സഖി: ഭാഗം 15

sagi

രചന: ഹരിദ ആർ ദാസ്

പുഞ്ചിരിയോടെ ആ പേപ്പർ പുസ്തക താളിൽ മറച്ചിട്ട് അത് ഇരുന്ന ഷെൽഫിൽ തന്നെ അവൾ വെച്ചു.... രാത്രി ഹോസ്റ്റൽ റൂമിലെ കട്ടിലിൽ ചുമ്മാ ഇരിക്കുകയായിരുന്നു ആരോഹി അവളുടെ കണ്ണുകൾ എന്തോ ആലോചനയിലെന്ന പോലെ അടഞ്ഞിരുക്കുന്നു.... നനഞ്ഞ മുടി ഉണങ്ങാനായി അഴിച്ചിട്ടിരിക്കുകയാണ്... അത്യാവിശ്യം വലിപ്പമുള്ള മുറി ആയിരുന്നു അവളുടേത് , ഇരു വശങ്ങളിലുമായി രണ്ട് ചെറിയ കട്ടിലുകൾ ഇട്ടിരിക്കുന്നു... നടുക്കായി ഭിത്തിയോട് ചേർന്ന് വലിയൊരു സ്റ്റഡി ടേബിലും രണ്ട് കസേരയും ഉണ്ട്.... ആരോഹിയോടൊപ്പം ഒരു സീനിയർ ചേച്ചിയാണ് താമസിക്കുന്നത് , പേര് ശ്രീലക്ഷ്മി....

ഡോ ഇയാൾ കഴിക്കാൻ വരുന്നില്ലേ? കണ്ണടച്ച് കിടക്കുന്ന ആരോഹിയെ ശ്രീലക്ഷ്മി തട്ടി വിളിച്ചു.... ഇല്ല ചേച്ചി , വിശക്കുന്നില്ല...നിങ്ങൾ പോയി കഴിച്ചോ.... എന്താടോ രാവിലത്തെ സംഭവം ഓർത്തിട്ടാണോ? ഹേയ് അതൊന്നുമല്ല ചേച്ചി.... കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി ആരവുമായിട്ട് അടിയുണ്ടാക്കാൻ പോകണ്ട.... കാര്യം അവൻ എന്റെ ക്ലാസ്സ്മേറ്റ് ഒക്കെയാണ്....പക്ഷെ അവൻ ഒരു തെമ്മാടിയാണ് , ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്നവൻ.... ഇയാൾ അത് കൊണ്ട് കുറച്ചൂടെ കെയർ ഫുൾ ആകണം ഇനി.... എനിക്കറിയാം ചേച്ചി...ഇനി ഒന്നിനും ഞാൻ ഇല്ല.... എനിക്കൊരു ലക്ഷ്യമുണ്ട് , അത് നിറവേറ്റിയെ പറ്റൂ....

ദൃഢനിശ്ചയത്തോടെ ആരോഹി പറഞ്ഞു.... അതെന്താടോ ലക്ഷ്യം? ഇയാൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്നോട് പറയാമോ? "അത്ര വലിയതൊന്നുമല്ല ചേച്ചി , എനിക്ക് കൊളുമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ms എടുക്കണം.... എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു അത്...പക്ഷെ ഒന്നും നടന്നില്ല....അമ്മയുടെ ആഗ്രഹങ്ങൾ എന്നിലൂടെ എനിക്ക് സഫലമാക്കണം.... ആരോഹിയുടെ കണ്ണുകൾ എന്തെന്നില്ലാതെ ഈറനണിഞ്ഞു😥 " കൊള്ളാലോ 😍 അല്ല ms എടുക്കാൻ എഞ്ചിനീയറിങ് അല്ലെ പഠിക്കേണ്ടത്? ശ്രീലക്ഷ്മി സംശയത്തോടെ നോക്കി..... അല്ല ചേച്ചി ഇപ്പൊ 15year of education അവര് അക്സെപ്റ്റ്ചെയ്യുന്നുണ്ട്...

.പിന്നെ ഇനിയു ഒരുപാട് കടമ്പകൾ ഉണ്ട് കടക്കാനായി , എക്സാം പ്രീപറേഷൻ ഒക്കെ ഞാൻ തന്നെ തുടങ്ങിയിട്ടുണ്ട്... ദൈവം കൂടെ കനിഞ്ഞാൽ എന്റെ ആഗ്രഹങ്ങൾ ഒക്കെ കടക്കും☺️ ആത്മവിശ്വാസത്തോടെ ആരോഹി പറഞ്ഞു നിർത്തി..... ഞാൻ പ്രാർത്ഥിക്കാം മോളെ....എല്ലാം ഓക്കേ ആകും 👍🏻🤗 ആരോഹിയുടെ തലയിൽ തലോടിക്കൊണ്ട് ശ്രീലക്ഷ്മി food കഴിക്കാനായി പോയി..... ആരോഹി വീണ്ടും ഭിത്തിയിലേക്ക് തല ചായ്ച്ച് പതിയെ കണ്ണുകൾ അടച്ചു.... ബാക്കി എല്ലാ ചിന്തകളെയും മാറ്റി നിർത്തി അവളുടെ മനസെന്ന വെളുത്ത പുസ്തത്തിലേക്ക് ചുവന്ന മഷിയാൽ എഴുതിയ വരികൾ തെളിഞ്ഞു വന്നു.... ❣️സഖാവ് ❣️

അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു.... പെട്ടന്നവൾ തന്റെ കണ്ണുകൾ തുറന്നു.... ആരാണ് ഈ സഖാവ്? എന്തിനാണ് താൻ മറുപടിയായി അങ്ങനെ എഴുതിയത്? ഒന്നും മനസിലാകാത്ത രീതിയിൽ അവൾ തലയ്ക്കു കൈ കൊടുത്തിരുന്നു.... നാളെ തന്നെ പോയി ആ പേപ്പർ എടുത്ത് മാറ്റണം അല്ലെങ്കിൽ മോശമാണ്... അപ്പൊ തോന്നിയ വട്ടിന് എഴുതിയതാണ്...ഇപ്പൊ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു.... അപ്പോഴാണ് അവളുടെ ചിന്തകൾക്ക് ഭംഗം വരുത്തുന്ന പോലെ ഫോൺ റിങ് ചെയ്തത്.... ഡിസ്‌പ്ലെയിൽ തെളിഞ്ഞ നമ്പർ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരേ സമയം സന്തോഷവും ഭയവും നിഴലിച്ചു.... ആൻസർ ബട്ടനിൽ തൊടാൻ നേരം അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story