സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 8

Sagavinte Swantham Chembarathi

രചന: നേത്ര

എക്സാം എല്ലാം കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമായിരുന്നു കോളേജിൽ ഒരു പ്രോഗ്രാം നടന്നത്..... എല്ലാരേയും പോലെ ആഘോഷങ്ങളിൽ മുഴുകി ഇരിക്കുന്ന നിമിഷം നന്ദ നല്ലൊരു നർത്തകിയായിരുന്നു........... അവളിലെ നർത്തകിയെ നമിക്ക് ഒരുപാട് ഇഷ്ട്ട......... നീട്ടി വരച്ച മിഴികളും ചിലങ്കതാൻ നാദത്തോടൊപ്പം സ്വയം മറന്നു അടിതിമിർക്കുന്ന ഓരോ ചുവടുകളും..... എന്തോ വാക്കുകൾ കൊണ്ടു വർണിക്കാൻ ആവില്ല അത്രയും മനോഹരമായിരുന്നു ആ ദൃശ്യം...... അന്നത്തെ ദിവസം നന്ദക്ക് പ്രോഗ്രാം ഉണ്ടായിരുന്നു.... അവളെ ഒരുക്കാനും മറ്റും നമിയും കൂടെ തന്നെ ഉണ്ടായിരുന്നു...... പക്ഷെ ഇടക്ക് എപ്പോളോ സഖാവിനെ കണ്ടപ്പോൾ അവന്റെ പിന്നാലെ വെച്ചു പിടിച്ചതാണ് നമി..... ഓയ്യ് സഖാവെ....... ആദ്യത്തെ വിളി ഹരി കേട്ടില്ല...... ആരോടൊക്കെയോ സംസാരിച്ചു കൊണ്ടു അവൻ മുന്നോട്ടേക്ക് ചുവടു വെക്കുകയായിരുന്നു.....

ഓയ് സഖാവെ...... വീണ്ടും അവൾ ഇത്തിരി ശബ്ദത്തിൽ തന്നെ വിളിച്ചു..... അവൻ തിരിഞ്ഞു നോക്കി.... അവളാണെന്ന് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... എങ്കിലും അത് ഒളിച്ചു വെച്ചു അവൻ മുന്നോട്ടേക്ക് തന്നെ നടന്നു..... "ആഹാ അത്രക്കായോ.... ഈ സഖാവിനെ കൊണ്ടു....." അവൾ അവന്റെ പിന്നാലെ തന്നെ ഓടി...... ഇടക്ക് അവനെ മുന്നിൽ നിന്ന് കാണാതെയായി...... അപ്പോളേക്കും നമിയുടെ മുഖം ചുളിഞ്ഞു...... "മുങ്ങി....." സ്വയം പറഞ്ഞു കൊണ്ടു മുന്നോട്ടേക്ക് നടന്നു..... പെട്ടന്നാണ് ഒരു കൈ അവളെ പിന്നീലേക്ക് വലിച്ചു പിടിച്ചത്........ ഞെട്ടി കൊണ്ടു അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അവളുടെ സഖാവിനെ............. കാണുന്നത് സ്വപ്നം ആണോ യഥാർഥ്യമാണോ എന്ന് ഒരു നിമിഷം അവൾക്ക് മനസിലാക്കാൻ ആയില്ല........

. ഹരി അവളെ കൈയിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നിരുന്നു ആ നിമിഷം തന്നെ....... അവന്റെ കൂടെ ഒരു പാവയെ പോലെ ഒന്നും മനസിലാവാതെ നടക്കുമ്പോൾ ചുറ്റും ഉള്ള ഓരോ കണ്ണും അത്ഭുതത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു..... സഖാവെ...... അവൻ ഒന്നും മിണ്ടിയില്ല ആ കൈ പിടിച്ചു മുന്നോട്ട് നടക്കുക മാത്രം......,......... അവന്റെ ചുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി..... എന്താണ് അതിന്റെ അർത്ഥം എന്ന് നമിക്ക് മനസിലാക്കാൻ ആയില്ല................ അവളെ ചേർത്ത് പിടിച്ചിരിക്കുന്ന ആ കൈകൾ ഒരുപാട് ആഗ്രഹിച്ചതാണ്...... എങ്കിലും ഉള്ളിലെ വികാരങ്ങൾ നിയന്ദ്രിക്കാൻ ആയില്ല.......... അവർ ചെന്നു നിന്നത് ഒരു ക്ലാസ്സ്‌ റൂമിന്റെ വെളിയിൽ ആണ്..... അവളെ അവിടെ ഒരു ബെഞ്ചിൽ ഇരുത്തി അവൻ അതിന്റെ മുന്നിൽ കൈ കുത്തി അവളെ തന്നെ നോക്കി നിന്നു....... സഖാവെ...... മ്മ് എന്നെ എന്തിനാ ഇങ്ങോട്ട്....

എന്താ എന്റെ ചെമ്പരത്തി പെണ്ണിന് പേടി ഉണ്ടോ എന്നെ..... ഇല്ല.....ങേ..... എന്താ സഖാവ്‌ എന്താ വിളിച്ചേ..... ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും ഹരി പറഞ്ഞത് ഒന്നുകൂടി ഓർത്തപ്പോൾ ആണ് അവൻ എന്താ അവളെ വിളിച്ചത് എന്ന് അവൾ തന്നെ ആലോചിക്കുന്നത്..... അപ്പോളും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്........ എന്താ ഈ സഖാവിന്റെ സ്വന്തം ചെമ്പരത്തി കേട്ടില്ലേ..... എന്താ..... സഖാവെ.... അപ്പോൾ സഖാവിനു എന്നെ...... അവളുടെ സ്വരം ഇടറിയിരുന്നു.... ഇപ്പോളും കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ നിൽക്കുകയാണവൾ..... എന്നാൽ ഹരിയുടെ ചുണ്ടിൽ അതെ പുഞ്ചിരി തന്നെയായിരുന്നു....... അപ്പോൾ സഖാവിനു എന്നെ ഇപ്പൊ ഇഷ്ട്ടാണോ..... ഈ സഖാവിന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഒരു പെണ്ണെ ഉണ്ടാകു......... അത് ഈ ചെമ്പരത്തി പെണ്ണ് മാത്രമാകും..... അതെ പ്രണയമാണ് പെണ്ണെ....

എന്നിൽ ഭ്രാന്തായി പടർന്നു കേറിയ ഈ ചെമ്പരത്തിയോട്..... നിന്റെ ആഗ്രഹം പോലെ ഇനി നീ ഈ സഖാവിന്റെ സ്വന്തം ചെമ്പരത്തിയാകും....... അത്രയും പറഞ്ഞു അവൾക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ അവൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നു...... അവന്റെ വക്കിലെ അർത്ഥങ്ങളിലെ വ്യാപ്തി അത്രയും വലുതായിരുന്നു.... അവളുടെ ഉയർന്നു വന്ന ഹൃദയമിടിപ്പും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളും കണ്ണുകളും മനസും ഒരുപോലെ നിറച്ചു...... അപ്പോൾ എന്റെ സഖാവിനു എന്നെ.......... കണ്ണിൽ പൊടിഞ്ഞ മിഴിനീർ പുഞ്ചിരിയോടെ തുടച്ചു നീക്കി അവൾ സ്വയം ചോദിച്ചു...... ഉള്ളിലെ സന്തോഷം നിയന്ദ്രിക്കാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല............ തുള്ളി ചാടണോ ചിരിക്കണോ കരയണോ എന്ന് അറിയാൻ ആവാത്ത വിധം എല്ലാം അവളെ പൊതിഞ്ഞു പിടിക്കുന്നു...... എന്തോ ഓർത്തത് പോലെ അവൾ സഖാവ്‌ പോയ വഴിയേ നോക്കി................ അവൻ ചേർത്ത് പിടിച്ച കൈയും..... ആ കൈയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവൾ മറ്റൊരു ലോകത്തായിരുന്നു.....

മനസ് പാറി നടക്കുന്നു..... അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നത് ഒന്നും സ്വയം അറിഞ്ഞു പോലുമില്ല അവൾ..... അവളുടെ ചുണ്ടിലെ പുഞ്ചിരി കണ്ടു അവിടെ ഉള്ള എല്ലാവരും അവളെ നോക്കുന്നത് പോലും അറിഞ്ഞില്ല ..... അവളുടെ കാതുകളിലും ഇപ്പൊളും സഖാവ്‌ പറഞ്ഞ വാക്കുകൾ മാത്രം........... അതെ സഖാവിന്റെ സ്വന്തം ചെമ്പരത്തി...... അവന്റെ ഉള്ളിലെ ചോര നിറമുള്ള അവന്റെ പ്രണയം ചെമ്പരത്തി................... കണ്ണുകളിൽ അവന്റെ മുഖം മാത്രം........... മാറി മറിയാൻ ഇരുന്ന വിധി പോലുമറിയാതെ അവനിൽ തളച്ചു വെച്ചിരിക്കുന്ന ഹൃദയം...... ___________ ഇതേ സമയം നമിയെ കാത്തിരിക്കുന്ന ആ പെൺകുട്ടിയുടെ കണ്ണുകളിൽ അവളുടെ പ്രണയത്തിന്റെ രൂപം തെളിഞ്ഞു...... അവനെ ഒരു നോക്ക് കാണാൻ കൊതിച്ചു.... എന്നാൽ പ്രോഗ്രാം തുടങ്ങാൻ ഇനി കുറച്ചു സമയം മാത്രമേ ഉള്ളു എന്നത് അവളെ പിടിച്ചു നിർത്തി......

ചിലങ്ക കെട്ടി ആ വേദിയിൽ നിറഞ്ഞടുമ്പോൾ അവളും അറിഞ്ഞിരുന്നില്ല അൽപ്പം നിമിഷങ്ങൾക്ക് ശേഷം അവളിലെ ജീവനിലേക്ക് ഉയരുന്ന മരണത്തിന്റെയും വിധിയുടെയും ആ മിഴികളെ...... സ്വയം മറന്നു അവൾ ഓരോ ചുവടും വെച്ചു...... ആ ചിലങ്ക തന്റെ പ്രിയ തൊഴിയെ അവളുടെ നാഥത്തിൽ മയക്കി..... നിറഞ്ഞ കൈയ്യാടിയോടെ ആ വേദിയിൽ നിന്ന് ഇറങ്ങി അവൾ ഓടുകയായിരുന്നു അവളുടെ നമിയെയും അഭിയെയും കാണാൻ............. മാറ്റാരുടെയും അഭിനന്ദനങ്ങൾ അവൾ കേട്ടില്ല.... എങനെ എങ്കിലും അവരെ അടുത്ത് എത്തിയാൽ മതി എന്ന് മാത്രമായിരുന്നു ആ മനസ് നിറയെ...... കാലുകൾ ആളോയിഞ്ഞ വരാന്തായിലേക്ക് ചലിച്ചപ്പോളും അവൾ തെല്ലും ഭയന്നില്ല...... ഒരുപക്ഷെ അവൾക്ക് നേരെ നീണ്ട ആ കണ്ണുകളെ അവൾ അറിഞ്ഞില്ല...... അടഞ്ഞു കിടന്ന ആ ക്ലാസ്സ്‌ മുറിയുടെ മുന്നിലുടെ വാക മരത്തിനെ ലക്ഷ്യമാക്കിയായിരുന്നു അവൾ ഓടിയത്..... അങ്ങോട്ടേക്കുള്ള ദുരം ഇനിയും ഉണ്ടെന്ന് അവളെ തളർത്തിയില്ല......

ആ നർത്തകി രൂപവും അവൾ ഓടുമ്പോൾ അവിടെ അലയടിക്കുന്ന ആ ചിലങ്ക നാദവും ആ അന്തരീക്ഷത്തിൽ മറ്റൊരു ഭംഗിയായിരുന്നു....... പെട്ടന്നാണ് ആരോ അവളെ കൈകളിൽ പിടിത്തമിട്ടത്....... അപരിചിതർ...... അപരിചിതമായിരുന്നു മുന്നിൽ നിൽക്കുന്ന ആ വ്യക്തി.... അവനോട് വല്ലതും പറയുന്നതിന് മുൻപ് അവളുടെ പിറകിൽ നിന്ന് മറ്റൊരാൾ അവളെ ബോധം കെടുത്തിയിരുന്നു....... കണ്ണുകൾ അടയുന്നതിനു മുൻപ് അവൾ കണ്ടിരുന്നു വശ്യമായി തന്റെ ശരീരത്തെ ഉഴിയുന്ന ആ കണ്ണുകളെ......... ഇരുൾ മുടി...... കണ്ണുകൾ പൂർണമായും അന്തകരം........... കൈകളും കാലുകളും തളർന്നു.................. ശരീരത്തിലുടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപോളാണ് അടഞ്ഞു പോകുന്ന ആ മിഴികൾ അവൾ വലിച്ചു തുറന്നത്....... കണ്ണിലേക്കു കുത്തി കേറുന്ന പ്രകാശം..... ശരീരം നുറുങ്ങുന്ന വേദന....... തലയിൽ വലിയ ഭാരം പോലെ........ അടയുന്ന മിഴികളെ അവൾ പ്രയാസപെട്ടു തുറന്നു പിടിച്ചു...................... ചുറ്റും നോക്കി............. ഒരു നിമിഷം അവൾ.....

നന്ദ തന്റെ ശരീരത്തിൽ പടർന്നു കേറാൻ ശ്രമിക്കുന്നവനെ കണ്ടു ഞെട്ടി തരിച്ചു........ അവൾ പൂർണ നഗ്നയായിരുന്നു...... ഭൂമി പിളർന്നു തയെക്ക് പോയിരുന്നെങ്കിലോ എന്ന് അവൾ കൊതിച്ചു..... കുതറി മാറാൻ ശ്രമിക്കുമ്പോൾ അവൾ അറിഞ്ഞു ബന്ധിക്കപ്പെട്ട കൈകളും കാലുകളും....... അലറി കരഞ്ഞു പോയവൾ... ഒരു പെണ്ണിനെ സമ്പന്ധിച്ചു ജീവൻ പറിഞ്ഞു പോകുന്ന നിമിഷം താൻ പീഡിപ്പിക്കാപെട്ടിരിക്കുന്നു എന്ന സത്യം....... വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഏതൊരു പെൺകുട്ടിയെ പോലെ മാറി മറയാൻ പോകുന്ന അവളുടെ വിധി ........ അലറി കരഞ്ഞ അവളുടെ വാ അയാൾ കൈ കൊണ്ടു മുറുകെ അടച്ചു പിടിച്ചു....... അവളിലെ പെണ്ണിനെ എത്രത്തോളം കൊല്ലാവോ അത്രത്തോളം ആ നീചൻ പിന്നെയും പിന്നെയും അവളിൽ ചെയ്തു.................... ഒന്നു പ്രതികരിക്കാൻ ആവാതെ..... കരയാൻ ആവാതെ...... നന്ദ....... കണ്ണിലെ കണ്ണുനീർ പോലും അവളെ ചുട്ടു പൊളിക്കുന്നു..... ഒന്നു കൊന്നു തരാവോ എന്ന് അവൾ സ്വയം അപേക്ഷിക്കുന്നു......

കുതറി മാറാൻ ആവില്ലെന്ന് അറിഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും അവനിൽ നിന്ന് കുതറി.... സാധിച്ചില്ല ഒരടി നീങ്ങാൻ പോലും അവൾക്ക് ആ പെണ്ണിന് സാധിച്ചില്ല...... തലയിൽ എന്തോ ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു.... അതിലും വലുതായിരുന്നു മനസിനും ശരിരത്തിനും ബാധിച്ച തളർച്ച...... ശരീരം വെട്ടിനുറുങ്ങുന്നു...... കാത്തുവെച്ച അവളിലെ പെണ്ണിനെ അവൻ കവർന്നിരിക്കുന്നു....... കണ്ണുകൾ അടഞ്ഞു പോകുന്നു..... മരണത്തെ പുൽകാൻ ആയിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു പോയി......അയാൾ അവളിൽ നിന്ന് എഴുനേറ്റ് മാറിയത് അവൾ അറിഞ്ഞിരുന്നു..... കണ്ണുകളിൽ അന്തകരം മാത്രം...... ബോധം പൂർണമായി മറയുന്നതിന് മുൻപ് അവൾ കെട്ടിരുന്നുവോ അവളുടെ പ്രിയപെട്ടവളുടെ ശബ്ദം............. നന്ദ................. ആ അന്തരീഷത്തിലാകെ ആ ശബ്ദം അലയടിച്ചു....... അപ്പോളേക്കും നന്ദയുടെ മിഴികൾ പൂർണമായും അടഞ്ഞിരുന്നു......... ഇനി ഒരു പ്രകാശം ഉണ്ടോ എന്ന് പോലുമറിയാതെ............ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story