സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 3

Sagavinte Swantham Chembarathi

രചന: നേത്ര

അവന്റെ കണ്ണുകളിൽ ആ നിമിഷം എരിഞ്ഞു കൊണ്ടിരിക്കുന്നത് പകയായിരുന്നു...... ഒരു ആശ്വാസതിനെന്നത് പോൽ ഹരി അഭിയുടെ കൈകളിൽ പിടിച്ചു...... കുറച്ചു സമയം വേണ്ടി വന്നു ആ മനസൊന്നു ശാന്തമാകാൻ...... ചിന്തകളിൽ നിന്ന് അവനെ മോചിപ്പിച്ചു കൊണ്ടു ഹരി അവന്റെ കൈയിൽ പിടിച്ചു വക മരത്തിന്റെ ചുവട്ടിലേക്ക് വന്നു...... അവിടെ അവരെ കാത്തെന്നത് പോലെ അവളുണ്ടായിരുന്നു..... സഖാവേ......... ആ വിളി അവന്റെ കാതുകളിൽ വന്നു പതിഞ്ഞു..... മുഖം വീർത്തു വന്നിട്ടുണ്ട്........... അഭിയുടെ മുഖം ഒന്നു തെളിഞ്ഞു...... "എടി എടി നിന്നോട് ക്ലാസ്സിൽ പോകാൻ അല്ലെ പറഞ്ഞത്..... നീ എന്തിനാ ഇവിടെ നിന്ന് ചുറ്റി കളിക്കുന്നത്....." "അത് എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ട്....." അവൾ അത് പറഞ്ഞത് ഹരിയുടെ കണ്ണുകളിൽ നോക്കിയാണ്..... അവന്റെ കണ്ണുകളിൽ ഉള്ള പ്രണയം പിടിക്കപ്പെടുവോ എന്ന് ഭയന്നു അവളിൽ നിന്ന് മുഖം വെട്ടിച്ചു.......

"മതി മതി.... നിന്റെയൊരു ഇഷ്ട്ടം.............. ഇതൊന്നും വീട്ടിൽ അറിയണ്ട.... അന്ന് കൊച്ചു തമ്പുരാട്ടിയെ എല്ലാരും ചേർന്നു നാടു കടത്തും മറക്കണ്ട...." "ഒന്നു പോ ഏട്ടാ....." അഭി പറഞ്ഞ ഓരോ വാക്കും അവനിൽ ഉടലെടുത്ത ഭയമായിരുന്നു......... എന്നാൽ നമി അതൊന്നും അറിഞ്ഞില്ല..... അറിയിച്ചില്ല എന്ന് പറയുന്നതാകും സത്യം..... ഹരിയുടെ അടുത്ത് അവൾ വന്നിരുന്നപ്പോളും ഹരി അവളെ നോക്കിയില്ല..... തന്റെ ഇഷ്ട്ടം നിന്നോട് തുറന്നു പറയാൻ സമയമായില്ല പെണ്ണെ..... പൂർത്തിയാകാതെ പോയ ചില ലക്ഷ്യങ്ങൾ ഉണ്ട് എനിക്ക് ചുറ്റും...... എല്ലാം പൂർത്തിയാകുന്ന ആ നിമിഷം എന്നിൽ ഒരു തരിയെങ്കിലും ജീവൻ ശേഷിക്കുന്നുവെങ്കിൽ ഞാൻ വരും..... ഈ ചെമ്പരത്തി പെണ്ണിനെ സ്വന്തമാക്കാൻ...... അവളുടെ സഖാവിന്റെ സാനിധ്യത്തിൽ വീട്ടിൽ വന്നിരുന്ന ആലോചനയുടെ കാര്യം പോലും അവൾ മറന്നിരുന്നു........... ഏതോ ലോകത്തെന്നത് പോലെ അവൾ സഖാവിന്റെ ചുറ്റും മാത്രം ലയിച്ചു ചേർന്നു....... എല്ലാം കണ്ടു കൊണ്ടിരുന്ന അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....

. നീ മാത്രമാണ് ഹരി എന്റെ നമിക്ക് ചേർന്നത്.... അവളുടെ ആഗ്രഹം പോലെ അവൾ നിന്റെ സ്വന്തം ചെമ്പരത്തിയാകും...... സഖാവിന്റെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും വളരെ വേഗത്തിൽ കടന്നു പോകുന്നതായി അവൾക്ക് തോന്നി............ അത്രമാത്രം അവൾ കൊതിച്ചിരുന്നു ആസ്വദിച്ചിരുന്നു ആ നിമിഷം...... പ്രണയമാണ് സഖാവെ...... നിന്നിൽ പതിക്കുന്ന സൂര്യ കിരണങ്ങളോട് പോലും എനിക്ക് അസൂയ തോന്നുന്നു.......നിന്റെ പ്രണയം അത് എനിക്ക് സ്വന്തമാകുമോ എന്ന് പോലുമറിയില്ല സഖാവെ..... പക്ഷെ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഓരോ തവണയും എന്റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു..... ആ വാക മരച്ചുവട്ടിൽ ഇരിക്കുമ്പോളും ഹരി എന്തോ ആലോചനയിൽ ആയിരുന്നു..... അഭി അവന്റെ തോളിൽ കൈ ഇട്ടു ചേർന്നിരുന്നിട്ടുണ്ട്..... നമിയുടെ മിഴികൾ ഇപ്പോളും അവളുടെ സഖാവിൽ മാത്രം വലം വെച്ചു കൊണ്ടിരിക്കുവാ..... ചുറ്റും നടക്കുന്നത് ഒന്നും അവൾ അറിയുന്നില്ല..... പെട്ടന്നാണ് അഭി ഹരിയെ തട്ടി വിളിച്ചത്..... അവൻ തല ഉയർത്തി ഒന്നു അഭിയെ നോക്കി.....

അഭി മറ്റെങ്ങോട്ടോ നോട്ടമെറിഞ്ഞു ഇരിക്കുകയായിരുന്നു.... അത് കണ്ടപ്പോൾ ഹരിയുടെ നെറ്റി ഒന്നു ചുളിഞ്ഞു.... അഭി നോക്കുന്നിടത്തേക്ക് ഹരിയുടെ ശ്രദ്ധ മാറി...... നിമിഷങ്ങൾ വേണ്ടി വന്നില്ല ആ മുഖത്തെ ശാന്തത രുദ്ര ഭാവത്തിലേക്ക് വ്യതിചലിക്കാൻ..... കണ്ണുകളിൽ കോപഗ്നി തെളിഞ്ഞു............. അതിന്റെ ഫലമെന്നോണം ആ കണ്ണുകളിൽ ചുവപ്പ് കലർന്നു..... അവൻ ഒന്നു അഭിയെ നോക്കി... അവന്റെ നോട്ടത്തിന്റ അർത്ഥം മനസിലായത് പോലെ അഭി അവിടെ നിന്ന് ചാടി എഴുനേറ്റു..... "നമി..." അത്രയും സമയം സഖാവിനെ മാത്രം ശ്രദ്ധിച്ചിരുന്നവൾ ഞെട്ടി..... "എന്താ എന്താ ഏട്ടാ....." "നീ ക്ലാസ്സിലേക്ക് പൊക്കോ ഇപ്പൊ............" "പക്ഷെ ഏട്ടാ....." "നീ ഒന്നും പറയണ്ട വേഗം പോകാൻ നോക്ക്....." "പ്ലീസ് ഏട്ടാ.... നന്ദ.... നന്ദ വന്നിട്ടില്ല ഇന്ന്.... അവിടെ ഇരുന്നാൽ ഞാൻ ബോർ അടിച്ചു ചാവും....." "നമി നീ പറയുന്നത് കേൾക്ക് ഇപ്പൊ നീ ക്ലാസ്സിൽ പോ....." "ഏട്ടാ......" നമി എന്തോ പറയാൻ വന്നതും ഹരി അവളെ കൈയിൽ പിടിച്ചു മുന്നിലേക്ക് തള്ളി..... "ക്ലാസ്സിൽ പോകാൻ അല്ലേടി പറഞ്ഞത്...... പോവാൻ.....

ഇനി ഒരു നിമിഷം നിന്നെ ഇവിടെ കണ്ടു പോകാരുത്..... പൊടി....." അതൊരു അലർച്ചയായിരുന്നു................... സഖാവിന്റെ കോപം അറിഞ്ഞവളാണ് അവൾ.... എങ്കിലും ഇങ്ങനെ അവളോട് ആദ്യമായിട്ടാണ്.... അല്ലാതെ ഒരുപാട് പേരോട് ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട്......... എന്നാൽ അവളോട് ആദ്യമായിട്ടായിരുന്നു അത്രയും ശബ്ദത്തിൽ പോലും അവൻ സംസാരിക്കുന്നത്..... അത് കൊണ്ടാകാം അവളുടെ കണ്ണൊന്നു നിറഞ്ഞു.....അവന്റെ പിടിയിൽ കൈ വേദനിക്കുന്നത് പോലെ..... പക്ഷെ അതിനേക്കാൾ ഉപരി അവളെ വേദനിപ്പിച്ചത് അവന്റെ ദേഷ്യമായിരുന്നു..... അഭി അവരെ രണ്ടാളെയും ഒന്നു ദയനീയമായി നോക്കി...... "നമി..... മോളു ക്ലാസ്സിൽ പൊക്കോ............." ഹരി അവളിൽ നിന്ന് നോട്ടം മാറ്റി മറ്റെങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു...... ആ കണ്ണ് കലങ്ങിയത് കണ്ടാൽ അവന്റെ ദേഷ്യമെല്ലാം ചോർന്നു പോകും................... അവനെ ഒന്നുകൂടി തിരിഞ്ഞു നോക്കി കൊണ്ടു അവൾ ക്ലാസ്സിലേക്ക് നടന്നു.......... "നോക്കിക്കോ ഇനി ഞാൻ മിണ്ടില്ല............

എന്നും പിറകെ നടന്നു സഖാവെ എന്ന് വിളിക്കുന്നത് കൊണ്ടല്ലേ എന്നോട് മാത്രം ഇങ്ങനെ അകലം..... എന്തിനാ എന്നോട് മാത്രം ഇങ്ങനെ..... എത്രയായി ഒന്നു എന്നോട് നേരെ നിന്നു സംസാരിച്ചിട്ട് എപ്പോളും മുഖത്തു ഗൗരവം മാത്രം.... ബാക്കി ഉള്ളോരോടോ എന്താ ചിരിയും.................... എങനെയാ പെൺപിള്ളേർ നിര നിരയായി നിൽക്കുവല്ലേ...... ഹും..... ഇന്ന് എന്നോട് ദേഷ്യപെടുകയും ചെയ്തില്ലേ....... നോക്കിക്കോ ഇനി ഞാൻ സഖാവെ എന്ന് വിളിച്ചു പിറകെ വരില്ല......" ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു....... എത്രയൊക്കെ പറഞ്ഞാലും അവനെ കാണുന്ന അടുത്ത നിമിഷം സഖാവെ എന്ന് വിളിച്ചു പിറകെ പോകുമെന്ന് അവൾക്ക് തന്നെ അറിയാം...... ഭ്രാന്താണ് സഖാവെ നീ എന്നിൽ മോട്ടിട്ടൊരു സുഖമുള്ള ഭ്രാന്ത്..... എന്നിൽ നിന്ന് പറിച്ചെറിയാൻ ഞാൻ ആഗ്രഹിക്കാത്തൊരു പ്രണയമെന്ന ഭ്രാന്ത്...... ഈ ചെമ്പരത്തി മണ്ണിലേക്ക് ലയിച്ചു ചേരുന്ന നിമിഷം വരെ ഞാൻ നിന്റെ പ്രണയത്തിനായി കാത്തിരിക്കും സഖാവെ......

ക്ലാസ്സിൽ ഇരിക്കുമ്പോളും അവളുടെ മനസ്സിൽ സഖാവ്‌ മാത്രമായിരുന്നു.............കാരണങ്ങളില്ലാതെ സഖാവ്‌ തന്നോട് ദേഷ്യപെടില്ല............ പക്ഷെ എന്താ പെട്ടന്ന് ദേഷ്യം വരാൻ മാത്രം അവിടെ സംഭവിച്ചത്...... മനസ്സിൽ ആ ചോദ്യം തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു........................ ബെൽ അടിച്ചതും ടീച്ചർ ക്ലാസ്സിൽ നിന്ന് പോയതും ഒന്നും അവൾ അറിഞ്ഞില്ല........ അന്ന് ഉച്ച വരെ അവൾ അങ്ങനെ തന്നെയായിരുന്നു..... ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ വന്നപ്പോളും അവൾ ആ ഇരുത്തം തന്നെ..... എന്തോ ഓർമ വന്നപ്പോൾ അവൾ അവിടെ നിന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു..... അവിടെയാകെ അവൾ ആരെയോ തേടി കൊണ്ടിരുന്നു.................. എന്നാൽ തേടിയ ആളെ മാത്രം കണ്ടില്ല.................... നിരാശയോടെ ആ വരാന്തയിൽ നിൽകുമ്പോൾ ആണ് പിന്നിൽ നിന്ന് അവളെ ആരോ തള്ളിയത്...... അവൾ അങ്ങനെ ഒരു നീക്കമേ പ്രതീക്ഷിക്കാത്തത് കൊണ്ടാകാം വിറച്ചു പോയി..... *ക്ഷമ....* മുഖത്തു ഒരു പുച്ഛമായ ചിരിയോടെ നിൽക്കുന്നവളെ നോക്കി നമി പതുക്കെ വിളിച്ചു.....

"ഹാ അല്ല ആരിത്..... സഖാവിന്റെ ചെമ്പരത്തി പെണ്ണോ..... " അത് പറഞ്ഞു അവൾ കൂടെ ഉള്ളവരെ നോക്കി ചിരിച്ചു..... "എന്താ അഷ്ടമി ചെമ്പരത്തി ചെവിയിൽ വെച്ചു നടക്കാൻ സമയമായോ....." നമി അപ്പോളും ഒന്നും തന്നെ മിണ്ടിയില്ല..... അത്രയൊക്കെ പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന നമിയെ കാണെ ക്ഷമക്ക് ദേഷ്യം വന്നു..... പിന്നെയും പലതും പറഞ്ഞിട്ടും നമി ആ നിൽപ് നിൽക്കുക അല്ലാതെ ഒന്നും തന്നെ മിണ്ടിയില്ല...... പക്ഷെ ആ ചുണ്ടിൽ അവളുടെ മാത്രമായ ആ പുഞ്ചിരി ഉണ്ടായിരുന്നു..... പെട്ടന്ന് ക്ഷമ അവളെ അടിക്കാനായി കൈ ഒരു ഓങ്ങിയതും ആരോ അത് തടഞ്ഞതും ഒരുമിച്ചയിരുന്നു..... നമിയുടെ മുഖത്തു പ്രേത്യേകിച്ചു ഞെട്ടൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല....... അതെ പുഞ്ചിരി മാത്രം...... അവൾ തല ഉയർത്തി ക്ഷമയുടെ കൈ പിടിച്ചു വെച്ചിരിക്കുന്ന ആളെ ഒന്ന് നോക്കി......

ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന ആ വ്യക്തിയെ കാണെ നമി അവന്റെ കൈയിൽ പിടിച്ചു നടന്നു...... അവൾ കൈ പിടിച്ചപ്പോൾ തന്നെ ക്ഷമയുടെ കൈയിൽ ഉള്ള പിടി വിട്ടു പോയിരുന്നു..... "നമി..... എന്നെ വിട്.... അവൾ കുറെ നാളായി നിന്റെ പിന്നാലെ നടന്നു ഇങ്ങനെയൊക്കെ പറയുന്നു ചെയ്യുന്നു....... ഇന്ന് അവൾ നിന്നെ അടിക്കാൻ പോലും കൈ ഉയർത്തിലെ......" "ഹോ എന്റെ അഭിയേട്ടാ അത് വിട്ടേ..........." "വിടാനോ..... നിനക്കിത് എന്താ പറ്റിയെ നമി..... അവളെ കാണുമ്പോൾ തന്നെ കലി കേറുന്ന നീ ഇന്ന് അവൾ പറയുന്നതൊക്കെ കേട്ടു മിണ്ടാതെ നിന്നിരിക്കുന്നു...." "എന്റെ അഭിയേട്ടാ.... അവളോട് ഞാൻ ഇന്ന് വല്ലതും പറഞ്ഞിരുന്നുവെങ്കിൽ ഏട്ടന്റെ ഈ അനിയത്തി ഇപ്പൊ പ്രിൻസിന്റെ മുന്നിൽ ഉണ്ടാകുമായിരുന്നു....." "ങേ..... നീ ഇതെന്താ പറയുന്നത്....." "ഏട്ടൻ കണ്ടിരുന്നോ എന്ന് എനിക്കറിയില്ല പക്ഷെ ഞങ്ങൾ നിന്നതിന്റെ ഒപോസിറ്റ് സൈഡിൽ പ്രിൻസി ഉണ്ടായിരുന്നു.... ഏട്ടന് അറിയാലോ പ്രൻസിന്റെ അനിയത്തിന്റെ ഒരേ ഒരു മകളാ ക്ഷമപത്മനാഭൻ എന്ന്.....

അപ്പോൾ ഞാൻ അവളെ തിരിച്ചു വല്ലതും പറഞ്ഞിരുന്നുവെങ്കിൽ അവൾ രണ്ടു ഇങ്ങോട്ട് പറയും അവിടെ മുട്ടൻ തല്ലാകും പിന്നെ പ്രിൻസി അത് കണ്ടു കാര്യം അന്വേഷിക്കാൻ വരും അവൾ നിന്ന നിൽപ്പിൽ കാലു മാറും എല്ലാം എന്റെ മേലെ ഇടും..... അവിടെ ആ നിമിഷം എന്നെ സപ്പോർട്ട് ചെയ്യാൻ ആരും തന്നെ ഉണ്ടാകില്ല.... പിന്നെ എന്താ നടക്കുക എന്ന് ഞാൻ പറയണ്ടല്ലോ.....അതാ ഏട്ടനെയും അവിടെന്ന് വലിച്ചു ഞാൻ ഇങ്ങോട്ട് വന്നത്....." "എന്നാലും നമി....." "ഒരു എന്നാലും ഇല്ല.... വാ നമ്മൾക്ക് വല്ലതും തട്ടാം വല്ലാത്ത വിശപ്പ്...." "നീ ഒന്നും കഴിച്ചില്ലേ ഇത്രയും സമയം ആയിട്ടും..." "ഇല്ല.... നന്ദ ഇല്ലാത്തത്കൊണ്ട് ഞാൻ നിങ്ങളെ വെയിറ്റ് ചെയുവായിരുന്നു.... ഏട്ടന് അറിയാലോ നന്ദ അല്ലാതെ എനിക്കിവിടെ വേറെ ഫ്രണ്ട് ആരുമില്ല അധികം.... എല്ലാരും ആ ക്ഷമയുടെ ആളല്ലേ.... അങ്ങോട്ട്‌ ചെന്നാലും ഇങ്ങോട്ട് മിണ്ടില്ല....." "മ്മ്... എങ്കിൽ നീ കാന്റീൻ പോയിട്ട് കഴിച്ചോ...." "ഏയ്‌ അത് വേണ്ട..... എന്റെ കൈയിൽ പൊതിച്ചോറുണ്ട്.... നമ്മൾക്ക് ഒരുമിച്ചു കഴിക്കാം....." "എനിക്ക് അത്യാവശ്യമായി ഒന്നു ഹോസ്പിറ്റലിൽ വരെ പോകാനുണ്ട്.........."

"ഹോസ്പിറ്റലിലോ...." അവൾ അഭിയെ മുഴുവനായി ഒന്നു നോക്കി.... അവന്റെ കൈയോക്കെ പിടിച്ചു..... ആ നിമിഷം അവളുടെ കണ്ണുകളിൽ ഒരു അമ്മയുടെ ആവലാതി ആയിരുന്നു.... "എടി പോത്തേ എനിക്കൊന്നും ഇല്ല നിന്റെ സഖാവിന...." അത്രയും പറഞ്ഞതും അവൻ നാവു കടിച്ചു സ്വയം ഒന്നു തലക്കടിച്ചു..... പതിയെ ഒളികണ്ണിട്ട് മുന്നിൽ നിൽക്കുന്നവളെ നോക്കിയപ്പോൾ അവളുടെ മുഖത്തു സങ്കടവും നേരത്തെ മുഖത്തു ഉണ്ടായിരുന്ന അതെ ആവലാതിയും..... "എന്താ... എന്താ സഖാവിനു...., " "അയ്യേ അവനെന്താ.... ഞാൻ പിന്നെ....... ഹാ അവൻ എന്തോ ആവിശ്യത്തിന് അവിടെ വരെ പോയതാ എന്നോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു അതാ.... വേറെ ഒന്നുല്ല....."

തപ്പി തുടഞ്ഞു ഉള്ള അഭിയുടെ സംസാരത്തിൽ നിന്ന് തന്നെ നമിക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി................. "എന്നാൽ ഞാനും വരുന്നു ഹോസ്പിറ്റലിൽ....." "നമി വേണ്ട...." "വരും എന്ന് പറഞ്ഞാൽ ഞാൻ വരും......." എത്രയൊക്കെ പറഞ്ഞിട്ടും അവളുടെ വാശിക്ക് മുന്നിൽ അവനു തോൽക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു...... ഇതിനെ അവിടെ കൂടെ കുട്ടിയാൽ അവിടെ ഉള്ള സാധനം എന്നെ ഓടിക്കും..... ഇതിനെ കൂടെ കൊണ്ടു പോയില്ലെങ്കിൽ ഇത് എന്നെ കൊല്ലും....... ഉയ്യോ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയായല്ലോ.... അഭി ഒന്നു മനസ്സിൽ വിചാരിച്ചു ബൈക്ക് എടുത്തു ഹോസ്പിറ്റലിൽ വിട്ടു.... നമി അവന്റെ കൂടെ ഉണ്ടുട്ടോ............ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story