സഖി: ഭാഗം 10

sagi

രചന: ഹരിദ ആർ ദാസ്

 അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു..... ആരോഹിയുടെ കാൽ പാദങ്ങൾ വായുവിൽ ആടി..... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വന്നു കൊണ്ടിരുന്നു.... ശ്വാസമെടുക്കുവാനായി അവൾ വെപ്രാളപ്പെട്ടു...... എന്റെ ദൈവമേ.... പിന്നെ എന്താടി ഉണ്ടായത്..? ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അതുല്യ അതിശയത്തോടെ ആരോഹിയെ നോക്കി....... പിന്നെ എന്തുണ്ടാകാൻ കുറച്ചു പിള്ളേർ വന്നു അങ്ങേരെ പിടിച്ചു മാറ്റി.... പിന്നെ വഴക്കായി പ്രശ്നമായി അവസാനം ഞങ്ങളുടെ കോളേജിൽ കൂടി പോകുന്ന വഴി സ്കൂളുകാർ അടച്ചു..... പിന്നെ ഞങ്ങൾ തമ്മിൽ കാണുന്നെ ഇവിടെ വെച്ചാണ്...താടിയ്‌ക്ക് കൈ കൊടുത്തു കൊണ്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ ആരോഹി പറഞ്ഞു..... നിനക്ക് ഇത്രയൊക്കെ ധൈര്യമുണ്ടായിരുന്നോ? എന്തായാലും നീ ഭാഗ്യവതിയാണ്... അതുല്യ ഒരു കളിയാക്കിയ ചിരിയോടെ പറഞ്ഞു.... എന്ത്..? ഈ കോളേജിലെ സകല പെൺകുട്ടികളുടെയും രോമാഞ്ച കഞ്ചുകമായ ആരവ് ചേട്ടന്റെ വായിൽ നിന്നും i love you കേട്ടില്ലേ....

ഈ കഥകൾ എങ്ങാൻ കോളേജിൽ അറിഞ്ഞാൽ എല്ലാവരും നിന്നെ പ്രാകി കൊല്ലും.... ഡി ആരു , എന്നാലും നിനക്ക് ആരവ് ചേട്ടനോട് പ്രേമം ഒന്നും തോന്നിയില്ലേ 😜 അതുല്യ ഒരു കണ്ണടച്ച് കൊണ്ട് ആരോഹിയുടെ അടുത്തേക്ക് ചെന്നു..... " പ്രേമം മണ്ണാങ്കട്ട... നീ ഒന്ന് പോയെ.... " ആരോഹി പുച്ഛത്തോടെ പറഞ്ഞു 😏 "ഡി ഒരു ഡൌട്ട് കൂടി....." എന്നാടി...... ആരോഹി അരിശത്തോടെ ചോദിച്ചു...... നിനക്ക് ദേവ് ചേട്ടനെയും അറിയാല്ലോ... അത് എങ്ങനെയാ..? ഡി ഞാൻ പറഞ്ഞില്ലായിരുന്നോ ഓണം സെലിബ്രേഷൻ കഴിഞ്ഞ് പോയപ്പോൾ ഞങ്ങളുടെ ഓപ്പോസിറ്റ് സൈഡിൽ വന്ന റെഡ് കളർ ഷർട്ട് ഇട്ട ചേട്ടൻ... അതാണ് ദേവ് ചേട്ടൻ.... ആഹാ സൈഡ് റോൾ ആയിരുന്നോ.... ഞാൻ കരുതി ഇനി ഒരു ട്രയാങ്കിൾ love story ആയിരിക്കും എന്ന്.... മോൾ ഇനി എന്തെങ്കിലുമൊക്കെ പറഞ്ഞാൽ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടുമേ....അതുല്യയെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് ആരോഹി പറഞ്ഞു..... ആരു............ സൗമ്യമായി വിളിച്ച് കൊണ്ട് അതുല്യ ആരോഹിയുടെ അടുത്തേക്ക് ഇരുന്നു.....

എന്താണ് മോളെ... പിയേഴ്‌സ് സോപ്പിന്റെ സുഗന്ധം ഒക്കെ പരക്കുന്നല്ലോ..... സോപ്പ് ഒന്നുമല്ല പെണ്ണെ... ഞാൻ ഒരു കാര്യം ചോദിച്ചാൽ nee ഉത്തരം തരുമോ....? ലൈഫ് പാർട്ണറിനെ കുറിച്ചുള്ള നിന്റെ സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്..... അതുല്യയുടെ ചോദ്യം കേട്ടതും ആരോഹി ഒരു നിമിഷം സ്‌തബ്ധയായി , അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി..... അവളുടെ മുഖത്തെ മിന്നിമായുന്ന വികാരങ്ങൾ അതുല്യ ശ്രദ്ധിക്കുമെന്നായപ്പോൾ ചിരിയുടെ മുഖം മൂടി അവൾ അണിഞ്ഞു.... "ഞങളുടെ എല്ലാ ഇഷ്ടങ്ങളും ഒന്നായിരിക്കണം.... അതായത് ഫേവ് കളർ , ഫുഡ്‌ , ഹോബ്ബി.... അങ്ങനെ അങ്ങനെ എല്ലാം ഒന്നായിരിക്കണം...... പെട്ടന്ന് ദേഷ്യപ്പെടാതെ ഞാൻ പറയുന്നതെല്ലാം കേൾക്കാനുള്ള മനസ്സുണ്ടാകണം.... മറ്റാരേക്കാളും അധികം എന്നെ സ്നേഹിക്കണം.... പിന്നെ the most important thing...എന്നെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണം..... ആ നെഞ്ചിന് ചൂടിൽ ഞാൻ എന്റെ വിഷമങ്ങളെയെല്ലാം മറക്കണം........ " പറഞ്ഞു തീരുമ്പോൾ എന്തു കൊണ്ടോ ആരോഹിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.....

എന്റെ പൊന്നോ ആ അതഭാഗ്യൻ ആരാണോ ആവോ..?അതുല്യ കളിയാക്കി കൊണ്ട് പറഞ്ഞു.... എല്ലാം ഇവൻ ഒരൊറ്റയൊരുത്തൻ കാരണമാ ഉണ്ടായത് .... വലിയ ക്ലാസ്സ്‌ മുറിയുടെ അവസാന ഭാഗത്തായി ഇട്ടിരിക്കുന്ന ഡെസ്കിന്റെ മുകളിൽ ഇരുന്ന് കൊണ്ട് ആരവ് നിഖിലിന് നേരെ ചൂടായി...... അവന്റെ സംസാരം കേട്ട് ക്ലാസ്സിലെ ബാക്കിയുള്ള കുട്ടികളും അങ്ങോട്ടേക്ക് നോക്കി.... പിജി ക്ലാസ്സ്‌ ആയതിനാൽ കുട്ടികൾ കുറവാണ്.... ആരവ് , നിഖിൽ , ഫൈസൽ , അജു , പവൻ , ഇവര് അഞ്ചുപേരുമാണ് ഉറ്റകൂട്ടുകാർ.... നിഖിലും ആരവും കൂടിയുള്ള ഫ്രണ്ട്ഷിപ് ഡിഗ്രി കാലഘട്ടം മുതലേ തുടങ്ങിയതാണ്...... അജുവിന്റെയും പവന്റെയും നിർബന്ധ പ്രകാരം കഴിഞ്ഞു പോയ കഥകൾ അതായത് ആരവും ആരോഹിയും തമ്മിലുള്ള യുദ്ധം പറഞ്ഞു കൊടുക്കുകയായിരുന്നു നിഖിൽ... അവസാന ബെഞ്ചിലാണ് ആരവിന്റെയും കൂട്ടാളികളുടെയും സ്ഥാനം..... മിക്ക ക്ലാസ്സുകളിലും അറ്റന്റൻസ് കിട്ടാൻ വേണ്ടിയാണ് അവർ ക്ലാസ്സിൽ കയറുന്നത് പോലും.... അഹ്... ഇനിയിപ്പോ എന്റെ മണ്ടയിലോട്ട് കയറ്....

ഞാൻ നിന്നോട് ബെറ്റ് വെച്ചതേ ഏതേലൊരു പെണ്ണിനെ വളച്ചുകാണിക്ക് എന്നാണ്.... അല്ലാതെ ആ ഭദ്രകാളിയുടെ അടുത്ത് പോയി i love you പച്ചക്കിളി എന്ന് പറയാൻ അല്ല....നിഖിലും ആരവിനെതിരെ ആഞ്ഞടിച്ചു ..... അവന്റെ ഒരു ബെറ്റ്😬 അത് പറഞ്ഞു കഴിഞ്ഞ് നേരെ നോക്കിയത് ആ ഭദ്രകാളിയുടെ മുഖത്തേക്കാണ്.... അതാ അവളെ തന്നെ വളയ്ക്കാമെന്ന് കരുതിയെ.... ഒരു i love you പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ..... പക്ഷെ ആ മോൾ എന്നെ അത്രയും ആളുകളുടെ മുന്നിൽ വെച്ച് നാണം കെടുത്തി.... അവളുടെ അമ്മൂമ്മേടെ പ്രൊപ്പോസൽ... ആരവ് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഡെസ്കിലേക്ക് ഇടിച്ചു..... ഇശോയെ ഈ ഭൂതനയെ ആണോ ആദ്യത്തെ ദിവസം ലൈൻ വലിക്കാനായി നോക്കിയത് 😲 അവൾ എന്റെ പപ്പും പൂടയും പറിക്കാഞ്ഞത് എന്റെ ഭാഗ്യം 🤧 പവൻ താടിയ്ക്ക് കൈ കൊടുത്തു കൊണ്ട് ദയനീയതയോടെ പറഞ്ഞു..... എന്നോട് ഈ കാര്യം നേരത്തെ നിഖിൽ ഒന്ന് സൂചിപ്പിച്ചിരുന്നു....എന്തായാലും പെണ്ണ് പോളിയാ പറഞ്ഞുകൊണ്ട് ഫൈസൽ ആരവിനെ നോക്കി.....

പൊടുന്നനെ പവൻ ചാടി എണീറ്റു.....ഡാ അളിയാ ദേവും ആ ഭദ്രകാളിയും തമ്മിൽ എങ്ങനാ പരിചയം..... എനിക്കെങ്ങനെ അറിയാന നീ അവനോട് തന്നെ ചോദിക്ക്.... ദേഷ്യത്തോടെ ആരവ് ക്ലാസ്സിന് വെളിയിലേക്ക് പോയി...... അടുത്ത ദിവസം രാവിലെ കോളേജിലെ വാകമര ചുവട്ടിലിരുന്നു കൊണ്ട് പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ആരോഹി..... കോളേജിനുള്ളിലെ വഴക്കും അടിയും ഒന്നും വിളിച്ചോതാത്ത തികച്ചും ശാന്തമായ അന്തരീക്ഷം.... ചുറ്റിനും വലിയ വലിയ മരങ്ങളും ചെടികളുമെല്ലാം ഭംഗിയായി വെച്ചുപിടിപ്പിച്ചിരിക്കുന്നു..... ഓരോ മരച്ചുവെട്ടിലുംകുട്ടികൾക്ക് വിശ്രമിക്കാനായി ഉണ്ടാക്കിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ കുട്ടികൾ അവരുടെ കൂട്ടുകാരുമൊത്ത് ഇരിക്കുന്നു.... കോളേജിന്റെ കവാടം കഴിഞ്ഞാൽ തൊട്ടപ്പുറത്തായി തന്നെ വണ്ടികൾ പാർക്ക് ചെയ്യാനുള്ള സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്..... വിദ്യാർത്ഥികൾക്കും പ്രത്യേകം പാർക്കിങ്ങ് സ്‌പേസ് ആണ് ഉള്ളത്.... " ഹലോ... ആരോഹി.... " പെട്ടന്ന് ആരോ വിളിക്കുന്നത് കേട്ട് അവൾ തലയുയർത്തി നോക്കി....

ആഹാ ദേവ്....ചേട്ടനോ..?😊 അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു..... ബുള്ളറ്റിന്റെ താക്കോൽ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ദേവ് അവളോടൊപ്പം ഇരുന്നു.... "ചുവന്ന ഷർട്ടിൽ നീല വരകളുള്ള ഷർട്ടും കറുത്ത കരയുള്ള മുണ്ടുമാണ് വേഷം...." ചേട്ടൻ എപ്പോഴും ഈ റെഡ് കളർ ഷർട്ടേ ഉള്ളോ..? ഹഹഹ 😂😂😂 "എല്ലാവരും എന്നോട് ഇത് ചോദിക്കാറുണ്ട്... എന്റെ ഫേവ് കളർ റെഡ് ആണെടോ... അതുകൊണ്ട് എപ്പോ ഈ ഡ്രസ്സ്‌ എടുക്കാൻ പോയാലും ഈ കളറും എടുത്തോണ്ട് വരും....." എന്റെയും ഫേവ് റെഡ് ആണ്... അപ്പൊ സെയിം പിച്ച് 😍 സന്തോഷത്തോടെ അവൾ പറഞ്ഞു..... വന്ന ഉടനെ തന്നെ പ്രശ്നം തുടങ്ങിയോ..? യാതൊരുവിധ മുഖവരയും കൂടാതെ ദേവ് അവളോട് ചോദിച്ചു..... എന്ത് പ്രശ്നം..? ആരവുമായുള്ളതാണോ..? അതെ.... അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ...അല്ല ഇതൊക്കെ ചേട്ടൻ എങ്ങനെ അറിഞ്ഞു..? അവൾ ഒരു സംശയത്തോടെ ചോദിച്ചു.... ബെസ്റ്റ്... ഈ കോളേജിൽ ഇനി അറിയാനായി ബാക്കി ആരുമില്ല....

ഇവിടുത്തെ ഝാൻസി റാണിയായി എല്ലാവരും ഇയാളെ പ്രഖ്യാപിക്കുകയും ചെയ്തു.... ദേവ് പറയുന്നത് കേട്ട് ആരോഹി ചിരിച്ചു..... ബൈക്ക് പാർക്ക് ചെയ്തു താക്കോൽ വിരലിൽ ഇട്ട് കറക്കിക്കൊണ്ട് വരുന്ന ആരവിനെ കണ്ടതും ആരോഹിയുടെ ചിരി മങ്ങി..... വൈറ്റ് ഷർട്ടും ബ്ലൂ ജീനുമാണ് അവന്റെ വേഷം... ആർക്കോ വേണ്ടി കൊണ്ടുവരുന്നത് പോലെ തോളിൽ ഒരു ബാഗും ഉണ്ട്.... . ഇവരെ ഇടം കണ്ണാൽ നോക്കി പുച്ഛത്തോടെ 😏 അവൻ ക്ലാസ്സിലേക്ക് പോയി.... " നിങ്ങൾ ഒരുമിച്ചല്ലേ ഡിഗ്രി ചെയ്തത്... എന്നിട്ടും നിങ്ങൾ തമ്മിൽ എന്താണ് ഇത്ര ശത്രുത..? " ആരോഹി ദേവിന്റെ മുഖത്തേക്ക് നോക്കി..... "He was my best friend ആരോഹി......"നടന്നു പോകുന്ന ആരവിനെ നോക്കി കൊണ്ട് ദേവ് പറഞ്ഞു.... ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാം ആരോഹി ചിന്തയിലായിരുന്നു.... എന്തിന്റെ പേരിലാകും ആരവും ദേവും തമ്മിൽ ഇത്രയും ശത്രുത? അവരുടെ സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ എന്തായിരിക്കും ഉണ്ടായിട്ടുണ്ടാകുക..? എന്നിങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവളുടെ മനസ്സിൽ കൂടി കടന്നു പോയി കൊണ്ടിരുന്നു..... ആരോഹി ചിന്തമാഗ്നയായി ക്ലാസ്സിലേക്ക് കയറി....ക്ലാസ്സിൽ വിദ്യാർഥികൾ വരുന്നതേ ഉണ്ടായിരുന്നുള്ളൂ....

"ഡി നീ ഇത് ഏത് ലോകത്താ പെണ്ണെ..." അതുല്യ ആരോഹിയുടെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു..... അഹ് അത്തൂ എനിക്ക് നല്ലപോലെ വേദനിച്ചു ട്ടോ... ഇടം കൈ കൊണ്ട് തലയിൽ തടവിക്കൊണ്ട് അവൾ പറഞ്ഞു.... പിന്നെ നിന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വരണ്ടേ അതിനു വേണ്ടിയാ ഒരെണ്ണം തന്നത്.... ഒന്ന് പോയെടി😤പിണക്കം അഭിനയിച്ചു കൊണ്ട് ആരോഹി ബെഞ്ചിലേക്ക് ഇരുന്നു.... അച്ചോടാ എന്റെ മുത്ത് പിണങ്ങിയോ... ചേച്ചി ചുമ്മാ പറഞ്ഞതല്ലേ.... പറ എന്താണ് എന്റെ കുട്ടിയ്ക്ക് ഇത്രയും ചിന്ത..? ആരോഹിയുടെ താടിയ്ക്ക് പിടിച്ചു കൊണ്ട് അതുല്യ ചോദിച്ചു.... ആരോഹി രാവിലെ ദേവിനെ കണ്ട സംഭവവും അവൻ പറഞ്ഞ കാര്യങ്ങളും എല്ലാം അതുല്യയോട് പറഞ്ഞു..... അവര് തമ്മിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നോ..! അതുല്യ അതിശയത്തോടെ ചോദിച്ചു.... അതല്ലേ ഞാൻ നിന്നോട് പച്ചമലയാളത്തിൽ പറഞ്ഞത്...😏 അതെ എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ലടി..... എന്നാലും അതിന് മാത്രം എന്തായിരിക്കും അവർക്കിടയിൽ നടന്നിട്ടുണ്ടാവുക..? അഹ് എനിക്ക് എങ്ങനെ അറിയാനാ..? നമുക്ക് ദേവ് ചേട്ടനോട് ചോദിച്ചാലോ? നീ ചോദിച്ചാൽ പറയും... അന്നേരം ചോദിച്ചപ്പോഴേക്കും ചേട്ടന്റെ കൂട്ടുകാരൻ വന്നു... ഒന്നും ചോദിക്കാൻ പറ്റിയില്ല....

ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുന്നതിന്റെ മുൻപ് അതുല്യയും ആരോഹിയും ദേവിനെ തിരക്കി ഇറങ്ങി.... ലൈബ്രറിയുടെ അടുത്താണ് കാന്റീൻ... ഊണിന്റെ സമയം ആയതുകൊണ്ട് കാന്റീൻ പരിസരത്തു എവിടെയെങ്കിലും ദേവ് കാണുമെന്നുള്ള പ്രതീക്ഷയിൽ അവർ അങ്ങോട്ടേക്കാണ് പോയത്.... ദേവേട്ടാ...... ആരോഹി വിളിച്ചത് കേട്ട് ദേവ് ഞെട്ടി സന്തോഷത്തോടെ അങ്ങോട്ട് തിരിഞ്ഞു നോക്കി....എന്നിട്ട് കൂടെ നിൽക്കുന്നവരോട് പറഞ്ഞിട്ട് ആരോഹിയുടെ അടുത്തേക്ക് ചെന്നു... അവൻ വരുന്നത് കണ്ടതും അതുല്യ മാറി നിന്നു.... എന്ത് പറ്റി? അവൻ സംശയത്തോടെ അവളെ നോക്കി.... അല്ല ചേട്ടാ രാവിലെ പറയാമെന്നു പറഞ്ഞത് 😌 ആഹാ അതിനായിരുന്നോ? എന്താടോ ഞങ്ങളെ കാര്യം അറിയാൻ ഇത്രയും ക്യൂരിയോസിറ്റി..? "എനിക്ക് എന്തെങ്കിലും ഒരു സംശയം തോന്നികഴിഞ്ഞാൽ അപ്പോൾ തന്നെ തീർക്കണം... അല്ലെങ്കിൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല...."ചിരിച്ചു കൊണ്ടവൾ പറഞ്ഞു....... " ഞാനും അതുപോലെ തന്നെയാ..... "ദേവും ആരോഹിയും അടുത്തുള്ള മരത്തണലിലേക്ക് ഇരുന്നു..... ഇനി പറ ചേട്ടാ എന്താ പ്രശ്നം? ആരോഹി ആകാംഷയോടെ ചോദിച്ചു.... പ്രശ്നം വളരെ സിമ്പിളാണ് ആരോഹി..... "പെണ്ണ്...!!" പെണ്ണോ 😱അവൾ അതിശയത്തോടെ ചോദിച്ചു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story