സഖീ നിനക്കായ്....💕: ഭാഗം 9

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അവൻ്റെ ചുംബനം പകർന്ന അനുഭൂതിയിൽ മിഴികളടച്ചവൾ സ്വയം മറന്ന് കിടന്നു... ചുണ്ടിലൂറി വന്ന പുഞ്ചിരി മറച്ചു കൊണ്ടവൾ മുഖം തിരിക്കുമ്പോൾ ഹൃദയമിടിപ്പുകൾ താളം തെറ്റി തുടങ്ങിയിരുന്നു.... "വൃന്ദേ...." സ്പർശ് മൃദുവായി വിളിച്ചതും അവൾ ഒന്നു ഉയർന്നു കൊണ്ട് അവനെ ഇറുകെ പുണർന്നു... ചിരിയോടെ അവൻ്റെ നെഞ്ചോട് മുഖമമർത്തുമ്പോൾ അവളുടെ മനസ്സ് വല്ലാതെ തുടി കൊട്ടുന്നുണ്ടായിരുന്നു... ദീർഘനേരം തൻ്റെ പാതിയെ അവൾ നോക്കിയിരുന്നു... ഇമ ചിമ്മാതെ... അവളുടെ ആ നോട്ടം ചെന്ന് പതിച്ചത് അവൻ്റെ ഹൃദയത്തിലേക്കാണ്.... അവൻ തൻ്റെ താടിരോമങ്ങൾ അവളുടെ കവിളിൽ ഉരസിയതും വൃന്ദ മിഴികൾ ഇറുക്കിയടച്ചു... ഉയർന്നു താഴുന്ന അവളുടെ ശ്വാസഗതി അവൻ അറിയുന്നുണ്ടായിരുന്നു... സ്പർശിൻ്റെ അധരങ്ങൾ മൃദുമായി അവളുടെ നെറ്റിമേൽ മുദ്രണം ചെയ്തതും വൃന്ദയുടെ ഹൃദയം എന്തെന്നില്ലാത്ത വികാരങ്ങൾക്ക് വഴി മാറിയിരുന്നു...

അവൻ കുസൃതിയോടെ ഒന്ന് കൺചിമ്മി... അവൻ്റെ മിഴിമുനകളെ നേരിടാനാവാതവൾ മിഴികൾ പൊത്തി.. അവൻ്റെ നോട്ടം അവളുടെ മൂക്കിൻ തുമ്പിലെ ആ മൂക്കൂത്തിയിലേക്ക് നീണ്ടു.... അവൻ മൃദുമായി ഒന്നവിടെ കടിച്ചതും പെണ്ണൊന്നു ഉയർന്നു പൊങ്ങി... അവളിൽ നിന്നുമൊരു നിശ്വാസമുയർന്നു....ദീർഘമായ ചുംബനത്തിനു ശേഷം ചുണ്ടുകൾ രണ്ടും അടർന്നു മാറുമ്പോൾ വിറകൊണ്ട അവളെ അവൻ നെഞ്ചോടടക്കി ചേർത്തിരുന്നു.... അവൻ്റെ നിശ്വാസങ്ങൾ തന്നെ പൊതിഞ്ഞതറിഞ്ഞതും അവളുടെ കരങ്ങൾ സ്പർശിനെ തന്നിലേക്ക് അമർത്തി പിടിച്ചു... അവളിലെ ഓരോ അണുവിനെയും പുൽകിയ അവൻ്റെ അധരങ്ങൾ.... കരലാളനങ്ങൾ.. ചുംബനങ്ങൾ..... താളം തെറ്റിയ ഹൃദയമിടിപ്പുകൾ.... അവൾ തരളിതയായി.... പ്രണയത്താൽ വിവശയായി... അകാരണമായി അവനിലേക്ക് വഴുതി വീഴുമ്പോൾ ഹൃദയം ദുർബലമായി....

രാവിൻ്റെ അന്ത്യയാമത്തിലെപ്പോഴോ അവളിലേക്ക് തളർന്ന് വീണ അവൻ്റെ വദനത്തെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി.... അവൻ്റെ പുരികക്കൊടികൾക്ക് മീതെ അവൾ ചുണ്ടമർത്തുമ്പോൾ അവനിലൊരു പുഞ്ചിരി വിരിഞ്ഞു.... പേരറിയാത്തൊരു വശ്യത അവൻ്റെ മിഴികളിൽ ഒരിക്കൽക്കൂടി നിറഞ്ഞു തുടങ്ങിയതും അവളിലും നാണത്തിൻ്റെ ചുവപ്പു കലകൾ നിറഞ്ഞിരിന്നു... _____💕 മുഖത്തേക്ക് സൂര്യപ്രകാശമേറ്റതും വൃന്ദയൊന്നു ഞെരുങ്ങി... ഒന്നു കുറുകിക്കൊണ്ട് തിരിഞ്ഞവൾ ആർക്കെന്നോ പോലെ ബെഡിൽ കരങ്ങളാൽ പരതി... പൊടുന്നനെ എന്തോ ഒന്നോർത്ത പോലവൾ പിടഞ്ഞെണ്ണീറ്റതും ഊർന്നു പോകാൻ തുടങ്ങിയ ബെഡ്ഷീറ്റ് പരിഭ്രമത്തോടെ തന്നിലേക്ക് ചേർത്തു പിടിച്ചു.... അവൾ പിടച്ചിലോടെ ചുറ്റിനും ഒന്ന് നോക്കി... അവളുടെ മിഴികൾ നെഞ്ചോട് പറ്റിച്ചേർന്ന താലിയിൽ പതിഞ്ഞതും ചുണ്ടുകളിൽ പുഞ്ചിരിയും കവിളുകളിൽ ചുവപ്പു കലകളും വിരിഞ്ഞു...

"ഗുഡ് മോർണിംഗ് വൃന്ദേ...." വാതിലോരത്ത് കൈയ്യും കെട്ടി ചിരിയോടെ നിൽക്കുന്ന സ്പർശിൻ്റെ സ്വരം.... അവളുടെ മിഴികൾ അവനിലേക്ക് നീണ്ടു... നനവാർന്ന അവൻ്റെ മുടിയിഴകൾ മുഖത്തേക്ക് ഒട്ടിക്കിടക്കുന്നുണ്ട്... ചുണ്ടിലെ കുസൃതി ചിരിയും മുഖത്തെ കുറുമ്പും കാൺകെ അവളുടെ മുഖം തുടുത്തു... എന്നാൽ സ്വബോധം വന്നതു പോലെ വൃന്ദ പെട്ടെന്ന് ചുമരിലുള്ള ക്ലോക്കിലേക്ക് നോക്കി... "അയ്യോ... ഞാ... ഞാൻ ഇത്രയും താമസിച്ചോ...??" അവൾ വെപ്രാളത്തിൽ ചാടിയെഴുന്നേറ്റു... "ഞാനിന്നേ വരെ ഇത്രയും താമസിച്ചിട്ടില്ല.... ഇതാദ്യമായിട്ടാ..." പരിഭ്രമത്തോടെ അവൾ പറയുമ്പോൾ അവന് ചിരി വന്നു തുടങ്ങിയിരുന്നു... "അതിന് ഇതിന് മുൻപ് നീ ആരെയെങ്കിലും കെട്ടി അവൻ്റെ കൂടെ കിടന്നിട്ടുണ്ടോ...?" അവൻ ചിരിയോടെ ചോദിച്ചതും അവളുടെ മുഖം മങ്ങി... ഉള്ളിൽ ദേഷ്യം നിറഞ്ഞു... പരിഭവത്തോടവൾ അവൻ്റെ അരികിലേക്ക് നടന്നു... "ദേ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ...!!

ആരാണെന്നൊന്നും ഞാൻ നോക്കില്ല...." അവൾ ദേഷ്യത്തിൽ അവൻ്റെ നെഞ്ചിലടിച്ചു.... "നിർത്ത് വൃന്ദേ... ഞാനതിന് ഒന്നും പറ...." "പറഞ്ഞില്ലെന്നോ...???" അവൾ കണ്ണുരുട്ടി.... "സോറി.... ഒന്ന് നിർത്തെടീ.... എൻ്റെ നെഞ്ച് വേദനിക്കുന്നു... മറക്കണ്ട... ഇതിനകത്ത് നിറയെ നീയാ..." തൻ്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടിയവൻ പറഞ്ഞതും അവൾ പരിഭവം വിട്ട് മെല്ലെ അവൻ്റെ നെഞ്ചോട് മുഖം ചേർത്തു.... ഈശ്വരാ ഇത്രയും പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ... ഇനീം ഞാൻ ഇവളുടെ അനുജത്തിയുടെ ഭർത്താവിൻ്റെ അനിയനാണെന്നെങ്ങാനും കൂടി അറിഞ്ഞാൽ.... എന്തായിരിക്കും വൃന്ദയുടെ പ്രതികരണം....?? അവളെ ചേർത്തണയ്ക്കുമ്പോൾ അവനോർത്തു... "അതെ...ഞാനൊന്ന് കുളിച്ചിട്ട് വരാം... അതു കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തരാം..."

ചിരിയോടെ പറഞ്ഞു കൊണ്ടവൾ ബാത്ത് റൂമിലേക്ക് കയറി.... കുളിച്ചിറങ്ങയിതും ബെഡിൽ ഒരു റെഡ് ചുരിദാർ ഇരിക്കുന്നു... അവൾ ചിരിയോടെ അതെടുത്തണിഞ്ഞു... നെറുകയിൽ സിന്ദൂരം ചാർത്തി... കഴുത്തിൽ കിടക്കുന്ന താലി മേലൊന്നു തൊട്ടു.... ആരും എന്നെ വിവാഹം കഴിക്കില്ലെന്നല്ലേ അച്ഛൻ പറയാറ്... അതേ അച്ഛൻ്റെ മുൻപിൽ എൻ്റെ ഭർത്താവിനൊപ്പം എനിക്ക് സന്തോഷത്തോടെ ജീവിക്കണം.. അവൾ വാശിയോടെ ഓർത്തു... ടവ്വൽ എടുത്തവൾ ഈറൻ മുടിയിഴകൾ ഒന്നു കൂടി അമർത്തി തുടച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.... തനിക്കുള്ള കോഫി റെഡിയാക്കി ഫ്ലാസ്ക്കിൽ വെച്ചിരിക്കുന്നത് കണ്ടതും വൃന്ദയൊന്നു പുഞ്ചിരിച്ചു... കോഫി കുടിച്ചതിനു ശേഷം ചപ്പാത്തിയും മുട്ടക്കറിയും ധൃതിയിൽ തയ്യാറാക്കി... "ഭയങ്കര പാചകത്തിലാണല്ലോ മാഡം... കറിയുടെ മണം അങ്ങ് ഹാളിൽ വരെ വന്നു... എനിക്കാണെങ്കിൽ ഇരിക്കപ്പൊറുതിയില്ലാതായി...."

സ്പർശ് അവിടേക്ക് വന്നതും വൃന്ദ ചപ്പാത്തിയും കറിയും പ്ലേറ്റിലേക്ക് വിളമ്പി.... "ദാ കഴിക്ക്..." അവൾ ചിരിയോടെ അവന് നേരെ പ്ലേറ്റ് നീട്ടി... "നോക്കട്ടെ എൻ്റെ ഭാര്യയുടെ കൈപ്പുണ്യം...." അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് സ്ലാബിന് മേലേക്ക് കയറി ഇരുന്നു... "അത്...നമ്മൾക്ക് വീട്ടിലേക്ക് പോകണ്ടെ..??" വൃന്ദ ചോദിച്ചതും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം സ്പർശിൻ്റെ നെറുകയിൽ കുടുങ്ങി.... "എന്താ നീ പറഞ്ഞെ...?? വീട്ടിലേക്കോ...??" അവൻ ഞെട്ടലോടെ ചോദിച്ചു... "അതെ... തൻ്റെ വീട്ടിലേക്ക്...." "എൻ്റെ വീട്ടിലേക്ക് തന്നെ പോണോ...?" "പിന്നല്ലാതെ... കല്ല്യാണം കഴിഞ്ഞാൽ ചെറുക്കൻ്റെ വീട്ടിലേക്കല്ലേ പോകണ്ടെ...??" "അല്ല... നമ്മുക്ക് ഉടനെ പോകണോ..? ഒരു മാസമൊക്കെ കഴിഞ്ഞ് റിസൾട്ടൊക്കെ അറിഞ്ഞിട്ട് പോയാൽ പോരെ...?" അവൻ്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു... "റിസൾട്ടോ..? എന്ത് റിസർട്ട്...?" വൃന്ദ സംശയത്തോടെ ചോദിച്ചതും സ്പർശ് ഒന്നുമില്ലെന്ന മട്ടിൽ ചുമലനക്കി...

"പക്ഷേ വീട്ടിലറിഞ്ഞാൽ ഒരു പൊട്ടിത്തെറി ഉണ്ടാകും...." അവൻ ഒരു കഷ്ണം ചപ്പാത്തി വായിലേക്ക് വെച്ചു... "എന്നും വെച്ച് പറയാതിരിക്കാൻ പറ്റുമോ...?? എന്നായാലും അവർ അറിയേണ്ടതല്ലേ...??" "ങും... അതും ശരിയാ... ഞാനെന്തെങ്കിലും വഴി ആലോചിക്കട്ടെ...." ശ്രാവണിൻ്റെ മുഖം മനസ്സിലേക്ക് വന്നതും സ്പർശ് പറഞ്ഞു... "ഒരു വഴിയുണ്ട്... നമ്മൾക്ക് വീട്ടിലേക്ക് പോകാം... പക്ഷേ വിവാഹം കഴിഞ്ഞെന്ന് പറയണ്ട..." "പിന്നെ...??" വൃന്ദ സംശയത്തോടെ ചോദിച്ചു... "ഞാൻ എൻ്റെ വീട്ടിലേക്കും പോകാം നീ നിൻ്റെ വീട്ടിലേക്കും പോകണം... എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് ഞാൻ വീട്ടിൽ അവതരിപ്പിക്കാം... ശേഷം നിൻ്റെ വീട്ടിൽ വന്നു പെണ്ണു ചോദിക്കാം... അഥവാ നിൻ്റെ അച്ഛൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലും ഇനിയും സാരമില്ലല്ലോ... നമ്മുടെ വിവാഹം ഓൾറെഡി കഴിഞ്ഞില്ലേ...??" അവൻ സ്ലാബിൽ നിന്നും താഴെയിറങ്ങി... "അത്... അങ്ങനെ വേണോ...?

തൻ്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ...??" അവളുടെ മിഴികൾ ഈറനായി.... അത് കണ്ടതും വൃന്ദയുടെ മുഖം സ്പർശ് കൈക്കുമ്പിളിൽ എടുത്തു... "നിനക്കെന്നെ വിശ്വാസമില്ലേ...??" അവൻ അവളുടെ കാതോരം ചോദിച്ചതും വൃന്ദയവനെ ഇറുകെ പുണർന്നു... "വിശ്വാസമാ...മറ്റെന്തിനേക്കാളും..." "എങ്കിൽ ശരി... ബാക്കി വരുന്നിടത്ത് വെച്ച് കാണാം..." അവൻ പറഞ്ഞതും അവൾ തലയനക്കി... അല്പം കഴിഞ്ഞതും അവൻ ശ്രാവണിൻ്റെ നമ്പർ ഡയൽ ചെയ്തു... പഠിച്ചു കൊണ്ടിരിക്കുന്ന വജ്രയെ ഒന്ന് നോക്കിക്കൊണ്ട് ശ്രാവൺ കാൾ അറ്റൻ്റ് ചെയ്തു... "ഏട്ടാ എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..." "പറയെടാ..." "എനിക്ക്... എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായി ഏട്ടാ... ഏട്ടനിതൊന്ന് വീട്ടിൽ അവതരിപ്പിച്ച് അച്ഛനെയും അമ്മയേയും ഒന്ന് കൺവിൻസ് ചെയ്യണം.. ബാക്കി ഞാൻ നാട്ടിലേക്ക് വന്നിട്ട് പറയാം..." "എടാ സ്പർശേ... എന്തൊക്കെയാടാ ഇത്...?" "എല്ലാം ഞാൻ പറയാം ഏട്ടാ..."

സ്പർശ് കാൾ കട്ട് ചെയ്തു.... ______💕 "അന്നാലും എന്ത് ധൈര്യമാ അവന്... ഏതോ ഒരുത്തിയെ ഇഷ്ടമാണെന്ന് പോലും.. ഇങ്ങ് വരട്ടെ അവൻ..." അംബിക ദേഷ്യത്തിൽ പറഞ്ഞു... "സാരമില്ല... ഇപ്പോഴത്തെ കുട്ടികളല്ലേ.. പ്രേമിക്കുന്നതൊക്കെ സ്വാഭാവികം... അവൻ ഇവിടെ വന്നിട്ട് നമ്മൾക്ക് ആ പെണ്ണിൻ്റെ വീടുവരെ ഒന്നു പോയി നോക്കാം... നമ്മുക്ക് ചേരുന്ന കുടുംബമാണോ എന്നൊക്കെ അറിയണമല്ലോ..." ശങ്കർ ദാസ് ശാന്തമായി പറഞ്ഞു... "അതെ അമ്മേ... നമ്മുക്ക് പോയി നോക്കാം.. എന്തായാലും സ്പർശിന് ഇഷ്ടപ്പെട്ട കുട്ടിയല്ലേ... നല്ല കുടുബക്കാരായിരിക്കും..." ശ്രാവൺ അംബികയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... ഹും അനിയന് ബന്ധമുണ്ടാക്കി കൊടുക്കാൻ നടക്കുന്നു... സ്വന്തം കുടുംബ ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ല... വൃന്ദ ശ്രാവണിനെ നോക്കി നിരാശയോടെ ഓർത്തു.... ______💕 പുറത്ത് നല്ല നിലാവുണ്ടായിരുന്നു... വൃന്ദയും സ്പർശും വിരലുകൾ കോർത്ത് ബാൽക്കണിയിൽ ഇരിക്കുകയാണ്... "എന്ത് ഭംഗിയാ ഈ താരകക്കുഞ്ഞുകൾ കൺചിമ്മുന്നത് കാണാൻ..." സ്പർശ് പറഞ്ഞതും വൃന്ദ ഒന്നും കൂടി അവൻ്റെ നെഞ്ചോട് ചേർന്നു...

അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു.... "എന്തേ അത്ര സുന്ദരനാണോ ഞാൻ...?? ഇങ്ങനെ ഇമ ചിമ്മാതെ നോക്കാൻ...??" അവളുടെ പിൻകഴുത്തിൽ പിടിച്ചവൻ തന്നിലേക്കടുപ്പിച്ചു....ആ നിശ്വാസമേറ്റതും വൃന്ദയുടെ മിഴികൾ പിടഞ്ഞു... "ഈ ലോകത്ത് ഏറ്റവും സുന്ദരൻ താനാ...എൻ്റെ കണ്ണിൽ...!! അച്ഛമ്മ പറയാറുള്ളതു പോലെ ഏഴും കടലും കടന്നു വന്ന എൻ്റെ കഥയിലെ രാജകുമാരൻ... എൻ്റെ മാത്രം രാജകുമാരൻ...." അവൻ്റെ മുഖത്തു കൂടിയവൾ വിരലുകൾ പായിച്ചു.... "നിനക്ക് ഭ്രാന്തായോ വൃന്ദേ...??" അവൻ ചിരിച്ചു... "പ്രണയം ഒരു തരം ഭ്രാന്താണ് സ്പർശ്...!! ഏതൊരു ഭ്രാന്തനെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഔഷധമാണ് പ്രണയമെങ്കിൽ ചില സമയത്തത് ഏതൊരു സാധാരണക്കാരനേയും ഭ്രാന്തനാക്കി മാറ്റും... ഇപ്പോൾ ആ അവസ്ഥയിലാണ് ഞാൻ... തന്നെ ഞാൻ വല്ലാണ്ട് ഇഷ്ടപ്പെടുന്നു... മറ്റൊന്നും ചിന്തിക്കാതെ...

തന്നേപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കാതെ എന്തിനാ ഞാനീ വിവാഹത്തിന് സമ്മതിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല..." പറഞ്ഞവസാനിപ്പിച്ചതും അവൾ അവൻ്റെ അധരങ്ങൾ കവർന്നു... ഹൃദയമിടിപ്പുയർന്നു...ശ്വാസം വിലങ്ങി... എന്നിട്ടും അധരങ്ങൾ അടർത്തി മാറ്റാനിരുവരും വിസമ്മതിച്ചു... അവളുടെ കരങ്ങൾ അവൻ്റെ പുറത്തു കൂടി സഞ്ചരിച്ചപ്പോൾ സ്പർശിൻ്റെ അധരങ്ങൾ അവളുടെ കഴുത്തിൽ നിന്നും താഴേക്ക് സഞ്ചരിച്ചു... ദീർഘ നേരത്തിനു ശേഷം ഉടലുകൾ തമ്മിൽ വേർപ്പെടുമ്പോൾ ചുംബനങ്ങളിൽ കുളിച്ചിരുന്നു ഇരുവരും... അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു... ചുണ്ടിലൊരു ചിരിയോടെ വൃന്ദ അവനോട് പറ്റിച്ചേർന്നു... നേരം കടന്ന് പോയി... തൻ്റെ നെഞ്ചിലൊരു നനവനുഭവപ്പെട്ടതും സ്പർശ് മുഖമുയർത്തി.... "വൃന്ദേ.... എന്ത് പറ്റി...??" അവൻ പരിഭ്രമത്തോടെ ചോദിച്ചു.. "പോവല്ലേ നാളെ നാട്ടിലേക്ക്..." അവളുടെ സ്വരമിടറി... "അതിന്..??" "പിന്നെ എന്നാ എനിക്ക് കാണാൻ പറ്റുക...?? വേഗം വരുമോ എന്നെ കൊണ്ട് പോകാൻ...??" അവൾ പ്രതീക്ഷയോടെ അവനെ നോക്കി... സ്പർശ് അവളുടെ മിഴിനീരിനെ തുടച്ചു മാറ്റി... "ദേ നമ്മുടെ കാര്യത്തിന് വേണ്ടിയല്ലേ പെണ്ണേ.... എല്ലാം ശരിയാവില്ലേ വേഗം... പിന്നെന്താ... ആരെതിർത്താലും ഞാൻ നിൻ്റേതും നീയെൻ്റേതുമല്ലേ...??" അവൻ്റെ വാക്കുകൾ അവളിൽ നേരിയ ആശ്വാസം പടർത്തി............ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story