സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 26

Sagavinte Swantham Chembarathi

രചന: നേത്ര

 "അപ്പോൾ നീ ഇത്രയും നാൾ ചെയ്തത്തിന്റെയ് എല്ലാം ശിക്ഷ വേണ്ടേ നിനക്ക്..... ഹാ പറയടാ................ ശ്യോ ഒരു കാര്യം പറയാൻ വിട്ടു നീ ഇപ്പൊ ഇവിടെ വേദനിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം നിന്റെ തകർച്ച കാണാനാ.... അതിനുള്ള കരുക്കൾ എല്ലാം അണിയറയിൽ ഒരുങ്ങി കഴിഞ്ഞു............... ഇത്രയും നാൾ നീ ചെയ്ത് കുട്ടിയത് എല്ലാം പുറം ലോകം അറിഞ്ഞു കഴിഞ്ഞു...... വസിഷ്ഠയുടെ നാട്ടിൽ ഞങ്ങളുടെ കൂടെ നീ വരാം എന്ന് പറഞ്ഞപ്പോളെ നിന്നിൽ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ....... അവിടെ വെച്ച നിന്റെ എല്ലാ മുഖങ്ങളും ഞാൻ തിരിച്ചറിഞ്ഞത്...... ജോലിക്ക് വേണ്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന പാവപെട്ട ആളുകളെ പിടിച്ചു കൊണ്ടു പോയി അവരെ ക്രൂരമായി പണി എടുപ്പിച്ചു അവരെ കൊണ്ടു ഇനി ഒന്നിനും സാധിക്കില്ല എന്ന് അറിയുന്ന നിമിഷം അവരിൽ നിന്ന് എടുക്കാൻ കഴിയുന്ന അവയവങ്ങൾ എല്ലാം എടുത്തു ആ ശരീരത്തെ വീണ്ടും വീണ്ടും നോവിച്ചു ചിലതൊക്കെ വീട്ടുകാർക്ക് പോലും വിട്ടു കൊടുക്കാതെ നിങ്ങളെ തന്നെ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ കൊടുത്തു.....

അങ്ങനെ എന്തൊക്കെ എന്തൊക്കെ ചെയ്തു കുട്ടിയെടോ നിങ്ങൾ..... എത്ര എത്ര പാവപെട്ടവരെ ജീവൻ നീയും നിന്റെ തന്തയും ചേർന്നു ഇല്ലാതാക്കി....... ഇതൊക്കെ ഇവിടെ ഇവിടെ ഇന്ന് അവസാനിക്കും...... അവിടെ നിന്റെ തകർച്ച ആരംഭിച്ചു കഴിഞ്ഞു ഇനി ഇവിടെ നിന്റെ മരണം ഞാൻ കുറിക്കും........." നിലത്തു വീണു കിടന്ന അവനെ ഒറ്റക്ക് എടുത്തു ഉയർത്തി........ "എന്നാലും മോനെ രാഗുനാഥേ ഇവരെ ഇങ്ങോട്ട് കൊണ്ടു വരുമ്പോൾ ഉള്ള ആളുകളെ എല്ലാം പറഞ്ഞു വിട്ടു ഇവിടെ ഒറ്റക്ക് നിൽക്കാൻ തീരുമാനിച്ച നിന്റെ ധൈര്യം സമ്മതിക്കണം....." "നിനക്ക് ഞാൻ ഒറ്റക്ക് മതി....." "ഇത്രയൊക്കെ ആയിട്ടും ഡയലോഗ് അത് മാസ്സ് അല്ലാതെ ഒരു കളി ഇല്ല അല്ലെ....." അത്രയും സമയം പിടിച്ചു നിന്ന ദേഷ്യം എല്ലാം ഹരി അവനെ തല്ലി തീർത്തു.......... മറ്റാരെയും അടുത്ത് വരാൻ സമ്മതിക്കാതെ അവനെ വീണ്ടും വീണ്ടും അടിച്ചു ദേഷ്യം തീർത്തു കൊണ്ടിരുന്നു.......

"ഡാ ഹരി മതി......" അഭി അവനെ തടയാൻ ശ്രമിച്ചു................. കുറച്ചു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു ഹരി സ്വയം ശാന്തമായി..... ഇനി രാഗുനെ കൊണ്ടു ഒരടി നീങ്ങാൻ ആവാത്ത വിധം അവൻ തളർന്നു............. അവൻ നിലത്തേക്ക് ഊർന്നു വീണു........ ഹരി അവരെ എല്ലാവരെയും നോക്കി......... "കൃഷ്ണ നീ ഇവരെ എല്ലാവരെയും കൊണ്ടു ഇവിടെ നിന്ന് പൊട്....." "ഹരി നീ എന്താ ഈ പറയുന്നത്..... ഇവനെ നമ്മൾക്ക് നിയമത്തിനു വിട്ടു കൊടുക്കാം......" "ഇല്ല അഭി...... ഇവനെ നിയമത്തിനു വിട്ടു കൊടുക്കില്ല ഞാൻ...... ഇവന്റെ അവസാന ശ്വാസവും നിലാകുന്നത് എനിക്ക് അറിയണം.... അതും എന്റെ കൈ കൊണ്ടു......." "നീ എന്തൊക്കെ ആ ഹരി ഈ പറയുന്നത്...... വേണ്ട അത് വേണ്ട............ ഇവനെ നമ്മൾക്ക് നിയമത്തിനു വിട്ടു കൊടുക്കടാ......" "പ്ലീസ് അഭി...... എനിക്ക് കൊല്ലണം ഇവനെ........" അഭി എത്ര പറഞ്ഞിട്ടും ഹരിയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായില്ല........

"ഹരിയേട്ടാ........" വീണ്ടും വീണ്ടും ഹരിയെ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോളാണ് നമി ഹരിക്ക് മുന്നിൽ വന്നു നിന്നത്....... അവളെ ചേർത്ത് പിടിച്ചു കൊണ്ടു നന്ദയും ഉണ്ടായിരുന്നു........ ഒരു നിമിഷം ആ പഴയ നന്ദയും നമിയും ആണ് അവരെന്ന് തോന്നി പോയി....... നമിയുടെ തോളിൽ കൈ ഇട്ടു ചേർന്നു നടന്നിരുന്ന അവളുടെ മാത്രം നന്ദ......... ജീവനും ജീവിതവും അവൾക്കായി പകുത്തു നൽകാൻ പോലും ഒരുക്കമായ അവളുടെ ആത്മാ മിത്രം....... ഹരിയും അഭിയും അവരെ നോക്കി നിന്നു പോയി...... അത്രയും പ്രിയപ്പെട്ട നിമിഷമായി അത് ഹൃദയത്തിൽ കോർത്തിട്ട് കഴിഞ്ഞിരുന്നു........ ഒരുപാട് ആഗ്രഹിച്ച മുഹൃർത്ഥം അല്ലെ അത്.......... "ഹരിയേട്ടാ...... ഇയാളെ ഇയാളെ നിയമത്തിനു വിട്ടു കൊടുത്തൂടെ................." കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം വീണ്ടും ഇല്ല എന്ന് തന്നെയായിരുന്നു അവന്റെ മറുപടി...........

"പ്ലീസ് ഹരിയേട്ടാ...... എനിക്ക് വേണ്ടി......... ഇനിയും ഹരിയേട്ടനെ പിരിയാൻ വയ്യ..... അവനെ ആ കൈ കൊണ്ടു ഇല്ലാതാകുമ്പോൾ തകരുന്നത് ഏട്ടന്റെ ജീവിതം അല്ലെ......" "നമി...... നീ എങ്കിലും എന്നെ മനസിലാക്കണം..... ഇവനെ ഇവനെ എന്റെ കൈ കൊണ്ടു തീർക്കാൻ ആ ഇത്രയും നാൾ ഞാൻ കാത്തിരുന്നത്......... നിന്നിൽ നിന്ന് പോലും ഞാൻ അകന്നു നിന്നത്................" "ഹരിയേട്ടാ......" "ഇല്ല നന്ദ എന്തൊക്കെ വന്നാലും ഇവനെ ഞാൻ നിയമത്തിനു വിട്ടു കൊടുത്തു മാറി നിൽക്കില്ല..... ഇവനെ എന്റെ കൈ കൊണ്ടു തീർത്തു ജയിലിൽ പോകുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു....." വീണ്ടും നിലത്തു വീണു കിടക്കുന്ന രാഗുന്റെ അടുത്തേക്ക് ഹരി നടന്നു............ "സഖാവെ........." മുന്നോട്ട് വെച്ച കാലുകൾ പെട്ടന്ന് നിശ്ചലമായി..... ഹരിയുടെ കാതിൽ അവന്റെ ചെമ്പരത്തിയുടെ സഖാവെ വിളിയിൽ കുരുങ്ങി കിടന്നു...... ലക്ഷ്യം മാറന്നു പോകുന്നു..... അവളെ ചേർത്ത് പിടിക്കാൻ ഉള്ളു വെമ്പുന്നു...... ഇനിയും അവളെ പിരിയാൻ വയ്യ എന്നത് പോലെ മനസ് അവനോട് തന്നെ കലഹിക്കുന്നു ........... ഹരി നമിയെ നോക്കി.....

.. "എന്നെ എന്നെ വിട്ടു സഖാവിനു ഇനിയും പോകാൻ ആകുവോ......." "നമി ഞാൻ........" "പറ സഖാവെ...... ഇനിയും എന്നെ വേണ്ട എന്നാണോ..... എന്നെ വേണ്ടേ സഖാവിനു...... എന്നെ ഇഷ്ട്ടല്ലേ ഇപ്പോളും......." "നമി......." "ഇനിയും എനിക്ക് വയ്യ സഖാവെ............... ഈ നിമിഷം എന്നിൽ സഖാവിനോടുള്ള സ്വാർത്ഥത മാത്രമേ ഉള്ളു......... എനിക്ക് ഇനിയും പിരിയാൻ വയ്യ...... ഒരുപാട് ഒരുപാട് നാളായില്ലേ സഖാവെ....... ഇനിയും ഇനിയും എന്നിൽ നിന്ന് അകലാൻ ആണെങ്കിൽ പോകുമ്പോൾ എന്റെ ജീവൻ കൂടെ കൊണ്ടു പൊയ്ക്കോ.....സഖാവില്ലാതെ ഇനി ഇനി ഞാൻ ഇല്ല........" "ചെമ്പരത്തി.........." അത്രയും നേരം നമി എന്ന് വിളിച്ച നാവിൽ നിന്നും ഏറെ കേൾക്കാൻ കൊതിച്ച ചെമ്പരത്തി എന്ന നാമം കേട്ടപ്പോൾ ആ കണ്ണുനീർ നിറഞ്ഞ കണ്ണുകൾ ഒന്ന് വിടർന്നു...... അത് കണ്ടു നിന്നവരുടെ എല്ലാം ചൊടിയിൽ ഒരു പുഞ്ചിരി സ്ഥാനം നേടി.......

എല്ലാവരും അവരിൽ നിന്ന് ഇത്തിരി മാറി നിന്നു...... ഒറ്റക്ക് വിടുകയാണ്............ ഇത്തിരി നേരം............ സഖാവിലേക്കുള്ള അവന്റെ ചെമ്പരത്തിയുടെ യാത്രയാണിത്...... ആ നിമിഷം അവർക്ക് മാത്രം സ്വന്തമാണ്..... അഭിക്ക് നടക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു..... അവന്റെ കാലുകൾ ഇടറി.....പെട്ടന്നായിരുന്നു അവനെ സൈഡിൽ നിന്നും ആരോ താങ്ങി നിർത്തിയത്............തല ഉയർത്തി അവൻ ആ ആളെ നോക്കി...... നന്ദ ആ കണ്ണുകളിൽ നോക്കി അവൻ പതുക്കെ ഉരുവിട്ടു...... അവളും അവന്റെ കണ്ണുകളിൽ അടിമപെട്ട് പോകുന്നത് പോലെ....... ആ കൈകൾ അവനിൽ മുറുക്കി.......... അവൾ അവനെ നോക്കി ഒന്ന് കണ്ണുചിമ്മി......... "നന്ദ......." "എന്നെ ജീവിതത്തിലേക്ക് കൂട്ടാൻ ആണെങ്കിൽ ഞാൻ അതിന് യോഗ്യ ആണോ അഭിയേട്ടാ......." അവൻ പറയാൻ പോകുന്നത് എന്താ എന്ന് മനസിലാക്കിയത് പോലെ അവൾ അവനു നേരെ ചോദ്യം ഉയർത്തി..... അവന്റെ ഉത്തരം മൗനമായിരുന്നു............... അവളിൽ നിന്ന് കണ്ണുകൾ മാറ്റി അവൻ മുന്നോട്ട് നോക്കി....... അവനിൽ നിന്ന് ഒരു ഉത്തരം ലഭിക്കാത്തത് കൊണ്ടാകാം അവളിൽ എന്തോ നോവ്.......

അവന്റെ കൈയിൽ നിന്ന് കൈകൾ മോചിപ്പിച്ചു അവൾ മുന്നോട്ടേക്ക് നടന്നു....... പെട്ടന്നണ് അഭി അവളെ ചുമരിൽ ചേർത്ത് നിർത്തിയത്.... അവനിൽ നിന്ന് അങ്ങനെ ഒന്നും അവൾ നിനച്ചത് പോലുമില്ല..... ആ കണ്ണുകളിലെ പ്രണയത്തിൽ അവൾ സ്വയം മറന്നു.......... ഇനിയൊരു ചോദ്യമോ ഉത്തരമോ നമുക്കിടയിൽ ഇല്ല നന്ദ....... ഞാൻ പ്രണയിച്ചത് നന്ദയേ ആണ്..... ഞാൻ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതും ഈ നന്ദയേ തന്നെയാണ്...... എനിക്ക് അറിയാവുന്ന ആ പഴയ നന്ദ മാത്രമായാൽ മതി നീ..... വേറെ ഒന്നും എനിക്ക് അറിയണ്ട..... വേറെ ഒന്നും എനിക്ക് കേൾക്കുകയും വേണ്ട.................. ഇനി എന്നിൽ നിന്നോ എന്റെ പ്രണയത്തിൽ നിന്നോ ഒരു മടങ്ങി പോക്ക് നിനക്ക് സാധ്യമല്ല.............. ഈ കണ്ണിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന വേദന എനിക്ക് കാണണ്ട..... സ്വയം യോഗ്യത അളക്കുന്ന നന്ദയെ നീ ഇവിടെ ഉപേക്ഷിക്കുന്നു......

ഇനി നീ അഭിയുടെ നന്ദയാണ്....... അഭിമന്യുന്റെ പ്രണയത്തിന്റെ ഒരേ ഒരു അവകാശി........... അത്രയും പറഞ്ഞത് ആ പിടക്കുന്ന കണ്ണുകളിൽ നോക്കി തന്നെയായിരുന്നു...... അവന്റെ വാക്കുകൾ വന്നു പതിച്ചത് നന്ദയുടെ ഹൃദയത്തിൽ ആയിരുന്നു..... അവൾ അവന്റെ കണ്ണിൽ മാത്രം ലയിച്ചു ചേർന്നു...... കാലുകൾ ഉയർത്തി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു....... നേരെ നിൽക്കാൻ നിന്ന നന്ദയെ അഭി ചേർത്ത് നിർത്തി ആ മുക്കിൻ തുമ്പിൽ മൃദുവായി ചുംബിച്ചു........ പ്രണയവും പ്രണാനും പകുത്തു നൽകിയാ അവരുടെ ആദ്യ ചുംബനം.......... അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോൾ അവൾ അവന്റെ മാത്രം നന്ദയായിരുന്നു...... മറ്റൊന്നും മനസ്സിൽ ഇല്ലാതെ........ ഇടക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കിയാ നന്ദയെ അഭി ചേർത്ത് പിടിച്ചു കൂടുതൽ ശക്തിയിൽ..... "ഇനി എങ്കിലും ആ കാത്തിരിപ്പ് പൂർണമാകട്ടെ നന്ദ..... ചെമ്പരത്തി അവന്റെ സഖാവിലെക്ക് പ്രണയമായി നിറയട്ടെ...... അവിടെ നമ്മുടെ ആവിശ്യമില്ല......." അത്രയും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കൊണ്ടു തന്നെ അവൻ നടന്നു....... __________

അവരൊക്കെ പുറത്തു പോയത് ഇരുവരും അറിഞ്ഞുവെങ്കിലും ആ മിഴികൾ പരസ്പരം കൊരുത്തു തന്നെയായിരുന്നു....... ചെമ്പരത്തി...... ചെമ്പരത്തി...... ആ നാദം മാത്രം അവളിൽ അലയടിച്ചു..... അവന്റെ കണ്ണിലെ പ്രണയം ഇനിയെങ്കിലും ഒരു തടസമില്ലാതെ തന്നിലേക്ക് ഒഴുകാൻ അവളിൽ ആശ നിറഞ്ഞു...... "സഖാവെ " അവന്റെ കണ്ണുകളിൽ നോക്കി ഒരിക്കെ കൂടെ അവൾ വിളിച്ചു...... അത്രയും മതിയായിരുന്നു അവനു.... ഇരു കൈയും വിടർത്തി അവളെ അവനിലേക്ക് സ്വാഗതം ചെയ്തു...... അവന്റെ ചുണ്ടിൽ വിരിഞ്ഞ ആ പുഞ്ചിരിയും വിടർന്ന കണ്ണുകളും കാണെ അവൾ അവനിലേക്ക് പതിയെ ചുവടുകൾ വെച്ചു..... സന്തോഷത്തിന്റെ ഉചിയിൽ ആയിരുന്നു അവൾ അവനിലേക്കുള്ള ചുവടുകൾക്കുടെ വേഗത കുടി..... അവൾ അവന്റെ നെഞ്ചിലേക്ക് എത്രയും പെട്ടന്ന് ഓടി അടുക്കാൻ ദൃതി കൂട്ടുകയായിരുന്നു.......... .

അവനിലേക്ക് ചേരാൻ കൊതിക്കുന്ന ഹൃദയത്തെ പിടിച്ചു നിർത്താൻ അവൾക്കയില്ല....... പെട്ടന്നാണ് അവളുടെ കണ്ണുകൾ മറ്റൊന്നിൽ തറച്ചു നിന്നത്.... പക്ഷെ ആ കാലുകൾ നിശ്ചലമായില്ല അവനിലേക്ക് വേഗത്തിൽ തന്നെ ഓടി അടുത്തു..... ആ നെഞ്ചിലേക്ക് കൂടുതൽ ചേർന്നു നിന്നു..... അവളെ അവൻ എടുത്തു ഉയർത്തി പെട്ടന്ന് ഒന്ന് കറങ്ങി തിരിഞ്ഞു...... അവൻ എടുത്തു ഉയർത്തിയില്ലെങ്കിലും ആ സ്ഥാനമാറ്റം അവളിലും നിശയമായിരുന്നു....... ആ കണ്ണിൽ അവൻ പ്രണയത്തോടെ നോക്കി................ "ചെമ്പരത്തി........" "സഖാ..... വേ........ ആഹ്ഹ്ഹ്ഹ്ഹ്ഹ്........ " അവന്റെ കണ്ണുകൾ പിടഞ്ഞു.... കൈയിലേക്ക് നനവ് പടർന്നു..................... നമി അവന്റെ കൈയിലേക്ക് ഒരു പുഷ്പം പോലെ വാടി വീഴൻ തുടങ്ങി........ ഒരു കൈയാൽ അവളെ ചേർത്ത് പിടിച്ചു അവൻ മുന്നിലേക്ക് നോക്കി....... കൈയിലെ കത്തിയിൽ മുറുകെ പിടിച്ചു ഒരു വിജയി ഭവത്തോടെ അവരെ നോക്കുന്ന രാഗു..... സഖ.... സഖാവെ....... ഇടറുന്ന ശബ്ദതാൽ നമി അവനെ ഒരിക്കെ കൂടെ വിളിച്ചു....... ഹരി അവളെ ചേർത്ത് പിടിച്ചു.....

അവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു...... വീണ്ടും അവരിലേക്ക് അടുക്കാൻ നോക്കിയാ രാഗുനെ കാലു കൊണ്ടു ചവിട്ടി ഹരി നമിയെ കൈയിൽ കോരി എടുത്തു.......... ചവിട്ടു കൊണ്ട രാഗു നിലത്തേക്ക് തെറിച്ചു വീണു.... അവനിൽ നിന്ന് കത്തി മറ്റൊരു ദിശയിലേക്ക് മാറി വീണു...... നമിയുടെ കൈ ഹരിയുടെ ഷിർട്ടിൽ മുറുകെ പിടിച്ചു....... ഹരി നമിയെ ഒന്ന് നോക്കി.... അവളെ വേദന അവനിൽ വീണ്ടും വീണ്ടും തളർച്ച പോലെ നിറയുന്നു..... അവളെ കൈയിൽ എടുത്തു അവൻ മുന്നോട്ട് നടക്കുമ്പോൾ സ്വയം എന്തൊക്കെയോ ചോദിച്ചു കൊണ്ടിരിന്നു...... ഇടറി പോകുന്നുണ്ടായിരുന്നു ആ കാലടികൾ...... എങ്കിലും വീയില്ല അവൻ...... വേദന കൊണ്ടു നമി പുളഞ്ഞു........ "എന്താ.... എന്തിനാ ചെമ്പരത്തി.... ഞാൻ.... ഞാൻ പറഞ്ഞത് അല്ലെ............. അവനെ അവനെ ഞാൻ കൊല്ലാം എന്ന്...... എന്തിനാ എന്നെ... എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചേ..........." "എ.... എനി..... ക്ക് സഖാവില്ലാതെ.... പറ്റണില്ല സഖാവെ.... ഇ.... നിയും എന്നെ...... എന്നെ വിട്ടു പോകല്ലേ....... " "ചെമ്പരത്തി....."

"വേദ...... വേദനിക്കുന്നു..... വേദനിക്കുന്നു സഖാവെ.... എനിക്ക്..... എനി.... ക്ക് സഖാവില്ലാതെ.... പറ്റില്ല.... ഇനി..... ഞാ... ൻ മരിച്ചു.... പോകുവോ സ.... സഖാവെ......" കരച്ചിലിനും വേദനക്കും ഫലമായി അവളുടെ ശബ്ദം നന്നേ ഇടറുന്നുണ്ടായിരുന്നു.... അവളിലെ വേദന എനിക്ക് തന്നിരുന്നെങ്കിൽ എന്ന് ഹരി ആശിച്ചു..... കണ്ടു നിൽക്കാൻ ആവുന്നില്ല.... "ഇല്ല ഇല്ല നിനക്ക് നിനക്ക് ഒന്നും സംഭവിക്കില്ല..... ഞാൻ.... എന്നെ വിശ്വാസം ഇല്ലേ പെണ്ണെ നിനക്ക്................" "എന്നെ.... ക്കൾ......" ഹരി നമിയെ കൊണ്ടു വേഗം മുന്നോട്ടേക്ക് നടന്നു..... പെട്ടന്നാണ് എന്തോ ഭാരമുള്ള വസ്തു ഹരിയുടെ തലയിൽ പതിഞ്ഞത്....... "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്......." അവൻ ഒന്ന് പിടഞ്ഞു പോയി..................... കാലൊന്നു ഇടറി.......... കൈയിൽ നിന്നു നമിയെ അവൻ വിട്ടില്ല..... ഒന്നുകൂടി മുറുക്കെ പിടിച്ചു........ പിന്നോട്ട് നോക്കാതെ വീണ്ടും മുന്നോട്ട് നടക്കാൻ ശ്രമിച്ചതും വീണ്ടും അവന്റെ തലയിൽ ശക്തിയായി പ്രഹാരമേറ്റു..... ഇത്തവണ ആ കാലൊന്നു ഇടറി.... അവൻ നിലത്തേക്ക് ഇരുന്നു പോയി.... അപ്പോളും നമി അവന്റെ കൈയിൽ സുരക്ഷിതയായിരുന്നു....... നെറ്റിയിലുടെ രക്തം ഒലിച്ചിറങ്ങി................. ഇല്ല ഇല്ല.... തളരില്ല...... വീണ്ടും എഴുന്നേൽക്കാൻ ഒരു ശ്രമം.......... പക്ഷെ സാധിച്ചില്ല...... "സഖാവെ....."

നമി അവനെ വേദനയോടെ വിളിച്ചു........... അവന്റെ കൈയിൽ നിന്ന് നിലത്തേക്ക് ഇറങ്ങാൻ ശ്രമം നടത്തി........ പക്ഷെ അവൻ അവളെ സമ്മതിച്ചില്ല..... ഒന്നുകൂടി ചേർത്ത് പിടിച്ചു....... "വേണ്ട.... വേണ്ട സഖാവെ......" വേദനയോടെ അവൾ ആ കണ്ണുകളിൽ നോക്കി...... "ആഹാ..... ഹരൻ മഹാദേവ് തളർന്നോ......." പിന്നിൽ നിന്ന് ഉയർന്നു വന്ന ശബ്ദത്തിന്റെ ഉടമ രാഗു അല്ലെന്ന് ഹരി തിരിച്ചറിഞ്ഞു..... അവൻ പതിയെ തല പിന്നിലേക്ക് ചരിച്ചു.... അപ്പോളും ഏറെ പരിചിതമായ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ ഞെട്ടലിൽ ആയിരുന്നു നമി.... അവളുടെ ഉള്ളിലുടെ ഒരു തരിപ്പ് കേറി........ ചതി....... തിരിഞ്ഞു നോക്കിയ ഹരിയുടെ നാവിൽ നിന്നും അതെ സമയം നമിയുടെ നാവിൽ നിന്നും ഒരേ പോലെ ആ നാമം പുറത്തു വന്നു....... ഏറെ വേദനയോടെ...... മാനവ്!!!!!!!!!! ...... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story