സഖി: ഭാഗം 1

sagi

രചന: ഹരിദ ആർ ദാസ്

കോളേജിന്റെ ഭീമാകാരമായ ഗേറ്റിന് മുൻപിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ ആരോഹിയുടെ ഉടലൊന്ന് വിറച്ചു , വേറൊരു കോളേജിൽ നിന്ന് അവിടുത്തെ സുഹൃത്തുക്കളെയും അധ്യാപകരെയും വിട്ട് ഈ കോളേജിലേക്ക് ചേക്കേറിയതാണവൾ....

ഫസ്റ്റ് ഇയർ വീടിനടുത്തുള്ള കോളേജിലാണ് പഠിച്ചത് , പക്ഷെ കുറച്ച് ദൂരേക്ക് മാറി പഠിക്കേണ്ട സാഹചര്യം അവൾക്ക് അനിവാര്യമായിരുന്നു... കൂടുതൽ ആശ്വാസത്തോടെയും കുറച്ച് സങ്കടത്തോടെയും അവൾ പദ്മനാഭന്റെ മണ്ണിലേക്ക് താമസം മാറി....... സെക്കന്റ്‌ ഇയർ ക്ലാസ്സ്‌ ആൾറെഡി തുടങ്ങിയിരുന്നു , പക്ഷെ ആരോഹിക്ക് ഇന്ന് മുതലാണ് അവിടെ ജോയിൻ ചെയ്യാൻ സാധിച്ചത്..... പിങ്ക് കളറിലുള്ള കൂർത്തയും ബ്ലാക്ക് ലെഗിൻസ്സും ആണ് വേഷം.... ഇരു കാതുകളിലായി ചെറിയ സ്റ്റഡ്ഡും അതിന് തൊട്ടു മുകളിലായി സെക്കന്റ്‌ സ്റ്റേഡും അണിഞ്ഞിരിക്കുന്നു.... കണ്ണുകൾക്ക് താഴെ കാജൾ കൊണ്ട് ചെറുതായി വരച്ചിരിക്കുന്നു... ഇരു പിരികങ്ങൾക്കും ഇടയ്ക്കായി ഒരു കറുത്ത പൊട്ടും.....

വെളുത്ത മൂക്കിൽ നീലക്കൽ മൂക്കുത്തി അണിഞ്ഞിട്ടുണ്ട് , ചുരുണ്ട നീളം മുടി അലസമായി അഴിച്ചിട്ടിരിക്കുന്നു...... ഈശോയെ മിന്നിച്ചേക്കണേ... തോളിലെ ബാഗ് ഒന്നൂടെ മുകളിലേക്ക് വലിച്ച് കേറ്റി കോളേജിന്റെ ബോർഡിലേക്ക് നോക്കി അവൾ പ്രാർത്ഥിച്ചു.... വഴിയുടെ ഇരുവശങ്ങളിലുമായി പല പല ഗ്രൂപ്പുകളായി നിൽക്കുന്ന കുട്ടികളെല്ലാം ഇതേതാ പുതിയ അവതാരം എന്ന നിലക്ക് അവളെ നോക്കി നിന്നു.... ആ കൂട്ടത്തിലെ മിക്ക പെൺകുട്ടികളുടെ കണ്ണുകളിൽ അവളോടുള്ള അസൂയ തെളിഞ്ഞു നിന്നിരുന്നു..... അതൊക്കെ കണ്ട് വിറയ്ക്കുകയാണെങ്കിലും പുറമെ അവൾ ധൈര്യം കാണിച്ച് നടന്നു..... " അല്ലയോ മാൻപേടയെ ഈ കാനനത്തിൽ ഒറ്റയ്ക്ക് താങ്കൾ എങ്ങോട്ടേക്ക് പോകുന്നു?" അവളുടെ മുന്നിലേക്ക് സുമുഖനായ ചെറുപ്പക്കാരൻ വന്നു നിന്നു...... തുടരും....

Share this story