സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 4

Sagavinte Swantham Chembarathi

രചന: നേത്ര

ഹോസ്പിറ്റലിൽ എത്തി അഭിയുടെ കൂടെ നടക്കുമ്പോളും സഖാവിനു എന്താ പറ്റിയെ എന്ന ചിന്ത മാത്രമായിരുന്നു അവൾക്ക് ഉള്ളിൽ.... അത് കൊണ്ടാകാം അവൾ മൗനത്തെ കൂട്ടു പിടിച്ചത്.... അവളെ മുഖം അഭിയും ശ്രദ്ധിച്ചിരുന്നു..... അവർ ചെന്നു നിന്നത് ഒരു റൂമിന്റെ പുറത്താണ്.... അഭി അവളെ ഒന്നു നോക്കി ഡോർ തുറന്നു അകത്തേക്കു കേറി..... ശേഷം അവൾക്ക് കേറാനായി ഡോർ തുറന്നു പിടിച്ചു..... തലക്ക് കൈ വെച്ചു എന്തോ ആലോചിച്ചു കിടക്കുകയായിരുന്ന ഹരി ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് കൈ ഉയർത്തി നോക്കിയത്.... ആദ്യം കേറി വരുന്ന അഭിയെ കണ്ടപ്പോൾ എന്തോ പറയാൻ നിന്ന ഹരി പിന്നാലെ വരുന്ന നമിയെ കണ്ടപ്പോൾ നിശബ്ദനായി..... ഹരി അഭിയെ ഒന്നു നോക്കി.... അവൻ സോറി എന്ന് പതുക്കെ പറഞ്ഞു............... നമി ഒന്നും പറയാതെ അവിടെ ഉള്ള ചെയറിൽ ഇരുന്നു..... "ഡാ ഞാൻ ഇപ്പൊ വരാം.... എന്നോട് ഡോക്ടർ ഒന്നു കാണാൻ പറഞ്ഞിരുന്നു...." അത്രയും പറഞ്ഞു ഹരിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ അഭി അവിടെ നിന്ന് പോയി.....

എങ്കിലും ആ അവസരത്തിൽ പോലും നമി അവളെ സഖാവിനെ ഒന്നു നോക്കിയില്ല..... ആദ്യമായായിരുന്നു അങ്ങനെ.... അല്ലെങ്കിൽ മിണ്ടാൻ ഒരു അവസരം കിട്ടുമ്പോൾ സഖാവേ എന്ന് വിളിച്ചു പിന്നാലെ കൂടുന്നവൾ ഇന്ന് മൗനമായിരിക്കുന്നു..... ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി...... അവളുടെ ശ്രദ്ധ മറ്റെങ്ങോട്ടോ ആയിരുന്നു..... പെട്ടന്ന് ആരോ ഡോറിൽ മുട്ടിയപ്പോൾ നമി അവിടെ നിന്ന് എഴുനേറ്റ് ഡോർ തുറന്നു.... കോളേജിൽ അഭിന്റെയും ഹരിന്റെയും കൂടെ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു അത്.... അവൻ കൈയിലെ പാത്രം നമിയുടെ കൈയിൽ ഏൽപ്പിച്ചു...... "കഞ്ഞിയാണ്...." നമി ഒന്നു ചിരിച്ചു കൊണ്ടു അത് വാങ്ങി അകത്തേക്ക് കേറി ഡോർ അടച്ചു...... ഒരുമാത്ര അവൾ ഹരിയെ നോക്കി............ കൈയിൽ ഒരു കേട്ടുണ്ട്.... തലയിലും....... സഖാവാണെങ്കിലും ആരോടും അങ്ങനെ വഴക്കിനൊന്നും പോകാറില്ല.....

എല്ലാവർക്കും പ്രിയപെട്ടവനാണ്...... ശത്രുകൾക്ക് പോലും ഒരു നിമിഷം അവനോട് ഇഷ്ട്ടം തോന്നും..... അവനിൽ നിന്നുള്ള നോട്ടം മാറ്റി കഞ്ഞി അവിടെ ഉള്ള ഒരു ടേബിളിൽ വെച്ചു.......... വേറൊരു പത്രത്തിൽ ഇത്തിരി കഞ്ഞിയും കുറച്ചു ചമ്മന്തിയും എടുത്തു അവൾ ഹരിയുടെ അടുത്ത് ഇരുന്നു..... ഒരു സ്പൂണിൽ ഇത്തിരി കഞ്ഞി കോരി എടുത്തു ചൂട് കഞ്ഞി ഊതി കൊണ്ടു അവൾ ഹരിയുടെ നേരെ നീട്ടി...... അവൻ അവളെ മുഖത്തു തന്നെ നോക്കി ഇരുന്നു എങ്കിലും അവളുടെ മുഖത്തു പ്രേതെകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല................ അവൾ ഒരിക്കെ കൂടെ അവന്റെ ചുണ്ടിന്റെ അടുത്തേക്ക് കഞ്ഞി അടുപ്പിച്ചു............... അറിയാതെ എങ്കിലും അവൻ വാ തുറന്നു പോയി......... അനുസരണ ഉള്ള കുഞ്ഞിനെ പോലെ അവൾ കൊടുത്ത മുഴുവൻ കഞ്ഞിയും കുടിച്ചു തീർത്തു......

പാത്രം കഴുകി വെച്ചു അവൾ അവന്റെ മുഖം തുടച്ചു കൊടുത്തു.... ആ കൈ പിടിച്ചു ബാത്‌റൂമിലേക്ക് നടന്നു................... കുറച്ചു മുൻപാണ് കാലിലെ കേട്ട് കൂടെ അവൾ കാണുന്നത്...... സരമായ പരുക്ക് ഒന്നുമല്ലെങ്കിലും നടക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു..... അവന്റെ കൈയിൽ പിടിച്ചു ബാത്‌റൂമിൽ നടന്നപ്പോളും തിരികെ ബെഡിൽ വന്നു കിടന്നപ്പോളും അവർ പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല............. അവനെ ബെഡിൽ ആകിയതിന് ശേഷം അവിടെ ഉള്ള ജനൽ കമ്പികളിൽ പിടിച്ചു വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു..................... അവൾക്ക് തന്നെ ഒരു നിമിഷം അത്ഭുതം തോന്നി..... ഒരു നിമിഷം പോലും മിണ്ടാതെ ഇരിക്കാൻ ആവാത്തവൾ ഇത്രയും സമയം മൗനത്തെ കൂട്ടു പിടിച്ചിരിക്കുന്നു....ആ കണ്ണുകൾ കലങ്ങിയിരുന്നു..... പക്ഷെ അവൾ ആ കണ്ണുകൾ തുടച്ചില്ല വെറുതെ അവയെ ഒഴുകി വിട്ടു................

. സഖാവിനു ഒരു കുഞ്ഞു മുറിവ് ഉണ്ടാകുന്നത് വരെ സഹിക്കാൻ ആവുന്നില്ല..... ആ കണ്ണിലെ വേദന കാണാൻ ആവുന്നില്ല..... എന്തിനാ സഖാവെ ഇങ്ങനെയൊക്കെ........ അത്രമാത്രം ഞാൻ സഖാവിനെ പ്രണയിക്കുന്നുണ്ടോ..... ഇത്രയും ഭ്രാന്തായി എന്നിൽ പടർന്നു കേറാൻ നീ എന്നിൽ എന്തു അത്ഭുതമാണ് കാട്ടിയത് സഖാവെ............. പക്ഷെ എന്നിൽ മാത്രമല്ലെ ഈ ഇഷ്ട്ടം...... എന്നെങ്കിലും സഖാവിന്റെ മനസ്സിൽ മറ്റൊരു വാകക്ക് ഇടം കൊടുത്താൽ അപ്പോളും ഈ ചെമ്പരത്തിയെ ഭ്രാന്തിയെന്ന് തന്നെ വിളിക്കില്ലേ എല്ലാവരും...... ഇഷ്ടപ്പെടാൻ ആകുവോ സഖാവെ ഈ ചെമ്പരത്തിയെ നിനക്ക്..... എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം എനിക്ക് തന്നുടെ ആ പ്രണയം..... മറ്റാർക്കും കൊടുക്കാതെ........ ഇത്തിരി പോലും കളങ്കമില്ലാതെ ജീവനായ് കാത്തു വെച്ചോളാം ഞാൻ..... എന്നിലെ ചുവപ്പ് നിന്നോടുള്ള പ്രണയമാണ് സഖാവെ.....

നിനക്കായ് വിരിഞ്ഞു നിനക്കായ് മാത്രം കൊഴിഞ്ഞുള്ള ഈ കാത്തിരിപ്പിനു ഇത്തിരി നോവുണ്ട് സഖാവെ.... അതിനേക്കാൾ ഏറെ എന്റെ പ്രണയമുണ്ട്..... എന്നെങ്കിലും ഒരുനാൾ ആ മനസിലെ ചെമ്പരത്തിപൂവായി വിരിയാൻ ആവണമെന്നെ ഈ പെണ്ണിന് ഉള്ളു...... അത്രമാത്രം..... ആവില്ല സഖാവെ സഖാവില്ലാതെ ഈ ചെമ്പരത്തിക്ക്.... എങ്കിലും പിടിച്ചു വാങ്ങില്ല.... ഒരു നോട്ടം പോലും.... അഭി റൂമിലേക്ക് കേറി വന്നത് പോലും അവൾ അറിഞ്ഞില്ല.... "നമി...." അവന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചു..... "ആഹ്ഹ് അഭിയേട്ടാ...." "നീ കഴിച്ചോ...." "മ്മ്...." അവളെ നോക്കി ഒന്നു നെറ്റി ചുളിച്ചു അവൻ ടേബിളിൽ ഇരുന്ന കഞ്ഞിയും പത്രവും എടുത്തു കൈയിൽ പിടിച്ചു......... "എന്നിട്ട് എങനെ ഇതിൽ ഇത്രയും കഞ്ഞി ബാക്കി.... ഹരി നീ കഴിച്ചില്ലേ........" "കഴിച്ചു...." അഭി രണ്ടുപേരെയും ഒന്നു നോക്കി...........

"സത്യം പറ ഇതിൽ ആരാ കഴിക്കാതെ......" "ഹരിയേട്ടൻ കഴിച്ചു.... ഞാൻ കോളേജിൽ നിന്ന് കഴിച്ചിരുന്നു...." "ആണോ എന്റെ അനിയത്തി കള്ളം പറയാൻ പഠിച്ചു അല്ലെ.... മ്മ് എന്റെ കൂടെ വരുന്നത് വരെ നീ കഴിച്ചില്ലായിരുന്നു.... പിന്നെ ഇവിടെ വന്നതിന് ശേഷം ഞാൻ അറിയാതെ നീ കോളേജിൽ പോയി കഴിച്ചിട്ട് വന്നോ.........." "ഏട്ടാ...." "മതി ഇനി അധികം പറയണ്ട..... ഇതേ ഇത് കഴിച്ചേ...." നമി അഭിയുടെ കൈയിൽ നിന്ന് കഞ്ഞി വാങ്ങി കഴിച്ചു.... അഭി അവളെ ഒന്നുകൂടി നോക്കി കൊണ്ടു ഹരിയുടെ അടുത്ത് ഇരുന്നു.... എന്നാൽ അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു.... അഭി നോക്കുന്നത് കണ്ടതും അവൻ പതിയെ നോട്ടം മാറ്റി...... "ഹരി..." "മ്മ്....." "ഇപ്പൊ വേദന ഉണ്ടോ...." അത് കേട്ടപ്പോൾ നമിയും ഒന്നു അവളുടെ സഖാവിനെ നോക്കി...... "ഇല്ലടാ...." "എന്തിനാ ഹരി..... അവർ എന്നെ തല്ലിട്ട് അങ്ങോട്ട്‌ പോകുമായിരുന്നില്ലേ....നീ എന്തിനാ ഇടയിൽ കേറിയേ....."

അത് കേട്ടപ്പോൾ ഹരി അഭിയെ ഒന്നു തുറിച്ചു നോക്കി..... അഭിയുടെ തല തണു.... ഹരി അവന്റെ കൈയിൽ ഒന്നു പിടിച്ചു... അവന്റെ നിറഞ്ഞ കണ്ണുകൾ നോക്കി ഒന്നു കണ്ണു ചിമ്മി.... കൂടെ ഉണ്ടെന്നത് പോലെ..... എന്നാൽ ഇതൊക്കെ ശ്രദ്ധിച്ചിരുന്ന നമിയെ അവർ രണ്ടാളും മറന്നു...... അവളുടെ ഉള്ളിൽ അവർ പറഞ്ഞ ഓരോ വാക്കും അലയടിച്ചു..... അഭിയേട്ടനോട് ഇത്രയും ശത്രുത ആർക്കാ..... ആരാ അഭിയേട്ടനെ ഉപദ്രവിക്കാൻ നോക്കിയേ..... എന്തൊക്കെയോ ചോദ്യങ്ങൾ ഉള്ളിൽ ഉയരുന്നു.... ചില ചോദ്യങ്ങൾ വ്യക്തമല്ല.... താൻ അറിയാത്തതായി അഭിയുടെ ജീവിതത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് ഉള്ളിൽ ആരോ പറയുന്നു...... ശക്തമായ അന്തരീഷത്തിൽ ആ ഇടിയുടെ ശബ്ദം മുഴങ്ങി..... അത്രയും സമയം അഭിയുടെ നെഞ്ചിൽ മുഖം ഒളുപ്പിച്ചു മയക്കത്തിൽ ആയിരുന്ന നമി ഞെട്ടി ഉണർന്നു.... ആദ്യം യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അവൾക്കയില്ല.....

ഓർമ്മകൾ അവളുടെ കണ്ണിലെ നനച്ചു....... അവൾ ഉണർന്നത് കൊണ്ടാകാം അഭിയും ഉണർന്നിരുന്നു.... അവളുടെ നിറഞ്ഞ മിഴികൾ നോക്കി അവൻ ഒരു നിമിഷം അങ്ങനെ അങ്ങ് ഇരുന്നു..... "മോളെ....." ആ തലയിൽ പതിയെ തലോടി കൊണ്ടു അവൻ അവളെ വിളിച്ചു.............. "ഏട്ടാ..... ഞാൻ.... പഴയതൊക്കെ.... സഖാവ്...." "വരും.... അവനു വരാതിരിക്കാൻ ആവില്ല... അവനു പ്രിയപ്പെട്ടതൊക്കെ ഇവിടെയാണ്..... പിന്നെ ഈ ഒളിഞ്ഞിരിപ്പു എന്തോ ലക്ഷ്യമുണ്ട് അതിനു പിന്നിൽ....." "പക്ഷെ ഏട്ടാ...... എവിടെ ആണെന്ന് എങ്കിലും....." "ഞാൻ ആ അവന്റെ ഈ അവസ്ഥക്ക് എല്ലാം കാരണമെന്ന് ഓർക്കുമ്പോൾ മോൾക്ക് ഈ ഏട്ടനോട് ദേഷ്യമുണ്ടോ......." അഭി നിർവികരതയോടെ അവളുടെ കണ്ണുകളിൽ നോക്കിയാണ് അത് ചോദിച്ചത്.... അവന്റെ ചുണ്ടിന് മുകളിൽ വിരലുകൾ വെച്ചു തടഞ്ഞു..... "വേണ്ട ഏട്ടാ..... എന്റെ.... എന്റെ ഏട്ടൻ അല്ല..... ഞാൻ.... ഒരിക്കലെങ്കിലും ഞാൻ ആ വാക്ക് കേട്ടിരുന്നെങ്കിൽ............ ആ കണ്ണുകളിലെ നിസ്സഹായത തിരിച്ചറിഞ്ഞിരുന്നെങ്കിൽ..... ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നു സഖാവ്‌........... തെറ്റോ ശരിയോ ആ നിമിഷം എന്റെ മുന്നിൽ വന്നില്ല ഏട്ടാ........ മുന്നിലെ ജീവനാറ്റ ശരീരം മാത്രമായിരുന്നു കണ്ണുകളിൽ....പാപി അല്ലെ ഏട്ടാ ഞാൻ.....

എനിക്ക് വേണ്ടി ഏട്ടന് വേണ്ടി അല്ലെ സഖാവ്‌....." കണ്ണുനീരിനെ തടഞ്ഞു നിർത്താൻ ആയില്ല..... പരസ്പരം ആശ്വസിപ്പിക്കാൻ ആവാതെ ഇരിക്കുമ്പോളും ഉള്ളിൽ ആരോ അലറി കരയുന്നത് പോലെയായിരുന്നു രണ്ടുപേരെയും ഉള്ളിൽ.... ശക്തിയായി ഭൂമിയെ പുൽകി കൊണ്ടു മഴ തുള്ളികൾ തന്റെ വരവ് വീണ്ടും അറിയിച്ചു..... മഴയുടെ ശക്തി കുടി കുടി വന്നു..... അഭിയുടെ നെഞ്ചിൽ ആ വെറും നിലത്തു തന്നെ ആ രാത്രി അവർ മയങ്ങി..... പിറ്റേന്ന് അവരെ ഉണർത്തിയത് ആരുടെയോ ശബ്ദമായിരുന്നു..... ആദ്യം ഉണർന്നതും അഭിയാണ്.... അവൻ തന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങി കിടക്കുന്ന നമിയെ ഒന്നു നോക്കി.... അവളെ കാണും തോറും അവനിൽ ആ പഴയ നമിയെ ഓർമ വന്നു..... അമ്മ മരിച്ചതിൽ പിന്നെ തനായിരുന്നു അവളുടെ അമ്മ.....

നേരത്തെ വിളിച്ചു എഴുന്നേൽപ്പിക്കുന്നത് തൊട്ടു ഉറങ്ങുന്നത് വരെ താൻ കൂടെ വേണം..... ഒരു കൊച്ചു കുഞ്ഞിനെ പോലെയായിരുന്നു അവളും..... ഇന്നേ വരെ അവൾ അമിതമായി വല്ലതും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ സഖാവിനെയാണ്..... ഹരി..... കൂടപ്പിറപ്പ് തന്നെയായിരുന്നു തനിക്ക്.... ആരെങ്കിലും തന്നെ നോവിക്കുമ്പോൾ ആ നോവ് പോലും സ്വയം ഏറ്റു വാങ്ങിയിരുന്നവൻ..... എന്റെ കുറവുകളെയും കഴിവുകളെയും ഒരുപോലെ അംഗീകരിച്ചവൻ.... തളർന്നു പോയ നിമിഷം... മനസിന്റെ താളം തെറ്റിയവനെ ഒരു പരാതിയുമില്ലാതെ ചേർത്തു പിടിച്ചവൻ...... നമിയുടെ പ്രണയം അത് അവനാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്....

എന്നാൽ..... വിധി....... അവന്റെ പ്രണയം അവൾ അറിഞ്ഞ ആ ദിനം ആ ദിനം തന്നെ അവരെ ഒരുപാട് അകലെയാക്കി..... എന്തിനായിരുന്നു എല്ലാം..... തനിക്ക് വേണ്ടിയല്ലേ അവൻ..... ""മോനെ അഭി......" അഭി തന്റെ ചിന്തകളിൽ ഉളിയിട്ട് കൊണ്ടിരിക്കുമ്പോൾ ആ ശബ്ദം അവന്റെ കാതുകളെ സ്പർശിച്ചു............... "അച്ഛാ....." അവന്റെ ചുണ്ടിൽ അദ്ദേഹത്തിനു വേണ്ടി ഒരു മനോഹരമായ പുഞ്ചിരി വിരിഞ്ഞു..... നമിയും ആ നിമിഷം ഉണർന്നിരുന്നു........... അവളും മുന്നിൽ നിൽക്കുന്ന ആ ആളെ നോക്കി..... അച്ഛാ എന്ന് വിളിച്ചു ചാടി എഴുനേറ്റു.......... ആ കണ്ണുകൾ ഒരുപാട് നാളുകൾക്ക് ശേഷം തിളങ്ങിയത് പോലെ..... അഭിയും അവളെ പോലെ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു................. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story