സഖീ നിനക്കായ്....💕: ഭാഗം 6

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

എങ്ങോ മിഴികൾ പായിച്ച് നിൽക്കുന്ന വൃന്ദയെ നോക്കിയവൻ ഒരു കുസൃതി ചിരിയോടെ അവൾക്കരികിലേക്ക് നടന്നു... ശെടാ...!! അവൾ അക്കരയിൽ ആണല്ലോ നിൽക്കുന്നെ... ഈ തോട് കടക്കണമല്ലോ... അവൻ നിരാശയോടെ ഓർത്തു... അവൻ മുഖമുയർത്തി അവളെ നോക്കി.... മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ അവൾ ഇടയ്ക്കിടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെയ്ക്കുന്നുണ്ട്.... ഇളം വെയിലിൽ തിളങ്ങുന്ന ആ വെള്ളക്കൽ മുക്കൂത്തിയിൽ അവൻ്റെ മിഴികൾ തറഞ്ഞ് നിന്നു... ഹാ....!! എൻ്റെ പെണ്ണേ... അവൻ നെഞ്ചിൽ കൈ വെച്ചു.... "ഏയ്.... " അവൻ ഉറക്കെ വിളിച്ചെങ്കിലും വൃന്ദ അത് ശ്രദ്ധിച്ചില്ല... "ഹലോ...." അവൻ ഒന്നും കൂടി ശബ്ദമുയർത്തിയതും വൃന്ദ പിൻതിരിഞ്ഞവനെ സംശയത്തോടെ നോക്കി.... എന്നെ ഓർക്കുന്നുണ്ടാവുമോ...? കോളർ നേരെയാക്കിക്കൊണ്ടവൻ ചിരിയോടെ ഓർത്തു... അവൾ മിഴികൾ കൂർപ്പിച്ചൊന്ന് നോക്കിയിട്ട് പൊടുന്നനെ മുഖം തിരിച്ചു... "ഈ പൂവാലന്മാരെ കൊണ്ട് വല്ലാത്ത ശല്ല്യം ആണല്ലോ....!!" അവൾ അനിഷ്ടത്തോടെ പിറു പിറുത്തു...

"അല്ല ഈ തോടിന് എന്തോരം ആഴം കാണും...?" തോട്ടിലേക്ക് ചൂണ്ടിക്കൊണ്ടവൻ ചോദിച്ചു... "താനിറങ്ങി നോക്കെടോ..." അവൾ മുഷിച്ചിലോടെ പറഞ്ഞു.... എങ്കിൽ ശരി മോളെ... നീ പറഞ്ഞതല്ലേ... ഇറങ്ങി നോക്കിയേക്കാം... അവൻ അതും ഓർത്ത് തോട്ടിലേക്ക് കാലെടുത്ത് വെച്ചു... ശെ! മുണ്ടായിരുന്നെങ്കിൽ മടക്കി കുത്തുവെങ്കിലും ചെയ്യാമായിരുന്നു... ഇതിപ്പോൾ ജീൻസിട്ടോണ്ട് എങ്ങനെയാ...? ആഹ് പ്രണയം സക്സസ്സ് ആവാൻ ഇങ്ങനെ പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വരും.. അവൻ അരികിൽ നിന്ന മരത്തിൽ നിന്നും ഒരു കമ്പൊടിച്ചു... ഇത് വെച്ച് ആഴം അളന്ന് നോക്കാം... അല്ല വല്ല്യ ആഴമൊന്നും ഇല്ലല്ലോ... അന്നാൽ ആ കുരിപ്പിനങ്ങ് ആദ്യമേ പറഞ്ഞ് കൂടായിരുന്നോ ആഴമില്ലെന്ന്... വെറുതെ മനുഷ്യനെ മെനക്കെടുത്തിച്ച്... അല്ല കാലിൽ എന്തോ കൊള്ളുന്നല്ലോ... ഈശ്വരാ വല്ല ചേരയോ മറ്റോ ആണോ ഇനീം...?! അവൻ ഭീതിയോടെ താഴേക്ക് നോക്കി... "ഓ അല്ല ചെറിയ ചെറിയ മീനുകൾ...!!" അവൻ പിറു പിറുത്ത് അക്കരെയെത്തിയപ്പോഴേക്കും വൃന്ദയെ അവിടെ കണ്ടില്ല... ഇവളെന്താ മായാവിയാണോ...? ഇത്ര പെട്ടെന്ന് അപ്രത്യക്ഷയാവാൻ..?വെറുതെ എൻ്റെ ചെരിപ്പും പൊട്ടി... അവൻ ചെരുപ്പെടുത്ത് കരങ്ങളിൽ ഉയർത്തി....

സ്പർശ് നോക്കിയതും വൃന്ദ കുറച്ച് അകലെയുള്ള ഒരു വീട്ടിലേക്ക് കയറി പോകുന്നത് കണ്ടു... ഇതാണോ അപ്പോൾ അവളുടെ വീട്...? അവൻ ചിന്തിച്ചു കൊണ്ട് വൃന്ദയുടെ പിന്നാലെ നടന്നു... "ഹും ആ പൂവാലനേക്കാൾ ഭേദം ചെറിയച്ഛൻ തന്നെയാ... ഇവിടോട്ട് തന്നെ കയറാം..." വൃന്ദ സ്വയം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.... സ്പർശ് വീടിൻ്റെ ഗേറ്റിന് മുൻപിൽ ചെന്ന് അകത്തേക്ക് എത്തി നോക്കി... "എന്താ മോനെ...?" പരുങ്ങിക്കൊണ്ട് നിൽക്കുന്ന അവനെ കണ്ടതും വരാന്തയിൽ ഇരുന്ന പ്രായമായ ഒരു സ്ത്രീ എഴുന്നേറ്റ് വന്ന് ചോദിച്ചു... "അത്... അത് പിന്നെ മുത്തശ്ശീ ദേ എൻ്റെ ചെരുപ്പ് പൊട്ടി... ഒട്ടിക്കാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..." വൃന്ദയെ കാണാനായി അകത്തേക്ക് എത്തി നോക്കിക്കൊണ്ടവൻ പറഞ്ഞു... "ആഹ്...മോൻ കയറി വാ..." സ്പർശ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി വരാന്തയിലേക്കിരുന്നു... "മോളെ... വൃന്ദേ... ആരെങ്കിലും ഒന്ന് വാ..." അവർ അകത്തേക്ക് നോക്കി വിളിച്ചതും വൃന്ദ വെളിയിലേക്ക് വന്നു... അപ്പോൾ വൃന്ദ.... അതാണല്ലേ പേര്...!! സ്പർശ് ഉരുവിട്ടു... "എന്താ മുത്തശ്ശീ...?" ചോദിച്ചതും അവളുടെ മിഴികൾ സ്പർശിൽ ഉടക്കി... അവളവനെ സംശയത്തിൽ നോക്കി...

"നോക്ക് മോളെ... ഈ മോൻ്റെ ചെരുപ്പ് പൊട്ടി.. ആ തോട് കടന്നതാവും... പാവം കുഞ്ഞ്... മോള് പോയി ഒട്ടിക്കാനുള്ള എന്തെങ്കിലും എടുത്തോണ്ട് വാ..." അത് കേട്ടതുമവൾ മിഴികൾ കൂർപ്പിച്ചവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു... "മുത്തശ്ശി മാസ്സാണ് മുത്തശ്ശീ..." സ്പർശ് ചിരിയോടെ പറഞ്ഞു... അല്പം കഴിഞ്ഞതും വൃന്ദ ഫെവിസ്റ്റിക്കും ആയി വന്ന് സ്പർശിന് നേരെ അത് നീട്ടി... അവനത് വാങ്ങിയതും അവൾ മുഷിച്ചിലോടെ അകത്തേക്ക് കയറി പോയി.... "എന്തായാലും വീട് കണ്ട് പിടിച്ചല്ലോ.. തത്കാലം ഇത് മതി..." അവൻ പോകാനെഴുന്നേറ്റു കൊണ്ട് സ്വയം പറഞ്ഞു... "ബൈ മുത്തശ്ശീ.... വീണ്ടും വരാവേ..." അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് പിൻതിരിഞ്ഞു... _______💕 മുൻപിലിരിക്കുന്ന പാത്രത്തിലൂടെ വജ്ര വെറുതെ വിരലുകളോടിച്ചു കൊണ്ടിരുന്നു... ഭക്ഷണം കഴിക്കുന്ന ശ്രാവണിനെ മുഖമുയർത്തി നോക്കിയതും അവളുടെ മിഴികളിൽ നിന്നും ഒരു തുള്ളി മിഴിനീരടർന്നു വീണു... ആരെങ്കിലും കാണും മുൻപവൾ കവിളിനെ തലോടിയ മീഴിനീരിനെ തുടച്ചു മാറ്റി... "കുറച്ചും കൂടി കറി വിളമ്പട്ടെ മോളെ..?" സുമിത്ര ചോദിച്ചതും വജ്ര വേണ്ട എന്ന അർത്ഥത്തിൽ തലയനക്കി...

"ഇന്നിതെന്തു പറ്റി...? സാധാരണ ചിക്കൻ കണ്ടാൽ നിലത്തു നിൽക്കാത്ത പെണ്ണാ... ഇപ്പോൾ ദേ നേരത്തെ വിളമ്പിയത് പോലും ഇവള് കഴിച്ചിട്ടില്ല..." സുമിത്ര പരിഭവം പറഞ്ഞതും വജ്ര പ്രയാസപ്പെട്ടൊരു പുഞ്ചിരി വരുത്തി... "വജ്രാ... വെറുതെ നോക്കിക്കൊണ്ടിരിക്കാതെ ഭക്ഷണം കഴിക്കാൻ നോക്ക്... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..." സുമിത്ര നടന്നകന്നതും ശ്രാവൺ ഗൗരവത്തോടെ പറഞ്ഞു... ഉള്ളിലെ സങ്കടം പുറത്തു കാട്ടാതവൾ തലയനക്കി... _______💕 "ഏട്ടാ ഞാൻ നാളെ ട്രിവാൻഡ്രത്തേക്ക് പോവാണേ..." സ്പർശ് ശ്രാവണിനോട് പറഞ്ഞു... "ഇത്ര പെട്ടെന്ന് പോവാണോ നീ...? കുറച്ചു ദിവസമല്ലേ ആയിട്ടുള്ളൂ നീ വന്നിട്ട്...?" "അത് പിന്നെ ഏട്ടൻ്റെ വിവാഹം അനുബന്ധിച്ച് ലീവെടുത്തതല്ലേ...? മറ്റന്നാൾ മുതൽ ഓഫീസിൽ ചെല്ലണമെന്ന്.." "ആഹ്.. ശരി..." ശ്രാവൺ ഒന്ന് മൂളിക്കൊണ്ട് മുറിയിലേക്ക് നടന്നു... വജ്ര ബെഡിൽ ഇരുന്നു കൊണ്ട് കണ്ണാടിയിൽ നോക്കി ലിപ് സ്റ്റിക്ക് ഇടുകയാണ്... "വജ്രാ..." ശ്രാവൺ വിളിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു... "നിനക്ക് പഠിക്കാനൊന്നുമില്ലേ...? കഴിഞ്ഞ സെമസ്റ്ററിനും മാർക് കുറവായിരുന്നല്ലോ... ഏത് നേരവും ഈ കണ്ണാടിയും നോക്കി ഇരിക്കാതെ എന്തെങ്കിലും പഠിച്ചൂടെ നിനക്ക്...?"

"പ.. പഠിക്കാം സർ..." അവൾ വിറയാർന്ന സ്വരത്തിൽ പറഞ്ഞു.. വജ്ര മുഷിച്ചിലോടെ ഒരു ബുക്കെടുത്ത് ടേബിളിന് മുന്നിൽ വന്നിരുന്നു... എന്തോ റിഫർ ചെയ്തു കൊണ്ടിരിക്കുന്ന ശ്രാവണിനെ അവൾ ഇടം കണ്ണിട്ട് നോക്കി.... ഇങ്ങേർക്കീ ക്ലീൻ ഷേവ് ചെയ്യാതെ ആ താടിയൊന്ന് സ്വല്പം വളർത്തിക്കൂടെ...? സ്പർശിനെ പോലെ... അപ്പോൾ ഇത്തിരിയും കൂടെ ലുക്ക് ആയിരിക്കും... അവൾ ചിരിയോടെ ഓർത്തു... "എന്താ... എന്തെങ്കിലും ഡൗട്ട് ഉണ്ടോ..?" ഒറ്റയ്ക്കിരുന്നു പിറു പിറുക്കുന്ന വജ്രയെ കണ്ടതും ശ്രാവൺ ചോദിച്ചു.. "അത് ഡൗട്ട്.. ആഹ്... ഡൗട്ട് ഉണ്ട് സർ...." "ഏത് പോർഷനാ ഡൗട്ട്...?" അവൻ പുരികമുയർത്തി ചോദിച്ചു... "അത് പിന്നെ... മുഴുവനും ഡൗട്ടാണ് സർ...." "വല്ലപ്പോഴും ക്ലാസ്സിലൊക്കെയൊന്ന് ശ്രദ്ധിക്കണം..." അവൻ അതും പറഞ്ഞ് എഴുന്നേറ്റ് വജ്രയ്ക്കരികിലേക്ക് നടന്ന് ബുക്കിലേക്ക് നോക്കി... വജ്ര അല്പം കൂടി അവനോട് ചേർന്നിരുന്നു കൊണ്ട് കുറുമ്പോടെ അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു.... "മനസ്സിലായോ..?" അല്പ നേരം എക്സ്പ്ലൈൻ ചെയ്തതിനു ശേഷമവൻ അവളോട് ചോദിച്ചതും വജ്ര സ്വബോധത്തിലേക്ക് വന്നതു പോലെ പിടച്ചിലോടെ നോക്കി... "അത്... അത്... മനസ്സിലായില്ല സർ... ഒന്നും കൂടെ പറയുമോ..?"

അവൾ നിഷ്കളങ്കതയോടെ ചോദിച്ചതും അവൻ ഇത് ശരിയാവില്ലെന്ന മട്ടിൽ തലയനക്കി... "ങും... ശ്രദ്ധിച്ച് കേട്ടോണം..." അവൻ ഒരിക്കൽക്കൂടി വിശദീകരിച്ചു കൊടുത്തു...വജ്ര ഒരു പുഞ്ചിരിയോടെ അവനിൽ തന്നെ മിഴികൾ നട്ടിരുന്നു... ______💕 രണ്ട് ദിനങ്ങൾ കടന്ന് പോയി... "മൂന്ന് രൂപ കൂടിയിട്ടുണ്ടല്ലോ ചേച്ചി... ഞാൻ നിങ്ങളുടെ പച്ചക്കറി മാർക്കറ്റ് മൊത്തത്തിൽ വാങ്ങാൻ വന്നതൊന്നുമല്ല..." ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉച്ചത്തിൽ വില പേശുന്നവളെ പലരും ഉറ്റു നോക്കുന്നുണ്ടായിരുന്നു.... "പച്ചക്കറിക്ക് വില കൂടിയതൊന്നും നീ അറിഞ്ഞില്ലേ കൊച്ചേ... വേണ്ടെങ്കിൽ വെച്ചിട്ട് പോ... നിന്നോട് തർക്കിച്ച് ജയിക്കാനൊന്നും എനിക്ക് വയ്യ..." "ഞങ്ങളെ പോലുള്ള പാവങ്ങളെ ഊറ്റാൻ നടക്കുവല്ലേ നിങ്ങള്..." കൈയ്യിലെടുത്ത വെള്ളരിക്ക താഴെ വെച്ചു കൊണ്ടവൾ അമർഷത്തോടെ നിന്നു.... മാർക്കറ്റിലെ വിലപേശൽ കേട്ടതും സ്പർശ് മുഖം തിരിച്ച് നോക്കി.. വൃന്ദയെ കണ്ടതുമവൻ ഞെട്ടി.. അവന് തൻ്റെ നേത്രങ്ങളെ വിശ്വസിക്കാനായില്ല....

ഈശ്വരാ ഇവളോ...? ഇവള് ട്രിവാൻഡ്രത്ത് എത്തിയോ...?അതോ ഇനീം ചങ്കിൽ കയറി കൂടിയതു കൊണ്ട് കാണുന്നവരെല്ലാം ഇവളാണെന്ന് തോന്നുന്നതാണോ...? അവൻ ഒന്നും കൂടി കണ്ണ് തിരുമി നോക്കി... അല്ല ഇതവൾ തന്നെ... എൻ്റെ ഭാവി പത്നി..!! വൃന്ദ... അവൻ ഒരു ചിരിയോടെ ഓർത്തു... ഈ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... അന്നാലും ഇവൾ ഇത്രയ്ക്ക് എച്ചിയാണോ....? ഒരു മൂന്ന് രൂപ പോലും കൂട്ടി കൊടുക്കില്ലല്ലോ... ഹും നമ്മുക്ക് പറ്റിയ പാർട്ടി തന്നെ...!! അവൻ ചിന്തിച്ചപ്പോഴേക്കും വൃന്ദ നടന്നകന്നിരുന്നു... സാരമില്ല ഞാനിവിടെയൊക്കെ തന്നെ ഉണ്ടാവും... നീയും ഉണ്ടല്ലോ... അവൻ ഫ്ലാറ്റിലേക്ക് നടന്നു... രാവിലെ സ്പർശ് ഓഫീസിൽ പോകാൻ റെഡിയായതും അപ്പുറത്തെ അപ്പാർട്ട്മെൻ്റിലെ കുട്ടി ഓടി വന്നു... "മാമാ..." "ആഹ് ചിന്നുക്കുട്ടീ... വാ.. മോളെ മാമനിന്ന് കിൻ്റർഗാർട്ടനിൽ കൊണ്ടാക്കാമേ..." അവൻ ചിന്നുവിനെയും എടുത്ത് ഓഫീസിലേക്ക് നടന്നു... വൃന്ദ കുട്ടികളെ ഓരോരുത്തരെയും കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.. നോക്കിയപ്പോൾ ദൂരെ നിന്നും സ്പർശ് നടന്നു വരുന്നത് കണ്ടു... ഓഹ്... ഇപ്പോഴത്തെ അച്ഛന്മാർക്കൊന്നും ഒരു ഉത്തരവാദിത്വവും ഇല്ലല്ലോ... കൊച്ചിനെയും കൊണ്ട് ഇപ്പോഴാണോ വരുന്നെ.?? ഇവിടെയൊരു സമയമൊക്കെയുണ്ട്... അവൾ അവനെ നോക്കി അരിശത്തിൽ ഓർത്തു........... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story