സഖി: ഭാഗം 16

sagi

രചന: ഹരിദ ആർ ദാസ്

ആൻസർ ബട്ടനിൽ തൊടാൻ നേരം അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു..... ഹലോ പതുങ്ങിയ സ്വരത്തിൽ ഭയത്തോടെ അവൾ സംസാരിച്ചു... ഹലോ മോളെ...മറുതലയ്ക്കൽ നിന്ന് പ്രായമുള്ള സ്ത്രീയുടെ സ്വരം കേട്ടതും അവളുടെ മുഖം തെളിഞ്ഞു..... മുത്തശ്ശി 😍സന്തോഷത്തോടെ അവൾ വിളിച്ചു.... സുഖാണോ എന്റെ കുട്ടിയ്ക്ക്? മ്മ് അതേ...മുത്തശ്ശിയ്ക്കോ... അമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട്? ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു "മുത്തശ്ശിയുടെ സുഖം അതൊക്കെ പോയിട്ട് എത്രയോ നാളായില്ലേ കുട്ടി.... എന്റെ കുഞ്ഞിനെ നോക്കാൻ വേണ്ടി ആയുസ്സ് നീട്ടി കിട്ടണമെന്ന പ്രാർത്ഥന യെ ഉള്ളൂ മുത്തശ്ശിക്ക് ഇപ്പോൾ.....എന്റെ മോളുടെ കിടപ്പ് കാണുമ്പോൾ നെഞ്ച് പിളരുകയാ😟 "അവർ കരഞ്ഞോണ്ട് പറഞ്ഞു.... മുത്തശ്ശി വിഷമിക്കാതെ എല്ലാം ശരിയാകും... പിന്നെ അവിടെ ആരുമില്ലേ? ഇല്ല മോളെ , ഇപ്പൊ വരുമായിരിക്കും... മുത്തശ്ശി എന്നാൽ ഫോൺ വെക്കട്ടെ , ഇടയ്ക്ക് ഇതുപോലെ ആരുമില്ലാത്തപ്പോൾ വിളിക്കാം..... ആരുമില്ലെങ്കിൽ മാത്രം വിളിച്ചാൽ മതി കേട്ടോ മുത്തശ്ശി....

പിന്നെ പറയുന്നത് തെറ്റാണെന്ന് അറിയാം , എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... എന്റെ അമ്മയെ നല്ല പോലെ നോക്കിക്കോണേ.... അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറി , കണ്ണുകൾ നിറഞ്ഞൊഴുകി😭 എന്റെ കുട്ടി അതൊന്നും ഓർക്കേണ്ട... നല്ല പോലെ പഠിച്ച് അവളുടെ ആഗ്രഹം പോലെ വിദേശത്തേക്ക് പോകണം.... അറിയാം മുത്തശ്ശി... പേടിക്കേണ്ട , ഞാൻ ഇത്രയും കഷ്ടപ്പെടുന്ന അതിന് വേണ്ടി തന്നെയാണ്.... എന്നാൽ ഫോൺ വെച്ചോട്ടോ .... മോളെ അവന്റെ ശല്യം എന്തെങ്കിലും 😟 മുത്തശ്ശി ആധിയോടെ ചോദിച്ചു.... "ഇതുവരെ ഇല്ല മുത്തശ്ശി..... " ഓഹ് സമാധാനം.... അത്രയും പറഞ്ഞതിന് ശേഷം അവർ ആ ഫോൺ കട്ട് ചെയ്തു.... ആരോഹി തന്റെ വലതുകരം കൊണ്ട് കവിളിൽ കൂടി ഒഴുകിയ കണ്ണുനീർ തുടച്ചു.... അവളുടെ മനസ്സിലേക്ക് ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീരൂപം കടന്ന് വന്നു... അവളുടെ അമ്മയുടെ രൂപം....അവരുടെ മടിയിൽ തലചായ്ച്ചുറങ്ങാൻ അവൾക്ക് കൊതി തോന്നി , അവരുടെ കയ്യിൽ നിന്ന് ഒരുള ചോർ വാങ്ങി കഴിക്കാനായി അവളുടെ ഉള്ളം തുടിച്ചു....

കുറച്ച് നിമിഷത്തിനകം ആരോഹി പൊട്ടി കരഞ്ഞുകൊണ്ട് ആ കട്ടിലിലേക്ക് കിടന്നു.... എല്ലാ പരിഭവങ്ങളും സങ്കടങ്ങളും അവളുടെ തലയിണയോട് പറഞ്ഞു തീർത്തു.... വീണ്ടും അവളുടെ ഫോൺ ശബ്ദിച്ചു , കണ്ണുകൾ അമർത്തി തുടച്ച് അവൾ ഫോൺ കയ്യിലെടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി... ചേച്ചി 😍 സന്തോഷത്തോടെ അവൾ വിളിച്ചു..... ആരോഹിയുടെ അച്ഛന്റെ ചേട്ടന്റെ മോൾ മീനാക്ഷി ആയിരുന്നു മറുതലയ്ക്കൽ..... എന്റെ ആരു നിനക്ക് എന്നെ ഓർമ്മയുണ്ടോ? ഞാൻ ഓർത്തു മറന്ന് പോയിക്കാണുമെന്ന്.... എന്റെ മീനു ചേച്ചി ഇങ്ങനെ ഒന്നും പറയാതെ.... സമയം കിട്ടേണ്ട , അത് കൊണ്ടല്ലേ ഞാൻ വിളിക്കാതിരുന്നത്..... ഓഹ് ഞാൻ വിശ്വസിച്ചു സാറെ 🙏 അല്ല നാളെ വരില്ലേ നീ? നിന്നെ ഒട്ടും വിശ്വാസം ഇല്ലാത്തത് കൊണ്ടാ ഒന്നൂടെ വിളിച്ചത്.... ചേച്ചി , അത് പിന്നെ ചേച്ചിയ്ക്ക് എല്ലാം അറിയാല്ലോ... ഞാൻ വരണോ? ആരോഹി കഴിവതും ഒഴിഞ്ഞു മാറാനായി ശ്രമിച്ചു.... മോളെ നിന്നെ കാണാനായി ഒത്തിരിപ്പേര് ഇവിടെ നോക്കി നിൽക്കുന്നുണ്ട്... അവരെ നീ നിരാശപ്പെടുത്തരുത് പ്ലീസ്....

ഇല്ല ചേച്ചി ഞാൻ വരും...നാളെ രാത്രി അല്ലെ ഫങ്ക്ഷൻ അപ്പൊ ഉച്ച കഴിഞ്ഞ് ഞാൻ വരാം..... ഒന്നുമില്ലെങ്കിൽ എന്റെ ചേച്ചിപെണ്ണിന്റെ നിശ്ചയത്തിന് പങ്കെടുത്തില്ലെങ്കിൽ ഞാൻ പിന്നെ വേറെ ആരുടെ നിശ്ചയത്തിനാണ് പങ്കെടുക്കുന്നത്🥰 അവൾ പറയുന്നത് കേട്ട് മീനാക്ഷി ചിരിച്ചു... അങ്ങനെ വഴിക്ക് വാ... നിനക്കുള്ള ഡ്രെസ്സും ഓർണമെന്റ്സും എല്ലാം റെഡിയാണ്....ഇനി നീ ഇവിടെക്ക് വന്നാൽ മാത്രം മതി.... ആയിക്കോട്ടെ മാഡം 😌 അല്ല നമ്മുടെ മന്ത്രി കുമാരൻ വിളിച്ചില്ലേ? ഒരു കള്ളച്ചിരിയോടെ 😜ആരോഹി ചോദിച്ചു.... ഡി..ഡി മന്ത്രിയുടെ മോൻ ആണെന്ന് പറഞ്ഞ് എന്റെ ചെക്കനെ കളിയാക്കരുത് കേട്ടോ... അല്ല നീ പുള്ളിയുടെ ഫോട്ടോ കണ്ടില്ലല്ലോ... ഞാൻ ഇപ്പോൾ അയച്ചു തരട്ടെ.... വേണ്ട ചേച്ചി , നാളെ ഞങ്ങൾ നേരിട്ട് കണ്ടോളാം... ആരോഹി സന്തോഷത്തോടെ പറഞ്ഞു 🤩 അടുത്തദിവസം രാവിലെ തന്നെ അവൾ കോളേജിൽ എത്തി.... കൂടെ അതുല്യ ഉണ്ടായിരുന്നതിനാൽ അവൾ ലൈബ്രയിലേക്ക് പോകാൻ ഒന്ന് മടിച്ചു.... കാരണം അവൾ അതുല്യയോട് ഒന്നും പറഞ്ഞിരുന്നില്ല....

ഇന്റെർവെല്ലിന് അതുല്യയെ ഒഴിവാക്കി അവൾ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.... നടക്കുകയല്ല അവൾ ഓടുകയായിരുന്നുവെന്ന് വേണെമെങ്കിൽ പറയാം..... പടികൾ കയറുന്നതിനിടയിൽ അവൾ നേരെ വന്ന ആരവിന്റെ ദേഹത്തേക്ക് ഇടിച്ചു... രണ്ടുപേരുടെയും നെറ്റികൾ തമ്മിൽ കൂട്ടിമുട്ടി.... വേദന കൊണ്ട് നെറ്റി തടവികൊണ്ടിരിക്കുമ്പോഴാണ് അവൻ ആരോഹിയാണ് തനിക്ക് മുൻപിലുള്ളത് എന്ന് മനസ്സിലാക്കിയത്..... അവളെ കണ്ടതും അവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി... നിനെക്കെന്താടി കണ്ണ് കാണാൻ പാടില്ലേ... രാവിലെ തന്നെ മനുഷ്യനെ കൊല്ലാൻ വേണ്ടി ഇറങ്ങിയിരിക്കുകയാ... നല്ല ദിവസമായിട്ട് എന്റെ നെറ്റിയും മുഴച്ച് പണ്ടാരക്കാലി.... നെറ്റി തിരുമ്മിക്കൊണ്ട് തന്നെ അവൻ അവളെ നോക്കി പറഞ്ഞു...... ഇയാളെ മുഖത്തെന്താ കണ്ണില്ലേ... ഇയാളെല്ലേ എന്നെ ഇങ്ങോട്ട് വന്ന് ഇടിച്ചത്.... എന്നിട്ടിപ്പോ എന്നെ കുറ്റം പറയുന്നോ.... അവളും വിട്ട് കൊടുക്കാൻ പോയില്ല.... നിന്നോട് വഴക്കിട്ട് ഏറ്റവും ഇമ്പോർട്ടന്റായ ദിവസം കുളമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

അതുകൊണ്ട് മോള് ചെല്ല്....ഇതിനുള്ളത് ഏട്ടൻ പിന്നെ തന്നോളാം... ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി അവളെ ഒന്ന് നോക്കി കൊണ്ട് അവൻ പോയി.... പുച്ഛ ഭാവത്തിൽ😏 മുഖം കൊണ്ട് കോഷ്ടി കാണിച്ച് അവളും പടികൾ കയറി.... ലൈബ്രറിയുടെ വാതിലിൽ എത്തിയതും അകത്തൂന്ന് ഇറങ്ങി വരുന്ന ദേവിനെ ആണ് അവൾ കണ്ടത്.... ഹായ്... എവിടെ ആയിരുന്നു... ഇന്നലെ കണ്ടതേ ഇല്ലല്ലോ... അവന്റെ അടുക്കലേക്ക് ചെന്നുകൊണ്ട് ആരോഹി ചോദിച്ചു.... ഇന്നലെ കുറച്ചു തിരക്കായി പോയെടോ....ഇന്നലെ കണ്ടില്ലെങ്കിലും പിള്ളേച്ചന്റെ കൈയിൽ നിന്ന് രണ്ടിനും നല്ല ഡോസ് കിട്ടിയെന്ന് ഞാൻ അറിഞ്ഞു കേട്ടോ..... ദേവ് പറഞ്ഞത് കേട്ടപ്പോൾ ആരോഹിയുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ആയി 😵‍💫 ഇതൊക്കെ ഒരു രസമല്ലേ ദേവേട്ടാ😜 ആഹ്... അതെ രസം കൂടിയാൽ അങ്ങേര് പൂച്ചയെ എടുക്കുന്നത് പോലെ എടുത്തു കോളേജിന് വെളിയിൽ കളയും...അതുകൊണ്ട് ഇനി അവനോട് അടി ഉണ്ടാക്കാനൊന്നും പോകരുത് കേട്ടോ.... ഓഹ്... ഇല്ല സാറെ 🙏

അവൾ കൈകൾ കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു.... ദേവ് ചിരിച്ചുകൊണ്ട് അവളോട് യാത്ര പറഞ്ഞു വെളിയിലേക്ക് പോയി.... . ആരോഹി ധൃതിയിൽ ബന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പുസ്തകം ലക്ഷ്യമാക്കി നടന്നു.... ദൂരം കുറയും തോറും അവളുടെ നെഞ്ചിടിപ്പും കൂടി കൂടി വന്നു... വെപ്രാളത്തോടെ അവൾ ആ പുസ്തകം തുറന്ന് ആ പേപ്പർ കയ്യിലെടുത്ത് തുറന്നു നോക്കി.... " നിന്റെ വാക്കുകൾ എന്നെ ആശ്ചര്യപ്പെടുത്തുന്നു... നിന്റെ കൈപ്പട എന്റെ ഹൃദയത്തെ കീറി മുറിക്കുന്നു... അറിയില്ല നീ ആരെന്ന്...എങ്കിലും ഞാൻ ആഗ്രഹിക്കുന്നു ഈ സഖാവിന്റെ സഖിയായി നീ മാറുവാൻ..." ❣️ സഖാവ് ❣️

ഇത് കണ്ടതും അവളുടെ ശരീരം ആസകലം തളരുന്നത് പോലെ തോന്നി...സന്തോഷം കൊണ്ടോ ആശ്ചര്യം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.... ആദ്യമായി അവളുടെ ഹൃദയം തുടിച്ചു , ആരെന്നോ എന്തെന്നോ അറിയാത്ത സഖാവിന് വേണ്ടി.... നീ ഞാനായും ഞാൻ നീയായും മാറുവാൻ എന്തിനാണ് സഖാവെ ഒരു രൂപം... എങ്കിലും ഞാൻ ആഗ്രഹിക്കുന്നു ഈ സഖിയുടെ മാത്രം സഖാവായി നീ മാറുവാൻ... ഇതാണോ പ്രണയം..? ❣️ സഖാവിന്റെ സഖി ❣️ വലിയൊരു ഇരുനില മാളിക വീടിന് മുൻപിൽ ഓട്ടോ നിർത്തിയതും അവളുടെ കാലുകൾ ഒന്ന് വിറച്ചു.... കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും ആ മണ്ണിൽ കാൽ കുത്തുമ്പോൾ എന്തെന്നില്ലാത്ത ഭയവും സന്തോഷവും എല്ലാം ഒരുപോലെ തോന്നി.... ഡ്രൈവർക്ക് പൈസ കൊടുത്തതിനു ശേഷം ബാഗ് എടുത്തു തോളിൽ ഇട്ടു കൊണ്ട് അവൾ ഗേറ്റ് തുറന്നു.... അന്തരീക്ഷത്തിൽ നിന്നും വളരെ പരിചിതമായ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി.... നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളുടെ കാലുകൾ യാന്ത്രികമായി തെക്കേത്തൊടിയിലേക്ക് നീങ്ങി....

കുറെ നാളിന് ശേഷമാണ് ഇവിടെ വരുന്നതെങ്കിലും തേക്കെത്തൊടി അവൾക്ക് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല.... തോളിൽ ഇരുന്ന ബാഗ് താഴേക്ക് വെച്ച് ആ മണ്ണിലേക്ക് അവൾ മുട്ട്കുത്തിയിരുന്നു.... അച്ഛാ😭😭😭 പൊട്ടികരഞ്ഞവൾ വിളിച്ചു.... അവളുടെ വിളി അച്ഛൻ മോളോട് പിണക്കമാണോ.... അതാണോ ഇപ്പോൾ സ്വപ്നത്തിൽ എന്നെ കാണാൻ വരാത്തത്.... എല്ലാവരുടെയും കണക്കൂട്ടലുകളിൽ എനിക്ക് നഷ്ടമായത് എന്റെ കുടുംബത്തെ ആണ് , സന്തോഷമാണ്.... എല്ലാം അമ്മ മനസ്സിലാക്കിയപ്പോഴേക്കും ഒത്തിരി വൈകിപോയിരുന്നു അച്ഛാ.... അച്ഛനെ എല്ലാവരുടെ മുൻപിലും കുറ്റപ്പെടുത്തുമ്പോഴും നാണം കെടുത്തുമ്പോഴും അമ്മ അറിഞ്ഞിരുന്നില്ല എന്റെ അച്ഛന്റെ ഉള്ളിലെ നന്മ.... ഒരു പക്ഷെ അന്ന് അച്ഛനെ സങ്കടപ്പെടുത്തിയതിന്റെ ഫലം ആയിരിക്കും ഇന്ന് അമ്മ അനുഭവിക്കുന്നത്.... ഇത്രയും പറഞ്ഞു കൊണ്ട് അവൾ ആ മണ്ണിലേക്ക് തല മുട്ടിച്ചു കുമ്പിട്ടു.... പെട്ടന്ന് അവളുടെ തോളിൽ ഒരു ചൂട് അനുഭവപ്പെട്ടു , ആരോഹി തന്റെ തല ഉയർത്തി പതിയെ തിരിഞ്ഞു നോക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story