സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 5

Sagavinte Swantham Chembarathi

രചന: നേത്ര

 അച്ഛാ...... ആ നെഞ്ചിൽ ഇത്തിരി നേരം അവൾ അങ്ങനെ നിന്നു...... അഭിയുടെ മുഖത്തു സന്തോഷമായിരുന്നു..... എങനെ ആ മനുഷ്യനെ സ്നേഹിക്കാതിരിക്കാൻ ആവും..... അച്ഛൻ എന്ന വാക്കിനെ തന്നെ വെറുത്തവനാണ് താൻ.... പക്ഷെ തകർന്നിരുന്ന സമയത്തു തങ്ങേകിയതും ഒരച്ഛനാണു..... സ്വന്തമെന്ന് പറയാൻ അഭിക്കും നമിക്കും ഭൂമിയിൽ ബാക്കി ശേഷിക്കുന്നത് ഈ അച്ഛനും അമ്മയും മാത്രമാണ്...... അദ്ദേഹത്തിന്റെ പിറകിൽ നിന്ന് കണ്ണുനീർ ഒപ്പുന്ന ആ സ്ത്രീ രൂപത്തെ നോക്കി അഭി മനസ്സിൽ പറഞ്ഞു..... മനുഷ്യർ എല്ലാവരും സ്വാർത്ഥരാണ്......... സ്വാർത്ഥരാല്ലാത്ത ഇത്തിരി പേരെങ്കിലും ഉണ്ടാകുമായിരിക്കും അല്ലെ ഇവരെ പോലെ...... ഒരുപോലെ നഷ്ട്ടങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നവരാണ് ഞങ്ങളെ പോലെ ആ അച്ഛനും അമ്മക്കും...... ഒരേ ഒരു മകളെയും മകനെയും നഷ്ടമായവർ.......... അവർക്ക് പകരമാവാൻ ഒരിക്കലും ആവില്ലെങ്കിലും ആ അച്ഛനും അമ്മയും ആ നിമിഷം തൊട്ടു കൂടെ ഉണ്ട്.................ഇനി അവരെ ഒറ്റക്ക് ആകില്ല എന്നത് പോലെ കൂടെ കുട്ടിയതാണ്.....

ഇടക്കിടെ അവർക്കൊരു യാത്ര ഉണ്ട്........ പുണ്യ സ്ഥലങ്ങളിലേക്ക്..... അങ്ങനെ ഒരു യാത്രക്ക് ശേഷമുള്ള മടങ്ങി വരവാണിത്...... "അച്ഛാ അമ്മേ....." അവർ രണ്ടുപേരും വാത്സല്യപുർവ്വം ആ രണ്ടു മക്കളെയും ചേർത്ത് പിടിച്ചു............. ദൈവം തിരിച്ചെടുത്ത രണ്ടുമക്കൾക്ക്‌ പകരമായി നൽകിയതാണ് ഈ രണ്ടു പേരെയും..... ഒരിക്കൽ പോലും അവരിൽ ഒരു പരാതി പോലും തോന്നിട്ടില്ല..... അച്ഛാ അമ്മേ എന്നല്ലാതെ വിളിച്ചിട്ടില്ല..... അവർ കാത്തിരിക്കുന്നത് പോലെ ഹരിയെ കാത്തിരിക്കുന്ന രണ്ടുപേർ ആ അമ്മയും അച്ഛനുമാണ്..... തിരിച്ചു വരും അവൻ അവനു ഏറെ പ്രിയപ്പെട്ടത് ഇവിടെ ആകുമ്പോൾ എങനെ വരാതെ ഇരിക്കാൻ ആവും......... അവർ നാലുപേരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു...... ഒരുപാട് നേരം സംസാരിച്ചു..... ഉള്ളിലെ അഗ്നി ഇത്തിരി അണഞ്ഞത് പോലെ...... അന്നത്തെ ദിവസം അവർക്ക് വേണ്ടിയായിരുന്നു...... ആ ദിനം അങ്ങനെ കടന്നു പോയി............ പിറ്റേ ദിവസം രാവിലെ തന്നെ നമി എഴുനേറ്റു...... അഭിയുടെ മുറിയിലേക്ക് ചെന്നു..... അവൻ എഴുനേറ്റിരുന്നു.....

ആ മുറിയിൽ പിന്നെയും ഇരുട്ട്..... നമി എല്ലാ ജനാലയും തുറന്നിട്ടു..... "അഭിയേട്ടാ....." "മ്മ്....." അവൻ വെറുതെ ഒന്നു മൂളി..... "പോകാം......" അവൻ ക്ലോക്കിലേക്ക് ഒന്നു നോക്കി....... "നീ കഴിക്കുമ്പോളേക്ക് ഞാൻ റെഡി ആവാം......" ശരിയെന്നു പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി..... അമ്മയുടെ സ്പെഷ്യൽ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു കൊണ്ടു അവൾ അഭിക്കായി വെയിറ്റ് ചെയ്തു..... കുറച്ചു സമയത്തിനുള്ളിൽ അഭി ഇറങ്ങി വന്നു...... അറിയാതെ എങ്കിലും നമി ആ മുഖത്തു തന്നെ നോക്കി നിന്ന് പോയി...... തന്റെ പഴയ അഭിയേട്ടൻ ആ മുഖത്തെ തിളക്കം...... എന്തോ ഒരു നിമിഷം നമി ഓർമകളിലേക്ക് പോയി..... ഹരിയുടെ തോളിൽ കൈ ഇട്ടു നടന്നിരുന്ന ആ പഴയ അഭി.... ആ മുഖത്തെ തെളിച്ചം ചുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന ആ ചിരി..... എല്ലാം ആ പഴയ അഭിമന്യുവിനെ ഓർമപ്പെടുത്തുന്നു............ കോളേജിലെ എല്ലാവരെയും പ്രിയപ്പെട്ട സഖാവ്‌ അഭിമന്യു...... ഒരുപക്ഷെ ഈ കണ്ണിലെ തിളക്കം ആ ചുണ്ടിലെ പുഞ്ചിരി ഇത് കാണാൻ ആയിരുന്നില്ലേ തന്റെ പ്രിയ സുഹൃത്തിനു വേണ്ടി ഹരിയുടെ ഈ ഒളിഞ്ഞിരിപ്പ്......

. അതെ ഹരി കൊതിച്ചതും ആ അഭിയെ ആയിരുന്നു..... എന്നോ നഷ്ടമായ അവന്റെ ആ അഭിയെ തിരിച്ചു കൊണ്ടു വരാനായിരുന്നു.... ഉള്ളിലെ പ്രണയം പോലും പുറത്തു കാണാതെ ഉള്ളിൽ കൊണ്ടു നടന്നത്...... പ്രണയത്തിൽ എവിടെയെങ്കിലും ലക്ഷ്യം മറന്നലോ എന്ന പേടി....... നമി വെറുതെ പിന്നെയും പിന്നെയും ആ മുഖത്തു തന്നെ നോക്കി നിന്നു പോയി..... അഭി അടുത്ത് വന്നിരുന്നത് പോലും അവൾ അറിഞ്ഞില്ല..... "ആഹാ നീ ഇവിടെ എന്നെ വായിനോക്കി ഇരുന്നോ പെട്ടന്ന് കഴിക്കുന്നുണ്ടോ നമി ഇപ്പൊ തന്നെ വൈകി....." "ഹാ എന്താ...." അവൾ അവന്റെ ശബ്ദം അടുത്തുനിന്ന് കേട്ടപ്പോൾ ഞെട്ടി..... "നല്ല കാര്യം ഒന്നു പെട്ടന്ന് കഴിക്കാൻ........." "മ്മ്......" രണ്ടു പേരും പെട്ടന്ന് തന്നെ കഴിച്ചു.......... ഇറങ്ങുന്നതിനു മുൻപ് ആ അച്ഛനും അമ്മക്കും ഓരോ ഉമ്മയും നൽകി...... "ആദ്യം മൊബൈൽ ഷോറൂമിലേക്ക്.........." "അവിടെ എന്തിനാ...." "അതോ അത് എന്റെ ഒരേ ഒരു സഹോദരൻ ഇടക്കിടെ ഈ ഫോൺ എറിഞ്ഞു ഉടക്കുന്ന സ്വഭാവം ഉണ്ട്............ എറിഞ്ഞാലും പൊട്ടി പോകാത്ത വല്ല ഇരുമ്പിന്റെ ഫോൺ ഉണ്ടോ എന്ന് നോക്കാലോ....."

അഭി അവളെ ഒന്നു മിറാറിൽ കൂടെ നോക്കി...... ആ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തിരിച്ചു ഒന്നും പറയാൻ അവനു തോന്നിയില്ല........ അല്ലെങ്കിലും അവൾ പുഞ്ചിരിക്കുന്നത് അഭിക്ക് വേണ്ടിയാണ്..... ഉള്ളിലെ വേദന എല്ലാം കടിച്ചമർത്തി അവൾ പുഞ്ചിരിക്കും...... ചെമ്പരത്തിയെ പോലെ...... ചെമ്പരത്തിയും അങ്ങനെ അല്ലെ ഉള്ളിലെ എല്ലാം വേദനയും മറന്നു എന്നും ആർക്കോ വേണ്ടി വിരിഞ്ഞിരിക്കും...... എന്നിട്ടും അവൾക്ക് കിട്ടുന്നത് അവഗണനയും ഭ്രാന്തിയെന്ന നമാവും ആണെങ്കിലും ആരോടും തെല്ലും പരാതി ഇല്ലാതെ അവൾ വിരിയുക തന്നെ ചെയ്യും...... കാലങ്ങൾ എത്ര കഴിഞ്ഞാലും അവളെ അറിയാൻ ആർക്കും ആവില്ല...... അഭിക്ക് പുതിയ ഫോൺ വാങ്ങി................ അവന്റെ പഴയ സിം തന്നെ അതിൽ ഇട്ടു..... അതും ഒരു കാത്തിരിപ്പാണ് എന്നെങ്കിലും സഖാവ്‌ അതിലേക്ക് വിളിച്ചാലോ എന്നൊരു കാത്തിരിപ്പ്.............. ആ സിം ഇട്ടതിനു ശേഷം അവനെ തേടി എത്തിയ ഓരോ കാളും അവൾ പ്രതീക്ഷയോടെ നോക്കും...... അവനല്ലെന്ന് അറിയുമ്പോൾ മുഖത്തു ഒരു പുഞ്ചിരി ഉണ്ടാകും നിസ്സഹായമായൊരു പുഞ്ചിരി....

ഉള്ളിലെ എല്ലാ വേദനയും കടിച്ചമർത്തിയൊരു പുഞ്ചിരി....... വർഷങ്ങൾക്ക് ഇപ്പുറം നമി ഇന്നൊരു വിദ്യ പകർന്നു നൽകുന്ന നല്ലൊരു അദ്ധ്യാപികയാണ്.... അവളിൽ കുറുമ്പും കുസൃതിയും മാറ്റി നിർത്തി അവൾ ആ കുരുന്നുകൾക്ക് വിദ്യ നുകർന്നു കൊടുക്കുന്നു..... ശരിക്കും അഭിക്ക് അവളെ ഒരു ഐഎസ് ഓഫീസർ ആകണം എന്നായിരുന്നു ആഗ്രഹം.................... പക്ഷെ..... തകർന്ന മനസായിരുന്നു അവളുടേത്.... ചില തെറ്റുകൾ ഉൾകൊണ്ട നിമിഷം വീണ്ടും തകർന്നൊരു ഹൃദയം.... ആ മനസിനോ അവൾക്കോ സിവിൽ സർവീസ്ന്റെ കഠിന്യമേറിയ ദിനങ്ങൾ തണ്ടാൻ ആവുമോ എന്ന് അഭി ഭയന്നു..... വീണ്ടും ആ മനസിനെ കൂടുതൽ സങ്കർഷത്തിൽ ആകാൻ അവനു ആവുമായിരുന്നില്ല.... അതാണ് അവളെ ഇന്നൊരു അദ്ധ്യാപിക എന്ന നിലയിലേക്ക് മാറ്റി എടുത്തത്.................... ഒരുപക്ഷെ അത് തന്നെയായിരുന്നു ശരിയും..... ആ കുരുന്നുകളുടെ കുസൃതിയിലും കുറുമ്പിലും എന്നോ ഉള്ളിൽ അകപ്പെട്ടു പോയ ആ പഴയ നമിയെ കാണുകയായിരുന്നു അവൾ.... അവരിൽ അവൾ സന്തോഷം നേടുകയായിരുന്നു.....

അവളെ അവിടെ ഇറക്കി ഒരു പുഞ്ചിരി സമ്മാനിച്ചു അഭി പതിയെ ബൈക്ക് മുന്നോട്ടെടുത്തു....... അഭി പോകുന്നത് വരെ അവനെ നോക്കി നിന്ന ആ കണ്ണുകളെ അവൻ മനഃപൂർവം അവഗണിച്ചു...... അവഗണന..... സത്യത്തിൽ ആ അവഗണനക്കും ഒരുപാട് അർത്ഥം ഉണ്ടായിരുന്നു..... ഒരു പ്രതീക്ഷ നൽകാതിരിക്കാനുള്ള ഒളിച്ചോട്ടം................ സുഹൃത്തുക്കൾ ആരുമില്ലാത്ത നമിയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു സൗഹൃദമായി കടന്നു വന്നവൾ........... തെന്നൽ...... നമിയുടെ സ്വന്തം തനു....... നമി എന്നാൽ അവൾക്ക് ജീവനാണ്.......... അന്നത്തെ നമിയിൽ നിന്ന് ഇന്ന് അവൾ ഒരുപാട് മാറിയിരിക്കുന്നു.... എന്നും സംസാരിച്ചു കൊണ്ടിരിക്കുന്നവൾ ഇന്ന് ഒത്തിരി അടുപ്പമുള്ളവരോട് അല്ലാതെ സംസാരിക്കില്ല..... എങ്കിലും കുട്ടികളോടും തനുനോടും അവൾ സംസാരിക്കും എങ്കിലും ഒരുപാട് ഇല്ല......... അഭിയെ നോക്കി നിൽക്കുന്ന തനുനെ നമി കണ്ടിരുന്നു.... അവളുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി പ്രത്യക്ഷപെട്ടു............. സ്വയം അത് കണ്ടില്ലെന്ന് നടിച്ചു................. ഒരിക്കൽ ഒരുവൾക്ക് പ്രതീക്ഷ നൽകിയതാണ് തനു....

അവളുടെ കൂടെ നിന്നതാണ്..... അവൾക്ക് വേണ്ടി ഒരുപാട് വാദിച്ചതാണ്..... പക്ഷെ................ എന്തോ ഓർമയിൽ ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു കടന്നു പോയി........... നന്ദ......... ആ നാമം അവളുടെ ഉള്ളിൽ ഒരു മഴയായി കടന്നു പോയി..... ഭീകരമയൊരു കൊടും മഴ..... ഓർമകളുടെ ഭീകരതാ ശേഷിച്ചവ............... ഇല്ല തനു..... നിന്റെ പ്രണയം എനിക്കറിയില്ല.... ആ കണ്ണുകളിൽ അഭിയേട്ടനെ കാണുമ്പോൾ തെളിയുന്ന തെളിച്ചം ഞാൻ കണ്ടിട്ടില്ല..... നിന്റെ പ്രണയം ഞാൻ അറിഞ്ഞിട്ടില്ല..... എനിക്ക് അങ്ങനെയൊരു തനുവിനെ അറിയില്ല...... തനുവിന്റെ മനസിലെ അഭിയേട്ടനെ എനിക്ക് അറിയേണ്ട............. സ്വയം അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു അവൾക്ക് അരികിലേക്ക് നടന്നു...... "തനു....." അഭി പോയ വഴിയേ നോക്കി നിന്ന തനു നമിയുടെ വിളിയിൽ ഒന്നു പതറി....... ആ പതർച്ച കണ്ടുവെങ്കിലും നമി കണ്ടതായി ഭവിച്ചില്ല ....... തനുന്റെ കൈയിൽ പിടിച്ചു അവൾ സ്കൂളിലേക്ക് നടന്നു....... അഭി തന്റെ ബൈക്ക് നിർത്തിയത് ഒരു കുഞ്ഞു കെട്ടിടത്തിന്റെ മുന്നിലാണ്..........

ഒന്നു നിശ്വസിച്ചു കൊണ്ടു അവൻ ബൈക്കിൽ നിന്നും ഇറങ്ങി..... അവന്റെ വരവ് കണ്ട ഓരോ ആളിലും ബഹുമാനമായിരുന്നു........... അഭി പെട്ടന്ന് തന്നെ ഒരു റൂമിൽ കേറി........ കുറച്ചു സമയത്തിന് ശേഷം ഇറങ്ങി വന്ന അഭി ഇത്രയും നേരത്തെയും പോലെ ആയിരുന്നില്ല..... ആ രൂപം തന്നെ പാടെ മാറിയത് പോലെ.................. ചില കണ്ണുകളിൽ പേടി..... ചിലതിൽ ബഹുമാനം.... ചിലരിൽ എന്തോ നിർവജിക്കാൻ ആവാത്ത ഭാവങ്ങൾ...... *ACP അഭിമന്യുമോഹൻ* അതെ എല്ലാവരെയും പ്രിയ സഖാവിൽ നിന്ന് മറ്റൊരു മാറ്റം.... ആ കണ്ണിലെ തീക്ഷണതയിൽ ലോക്കപ്പിൽ ഉള്ള പ്രതികളുടെ ഉള്ളിൽ ഭയം കോറിയിട്ടു.......... കോളേജിൽ പഠിക്കുന്ന സമയം തന്നെ ഇതിനായി ശ്രമിച്ചത് കൊണ്ടാവണം തകർന്നു പോയ സമയത്തും ആ ലക്ഷ്യം കൂടെ ഉണ്ടായിരുന്നു.... വാശിയായിരുന്നു നേടണം എന്ന്................ ആ വാശി പോലെ ഇന്നവൻ ആ പദവി നേടി...... ഇന്ന് അവന്റെ ഉള്ളിൽ ഉള്ള ഏറ്റവും വലിയ ആഗ്രഹം ഹരിയെ കണ്ടു പിടിക്കണം എന്നത് തന്നെയാണ്............... അത് തന്നെയാണ് ഓരോ ദിനം പുലരുമ്പോളും അവന്റെ ഉള്ളിലെ ലക്ഷ്യം തന്നെ.....

ഓരോ ദിവസം അതിന് കഴിയാതെ വരുമ്പോൾ സ്വയം ഒരു തോൽവി ആണെന്ന് പാഴിചാരി സ്വയം ഉരുക്കും..... കൈയിൽ കിട്ടുന്നത് എല്ലാം എറിഞ്ഞുടക്കും....... ഹരിയുടെ നമ്പറിലേക്ക് വെറുതെ വീണ്ടും വീണ്ടും വിളിക്കും.... ഉത്തരം കിട്ടില്ല എന്ന് അറിഞ്ഞിട്ടും വിളിക്കും അവസാനം എന്നത്തേയും പോലെ കൈയിലെ ഫോൺ എറിഞ്ഞു ഉടക്കും....... "അഭി സർ...." "ഹാ ചന്ദ്രേട്ടാ..... അല്ല ചന്ദ്രേട്ടാ ഇന്ന് ലീവ് വേണം എന്ന് പറഞ്ഞിട്ട്....." "അത് സർ...." ആ വിളി കേട്ടതും അഭി അയാളെ ഒന്നു ദയനീയമായി നോക്കി..... "അല്ല അഭി മോനെ..... ഇന്ന് കോടതിയിൽ ഇവരെ ഹാജരാക്കണ്ട ദിവസം അല്ലെ..... അത് കൊണ്ടു " "അത് കൊണ്ടു ഇന്ന് ലീവ് എടുക്കണ്ട എന്ന് വിചാരിച്ചു അല്ലെ..... എന്റെ ചന്ദ്രേട്ടാ അവിടെ പിള്ളേരൊക്കെ കാത്തിരിക്കുന്നുണ്ടാകില്ലേ..... അവർക്കും ഉണ്ടാകില്ലേ ആഗ്രഹം.............." "അത് പിന്നെ കുഞ്ഞേ.... കുഞ്ഞു ഒറ്റക്ക്......" "ഓഹോ അങ്ങനെ.... എന്റെ ചന്ദ്രേട്ടോ എന്റെ കാര്യം ഓർത്തു പേടിക്കണ്ട ............... ചന്ദ്രേട്ടൻ ഇപ്പൊ തന്നെ ലീവ് എടുത്തു പൊക്കോ.........

ഓരോ മക്കളും ആഗ്രഹിക്കുന്ന ഒന്നുണ്ട് ചന്ദ്രേട്ടാ നമ്മുടെ വിജയത്തിലും പരാജയത്തിലും നമ്മുടെ അച്ഛനും അമ്മയും കൂടെ ഉണ്ടെങ്കിലോ എന്ന്......" എന്തോ ഓർമയിൽ എന്നത് പോലെ അവൻ പറഞ്ഞു...... ഉള്ളിൽ എവിടെയോ അവൻ അവന്റെ ഭുതകാലത്തെ ശപിക്കുക ആയിരുന്നിരിക്കണം..... "കുഞ്ഞേ ഞാൻ....." "ഒന്നും പറയണ്ട ചന്ദ്രേട്ടൻ ഇപ്പൊ പോകുന്നു നേരെ സ്കൂളിൽ പോകുന്നു..... നമ്മുടെ കലാതിലകം ഗീതാഞ്ജലിചന്ദ്രകന്തിന്റെയ് കൂടെ ടൈം സ്പെൻഡ്‌ ചെയ്യുന്നു......" "എന്നാൽ ഞാൻ ഉച്ചക്ക് ലീവ് എടുത്തോളാം....... ഇവരെ കോടതിയിൽ വരെ കൊണ്ടു പോകാൻ കുഞ്ഞിന്റെ കൂടെ ഞാൻ വരാം....." "ഉയ്യോ എന്റെ ചന്ദ്രേട്ടാ..... "

"ഒന്നും പറയണ്ട കുഞ്ഞേ..... ഇത് എന്റെ ഒരു സമാധാനത്തിനാ....." "ശരി....." ചന്ദ്രൻ ഒന്നു ചിരിച്ചു കൊണ്ടു അദ്ദേഹത്തിന്റെ ജോലിയിലേക്ക് തിരിഞ്ഞു...... അഭി ചന്ദ്രേട്ടനെ ഒന്നു നോക്കി അൽപ്പനേരം അവിടെ നിന്നതിനു ശേഷം ഫയൽസ് ചെക്ക് ചെയ്യാൻ തുടങ്ങി...... ആ സ്റ്റേഷനിൽ ഓരോ വ്യക്തിക്കും അഭി ചന്ദ്രനോട് ഇത്രയും അടുപ്പത്തിൽ സംസാരിക്കുകയും ഇടപെടുകയും ചെയുന്നതിൽ ഇത്തിരി അസൂയ ഉണ്ടായിരുന്നു..... അഭി ഇന്ന് നമിയോടും ആ അച്ഛനോടും അമ്മയോടും അല്ലാതെ വേറെ ആരോടെങ്കിലും അടുപ്പത്തിൽ സംസാരിക്കുന്നുണ്ടെങ്കിൽ അത് ചന്ദ്രനോടും കുടുബത്തോടും ആണ്....... അദ്ദേഹത്തിനു അഭിയെ കുറിച്ച് എല്ലാം അറിയാം..... അദ്ദേഹത്തോട് മാത്രം അവൻ ദേഷ്യപ്പെടില്ല അവിടെ..... എന്തോ ഒരിഷ്ട്ടമാണ് അവനു അവന്റെ ചന്ദ്രേട്ടനോട്................ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story