സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 7

Sagavinte Swantham Chembarathi

രചന: നേത്ര

സ്കൂളിൽ നമി വന്നിറങ്ങിയപ്പോൾ തൊട്ടു അവളുടെ മിഴികൾ തനുനെ തിരഞ്ഞു കൊണ്ടിരുന്നു..... പക്ഷെ എന്നും തന്നെ നോക്കി നിൽക്കാറുള്ള അവളെ ഇന്ന് അവിടെ ഒന്നും കാണുന്നില്ല..... എന്തു പറ്റി അവൾക്ക്..... ഫോണിലേക്ക് ഒന്നു നോക്കി...... ഇല്ല കാൾ ഒന്നുമില്ല..... വരില്ലെങ്കിൽ വിളിക്കാറുണ്ട്..... എന്നാൽ ഇന്ന്..... ഇനി വയ്യേ...... ഓരോന്ന് ആലോചിച്ചു കൊണ്ടു അവൾ സ്കൂളിലേക്ക് നടന്നു..... നടക്കുന്നതിനിടയിൽ ആരോ ആയി കുട്ടിയിടിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്ന് അവൾ യാഥാർഥ്യത്തിലേക്ക് ചേക്കേറിയത്...... ഓഹ്.....സോറി സോറി...... അവൾ കുട്ടിമുട്ടിയ ആളെ നോക്കി പറഞ്ഞു....... പിന്നെ ഒന്നു മുഖമുയർത്തി ആ വ്യക്തിയെ നോക്കി........ അവളുടെ കണ്ണുകൾ മിഴിഞ്ഞു................... കൈകൾ വിറച്ചു........ മുന്നിൽ നിൽക്കുന്ന ആളെ യഥാർഥ്യമോ മിഥ്യ എന്നോ വിശ്വസിക്കാൻ ആയില്ല..... അവളെ പോലെ തന്നെയായിരുന്നു അയാളുടെ മുഖത്തെ ഭാവവും....

*ക്ഷമ....* ആദ്യത്തെ ഞെട്ടൽ മാറി രണ്ടു പേരെയും മുഖത്തു സന്തോഷം നിറഞ്ഞു..... ക്ഷമ അവളെ മുറുക്കെ കെട്ടിപിടിച്ചു...... നമിയും അവളോട് ചേർന്നു നിന്നു............. എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല..... പക്ഷെ ആ സാമിപ്യം പൊലും രണ്ടുപേരെയും മനസ് ശാന്തമാകുന്നതായി തോന്നി........... ഇത്തിരി സമയം കൂടെ അത് പോലെ അവർ നിന്നു..... "ക്ഷമ..... നീ എങനെ ഇവിടെ......" "നിന്നെ കാണാൻ....." "എന്നെയോ....." "മ്മ്..... ഒരുപാടായില്ലേ കണ്ടിട്ട്.... എന്റെ ഫേവറേറ്റ് ശത്രുനെ....." നമി ഒന്നു ചിരിച്ചു..... അതെ ശത്രുത മാത്രമായിരുന്നു രണ്ടുപേർക്കും ഇടയിൽ..... എന്തിനാ എന്ന് പോലുമറിയാതെ പരസ്പരം അടി കുടിട്ടെ ഉള്ളു...... എന്നും വഴക്ക്..... പക്ഷെ....... അവസാന നിമിഷം അവൾ തനിക്ക് ശത്രു ആയിരുന്നോ..... അവളിൽ ഉണ്ടായിരുന്നോ തന്നോട് ശത്രുത............... തകർന്ന നിമിഷം പരസ്പരം താങ്ങായിട്ടില്ലേ ഇത്തിരി നിമിഷത്തേക്ക് എങ്കിലും..... "നിന്നോട് കുറച്ചു സംസാരിക്കണം............. ഒരുപാട് നാളായി നിന്നെ അന്വേഷിക്കുന്നു.............. വീട്ടിൽ വന്ന അഭി.....

അഭിയേട്ടൻ എങനെ പ്രതികരിക്കും എന്നറിയില്ല അതാ ഞാൻ......" "നീ വാ....." അപ്പോളാണ് അവിടെ നിൽക്കുന്ന തനുനെ ശ്രദ്ധിക്കുന്നത്...... നമി നോക്കുന്നത് കണ്ടതും തനു അവൾക്ക് അടുത്തേക്ക് വന്നു...... തനുന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു..... മാനവ്...... "ഹാ താൻ അന്വേഷിച്ച ആളെ കിട്ടിയല്ലോ....." ക്ഷമയെ നോക്കി അത്രയും പറഞ്ഞു കൊണ്ടു അവൾ നമിയെ നോക്കി.............. "ഹാ നമി നിങ്ങൾ പണ്ടത്തെ ഫ്രണ്ട്‌സ് ആണല്ലേ..... ഞാൻ ഇവിടെ വരുമ്പോൾ മാനവിനോട് തന്നെ അന്വേഷിക്കുന്നത് കണ്ടു ഞാനാ പറഞ്ഞത് ആളു എത്തിട്ടില്ല എന്ന്.... കുട്ടികൾക്ക് കുറച്ചു നോട്സ് കൊടുക്കാൻ ഉണ്ടായിരുന്നു അതാ നിന്നെ പുറത്തു വെയിറ്റ് ചെയ്യാതെ ഇങ്ങോട്ടേക്ക് പറയാതെ വന്നത്....." ഫ്രണ്ട്‌സ് എന്ന് കേട്ടപ്പോൾ നമിയും ക്ഷമയും ഒന്നു പരസ്പരം നോക്കി............. ഇത് വരെ പരസ്പരം സ്നേഹത്തോടെ സംസാരിച്ചിട്ടില്ല..... സന്തോഷങ്ങളിൽ കൂടെ നിന്നിട്ടില്ല..... കാണുമ്പോൾ എല്ലാം പരിഹാസം.... കളിയാക്കൽ അത് മാത്രമായിരുന്നു ക്ഷമയും നമിയും.............. എന്നാൽ അപകടത്തിൽ പരസ്പരം താങ്ങായി മാറീട്ടുണ്ട്......

പരസ്പരം നോക്കി അതെ ചിരിയോടെ അവർ നിന്നു...... "നമി നമ്മൾക്ക് ഒന്നു പുറത്തു പോയാലോ..... നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ....." "ഏയ്‌ ഇല്ല...... കലോത്സവം ആയതു കൊണ്ടു അങ്ങനെ ക്ലാസ്സ്‌ ഒന്നുമില്ല........... ഞാൻ പ്രിൻസിപ്പനെ കണ്ടു ലീവ് പറയട്ടെ....." "മ്മ് ശരി....." "ഞങ്ങളും കൂടെ വന്നോട്ടെ....." തനു ആയിരുന്നു അത് ചോദിച്ചത്............ എതിർക്കാൻ ആയില്ല...... ഒരു ചെറു പുഞ്ചിരിയോടെ അവരെയും കൂടെ കുട്ടാം എന്ന് പറഞ്ഞു....... ഓഫീസിൽ ചെന്നു മൂന്നുപേരും ലീവ് പറഞ്ഞു....... മാനവ് ആയിരുന്നു ഡ്രൈവ് ചെയ്തത്....... "ക്ഷമ എങ്ങോട്ടേക്ക...." നമി അവളെ തന്നെ നോക്കി ചോദിച്ചു........ അവൾ മാധവിന്റെ നേരെ നമിയെ നോക്കി കൊണ്ടു തന്നെ ഫോൺ നീട്ടി.... അവൻ ഓക്കേ എന്ന് പറഞ്ഞു വീണ്ടും ഡ്രൈവിംഗ് ശ്രദ്ധിച്ചു........ "ക്ഷമ....." ചോദ്യത്തിനുള്ള ഉത്തരം കിട്ടാത്തത് കൊണ്ടാകാം അവൾ പിന്നെയും അവളെ വിളിച്ചത്.....

"ഒരുപാട് മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്ന.... ജീവിതം മാറ്റി മറിച്ച..... ആ മണ്ണിലേക്ക്......" നമിയുടെ ഉള്ളിൽ ഒരു തരിപ്പ് പടരുന്നത് അവൾ അറിഞ്ഞു...... "നമി..... അങ്ങോട്ടേക്ക് വരാൻ നിനക്ക് പ്രശ്നമുണ്ടോ......" കണ്ണുകൾ ഇറുക്കെ അടച്ചു ഇരിക്കുന്ന നമിയെ ഒന്നു നോക്കി അവൾ ചോദിച്ചു..... ഇല്ല എന്ന് പറയുമ്പോളും അവളുടെ മിഴികൾ നിറഞ്ഞിരുന്നു....... ഓർമ്മകൾ ഒരു പേമാരി പോലെ ഉള്ളിലേക്കു പെയിതിറങ്ങുന്നു...... ഒരുപാട് ഓർമ്മകൾ സമ്മാനിച്ചൊരിടം........ സൗഹൃദം.... പ്രണയം.....ഒടുവിൽ....... അതെ നാളുകൾക്ക് ശേഷം ആ കലാലയ മണ്ണിലേക്ക്...... കണ്ണിരോടെ പടിയിറങ്ങിയ ആ മണ്ണിലേക്ക്..... കണ്ണുകൾ അടച്ചു തന്നെ ഇരുന്നു............... തുറന്നിരുന്നാലും അതിലേക്ക് ഓടിയെത്തുന്നത് ആ ഓർമ്മകൾ തന്നെയാകും..... അതിലും നല്ലത് അന്ധകാരം അല്ലെ....... കാർ കോളേജിൽ വന്നു നിന്നപ്പോളാണ് നമി കണ്ണു തുറക്കുന്നത്..... ഉള്ളകെ ഒരു വിറയൽ കടന്നു പോയത് പോലെ...... ഡോർ തുറന്നു പുറത്തെക്ക് ഇറങ്ങുമ്പോൾ കാലുകൾ ഇടറുന്നുണ്ടായിരുന്നു..... തൊണ്ട വരളുന്നുണ്ടായിരുന്നു.......

ക്ഷമ നമിയെ ചേർത്ത് പിടിച്ചു ഉള്ളിലേക്കു നടന്നു..... അവർക്ക് പിന്നാലെ തന്നെ മാനവും തനുവും............. ഒരുപാട് പ്രിയപ്പെട്ടവളുടെ സ്പർശം അറിഞ്ഞത് കൊണ്ടാകാം ഇളം കാറ്റായി അവളെ വരവേറ്റത്....... എടുത്തു വെക്കുന്ന ഓരോ അടിയിലും വിറകൊളുകയായിരുന്നു അവൾ................. മാറ്റങ്ങൾ ഒരുപാടൊന്നുമില്ല....... എങ്കിലും ഛായങ്ങൾ മാറിയിരിക്കുന്നു....... ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരിക്കുന്നു........ ഒന്നാ വാക മരച്ചുവട്ടിലേക്ക് നടന്നു........... ഇപ്പോളും അവിടെ തനിക്ക് പ്രിയപ്പെട്ട എന്തൊക്കെയോ ഉണ്ടെന്നൊരു തോന്നൽ....... മധുരമായ ഒരുപാട് നിമിഷങ്ങൾ................. സഖാവെ........ അറിയാതെ നാവിൽ നിന്ന് അടർന്നു വീണത് ആ നാമം മാത്രമാണ്....... തോളിൽ ആരുടെയോ കരസ്പർശം ഏറ്റപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്..... തന്നെ നോക്കി നിൽക്കുന്ന ക്ഷമ....... അവളെ നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനികുമ്പോളും തനിക്കുള്ളിൽ എന്താ നടക്കുന്നത് എന്ന് അവൾക്ക് പോലും അറിയാൻ സാധിക്കുന്നില്ല............ അങ്ങനെയൊരു അവസ്ഥ...... മുന്നോട്ടേക്ക് തന്നെ നടന്നു..... നടത്തം ചെന്നു നിന്നത് ഒരു അടഞ്ഞ ക്ലാസ്സ്‌ റൂമിന്റെ മുന്നിലാണ്...... ഉള്ളം ഒന്നു നടുങ്ങി...... "നമി......"

"മ്മ് ......." "നന്ദ..... ഹരിയേട്ടൻ രണ്ടാളെയും ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടല്ലേ......" "മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന ചോദ്യം........... അവൾ നന്ദ..... അവളില്ലാതെ ഞാൻ ഇല്ലെന്ന് കരുതിയതാണ്..... പക്ഷെ ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു അവൾക്ക് വേണ്ടിയാ ഇന്നെന്റെ ജീവിതം പോലും....... അവളുടെ അഭാവം ഒരിക്കലും എനിക്ക് മറ്റൊന്ന് കൊണ്ടും നികത്താൻ ആവില്ല..... ഒരുപാട് തവണ ആഗ്രഹിച്ചു പോയിട്ടുണ്ട് ഉറക്കം ഉണരുമ്പോൾ അതൊക്കെ ഒരു സ്വപ്നമായിരുന്നെങ്കിലോ എന്ന്................... പിന്നെ സഖാവ്‌..... മടങ്ങി വരും....... വരുമെന്ന് വാക്ക് തന്നതാണ്..... പക്ഷെ എന്നാണെന്നു അറിയില്ല എനിക്ക്............., ആ മടങ്ങി വരുന്ന നാള് വരെ അഷ്ടമി ഉണ്ടാകുമോ എന്ന് പോലുമറിയില്ല........" "നമി....." അവളൊന്നു ചിരിച്ചു...... അവരുടെ ഓർമ്മകൾ നിന്നിരുന്ന ആ ബെഞ്ചിൽ ഇത്തിരി സമയം ഇരുന്നു......

അവിടെ നിന്ന് പുറത്തു ഇറങ്ങി നടക്കുമ്പോളാണ് അടഞ്ഞിരിക്കുന്ന മറ്റൊരു ക്ലാസ്സ്‌ റൂമിന്റെ മുന്നിൽ നമിയുടെ കാലുകൾ വന്നു നിന്നത്............ അവളെ മുഖം മാറി.... അത്രയും സമയം മുഖത്തു നിലനിന്നിരുന്ന ശാന്തത മാറി..... കണ്ണുകൾ കലങ്ങി.......... അവളുടെ ആ അവസ്ഥ മനസിലായത് പോലെ ക്ഷമ അവളെ ചേർത്ത് പിടിച്ചു..... ഇരുവരെയും മനസ് ഒരുപോലെ സങ്കർഷത്തിൽ ആയിരുന്നു....... ഓർമ്മകൾ ഇരച്ചു കേറുന്നു....... കണ്ണിൽ അവ്യകതമായി ചില ദൃശ്യങ്ങൾ തെളിയുന്നു....... ഉള്ളിലേക്കു ക്ഷമയുടെ കൈയിൽ മുറുകെ പിടിച്ചു കരഞ്ഞ ആ പഴയ നമിയുടെ രൂപം തെളിഞ്ഞു...... അവൾ നിലത്തേക്ക് ഇരുന്നു....................... "ക്ഷമ എന്റെ...... എന്റെ നന്ദ...... ഇവിടെ..... ഇവിടെയല്ലേ....."

മുന്നിലെ അടഞ്ഞു കിടന്ന ക്ലാസ്സ്‌ റൂം ചുണ്ടി നമി അത് പറയുമ്പോളും ക്ഷമയുടെ അവസ്ഥയും വ്യത്യാസം ഉള്ളത് ആയിരുന്നില്ല..... അഷ്ടമി മോഹൻ..... വേദനന്ദ നരേഷ്....... ശത്രുതയായിരുന്നു അവരോട് തനിക്..... പക്ഷെ..................,.... ആ നിമിഷം തന്നിൽ ഒരു തരി ശത്രുത ഇല്ലായിരുന്നു...... കഴിഞ്ഞു പോയ ഒരിക്കലും മായ്ക്കാൻ ആവാത്ത ആ ദുരന്ത ദിനത്തിലേക്ക് അവരുടെ ഓർമ്മകൾ ചേക്കേറി....... ___________ എക്സാം എല്ലാം കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമായിരുന്നു കോളേജിൽ ഒരു പ്രോഗ്രാം നടന്നത്..... എല്ലാരേയും പോലെ ആഘോഷങ്ങളിൽ മുഴുകി ഇരിക്കുന്ന നിമിഷം .......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story