സഖി: ഭാഗം 11

sagi

രചന: ഹരിദ ആർ ദാസ്

 ഇനി പറ ചേട്ടാ എന്താ പ്രശ്നം? ആരോഹി ആകാംഷയോടെ ചോദിച്ചു.... പ്രശ്നം വളരെ സിമ്പിളാണ് ആരോഹി..... "പെണ്ണ്...!!" പെണ്ണോ 😱അവൾ അതിശയത്തോടെ ചോദിച്ചു........ അഹ്... ഞങ്ങൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ക്ലാസ്സിലെ ഗ്രീഷ്മ എന്നൊരു പെണ്ണിനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു.... അതിന് ഞാനും സപ്പോർട്ട് നിന്നു... അവര് തമ്മിൽ ഒരു വർഷത്തോളം പ്രേമിച്ചു......അവളും ഞാനും നല്ല ഫ്രണ്ട്സ് ആയിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ അവന് സംശയം ആയി... അവന്റെ ദേഷ്യം നല്ല പോലെ അറിയാല്ലോ..... ഒരു ദിവസം ഭയങ്കര വഴക്കായി അന്ന് ഞാൻ അവനുമായുള്ള ഫ്രണ്ട്ഷിപ് അവസാനിപ്പിച്ചു.... ദേവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.... അത് കൊള്ളാല്ലോ... എന്നിട്ട് ഇപ്പൊ ആ ഗ്രീഷ്മ എവിടെ? അവൾ പഠിത്തം നിർത്തി പോയി... എവിടാണോ എന്തോ.... ദേവ് തന്റെ കൈ മലർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു..... അതിന് ശേഷം നിങ്ങൾ മിണ്ടിയിട്ടില്ലേ..? ഇല്ലടോ....അവന്റെ സ്വഭാവം ശരിക്കും ഇയാൾക്ക് അറിയാത്തത് കൊണ്ടാണ്.....

വെട്ടൊന്ന് തുണ്ടം രണ്ട് അതാ അവന്റെ പോളിസി.... ഞാൻ എങ്ങാനും മിണ്ടാൻ ചെന്നാൽ എന്നെ കുത്തി മലർത്തും.... വിഷമം കലർന്ന പുഞ്ചിരിയോടെ ദേവ് ആരോഹിയെ നോക്കി ☺️ എല്ലാം ശരിയാകും ചേട്ടാ.... വിഷമിക്കാതെ 😊 ആദ്യം ഒക്കെ വിഷമം ഉണ്ടായിരുന്നു... ഇപ്പൊ ഇല്ലടോ..... പിന്നെ അവന്റെ മുൻപിൽ ആളാകുന്നത് കുറച്ചേരെ , അവന് ദേഷ്യം കേറി കഴിഞ്ഞാൽ പിന്നെ ഭ്രാന്തനാ.... ദേവിന്റെ വാക്കുകൾ കേട്ട് ആരോഹി ഒന്ന് ഭയന്നു.... എന്നാൽ ഞാൻ പോട്ടെ ചേട്ടാ.... പോയി ഫുഡ്‌ കഴിച്ചോ... ആരോഹി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.... ഫുഡ്‌ വീട്ടിൽ നിന്ന് കൊണ്ട് വന്നോ ഇയാൾ? ഇല്ല ഞാൻ ഹോസ്റ്റലിൽ അല്ലെ... അവിടുത്തെ ഫുഡ്‌ ഒന്നും ശരിയാകാത്തത് കൊണ്ട് എന്റെ ഫ്രണ്ട് അതുല്യ എനിക്കും കൂടിയുള്ള പൊതിയെടുക്കുന്നുണ്ട്...... ആണോ... എന്നാ വാ നമുക്ക് ക്യാന്റീനിൽ പോയി എന്തേലും കൊറിക്കാം.... അയ്യോ വേണ്ട ചേട്ടാ , അവൾ വെയിറ്റ് ചെയ്യുന്നുണ്ട് ഞാൻ പൊയ്ക്കോട്ടേ.... അഹ് അതുല്യയെയും വിളിക്കടോ ,

ഇന്ന് എന്റെ വക ചിലവ് അത് കഴിഞ്ഞ് ആ പൊതിച്ചോർ നമുക്ക് എല്ലാർക്കൂടെ കഴിക്കാം... ദേവ് ചിരിയോടെ പറഞ്ഞു..... ഉച്ചയ്ക്ക് ക്യാന്റീനിൽ ഇരുന്ന് ഫുഡ്‌ കഴിക്കുകയായിരുന്നു ആരവും ഗാങ്ങും.... എല്ലാ ദിവസവും ആരെങ്കിലും രണ്ട് പേര് പൊതി കെട്ടി കൊണ്ട് വരും അത് എല്ലാരും കൂടെ കയ്യിട്ട് വാരി തിന്നും , അതാണ് അവരെ ഗ്യാങ്ങിലെ നിയമം.... ഇന്നത്തെ ഊഴം ഫൈസലിന്റെയും ആരവിന്റെയും ആയിരുന്നു....ഒരു ഡെസ്കിന്റെ ഇരു വശങ്ങളിയായി രണ്ട് ബെഞ്ചിട്ട് ഡെസ്കിന് മുകളിൽ ന്യൂസ്‌ പേപ്പർ വിരിച്ച് അവര് കൊണ്ട് വന്ന രണ്ട് പൊതിയും അഴിച്ചു വെച്ചു..... വാഴയിലയിൽ പൊതിഞ്ഞ തൂവെള്ള ചോറിന്റെ സൈഡിലായി ചുട്ടരച്ച ചമ്മന്തിയും , തേങ്ങയും സവാളയും പച്ചമുളകും ഇട്ട് മുട്ട പൊരിച്ചതും , പയർ തോരനും , അഞ്ചാറു കഷ്ണം മീൻ പൊരിച്ചതും വെച്ചിരിക്കുന്നു....അതിന്റെ കൂടെ സൈഡിലായി വലിയ ഒരു ടിന്നിൽ മോര് കാച്ചിയതും.... ഇത്രയുമാണ് ആരവിന്റെ പൊതിയിൽ ഉണ്ടായിരുന്നത്.... ഇതൊക്കെ കണ്ടപ്പോഴേ എല്ലാവരുടെയും വാഴിൽ വെള്ളം ഊറി....

അടുത്ത ഊഴം ഫൈസലിന്റെ ആയിരുന്നു...... കുത്തരി ചോറും , ഇറച്ചി കറിയും , ഓമയ്ക്കാ തോരനും , ചിക്കൻ ഫ്രൈയും കൂടെ ടിന്നിലായി കാന്താരിയും കണ്ണിമാങ്ങയും കൂടെ ഉപ്പിലിട്ടതും.... എല്ലാവരും ആക്രാന്തത്തോടെ രണ്ട് പൊതികളും ഒന്നാക്കി എല്ലാം കൂടി കൂട്ടി കൊഴച്ച് ആരവ് മോരിന്റെ കുപ്പി തുറക്കാനായി തുനിഞ്ഞു..... ഉപ്പിലിട്ട കണ്ണിമാങ്ങയുടെ അടപ്പ് തുറന്ന് അതിൽ നിന്നും ഒരു പച്ചകാന്താരി പവൻ എടുത്തു.... " ഡാ ഫൈസലേ നിന്റെ വീട്ടിൽ പച്ചകാന്താരിയെ ഉള്ളൂ? ചുവന്ന കാന്താരി ഇല്ലേ" 😜 ആരവിനെ ഇടം കണ്ണാൽ നോക്കിക്കൊണ്ട് പവൻ പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.... "അഹ് സാരമില്ല , എനിക്ക് പച്ച ഇഷ്ടമല്ലെങ്കിലും നമ്മുടെ ആരവിന് പച്ച ഭയങ്കര ഇഷ്ടാ അല്ലേടാ പച്ചക്കിളി..... "(കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അവന് കൂട്ടുകാരിട്ട ഓമനപ്പേരാണ് പച്ചക്കിളി ) ഡാ ഫൈസലേ നീ അവനെ മനഃപൂർവ്വം കളിയാക്കാൻ വേണ്ടി കൊണ്ടുവന്നതല്ലേ ഈ പച്ച കാന്താരി.... ഒരു കാന്താരി കടിച്ചു കൊണ്ട് നിഖിൽ പറഞ്ഞതും പവൻ ആരവിനെ കളിയാക്കി ചിരിക്കാൻ തുടങ്ങി🤣🤣🤣🤣🤣

ആരവ് ദേഷ്യത്തോടെ ചാടി എഴുന്നേറ്റു "ആരാടാ നിന്റെ പച്ചക്കിളി...." അളിയാ നീ ദേഷ്യപ്പെടാതെ , ഞങ്ങൾ ചുമ്മാ വിളിച്ചതല്ലേ.... നീ ഇരുന്ന് കഴിക്കാൻ നോക്ക്.... ഫൈസൽ അവനെ സമാധാനപ്പെടുത്താനായി പറഞ്ഞു..... " ഡാ ഇനി എന്നെ അങ്ങനെ വിളിക്കരുത് കേട്ടല്ലോ.... "ആരവ് ഒരു താക്കീതോടെ പറഞ്ഞു..... പച്ചക്കിളി..... ശബ്ദം ഉയർത്തി ആരവിനെ നോക്കി വിളിച്ച് കൊണ്ട് പവൻ വെളിയിലേക്ക് ഓടി പോയി🏃ക്യാന്റീനിലെ എല്ലാവരും അവരെ നോക്കി..... പച്ചക്കിളി നിന്റെ അമ്മൂമ്മയാടാ പുല്ലേ 😤 ആരവ് ദേഷ്യത്തോടെ ആ മോരിന്റെ കുപ്പി പവനെ ലക്ഷ്യമാക്കി എറിഞ്ഞു.... പക്ഷെ അവന്റെ ലക്ഷ്യം ഒന്ന് തെന്നി മാറി കാന്റീനിലേക്ക് വരുന്ന ആരോഹിയിലേക്ക് പതിഞ്ഞു......

മോരിൽ ഫേഷ്യൽ ചെയ്തു നിൽക്കുന്ന ആരോഹിയുടെ മുഖം കണ്ടതും അവൻ ചിരിയടക്കാൻ ആയില്ല.... എന്താണ് നടന്നതെന്ന് വിശ്വസിക്കാനാവാതെ അവൾ തന്റെ ഡ്രസ്സിലേക്ക് നോക്കി.... അവളുടെ മുഖത്തും മുടിയിലും ഡ്രെസ്സിലുമെല്ലാം മോര് പറ്റി.... ആരവിന്റെ ഗാങ്ങും ബാക്കിയുള്ളവരെല്ലാം അവളെ നോക്കി ചിരിക്കാൻ തുടങ്ങി.... ദേവിന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചുകയറി , ആരവിന്റെ അടുത്തേക്ക് പോകാനായി തുണിഞ്ഞ അവനെ ആരോഹി തടഞ്ഞു.... " മോളെ നീ ഇങ്ങ് വാ.... "അതുല്യ അവളെ വിളിച്ച് കൊണ്ട് പോകാനായി തുനിഞ്ഞതും അവളുടെ കൈ തട്ടി മാറ്റി കൊണ്ടവൾ ആരവിന് നേരെ നടന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story