സഖി: ഭാഗം 17

sagi

രചന: ഹരിദ ആർ ദാസ്

പെട്ടന്ന് അവളുടെ തോളിൽ ഒരു ചൂട് അനുഭവപ്പെട്ടു , ആരോഹി തന്റെ തല ഉയർത്തി പതിയെ തിരിഞ്ഞു നോക്കി.... അവളുടെ പുറകിൽ നിൽക്കുന്ന ഒരു പ്രായമുള്ള സ്ത്രീയെ കണ്ടതും അവൾ അവരുടെ കാലിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.... അച്ചമ്മേ.... എന്തായാലും സാരമില്ല എന്റെ കുട്ടി വന്നല്ലോ... എനിക്ക് അത്രയും മതി... നിന്നെ ഒന്ന് കാണാതെ കണ്ണടയ്‌ക്കേണ്ടി വരുമോ എന്നുള്ള പേടിയായിരുന്നു അച്ഛമ്മയ്ക്ക്.... മോള് വാ.. എല്ലാവരും കാത്ത് നിൽക്കുപ്പുണ്ട് അകത്ത്..... എനിക്ക് പേടിയാകുന്നു അച്ചമ്മേ....ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 😔 ആരോഹി സംശയത്തോടെ അവരെ നോക്കി.... ആരും ഒന്നും പറയില്ല... ഇങ്ങോട്ട് വാടി പെണ്ണെ... അവരുടെ അടുത്തേക്ക് നടന്നു വരുന്ന മീനാക്ഷിയെ കണ്ടതും ആരോഹി ഓടി പോയി അവളെ കെട്ടിപ്പിടിച്ചു.... എത്ര നാളായെടി കണ്ടിട്ട്... അത് പറയുമ്പോൾ മീനുവിന്റെ കണ്ണുകളും നിറഞ്ഞു.... ആരോഹിയുടെ അച്ഛമ്മ ദക്ഷായണിയ്ക്കും മുത്തശ്ശൻ രാഘവനും മൂന്ന് മക്കളാണ് ഉള്ളത്....

മൂത്തത് ശ്യാമ , അതിനു ഇളയത് ശേഖരൻ , ഏറ്റവും ഇളയത് ശങ്കർ.... ഇതിൽ ശ്യാമയുടെ വിവാഹം കഴിഞ്ഞു രണ്ട് മക്കളാണ് ഉള്ളത് , മൂത്തത് ഗോവിന്ദ് ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു , ഇളയത് ഗോപിക കല്യാണം കഴിഞ്ഞു ലണ്ടനിൽ സെറ്റിൽഡ് ആണ്.... ശേഖറിനും ഭാര്യ മഞ്ജുമയ്ക്കും ഉണ്ടായ ഒരേ ഒരു കണ്മണിയാണ് മീനാക്ഷി എന്ന മീനു.... അവളുടെ നിശ്ചയം ആണ് ഇപ്പോൾ നടക്കുന്നത്.... ഏറ്റവും ഇളയതാണ് ആരോഹിയുടെ അച്ഛൻ ശങ്കർ... അവൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്.... വലിയ സ്വീകരണ മുറിയിൽ ക്രമമായി ഇട്ടിരിക്കുന്ന ആഡംബര കസേരകളിൽ എല്ലാവരും ഇരുന്നു... ആരോഹി ഒരു ബലത്തിനെന്ന പോലെ മീനുവിന്റെ കയ്യിൽ ഇറുക്കി പിടിച്ചിരുന്നു.... "നിന്റെ അമ്മ ചത്തോ... അതോ ജീവനോടെ ഉണ്ടോ..." പെട്ടെന്നുള്ള ശ്യാമയുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി....

അച്ഛമ്മ ദേദ്യത്തോടെ അവരെ നോക്കി.... അമ്മ എന്നെ നോക്കി പേടിപ്പിക്കേണ്ട... എന്റെ കൈയിലിട്ട ഞാൻ എന്റെ ശങ്കറിനെ വളർത്തിയത്.... അമ്മയും അച്ഛനും ജോലിതിരക്കിലായിരുന്നപ്പോൾ ഞാനും ശേഖരനും കൂടിയാണ് അവനെ വളർത്തി കൊണ്ട് വന്നത്.... അവസാനം "ഇവളുടെ അമ്മ കാരണം എന്റെ കുഞ്ഞ് ...."ശ്യാമ പൂർത്തിയാക്കാൻ സാധിക്കാതെ പൊട്ടിക്കരഞ്ഞു.... ചേച്ചി മതി...അവന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്കും ദേഷ്യം തോന്നാറുണ്ട്.... പക്ഷെ അതിന് ഈ കുഞ്ഞ് എന്ത് ചെയ്യാനാ... അവന്റെ ചോരയല്ലേ മോള്.... ആരോഹിയുടെ അടുത്തേക്ക് ചെന്ന് അവളുടെ നനെറുകയിൽ തലോടിക്കൊണ്ട് ശേഖർ പറഞ്ഞു.... "നിനക്കെല്ലാം പെട്ടന്ന് മറക്കാൻ പറ്റുമായിരിക്കും ശേഖരാ... പക്ഷെ എനിക്കൊന്നും മറക്കാൻ സാധിക്കില്ല.... ആരോടും ക്ഷമിക്കാനും സാധിക്കില്ല...."

ശ്യാമ അരിശത്തോടെ ആരോഹിയെ നോക്കി കൊണ്ട് പറഞ്ഞു.... " അപ്പച്ചി എന്റെ അമ്മയോട് ക്ഷമിക്കണം എന്ന് പാറഞ്ഞ് കരഞ്ഞ് കാല് പിടിക്കാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത് , എന്റെ ചേച്ചിയുടെ നിശ്ചയം കൂടനാ.... അത് കഴിഞ്ഞാൽ ഞാൻ പോകും... അത്രയും നേരം മാത്രം എന്നെ സഹിച്ചാൽ മതി എല്ലാവരും...." ആരോഹി ദേഷ്യം കൊണ്ട് വിറച്ചു.... ഇത് കേട്ടതും ശ്യാമ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോയി..... മോള് ഇതൊന്നും കാര്യാക്കണ്ട... ഉച്ചയ്ക്കൊന്നും കഴിച്ചു കാണില്ലല്ലോ കുഞ്ഞമ്മ ചോറ് എടുക്കാം... മഞ്ജുള അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി.... ശ്യാമ ഒഴികെ ബാക്കി എല്ലാവരും അവളോട് വളരെ സ്നേഹത്തോടെ തന്നെ പെരുമാറി.... മീനുവിന്റെ മുറിയിൽ അവളുടെ കട്ടിലിൽ ചുമ്മാ കിടക്കുകയായിരുന്നു ആരോഹി.... "ഡി മോളെ നമുക്ക് മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാലോ..."

വേണ്ട ചേച്ചി... ആരും ഒന്നും അറിയരുത്.... എനിക്ക് തന്ന വാക്ക് ഓർമയുണ്ടല്ലോ അല്ലേ..? മീനു മറുപടി പറയുന്നതിന് മുൻപ് തന്നെ അവളെ ഒരുക്കാനായി ബ്യുട്ടീഷൻ വന്നിരുന്നു... മന്ത്രീപുത്രനാണ് വരൻ എങ്കിലും കല്യാണം ഉടനെ തന്നെ ഉള്ളതിനാൽ വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണം ലഭിച്ചിരുന്നുള്ളു... ബ്ലൂ കളറിലെ ഹെവി എംബ്രോയിഡറി ഉള്ള ലോങ്ങ്‌ സ്‌കർട്ടും സിമ്പിൾ വർക്കുള്ള ഗ്രീൻ ക്രോപ്പ് ടോപ്പും ഗോൾഡൻ കളറിലെ നെറ്റിന്റെ ദുപ്പട്ടയും ആയിരുന്നു മീനുവിന്റെ വേഷം... "ഫ്ലോറൽ ബ്രെയിഡ് ഹെയർ സ്റ്റെലും കഴുത്തിൽ ഡയമണ്ട് നെക്ളേസും അതിന്റെ സെറ്റ് ആയി വരുന്ന കമ്മലും വളയും അണിഞ്ഞു മീനു കൂടുതൽ സുന്ദരിയായി കാണപ്പെട്ടു...." മെറൂൺ കളറിലെ സ്കെർട്ടും പഴുത്ത മാങ്ങാ കളറിലെ ക്രോപ് ടോപ്പുമായിരുന്നു ആരോഹിയുടെ വേഷം...

യാതൊരു അലങ്കാരവുമില്ലാതെ അവളുടെ നീളൻ മുടി അഴിച്ചിട്ടിരിക്കുകയാണ്....നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും , കരിമഷി പുരട്ടിയ കണ്ണുകളും മൂക്കിലെ അക്വാമറൈൻ സ്റ്റോൺ വെച്ച പ്ലാറ്റിനം റിങ്ങും..... അച്ഛമ്മ എല്ലാവരെയും അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു...ഒരുപാട് ആളുകളുടെ ഇടയിൽ നിൽക്കുമ്പോഴും ആരോഹിയ്ക്ക് താൻ തനിച്ചായത് പോലെ തോന്നി.... അവൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി സ്വിമ്മിങ്ങ് പൂളിന്റെ അരികിലായുള്ള ബെഞ്ചിൽ ചെന്നിരുന്നു... "ആരോഹി ചേച്ചിയല്ലേ....പരിചയമില്ലാത്ത സൗണ്ട് കേട്ടതും ആരോഹി തിരിഞ്ഞു നോക്കി.... ഒരുചെറുപ്പക്കാരൻ അവളെ നോക്കി അവളെ നോക്കി ചിരിച്ചു.... അതെ... Sorry എനിക്ക് പക്ഷെ.... മനസ്സിലായില്ല എന്നല്ലേ....കണ്ട ഉടനെ മനസ്സിലാക്കാൻ ചേച്ചി എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ.... പക്ഷെ എനിക്ക് ചേച്ചിയെ നല്ല പോലെ അറിയാം....

പിന്നെ എന്റെ ചേട്ടനെ ചേച്ചി അറിയും .... അവൻ പറഞ്ഞത് കേട്ട് ആരോഹി ചിരിച്ചു😊 Anyway i am ഗൗരവ് അവൻ തന്റെ കൈ നീട്ടി കൊണ്ട് പറഞ്ഞു.... " പേരിലെ ഗൗരവം ഒന്നും പെരുമാറ്റത്തിൽ ഇല്ലല്ലോ ഗൗരവേ... " അവൾ ചിരിച്ചോണ്ട് തിരിച്ചും കൈ കൊടുത്തു.... എന്ത് ചെയ്യാനാ ചേച്ചി... മാനുഫാക്ച്ചറിങ് ഡിഫെക്ട് 😌 ആരോഹി അവന്റെ വർത്തമാനം കേട്ട് വാ പൊത്തി ചിരിച്ചു🤭 അപ്പോഴാണ് മീനുവിനോടൊപ്പം നടന്നു വരുന്ന ഒരാളിൽ അവളുടെ കണ്ണുകൾ പതിയുന്നത്..... ആരവ് 😳 ഈ കാലനെന്താ ഇവിടെ? അവളുടെ വാക്ക് കേട്ട് ഗൗരവും ഞെട്ടി.... കരിമ്പച്ച കളറിലെ കൂർത്തയും അതിന് ചേരുന്ന കരയുള്ള മുണ്ടും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയും ചാർത്തി ആരവ് വരുമ്പോൾ പലരുടെയും കണ്ണുകൾ അവനിൽ തന്നെയായിരുന്നു.... ഈ പണ്ടാരക്കാലി എന്താ ഇവിടെ? ആരവ് പറയുന്നത് കേട്ട് മീനു അവനെ പകച്ചു നോക്കി 😲 മീനു എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ അവൻ ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി ദേഷ്യത്തോടെ ആരോഹിയുടെ അടുത്തേക്ക് നടന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story