സഖി: ഭാഗം 14

sagi

രചന: ഹരിദ ആർ ദാസ്

" what nonsense is going on here" പെട്ടെന്ന് മൂന്നാമതൊരാളുടെ ശബ്ദം കേട്ടതും ആരവും ആരോഹിയും ഞെട്ടി നോക്കി.... "പിള്ളേച്ചൻ " ആരവ് പതിയെ പറഞ്ഞു.... സാധാരണ പ്രിൻസിപ്പൽ സങ്കല്പങ്ങളെയെല്ലാം മാറ്റി മറിച്ച ഒരാളായിരുന്നു അവരുടെ പ്രിൻസിപ്പൽ ഗോപാലൻ പിള്ള.... കുട്ടികൾ സ്നേഹത്തോടെ പിള്ളേച്ചൻ എന്ന് വിളിക്കും.... പ്രിൻസിപ്പാളിന്റെ മുറിയിൽ രണ്ടറ്റത്തായിആരോഹിയും ആരവും നിന്നു... അവരുടെ ഡിപ്പാർട്മെന്റ് hod ഒപ്പം ഉണ്ടായിരുന്നു....ആവശ്യത്തിലധികം വയറു നിറയെ കിട്ടിയിട്ടും ആരവിന് ഒരു കൂസലും ഇല്ലായിരുന്നു....പക്ഷെ പേടി കൊണ്ട് ആരോഹി വിയർത്തു കുളിച്ചു നിന്നു.....

"നിങ്ങൾക്കു എന്ത് തോന്നിവാസവും കാട്ടിക്കൂട്ടാനുള്ള ഇടമാണെന്ന് കരുതിയോ കോളേജ്.... ഇന്നലെ ക്യാന്റീനിൽ നടന്ന സംഭവം എല്ലാം അറിഞ്ഞ് പോട്ടെ പോട്ടെന്നു എന്ന് വെച്ചപ്പോൾ ഇന്ന് ദേ വീണ്ടും....അതും ആത്മഹത്യാ ശ്രമം... ഇതെങ്ങാനും വെളിയിൽ അറിഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും ഈ കോളേജിന്റെ അവസ്ഥ..... ഇത് രണ്ട് പേർക്കുള്ള അവസാനത്തെ വാർണിങ് ആണ് , ഇനിയും ഇത് പോലെ അടിയും വഴക്കും ഉണ്ടായാൽ പിന്നെ ഈ കോളേജിന്റെ ഗേറ്റ് കടക്കാമെന്ന് എന്റെ മക്കൾ പ്രതീക്ഷിക്കണ്ട.... " പ്രിൻസിപ്പൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി..... ഓഫീസ് റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങിയതും ആരോഹിയുടെ മനസൊന്നു തണുത്തു...

തന്നെ പുച്ഛത്തോടെ നോക്കുന്ന ആരവിനെ തിരിച്ചും പുച്ഛത്തോടെ നോക്കി കൊണ്ടവൾ നടന്നു.... ക്ലാസ്സ് ആൾറെഡി തുടങ്ങിയതിനാൽ അവൾ നേരെ പോയത് ലൈബ്രറിയിലേക്കാണ്....അധികം ആരും അവിടെ ഇല്ലായിരുന്നു... വലിയ വലിയ ഷെല്ഫുകളിലായി പലതരം ബുക്കുകൾ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.... എല്ലാം കണ്ട്രോൾ ചെയ്യാനായി ഒരു ലൈബ്രറിയനും ഉണ്ട്.... ഡെസ്കിൽ കുറച്ച് നേരം തലചായ്ച്ച് വെച്ചവൾ കിടന്നു....മനസ്സ് pala ചിന്തകളിൽ നിന്നും മുക്തമായി എന്ന് തോന്നിയപ്പോൾ അവൾ തന്റെ ഇഷ്ട പുസ്തകത്തിനായി തിരച്ചിൽ ആരംഭിച്ചു.... ഷെൽഫുകൾ തോറും ഓരോ പുസ്തകം നോക്കി ചില പുസ്തക താളുകൾ മറിച്ചു അതിന്റെ smell ആസ്വദിച്ചുകൊണ്ടിരുന്നു അവൾ...

എടുത്തു മറിച്ചു നോക്കിയ പുസ്തകം തിരിച്ചു വെക്കുന്ന കൂട്ടത്തിൽ അവളുടെ കൈ തട്ടി പുസ്തകം താഴേക്ക് പോയി.... അതിന്റെ ഉള്ളിൽ നിന്നും ഒരു പേപ്പർ തെറിച്ചു അവളുടെ കാലിന് ചുവട്ടിലായി വീണു.... ബെന്യാമന്റെ "മന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന പുസ്തകമായിരുന്നു അത്... താഴെ കിടക്കുന്ന പുസ്തകവും പേപ്പറും കയ്യിലെടുത്ത് അവൾ നോക്കി... തിരികെ ആ പേപ്പർ പുസ്തക താളിലേക്ക് വെക്കാൻ പോയ അവളുടെ കൈകളിൽ ആരോ വലിക്കുന്ന പോലെ തോന്നി.... ഉള്ളിലെ വർദ്ധിച്ച ആകാംഷയോടെ അവൾ ആ പേപ്പർ നിവർത്തി നോക്കി..... 🍁 " ചുവപ്പിനോളം ഇല്ല മറ്റൊരു പ്രണയവും സഖി... എൻ ജീവനും ജീവിതവും അത് ചുവപ്പിന് സ്വന്തം "

🍁 ❤️ സഖാവ് ❤️ പെട്ടെന്ന് അവളുടെ കണ്ണുകൾ വിടരുന്നത് പോലെ തോന്നി... ഉള്ളിൽ എന്തോ പറയാൻ പറ്റാത്ത വിധം സന്തോഷം നുരഞ്ഞു പൊന്തുന്നത് പോലെ..... അവൾ തിരികെ ആ പേപ്പറുമായി ഡെസ്കിലേക്ക് വന്നിരുന്നു... 🍁"എൻ ജീവനും ജീവിതവും ചുവപ്പിന് സ്വന്തം.... നീയായി തിളങ്ങുന്ന എൻ സീമന്ത രേഖയിലെ ചുവപ്പിന് "🍁 ❤️സഖാവിന്റെ സഖി ❤️ പുഞ്ചിരിയോടെ ആ പേപ്പർ പുസ്തക താളിൽ മറച്ചിട്ട് അത് ഇരുന്ന ഷെൽഫിൽ തന്നെ അവൾ വെച്ചു.... തുടരും... 🦋 busy ആണ് guys.... ഉള്ള time വെച്ച് എഴുതാൻ ഇരിക്കുമ്പോ ആരെങ്കിലും കാൾ ചെയ്യും.... പിന്നെ ഫോണിന് വേണ്ടി കാത്തിരിക്കണം 😪 So length കുറവാണ്... Next length കൂട്ടാൻ ശ്രമിക്കാം☺️🤗 .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story