സഖി: ഭാഗം 18

sagi

രചന: ഹരിദ ആർ ദാസ്

മീനു എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ അവൻ ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി ദേഷ്യത്തോടെ ആരോഹിയുടെ അടുത്തേക്ക് നടന്നു.... എന്താടി എന്റെ മനസമാധാനം കളയാൻ മനപ്പൂർവം എന്റെ പുറകിൽ ഞാൻ ചെല്ലുന്നിടത്തെല്ലാം വരുവാണോ....ദേഷ്യം കലർന്ന സ്വരത്തോടെ അവൻ ചോദിച്ചു.... അയ്യടാ പുറകിന് നടക്കാൻ പറ്റിയൊരു മുതൽ... ഇയാൾ അല്ലടോ ഞാൻ പോകുന്നിടത്തെല്ലാം വരുന്നത്.... ഇടിയറ്റ് 😏 ഇടിയറ്റോ... ഇവളെ ഇന്ന് ഞാൻ........അവൻ അവളുടെ കൈ പിടിച്ച് തിരിച്ചു.... ആരവ്....വിട്... വിടവളെ....മീനുവും ഗൗരവും ആരവിനെ മാറ്റി നിർത്തി..... മീനു ചേച്ചി ഈ പണ്ടാരകലാനെയാണോ കെട്ടാൻ പോകുന്നത്....ഞാൻ സമ്മതിക്കില്ല ഈ കല്യാണം.... ഇപ്പൊ ഞാൻ വല്യച്ചനോട് പറയും..... ഈ ദുഷ്ടന്റെ കയ്യിൽ കിടന്ന് നരകിക്കാൻ ഞാൻ ചേച്ചിയെ സമ്മതിക്കില്ല....ആരോഹി മീനുവിനെ നോക്കി പറഞ്ഞു കൊണ്ട് ശേഖരന്റെ അടുത്തേക്ക് പോകാനായി തുനിഞ്ഞു..... സംഗതി സീൻ വഷളായി എന്നറിഞ്ഞതും ഗൗരവ് സ്ഥലം കാലിയാക്കി.... ഇവളെ ഇന്ന് ഞാൻ....

ആരവ് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി 😠 ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.... മീനു ചെവിപൊത്തിക്കൊണ്ട് അവരെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു... " ഏട്ടത്തി ഈ കൂറ പെണ്ണ് എന്താ ഇവിടെ എനിക്കിപ്പോ അറിയണം... " ആരവ് ആരോഹിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് മീനുവിനോട് ചോദിച്ചു.... ചേച്ചി ഈ കാലമാടൻ എന്താ ഇവിടെ എനിക്കിപ്പോ അറിയണം..... ആരോഹി ദേഷ്യത്തോടെ ആരവിനെ നോക്കി കൊണ്ട് മീനുവിനോട് ചോദിച്ചു.... ആരോഹി അല്ലേ...? വേറെ ഒരു ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി.... മീനുവിന്റെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു.... ഞാൻ നീരവ്... ഇയാളുടെ മീനു ചേച്ചിയുടെ പ്രതിസുധ വരൻ.....ഇത് എന്റെ അനിയൻ ആരവ്...പിന്നെ ഇത് ഞങ്ങളുടെ ഏറ്റവും ഇളയ അനിയൻ ഗൗരവ്.... എന്ന് പറഞ്ഞ് അവൻ തന്റെ അടുത്തായി നിൽക്കുന്ന ഗൗരവിനെ നെറുകയിൽ വാത്സല്യത്തോടെ തലോടി.... നീരവ് പറയുന്നത് കേട്ടതും ആരോഹിയ്ക്ക് ബോധം പോകുന്നത് പോലെ തോന്നി.... ഇനി ഇവൻ ബന്ധുവും കൂടി ആവുകയാണോ.... എനിക്ക് വയ്യ 🤦‍♀️

ഇതെന്തൊരു കുരിശാണ് ദൈവമേ... അവൾ പരിതാപത്തോടെ കൈ കൊണ്ട് നെറ്റി തിരുമ്മി.... പിന്നെ ആരവ്....ഇത് മീനുന്റെ അനിയത്തി ആണ്.... എന്ന് വെച്ചാൽ അച്ഛന്റെ അനിയന്റെ മോൾ...നീരവ് പറഞ്ഞത് കേട്ട് ആരവും ദേഷ്യത്തോടെ ആരോഹിയെ നോക്കി.... അല്ല ആക്ച്വലി ഇവര് തമ്മിൽ എന്താ പ്രശ്നം? മീനു ഒന്നും അറിയാത്ത രീതിയിൽ എല്ലാവരെയും നോക്കി🤔 ഇത് കേട്ടതും ആരവ് ദേഷ്യത്തോടെ അവിടുന്ന് പോയി...അതിന് തൊട്ട് പുറകെ ആരോഹിയും മാറി... അയ്യോ അപ്പൊ ഏട്ടത്തിക്ക് ഒന്നും അറിയില്ലേ... ഞാൻ പറഞ്ഞിട്ടില്ലേ ആരവ് ചേട്ടനെ ഒരു പെണ്ണ് അടിച്ച കാര്യം... കോളേജിന്റെ നടുക്ക് എല്ലാവരുടെയും മുൻപിൽ വെച്ച് പ്രപ്പോസ് ചെയ്യിപ്പിച്ചതും ഒക്കെ.... ഗൗരവ് ആകാംഷയോടെ മീനുവിനെ നോക്കി ആഹ് ഉണ്ട്.... ആ ഝാൻസി റാണി വേറാരുമല്ല ആരോഹി ചേച്ചിയാണ്.... ഗൗരവ് പറഞ്ഞതും മീനു ഞെട്ടലോടെ ആരോഹിയെ നോക്കി🙀 ആരുവോ ഞാൻ വിശ്വസിക്കില്ല.... സത്യമാണ് മീനു.... ആരോഹിയാണ് ആ പെണ്ണ്... ഇവൻ അന്ന് കോളേജിലെ ഓണം സെലിബ്രേഷൻ കാണണമെന്ന് പറഞ്ഞ് ആരവിന്റെ കോളേജിലേക്ക് പോയിരിന്നു....

ബസ് സ്റ്റാൻഡിൽ നിന്ന് അവനെ വിളിച്ചോണ്ട് വന്ന് സദ്യ എല്ലാം കഴിച്ച് കഴിഞ്ഞ് ഇവനെ തിരിച്ചു വിടുന്നതിന്റെ മുൻപായിരുന്നു ആ സംഭവം നടന്നത്.... അതുകൊണ്ട് ഗൗരവിനെല്ലാം ലൈവ് ആയിട്ട് കാണാൻ പറ്റി...നീരവ് ചിരിച്ചോണ്ട് പറഞ്ഞു.... എന്റെ ദൈവമേ... അച്ഛനൊക്കെ അറിഞ്ഞാൽ പ്രശ്നമായില്ലേ അപ്പോൾ... മീനു ആധിയോടെ പറഞ്ഞു..... അയ്യോ ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തെ... നിങ്ങൾ സംസാരിക്ക്... ഞാൻ ഇപ്പൊ വരാം... ഗൗരവ് അകത്തേക്ക് നടന്നു പോയി.... ഇയാൾ അതൊന്നും ഓർത്തു ടെൻഷൻ ആകണ്ട.... അച്ഛനും അമ്മയും ആരോഹിയെ കാണാൻ തന്നെ ഇരിക്കുകയായിരുന്നു... നീരവ് മീനുവിന്റെ അടുത്തേക്ക് ചെന്നു.... എന്തിന്..? "അവനിട്ടു ഒരെണ്ണം പൊട്ടിച്ചതിനു ഷേക്ക് ഹാൻഡ് കൊടുക്കാൻ...." നീരവ് പറഞ്ഞത് കേട്ട് മീനുവിന്റെ കണ്ണ് തള്ളി 😳 സ്വിമ്മിങ് പൂളിന്റെ മറുസൈഡിലായി സ്വസ്ഥതയോടെ ഇരിക്കുകയായിരുന്നു ആരോഹി....

ശരീരം അവിടെയാണെങ്കിലും അവളുടെ മനസ്സ് കോളേജ് ലൈബ്രറിയിലെ പുസ്തക താളുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കടലാസ്സിൽ ആയിരുന്നു.... "ആ കടലാസിലെ ചുവന്ന വരികളിൽ " ആരായിരിക്കും ആ സഖാവ്? ആ വരികൾ വായിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത സുരക്ഷിതത്തം ഞാൻ അനുഭവിക്കുന്നു... എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാനായി രണ്ട് കൈകൾ കൂടെയുള്ളത് പോലെ തോന്നുന്നു.... ആരാണെന്ന് അറിയാതെ സംസാരിക്കാതെ വെറും എഴുത്തിലൂടെ മാത്രം അയാളിലേക്ക് ഞാൻ ആകൃഷ്ടയാകുന്നത് പോലെ.... ഇതാണോ പ്രണയം...? പൊടുന്നനെ അവളുടെ തോളിൽ ആരോ കൈവെച്ചു... ആരോഹി ഞെട്ടി തിരിഞ്ഞു നോക്കി.... ഐശ്വര്യം നിറഞ്ഞു തുളുമ്പി നിൽക്കുന്ന മുഖത്തോടെയുള്ള ഒരു സ്ത്രീയും അവരോടൊപ്പം ഗൗരവും.... മോൾ എന്താ ഇവിടെ ഒറ്റയ്ക്ക് വന്നിരിക്കുന്നത്..?

ആ സ്ത്രീ അവളോട്‌ ചോദിച്ചു.... അത് ആന്റി ഞാൻ... അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.... " ആന്റി അല്ല....അമ്മ... അങ്ങനെ വിളിച്ചാൽ മതി... അവർ പറയുന്നത് കേട്ട് എന്തെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.... "ചേച്ചി... ഇതാണ് ഞങളുടെ അമ്മ തുളസി കുട്ടി...."ഗൗരവ് അമ്മയുടെ തോളിൽ പിടിച്ചു കൊണ്ട് ആരോഹിയോട് പറഞ്ഞു.... അയ്യോ എനിക്കറിയില്ലായിരുന്നു... സോറി അമ്മേ "അതൊന്നും സാരമില്ല... കുറെ നാളായുള്ള ആഗ്രഹമായിരുന്നു മോളെ ഒന്ന് കാണണമെന്ന്... എന്റെ മോൻ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്ന്....." അയ്യോ ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ അമ്മേ.... അവൻ മൂക്കിന് തുമ്പിലാണ് മോളെ ദേഷ്യം.... ഒരുതരത്തിൽ പറഞ്ഞാൽ അവന്റെ ഈ സ്വഭാവത്തിന് ഞാനും കാരണക്കാരിയാണ് 😓 ആഹ്... അതൊക്കെ പോട്ടെ മോൾ വാ... അകത്തേക്ക് പോകാം... അവിടെ ചടങ്ങുകൾ ഒക്കെ തുടങ്ങാറായി..... താമര പൂക്കളാൽ അലങ്കരിച്ച പന്തലിൽ... ഏഴുതിരിയിട്ട് കത്തിച്ച നിലവിളക്കും നിറപറയും സാക്ഷിയാക്കി മീനുവും നീരവും പരസ്പരം മോതിരം കൈമാറി....

രണ്ടു പേരുടെയും അച്ചന്മാർ നേരക്കുറിപ്പടിയും കൈമാറി.... ഒരാഴ്ച്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് കല്യാണം തീരുമാനിച്ചത്..... ചടങ്ങുകൾക്ക് ഇടയിലൊന്നും ആരവ് ആരോഹിയേയോ... അവൾ തിരിച്ചോ നോക്കിയില്ല.... ഫോട്ടോ എടുക്കാനായി തുടങ്ങിയപ്പോൾ നീരവും ആരവും ഗൗരവും മീനുവും കൂടി ഒരുമിച്ച് നിന്ന് പോസ് ചെയ്തു..... ആ ഫോട്ടോ എടുത്ത ഉടനെ തന്നെ നീരവ് ആരോഹിയെയും അവരുടെ കൂട്ടത്തിലേക്ക് ക്ഷണിച്ചു..... ആരവ് ഉള്ളതിനാൽ അവൾ പോകാൻ മടിച്ചെങ്കിലും തുളസി അമ്മയുടെയും മഞ്ജുളയുടേം നിർബന്ധ പ്രകാരം അവളും നിന്നു അവരോടൊപ്പം ഫോട്ടോ എടുക്കാനായി.... വീട്ടുകാരുടെ പ്രതികരണം ഭയന്ന് ആരോഹിയും ആരവും പരസ്പരം വഴക്കൊന്നും ഉണ്ടാക്കാതെ ദേഷ്യമെല്ലാം ഉള്ളിലൊതുക്കി പുറമെ സന്തോഷം അഭിനയിച്ചു.....

തിരിച്ചിറങ്ങുന്നതിന്റെ തൊട്ട് മുൻപാണ് തുളസി അമ്മ ആരോഹിയെ കൂട്ടികൊണ്ട് ഒരിടത്തേക്ക് പോയത്.... ചേട്ടാ... ഇതാണ് ആരോഹി... നമ്മൾ അന്വേഷിച്ചു നടന്ന ആൾ.... തുളസി ആരോഹിയെ അവരുടെ ഭർത്താവും ആരവിന്റെ അച്ഛനുമായ മന്ത്രി സുകുമാരന്റെ അടുത്തേക്ക് കൊണ്ട് പോയി.... അയാളെ കണ്ടതും ഒരു മന്ത്രി ആണ് തന്റെ മുൻപിലുള്ളത് എന്ന ബോധം ഉള്ളിൽ ഉണ്ടായപ്പോൾ ആരോഹിയ്ക്ക് എന്തോ ഒരു ടെൻഷൻ അനുഭവപ്പെട്ടു.... നമസ്കാരം സാർ 🙏 കൈകൾ കൂപ്പി നിറഞ്ഞ ബഹുമാനത്തോടെ അവൾ പറഞ്ഞു.... " മോൾ എന്നെ അച്ഛാ എന്ന് വിളിച്ചാൽ മതി... സാറെ എന്നൊന്നും വിളിക്കണ്ട.... " എന്തായാലും കാണാൻ പറ്റിയല്ലോ... വളരെയധികം സന്തോഷം.... അവൻ അങ്ങനെ മോളോട് ചെയ്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു.... അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും ആരോഹിയുടെ മനസ്സ് നിറഞ്ഞു.... "അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ അച്ഛാ... എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു....." അവൾ പറയുന്നത് കേട്ട് സുകുമാർ അവളുടെ നെറുകയിൽ വാത്സല്യത്തോടെ തലോടി....

അടുത്ത ദിവസം രാവിലെ തന്നെ തറവാട്ടിലെ എല്ലാവരോടും യാത്ര പറഞ്ഞ് അവൾ കോളേജിലേക്ക് പുറപ്പെട്ടു... മുത്തശ്ശിയും ബാക്കിയുള്ളവരും എല്ലാം അവളോട് അവിടെ നിൽക്കാൻ പറഞ്ഞെങ്കിലും ശ്യാമ അതിനെ എതിർത്തു.... ആരോഹി അതൊന്നും കാര്യമായി എടുക്കാത്തത് കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല അവൾക്ക്..... കയ്യിലിരിക്കുന്ന ബാഗ് ഹോസ്റ്റലിൽ കൊണ്ട് വെച്ചിട്ട് വേണം അവൾക്ക് കോളേജിലേക്ക് പോകാനായി.... ബസ് ഇറങ്ങി അവൾ ഹോസ്റ്റലിലേക്ക് നടന്നു തുടങ്ങിയതും ജംഗ്ഷനിൽ നിന്ന രണ്ടു മൂന്ന് ആണുങ്ങൾ അവളെ അടിമുടി നോക്കി.... "രാവിലെ എവിടേക്ക് പോയിട്ട് വന്നതാ... ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നോ? അതിലൊരുത്തന്റെ അർത്ഥം വെച്ചുള്ള ചോദ്യം കേട്ടതും ആരോഹിയ്ക്ക് ദേഷ്യം ഇരച്ചു കയറി.... പോയി നിന്റെ വീട്ടിലുള്ളവരോട് ചോദിക്കടാ 🤬

ആഹാ മോൾ നല്ല എനർജിയിലാണല്ലോ രാവിലെതന്നെ😉 എന്താ കൂടെ വരുന്നോ..? ചോദിക്കുന്ന പൈസ തരാമെന്നേ..... വേറൊരാൾ പറഞ്ഞു നിർത്തിയതും അവളുടെ കൈ അവന്റെ കവിളിൽ പത്തിഞ്ഞതും ഒരുപോലെ ആയിരുന്നു..... പെണ്ണെന്ന് പറഞ്ഞാൽ നിനക്ക് കാമക്കൊതി മാറ്റാനുള്ള ഉപകാരണമായിട്ടാണോ വിചാരിച്ചേക്കുന്നേ.... അവന്റെ അമ്മേടെ ഒരു എനർജി..... അവനെ അടിച്ച കൈ ഷാൾ കൊണ്ട് തുടച്ച്കൊണ്ട് അവൾ പറഞ്ഞു..... ഡി....നിന്നെ ഞാൻ... അതിലൊരുത്തൻ അവളുടെ കഴുത്തിൽ പിടിക്കാനായി തുനിഞ്ഞു.... "പെട്ടെന്നൊരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മാറ്റി...." .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story