സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 24

Sagavinte Swantham Chembarathi

രചന: നേത്ര

നിമിഷങ്ങൾ കൊണ്ടു ആ കാർ പൊളിഞ്ഞു പകുതിയായ കുറച്ചു ഭാഗങ്ങൾ കാടു പിടിച്ചു തുടങ്ങിയ ഒരു ബിൽഡിംഗ്‌ന്റെ പുറത്തു നിന്നു...... ആദ്യം ഇറങ്ങിയത് ഹരി തന്നെയാണ്........ അവൻ കണ്ണുകൾ അടച്ചു വീണ്ടും തുറന്നു ആ പരിസരമാകെ ഒന്ന് നോക്കി........................ "ഹരി ഇവിടെ ഒന്നും ആരെയും കാണുന്നില്ലല്ലോ......." "ഇവിടെ ഒന്നും ആരെയും കാണില്ല കൃഷ്ണ...... കാരണം അവർ ഉള്ളത് ഇവിടെ അല്ല.... " "പിന്നെ....." "ദേ ആ ബിൽഡിംഗ്‌ കണ്ടോ നീ................. അവിടെയാണ്..... അവിടെയാണ് അവർ ഉള്ളത്..................... അണ്ടർഗ്രൗണ്ടിൽ........" തൊട്ടു അപ്പുറത്തെ ഒരു ബിൽഡിംഗ്‌ ചുണ്ടി കാണിച്ചു കൊണ്ടു ഹരി പറഞ്ഞു......... അപ്പോളേക്കും മാനവും തനുവും അവിടെ എത്തിയിരുന്നു...... അവർ മുന്നോട്ടേക്ക് നടന്നു....... ___________ തല വെട്ടി പൊളിയുന്ന വേദന...... കണ്ണുകൾ പോലും പൊള്ളുന്നു................... കുറച്ചു സമയം വേണ്ടി വന്നു ആ കണ്ണുകൾ തുറക്കാൻ അവനു...... കണ്ണുകൾ തുറന്നു അവൻ ചുറ്റും ഒന്ന് നോക്കി........

പെട്ടന്ന് ആ കണ്ണുകൾ അവന്റെ മുന്നിൽ ഉള്ള പെൺകുട്ടിയിൽ ഉടക്കി....... അവിടെ നിന്ന് കണ്ണുകൾ ചലിക്കാൻ ആവാതെ പിടിച്ചു നിർത്തിപ്പെട്ടു........ തലക്ക് വീണ്ടും അസ്സഹാനീയമായ വേദന....... മുന്നിൽ കാണുന്നത് സ്വപ്നമോ എന്ന് പോലും സംശയിച്ച നിമിഷം...... വീണ്ടും വീണ്ടും കണ്ണുകൾ ഇറുക്കെ അടച്ചു അവൻ തുറന്നു....... ഒരുപാട് തവണ കണ്ണുകൾ അടച്ചത് കൊണ്ടാകാം തലയിലെ വേദന കൂടുന്നത് പോലെ.......... പക്ഷെ മുന്നിലെ കാഴ്ചയിൽ തറഞ്ഞു നിന്ന അവനു ആ വേദന പോലും അധികമായി തോന്നിയില്ല ........... ആ നാവു പതിയെ ആ നാമം ഉരുവിട്ട് കൊണ്ടിരുന്നു....... ഒട്ടും ശബ്ദം പുറത്തു വരാതെ അത്രയും ആദ്രമായി അവളുടെ ഹൃദയത്തിൽ കൊള്ളിക്കാൻ ആവുന്ന വിധം ശക്തിയായി അവൻ അവളുടെ വേദന നിറഞ്ഞ കണ്ണുകൾ നോക്കി ഉരുവിട്ടു....... "ന...... നന്ദ........" ഇരു മിഴികളും നിറഞ്ഞൊഴുകി.................... "അഭിയേട്ടാ........." അവളുടെ നാവിൽ നിന്നും ആ നമാവും ഉതിർന്നു വീണു...... കണ്ണുകൾ ചിമ്മാൻ ഇരുവരും മറന്നു.........

ആ മിഴികൾ ദുരങ്ങൾക്ക് ഇടയിലും ഒന്ന് കോർത്തു......... ചുറ്റും ഉള്ളതോ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നതോ അവർ തീർത്തും മറന്നു........ നന്ദയുടെ കണ്ണിലെ വേദന സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു അഭി......... ആ മിഴികൾ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു........ ഒരുപക്ഷെ വാക്കുകളെക്കാൾ ഏറെ ഭംഗി ഉള്ളത് എന്തോ....... വാക്കുകൾ കൊണ്ടു പറഞ്ഞു തീർക്കുന്നതിലും ശക്തി ഉള്ളത് എന്തോ........ പെട്ടന്നണു ഇരുവരും യഥാർഥ്യത്തിലേക്ക് വന്നത്..... അവരെ യഥാർഥ്യത്തിലേക്ക് കൊണ്ടു വന്ന ശബ്ദതിന്റെ ഉടമയിലേക്ക് ഒരു നിമിഷം ഇരുവരും നോക്കി........ നന്ദക്ക് ആ മുഖം അപരിചിതമായിരുന്നുവെങ്കിൽ അഭിയുടെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു....... ആ മുഖം അവനു അപരിചിതത്വം നിറഞ്ഞത് അല്ല ..................... ഏറെ പരിചിതമായൊരു മുഖം.......

ഓർമകളിൽ നിന്ന് വിട്ടു പോയ ആ മുഖം......... മറവിയിലും ഓര്മയിലും സ്ഥാനം നേടാൻ ആവാത്ത വിധം ചിതലരിച്ചൊരു മുഖം........ രാഗുനാഥ്‌..... മോഹൻ പ്രഭാ എന്ന അവരുടെ അച്ഛന്റെ പാർട്ണർ സാധശിവാത്തിന്റെ ഒരേ ഒരു മകൻ........ അവരുടെ കോളേജ്മേറ്റ്‌......... ക്ലാസ്സ്‌മേറ്റ്‌......... എല്ലാത്തിനും ഉപരി വാസുന്റെ നാട്ടിലേക്കുള്ള യാത്രയിൽ അവരുടെ കൂടെ ഉണ്ടായിരുന്നവൻ............. ആ മുഖം അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല ........... കണ്ണുകളിൽ ഞെട്ടൽ മാത്രം....... "എന്താണ് അഭിമന്യു...... ഞെട്ടിയോ............ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ........ ഹഹഹഹ..........." അവന്റെ ശബ്ദം അവിടെയാകെ ഉയർന്നു........ ആദ്യത്തെ ഞെട്ടൽ മാറി അഭിയുടെ കണ്ണിൽ പക എരിഞ്ഞു....... "അപ്പോൾ കൂടെ നിന്ന് ചതിച്ചത് നീ ആയിരുന്നു അല്ലെ........" "അതേടാ ഞാൻ തന്നെ....... ഞാൻ തന്നെയാ ചതിച്ചത്......." അവന്റെ ശബ്ദം വീണ്ടും വീണ്ടും അവിടെ മുഴങ്ങി....... അഭിയിൽ നിന്ന് നോട്ടം മാറ്റി അവൻ നന്ദക്ക് നേരെ തിരിഞ്ഞു....... "വേദനന്ദ...... ശരിക്കും സർപ്രൈസ് ആയി പോയി........

നീ ഇന്നും ജീവനോടെ ഉണ്ടെന്നത് സത്യത്തിൽ വല്ലാത്തൊരു സർപ്രൈസ് തന്നെയായി........" "ഡാ........." "ഹാ അടങ്ങു അഭിമോനെ..... നീ അടങ്ങു നിന്നോട് എനിക്ക് സംസാരിക്കാൻ ഉള്ളത് ഞാൻ സംസാരിക്കാം......" "എന്റെ കേട്ട് അഴിച്ചു വിടാടാ നാറി............" "അയ്യോ അത് നടക്കാത്ത കാര്യമാണല്ലോ മോനെ...... നിന്നെ ഞാൻ മോചിപ്പിക്കാം അതിന് മുൻപ് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്..... അതൊക്കെ നല്ല കുട്ടിയായി കേൾക്ക് എന്നിട്ടു ഈ കെട്ടൊക്കെ അഴിക്കാം കേട്ടോ ....." "ഡാ......." "ഹാ അടങ്ങേടാ......." അഭിയുടെ കവിളിൽ അവൻ ആഞ്ഞടിച്ചു.......... "ഡാ......." ഇത്തവണ ശബ്ദം ഉയർന്നത് നന്ദയുടെ ആയിരുന്നു..... അഭിയിൽ നിന്നും നോട്ടം അവൾക്ക് നേരയായി..... "ഹാ..... കാമുകനെ തല്ലിയപ്പോൾ പൂർവ്വ കാമുകിക്ക് കൊണ്ടു അല്ലെ..... നോട് ബാഡ്....... എന്നാലും എന്തു കണ്ടിട്ടടി നീ ഇവനെ പ്രണയിച്ചത്......

മറ്റൊരുവളെ സ്നേഹിച്ചു മനസ് കൊടുത്തു അവളെ ജീവൻ പോകുന്നത് സ്വന്തം കണ്ണു കൊണ്ടു കണ്ടു നിൽക്കേണ്ടി വന്നവൻ അല്ലേടി ഇവൻ........ അവളെ രക്ഷിക്കാൻ പോലും ആയില്ലല്ലോ...... പോരാത്തതിന് മെന്റൽ ഹോസ്പിറ്റലിൽ കിടന്ന വെറുമൊരു ഭ്രാന്തൻ..... ഹഹഹ......" "നീർത്തട........." നന്ദ വീണ്ടും ശബ്ദം ഉയർത്തി.... "ഹാ അടങ്ങു കൊച്ചെ..... ആ പ്രത്വിന്റെ കൈയിൽ കിടന്നു നേരിഞ്ഞാമർന്നിട്ടും നിന്റെ ശൗര്യം കുറഞ്ഞിട്ടില്ലല്ലോ......" അവന്റെ വാക്കുകൾ വന്നു പതിച്ചത് നന്ദയുടെ ഉള്ളിലെ ഉണങ്ങി തുടങ്ങിയ മുറിവിലേക്കാണ്..... ആ മുറിവ് വീണ്ടും രക്ത വർണ്ണമാകുന്നു..... ചില ഓർമ്മകൾ ഉള്ളിലേക്ക് അരിച്ചു എത്തുന്നു........ "ഡാ....." "നിന്നോട് പറഞ്ഞു മിണ്ടാതെ നിൽക്കാൻ...... നീ ആരാടാ സ്നേഹിച്ച രണ്ടു പെണ്ണും ഇങ്ങനെ ഒരു അവസ്ഥ ആണല്ലോ...... ഒരാൾ ഭാര്യ അവൾ കഴിഞ്ഞു നിന്റെ കാമുകി...... പാവം......... നിന്റെ വിധി മാത്രം എന്താഡാ ഇങ്ങനെ...... മറ്റൊരുതന്റെ ബാക്കി....." ബാക്കി കേൾക്കാൻ സാധിക്കാത്ത വിധം അഭി അലറി..... അവന്റെ കണ്ണിൽ മുന്നിൽ നിൽക്കുന്നവനെ ചുട്ടു കൊല്ലാൻ ഉള്ള പക ഉണ്ട്.....

കേട്ടി വെച്ച കാലും കൈയും ഇടക്കിടെ അനക്കി നോക്കുന്നുണ്ട്........ "ഉഫ്ഫ്ഫ്ഫ്...... എന്റെ അഭി ഇപ്പൊ നിന്റെ കൈയിൽ എന്നെ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാകും അല്ലെ...... ശ്യോ കഷ്ട്ടമായി പോയി........... നിനക്ക് അറിയാവോ ഡാ ഒരു കാര്യം......." അഭി സംശയത്തോടെ അവനെ നോക്കി........ "നിന്റെ വാസുന്റെ കാര്യം നിന്റെ അച്ഛൻ എങനെ അറിഞ്ഞു എന്ന് അറിയാവോ...... ഇതേ ഈ ഞാൻ ഞാനാ എല്ലാം പറഞ്ഞത്......" "ഹാ...... ആദ്യത്തെ കാഴ്ചയിൽ തന്നെ എന്നെ മോഹിപ്പിച്ചവളാ അവൾ..... കല്യാണം കഴിച്ചു കൂടെ കൂട്ടാൻ ഒന്നും അല്ല അല്ലെങ്കിൽ നിന്നെ പോലെ ഒരു വിഢി അല്ലാതെ ഉമയായ ഒരു പെണ്ണിനെ കേട്ടുവോ...... ഹാ...... എന്റെ എല്ലാ മോഹവും തകർത്തു കൊണ്ട നീ അവളെ പ്രണയിച്ചത്...... അവൾക്കും നിന്നോട് തിരിച്ചു ഇഷ്ട്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ...... അറിയാവോ ഡാ ഭ്രാന്ത് ഭ്രാന്ത് വന്നത് പോലെയാ എനിക്ക് തോന്നിയത്........

അതിനിടയിൽ നിനക്ക് എതിരെ പ്രത്വിയെ കരു ആകാൻ ഒന്ന് ശ്രമിച്ചു....... അവിടെ അവിടെയും നീ എന്നെ തോൽപ്പിച്ചു...... അവനു നിന്നെ മറ്റാരേക്കാളും വിശ്വാസം ആയിരുന്നു......... അവൻ എന്നെ അടിച്ചു...... ആ നാറി എന്നെ അടിച്ചു........ ആ അടി കൊണ്ടപ്പോൾ ഞാൻ നന്നായി എന്ന നിന്റെ പ്രത്വി കരുതിയത്...... അന്ന് അവിടെ നിന്ന് ഞാൻ നേരിട്ട് പോയത് നിന്റെ അച്ഛനെ കാണാനാ...... നിന്റെ അച്ഛന് മുന്നിൽ ഞാൻ ഒരു നല്ല കുട്ടി ആ...... ഞാൻ മാത്രം അല്ല എന്റെ അച്ഛനും....... നിനക്ക് അറിയാവോ മോഹൻ എന്ന അയാളെ ഒരു മൃഗം ആക്കി മാറ്റിയത് ഞങ്ങളാ......." "അവന്റെ വളർച്ച അത് എനിക്കും എന്റെ അച്ഛനും സഹിക്കാൻ ആവുമായിരുന്നില്ല കൂടെ നിന്ന് തന്നെ പണി കൊടുത്തു ഒരുപാട് പക്ഷെ അതൊന്നും അയാൾ അറിഞ്ഞില്ല............. അയാളെ കുടുംബത്തിൽ നിന്ന് അകറ്റി...... ഹാ അത് ഓക്കേ അങ്ങനെ...... അന്ന് നിന്റെ അച്ഛനോട് എല്ലാം പറഞ്ഞു തിരിച്ചു വരാൻ നോക്കുമ്പോൾ ആ എല്ലാം കേട്ടു നിന്റെ അമ്മ നിൽക്കുന്നത് കണ്ടത്...... അയാൾ നിന്റെ അമ്മയെ തല്ലി എല്ലാം നിന്നെ അറിയിക്കും എന്ന് പറഞ്ഞപ്പോൾ..............

നിന്നെ നിന്റെ അമ്മ പെട്ടന്ന് കാണണം എന്ന് പറഞ്ഞു കാൾ ചെയ്തത് അയാൾ കണ്ടു...... പിന്നെ എല്ലാം എളുപ്പം ആയിരുന്നു അയാളെ ദേഷ്യം തിരുന്നത് വരെ അയാൾ നിന്റെ അമ്മയെ തല്ലി......... പക്ഷെ ജീവൻ ബാക്കി ഉണ്ടായിരുന്നു കേട്ടോ..... കുറച്ചു കുറച്ചു.... .... .....അത് എടുത്തത് ഇതേ ഇതേ ഈ കൈ കൊണ്ട...... നിനക്ക് അറിയാവോ....... നിന്റെ അമ്മ ആ തള്ള മരിച്ചത് എന്റെ ഈ കൈ കൊണ്ട........" അഭി ആകെ തളർന്നു പോകുന്നത് പോലെ തോന്നി...... ഉള്ളിലെ പക ജ്വാലിക്കുന്നുണ്ട് പക്ഷെ അമ്മ.... അമ്മയുടെ മുഖം...... വേദന ഉള്ളിൽ നിറയുന്നു ............ അവൻ വീണ്ടും വീണ്ടും അലറി.......... "ഹാ...... അലറതെടാ....... ചെവി പോയി...... ബാക്കി ബാക്കി കേൾക്കണ്ടേ നിനക്ക്...... ഹേ...................." "നിന്റെ വാസുന്റെ നാടുമായി ഞങ്ങൾക്ക് ഒരു കണക്ഷൻ ഉണ്ടായിരുന്നു..... അത് നിന്റെ ഹരി അവനു സംശയം തോന്നുമെന്ന് ഒരിക്കൽ പോലും ഞങ്ങൾ കരുതിയില്ല........

അന്ന് നിന്റെ അമ്മ മരിച്ചു അത് നിന്റെ അച്ഛനാണ് ചെയ്തത് എന്ന് അയാളെ വിശ്വസിപ്പിച്ചു .......... അത് ചെയ്യാൻ കാരണം ആയതു വാസു അല്ലെ അത് കൊണ്ടു അവളെ ഭീക്ഷണിപെടുത്താൻ അവളെ കൊല്ലാൻ തീരുമാനിച്ച അവളെ കാണാൻ നിന്റെ അച്ഛന്റെ ആളുകൾ ആദ്യം പോകുന്നത്...... ജസ്റ്റ്‌ ഒരു ഭീക്ഷണി മാത്രമാക്കി അത് ഒതുക്കി.......... പക്ഷെ നീ നീ അവളെ സ്വന്തമാക്കി..... അവളെ കഴുത്തിൽ താലി കെട്ടി........ അറിയോ നിനക്ക് അത് അറിഞ്ഞപ്പോൾ എനിക്ക് ഭ്രാന്ത് ഭ്രാന്ത് വരുന്നത് പോലെയാ തോന്നിയത്...... അവളെ കൊല്ലാൻ ഉള്ള പക എന്റെ ഉള്ളിൽ നിറഞ്ഞു....... അന്ന് അവളെ നീ അറിയാതെ പിടിച്ചു കൊണ്ടു വന്നു...... പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു നീ അവിടെ എത്തി...... എല്ലാ പ്ലാനും തകരും എന്ന കരുതിയത്...... നിനക്ക് അറിയോ അന്ന് നിന്റെ തലക്ക് അടിച്ചു വീഴത്തിയത് ആരാ എന്ന്.......

ഇതേ എന്റെ എന്റെ കൈ കൊണ്ട .......... അവളെ എനിക്ക് സ്വന്തം ആകണം എന്ന് ഉണ്ടായിരുന്നു........ പക്ഷെ അവൾക്കും നിനക്കും ഉള്ള ശിക്ഷയായി അവർക്ക് നിന്റെ പെണ്ണിനെ ഞാൻ ഇട്ടു കൊടുത്തു...... അവളെ അവസ്ഥ കണ്ടു നീ അലറി വിളിക്കുമ്പോൾ അതൊക്കെ നീ പോലുമറിയാതെ നിന്റെ അടുത്ത് നിന്ന് ഞാൻ ആസ്വദികുകയായിരുന്നു....... എന്റെ സ്വപ്നം തകർത്ത നിങ്ങളെ രണ്ടാളെയും കരച്ചിൽ....... ഉഫ്ഫ്ഫ്ഫ്........" "എല്ലാം കഴിഞ്ഞതിനു ശേഷം അവളെ അവിടെ ഉപേക്ഷിച്ചു...... നിന്നെ മെന്റൽ ഹോസ്പിറ്റലിൽ ആക്കിയതും എല്ലാം ഞാൻ ആ....... അതും നിന്റെ അച്ഛന്റെ കൂടെ...... അയാളും ഉണ്ടായിരുന്നു എന്റെ കൂടെ....... ഒരിത്തിരി മനസാക്ഷി കുത്ത് പോലും അയാൾക്ക് തോന്നിയില്ല...... അതിന് ഞാൻ സമ്മതിച്ചില്ല...........അവിടെ നിന്ന് ആ ഹരി നിന്നെ രക്ഷിക്കുമ്പോൾ ഞാൻ അറിഞ്ഞില്ല എനിക്ക് ഒരു ഭീക്ഷണിയായി അവൻ ഉയർന്നു കഴിഞ്ഞു എന്ന്....... അവനു ആദ്യമേ എന്റെ മേലെ ഒരു സംശയം ഉണ്ടായിരുന്നു എന്ന് ഞാൻ വൈകി ആ അറിഞ്ഞത്....... പിന്നെ പിന്നെ അവൻ എന്റെ പിന്നാലെയായി...... ഞാൻ അറിയാതെ...... ഞങ്ങൾ നടത്തുന്ന ചില കാര്യങ്ങൾ എല്ലാം അവൻ കണ്ടെത്തി.........

അങ്ങനെ ഉള്ള നിമിഷത്തിൽ ആ ആ പ്രത്വിയെ നിനക്ക് എതിരെ നീക്കിയത് അങ്ങനെ എങ്കിലും അവന്റെ ശ്രദ്ധ മാറും എന്ന് തോന്നി....... അങ്ങനെ അവൻ ഞങ്ങളെ വിശ്വസിപ്പിച്ചു.....അവന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി തന്നെയാ നിന്റെ പെങ്ങൾ അവന്റെ പ്രണയം അഷ്ടമി മോഹൻ അവളെ കരുവാക്കാൻ തീരുമാനിച്ചത്........ അതിന് ഏറ്റവും യോജിച്ച മാർഗം പ്രത്വി തന്നെയാണെന്ന് തോന്നി നിന്റെ അച്ഛന്റെയ് ജീവിതം ആ മനസ് തകർക്കണം എങ്കിൽ അവളെ കൊല്ലണം അതും അവന്റെ പെങ്ങൾ മരിച്ചത് പോലെ അവളും ചാവണം എന്ന് അവനെ പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു........ പാവം ആദ്യം സമ്മതിച്ചില്ല...... പക്ഷെ അവന്റെ ഉള്ളിലെ ലഹരിക്ക് സമ്മതിക്കേണ്ടി വന്നു.........

എന്നാൽ അവിടെ അവിടെയും എല്ലാം പിഴച്ചു...... അഷ്ടമി എന്ന് കരുതി അവൻ ഇവൾ വേദനന്ദയെ...... അവിടെ വീണ്ടും വീണ്ടും എന്റെ പ്ലാൻ തകരുകയായിരുന്നു.... ലഹരി അവനിൽ നിന്ന് ഇത്തിരി ഒഴിഞ്ഞു മാറിയപ്പോൾ അവൻ ചെയ്തത് തെറ്റായി പോയി എന്ന് പറഞ്ഞു അവന്റെ കുറ്റബോധം വേറെ....... എല്ലാം കൊണ്ടു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ...... അപ്പോള നിന്റെ അച്ഛൻ അങ്ങോട്ടേക്ക് വരുന്നത്.... അയാളെ കണ്ടപ്പോൾ ആ കുറ്റബോധത്തിനു ഇടയിലും അവന്റെ കണ്ണിലെ വന്യത ഞങ്ങൾ കണ്ടില്ല.............. അവന്റെ കൈ കൊണ്ടു അയാൾ തീർന്നു..... " അത്രയും പറഞ്ഞു അവൻ വീണ്ടും അഭിയെ നോക്കി....... എന്നാൽ ഒരു വാതിലിനപ്പുറത്തു നിന്നും ഇതൊക്കെ കേട്ടു നിന്നവരെ അവൻ കണ്ടില്ല.... ആ കണ്ണുകളിലെ പക അവൻ അറിഞ്ഞില്ല.................. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story