സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 23

Sagavinte Swantham Chembarathi

രചന: നേത്ര

"ഹലോ " "ഹരിയേട്ടാ......." അവളുടെ ശബ്ദം നന്നേ ഇടറിയിരുന്നു....... ഹരി ഫോൺ എടുക്കുമ്പോൾ നമ്പർ ശ്രദ്ധിച്ചിരുന്നില്ല....... മറു വശത്തു നിന്നും നമിയുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ അവൻ ഒരു നിമിഷം നിശബ്ദമായി....... അവളുടെ കരച്ചിലിന്റെ എടുക്കൾ അവന്റെ കാതിൽ മുഴങ്ങി...... അവൻ അവളെ മൈൻഡ് ചെയ്യാത്തത് കൊണ്ടാണോ ഇങ്ങനെ ഒരു കാൾ എന്ന് ആണ് അവൻ ആദ്യം സംശയിച്ചത്....... "ഹരിയേട്ടാ...... എന്റെ എന്റെ അഭിയേട്ടനെ രക്ഷിക്കണം......." ഇടറിയ ശബ്ദത്തോടെ നമി പിന്നെ പറയുന്നത് എല്ലാം കേട്ടപ്പോൾ അറിയാതെ എങ്കിലും ഹരിയുടെ കൈ ഇടറി....കൈയിൽ നിന്ന് വഴുതി പോകാൻ നിന്ന ഫോൺ അവൻ മുറുകെ പിടിച്ചു..... നമി നടന്നത് എല്ലാം അവനോട് പറഞ്ഞു ആദ്യം എല്ലാം നിശബ്ദനായി കേട്ടു നിന്ന ഹരി പിന്നെ അവളെ സമാധാനിപ്പിക്കൻ തുടങ്ങി...... എത്രയും പെട്ടന്ന് വരുന്നു എന്ന് പറഞ്ഞു കൃഷ്ണയെയും കൂട്ടി അവൻ അവരെ അടുത്തേക്ക് ചെന്നു....... ആ ബസ്സ് സ്റ്റോപ്പിൽ തനുന്റെ തോളിൽ ചാരി ഇരുന്നു കരയുമ്പോളും നമിയുടെ മനസ്സിൽ നിറയെ അഭി മാത്രം ആയിരുന്നു......

അഭിക്ക് ഓന്നും സംഭവിക്കല്ലേ എന്ന് മാത്രമായിരുന്നു.......... ഇനിയൊരു വേർപ്പാട് താങ്ങാനുള്ള ശേഷി ആ ഹൃദയത്തിനില്ല..... എന്തിനാ ഇനിയും ഇങ്ങനെ....... മതിയായില്ലേ.......... കണ്ണുകൾ അടച്ചു വെച്ചു വിധി എന്നൊരു ആയുധം കൊണ്ടു വീണ്ടും വീണ്ടും മുറിവേൽപ്പിക്കുകയാണോ ഈശ്വര നീ........ എല്ലാ പരീക്ഷങ്ങൾക്ക് പിന്നിലും ഒരു കാരണം ഉണ്ടാകും...... എങ്കിലും ഈ നിമിഷം അങ്ങനെ കരുതാൻ ആവുന്നില്ല...... അത്രയും ഭീകരമാണ് നമി ഈ നിമിഷം കടന്നു പോകുന്ന സന്ദർഭം....... അവൾക്ക് ഇത്രയും നാൾ താങ്ങായി നിന്ന അവളുടെ അഭിയേട്ടൻ..... അവനെക്കാൾ വലുതായി ഓന്നും തന്നെ അവൾക്ക് ഇല്ല....... ഒരുപക്ഷെ പ്രണയത്തെക്കാൾ വലുതാണ് അഭി അവൾക്ക്....... കരഞ്ഞു കരഞ്ഞു ആ കണ്ണുകൾ വീണ്ടും നിർജീവമായി കൊണ്ടിരുന്നു........... ഇനിയും ആ കണ്ണുനീർ ശേഷിക്കുന്നുവോ എന്ന് സംശയമാണ്....... ഹരി അവർക്ക് അടുത്ത് എത്തിയപ്പോളും നമി കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...... അവളുടെ അവസ്ഥ കണ്ടു ഹരിക്ക് വേദന തോന്നി.......

"നമി......" അനക്കമില്ല...... ജീവൻ ശേഷിക്കുന്നുണ്ട്..... ആ കണ്ണിൽ നിന്ന് ഉതിർന്നു വീഴുന്ന കണ്ണുനീർ അതിന് ഉള്ള ഏക സൂചനയാണ്....... ഹരി അവൾക്ക് അരികിൽ മുട്ടു കുത്തി ഇരുന്നു...... കരഞ്ഞു തളർന്ന ആ മുഖം അവൻ കൈകളിൽ കോരി എടുത്തു........... തനു അവരെ ആരെയും മനസിലാവാതെ അവരെ തന്നെ നോക്കി കൊണ്ടിരുന്നു..... അവളും ഒരു പക്ഷെ അത്രയും ദയനീയമായ ഒരു അവസ്ഥയിൽ ആയിരുന്നു...... പ്രണയം ആയിരുന്നില്ലേ അവൾക്ക് അഭിയോട്..... അവനെ ഇനിയും വേദനിപ്പിക്കാതെ ഇരിക്കാൻ അല്ലെ ആ ഇഷ്ട്ടം പോലും അവൾ ത്യജിച്ചത്..... നമിയുടെ മുഖം കൈകളിൽ കോരി എടുത്തു ഹരി ആ കണ്ണുകളിലേക്ക് നോക്കി...... അത്രയും സമയം നിലത്തു നോക്കിയിരുന്നവൾ ഒരു നിമിഷം മിഴികൾ ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി...... അത്രയും സമയം അടക്കി വെച്ച കണ്ണുനീർ പോലും ശക്തിയായി ഒഴുകി..... അലറി വിളിച്ചു വീണ്ടും ഒരു കരച്ചിൽ..... അവളെ ഹരി പെട്ടന്ന് തന്നെ അവനോട് ചേർത്ത് പിടിച്ചു..... ഇരു ഹൃദയമിടിപ്പും ഒരുപോലെയായിരുന്നു.........

എന്തു പറഞ്ഞു അവളെ ആശ്വസിപ്പിക്കും ഈ നിമിഷം അവളിൽ ഒരു ആശ്വാസവും നിലനിൽക്കില്ല.............. അത് കൊണ്ടാകാം ഹരി അവളെ തന്നോട് ചേർത്ത് പിടിച്ചത്..... ഒരുപാട് ആശ്വാസ വാക്കുകളെക്കൾ ശക്തി ഉണ്ട് ഒരു നിമിഷതെ ആ ചേർത്ത് പിടിക്കലിന്.......... ഓന്നും പറയാതെ അവളെ കുറച്ചു നിമിഷം അവൻ അങ്ങനെ ചേർത്ത് നിർത്തി...... ഇത്തിരി സമയത്തിനു ശേഷം അവൻ തന്നെ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി...... തനുവിനു മനസിലായിരുന്നു ആ നിമിഷങ്ങളിൽ നമിയെ ചേർത്ത് പിടിച്ചിരിക്കുന്നത് അവളുടെ സഖാവാണെന്ന്..... അവനെക്കാൾ മാറ്റാരിലും അതിനുള്ള അവകാശമില്ലെന്ന്...... അഭിയെ കുറിച്ച് ഉള്ളിൽ തെളിഞ്ഞ ഭയത്തിന് ചെറിയൊരു ആശ്വാസം............. നമിയുടെ വാക്കുകളിൽ നിന്ന് അറിഞ്ഞതാണ് അഭി ഹരിക്ക് ആരാണെന്ന്.....

. അങ്ങനെയൊരാൾക്ക് ഒരു അപകടം വരാൻ ഹരി സമ്മതിക്കില്ല..... സ്വന്തം ജീവൻ പണയപെടുത്തിയാണെങ്കിലും അവൻ അഭിയെ രക്ഷിച്ചിരിക്കും................ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എവിടെ നിന്ന് തുടങ്ങണം എന്നത് ഹരിയിൽ ഒരു ചോദ്യചിനം ആയിരുന്നു...... എവിടെയാ അഭി നീ...... കരഞ്ഞു കലങ്ങിയ മിഴികളാൽ തന്നെ പ്രതീക്ഷയോടെ നോക്കുന്ന ആ പെണ്ണിനെ അവൻ ഒന്നുകൂടി ചേർത്ത് പിടിച്ചു...... കൃഷ്ണ മാറി നിന്ന് ആരെയോ ഫോൺ ചെയ്തു കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ ഹരിക്ക് അരികിലേക്ക് വന്നു......... "ഹരി....." "ഹാ കൃഷ്ണ..... കിട്ടിയോ....." "മ്മ് കിട്ടി...... പക്ഷെ ഫോൺ ഇപ്പൊ ഓഫ് ആ......." "ലാസ്റ്റ് സിഗ്നൽ എവിടെയാ......" "ഡാ...... അത് നമ്മളെ വീടിന്റെ തൊട്ടു അടുത്തുള്ള സ്ട്രീറ്റ്......." "വാട്ട്‌........" കൃഷ്ണ പറയുന്നത് കൂടെ കേട്ടപ്പോൾ ഉള്ളിൽ അത്രയും നേരം തെളിയാത്തൊരു സംശയം അവിടെ മുളപൊട്ടി...... അതെ നിമിഷം തന്നെ ഹരിയുടെ ഫോൺ റിങ് ചെയ്തു.............. സ്‌ക്രീനിൽ ശ്രീ എന്ന് കണ്ടതും അവൻ കൃഷ്ണയെ നോക്കി......

അവനും ഹരിയെ തന്നെ നോക്കുകയായിരുന്നു....... ഹരി ഫോൺ അറ്റൻഡ് ചെയ്തു................ "ഹലോ..... ഹലോ ഹരിയേട്ടാ......" അപ്പുറത്തു നിന്നും കരഞ്ഞു കൊണ്ടുള്ള ശബ്ദം....... അവന്റെ ഉള്ളിലൂടെ ഒരു തരിപ്പ് കേറിയത് പോലെ ............. എന്തോ അപകടം വീണ്ടും വരാൻ ഇരിക്കുന്നത് പോലെ........ "ശ്രീ...... ശ്രീ ഹേയ്..... എന്താ എന്താ പറ്റിയെ...... എന്തിനാ കരയുന്നത്................" അവളെ ആശ്വസിപ്പിച്ചു കൊണ്ടു കാര്യം തിരക്കുമ്പോളും ഉള്ളിലെ സംശയങ്ങൾ ശരിയാവല്ലേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു അവൻ.............. "ഹരിയേട്ടാ...... നന്ദ..... നന്ദയേ നേരത്തെ വന്നവർ ചേർന്നു പിടിച്ചു കൊണ്ടു പോയി.......എന്നെ..... എന്നേക്കൊണ്ട് തടയാൻ സാധിച്ചില്ല ഹരിയേട്ടാ...... അവർ എന്നെ എന്നെ കൊണ്ടു പോകാനാ ശ്രമിച്ചത് പെട്ടന്ന് നന്ദ ശബ്ദം കേട്ടു പുറത്തു വന്നതാ അവളെ കണ്ടപ്പോൾ അവരിൽ ഒരാൾ ഞെട്ടി...... എന്നെ ഉള്ളിൽ പൂട്ടിയിട്ട് അവർ അവരെ പിടിച്ചു കൊണ്ടു പോയി......" ഹരി വിചാരിച്ചത് തന്നെ നടന്നിരിക്കുന്നു........ തന്റെ ചിന്തകൾക്ക് മുൻപ് അവർ കരുക്കൾ നീക്കിയിരിക്കുന്നു.........

നന്ദ എവിടെയാണോ അവിടെ തന്നെയാകും അഭിയും അത് അവൻ ഉറപ്പിച്ചു കഴിഞ്ഞു......... "ശ്രീ നീ പേടിക്കണ്ട ഞങ്ങൾ അങ്ങോട്ടേക്ക് വരുന്നുണ്ട്......അത് വരെ അവിടെ ഉള്ളിൽ നിന്ന് ഡോർ ഓക്കേ അടച്ചേക്ക്......." "മ്മ്..... ഹരിയേട്ടാ കൃഷ്ണ....." "അവൻ എന്റെ കൂടെ ഉണ്ട്...... കുറച്ചു പേരെ വിളിക്കാൻ ഉണ്ടായിരുന്നു അതാ അവന്റെ ഫോൺ ബിസി....." "മ്മ്......" അത്രയും പറഞ്ഞു ഹരി ഫോൺ കട്ട്‌ ചെയ്തു..... "നീ പ്രതീക്ഷിച്ചത് തന്നെ നടന്നു അല്ലെ....... പക്ഷെ കുറച്ചു നേരത്തെ.........." "അതെ......." കൃഷ്ണ ഹരിയെ ഒന്ന് നോക്കി................... ഹരിയുടെ കണ്ണിൽ എന്നും തെളിഞ്ഞു നിൽക്കുന്ന ശാന്തത അവിടെ ഇല്ല...... അഗ്നി എരിയുന്ന മിഴികൾ....... "നമി......" അവൾ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി.... "നീ ഈ കുട്ടിന്റെ കൂടെ വീട്ടിലേക്ക് പോകണം..... അഭിയെ കൂട്ടി ഞങ്ങൾ വരും......" "ഇല്ല...... ഞാൻ...... ഞാൻ പോകില്ല............

എവിടെക്ക് ആണെങ്കിലും ഞാൻ ഞാൻ വരും............. വരല്ലേന്ന് പറയല്ലേ..... ഒട്ടും ഒട്ടും എനിക്ക് സഹിക്കാൻ അവാഞ്ഞിട്ട....... എന്റെ എന്റെ അഭിയേട്ടനെ എനിക്ക് വേണം..... അഭിയേട്ടനു ഒന്നും സംഭവിക്കരുത് ............... എന്റെ എന്റെ ഏട്ടനെ എനിക്ക് കാണണം......" കുഞ്ഞുങ്ങളെ പോലെ അവൾ വാശി പിടിച്ചു..... പക്ഷെ ആ വേദന നിറഞ്ഞ ശബ്ദം ഒരുപാട് നേരം കേട്ടു നിൽക്കാൻ ഹരിക്ക് ആയില്ല..... അവളെയും കൂടെ കുട്ടാം എന്ന് സമ്മതിച്ചു...... അപ്പോളേക്കും തനു വിളിച്ചു മാനവ് അവിടെ എത്തിയിരുന്നു........ അവൻ വന്നപ്പോൾ ആദ്യം കണ്ട കാഴ്ച ഹരിയുടെ നെഞ്ചിൽ ചാഞ്ഞു നിൽക്കുന്ന നമിയെ ആണ്...... എവിടെയോ അവനു വേദനിച്ചുവോ............ ഉണ്ടാകാം........ പക്ഷെ ആ വേദന ആ നിമിഷം ഒന്നുമല്ലെന്ന് അവൻ സ്വയം തിരിച്ചറിഞ്ഞത് കൊണ്ടാകാം പെട്ടന്ന് തന്നെ അവർക്ക് അരികിൽ എത്തി.......... അവൻ തന്നെ അവനെ അവർക്ക് പരിചയപ്പെടുത്തി..... തനുനെ വീട്ടിൽ ആകാം എന്ന് പറഞ്ഞെങ്കിലും അവൾ അതിന് സമ്മതിച്ചില്ല...... ഹരിയും കൃഷ്ണയും നമിയും ഹരിയുടെ കാറിലും മാനവും തനുവും മാനവിന്റെയ് കാറിലും കേറി........

ആദ്യം അവർ ചെന്നത് ശ്രീക്ക് അരികിൽ ആണ്...... അവിടെ നിന്ന് ശ്രീയെയും കൂടെ കൂട്ടി....... നിശബ്ദത ആ അന്തരീഷമാകെ വ്യാപിച്ചു...... ഇടക്കിടെ ഉള്ള വാഹനങ്ങളുടെ ശബ്ദം അല്ലാതെ ആ അന്തരീഷം തീർത്തും നിശബ്ദമായിരുന്നു........ "ഹരി......." "മ്മ്......" എന്തോ ആലോചനയിൽ കാർ ഡ്രൈവ് ചെയുന്ന ഹരിയെ കൃഷ്ണ വിളിച്ചു.... അവനു ചോദിക്കാൻ ഉള്ളത് എന്താ എന്ന് ഹരിക്ക് മനസിലായിരുന്നു.... ഇടക്ക് അവൻ നമിയെ നോക്കി.... ഇപ്പോളും ആ കണ്ണുകൾ നിറഞ്ഞു തന്നെ....... അവളിൽ നിന്ന് നോട്ടം മാറ്റി അവൻ കൃഷ്ണയെ നോക്കി...... "കൃഷ്ണ..... ഞാൻ പറയുന്ന നമ്പർ ഇപ്പൊ ഏതു ലൊക്കേഷനിൽ ആണ് ഉള്ളത് എന്ന് നോക്കാൻ സ്വാമിയോട് പറ......" "ആഹ്ഹ്...." ഹരി അവനു നമ്പർ പറഞ്ഞു കൊടുത്തു ........ കുറച്ചു സമയത്തിന് ശേഷം വീണ്ടും കൃഷ്ണയുടെ ഫോൺ റിങ് ചെയ്തു.......

"ഹലോ സ്വാമി..... " ...................... "കിട്ടിയോ...." ............................ "താങ്ക്സ് സ്വാമി..... ഓക്കേ ഞാൻ പിന്നെ വിളിക്കാം......" അത്രയും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു ഹരിയെ നോക്കി...... ഹരിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...... ആ ചിരിക്ക് പിന്നിൽ ആരെയോ ചുട്ടേരിക്കാൻ ഉള്ള പക ഉണ്ടായിരുന്നു....... "പഴയ ശ്രീവത്സം ഹോസ്പിറ്റലിൽ ബിൽഡിംഗ്‌ അല്ലെ......." "ഹാ അതെ...... നിനക്ക് എങനെ................" "മോഹൻ പ്രഭാ എന്ന മനുഷ്യന്റെ ഉയർച്ചയും അവിടെ നിന്നായിരുന്നു അത് കൊണ്ടു......." ചുണ്ടിൽ വിരിഞ്ഞ പുച്ഛം നിറഞ്ഞ പുഞ്ചിരിയിൽ പല അർത്ഥങ്ങൾ ഉണ്ടായിരുന്നു........ നമി ഒന്നും കേൾക്കാൻ ആവാതെ കണ്ണുകൾ അടച്ചു....... ശ്രീ അവളെ ചേർത്ത് പിടിച്ചിരുന്നു......... കൃഷ്ണ ഒന്നും മനസിലാവാതെ ഹരിയെ നോക്കി............... ഹരി അവനെ നോക്കി ഒന്ന് കണ്ണു ചിമ്മി...... നിമിഷങ്ങൾ കൊണ്ടു ആ കാർ പൊളിഞ്ഞു പകുതിയായ കുറച്ചു ഭാഗങ്ങൾ കാടു പിടിച്ചു തുടങ്ങിയ ഒരു ബിൽഡിംഗ്‌ന്റെ പുറത്തു നിന്നു............... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story