എന്റെ നമിയെ നിനക്ക് കെട്ടിക്കൂടെ......" ഹരിയുടെ കാലുകൾ പെട്ടന്ന് നിശാലമായി...... ഒരു ഞെട്ടലോടെ അവൻ അഭിയെ നോക്കി..... ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.......... "ഡാ അഭി നീ എന്താ പറഞ്ഞെ....." "ഞാൻ കാര്യത്തിൽ പറഞ്ഞതാടോ............ അവൾ പറഞ്ഞിട്ടുണ്ട് നിന്നോട് അവൾക്ക് ഉള്ള ഇഷ്ട്ടം...... ഒരുപക്ഷെ നിന്നോട് പറയുന്നതിലും എത്രയോ മുൻപേ.............. അന്ന് ഞാൻ തീരുമാനിച്ചതാ എന്റെ ഹരിയുടെ മനസിലും അവൾ ഉണ്ടെങ്കിൽ ആരൊക്കെ എതിർത്താലും എന്റെ പെങ്ങൾ നിനക്ക് ഉള്ളതാണെന്ന്................ എനിക്കറിയാം നീ തുറന്നു പറഞ്ഞില്ലെങ്കിലും നിന്റെ മനസ്സിൽ അവൾ ഉണ്ടെന്ന്......." അത്രയും പറഞ്ഞു കൊണ്ടു മുന്നോട്ടു നടന്ന അഭിയെ അത്ഭുതത്തോടെയാണ് ഹരി നോക്കിയത്..... അതെ അവനെകൾ ഏറെ ആർക്കാണ് ഹരിയെ അറിയാൻ സാധിക്കുക...... അവന്റെ മനസ് വായിച്ചവൻ ആണ് അഭി..... എന്നും അത് അങ്ങനെ തന്നെയാണ്.......

ഹരി വേഗം തന്നെ മുന്നോട്ടേക്ക് നടന്നു....... അഭിക്കൊപ്പം എത്തി.................. മുഖം ചെരിച്ചു കൊണ്ടു അവൻ ഒരിക്കെ കൂടെ അഭിയെ നോക്കി...... ആ ചുണ്ടിൽ ഇപ്പൊ ആ പുഞ്ചിരിക്ക് പകരം എന്തോ വിഷമം ആയിരുന്നു........... അതിനുള്ള കാരണവും ഹരിക്ക് മനസിലായി.................. "അഭി......!" "മ്മ്..... " "നീ പറഞ്ഞത് ശരിയാ എനിക്ക് ഇഷ്ട്ട........ എനിക്ക് ഇഷ്ട്ട നിന്റെ അനിയത്തിയെ..... പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ............" "അച്ഛൻ......" അഭിയുടെ മുഖത്തു പുച്ഛം നിറയുന്നത് ഹരി ശ്രദ്ധിച്ചിരുന്നു...... "അഭി......" ആ കണ്ണുകളിൽ ദേഷ്യവും പകയും അതിന്റെ കൂടെ സങ്കടവും എല്ലാം കലർന്നിരുന്നു..... "അയാൾ ഒരു അച്ഛൻ ആണോ ഹരി........... വെറുപ്പാണ് വെറുപ്പാണ് എനിക്ക് അയാളോട്......." അവന്റെ വാക്കുകൾ ഹരിയുടെ കാതുകളിൽ പിന്നെയും പിന്നെയും മുഴങ്ങി കേട്ടു....... അവനെ എങനെ സമാധാനിപ്പിക്കണം എന്ന് ഒരു നിമിഷം അവനു മനസിലായില്ല...... ഹരിയുടെ ഓർമ്മകളിൽ മെന്റൽ ഹോസ്പിറ്റലിന്റെ സെല്ലിൽ കിടന്നു അലറി കരഞ്ഞ അവന്റെ ആ പഴയ അഭിയുടെ മുഖം തെളിഞ്ഞു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story