സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 27

Sagavinte Swantham Chembarathi

രചന: നേത്ര

തിരിഞ്ഞു നോക്കിയ ഹരിയുടെ നാവിൽ നിന്നും അതെ സമയം നമിയുടെ നാവിൽ നിന്നും ഒരേ പോലെ ആ നാമം പുറത്തു വന്നു....... ഏറെ വേദനയോടെ...... മാനവ്!!!!!!!!!! "ഹഹഹഹ്ഹ.... എന്താ ഷോക്ക് ആയി പോയോ......" അപ്പോളും ആ ഞെട്ടൽ അവരിൽ നിന്ന് മാറിയില്ല..... ഇങ്ങനെ ഒന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല......... കൂടെ ഉണ്ടായിരുന്നവന്റെ മാറ്റം അവൾ അറിഞ്ഞില്ല..... ഇത്രയും സമയം അങ്ങനെയൊരാൾ കൂടെ ഉണ്ടായിരുന്നു എന്ന് പോലും അവർ മറന്നിരുന്നു............... ചതിയാണ്....... "എന്തു പറ്റി.... എന്റെ ഇങ്ങനെയൊരു മുഖം തീരെ പ്രതീക്ഷിച്ചില്ല അല്ലെ............... ശ്യോ.... കഷ്ട്ടായി പോയി........ ഇതേ ഈ കിടക്കുന്നവനുമായി എനിക്ക് ചെറിയയൊരു ബന്ധം ഉണ്ട്..... രക്തബന്ധം ഒന്നുമല്ല..... എന്റെ ആത്മ മിത്രമാണ്.... കൂടാതെ ഞാൻ ഇവന്റെ ബിസിനസ് പാർട്ണർ ഉം......." "ഡാ......." "ഹാ..... നിർത്തേടോ.... ഇത്രയും സമയം നിങ്ങൾ പ്രസംഗിചില്ലേ അപ്പോൾ ഞാൻ മിണ്ടാതെ നിന്നില്ലേ ഇനി തൻ കേൾക്കേടോ....." "നിന്നെ ഞാൻ......."

"ചവാൻ കിടക്കുമ്പോളും അവന്റെ ശുര്യം തീർന്നില്ല അല്ലെ......" അത് പറഞ്ഞു മാനവ് വീണ്ടും ഹരിയെ അടിക്കാൻ വന്നു..... "മാനവ്......" നമി അവന്റെ മുഖത്തു നോക്കി ദയനീയമായി വിളിച്ചു....... ആ വിളിയിൽ അവനൊന്നു സ്റ്റക്ക് ആയി...... ചെവിയിൽ കൈ വെച്ചു അമർത്തി....... "വേണ്ട വേണ്ട നീ എന്നെ അങ്ങനെ വിളിക്കരുത് അഷ്ടമി..... നീ എന്നെ അങ്ങനെ വിളിക്കരുത്...... " ഭ്രാന്തനെ പോലെ സ്വന്തം മുടി ഇഴകൾ കൊരുത്തു പിടിച്ചു കൊണ്ടു അവൻ അലറി....... ആ ശബ്ദം ആ മുറിയിൽ മാത്രം താങ്ങി നിന്നു....... പുറമെ അവരെ കാത്തു കാറിൽ ചാരി നിന്ന അഞ്ചുപേരും ഇതൊന്നും അറിഞ്ഞില്ല.... അവരുടെ കൂടെ ഉണ്ടായിരുന്ന മാനവ്ന്റെ അഭാവവും അവർ അറിഞ്ഞില്ല.... അതോ മറന്നത് ആണോ....... മാനവ് ഹരിയുടെ അടുത്ത് മുട്ടു കുത്തി ഇരുന്നു.... അവൻ ചേർത്തു പിടിച്ചിരിക്കുന്ന നമിയെ നോക്കി..................

"നിനക്ക്..... നിനക്ക് അറിയാവോ അറിയാവോ ഡി എനിക്ക് എന്തു ഇഷ്ട്ടമായിരുന്നു നിന്നെ എന്ന്..... നീ നീ അറിയില്ല..... നിന്റെ കണ്ണിൽ നിന്റെ മനസ്സിൽ ഇവൻ മാത്രമല്ലേ ഉള്ളു................ നിന്നിലേക്ക് എന്നെ എത്തിച്ചത് ഇതേ ഈ രാഗു ആ പക്ഷെ അവൻ പറഞ്ഞില്ല നിന്റെ മനസ് മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന്.... അന്ന് നിന്റെ നാവിൽ നിന്ന് നീ മറ്റൊരാളെ മനസൽ വരിച്ചതാണെന്ന് അറിഞ്ഞപ്പോൾ വിട്ടു വിട്ടു കൊടുക്കാൻ തന്നെയാ ഞാൻ തീരുമാനിച്ചത്..... പക്ഷെ പക്ഷെ ഞാൻ ഞാൻ എന്തിനു വിട്ടു കൊടുക്കണം.... ങേ ഹേ ഹേ പറ പറ..... എന്തിനു വിട്ടു കൊടുക്കണം............ അങ്ങനെ നിന്നെ സ്വന്തമാക്കണം എന്നത് എന്റെ ഭ്രാന്തായി........ ഇല്ല നിന്നെ ഞാൻ ഇവന് വിട്ടു കൊടുക്കും.... ഇല്ല വിട്ടു കൊടുക്കാൻ ഞാൻ ഞാൻ സമ്മതിക്കില്ല......." ഒരേ തവണ രണ്ടു വാക്കുകൾ ഒരുപാട് തവണ അവൻ മാറ്റി പറഞ്ഞു കൊണ്ടിരുന്നു...... ശരിക്കും ഒരു ഭ്രാന്തനെ പോലെ........ അവന്റെ അവസ്ഥ കണ്ടു നമി അവനെ തന്നെ നോക്കുക അല്ലാതെ മറ്റൊന്നും പറഞ്ഞില്ല....... ഹരിയുടെ കൈ അവളിൽ മുറുകുന്നുണ്ടായിരുന്നു.....

അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ മാനവിനെ നോക്കി..... അവന്റെ കണ്ണിലെ പൈശചിക്കത അവളെ പേടിപ്പിച്ചു....... വേദന പോലും ആ നിമിഷം മറന്നു...... "ഡി........ നീ എന്താ എന്തിനാ അവനോട് ചേർന്നു ഇരിക്കുന്നത്..... വേണ്ട വേണ്ട അവൻ നിനക്ക് വേണ്ട.... എല്ലാം എല്ലാം നിർത്തം ഞാൻ പക്ഷെ പക്ഷെ എനിക്ക് എനിക്ക് നിന്നെ വേണം................ ഈ രാഗുന്റെ കൂടെ കുടി എല്ലാത്തിനും ഞാനും ഉണ്ടായിരുന്നു..... പക്ഷെ നിനക്ക് വേണ്ടി നിനക്ക് മാത്രം വേണ്ടി ഞാൻ മാറാം......... നിന്നെ നിന്നെ ഈ മാനവിന് വേണം....... നീ എന്റെത...." ഹരിയിൽ നിന്ന് അവൻ നമിയെ വലിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു..... എന്നാൽ ഹരിയിൽ നിന്ന് അവളെ അടർത്തി മാറ്റുക എന്നത് സംഭവ്യാമായിരുന്നില്ല....... ദേഷ്യം ഉചിയിൽ എത്തി അവൻ ഹരിയുടെ നെഞ്ചിൽ ചവിട്ടി...... ഹരിക്കൊപ്പം നമിയും നിലത്തേക്ക് വീണു........

ആ നിമിഷം തന്നെ അവൻ അവളെ അവനിൽ നിന്ന് പിടിച്ചു വലിച്ചു....... ഡാ............... അവനെ തടയാൻ വന്ന ഹരിയെ വീണ്ടും നെഞ്ചിൽ ചവിട്ടി വീഴത്തി............... നമിയെ അവളുടെ കൈ പിടിച്ചു വലിച്ചു നിലത്തുടെ വലിച്ചിയച്ചു കൊണ്ടു ഒരു തുണിന് അരികിൽ ഇരുത്തി അവൻ.......... വേദന കൊണ്ടു അവൾ പുളയുന്നുണ്ടായിരുന്നു......... അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച നമിയെ കൊണ്ടു സാധിചില്ല..... വേദന അവളെ തളർത്തുന്നു....... അവൻ അവളെ അവിടെ ഇരുത്തി ഹരിക്ക് അരികിൽ ചെന്നു നിന്നു............... തലയിലെ പെരുപ്പ് ശരീരത്തിലാകെ വ്യാപിച്ചത് കൊണ്ടാകാം ഹരിക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ല ........ ആ അവസ്ഥയിൽ കിടക്കുന്ന ഹരിയെ അവൻ വീണ്ടും വീണ്ടും തല്ലി..... തിരിച്ചു തല്ലാൻ ഉള്ള അവസരങ്ങൾ എല്ലാം വേദനയാൽ തടയപെട്ടു...... ഇല്ല ഇല്ല...... തളരില്ല...... അത് തന്നെ സ്വയം പറഞ്ഞു കൊണ്ടിരുന്നു........ ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്........... അവിടെയാകെ മാനവിന്റെ വേദന നിറഞ്ഞ ശബ്ദം ഉയർന്നു..... ഹരി ഞെട്ടി തല ഉയർത്തി അവനെ നോക്കി........

അപ്പോളേക്കും അവൻ തളർന്നു കൊണ്ടു നിലത്തേക്ക് വീണിരുന്നു........ ഡി............... അവിടെക്ക് ഉള്ള ശക്തി എല്ലാം എടുത്തു എങനെയോ ഓടി വന്ന രാഗുന്റെ വയറിലും കത്തി മുന ഉയർന്നു താണു...... മൂന്നു പ്രാവശ്യം........... നിമിഷനേരം കൊണ്ടു അവനും നിലത്തേക്ക് വീണു..... ഇരു ശരീരവും നിലത്തു നിന്നു ഒന്ന് പിടഞ്ഞു.................... പതിയെ ആ പിടച്ചിൽ ശാന്തമായി തുടങ്ങി..... കുറച്ചു നിമിഷങ്ങൾ കൊണ്ടു ആ ശരീരങ്ങൾ നിശ്ചലമായി........ കൈയിലെ കത്തിയിൽ നോക്കി നമി ഒന്ന് അലറി......... ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.......... അപ്പോളും ഹരി അവിടെ കണ്ട കാഴ്ചയിൽ വിറച്ചു ഇരിക്കുകയായിരുന്നു........ ആ കത്തിയിലെ രക്തം അവളുടെ കൈ ആകെ പടർന്നു.... ആ കൈ കൊണ്ടു മുഖം തുടച്ചതു കൊണ്ടു ആ മുഖത്തും രക്തം പടർന്നു.......... അവൾ നിലത്തു ഇരുന്നു....... "ചെമ്പരത്തി......." ആ ശബ്ദത്തിൽ ദയനിയത നിറഞ്ഞു നിന്നിരുന്നു......

ഒരിക്കലും ആ കൈകളിൽ രക്തം പുരളരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു....... "ഞാൻ..... ഞാൻ കൊന്നു സഖാവെ.......... ഞാൻ കൊന്നു.... സഖാവ്‌ പറഞ്ഞതാ ശരി അവരെ നിയമത്തിനു വിട്ടു കൊടുക്കണ്ട................. അതാ അതാ ഞാൻ അവരെ കൊന്നു......" ആ വാക്കുകൾ എല്ലാം ഇടരുന്നുണ്ടെങ്കിലും എന്തോ ഒരു ശക്തി ഉണ്ടായിരുന്നു ആ ശബ്ദത്തിനു.... വരാൻ ഇരിക്കുന്ന എന്തോ അറിഞ്ഞത് പോലെ.... എന്തു സംഭവിക്കരുത് എന്ന് നിനച്ചുവോ അത് തന്നെ സംഭവിച്ചിരിക്കുന്നു......... ശത്രുക്കളുടെ പതനം ചെമ്പരത്തിയാൽ നിർവഹിക്കപ്പെട്ടിരിക്കുന്നു....... പെട്ടന്നണ് അവിടെക്ക് പോലീസ് കടന്നു വന്നത്...... പോലീസ്ന്റെ കൂടെ ഉണ്ടായിരുന്ന അഭി ഒരു നിമിഷം തറഞ്ഞു നിന്നു..... കൈയിൽ കത്തിയുമായി നമി ....... ആ മുഖമാകെ രക്തം....... പിന്നെ എല്ലാം പെട്ടന്നയിരുന്നു.......

നമിയെയും ഹരിയെയും ഹോസ്പിറ്റലിൽ എത്തിച്ചു.... മാനവിന്റെയും രാഗുന്റെയും മരണം സ്ഥിതീകരിച്ചു...... എന്നന്നേക്കുമായി ശത്രുക്കൾ ഒഴിഞ്ഞു പോയിരിക്കുന്നു...... പക്ഷെ........ ഹോസ്പിറ്റലിൽ നിന്ന് കൈയിൽ വിലങ്ങുമായി നമി ഒരു യാത്രക്ക് തയാറാവേണ്ടി വന്നിരിക്കുന്നു...................... ആ വിലങ്ങുകൾ അവളെ പോലെ നിസ്സഹായമായിരുന്നു........ കൈയിൽ വിലങ്ങുമായി യാത്രയക്കുമ്പോൾ നമി ഹരിയോട് മാത്രം ഒന്നും മിണ്ടിയില്ല..... എല്ലാവരെയും കണ്ണുനീർ അവൾ കണ്ണടച്ച് സ്വീകരിച്ചു....... അവസാനമായി ജീപ്പിൽ ഇരിക്കുമ്പോൾ നമി ഹരിയെ നോക്കി....... മടങ്ങി വരും സഖാവെ.... നിനക്കായ്‌ കാത്തിരിക്കും പറയാതെ കണ്ണുകൾ കൊണ്ടൊരു വിട പറച്ചിൽ......... ആർക്കും തടയാൻ ആവുമായിരുന്നില്ല ആ വിധി........ അവിടെ മറ്റൊരു കാത്തിരിപ്പിന്റെ ആരംഭമായിരുന്നു..... അതെ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു..... സഖാവിനു അവന്റെ ചെമ്പരത്തിയിലേക്ക് എത്താൻ................... ___________ 5വർഷങ്ങൾക്ക് ശേഷം💔 മുന്നിൽ ആകാംഷയോടെ അവളെ നോക്കിയിരിക്കുന്നവരെ നോക്കി അവൾ ഒന്ന് ചിരിച്ചു..... "മാഡം...." .... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story