സഖാവിന്റെ സ്വന്തം ചെമ്പരത്തി : ഭാഗം 9

Sagavinte Swantham Chembarathi

രചന: നേത്ര

വെറുതെ വരാന്ത വഴി നടക്കുമ്പോളാണ് ഇത് വരെ ആ കോളേജിൽ കാണാത്ത ഗുണ്ടകളെ പോലെ തോന്നുന്ന കുറച്ചു പേരെ ഒരു ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ മുറിക്ക് മുന്നിൽ കണ്ടത്..... എന്തോ ക്ഷമക്ക് അവരുടെ നിൽപ്പൊക്കെ കണ്ടു സംശയം തോന്നി എങ്കിലും തോന്നൽ ആകും എന്ന് കരുതി മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോളാണ് മുന്നിൽ വീണു കിടക്കുന്ന ചിലങ്ക അവളുടെ ശ്രദ്ധയിൽ പെട്ടത്...... അതിന്റെ അടുത്ത് തന്നെ 201 ചെസ്സ് നമ്പറും...... ആ നമ്പർ..... അവളുടെ ഉള്ളിൽ എന്തോ ഓർമ തിരയടിച്ചു..... എന്തോ ആ വ്യക്തികൾ..... ആ ചെസ്സ് നമ്പർ അവളുടെ ഉള്ളിൽ കടന്നു വന്നത് നന്ദയുടെ മുഖം തന്നെയായിരുന്നു........... ക്ഷമയായിരുന്നു അവൾക്ക് ആ ചെസ്സ് നമ്പർ കൈ മാറിയത്.... എന്നും വഴക്ക് ആയതു കൊണ്ടാകാം ആ ചെസ്സ് നമ്പർ അവൾ ശ്രദ്ധിച്ചിരുന്നു...... അത് കൂടെ ആയതും എന്തോ ഭയം അവളുടെ ഉള്ളിൽ കടന്നു.....

ആ ക്ലാസ്സിന്റെ അടുത്തേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ അവളിൽ ഭയം പടർന്നു കേറുകയായിരുന്നു...... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ തിരിഞ്ഞു ഓടി..... അവൾ ചെന്നു നിന്നത് നന്ദയേ അന്വേഷിച്ചു നടന്ന നമിക്ക് മുന്നിൽ ആയിരുന്നു...... നമി അവളുടെ വന്നു നിൽപ്പും എല്ലാം കണ്ടു ഒരടി പിറകിൽ വെച്ചു പോയി....... പക്ഷെ അതിനു മുൻപ് നമിയുടെ കൈകളിൽ പിടിച്ചു ക്ഷമ മുന്നോട്ടേക്ക് ഓടിയിരിക്കുന്നു..... ഇവൾ എന്തിനാ തന്നെ പിടിച്ചു ഓടുന്നത് എന്ന് ആലോചിച്ചു അവളെ തടയാൻ നമി ശ്രമിച്ചു കൊണ്ടിരുന്നു.... എന്നാൽ ക്ഷമയുടെ ഉള്ളിൽ വേറെ എന്തൊക്കെയോ ചിന്തകൾ ഉലയുകയായിരുന്നു.................. താൻ വിചാരിക്കുന്നത് പോലെ ഒന്നും സംഭവിക്കല്ലേ എന്ന് അവൾ ഉള്ളിൽ അപേക്ഷിക്കുകയായിരുന്നു..... ആ നിമിഷം നന്ദ അവൾക്ക് ശത്രു ആയിരുന്നില്ല...

. തന്നെ പോലെ ഒരു പെണ്ണ് മാത്രം....... ഒരു പെണ്ണിനും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ എല്ലാം തന്റെ തോന്നൽ മാത്രം അവണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് അവൾ നമിയെ വലിച്ചു ഓടുന്നത്..... അത്രയും ശ്രമിച്ചു എന്നിട്ടും അവളിൽ നിന്ന് കൈകളെ മോചിപ്പിക്കാൻ നമിക്ക് സാധിച്ചില്ല........ അവർ ചെന്നു നിന്നത് ആ അടഞ്ഞു കിടന്ന ക്ലാസ്സ്‌ റൂമിന്റെ വെളിയിലാണ്...... നേരത്തെ കണ്ട വ്യക്തികൾ അവിടെ ഇല്ല....... എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് രണ്ടു പേരെയും മനസ് പറഞ്ഞു കൊണ്ടിരുന്നു...... അടഞ്ഞു കിടന്ന ആ വാതിൽ തള്ളി തുറന്നത് ക്ഷമയായിരുന്നു..... മുന്നിൽ കണ്ട കാഴ്ച തറഞ്ഞു നിന്ന് പോയി രണ്ടാളും..... കണ്ണുകൾ മരവിച്ചു പോകുന്ന അവസ്ഥ...... പൂർണ നഗ്നയായി..... ബോധമില്ലാതെ തന്റെ നന്ദ..... നമി അലറി വിളിച്ചു........... നന്ദ........ അവളുടെ അടുത്തേക്ക് ഓടി അടുക്കുമ്പോൾ കാലുകൾ പോലും വിറച്ചു പോയിരുന്നു....... അവളെ തന്റെ ഷോളിനാൽ ക്ഷമ പൊതിഞ്ഞു....... നന്ദയെ നെഞ്ചോട് ചേർത്തു പിടിച്ചു അവർ രണ്ടു പേരും കരയുകയായിരുന്നു...... എന്താ ചെയ്യണ്ടേ എന്നൊന്നും ചിന്തിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ....... ചേർത്തു പിടിച്ച രണ്ടുപേരും തന്റെ ശത്രുക്കൾ ആയിരുന്നുവോ.....

ആയിരുന്നു എന്ന് പോലും ക്ഷമ ആ നിമിഷം ഓർത്തില്ല...... ആ പെണ്ണിന്റ അവസ്ഥ കണ്ടു പൊട്ടികരയുകയായിരുന്നു അവർ........... വിറക്കുന്ന കൈകളോടെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ എങനെയോ ക്ഷമ പുറത്തു എടുത്തു..... ആദ്യം കണ്ട നമ്പർ പ്രിൻസിപ്പൽന്റെ ആയിരുന്നു..... അതിൽ വിളിച്ചു...... വിറക്കുന്നുണ്ടായിരുന്നു കൈ..... എങ്കിലും ഫോൺ കൈയിൽ നിന്ന് വീണു പോകാതെ അവൾ ശ്രമിച്ചു......... "മോളെ....." "ഹാ..... ഞാൻ.... ഞ.... ക്ഷമയാ..... ഓ..... ഒന്നു അടഞ്ഞു കിടന്ന ബ്ലോക്കിലെ അവസാന ക്ലാസ്സ്‌ മുറിയിലേക്ക് വരവോ...... വരവോ അങ്കിൾ......" അത്രയേ അവൾ പറഞ്ഞുള്ളു....... കരഞ്ഞു പോയി അവൾ..... ഫോൺ അപ്പോളും കട്ട്‌ ആയിട്ടില്ലായിരുന്നു.......... ഫോണിലൂടെ കേൾക്കുന്ന നിലവിളി..... അദ്ദേഹം വിറച്ചു പോയി...... ഭയം മുടി..... ഓടുകയായിരുന്നു അദ്ദേഹം അങ്ങോട്ടേക്ക്....... അവിടെ എത്തുമ്പോൾ കണ്ട കാഴ്ച.......

കണ്ണുകൾ അടച്ചു പോയി ആ മനുഷ്യൻ....... അത്രയും അത്രയും നീചമായിരുന്നു....... അവിടെ ഉണ്ടായിരുന്ന പൊട്ടിയിരുന്ന ബെഞ്ച് എല്ലാം മുടിയിരുന്ന ഒരു ഷീറ്റ് കൊണ്ടു അദ്ദേഹം നന്ദയേ പൊതിഞ്ഞു....... ഒരു ഭ്രാന്തിയെ പോലെ നന്ദക്ക് അരികിൽ ഇരിക്കുന്ന നമിയും ക്ഷമയും...... ജീവൻ ഉണ്ടെന്ന് പോലുമറിയാതെ ഒരു അനക്കവും ഇല്ലാതെ കിടക്കുന്ന നന്ദ....... ഒരു മനുഷ്യനും കണ്ടു നിൽക്കാൻ ആവുന്നതിനും അപ്പുറം ആയിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ നടക്കുന്ന കാര്യം....... പ്രിൻസിപ്പൽന്റെ പിന്നാലെ അങ്ങോട്ടേക്ക് വന്ന വേദ് മുന്നിൽ ഉള്ള കാഴ്ച കണ്ടു ഒരു നിമിഷം കാലുകൾ ഇടറി നിലത്തേക്ക് വീണു പോയി...... പ്രാണനെ പോലെ കൊണ്ടു നടന്ന തന്റെ കുഞ്ഞു പെങ്ങൾ....... അവിടെ നിൽക്കുന്ന ഓരോ ആളെ മാനസികവസ്ഥയും ഓർക്കാൻ കൂടെ ആവില്ല...... വാക്കുകൾ കൊണ്ടു എത്ര കുട്ടിവര്ക്കാൻ ശ്രമിച്ചാലും എഴുതി തീർക്കാൻ ആവില്ല ഒന്നും........... നിയന്ത്രണം വിട്ടു പോകും ആ കഴ്ച കാണുന്ന സ്വന്തം സഹോദരൻ..... കൂട്ടുകാരി.... കുടപിറപ്പ്..... പ്രിയപ്പെട്ട വിദ്യാർത്ഥി.......

വേദു തന്നെയാണ് അവളെ കൈകളിൽ കോരി എടുത്തത്................. അവന്റെ പിന്നാലെ ഓടി പോകാൻ നിന്ന നമിയെ ചേർത്ത് പിടിച്ചു കൊണ്ടു ക്ഷമ തടഞ്ഞു...... പ്രൻസിപ്പൽ ഉം അവന്റെ കൂടെ വണ്ടിയിൽ കേറി............. കാലുകൾ നില ഉറപ്പിക്കുന്നില്ല................ ആ റോഡിൽ ആ വണ്ടി പറക്കുകയായിരുന്നു എന്ന് തന്നെ പറയാം....... ശരിക്കും ഭ്രാന്തിയായി മാറിയിരുന്നു നമി...... അലറി വിളിച്ചു അവിടെ ഉള്ള ചുമരിൽ തല ഇടിച്ചു അവൾ കരഞ്ഞു കൊണ്ടിരുന്നു...... അവളെ ചേർത്തു പിടിച്ച ക്ഷമയും കരയുകയായിരുന്നു..... ഉറക്കെ.... ഉറക്കെ....... ആ അന്തരീക്ഷവും അവരുടെ കൂടെ കരയുകയായിരുന്നു ........ഒരു തുള്ളി കണ്ണുനീർ ഇല്ലാതെ..... മഴയായി ഭൂമിയെ പുൽകാതെ നിശബ്ദമായി........ നിശബ്ദമായി..... ഭയം തെളിഞ്ഞു നിൽക്കുന്ന നിശബ്ദത....... ഇനിയും ദുരന്തങ്ങൾ ഒഴിയാത്ത നിശബ്ദത....... അപ്പോളും ഒന്നും അറിയാതെ ആ കോളേജ് ആഘോഷത്തിൽ ആയിരുന്നു....... തങ്ങളുടെ സഹപാഠിക്ക് സംഭവിച്ച ക്രൂരത അറിയാതെ..... ഇനി നടക്കാൻ പോകുന്ന വിധിയുടെ മറ്റൊരു മുഖം അറിയാതെ.....

ഒന്നുമറിയാത്ത ഒരു ആഘോഷം............. ക്ഷമ ആ നിമിഷവും നമിയെ ചേർത്ത് തന്നെ നിർത്തി..... അത്രയും സമയം അലമുറയിട്ട് കരഞ്ഞവൾ പെട്ടന്ന് അവിടെ നിന്ന് പുറത്തേക്ക് ഓടി....... അവൾക്ക് പിന്നാലെ ക്ഷമ ഉണ്ടായിരുന്നു എങ്കിലും അവളുടെ കൂടെ എത്താൻ ആയില്ല...... മറ്റൊരു ദുരന്തത്തിലേക്കാണ് ഓടി അടുക്കുന്നത് എന്ന് അറിയാതെ നമി ഓടി കൊണ്ടിരുന്നു....... അവൾ ചെന്നു നിന്നത് അഭിയുടെയും ഹരിയുടെയും ക്ലാസ്സ്‌ റൂമിന്റെ മുന്നിലാണ്...... ഉള്ളിലേക്കു ഓടി കേറിയ നമിയുടെ ഉള്ളിൽ കൂടെ ഒരു വിറയൽ കടന്നു........ തകർന്നിരിക്കുന്ന ഹൃദയം വീണ്ടും തകർക്കാൻ ആവുന്ന വിധമോരു കാഴ്ച സ്വന്തം അച്ഛന്റെ വയറിലേക്ക് കുത്തിയിറക്കിയ കത്തി വലിച്ചുരുന്ന സഖാവ്‌....... കണ്ണുകൾ ആ കാഴ്ചയിൽ സ്തംഭിച്ചു പോയി...... ഒരേ നിമിഷം പ്രിയപ്പെട്ട രണ്ടുപേർ.......... അവന്റെ അടുത്തേക്ക് ഓടി അടുക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് തന്റെ സഖാവ്‌ ആണെന്ന് അവൾ മറന്നിരുന്നു............... തന്റെ അച്ഛന്റെ കൊലപാതകി...... അത്രമാത്രം അത്രമാത്രം ആയിരുന്നു ആ മനസ്സിൽ.....

. ഉള്ളിൽ നന്ദയുടെയും അച്ഛന്റെയും മുഖം ഒരുമിച്ചു മിഞ്ഞി മാറുന്നു..... ഹരിയുടെ ഷിർട്ടിൽ പിടിച്ചു അവനെ പുറകിലേക്ക് തള്ളി..... അവന്റെ കൈയിൽ നിന്ന് നമിയുടെ അച്ഛൻ നിലത്തേക്ക് വീണു....... അച്ഛാ...... അച്ഛന്റെ അടുത്ത് ഇരുന്നു പക്ഷെ അപ്പോളേക്കും ആ ശ്വാസം എന്നന്നേക്കുമായി നിലച്ചിരുന്നു................. കണ്ണിൽ അഗ്നി തെളിഞ്ഞു...... മുന്നിൽ നിന്ന തന്റെ പ്രണാനും പ്രണയവും അവൾ മറന്നു.... ഉള്ളിൽ അപ്പോൾ അച്ഛൻ മാത്രം.... കുറച്ചു നിമിഷം മുൻപ് പിച്ചി ചിന്തപ്പെട്ട സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട നന്ദ മാത്രം...... അവന്റെ മുഖത്തു ആഞ്ഞടിച്ചു.............. "നമി ഞാൻ......" "വേണ്ട...... നിർത്താൻ....... " "നമി ഞാൻ നീ കണ്ടത്....." "വേണ്ട..... എന്തിനാ എന്റെ എന്റെ അച്ഛനെ..... എന്നെ ഇഷ്ട്ടം അല്ലായിരുന്നു അല്ലെ..... അതല്ലേ എന്റെ അച്ഛനെ..... എന്നോടുള്ള ദേഷ്യമാണോ അച്ഛനോട്..... എന്റെ അച്ഛൻ..... അച്ഛാ......" ഭ്രാന്തിയെ പോലെ അവൾ ഉറക്കെ പറഞ്ഞു...... ഹരി ഒരിക്കലും അവളുടെ നാവിൽ നിന്ന് അങ്ങനെ ഒന്നു കേൾക്കുമെന്ന് പോലും കരുതിയില്ല ....... താൻ തെറ്റ് ധരിക്കപ്പെട്ടു....

. അതും തന്റെ പ്രാണന്റെ മുന്നിൽ...... അപ്പോളും നിലത്തു ബോധമില്ലാതെ കിടക്കുന്ന അഭിയെ അവൾ കണ്ടില്ല....... "എന്തിനാ എന്റെ അച്ഛനെ..... എന്നെ കൂടെ കൊന്നോ കൊന്നോ....." "നമി.... എന്നെ ഒന്നു കേൾക്ക് ഞാൻ ചെയ്തിട്ടില്ല നമി..... ഞാൻ കൊന്നിട്ടില്ല......." അവളെ ഹരിയിൽ നിന്ന് പിടിച്ചു മാറ്റാൻ ക്ഷമ ശ്രമിക്കുന്നുണ്ട്.... പക്ഷെ അതിലും വാശിയിൽ അവന്റെ ഷർട്ടിൽ പിടിച്ചു വലിക്കുകയാണ് നമി...... "എന്റെ നന്ദ..... എന്റെ നന്ദയും എന്റെ അച്ഛനും..... എല്ലാരും എന്നെ എന്നെ വിട്ടു പോകുവാ..... എന്തിനാ എല്ലാരും...... പാവല്ലേ..... പാവല്ലേ എന്റെ അച്ഛൻ.... എന്തിനാ സഖാവെ..... അല്ല ഇതെന്റെ സഖാവല്ല..... ഈ സഖാവിനെ ഞാൻ പ്രണയിച്ചിട്ടില്ല...... എന്നെ സഖാവ്‌ പ്രണയിച്ചിട്ടില്ല....." "നമി........" "ഇല്ല ഇല്ല എന്നെ പ്രണയിച്ചിട്ടില്ല.............. അല്ലെങ്കിലും ഞാൻ ഓർക്കണം ആയിരുന്നു പെട്ടന്ന് ഒരു ദിവസം എങനെ എന്നോട് ഇഷ്ട്ടം......" "നമി......." ബാക്കി പറയുന്നതിന് മുൻപ് ഹരി ഇടക്ക് കേറി...... "വിശ്വാസം ഇല്ലേ എന്നെ നിനക്ക്............" "ഇല്ല.... എനിക്ക് വിശ്വാസം ഇല്ല..............

എന്റെ കൺ മുന്നിൽ നിന്ന് പോ..... ഇനി കാണണ്ട എനിക്ക്...... പോകാൻ..... വേണ്ട എനിക്ക് ഇങ്ങനെ ഒരാളെ വേണ്ട......... എന്റെ അച്ഛനെ കൊന്ന ഹരൻ എന്ന ഈ ക്രൂരനായ മനുഷ്യനെ എനിക്ക് വേണ്ട ......." "മ്മ് ഞാൻ പോകുവാ..... ഇനി നിന്റെ മുന്നിൽ വരില്ല..... പക്ഷെ ....... പോകുന്നതിന് മുൻപ്..... എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം..........." നിന്നെ അല്ലാതെ മറ്റാരെയും ഞാൻ ഇന്ന് വരെ മോഹിച്ചിട്ടില്ല പെണ്ണെ.... നഷ്ടങ്ങളുടെ താളുകളിൽ നിന്റെ പേര് ചേർക്കാൻ വയ്യാത്തോണ്ടാ ഇത്രയും നാൾ അകറ്റി നിർത്തിയത്.........ഇന്ന് ഈ നിമിഷം എന്നെ നീ അകറ്റി നിർത്തുന്നത് എന്തിനാ എന്ന് അറിയാം പെണ്ണെ..... എങ്കിലും ഒരിക്കൽ നീയും തിരിച്ചറിയും ഞാൻ.... നിന്റെ സഖാവ്‌ ചെയ്തതായിരുന്നു ശരി എന്ന്..... ഒരിക്കലും നിന്നെ മറക്കാൻ എനിക്കാവില്ല പെണ്ണെ.... കാത്തിരിക്കും നിന്റെ മനസ്സിൽ പതിഞ്ഞു പോയ ചില തെറ്റുകൾ തീരുതുന്ന അന്ന് വരെ.............. തിരികെ വരും ഞാൻ.......,.... പ്രിയപ്പെട്ടതൊക്കെ ഇവിടെയാകുമ്പോൾ എങനെ എനിക്ക് മാത്രം തിരികെ വരാതിരിക്കാൻ ആവും.....

അത് വരെ ഇവനെ എന്റെ പ്രണാനേ നിന്നെ ഏല്പിക്കുകയാ ഞാൻ.... അവനു നീയേ ഉള്ളു..... നോക്കിക്കോളാണേ അവനെ...... അത്രയും പറഞ്ഞു അഭിയെ കൈയിൽ കോരി എടുത്തു അവൻ........ അപ്പോളാണ് അഭിയെ അവൾ കാണുന്നത്...... അഭിയെ ഹോസ്പിറ്റലിൽ എത്തിക്കുന്നത് വരെ അവൻ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു....... അത്രയും തകർന്നു പോയ നിമിഷം അവന്റെ മുഖത്തു പോലും നോക്കട്ടെ ക്ഷമയുടെ നെഞ്ചിൽ വീണു കരയുകയായിരുന്നു നമി....... തന്റെ സഖാവ്‌ അല്ല ഇത് ചെയ്തത് എന്ന് ഹൃദയം പറയുമ്പോൾ കണ്ണുകൾ കള്ളം പറയുന്നു...... അഭി കണ്ണു തുറന്ന നിമിഷം..... അവസാനമായി ഒരുനോക്ക് അവനെയും തന്റെ ചെമ്പരത്തിയെയും നോക്കി ഒരു നിസ്സഹായമായാ പുഞ്ചിരിയോടെ അവൾ അറിയാതെ അവൻ യാത്രയായി....... ഇനിയൊരു സത്യത്തിലേക്കുള്ള കാത്തിരിപ്പിൽ അവൾ അറിയാതെ............... കണ്ണുകൾ തുറന്നപ്പോൾ അഭി ആദ്യം അന്വേഷിച്ചത് ഹരിയെ ആയിരുന്നു......... നമി അവന്റെ മുന്നിൽ പൊട്ടി തെറിച്ചപ്പോൾ അഭി ആദ്യമായ് തന്റെ അനിയത്തിയെ അടിച്ചു.....

സത്യങ്ങൾ എല്ലാം അഭിയുടെ നാവിൽ നിന്ന് അറിഞ്ഞപ്പോൾ അഴിഞ്ഞു വീയുകയായിരുന്നു തന്റെ അച്ഛനെന്ന വ്യക്തിയുടെ ക്രൂരത നിറഞ്ഞ മുഖം........ എല്ലാം അറിഞ്ഞപ്പോൾ വീണ്ടും ഒരു തകർച്ച...,.. സഖാവിനെ പറഞ്ഞതൊക്കെ....... ഓർക്കുമ്പോൾ...... സത്യമേതാണെന്ന് തിരിച്ചറിയാൻ ആവാത്ത ആ നിമിഷം ചെയ്തു പോയ ഏറ്റവും വലിയ തെറ്റ്...... പ്രണയവും വാത്സല്യവും മൂല്യം നിർണായിക്കപ്പെടേണ്ടി വന്ന നിമിഷം..... തെറ്റായി പോയി...... കണ്ണുകൾക്ക് മുന്നിൽ സ്വന്തം സഖാവാണെന്ന് ഓർക്കാൻ ഉള്ള ബുദ്ധിയോ വിവേകമോ ആ നിമിഷം ഉണർന്നില്ല..... എല്ലാം തെറ്റായി പോയി...... എങ്കിലും എനിക്ക് തന്ന വാക്ക്..... വരില്ലേ സഖാവെ..... സഖാവിന്റെ ചെമ്പരത്തിക്കായി..... സ്വയം ചോദിക്കാൻ ഉള്ള അവകാശം ഇല്ലെന്ന് അറിഞ്ഞിട്ടും അവൾ ചോദിച്ചു...... അപ്പോളേക്കും അടുത്ത വാർത്തയും അവളുടെ കാതുകളിൽ എത്തിയിരുന്നു...... നന്ദ..... നന്ദയുടെ മരണം......വേദിന്റ മരണം....... ഹോസ്പിറ്റലിൽ വെച്ചൊരു തീ പിടിത്തം....... നന്ദ വഴി അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്താൻ കാരണമായ വ്യക്തിയിലേക്ക് എത്തിരിക്കാൻ അവർ ചെയ്ത മറ്റൊരു ക്രൂരത..... അവൾക്കൊപ്പം അവളുടെ സഹോദരൻ കൂടെ........ ഒരൊറ്റ നിമിഷം ദുരന്തങ്ങൾ എല്ലാം...........

ഭ്രാന്തിനും ജീവിതത്തിനും ഇടയിൽ ഉള്ള നുൽ പാലത്തിൽ ആയിരുന്നു നമി ആ നിമിഷം തൊട്ടു..... ചേർത്ത് നിർത്താൻ ഉള്ള കൈകൾക്ക് ഒന്നും ആ ബലം പോരാതെ വന്നു........ ഭ്രാന്തിയെ പോലെ അലറി കരയുമ്പോൾ ഉള്ളിൽ അലയടിച്ചത് ഒരു വാക്ക് മാത്രമായിരുന്നു അവളുടെ സഖാവിന്റെ വാക്ക്..... അഭിയേട്ടനെ നോക്കികൊള്ളണേ എന്ന വാക്ക്...... ആ വാക്ക് മാത്രമാണ് അവളെ ജീവിക്കാൻ പ്രേരിപ്പിച്ചത്..... അന്ന് ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീട്ടിൽ മടങ്ങുന്ന വഴി നന്ദയുടെ വീട്ടിൽ പോകണം എന്ന നമിയുടെ വാശി............... അവിടെ എത്തിയപ്പോൾ കാണുന്നത് ആത്മഹത്യാക്ക് ശ്രമിക്കുന്ന നന്ദയുടെ അച്ഛനും അമ്മയും...... ഒരൊറ്റ നിമിഷം കൊണ്ടു രണ്ടുമക്കളെയും നഷ്ട്ടപെട്ട ഒരച്ഛനും അമ്മയും....... പിന്നീട് അവരെ കൂടെ കൂട്ടുമ്പോൾ ഇനി ഒരിക്കലും തനിച്ചാക്കില്ലെന്ന് വാക്ക് കൊടുത്തിരുന്നു...... കഴിഞ്ഞു പോയ ഓർമ്മകളുടെ കുരമ്പ്...... എല്ലാം തകർന്നു ആ വരാന്തയിൽ ഒരിക്കെ കൂടെ അവൾ ഇരുന്നു.... അവളെ ചേർത്ത് പിടിച്ചു തന്നെ ക്ഷമയും........... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story