സഖി: ഭാഗം 19

sagi

രചന: ഹരിദ ആർ ദാസ്

പെട്ടെന്നൊരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി.... " ആരവ് " അതിശയത്തോടെ അയാളെ നോക്കി കൊണ്ട് അവൾ പറഞ്ഞു 😍 അവളെ നോക്കാതെ അവൾക്ക് നേരെ പാഞ്ഞു വന്ന അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു തൊഴിച്ചു 👊 അയാൾ കുറച്ച് ദൂരേക്ക് തെറിച്ചു വീണു.... ആരവിന്റെ നോട്ടം ബാക്കി ആളുകളിൽ വീണതും അവരുടെ എല്ലാം മുഖത്ത് ഭയം നിഴലിച്ചു , എല്ലാവരും അവിടെ നിന്ന് ഓടി🏃🏃🏃 ആരവ് ഒന്നും മിണ്ടാതെ തന്നെ മുണ്ട് മടക്കി കുത്തി അവന്റെ ബൈക്കിലേക്ക് കയറി..... Thank you..... മാങ്ങാ തൊലി നീ അല്ല...വേറെ ഏത് പെണ്ണ് ആണെങ്കിലും ഞാൻ ഇങ്ങനെ പ്രതികരിക്കൊള്ളായിരുന്നു😏

ഇനി എനിക്ക് നിന്നോട് എന്തെങ്കിലും സോഫ്റ്റ്‌ കോർണർ തോന്നി എന്ന് മനസിലെങ്ങാനും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വേരോടെ അങ്ങ് പിഴുതെറിഞ്ഞേരെ.... ചൂണ്ടു വിരൽ അവൾക്ക് നേരെ ഉതിർത്തു കൊണ്ട് അവൻ പറഞ്ഞു.... അയ്യടാ ഒരു സോഫ്റ്റ്‌ കോർണർ... ഒന്ന് പോടാപ്പാ... പിന്നെ പെണ്ണുങ്ങളെ സംരക്ഷിക്കാൻ ഇയാളാരാ വനിതാ കമ്മീഷണറോ 😏 അവന്റെ ഒരു ഡയലോഗ്...... അതെ ഈ ഡയലോഗ് ഒക്കെ അടിക്കുന്നതിനു മുൻപ് എന്തിനാണ് എന്റെ കയ്യുടെ ചൂടറിഞ്ഞത് എന്ന് ഓർക്കുന്നത് കൂടെ കൊള്ളാം 😏 അത്രയും പറഞ്ഞ് പുച്ഛത്തോടെ ആരോഹി മുഖം തിരിച്ചു ആരോഹി നടന്നു..... കോളേജിൽ എത്തിയത് താമസിച്ചാണെങ്കിലും ആരോഹി നേരെ പോയത് ലൈബ്രറിയിലേക്കായിരുന്നു ,

അവളുടെ സഖാവിനെ തേടി.... വിറയ്ക്കുന്ന കൈകളോടെ ഉയർന്ന നെഞ്ചിടിപ്പോടെ അവൾ ആ ബുക്ക്‌ തുറന്ന് അതിലെ പേപ്പറിലേക്ക് കണ്ണുകൾ ഓടിച്ചു.... "സ്വപ്നം കാണാൻ രൂപമില്ല.... കാതോരം കേൾക്കാൻ ശബ്ദമില്ല.... ചൊല്ലി വിളിക്കാൻ പേരുമില്ല.... എങ്കിലും നിന്റെ കൈപടയിൽ പിറന്ന അക്ഷരങ്ങൾ എന്റെ രാവുകളെ പകലുകളാക്കുന്നു.... ഹൃദയമിടിക്കുന്ന ഓരോ മാത്രയും നിന്റെ വരികൾ വായിക്കാൻ കൊതിക്കുന്നു....

അതെ... ഇത് പ്രണയമാണ് സഖി... ഈ സഖാവിൽ നിന്നും വിടരാൻ മടിച്ച ഗുൽമോഹർ പൂക്കളെ ഒരേയൊരു വാക്കിൽ പുഷ്പ്പിച്ച എന്റെ സഖിയോട്.... അടങ്ങാത്ത പ്രണയമാണ്...." " നിന്നിൽ നിന്നും കൊഴിയുന്ന ഗുൽമോഹർ പൂക്കളുടെ മീതെ കിടക്കാനായി ഒരു മോഹം സഖാവെ... പക്ഷെ എന്നിലെ മോഹങ്ങൾ വിടരാത്ത പുഷ്‌പ്പമായി കൊഴിഞ്ഞു പോകും... തുരുമ്പിച്ച കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ പാറിപറക്കാൻ വിതുമ്പുന്ന മനസോടെ നീറി നീറി കഴിയുന്ന പറവയാണ് ഞാൻ....

ബന്ധങ്ങൾ ചിലത്... ബന്ധനങ്ങൾ ഏറെ... സ്വപ്‌നങ്ങൾ ഒരുപാട്... നേടിയെടുക്കാനുള്ള കരുത്ത് കുറവും... ഈ പ്രണയം എന്റെ സ്വപ്നങ്ങളെ എന്നിൽ നിന്ന് അകറ്റുമോ..?" അവസാന വരികളും എഴുതി അവൾ ആ പേപ്പർ മടക്കി ബുക്കിലേക്ക് വെച്ചു... ആരായിരിക്കും ഈ സഖാവ്..?കാണാൻ തോന്നുന്നുണ്ടെങ്കിലും കണ്ട് കഴിഞ്ഞാൽ ഈ പ്രണയത്തിന്റെ ഫീൽ നഷ്ടമാകുമെന്നുള്ള ഭയവും തോന്നുന്നു😔 ആരോഹിയെ പ്രണയിച്ച ആ സഖാവ് ആരായിരിക്കും 🤔 .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story