സഖീ നിനക്കായ്....💕: ഭാഗം 8

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"നമ്മുക്ക് നമ്മുടെ വീട്ടുകാരറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന്..." വൃന്ദ വീണ്ടും ആവർത്തിച്ചു... "അത്... അത് ശരിയാവില്ല..." സ്പർശ് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... "അതെന്താ ശരിയാവാത്തത്...?! എട്ട് വർഷമായി ഇത്ര ആത്മാർത്ഥമായിട്ട് എന്നെ പ്രണയിക്കുന്ന തനിക്കെന്താ അതിനുള്ള ധൈര്യമില്ലേ...?" അവൾ എഴുന്നേറ്റ് കരങ്ങൾ മാറിൽ പിണച്ചു വെച്ചു കൊണ്ട് പുരികമുയർത്തി ചോദിച്ചു... "അല്ല തൻ്റെ പ്രോബ്ലം എന്താ...? നമ്മുടെ വീട്ടിൽ അറിഞ്ഞാലെന്താ..? എനിക്ക് നല്ല വിദ്യാഭ്യാസമുണ്ട്... ജോലിയുണ്ട്.... പറയത്തക്ക പേരുദോഷങ്ങൾ ഒന്നുമില്ല... തൻ്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനായിട്ട് ഒരു കാരണവും ഞാൻ കാണുന്നില്ല... പിന്നെന്തിനാ നമ്മൾ റിസ്ക് എടുത്ത് രജിസ്റ്റർ മാര്യേജ് ചെയ്യുന്നത്...?" സ്പർശ് തിരികെ ചോദിച്ചു... എൻ്റെ വീട്ടുകാർക്ക് തന്നെ ഇഷ്ടപ്പെടുമായിരിക്കും... പക്ഷേ തൻ്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെടണ്ടേ...?!! വൃന്ദ ഒന്നു നിശ്വസിച്ചു കൊണ്ട് ഓർത്തു... "അത്... എൻ്റെ വീട്ടിലെന്നെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല..

എൻ്റെ അച്ഛന് ഒരാലോചനയും പിടിക്കില്ല... ഓരോ കാരണങ്ങൾ ഉണ്ടാക്കി ഓരോന്നും മുടക്കും... ഏതൊരാലോചന വന്നാലും അച്ഛൻ എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടു പിടിക്കും.... ഒരു പക്ഷേ താൻ വീട്ടുകാരെയും കൂട്ടി വരുമ്പോൾ എൻ്റെ അച്ഛൻ തൻ്റെ വീട്ടുകാരെ മുഷിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ സംസാരിച്ചെന്ന് വരാം... തൻ്റെ വീട്ടുകാർക്ക് വെറുതെ എന്തിനാ ഒരപമാനം ഉണ്ടാക്കുന്നത്...?" വൃന്ദ ഗൗരവത്തോടെ ചോദിച്ചു... ഇവള് പറയുന്നതൊന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ... എന്തൊക്കെയോ എവിടൊക്കെയോ തകരാർ ഉള്ളതു പോലെ... സ്പർശ് ഒന്ന് മിഴികൾ കൂർപ്പിച്ച് കൊണ്ട് അവളെ നോക്കി ഓർത്തു... "ശ.. ശരി... ഞാനൊന്ന് ആലോചിച്ചിട്ട് തൻ്റെ അടുത്ത് പറയാം..." അവൻ പറഞ്ഞു കൊണ്ട് പിൻ തിരിഞ്ഞു... സ്പർശ് പോകുന്നതും നോക്കിയവൾ തൂണിൽ ചാരി നിന്നു... _____💕 ആ വൃന്ദ പറയുന്നതൊന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ... അവൾക്ക് വീട്ടിലറിയാതെ വിവാഹം കഴിക്കണമെന്ന് എന്തോ വാശിയുള്ളതു പോലെ... അവളെ പറ്റി കൂടുതൽ അറിയണം.... സ്പർശിൻ്റെ മനസ്സിലേക്ക് സുമേഷിൻ്റെ മുഖം തെളിഞ്ഞു വന്നു.... അവൻ ഫോൺ കരങ്ങളിൽ എടുത്തു..

"ഹലോ സുമേഷേ ഞാൻ നിനക്ക് ഒരു ഫോട്ടോ അയച്ചു തരാം... ഈ പെണ്ണിനെ പറ്റി ഒന്ന് അന്വേഷിക്കണം...." വൃന്ദയുടെ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചവൻ പറഞ്ഞു... "ഓക്കേ ടാ..." അൽപം കഴിഞ്ഞതും സുമേഷ് സ്പർശിനെ തിരിച്ച് വിളിച്ചു... "എന്തായി നിനക്കിവളെ അറിയാമോ..?" സ്പർശ് ആകാംഷയോടെ ചോദിച്ചു... "ടാ നിനക്കീ പെണ്ണിനെ അറിയില്ലേ..? എന്നെ വെറുതെ പൊട്ടനാക്കാതെ... നിനക്കിവളെ അറിയില്ലെങ്കിൽ എനിക്കും അറിയില്ല..." "ഇല്ലെടാ... എനിക്കറിയില്ല... ഞാൻ കുറച്ച് തവണ കണ്ടിട്ടുണ്ട്... അല്ലാതെ വേറൊന്നും അറിയില്ല..." "സ്വന്തം കുടുംബത്തിലെ ഒരാളെ അറിയത്തില്ലെന്ന്... മോനേ സ്പർശേ നീ നിൻ്റെ വേല വേറെ വല്ലവരുടെയും അടുത്തെടുക്ക്..." "സ്വന്തം കുടുംബമോ....?!!! നീയെന്തൊക്കെയാ ഈ പറയുന്നെ..? ഇവളുടെ പേര് വൃന്ദയെന്ന് ആണെന്നല്ലാതെ എനിക്ക് വേറൊന്നും അറിയില്ല..." "എടാ ഇത് നിൻ്റെ ഏട്ടത്തിയുടെ ചേച്ചിയല്ലേടാ..." "ങേ..? ഏട്ടത്തീടെ ചേച്ചിയോ..?" അവൻ ഞെട്ടലോടെ ചോദിച്ചു... "അതെ.. ഇത് വജ്രയുടെ ചേച്ചി വൃന്ദയാടാ... അന്ന് നിൻ്റെ ഏട്ടൻ്റെ കല്ല്യാണത്തിനല്ലേ നീയിവളെ കണ്ടതും സംസാരിച്ചതും...." സ്പർശ് മറുപടിയൊന്നും പറയാതെ കാൾ കട്ട് ചെയ്തു...

അവൻ ധൃതിയിൽ ശ്രാവണിൻ്റെ നമ്പർ ഡയൽ ചെയ്തു... "ഹലോ... സ്പർശേ... പറയെടാ..." ശ്രാവൺ കാൾ അറ്റൻ്റ് ചെയ്തു... "ഏട്ടാ... ഏട്ടത്തി അടുത്തുണ്ടോ...? ഒന്ന് ഫോൺ കൊടുക്കുമോ...?" സ്പർശ് പരിഭ്രമത്തോടെ ചോദിച്ചു... ശ്രാവൺ വജ്രയ്ക്ക് ഫോൺ കൊടുത്തു.... "ഹലോ..." വജ്ര പറഞ്ഞു... "ആഹ് ഏട്ടത്തീ... ഏട്ടത്തിയുടെ ഫാമിലി ഫോട്ടോ ഉണ്ടെങ്കിൽ ഒന്നയ്ക്കാമോ...? അന്ന് എല്ലാവരെയും നേരെ ചൊവ്വേ ഒന്ന് പരിചയപ്പെടാൻ പറ്റിയില്ലല്ലോ..." "ആഹ് അയക്കാം.." വജ്ര അയച്ച് കൊടുത്ത ഫോട്ടോയിലൂടെ സ്പർശ് മിഴികൾ പായിച്ചു... അതിൽ വൃന്ദയെ കണ്ടതും അവൻ്റെ മിഴികൾ വിടർന്നു... ഓഹോ അപ്പോൾ സുമേഷ് പറഞ്ഞത് ശരിയാണോ... ഇവൾ ഏട്ടത്തിയുടെ ചേച്ചിയാണോ....?! അവന് വിശ്വസിക്കാനായില്ല... എൻ്റെ ഭഗവാനേ... അവൻ ചിരിയോടെ തലയിൽ കൈ വെച്ചു... ഇനിയിപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമായല്ലോ.... പക്ഷേ ചേച്ചി നിന്നിട്ടെന്താ അനിയത്തിയുടെ വിവാഹം നടത്തിയത്...? വൃന്ദയെന്തിനാ അവളുടെ അച്ഛൻ അവൾക്ക് വരുന്ന ആലോചനകളൊക്കെ മുടക്കുമെന്ന് പറഞ്ഞത്...? അവൻ്റെയുള്ളിൽ സംശയങ്ങൾ ഓരോന്നും ഉയർന്നു കൊണ്ടിരുന്നു... പിറ്റേന്ന് തന്നെയവൻ നാട്ടിലേക്ക് പോയി....

ആദ്യം ചെന്നത് സുമേഷിൻ്റെ വീട്ടിലേക്കാണ്... ഇരുവരും വൈകുന്നേരത്തെ കാറ്റൊക്കെ കൊണ്ട് പാട വരമ്പത്തൂടെ നടന്നു... "നിനക്ക് എന്തെങ്കിലും സീരിയസ് കാര്യം പറയാനുണ്ടോ...?" സ്പർശിൻ്റെ മുഖം കണ്ടതും സുമേഷ് ചോദിച്ചു... "പറയാനല്ല... ഒരു കാര്യമെനിക്ക് അറിയാനുണ്ട്... ഈ വൃന്ദയെ നിർത്തിക്കൊണ്ട് എന്താ വജ്രയുടെ വിവാഹം ആദ്യം നടത്തിയത്‌..?" സ്പർശ് ചോദിച്ചു... "ഓഹ്... അപ്പോൾ ആ കഥ നിനക്കറിയില്ലേ...? എടാ പൊട്ടാ നിൻ്റെ ഏട്ടൻ ആദ്യം പെണ്ണ് കണ്ടത് വൃന്ദയെയാണ്..." "വൃന്ദയെയോ...?" "അതേടാ... പക്ഷേ ഈ വൃന്ദയുടെ അമ്മ അവളുടെ കുഞ്ഞിലെ ആരുടെയോ ഒപ്പം ഒളിച്ചോടി പോയി.. ആ പേരു ദോഷം കാരണം വൃന്ദയ്ക്ക് വരുന്ന എല്ലാ ആലോചനകളും മുടങ്ങി പോവുകയാ പതിവ്... അതു പോലെ നിൻ്റെ ഏട്ടനുമായിട്ടുള്ള ആലോചനയും മുടങ്ങി.... ഈ വജ്രയാണെങ്കിൽ വൃന്ദയുടെ രണ്ടാനമ്മയുടെ മകളാണ്... വൃന്ദയുമായുള്ള വിവാഹത്തിന് നിൻ്റെ വീട്ടുകാർക്ക് എന്തോ എതിർപ്പുണ്ടായിരുന്നെന്നാ ഞാൻ കേട്ടത്.. അതു കൊണ്ട് വജ്രയുമായി നിൻ്റെ ഏട്ടൻ്റെ വിവാഹം നടത്തി..." ഓഹോ അപ്പോൾ അങ്ങനെയാണല്ലേ കാര്യങ്ങൾ...

വൃന്ദയുടെ അമ്മയുടെ കാര്യമറിഞ്ഞാൽ ഞാനുമവളെ വിട്ട് പോകും എന്ന് ഭയന്നിട്ടാവണം അവൾ ആരുമറിയാതെ വിവാഹം കഴിക്കാമെന്ന് പറഞ്ഞത്.... ഏട്ടനും വൃന്ദയുമായുള്ള വിവാഹത്തിന് സമ്മതിക്കാത്ത എൻ്റെ വീട്ടുകാർ ഞാനും വൃന്ദയുമായുള്ള വിവാഹത്തിനും സമ്മതിക്കില്ല... അപ്പോൾ വൃന്ദ പറഞ്ഞതു പോലെ രജിസ്റ്റർ മാര്യേജ് ചെയ്യുന്നതാവും ബുദ്ധി.... സ്പർശ് ചിന്തിച്ചു... _____💕 "എനിക്ക് രജിസ്റ്റർ മാര്യേജിന് സമ്മതമാണ്...!!" രാവിലെ തന്നെ സ്പർശ് വന്ന് പറഞ്ഞതും വൃന്ദ അമ്പരന്നു... "ഹലോ....!!" അവൻ അവൾക്ക് നേരെ വിരൽ ഞൊടിച്ചു.. "എന്താ മാഡം...? ഓക്കെയല്ലേ...? ഇനിയും ഒഴിവുകളൊന്നും പറഞ്ഞേക്കരുത്..." അവൾ എന്ത് പറയണമെന്നറിയാതെ എങ്ങോ മിഴികൾ പായിച്ച് നിന്നു... "വൃന്ദേ..." ആർദ്രമായുള്ള ആ വിളി അവളുടെ മനസ്സിനെ അലിയിച്ചു... "സമ്മതമല്ലേ നിനക്ക്...??" ഉം... അവൾ അരുമയായി മൂളി... ഗീതയുടെയും കിൻ്റർഗാർട്ടനിലെ കുറച്ച് ടീച്ചേഴ്സിൻ്റെയും സ്പർശിൻ്റെ കുറച്ച് സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്പർശ് വൃന്ദയുടെ കഴുത്തിൽ താലി ചാർത്തി.... ആഢംബരങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ.... വിവാഹം കഴിഞ്ഞതും സ്പർശിൻ്റെ ഫ്ലാറ്റിലേക്കാണ് അവർ നേരെ പോയത്...

അവൻ്റെ മുറിയിലേക്കവൾ ആദ്യമായി കയറി... എല്ലാം അടുക്കും ചിട്ടയോടെയും ഒതുക്കി വെച്ചിരിക്കുന്നു... ചെറുതെങ്കിലും മനോഹരമായ ബെഡ് റൂം... വൃന്ദ ജനാല തുറന്നു.. എവിടെ നിന്നോ വന്ന മന്ദമാരുതൻ അവളുടെ മുടിയിഴകളെ ഏങ്ങോട്ടെന്നില്ലാതെ പാറിപ്പറത്തി...സ്വർണ്ണക്കരയുള്ള ഒരു സെറ്റ് സാരിയാണ് അവളുടെ വേഷം... മുടിയിഴകളിൽ മുല്ലപ്പൂവ് കൊരുത്ത് വെച്ചിട്ടുണ്ട്... ചെറുതായി പരന്ന് തുടങ്ങിയ നെറുകയിലെ സിന്ദൂരം താനിന്നു മുതൽ ഒരു ഭാര്യയാണെന്നവളെ ഓർമ്മിപ്പിച്ചു... സ്‌പർശിൻ്റെ പേര് കൊത്തി വെച്ച താലിയിലേക്കവൾ പ്രണയ പൂർവ്വം നോക്കി... എന്തോ ഓർത്തവൾ പുഞ്ചിരിച്ചു... വാതിൽക്കലൊരു അനക്കം... സ്പർശ് വന്നെന്നവൾക്ക് മനസ്സിലായി.... "എന്ത് ചെയ്യാനാ... ഈ ഫ്രണ്ട്സിനെ കൊണ്ട് തോറ്റു... മുറിയിലേക്കൊന്ന് വിടണ്ടേ..." അവൻ വൃന്ദയോടെന്ന പോലെ പറഞ്ഞു... വൃന്ദ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു... വീട്ടിലറിയാതെ വിവാഹം കഴിച്ചതോർത്തതും അവൾക്ക് വല്ലാത്ത സങ്കടം തോന്നി... തൻ്റെ തീരുമാനം ശരിയാണോ അല്ലെയോ എന്ന ചിന്ത അവളെ അലട്ടി... മനസ്സിന് വല്ലാത്തൊരു കനം... പെട്ടെന്ന് ഇരുകരങ്ങൾ പിന്നിൽ നിന്നും അവളെ പുണർന്നതും അവളൊന്നു ഞെട്ടിപ്പിണഞ്ഞു..

സ്പർശ് തൻ്റെ മുഖം അവളുടെ തോളോട് ചേർത്തു വെച്ചു... "എന്തേ വൃന്ദേ... നീയെന്താ ഒറ്റയ്ക്കിവിടെ വന്ന് നിൽക്കുന്നെ..?" അവളുടെ കാതിനെ മറച്ചു കിടന്നിരുന്ന മുടിയിഴകളെ വകഞ്ഞ് മാറ്റിക്കൊണ്ടവൻ മൃദുവായി ചോദിച്ചു.. അവൾ ഒന്നുമില്ലെന്ന മട്ടിൽ തലയനക്കി... അവൻ്റെ കരങ്ങളെ ഒന്നും കൂടി ചേർത്തു പിടിച്ചു... "നല്ല മഴക്കോളുണ്ട്... അകത്തേക്ക് പോയാലോ..." അവൻ കുറുമ്പോടെ ചോദിച്ചു... വൃന്ദ മറുപടി പറയും മുമ്പവൻ അവളെ കൈകളിൽ കോരിയെടുത്തു.... വൃന്ദ പിടയുന്ന മിഴികളോടെ കുസൃതി നിറഞ്ഞ അവൻ്റെ മുഖത്തേക്ക് നോക്കി... അവൻ്റെ നിശ്വാസങ്ങൾ അവളുടെ മുഖത്ത് പതിഞ്ഞതും അവളുടെ ഹൃദയമിടിപ്പൊന്നു ഉയർന്നു താണു... "എന്താ ഉദ്ദേശ്യം..?" വൃന്ദ പുരികമുയർത്തി... "വേറെന്തുദ്ദേശ്യം..? ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ മാഡം...?" അവളെ ബെഡിലേക്ക് ഇരുത്തിക്കൊണ്ടവൻ കുസൃതി ചിരിയോടെ ചോദിച്ചു... "അതിന്..?" അവൾ അകന്ന് മാറിക്കൊണ്ട് ചോദിച്ചതും അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടു... വൃന്ദ ഒരു വേള ഞെട്ടിപ്പോയി... അവൾ പിടച്ചിലോടെ മുഖമുയർത്തും മുൻപവൻ അവളെ ഇറുകെ പുണർന്നു.... അവൻ്റെ ഹൃദയമിടിപ്പുകൾ ഓരോ നിമിഷവും അവൾ അറിഞ്ഞു കൊണ്ടിരുന്നു....

"ഐ ലവ് യൂ... ഐ ലവ് യൂ വൃന്ദേ... ഇന്നേവരെ മറ്റൊരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന്... അത് എന്നെ ഓരോ നിമിഷവും നിന്നിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്.. നിന്നെ ആദ്യമായ് കണ്ട നിമിഷം തന്നെ നീ എനിക്കായ് പിറന്നതാണെന്ന് എൻ്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..." അവൻ പ്രണയാതുരമായി അവളെ നോക്കി... വൃന്ദ എന്ത് പറയണമെന്നറിയാതെ ചിരിയോടെ അവനെ നോക്കിയിരുന്നു... അവൻ്റെ മുഖം അവൾ കൈക്കുമ്പിളിൽ എടുത്തു... എൻ്റെ ഓരോ വിവാഹാലോചന മുടങ്ങുമ്പോഴും ഞാൻ ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട്... പക്ഷേ ഇന്നതൊക്കെ ഓർത്ത് ഞാൻ സന്തോഷിക്കുന്നു... കാരണം എനിക്കായ് ഈശ്വരൻ നിങ്ങളെ പോലെയൊരാളെ കരുതി വെച്ചതിന്... വൃന്ദ അതോർത്ത് അവൻ്റെ നെറ്റിമേൽ ചുണ്ടമർത്തി.... അവൾ പിൻ വാങ്ങിയതും അവൻ്റെ ഹൃദയം മറ്റെന്തെല്ലാമോ വികാരങ്ങൾക്ക് വഴിമാറി... മീശ പിരിച്ചു കൊണ്ടവൻ അവളുടെ മുഖത്തോടെ മുഖമടുപ്പിച്ചു... അവളുടെ കഴുത്തിടുക്കിലേക്കവൻ മുഖം പൂഴ്ത്തിയതും വൃന്ദ ഒന്ന് വിറച്ചു.... ഒപ്പം അവൻ്റെ കരങ്ങൾ അവളുടെ ഇടുപ്പിൽ അമർന്നു... സ്പർശ് മുഖമുയർത്തി കരിമഷി പടർന്ന ആ മിഴികളിലേക്ക് നോക്കി... വൃന്ദയ്ക്കും മിഴികളടർത്തി മാറ്റാനായില്ല.... മെല്ലെ അവൻ്റെ അധരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു... ആദ്യം അവളുടെ മൂർദ്ധാവിൽ.... പതിയെ അവളുടെ മിഴികളിൽ... ഒടുവിലായ് പ്രണയത്തോടെ അവളുടെ അധരങ്ങളിൽ.... അവൻ്റെ ചുംബനം പകർന്ന അനുഭൂതിയിൽ മിഴികളടച്ചവൾ സ്വയം മറന്ന് കിടന്നു........... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story