സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 21

Sagavinte Swantham Chembarathi

രചന: നേത്ര

പരീക്ഷണം...... പരീക്ഷണമാണ് ചെമ്പരത്തി ഇനി നിനക്ക് നിന്റെ പ്രണയവും വിശ്വാസവും നിനക്ക് മുന്നിൽ ഒരു പരീക്ഷണമായി മാറുന്ന നാളുകൾ....... ____________ അയാൾ പോയതിന് ശേഷം അകത്തേക്ക് നടന്ന ശ്രീ ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്നു..... അവളുടെ കണ്ണുകൾ എന്തോ അപകടത്തിന്റെ മുന്നോടിയായി തുടിച്ചു കൊണ്ടിരുന്നു......... ശ്രീ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടാണ് നന്ദ സോഫയിൽ നിന്ന് എഴുനേറ്റ് അവൾക്ക് അരികിലേക്ക് നടന്നത്..... "എന്താ ശ്രീ......" എന്നാൽ നന്ദ അടുത്ത് വന്നതോ അവളെ വിളിച്ചതോ ഒന്നും അവൾ അറിഞ്ഞില്ല...... ശ്രീയുടെ ചിന്ത മുഴുവൻ എന്തോ അപകടം വരാനിരിക്കുന്നു എന്ന തോന്നലിൽ വലയം വെച്ചിരിക്കുകയായിരുന്നു....... നന്ദ വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലാതെ എന്തോ ആലോചിച്ചു നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവളെ നെറ്റി ചുളിഞ്ഞു......

നന്ദ അവളെ കുലുക്കി വിളിച്ചു.................. അപ്പോളാണ് ശ്രീ യഥാർഥ്യത്തിലേക്ക് ചേക്കേറിയത്............. "ശ്രീ......" "ഹാ നന്ദ....." "നീ ഇത് ഏതു ലോകത്താ..... എന്താ പറ്റിയെ നിനക്ക്..... ആരാ പുറത്തു വന്നേ......" "ഹേ..... അറിയില്ല..... ഹരി ഹരിയേട്ടനെ കാണാൻ വന്നതാണെന്ന പറഞ്ഞത്..........." "തനിക്കിത് എന്താ പറ്റിയെ ശ്രീ..... ആകെ ഒരു വല്ലാത്ത പോലെ....." "അറിയില്ല നന്ദ......" തന്റെ ഉള്ളിലെ പേടി നന്ദയോട് പറയാൻ ശ്രീക്ക് തോന്നിയില്ല...................... അല്ലെങ്കിൽ തന്നെ നന്ദ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്........... ഇപ്പൊ തന്റെ ഈ സംശയം കൂടെ അവളോട് പറഞ്ഞാൽ അവൾ പേടിക്കും...... അത് വേണ്ട............ കൃഷ്ണയോ ഹരിയേട്ടനോ വരട്ടെ...... സ്വയം അവൾ ആ വാക്കുകൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു............... "ഹേയ് ഒന്നുല്ല നന്ദ കൊച്ചെ...... ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുവായിരുന്നു......"

"ഉറപ്പല്ലേ ഒന്നുമില്ല എന്ന്....." "ആ നന്ദുട്ടാ....." നന്ദുട്ടാ എന്ന വിളി കേട്ടപ്പോൾ നന്ദ അറിയാതെ ഒന്ന് വിറച്ചു..... അവളുടെ കാതുകളിൽ നന്ദുട്ടാ എന്ന വിളി മുഴങ്ങി കേട്ടു..... അടുത്ത നിമിഷം ആ കണ്ണുകൾ നിറഞ്ഞു..... കണ്ണിൽ തന്റെ കുസൃതികൾക്ക് എല്ലാം കൂട്ടു നിന്നിരുന്ന വേദിന്റെ മുഖം തെളിഞ്ഞു........ എന്തിനാ..... എന്തിനാ ഏട്ടാ..... എന്തിനാ എന്നെ വിട്ടു പോയത്...... ഒത്തിരി ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് ഞാൻ.............. എന്തിനായിരുന്നു എല്ലാം...... ഏട്ടനില്ലാതെ ഏട്ടന്റെ നന്ദുട്ടന് സാധികുവോ....... വർഷങ്ങൾ നീണ്ടു അല്ലെ..... പക്ഷെ...... മറവിക്ക് പോലും ആ മുഖം മായ്ക്കാൻ ആവുന്നില്ല.............. അച്ഛനും അമ്മയും ഞാനും ഏട്ടനും എന്തു ഹാപ്പി ആയിരുന്നു അല്ലെ............... അച്ഛാ അമ്മേ...... ആ കണ്ണുകളിൽ നാലുപേരും ഒരുമിച്ചു ഉള്ള ഓരോ നിമിഷവും തെളിഞ്ഞു കൊണ്ടിരുന്നു...... ഒട്ടും മങ്ങൽ ഇല്ലതാ ഓർമ്മകൾ...... ഒറ്റക്കക്കുവോ ഇപ്പൊ എന്റെ അച്ഛനും അമ്മയും...... കാണാൻ തോന്നുണ്ട്............ പേടിയാ മുന്നിൽ വന്നു നിൽക്കാൻ...... രണ്ടുപേരും ഒരുമിച്ചു അല്ലെ ആ പടി ഇറങ്ങിയത്........

ഏട്ടനില്ലാതെ ഞാൻ ഞാൻ മാത്രം എങനെയാ...... അച്ഛനും അമ്മക്കും സുഖമായിരിക്കുവോ...... ഒറ്റക്ക് മടുത്തു കാണുവോ...... ഒരു ദിനം പോലും അച്ഛനെയും അമ്മയെയും വിട്ടു നിൽക്കാത്ത രണ്ടു മക്കൾ പെട്ടന്ന് ഒരു ദിവസം...... അവളിൽ നിന്നൊരു തേങ്ങൽ ഉണർന്നു....... ശ്രീ അവളെ ചേർത്ത് പിടിച്ചു എങ്കിലും ആ മനസ് ശാന്തമാക്കാൻ അവൾക്ക് ആയില്ല..... ഉള്ളിൽ ഇപ്പോളും വേദിന്റെയും അച്ഛന്റെയും അമ്മയുടെയും മുഖം നിറഞ്ഞു നിൽക്കുന്നു....... കൃഷ്ണയും ഹരിയും വന്നു കേറുമ്പോൾ കാണുന്നത് നന്ദയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്ന ശ്രീയെ ആണ്....... "ഹേയ് ശ്രീ അവൾക്ക് എന്തു പറ്റി.............." "അറിയില്ല ഹരിയേട്ടാ..... പെട്ടന്ന് വല്ലാതെ ആയി നന്ദ......." "മ്മ്..... നന്ദ....." നന്ദ ഒന്ന് തലയുയർത്തി ഹരിയെ നോക്കി...... നിറഞ്ഞു വന്ന കണ്ണുകളും ചുവന്നു വീർതിരിക്കുന്ന മുഖം....... ഒരുപാട് കരഞ്ഞില്ലേ പെണ്ണെ..... ഇനിയും കണ്ണുനീർ തോരൻ ആയില്ലേ....... നീ കരയുമ്പോൾ തകരുന്നത് ഇന്ന് എന്റെ ഹൃദയമാ............ എന്റെ അനിയത്തി അല്ലെ നീ.....

. വേദിനെ പോലെ ആവാൻ ആയില്ലെങ്കിലും അവനോളം നിന്നെ ചേർത്ത് നിർത്താൻ എനിക്കാവില്ലെങ്കിലും നിന്റെ കണ്ണുകൾ നിറയാതെ ഇരിക്കാൻ എനിക്ക് ഇനിയും എത്ര നാളുകൾ കടക്കണം പെണ്ണെ........... ഹരി ഒന്ന് കണ്ണുകൾ അടച്ചു....... മുന്നിൽ ഒരു ദൃശ്യം കണക്കെ എന്തൊക്കെയോ തെളിഞ്ഞു...... "ഹരി..... ഹരി ഇവളെ എന്റെ നന്ദുട്ടനെ എങനെ എങ്കിലും സേഫ് ആകണം............" "വേദ് അപ്പോൾ നീ....." "ഞാൻ ഞാൻ വരാം...... നമ്മൾ ഒരുമിച്ചു പോയാൽ അവർ സംശയിക്കും...... നിങ്ങൾ ഇവളെ കൊണ്ടു പുറത്തു പോ.... ഞങ്ങൾ വരാം......" "മ്മ്......" നന്ദയേ വീൽചെയറിൽ ഇരുത്തി ഡോർന്റെ അടുത്തേക്ക് നീങ്ങിയ ഹരിയെ വീണ്ടും വേദ് വിളിച്ചു..................... "ഹരി......" "സൂക്ഷിക്കണേ ഡാ...... എന്റെ മോളെ......." "വേദ്......" "മ്മ് പോകൊ....." ഒരിക്കെ കൂടെ അവൻ നന്ദയേ നോക്കി..... എന്നും കുറുമ്പും കുസൃതിയും നിറഞ്ഞു നിന്ന മുഖം ഇന്ന് പാടെ മാറിയിരിക്കുന്നു...... ബോധമില്ലാതെ.... അനങ്ങാൻ ആവാതെ....... അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു അവൻ ഹരിക്ക് ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു......

അവസാനമായി ഒരിക്കെകുടി വേദിനെ നോക്കി ഹരി ആരും കാണാതെ നന്ദയേ കൊണ്ടു പോയി....... അവളെ സേഫ് ആയി ആംബുലൻസിൽ ആക്കി തിരിച്ചെത്തിയ ഹരി ഒരു നിമിഷം നിശ്ചലമായി പോയി......നന്ദയെ അത്രയും സമയം കിടത്തിയിരുന്ന മുറിയിൽ നിന്ന് പടർന്നു കേറുന്ന തീ......... എല്ലാവരും ഓടുന്നു..... ആരൊക്കെയോ ഡോർ തള്ളി തുറക്കാൻ ശ്രമിക്കുന്നു..... പക്ഷെ..... അതിനേക്കാൾ ഏറെ അവന്റെ ഉള്ളിൽ ഉയർന്നു വന്നത് അകത്തു നിന്നുള്ള നിലവിളിയാണ്....... എല്ലാം കഴിഞ്ഞു ആ ഡോർ തള്ളി തുറക്കുമ്പോൾ വേദ്....... കത്തിയെറിഞ്ഞൊരു മാംസം മാത്രമായി ശേഷിച്ചിരുന്നു...... തളർന്നു പോയി..... തകർച്ചയിൽ നിന്ന് മറ്റൊരു തകർച്ചയിലേക്ക്...... വീണു പോയി............ ആ ഒരു ദിനം കൊണ്ടു നിശ്ചലമായ ജീവിതങ്ങൾ ഓർക്കേ ഉള്ളിന്റെ ഉള്ളിൽ ആരോ കത്തി കൊണ്ടു കുത്തി വരയുന്നത് പോലെ...... നോവുന്നു........

കണ്ണുകൾ വാശി പിടിച്ചു നിറഞ്ഞു ഒഴുകുന്നു...... സൂക്ഷിക്കണേ ഡാ എന്റെ മോളെ.............. അവസാനമായി വേദ് പറഞ്ഞ വാക്കുകൾ........ ഇല്ല വേദ്...... നിന്നോളം അവളെ ശ്രദ്ധിക്കാൻ എനിക്കാവുമോ ഡാ...... അവൾ കണ്ണ് തുറക്കുമ്പോൾ നീ ഇല്ലെങ്കിൽ സഹിക്കുവോ ഡാ ആ പെണ്ണ്...... ഇത്രയും വേദന അവൾ സഹിച്ചില്ലേ...... നീ നീ കൂടെ അവളെ വിട്ടു പോയാൽ....... ആ കണ്ണുനീർ തോരുമോ ഡാ...... തിരിച്ചു വന്നൂടെ ഡാ...... നിനക്ക് പകരം ഞാൻ ഞാൻ മരിക്കുമായിയുന്നില്ലേ ............. എന്തിനാ ഡാ....... ജീവനില്ലാത്ത കത്തിയെറിഞ്ഞ ആ ശരീരം നോക്കി അവൻ മൗനമായി പുലമ്പി കൊണ്ടിരുന്നു........ അവന്റെ അടുത്ത് തന്നെ കത്തിയേരിഞ്ഞ മറ്റൊരു ശരീരം കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് നടുങ്ങി......... ആ റൂമിൽ നിന്ന് തന്നെ പുറത്തു എത്താൻ സഹായിച്ചവൾ...... വേദിന്റെ എല്ലാം എല്ലാം ആയവൾ...... ഒരുമിച്ചു പോയിരിക്കുന്നു...... അവൾ ആരാണെന്നു അറിയില്ല..... വേദ് അല്ലാതെ സ്വന്തമെന്ന് പറയാൻ മറ്റാരും അവൾക്കില്ലെന്ന് എന്നോ അവൻ പറഞ്ഞ ഓർമ ഉണ്ട്...... ആ ഹോസ്പിറ്റലിൽ നഴ്‌സ് ആയിരുന്നു അവൾ......

.ഒരുമിച്ചു തന്നെ പോയിരിക്കുന്നു...... കുറച്ചു മുൻപ് തന്റെ അനിയത്തിയെ തന്നെ ഏൽപ്പിച്ചു വരണ്ട പുഞ്ചിരിയോടെ തന്നെ യാത്രയാക്കിയവന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല........ ആരും ഹരിയെ ശ്രദ്ധിച്ചില്ല എന്ന് പറയുന്നത് ആകും ശരി...... തകർന്നു പോയ നിമിഷം ആരും ചേർത്ത് പിടിക്കാൻ ഇല്ലാതെ..... എല്ലാം ഒറ്റക്ക് നേരിടേണ്ടി വന്ന ഹരിയുടെ ആ അവസ്ഥ അത്രയും വന്യമായിരുന്നു........... ആ തകർച്ചയിൽ നിന്ന് അവനെ എഴുന്നേൽപ്പിച്ചത് അവസാനമായി വേദിന് കൊടുത്ത വാക്കുകൾ ആണ് ......... ഇല്ല വേദ് ഞാൻ ഞാൻ തളരില്ല ഇനി നന്ദ ഈ ഹരൻ മഹാദേവിന്റെ അനിയത്തിയാണ്..... നിന്നെക്കാൾ ഏറെ അവളെ സ്നേഹിക്കാൻ ആർക്കും ആവില്ല പക്ഷെ അവളെ തിരികെ ജീവിതത്തിൽ കൊണ്ടു വന്നിരിക്കും ഞാൻ...... എന്റെ ജീവൻ കൊടുത്തിട്ടാണെങ്കിലും........ നിശബ്ദമായ വാക്കു നൽകി അവിടെ നിന്ന് തിരികെ നടക്കുമ്പോൾ അവന്റെ മനസ് നിറയെ നന്ദയായിരുന്നു...... ഇനിയൊരു തിരിച്ചു വരവ് ഇവിടെക്ക് ഉണ്ടെങ്കിൽ അത് നന്ദയിൽ ഒരു കുഞ്ഞു മാറ്റം എങ്കിലും കൊണ്ടു വന്നതിന് ശേഷമായിരിക്കും......

ഹരിയുടെ മനസ്സിൽ തെളിഞ്ഞു വന്ന ഓർമ്മകൾ അവനെ വല്ലാതെ ഉലച്ചു......... നന്ദ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നപ്പോൾ ആണ് ഹരി അവളെ നോക്കുന്നത്...... അവൾ ഹരിയുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു...................... ഹരി അവളെ തന്നെ നോക്കി...... "ഇങ്ങനെ കരയുന്ന സഖാവിനെ അവൾക്ക് സഖാവിന്റെ ചെമ്പരത്തിപെണ്ണിന് ഇഷ്ടമല്ല കേട്ടോ........" ആ വാക്കുകൾ.... പഴയ നന്ദ..... അവന്റെ കണ്ണുകൾ വിടർന്നു..... വേദനയിലും തന്റെ കണ്ണൊന്നു നിറഞ്ഞപ്പോൾ അവളിൽ പഴയ നന്ദയുടെ കുഞ്ഞു ഭാഗമെങ്കിലും കൊണ്ടു വന്നിരിക്കുന്നു...... തനിക്ക് വേണ്ടിയാണ് ഇത്..... അല്ലാതെ അവൾക്കായി അല്ല ഈ മാറ്റം....... കൊണ്ടു വന്നിരിക്കും നന്ദ ആ പഴയ നന്ദയായി നിന്നെ...... അവളെ അവൻ നെഞ്ചോടു ചേർത്തു പിടിച്ചു ....... അവളുടെ നിറഞ്ഞു വന്ന കണ്ണുകളും അവൻ തുടച്ചു....... "ഞാൻ ഞാൻ ഇനി ഒന്നും ഓർത്തു കരയില്ല ഹരിയേട്ടാ...... എനിക്ക് ഇനി പഴയ നന്ദയാവണം.... നിങ്ങളുടെ എല്ലാം പഴയ നന്ദ......" അവന്റെ നെഞ്ചിൽ തന്നെ കിടന്നു കൊണ്ടു അവൾ പറഞ്ഞു........

ഇത് കാണെ ശ്രീയും കൃഷ്ണയും ഒന്ന് ചിരിച്ചു...... ഹരിയുടെ ചുണ്ടുകൾ നന്ദയുടെ നെറ്റിയിൽ അമർന്നു..... അത്രയും വാത്സല്യത്തോടെ...... ഒരു ഏട്ടന്റെ കരുതലോടെ....... തുറന്നിട്ട വാതിലുകൾക്ക് മുന്നിൽ നിന്നു മിഴികൾ നിറച്ചു ഒരുവൾ ഓടി മാഞ്ഞത് ആരും അറിഞ്ഞില്ല...... ആരും കണ്ടില്ല...... ആ കണ്ണുകൾ തുടക്കാൻ ആരും വന്നില്ല...... ആ കണ്ണുകളിൽ ഹരിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന പെൺകുട്ടി മാത്രമായിരുന്നു....... ആ പെൺകുട്ടിയെ ചുംബിച്ച ഹരി മാത്രമായിരുന്നു....... ആ പെൺകുട്ടിയുടെ മുഖം അവൾ കണ്ടില്ല...... അടുത്ത് നിന്ന് ദുരെക്ക് അകന്നു മാറിയ തന്റെ പ്രിയ കൂട്ടുകാരിയെ നന്ദയും കണ്ടില്ല...... ഇനിയും ദുരം ബാക്കിയാക്കി തന്നിൽ നിന്ന് ഓടി മറഞ്ഞ തന്റെ ചെമ്പരത്തി പെണ്ണിനെ അവളുടെ സഖാവും കണ്ടില്ല........ അതെ പരീക്ഷണമാണ് ചെമ്പരത്തി........... ഇനി നിന്നിൽ അവശേഷിക്കുന്നത് നിന്റെ പ്രണയത്തിനായുള്ള പരീക്ഷണമാണ്.......... പ്രണയവും വിശ്വാസവും ഒരിക്കെ കൂടെ ഒരു ത്രസിൽ തുക്കപെടുന്നു........ അന്ന് പ്രണയവും വാത്സല്യവും ആയിരുന്നെങ്കിൽ ഇന്ന് അതെ പ്രണയവും വിശ്വാസവുമാണ്...... ഈ പരീക്ഷണങ്ങളെ വിജയിക്കാൻ നിനക്കവുമോ ചെമ്പരത്തി....... നിന്റെ പ്രണയത്തെ അത്രയും വിശ്വാസമുള്ള നിന്റെ മനസിന്റെ വാക്കുകൾ നിനക്ക് കേൾക്കാൻ ആവുമോ.................... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story