സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 20

Sagavinte Swantham Chembarathi

രചന: നേത്ര

ഹരി മാറി നിന്ന് അവനെ നോക്കുന്ന രണ്ടുപേരെയും അടുത്തേക്ക് വിളിപ്പിച്ചു...... അവർ രണ്ടാളും ഹരിക്ക് അടുത്ത് ഇരുന്നു........ അവൻ പറയാൻ പോകുന്നതിനായി അവർ കാതോർത്തു...... ഹരി ഒരിക്കെ കൂടെ തന്റെ അടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ നോക്കി....... അവളുടെ കണ്ണിലെ ആകാംഷ കാണെ അവന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു....... കുറച്ചു സമയം കഴിഞ്ഞിട്ടും ഹരി ഒന്നും പറയാതെ ഇരിക്കുന്നത് കണ്ടു ശ്രീ അവന്റെ താടിയിൽ പിടിച്ചു വലിച്ചു............ "ആഹ്ഹ്ഹ്ഹ്ഹ്......" "ഇവിടെ ഒരാളെ കണ്ടപ്പോൾ തന്നെ നിങ്ങൾ ഇങ്ങനെ സ്വപ്നലോകത്തു പോയാലോ ഹരിയേട്ടാ.... വേഗം പറ സ്റ്റോറി......" ഹരി ശ്രീയുടെ തലക്ക് ഒരു കൊട്ട് കൊടുത്തു അവന്റെ നോട്ടം വീണ്ടും അവളിലേക്ക് പാറി വീണു....... അവൻ പറയാൻ പോകുന്നത് കേൾക്കാനായി കാതോർത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കുസൃതി തത്തി കളിച്ചു....... "അല്ലെങ്കിൽ വേണ്ട.... നാളെ ആവട്ടെ എനിക്ക് നല്ല ഉറക്കം വരുന്നു......" ചുണ്ടിലെ ചിരി ഒളിപ്പിച്ചു അവൻ അവളെ ഒളിക്കണ്ണിട്ട് നോക്കി....

ഹരി അവളെ കളിപ്പിക്കുന്നത് ആണെന്ന് ശ്രീക്കും കൃഷ്ണക്കും മനസിലായി............ അവരും അവളുടെ മുഖം നോക്കി ഇരുന്നു...... ഇത്രയും സമയം ആകാംഷ നിറഞ്ഞ മുഖം പെട്ടന്ന് മങ്ങിയത് അവർ കണ്ടു....... ഹരി അവളെ ഒരിക്കെ കൂടെ നോക്കി അവിടെ നിന്ന് എഴുനേറ്റു...... പക്ഷെ നടക്കുന്നതിന് മുൻപ് അവന്റെ കൈയിൽ ഒരു പിടിത്തം വീണിരുന്നു.......... അവന്റെ ചുണ്ടിൽ ആ നിമിഷവും അതെ പുഞ്ചിരി ഉണ്ടായിരുന്നു.................... അവൾക്ക് നേരെ തിരിഞ്ഞു "മ്മ് എന്താ....." "ഒന്നുല്ല....." ഉള്ളിലെ ചോദ്യങ്ങളും ആകാംഷയും എല്ലാം മറച്ചു വെച്ചു അവൾ അങ്ങനെ പറഞ്ഞത് ഹരിക്ക് ഒട്ടും ഇഷ്ട്ടമായില്ല.......... ഇനിയെങ്കിലും നിനക്ക് ഒന്ന് ചോദിച്ചുടെ എല്ലാം.... അവന്റെ മനസ്സിൽ അവളോട് ഇത്തിരി ദേഷ്യം നിറഞ്ഞു...... അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച അവളെ ഹരി അവിടെ പിടിച്ചു ഇരുത്തി....... "നിനക്ക് കേൾക്കണ്ടേ എനിക്കു പറയാനുള്ളത്......" വേണ്ട എന്ന രീതിയിൽ അവൾ തലയാട്ടി........ എത്ര നാൾ നീ ഇങ്ങനെ നിന്നിൽ നിന്ന് തന്നെ ഒളിച്ചോടും....... "നിനക്ക് കേൾക്കണ്ടേ......"

"വേണ്ട......" "നിനക്ക് നിന്റെ നമിയെ കുറിച്ച് ഒന്നും അറിയണ്ടേ നന്ദ......" ഹരിയുടെ ശബ്ദം ആ മുറിയാകെ അലയടിച്ചു..... അത്രയും കാഠിന്യം ഉണ്ടായിരുന്നു അവന്റെ ശബ്ദത്തിന്........ അവൾ ആകെ ഞെട്ടി....... ശ്രീ കൃഷ്ണയുടെ കൈയിൽ മുറുകെ പിടിച്ചു...... ഒന്നുമില്ലെന്നത് പോലെ അവൻ അവളെ കണ്ണുകൾ ചിമ്മി കാണിച്ചു........ "ചോദിച്ചത് കേട്ടില്ലേ വേദനന്ദ നിനക്ക് നിന്റെ കൂട്ടുകാരിയെ കുറിച്ച് ഇനിയും ഒന്നും അറിയണ്ടേ..... നിനക്ക് നിന്റെ അഭിയെ കാണാൻ തോന്നുന്നില്ലേ.............. ഇനിയും എത്ര നാൾ നീ നിന്നിൽ നിന്ന് തന്നെ ഒളിച്ചോടും നന്ദ...... എത്രനാൾ......" അവിടെ അവന്റെ ശബ്ദം മാത്രം ഉയർന്നു....... നന്ദ അപ്പോളും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിന്നു...... നന്ദ ഒന്നും പറയുന്നില്ല എന്ന് കണ്ടതും ഉള്ളിലെ ദേഷ്യം എല്ലാം പുറത്തു എടുത്തു കൊണ്ടു അവൻ അവിടെ നിന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങി............

. വീണ്ടും നന്ദ അവനെ തടഞ്ഞു കൊണ്ടു അവന്റെ കൈകളിൽ പിടിച്ചു....... "എനിക്കു.... എനിക്ക് അറിയണം.... എന്റെ എന്റെ നമിയെ കുറിച്ച്.... അഭിയേട്ടനെ കുറിച്ച്......." "വേണ്ട നീ അറിയണ്ട...... സ്വയം ഒളിച്ചോടി ഇനിയും അങ്ങനെ പോട്ടെ........." "ഹരിയേട്ടാ പ്ലീസ്...... എനിക്ക് അറിയണം...... എനിക്ക് അറിയണം............" അത്രയും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു പോയി...... ഹരിയിലെ ദേഷ്യം അവളുടെ കണ്ണുനീരിന് മുന്നിൽ അലിഞ്ഞു ഇല്ലാതാവുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....... കരഞ്ഞു കൊണ്ടിരുന്നവളെ അവൻ ചേർത്ത് പിടിച്ചു....... "നന്ദ......" "സോറി.... സോറി ഹരിയേട്ടാ......" "മ്മ് സാരമില്ല......" അവൻ അവളെ കട്ടിലിൽ ഇരുത്തി അവൾക്ക് അരികിൽ ഇരുന്നു...... ഇന്ന് നടന്നത് മുഴുവൻ ഒരു കഥ പോലെ അവരോട് പറഞ്ഞു...... എല്ലാം കേൾക്കുമ്പോൾ നന്ദയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....... നഷ്ട്ടപെട്ട എന്തോ തന്നിലേക്ക് വരുന്നത് പോലെ...... പക്ഷെ...... സ്വയം അതിന് യോഗ്യത ഉണ്ടോ എന്ന ചോദ്യം അവളെ തളർത്തി കൊണ്ടിരുന്നു.......... ഇനിയൊരു പ്രണയം എന്നിൽ വിടരുമോ എന്നറിയില്ല....

.. എന്റെ മനസ്സിൽ അന്നും ഇന്നും ഒരു പുരുഷനെ സ്ഥാനമുള്ളു............ എങ്കിലും നിന്റെ പ്രണയം നേടാൻ ഇനി ഞാൻ അർഹയല്ല....... ഞാൻ....... മറ്റൊരാളുടെ അവശിഷ്ട്ടമാണ് സ്വയം....... അവളുടെ മനസ്സിൽ പല പല ചിന്തകളും വലയം തീർത്തു കൊണ്ടിരുന്നു ............ നന്ദയുടെ അവസ്ഥ മനസിലാക്കിയത് പോലെ ശ്രീ അവൾക്ക് അരികിൽ ഇരുന്നു....... ഹരി എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം നന്ദയെ നോക്കി...... അവൾ കരയുകയായിരുന്നു..... അല്ലെങ്കിലും ആ കണ്ണ് ഇപ്പൊ തോരാറില്ല..... ഒരുനാൾ കുസൃതി മാത്രം നിറഞ്ഞ കണ്ണുകളിൽ ഇന്ന് സ്ഥാനം കണ്ണുനീരിന് മാത്രമാണ്...... അന്നത്തെ നന്ദക്ക് കരയാൻ അറിയില്ലായിരുന്നു..... എത്ര വഴക്ക് കേട്ടാലും പുഞ്ചിരിയോടെ കേട്ടു നിന്നവൾ..... ഇന്നൊ...... ഓരോ കുഞ്ഞു കുഞ്ഞു ഓർമകളും അവളെ കുത്തി നോവിക്കുന്നുണ്ട്..... ചുരുങ്ങിയ കാലങ്ങൾക്ക് ഉള്ളിൽ ഒരു പെണ്ണിന് സഹിക്കാൻ ആവുന്നത് എല്ലാം അവൾ സഹിച്ചു കഴിഞ്ഞു........... .. എല്ലാം അറിയാം............ എന്നിട്ടും ഹരി അവളെ വഴക്ക് പറയുന്നതിന് ഒരു കാരണമേ ഉള്ളു...... അവളെ മാറ്റി എടുക്കുക............

എത്ര ശ്രമിച്ചാലും അതൊരിക്കലും എളുപ്പം അല്ലെന്ന് ഹരിക്കും അറിയാം..... ഇത്രയും വർഷങ്ങൾക്ക് ഇടയിൽ അവൻ ശ്രമിച്ചത് അത്രയും അവളെ പഴയ നന്ദയാക്കാൻ ആണ്....... അച്ഛന്റെയും അമ്മയുടെയും ആ വഴക്കാളി പെണ്ണ്..... അവളുടെ ഏട്ടന്റെ വാവ...... നമിയുടെ സ്വന്തം നന്ദ................. അഭിയിൽ പ്രണയം വീണ്ടും നിറച്ചവൾ.......വീണ്ടും പ്രണയം നിറക്കാൻ അവൾക്ക് ആകും..... പക്ഷെ അവളെ മാറ്റി എടുക്കണം............... ഓരോ നിമിഷവും സ്വയം ഉരുകുന്നവളിൽ നിന്നൊരു മാറ്റം........ അവൻ നന്ദയുടെ നെറ്റിയിൽ ഒന്ന് തലോടി..... അത്രയും വാത്സല്യത്തോടെ........ ആ ദിനം അങ്ങനെ കടന്നു പോയി........... ആ ദിവസം നന്ദക്ക് കൂട്ടായി ശ്രീ ഉണ്ടായിരുന്നു..... കൃഷ്ണയെ അവൾ ഹരിയുടെ കൂടെ തട്ടി...... മറ്റൊരു ദിനം കൂടെ കൊഴിഞ്ഞു പോകുന്നു...... ചില വേദനകൾ..... ചില നൊമ്പരങ്ങൾ...... വിധിയുടെ ഓരോ കളികൾ........

ആകാശത്തു തെളിഞ്ഞു നിന്ന നക്ഷത്രങ്ങളിൽ കണ്ണ് നാട്ടു ഇരിക്കുകയായിരുന്നു ഹരി..... കുറച്ചു അകലെ നിന്ന് അവന്റെ പ്രിയപ്പെട്ടവളും ആ നക്ഷത്രങ്ങളെ വീക്ഷിക്കുന്നത് അവൻ അറിഞ്ഞിരുന്നുവോ...... ആ ദിനം അവർക്ക് ഇരുവർക്കും ഉറങ്ങാൻ ആവില്ലെന്ന് അറിയാമായിരുന്നോ....... നാളുകൾക്ക് ശേഷമുള്ളൊരു കണ്ടു മുട്ടൽ..... തെറ്റ് ധാരണകൾ ഇല്ലാത്ത........ ഒരു തരി പോലും പ്രണയം കുറയാതെ....... കാത്തിരിപ്പിന്റെ ഉപ്പ്‌ രസത്തിൽ നിന്നും പ്രണയത്തിന്റെ മധുരം അറിയാൻ അവർക്കായുള്ള നിമിഷം...... എങ്കിലും അവളിലേക്കു അടുക്കാൻ അവനാവുന്നില്ല..... ചേർത്തു നിർത്താൻ ആവുന്നില്ല..... നിറഞ്ഞു വന്ന ആ മിഴിനീർ തുടച്ചു മാറ്റാൻ അവനാവുന്നില്ല....... തന്റെ പ്രണയത്തിനു മുകളിൽ തെളിഞ്ഞു നിൽക്കുന്ന ചില ലക്ഷ്യങ്ങൾ അവനെ പിന്നോട്ട് വലിക്കുന്നു...... അടുത്തുണ്ടായിട്ടും നിന്നിൽ നിന്ന് ഞാൻ ഒരുപാട് അകലുന്നു പെണ്ണെ.......... നിന്റെ പ്രണയത്തിലേക്കുള്ള എന്റെ ദുരം വീണ്ടും കൂടുന്നു...... എല്ലാം മറന്നു നിന്റെ അരികിൽ വരാൻ എന്റെ മനസ്സിൽ ആരോ വിളിച്ചു പറയുന്നുണ്ട്......

പക്ഷെ..... ആവുന്നില്ല....... നിന്റെ പ്രണയത്തെക്കൾ വലുതാണോ എന്റെ ലക്ഷ്യം എന്ന് ചോദിച്ചാൽ ഒരിക്കലും നിന്റെ പ്രണയത്തിനു വില ഇടാൻ എനിക്കാവില്ല പെണ്ണെ...... നിന്നെക്കാൾ വലുതല്ല ഒന്നും....................... എങ്കിലും ഇത് പൂർത്തിയാക്കിയേ മതിയാവൂ..... അത്രയും നാൾ എനിക്കായ് കാത്തിരിക്കാനുള്ള ശക്തി നിന്റെ പ്രണയം നിനക്ക് നൽകട്ടെ എന്റെ ചെമ്പരത്തി പെണ്ണെ........ അവന്റെ സന്ദേശം ആ നക്ഷത്രങ്ങൾ അവളിലേക്ക് പകർന്നു നൽകിയിരുന്നുവോ...... അതാകുവോ ആ വേദനയിലും ഒരു കുഞ്ഞു പുഞ്ചിരി അവളിൽ മൊട്ടിട്ടത്....... പ്രണയം അങ്ങനെയാണ്..... എത്ര വേദനയിലും തന്റെ പ്രിയപ്പെട്ടവന്റെ മുഖം ഉള്ളിലേക്ക് കടന്നു വരുമ്പോൾ ആ വേദനക്ക് ഇടയിലും ഒരു കുളിർകറ്റായി അവരെ താഴുകും................. പിറ്റേ ദിവസം അധികം മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി...... മൂന്നാം ദിനം ഹരി തന്റെ ഡ്യൂട്ടിയിൽ കുറച്ചു ബിസിയായി....... ശ്രീ നന്ദക്ക് കൂട്ടായി അവിടെ തന്നെ ഉണ്ടായിരുന്നു...... കൃഷ്ണക്ക് എന്തോ ആവിശ്യം ഉള്ളത് കൊണ്ടു അവൻ പുറത്തു പോയി.......

അഭി ഇടക്ക് ഹരിയെ കാണാൻ വന്നിരുന്നു...... നമി ഹരിയെ കാണാൻ ഒരുപാട് ശ്രമിച്ചു പക്ഷെ അവൾക്ക് മാത്രം അതിന് സാധിച്ചില്ല..... അവളിൽ നിന്ന് തന്റെ പ്രണയം അകന്നു പോകുന്നത് പോലെ അവൾക്ക് തോന്നി...... ആ കണ്ണുകളിൽ വെറുപ്പില്ല..... പക്ഷെ എന്തോ എന്നോട് പറയാതെ പറയുന്നത് പോലെ.... വേദന നിറഞ്ഞു നിൽക്കുന്നു....... ഇല്ല ഹരിയേട്ടാ..... ദുരം ഒരുപാട് ആണെങ്കിലും ആ ദുരങ്ങൾക്ക് ഇടയിലും ഞാൻ നിങ്ങളെ പ്രണയിക്കും...... ഇനിയൊരു തെറ്റ് ധാരണക്ക് നമ്മൾക്ക് ഇടയിൽ സ്ഥാനമില്ല..... ആ പ്രണയം എന്റെതാണ്...... എന്റെത് മാത്രം................ കുട്ടികൾക്ക് എക്സാം ആയതു കൊണ്ടു നമി അതിൽ ബിസി ആകുകയായിരുന്നു...... തനു അവളെ കൂടെ ഉണ്ടായിരുന്നു........... ഇടക്ക് മാനവ് അവരെ കൂടെ കുടും....................... തനുനോടും മാനവിനോടും ഹരി വന്ന കാര്യം തത്കാലം മറച്ചു തന്നെ വെച്ചു....... എന്തോ അങ്ങനെ ചെയ്യാനാണ് തോന്നിയത്...... ശരിയാണോ തെറ്റാണോ എന്ന് അറിയില്ല..... എങ്കിലും...... __________ നന്ദ ശ്രീ നിർബന്ധിച്ചത് കാരണം റൂമിന്റെ പുറത്തു ഇറങ്ങി.....

. ശ്രീ അവളോട് ഒരുപാട് സംസാരിച്ചു................. എന്തോ ശ്രീയോട് സംസാരിക്കുമ്പോൾ മനസ് ശാന്തമാകുന്നായ് നന്ദ അറിയുന്നുണ്ടായിരുന്നു...... അവളുടെ ഓരോ വാക്കിനും എന്തോ മാജിക്‌ ഉള്ളത് പോലെ....... അവർ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ആരോ ബെൽ അടിച്ചത്................ ആ ശബ്ദം കേട്ടപ്പോൾ തന്നെ നന്ദ റൂമിലേക്ക് പോകാൻ ശ്രമിച്ചു...... പക്ഷെ ശ്രീ അവളെ പോകാൻ സമ്മതിച്ചില്ല................... നന്ദ ആകെ അസ്വസ്തമാകുന്നുണ്ടായിരുന്നു..... നന്ദ ഇപ്പൊ ഇങ്ങനെയാണ്..... ആർക്കു മുന്നിലും അവൾ തന്റെ മുഖം കാണിക്കാറില്ല..... ഹരിക്കും കൃഷ്ണക്കും ശ്രീക്കും ഒഴികെ.... അവരിലേക്ക് മാത്രം അവൾ ഒതുങ്ങി......... പേടിയാണ് എല്ലാത്തിനോടും ഇന്ന്........ ഇരുട്ടിനെ പേടിച്ചവൾ ഇന്ന് ഇരുട്ടിനെ പ്രണയിക്കുന്നു....... ശ്രീ നന്ദയെ നിർബന്ധിച്ചു അവിടെ തന്നെ പിടിച്ചു ഇരുത്തി...... പുറത്തു നിന്ന് നോക്കുമ്പോൾ അവർക്ക് നന്ദയേ കാണാൻ ആവില്ല പക്ഷെ നന്ദക്ക് പുറത്തു നിൽക്കുന്ന ആളെ കാണാം......... ആ ഒരു രീതിയിൽ ശ്രീ അവളെ ഇരുത്തി ഡോർന്റെ അടുത്തേക്ക് നടന്നു.......

പക്ഷെ ഡോർ തുറക്കുന്നതിന് മുൻപ് അവൾ ഒന്ന് നിന്നു...... എന്തോ അവൾക്ക് പെട്ടന്ന് ഡോർ തുറക്കാൻ തോന്നിയില്ല...... ജനൽ കമ്പിയിൽ പിടിച്ചു കർട്ടൻ കുറച്ചു നീക്കി അവൾ പുറത്തേക്ക് നോക്കി....... പുറത്തു നിൽക്കുന്ന ആളെ മുഖം വ്യക്തമല്ല...... തിരിഞ്ഞു നിൽക്കുകയാണ്....... തുറക്കേണ്ട എന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു എങ്കിലും ശ്രീ രണ്ടും കല്പ്പിച്ചു ഡോർ തുറന്നു........... ശബ്ദം കെട്ടിട്ടാകണം അയാൾ തിരിഞ്ഞു നോക്കി....... ഡോർ തുറന്നു അയാളെ സംശയത്തോടെ നോക്കി നിൽക്കുന്ന ശ്രീയെ കാണെ അയാളുടെ മുഖം ഒന്ന് വിടർന്നു...... അയാളുടെ കണ്ണുകൾ ഇടക്ക് ഉള്ളിലേക്ക് നീളുന്നുണ്ടായിരുന്നു.................. "ആരാ....." ശ്രീ അയാൾക്ക് നേരെ ശബ്ദം ഉയർത്തി ആ ചോദ്യം ഉന്നയിച്ചപ്പോൾ ആണ് അകത്തേക്ക് നോക്കുന്ന അയാളുടെ കണ്ണുകൾ വീണ്ടും ശ്രീയിൽ എത്തി നിന്നത്........ അവളുടെ നെറ്റിയിലെ കുങ്കുമവും കഴുത്തിലെ താലിയിലും അയാളുടെ കണ്ണുകൾ വലയം വെച്ചു....... "സോറി.... ആരാ എന്ന് മനസിലായില്ല........" വീണ്ടും ശ്രീ അയാളോടായി ചോദിച്ചു.........

"ഹരി ഇല്ലേ......" "ഇല്ല ഹരിയേട്ടൻ ഇവിടെ ഇല്ല...... " "കുട്ടി ഹരിയുടെ......" "ഞാൻ.... അല്ല ആദ്യം ചോദിച്ചത് ഞാൻ അല്ലെ....... തങ്ങൾ ആരാ..... " "ഞാൻ ഹരിയുടെ ഒരു കൂട്ടുകാരൻ ആ നാട്ടിൽ വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ കാണാൻ വന്നതാ............." "സോറി ഹരിയേട്ടൻ ഇവിടെ ഇല്ല...... ഓഫീസിൽ നിന്ന് വന്നാൽ ഞാൻ പറയാം......" "എന്നാൽ അവൻ വരുന്നത് വരെ ഞാൻ അകത്തു ഇരിക്കാം....." "ഹേയ് അത് വേണ്ട..... ഞാൻ അകത്തു കുറച്ചു ക്ലീനിങ്ങിൽ ആ..........,... നിങ്ങൾ പോയിട്ട് ഹരിയേട്ടൻ വരുമ്പോൾ വന്നോളൂ............... വേണമെങ്കിൽ ഞാൻ നമ്പർ തരാം......" "അഹ്..... നമ്പർ..... നമ്പർ വേണ്ട.............. എന്റെ കൈയിൽ ഉണ്ട്......." "മ്മ്......" "എന്നാൽ പോയിട്ട് പിന്നെ വരാം................" അതും പറഞ്ഞു അയാൾ അവിടെ നിന്നും ഇറങ്ങി...... ഇടക്ക് അയാൾ ശ്രീയെ തിരിഞ്ഞു നോക്കി..... അവൾ നോക്കുന്നുണ്ട് എന്ന് കണ്ടതും കാറിൽ കേറി പെട്ടന്ന് തന്നെ പോയി......

എന്തോ അയാളുടെ മുഖവും സ്വഭാവവും എല്ലാം കണ്ടപ്പോൾ ഒരു പന്തിക്കേട് പോലെ...... കള്ളം പറയുന്നത് പോലെ........ ഇടക്ക് അകത്തേക്ക് നീളുന്ന അയാളുടെ കണ്ണുകൾ എന്തോ..... നന്ദയെ അയാൾ കാണാത്തതു നന്നായി എന്ന് ശ്രീ ഉള്ളിൽ ഉറപ്പിച്ചു.......... അവളും പെട്ടന്ന് അകത്തു കേറി ഡോർ അടച്ചു................... ഇതേ സമയം ആ കാർ കുറച്ചു മുന്നോട്ട് എത്തിയതും നിർത്തി................... അയാൾ ഒന്നുകൂടി ആ വീടിനെ ആകെ നോക്കി....... നിന്റെ അടുത്ത് ഞാൻ എത്തിയിരിക്കുന്നു ഹരി...... അപ്പോൾ ഇതാണ് അല്ലെ നിന്റെ ഭാര്യ...... ശ്രീയുടെ മുഖം അയാളുടെ ഉള്ളിൽ കടന്നു വന്നു ......... ഇനി ഒരു കുടിക്കാഴ്ച അനിവാര്യമാണ് ഹരി..... ഞാനും നീയും തമ്മിൽ അല്ല........ നിന്റെ പ്രണയവും നിന്റെ ഭാര്യയും തമ്മിൽ....... പുച്ഛം നിറഞ്ഞൊരു ചിരിയാൽ അയാൾ വീണ്ടും കാർ മുന്നോട്ടു എടുത്തു................. പരീക്ഷണം...... പരീക്ഷണമാണ് ചെമ്പരത്തി ഇനി നിനക്ക് നിന്റെ പ്രണയവും വിശ്വാസവും നിനക്ക് മുന്നിൽ ഒരു പരീക്ഷണമായി മാറുന്ന നാളുകൾ................. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story