സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 6

Sagavinte Swantham Chembarathi

രചന: നേത്ര

 അന്ന് സ്റ്റേഷനിലെ കാര്യങ്ങൾ എല്ലാം ഒരുവിധം ഒതുക്കിയതിനു ശേഷം അഭി ചന്ദ്രേട്ടനും രണ്ടു പോലീസ്ക്കാർക്കും കൂടെ കോടതിയിലേക്ക് പുറപ്പെട്ടു ................. അവിടെത്തെ കാര്യങ്ങൾ ഒതുക്കാൻ ഏകദേശം വൈകിട്ടു എങ്കിലും ആകുമെന്ന് അറിയാവുന്നത് കൊണ്ടു അവൻ നിർബന്ധിച്ചു ചന്ദ്രേട്ടനെ വീട്ടിലേക്ക് അയച്ചു..... പ്രതീക്ഷിച്ച പ്രശ്നങ്ങൾ ഒന്നും അന്ന് ഉണ്ടായില്ല.... കോടതി വിധി പ്രകാരം അവരെ സെന്റർജയിലേക്ക് അയച്ചു.......... വൈകിട്ടു നമിയെ പിക് ചെയ്യാൻ വരാം എന്ന് പറഞ്ഞു അവൻ നമിയുടെ സ്കൂളിലേക്ക് പുറപ്പെട്ടു..... അവിടെ അവനെ കാത്തെന്നത് പോലെ നമി ഉണ്ടായിരുന്നു.... അവളുടെ കൂടെ ഉണ്ടായിരുന്ന തനുനെ കണ്ടപ്പോൾ അവൻ എന്നത്തേയും പോലെ കാണാത്തതു പോലെ നടിച്ചു.... അവളുടെ കണ്ണിലെ പ്രണയം അവനു മനസിലാക്കാൻ ആവുന്നുണ്ടായിരുന്നു.......

പക്ഷെ ഒരിക്കൽ പോലും അവളോട് പ്രണയം തോന്നില്ലെന്ന് ഉറപ്പാണ്..... അതിനാൽ ഒരു നോട്ടം കൊണ്ടു പോലും അവളിൽ പ്രതീക്ഷയേകി കുട....... നമി അഭിയെ ഒന്നു നോക്കി...... അവന്റെ മുഖത്തു നിന്ന് തന്നെ പലതും അവൾ വായിച്ചെടുത്തു..... അത് കൊണ്ടു ഒരുപാട് സമയം അവിടെ നിക്കാതെ പെട്ടന്ന് തന്നെ അവൾ അവന്റെ പിറകിൽ കേറി ഇരുന്നു.............. ബൈക്ക് മുന്നോട്ടെടുക്കുന്നത് വരെ തനു അവിടെ ഉണ്ടായിരുന്നു..... എന്തിനോ വേണ്ടി അവളുടെ ഉള്ള് പിടഞ്ഞു............... ഒരു നോട്ടമെങ്കിലും എനിക്ക് സമ്മാനിച്ചുടെ..... ആ ജീവിതത്തിൽ വരാൻ എനിക്ക് അർഹതയില്ലേ................. ഒരുപാട് ഇഷ്ട്ട......എന്താ എന്നെ മാത്രം ആ കണ്ണിൽ കാണാതെ പോകുന്നത്................ എന്തിനോ വേണ്ടി വീണ്ടും വീണ്ടും ആ ചുണ്ട് വിതുമ്പി...... കണ്ണിലെ കണ്മഷി പടർന്നു...... അവനു വേണ്ടിയാണ് എന്നും ഒരുങ്ങുന്നത്..... പക്ഷെ ഒരു നോട്ടം പോലും അവന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല...... എന്നെങ്കിലും ഒരുനാൾ ഈ പെണ്ണിനെ കാണുമായിരിക്കും അല്ലെ..... കാണും....

ഒത്തിരി പ്രതീക്ഷയോടെ അവൾ ഒരിക്കെ കൂടെ അവർ പോയ വഴിയേ നോക്കി നിന്നു പിന്നീട് തിരികെ നടന്നു........ എന്തോ ചിന്തയിൽ ഇരിക്കുന്ന നമിയെ അഭി ബൈക്കിൽ കേറിയത് മുതൽ ശ്രദ്ധിക്കുന്നതാണ്...... അവൾ മറ്റൊരു ലോകത്താണ്..... "നമി......" "മ്മ്...." "നീ എന്താ ഓർക്കുന്നത്....." "നന്ദയെ......" ആ പേര് കേട്ടതും അറിയാതെ ആ ബൈക്ക് നിന്നു...... "മിസ്സ്‌ ചെയ്യുന്നുണ്ടോ നീ അവളെ.............." "ഒത്തിരി..... സഖാവിനോളം തന്നെ............. പക്ഷെ വരില്ലലോ ഏട്ടാ എന്റെ നന്ദ..... അവൾ ഇനിയൊരിക്കലും തിരികെ വരില്ലലോ........ പോയില്ലേ.... എന്തിനാ ഏട്ടാ അവൾ ഇത്രയും പെട്ടന്ന്................... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നില്ലേ അവളിൽ ബാക്കിയായി.... എന്തിനാ ഏട്ടാ അവൾ എന്നെ തനിച്ചാക്കി..... സഖാവ്‌ മടങ്ങി വന്നാലും അവൾ വരില്ലലോ ............. നമ്മുടെ ഭുതകാലത്തെ മാറ്റാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ഞാൻ ആദ്യം തിരുത്തുന്നത് അവളുടെ മരണമായിരുന്നേനെ ഏട്ടാ...... അത്രക്ക് ഇഷ്ട്ടായിരുന്നു എനിക്കാ പൊട്ടിപെണ്ണിനെ......" അവളിൽ നിന്ന് കുഞ്ഞു കരച്ചിൽ ശബ്ദം പുറത്തേക്ക് വീണു......

"മോളെ......" അഭി അവളെ നിസ്സഹായതയോടെ വിളിച്ചു...... "ഒരു കാര്യം ചോദിച്ചോട്ടെ ഏട്ടാ ഞാൻ....... ഒരേ ഒരു കാര്യം...... സത്യം പറയാവോ എന്നോട്....." ". മ്മ്....." "ഏട്ടന്റെ മനസ്സിൽ ഒരിക്കെ പോലും എന്റെ നന്ദയോട് ഇഷ്ട്ടം തോന്നിട്ടില്ലേ ഏട്ടാ......" "മോളെ....." "വേണ്ട ..... ഉത്തരം ഇല്ല എന്നാണെങ്കിൽ എനിക്കറിയില്ല ഞാൻ എനിക്കൊന്നും ചെയ്യാൻ ആവുന്നില്ലലോ ഏട്ടാ................... അറിയാം ഏട്ടന്റെ മനസ്സിൽ എന്താണെന്ന്................ അത് അവളും അറിഞ്ഞിരുന്നു......... പക്ഷെ അന്നും അവൾ പറഞ്ഞത് ഒന്നു മാത്രമാ എന്നെങ്കിലും നിന്റെ ഏട്ടൻ എന്നെ മനസിലാകും എന്ന്...... ആ മനസിലെ ബാക്കി ഉള്ള പ്രണയം മാത്രം മതി തനിക്കെന്ന്......എന്റെ ജീവന്റെ വില ആയിരുന്നു അല്ലെ ഏട്ടാ എന്റെ നന്ദ......" അവൾ അവന്റെ പുറത്തു തല ചാരിയിരുന്നു...... അവനും ഓർക്കുകയായിരുന്നു അവന്റെ പിന്നാലെ ഒരു പരാതിയുമില്ലാതെ നടന്നിരുന്ന ഒരു പൊട്ടിപെണ്ണിനെ കുറിച്ച്...... ആ ഓർമയിൽ അവൻ ആകെ ഉലഞ്ഞു...... ബൈക്ക് മുന്നോട്ട് എടുക്കുമ്പോളും അവൾ തന്നെയായിരുന്നു മനസ്സിൽ...........

*നന്ദ...... വേദനന്ദ.... വേദനന്ദനരേഷ്* അഷ്ടമിമോഹൻ വേദനന്ദനരേഷ്..... അവർ ഉറ്റ കുട്ടുകാർ ആയിരുന്നു............... ആരും അസൂയപെടുന്ന വിധം...... അവരുടെ കൂടെ കൂടാൻ പലരും ശ്രമിച്ചിട്ടുണ്ട്..... എങ്കിലും ആ കൊച്ചു ലോകത്ത് അവർ മാത്രമായിരുന്നു............. നന്ദയുടെ നമി..... അങ്ങനെയെ അവർ സ്വയം വിശേഷിപ്പിക്കു...... ഒരുപോലെ കളിച്ചും ചിരിച്ചും കടന്നു പോയ കലാലയ നാളുകൾ..... എന്നാണ് ആ ദിനങ്ങളിൽ കരി നിഴൽ വീണത്......... എല്ലാത്തിന്റെയും തുടക്കം എവിടെയായിരുന്നു..... അറിയില്ല...... പക്ഷെ ഒരുപാട് തെറ്റുകൾ തിരുത്താൻ ആവാത്ത തെറ്റുകൾ ആ നാളിൽ നടന്നു കഴിഞ്ഞിരുന്നു..... അഭിയെ ഇഷ്ട്ടമായിരുന്നു നന്ദക്ക്............. അവളെ കാണുമ്പോൾ തന്നെ അഭി സ്ഥലം കാലിയാക്കും.............. അത് അവൾക്ക് അറിയുന്നത് കൊണ്ടു തന്നെ അവൻ ശ്രദ്ധിക്കാത്ത നിമിഷം അവന്റെ മുന്നിലേക്ക് ചാടി വീഴുകയാണ് അവളുടെ എന്നത്തേയും പ്രധാന കലാപരിപാടി..... അതിനു കുട്ടേന്നത് പോലെ നമി ഉണ്ടാകും..... അഭിന്റെ കൈയിൽ നിന്ന് നല്ല മുട്ടൻ ചീത്ത കേട്ടാലും അവന്റെ മുന്നിൽ ഇളിച്ചു നിന്ന് എല്ലാം കേട്ടു അവസാനം അവൾ അവനെ നോക്കി കണ്ണിറുക്കി ഒരു ഡയലോഗ് ഉണ്ട്..... STILL I LOVE YOU അഭിയേട്ടാ........

നിലത്തുള്ള കല്ലുകൾ പെറുക്കി എടുത്തു അവളെ അവൻ ഓടിച്ചു വിടും...... ഹരി ഉണ്ടാകും ഇതൊക്കെ കണ്ട് അവന്റെ കൂടെ.... ഹരിക്ക് അവൾ സഹോദരിയായിരുന്നു..................... അവനും അവൾക്ക് വേണ്ടി അവനോട് സംസാരിച്ചിട്ടുണ്ട്.... നമിക്ക് എന്നും പറയാൻ ഉള്ളത് അവളെ കുറിച്ച് ആയിരുന്നു....... അവളെ ഒന്നു കെട്ടിക്കൂടെ ഏട്ടാ................. അങ്ങനെ അങ്ങനെ........... പക്ഷെ...... മറക്കാൻ ആവാത്ത വിധം അവന്റെ ഉള്ളിൽ മറ്റൊരു മുഖം ഉണ്ടായിരുന്നത് കൊണ്ടാകാം അവളിൽ നിന്ന് അവൻ സ്വയം ഒളിച്ചോടിയത്.............. അത് നമി അറിഞ്ഞ നിമിഷം എല്ലാം അവൾ നന്ദയോട് പറഞ്ഞതാണ്................ നന്ദ ആദ്യമായി കാരഞ്ഞത് ഒരുപക്ഷെ അന്നായിരുന്നു എന്ന് നമിക്ക് തോന്നി..... ആ തോന്നലിൽ ഇത്തിരി സത്യം ഉണ്ടായിരുന്നു നമി അവൾ കരയുന്നത് ഇത് വരെ കണ്ടിട്ടില്ല...... എല്ലാം അറിഞ്ഞിട്ടും അവൾക്ക് അഭിയോടുള്ള ഇഷ്ട്ടം തെല്ലും കുറഞ്ഞില്ല...... അഭിയേട്ടന്റ ആദ്യ പ്രണയം ആവാൻ എനിക്കായില്ല പക്ഷെ ആ മനസിലെ ശേഷിക്കുന്ന പ്രണയമെങ്കിലും ഈ നന്ദക്ക് തരാവോ എന്ന് ചോദിക്കുവോ......

അത്രമാത്രമായിരുന്നു അവളുടെ മറുപടി.... ആ വാക്കുകൾ എല്ലാം ഉള്ളിൽ നിന്ന് വന്നതാണ്..... എന്നാൽ...... അഭിക്ക് ഇഷ്ട്ടായിരുന്നോ അവളെ............. പിന്നെ എന്തിനായിരുന്നു അവൾ കരയുന്നത് കാണാൻ ഇടയായ അവന്റെ ഉള്ളിൽ എന്തോ സങ്കടം ഉടലെടുത്തത്..... അവളെ കുറുമ്പുകൾ അവൻ ആസ്വദിച്ചിരുന്നു പക്ഷെ അതൊരിക്കലും പ്രണയം ആയിരുന്നില്ല....... എങ്കിലും അവസാന നാളിൽ എന്നോ ആ പ്രണയം അവനിൽ മോട്ടിട്ടിരുന്നുവോ..... അവന്റെ ഉള്ളിലെ അവളോടുള്ള എതിർപ്പുകൾ നീങ്ങിയിരുന്നവോ....... ബൈക്ക് വന്നു വീടിന്റെ മുന്നിൽ നിന്നപ്പോൾ ആ നിമിഷം തന്നെ നമി ഓടി അകത്തേക്ക് കേറി........ അവൾ പോകുന്നത് നോക്കി നിന്ന അച്ഛന്റെയും അമ്മയുടെയും മിഴികൾ അഭിയിൽ ചെന്നു നിന്നു..... "നന്ദയേ ഓർത്തിട്ടാ അമ്മേ......" അവനെ നോക്കി നിൽക്കുന്ന അമ്മയെ നോക്കി അവൻ പറഞ്ഞു...... ആ മാതൃ ഹൃദയവും ഒരു നിമിഷം കണ്ണുനീർ വാർത്തുവോ...... ആ വീട്ടിലെ അകത്തളയിൽ മാലയിട്ട് വെച്ച നന്ദയുടെ ഫോട്ടോ നോക്കി ആ അമ്മ കണ്ണുനീർ തുടച്ചു......

"കരയരുതെന്ന് പറഞ്ഞിട്ട് നിങ്ങളും എന്നോട് വാശി കാണിക്കുവാണോ അമ്മേ......" അവർ അവനെ ചേർത്ത് പിടിച്ചു................. നരേഷ് രേവതി ദാമ്പതികളുടെ ഇളയമകൾ വേദനന്ദനരേഷ്..... വേദ്നരേഷ് അവരുടെ മുത്തമകൻ രണ്ടു നഷ്ട്ടങ്ങളാണ് ആ മാതാപിതാക്കൾക്ക്..... ആ നഷ്ടത്തിൽ ആത്മഹത്യാ എന്നായിരുന്നു അവരുടെ തീരുമാനം..... പക്ഷെ അവിടെ നിന്നാണ് അവർക്ക് നമിയെയും അഭിയെയും ലഭിച്ചത്...... അവന്റെ കൈ പിടിച്ചു അവർ അകത്തേക്ക് നടന്നു..... നമിയെ ഒന്നു ചെന്നു നോക്കി...... ഉള്ളിലേക്കു കരഞ്ഞു ഓടി പോയ നമി എവിടെയോ പോയി മറഞ്ഞിരുന്നു.............. പുതിയൊരാളായി അവൾ പുറത്തേക്ക് ഇറങ്ങി.... അഭിയെ നോക്കി ഒന്നു പുഞ്ചിരിച്ചു.......

"ഇല്ല ഏട്ടാ ഏട്ടന്റെ നമി ഇനി കരയില്ല...... " ഉള്ളിലെ വേദന കടിച്ചമർത്തിയാണ് അവൾ അത് പറയുന്നത് എന്ന് അഭിക്ക് അറിയാമായിരുന്നു...... നിന്റെ ഈ വേദന ഇല്ലാതാക്കാൻ ഞാൻ എന്താ മോളെ നിനക്ക് നൽകേണ്ടത്..... ഹരി വന്നിരുന്നെങ്കിൽ നീ കുറച്ചെങ്കിലും ഓക്കേ ആകുമായിരുന്നു..... ചിലപ്പോളേക്കെ അവനോട് ദേഷ്യം തോന്നുന്നുണ്ട്.............. അന്നത്തെ ദിവസവും ആർക്കും കാത്തു നിക്കാതെ കൊഴിഞ്ഞു പോകുകയായിരുന്നു..... പിറ്റേ ദിവസം അഭി പതിവ് പോലെ സ്റ്റേഷനിലെക്കും നമി സ്കൂളിലേക്കും പോയി....... അച്ഛനും അമ്മയും ഏതൊക്കെയോ അമ്പലത്തിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞു അവർക്ക് മുൻപ് അവിടെ നിന്ന് ഇറങ്ങിയിരുന്നു............... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story