സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 25

Sagavinte Swantham Chembarathi

രചന: നേത്ര

അവന്റെ ചുണ്ടിലെ പരിഹാസ പുഞ്ചിരി അപ്പോളും തെളിഞ്ഞു തന്നെ നിന്നു.......... അതെ പരിഹാസം തന്നെ മുഖത്തു നിലനിർത്തി അവൻ നന്ദയെ ലക്ഷ്യമാക്കി നടന്നു...... അഭി അവനെ കൊണ്ടു ആവുന്ന വിധം ആ കുരുക്കിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു..... എങ്കിലും ഒരു ഇഞ്ചു പോലും അവനിൽ മാറ്റം സാധിച്ചില്ല...... ശരീരം അനങ്ങുമ്പോൾ തലയിൽ സൂചി മുന തറച്ചു കേറുന്ന പോലെ വേദന................... കണ്ണിൽ ചൂട് കേറുന്നത് പോലെ...... എങ്കിലും തോൽക്കാൻ അഭി ഒരുക്കാമായിരുന്നില്ല....... ഈ നിമിഷം ദൈവം തനിക്കായ് തന്നതാണ്...... ഇത്രയും നാൾ അനുഭവിച്ചതിനൊക്കെ പകരം ചോദിക്കാൻ...... അതിനുപരി സ്വയം നീറി അനുഭവിച്ച കുറ്റബോധതിനൊരു അന്ദ്യം..... എത്ര ശ്രമിച്ചിട്ടും അഭിക്ക് ആ കുരുക്ക് അഴിക്കാൻ സാധിച്ചില്ല...... അവൻ നന്ദക്ക് അടുത്ത് അതിനോടകം എത്തിയിരുന്നു...... നന്ദക്ക് അരികിൽ നിന്ന് കൊണ്ടു അവൻ അഭിയെ ഒരിക്കൽ കൂടെ നോക്കി...... ശേഷം ആ കണ്ണുകൾ വീണ്ടും നന്ദയിൽ ഓടി നടന്നു...... അവന്റെ കണ്ണുകൾക്ക് മുന്നിൽ നന്ദ പക എരിയുന്ന നോട്ടം എരിഞ്ഞു.....

ആ നോട്ടം അവന്റെ ആവേശം കൂട്ടുക അല്ലാതെ ഒട്ടും കുറച്ചില്ല........ അവൾക്ക് അരികിൽ പതിയെ മുട്ടു കുത്തി ഇരുന്നു...... കൈകൾ അവളുടെ മുഖത്തെ തലോടനായി ഉയർന്നു........ ആ കവിളുകളിൽ ഒന്ന് തൊടനായി ആ കൈകൾ ചലിച്ചതും പിന്നിൽ നിന്ന് ചവിട്ട് കൊണ്ടു അവൻ നന്ദക്ക് ഒരു സൈഡിലേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.................... ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനായി അവൻ അവിടെ നിന്ന് ചാടി എഴുനേറ്റു...... ഹരൻ..... മുന്നിൽ പകയോടെ നിൽക്കുന്ന ഹരിയെ നോക്കി അവൻ പതുക്കെ വിളിച്ചു...... നമിയും കൃഷ്ണയും കൂടെ അഭിയുടെ കെട്ടുകൾ അഴിച്ചു കൊടുത്തു...... ശ്രീയും തനുവും നന്ദയെ അവന്റെ കുരുകിൽ നിന്ന് മോചിപ്പിച്ചു...... നന്ദയെ മോചിപ്പിക്കുമ്പോൾ തനുന്റെ കണ്ണുകൾ നന്ദയിൽ മാത്രമായി ഒതുങ്ങി പോയിരുന്നു....... അതെ അഭിയേട്ടന്റെ പ്രണയം...... അഭിയേട്ടനെ തനിക്ക് മുൻപ് പ്രണയിച്ചവൾ...... എവിടെയോ ഒരു പ്രതീക്ഷ തനുവിൽ ബാക്കി ഉണ്ടായിരുന്നുവോ...... കാത്തിരിക്കാൻ അവൾ തയാറായിരുന്നുവോ...... തന്റെതല്ല എന്ന് ബുദ്ധി പറയുമ്പോൾ മനസ് അവനെ വീണ്ടും വീണ്ടും പ്രണയിച്ചിരുന്നുവോ.....

ഉണ്ടാകാം.............. അല്ലെങ്കിലും പ്രണയം അങ്ങനെയല്ലേ...... പ്രണയത്തെ മനസിലാക്കാൻ ചില നേരം ആർക്കും ആവരില്ല...... അനുവാദമില്ലാതെ നമ്മിലേക്ക്‌ ഓടി എത്തുന്ന പ്രണയം പക്ഷെ പെട്ടന്ന് ഒരു ദിവസം ആ പ്രണയം നമ്മുടെ അല്ലെന്ന തിരിച്ചറിവ്....... എവിടെയോ തനുവിന്റെ ഉള്ളിൽ ഒരു നീറ്റൽ....... എങ്കിലും ഒരു തരി പോലും അവൾക്ക് നന്ദയോട് ദേഷ്യം തോന്നിയില്ല...... ആ പെണ്ണ് അനുഭവിക്കേണ്ടത് എല്ലാം കുറച്ചു നാളുകൾ കൊണ്ടു അനുഭവിച്ചു കഴിഞ്ഞു...... ഇത് അവളിൽ ഒരു പുനർജ്ജന്മം ആണ്...... സ്നേഹിക്കുന്നവർക്ക് വേണ്ടി അവളെ തിരികെ നൽകി ഈശ്വര അവളോട് കാണിച്ച നീതിയായി ഈ പുനർജ്ജന്മം ശേഷിക്കുന്നു........ നന്ദ അഭിക്ക് അരികിൽ നിൽക്കുന്ന നമിയെ ആയിരുന്നു നോക്കിയത്..... അവളുടെ കണ്ണുകളും നന്ദയിൽ ആയിരുന്നു...... ആ ചുണ്ടുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു..... കണ്ണുകൾ നിലക്കാതെ ഒഴുകി കൊണ്ടിരുന്നു................

ആ നിമിഷം നമി ഒരു സ്വപ്ന ലോകത്തു തന്നെയായിരുന്നു...... സ്വപ്നമാണ യഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ ആവാത്ത വിധം അവളെ എന്തൊക്കെയോ വലയം ചെയ്യുന്നു............. ഒരു അവസരം കൂടെ എനിക്ക് തന്നിരുന്നെങ്കിൽ നമി സ്വന്തം വാക്കുകൾ തന്നെ ഓർത്തു...... അതെ..... ഒരു അവസരം കൂടെ കിട്ടിയിരിക്കുന്നു...... തനിക്ക് മുന്നിൽ തന്റെ അരികിൽ നന്ദ.... പക്ഷെ നാവു ചലിക്കുന്നില്ല..... ശരീരം പ്രതീകരിക്കുന്നില്ല...... ആകെ ഒരു മരവിപ്പ്...... ഉള്ളിൽ അലതല്ലുന്ന സന്തോഷം വേറെ എന്തൊക്കെയോ വികാരം ഒന്നും ഒന്നും അവൾക്ക് തിരിച്ചറിയാൻ ആവുന്നില്ല..... ആ ഹൃദയം ഇപ്പൊ വളരെ വേഗത്തിലാണ് മിടിക്കുന്നത്...... ഒരു നിമിഷം ആ ഹൃദയമിടിപ്പ് നിലച്ചു പോകുമോ എന്ന് ഭയം...... നന്ദക്ക് അരികിൽ ഓടി എത്തി അവളെ മുറുകെ കെട്ടിപിടിക്കണം എന്ന് തോന്നി...... ഇനി ഒരിക്കലും ആർക്കും വിട്ടു കൊടുക്കാത്ത വിധം അവളെ തന്നോട് ചേർക്കണം എന്നുണ്ട്..... പക്ഷെ..... മനസിനൊപ്പം കാലുകൾ സഞ്ചരിക്കുന്നില്ല...... "ഡാ........." ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ആവണം അവൻ നിലത്തു നിന്നും ചാടി എഴുനേറ്റു ഹരിക്ക് അരികിലേക്ക് ഓടി അടുത്തു.......

പക്ഷെ അവനു ഹരിയുടെ അടുത്ത് പോലും എത്താൻ സാധിച്ചില്ല കൃഷ്ണ അവന്റെ നെഞ്ചിൽ നോക്കി വീണ്ടും ചവിട്ടി....... വീണ്ടും വീണ്ടും ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു........ ഒത്തിരി സമയത്തെ സഹസത്തിനു ശേഷം എഴുന്നേൽക്കാൻ ആവാതെ അവൻ അവിടെ തളർന്നു ഇരുന്നു............. കണ്ണിലെ അഗ്നിയിൽ അവനെ വെന്തുരുക്കാൻ ഹരി തയാറായിരുന്നു........ വേണമെങ്കിൽ ഈ നിമിഷം അവനെ കൊല്ലാം..... പക്ഷെ കൊല്ലില്ല...... അങ്ങനെ പെട്ടെന്നൊരു മരണം അവനു അനുവദിക്കില്ല.... അവന്റെ മരണം ഉറപ്പാണ് പതിയെ പതിയെ അവൻ മരിക്കണം...... അതിന് മുൻപ് അവൻ ഇത്രയും സമയം നടത്തിയ പ്രസംഗത്തിനൊരു മറുപടി......... അത് അനുവര്യമല്ലേ..... ആണ്..... അനുവാര്യമാണ്...... "എന്തു പറ്റി തളർന്നു പോയോ നീ.............." അവശതയോടെ നിലത്തു ഇരിക്കുന്ന രാഗുനെ നോക്കി ഹരി ചോദിച്ചു...... എത്ര അടി കൊണ്ടിട്ടും പഠിക്കാത്തത് പോലെ അവൻ ഹരിയെ പുച്ഛിച്ചു............... "ഉഫ്ഫ്ഫ്ഫ്ഫ്...... ഇതേ ഈ പുച്ഛം അത് അങ്ങനെ തന്നെ വേണം.....

ഈ പുച്ഛം ഇല്ലേ ഇപ്പൊ ഈ നിമിഷം എനിക്ക് നിന്നോട് തോന്നുന്നതും ഇതേ പുച്ഛം തന്നെയാണ്....... എന്നാലും രാഗു നിന്റെ ഓവർ കോൺഫിഡൻസ് അത് ഒന്ന് മാത്രമാ നിന്നെ ഞങ്ങളെ കൈയിൽ ഇപ്പൊ എത്തിച്ചത്........." "നീ നീ അധികം അഹങ്കാരിക്കേണ്ട ഹരി....... നിന്റെ അവസാനം അത് എന്റെ കൈ കൊണ്ടു തന്നെയാകും.......... ഇപ്പൊ നീ എന്നെ അടിച്ച ഓരോ അടിക്കും നീ വേദനിക്കുന്ന ഒരു ദിവസം വരും....." "ചേ ചേ മോശം മോശം.... ഡയലോഗ് ഒന്നും അത്രയും പവർ ഇല്ലല്ലോ.... വളരെ വളരെ മോശമായി...... " "ഡാ......." "നിർത്താട...... ഇനി നീ കേൾക്കും ഞാൻ ഞാൻ പറയും..... ഇനി വാ തുറന്നാൽ നീ അനുഭവിക്കുന്ന വേദന കുടുകയേ ഉള്ളു...... അത് ഓർത്തോ........." ഹരിയുടെ വാക്കുകൾ അവനിൽ പേടി നിറച്ചു എങ്കിലും മുഖത്തു ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് ഭാവിച്ചു ഹരിയെ നോക്കി പല്ല് കടിച്ചു അവൻ അവിടെ തന്നെ കിടന്നു..... അവന്റെ ഉള്ളിലെ പേടി മറ്റാരും അറിഞ്ഞില്ലെങ്കിലും ഹരി നന്നായി അറിഞ്ഞു.... "ഹാ നീ എവിടെ ആയിരുന്നു നിർത്തിയത്.... ശ്യോ ശ്യോ എവിടെ ആയിരുന്നു........" തലക്ക് കൈ വെച്ചു ഹരി ആലോചിക്കുന്നത് പോലെ നിന്നു..............

പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ രാഗുനെ നോക്കി..... "ഹാ കിട്ടി കിട്ടി....... പ്രത്വി മോഹൻപ്രഭാ എന്ന ഇവരെ അച്ഛനെ കൊന്നത് അല്ലെ......." "ഹരി......." അഭി അവനെ പിന്നിൽ നിന്ന് വിളിച്ചു....... അവന്റെ വിളിയുടെ അർത്ഥം മനസിലായത് പോലെ അവൻ അഭിയെ നോക്കി ഒന്ന് കണ്ണു ചിമ്മി............ "ഞാൻ ഏറ്റു എന്റെ അഭികുട്ടാ...... എനിക്ക് ഇവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..... ഇപ്പൊ നീ നല്ല വീക്ക്‌ ആ ഈ പരട്ടയെ തല്ലി നിന്റെ കൺട്ടീഷൻ ഒന്നുകൂടി വീക്ക്‌ ആകേണ്ട സൊ......." "ഓക്കേ അളിയാ........" ആ അളിയാ വിളി നമിയെ കൂടെ നോക്കി കൊണ്ടായിരുന്നു....... നമി ആണെങ്കിൽ ഇവരെ രണ്ടാളെയും മാറി മാറി നോക്കി........ ഇത്രയും സമയം ശോകം നിറഞ്ഞ ആ അന്തരീഷം മൊത്തത്തിൽ അവർ മാറ്റി എടുത്തിരിക്കുന്നു........ "ആഹാ അപ്പോൾ അളിയനും സമ്മതിച്ചു...... അപ്പോൾ എങനെ ആ തുടങ്ങുക അല്ലെ മോനെ....... ഹാ അയാളെ പ്രത്വി കൊന്നത്..... അയാളുടെ മരണം സംഭവിക്കേണ്ടത് തന്നെയായിരുന്നു....... നിങ്ങളുടെ കൂടെ കുടി എന്ന് അയാൾ സ്വന്തം കുടുംബത്തെ മറന്നുവോ.....

എന്ന് അയാൾ സ്വയം അധഃപധിച്ചുവോ അന്നേ അയാളുടെ മരണം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു...... ഇന്ന് ആ മരണത്തിൽ ആരും വേദനിക്കുന്നില്ല......" ആ വാക്കുകൾ ഹരി പറഞ്ഞു അവസാനിപ്പിച്ചത് നമിയെ നോക്കിയാണ്....... മായിച്ചു കളയാൻ ശ്രമിച്ചാലും ചില തെറ്റ് തെറ്റാല്ലാതെ ആവുന്നില്ലല്ലോ............ അന്ന് ഹരിയെ കേൾക്കാൻ നമി തയാറായിരുന്നുവെങ്കിൽ........ എന്നാൽ ഹരിയുടെ മനസ്സിൽ അതായിരുന്നില്ല...... അന്ന് ഒരുപക്ഷെ നമി തന്നെ കെട്ടിരുന്നുവെങ്കിൽ ആരെയും കാണാതെ ആ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങില്ലായിരുന്നു....... ആ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിരുന്നില്ലെങ്കിൽ പ്രത്വിയെ കാണില്ലായിരുന്നു........ അന്ന് അഭിയെ അവസാനമായി കണ്ടു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് പെട്ടന്ന് പ്രത്വി മുന്നിലേക്ക് വന്നത്....... അദ്യം അവനോട് ദേഷ്യമാണ് വന്നത്........ പക്ഷെ കരഞ്ഞു കൊണ്ടു കാലിൽ വീണ പ്രത്വിയെ നിസ്സഹായമായി നോക്കി നിൽക്കാനെ ഹരിക്ക് സാധിച്ചുള്ളൂ............. അവൻ നന്ദ അപകടത്തിൽ ആണെന്ന് പറയുമ്പോളും അവന്റെ കൂടെ ആ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് വീണ്ടും ഓടി കയറുമ്പോളും വേദിനോട് നന്ദയുടെ ജീവൻ അപകടത്തിൽ ആണെന്ന് പറയുമ്പോളും പ്രത്വി എന്തിനാ നന്ദയേ സഹായിക്കുന്നത് എന്ന് വ്യക്തമല്ലായിരുന്നു.......

അന്ന് വേദ് ആ തീ പിടിത്തത്തിൽ മരിച്ചു വീണ നിമിഷം അവിടെ നിന്ന് പ്രത്വിക്കും നന്ദക്കും അടുത്തേക്ക് പോയപ്പോളും അറിയില്ലായിരുന്നു എന്താണ് നന്ദക്ക് സംഭവിച്ചത് എന്ന് അവളെ ആരോ പിച്ചി ചിന്തി എന്ന് അല്ലാതെ...... മറ്റൊന്നും അറിയില്ലായിരുന്നു......... നന്ദയെ ജീവിതത്തിൽ തിരിച്ചു കൊണ്ടു വരാൻ സഹായിച്ചതും അവളെ അച്ഛനും അമ്മക്കും നമിയും അഭിയും അവിടെ എത്തുന്നത് വരെ കാവൽ നിന്നതും എല്ലാം പ്രത്വിയാണ്........ അവസാനം എല്ലാ കുറ്റവും ഹരിക്ക് മുന്നിൽ ഏറ്റു പറഞ്ഞു കാലു പിടിച്ച പ്രത്വിയോട് ഹരിക്ക് എന്താണ് ആ നിമിഷം തോന്നിയത് എന്ന് അവനു പോലും അറിയില്ല........ അവൻ ചെയ്തത് തെറ്റണ്..... ഒരിക്കലും തിരുത്താൻ ആവാത്ത തെറ്റ്...... ഒരു പക്ഷെ അവന്റെ ആ തെറ്റിൽ അവനെ എത്തിച്ചത് അവനു ചുറ്റും ഉള്ളവർ തന്നെയാണ്....... അനാഥത്തിന്റെ ലോകത്തു നിന്നും അവനു പടി കയറ്റിയ അവന്റെ വാസുവും അച്ഛനും ഒരു നിമിഷം കൊണ്ടു അവന്റെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി പടി ഒഴിഞ്ഞപ്പോൾ വീണ്ടും അനാഥത്തിന്റെ ആ ചളിയിൽ അവൻ അഞ്ഞു പോയിട്ടുണ്ടാകാം....

അവനെ അനാഥരാക്കിയവരോട് അത്രയും പക വന്നിട്ടുണ്ടാകാം...... ഒരിക്കലെങ്കിലും അവനെ ആരെങ്കിലും തിരുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ആവുമായിരുന്നില്ല...... എത്രയൊക്കെ പറഞ്ഞാലും അവന്റെ ഉള്ളിലെ ശരിയെ തിരിച്ചറിഞ്ഞാലും ചെയ്തു പോയ തെറ്റ് തെറ്റാല്ലാതെ ആവില്ല....... ഒരു പക്ഷെ നന്ദക്ക് പകരം അന്ന് നമി ആയിരുന്നുവെങ്കിൽ...... നന്ദ തനിക്ക് അനിയത്തിയാണ്...... നമി പ്രണയവും....... ഒരിക്കലും അങ്ങനെ ഒരു താരതമ്യം നടക്കില്ല........ കുറച്ചു ദിവസം ഹരി പ്രത്വിയോട് ഒന്നും തന്നെ സംസാരിച്ചില്ല...... എങ്കിലും നന്ദയുടെ എല്ലാം കാര്യവും ഓടി നടന്നു ചെയ്തത് എല്ലാം അവനായിരുന്നു.... അവളിൽ ഉണ്ടാകുന്ന ഓരോ മാറ്റത്തിനും അവൻ ഈശ്വരനോട്‌ നിറഞ്ഞു നന്ദി പറയുന്നത് കാണാം............. ഒരു ദിവസം അവനു ചുറ്റും ചില ചോദ്യങ്ങൾ വട്ടം തീർത്തു.......

എന്തൊക്കെ അവൾക്ക് വേണ്ടി ചെയിതു കൊടുത്താലും അവൾക്ക് നഷ്ടമായത് എല്ലാം നേടി കൊടുക്കാൻ തന്നെ കൊണ്ടാകുവോ....... തന്റെ വാസു ഇപ്പൊ തന്നെ ശപിക്കുന്നുണ്ടാകില്ലേ..... വാസു വളർത്തിയ പ്രത്വി ഇങ്ങനെ ആയിരുന്നോ...... വാസുനെ പോലെ ഒരു പെണ്ണല്ലേ നന്ദയും.... വലിയ തെറ്റല്ലേ തൻ ചെയ്തത് എന്തൊക്കെ ചെയ്തു കൊടുത്താലും......... ചോദ്യങ്ങൾ കുരുക്ക് മുറിക്കിയപ്പോൾ ആകണം പ്രത്വി സ്വയം ഒന്നും ആലോചിക്കാതെ ജീവൻ ഒടുക്കിയത് ............ അവൻ മരിക്കുന്നതിനു മുൻപ് അവൻ തന്നെയാണ് ഹരിക്ക് കൃഷ്ണയെ പരിജയപെടുത്തി കൊടുത്തത്...... അവസാനമായി അഭിയുടെ പേരിൽ ഒരു കാത്തെഴുതി അവനയച്ചു അതിന് ശേഷമാണ് സ്വയം ജീവൻ ഒടുക്കിയത്.......... എല്ലാം ഒരു ദൃശ്യം കണക്കെ അവന്റെ കണ്ണിലേക്കു തുളച്ചു കേറി....... അവനെ നോക്കി നിന്ന നമിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു വീണ്ടും രാഗുന്റെ നേരെ തിരിഞ്ഞു...... ............. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story