സഖി: ഭാഗം 2

sagi

രചന: ഹരിദ ആർ ദാസ്

" അല്ലയോ മാൻപേടയെ ഈ കാനനത്തിൽ ഒറ്റയ്ക്ക് താങ്കൾ എങ്ങോട്ടേക്ക് പോകുന്നു?" അവളുടെ മുന്നിലേക്ക് സുമുഖനായ ചെറുപ്പക്കാരൻ വന്നു നിന്നു...... ഓഹ് കണ്ടാലേ അറിയാം ആസ്ഥാന കോഴി ആണെന്ന് 😬 ഈ കോഴിക്ക് കുറച്ച് തീറ്റി കൊടുത്ത് വശത്താക്കാം , അത് എനിക്ക് ഉപകാരം ചെയ്യും ആരോഹി മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തി..... "ഹായ് ചേട്ടാ 🙋‍♀️ ചേട്ടൻ സീനിയർ ആണോ...? ചേട്ടന്റെ പേരെന്താ...ചുള്ളനാണല്ലോ 😌 അവളുടെ ചോദ്യം കേട്ടതും ആ കോഴി വളർന്ന് മാനംമുട്ടെ ഉയർന്നു..... തൊട്ടപ്പുറത്തായി കൂട്ടം കൂടി നിൽക്കുന്ന ചെറുപ്പക്കാരെ നോക്കി അവൻ പുച്ഛത്തോടെ ചിരിച്ചു.... ' Yes ഞാൻ സീനിയർ ആണ് msc computer science , ഫൈനൽ ഇയർ..... പിന്നെ my name is പവൻ ' പോക്കറ്റിലെ സൺഗ്ലാസ്‌ എടുത്ത് കണ്ണിലേക്ക് വെച്ചു കൊണ്ട് പവൻ പറഞ്ഞു 😎 Wow ....the name suits you well.... ഉള്ളിലെ ചിരി അടക്കി വെച്ച് ആരോഹി പറഞ്ഞതും പവൻ കണ്ണിലെ ഗ്ലാസ്‌ എടുത്തു മാറ്റി.... സത്യം...! ഒന്നും വിശ്വാസം വരാത്ത രീതിയിൽ അവൻ ചോദിച്ചു..... സത്യം....

ഒരു കണ്ണടച്ച് 😉 ആരോഹി പറഞ്ഞതും പവൻ ആ ഗ്ലാസിന്റെ temple tip വായിലേക്ക് വെച്ച് കൊണ്ട് ചിരിച്ചു..... 'anyway , i am arohi....എനിക്ക് ഈ സെക്കന്റ് ഇയർ bsc computer science ന്റെ ക്ലാസ്സ്‌ ഒന്ന് കാട്ടിത്തരാമോ.... പവൻ ചേട്ടാ....' "ofcourse.... സെക്കന്റ്‌ ഇയർ ആണല്ലെ... ഞാൻ ഓർത്തു ഫ്രെഷർ ആയിരിക്കുമെന്ന്... വരൂ നമുക്ക് പോകാം....."പവന്റെ കത്തിയടി കേട്ട് ആരോഹി ഒന്നും മിണ്ടാതെ നടന്നു.... അപ്പൊ കോളേജ് ചേഞ്ച് ചെയ്തതാണല്ലേ....എന്താ കോളേജ് ചേഞ്ച് ചെയ്തത്...? എവിടെ നേരത്തെ പഠിച്ചത്..? വീട് എവിടെ..? വീട്ടിൽ ആരൊക്കെയുണ്ട്..? കല്യാണം ഉറപ്പിച്ചതാണോ..? lover ഉണ്ടോ..? ഈ പൂവങ്കോഴി എക്സ്പ്രസിന് തല വെച്ച് കൊടുക്കാൻ തോന്നിയ സമയത്തെ പ്രാകി കൊണ്ട് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒരു ചിരിയിൽ ഒതുക്കി ആരോഹി നടന്നു.... പവന്റെ തള്ളൽ കേട്ട് കോളേജ് ഇപ്പോൾ ഉരുണ്ട് താഴെ വരുമെന്ന് വരെ ആരോഹിക്ക് തോന്നി....

നടക്കുന്നതിനിടെ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചതും അവളുടെ കാല് സ്ലിപ് ആയി താഴേക്ക് വീഴാൻ പോയി.... ആദ്യത്തെ ദിവസം തന്നെ ശശി ആയല്ലോ എന്നാലോചിച്ചു ചമ്മിയ മുഖത്തോടെ അവൾ കണ്ണ് തുറന്നു.... മങ്ങിയ കാഴ്ച്ചയിൽ ആരോ തന്നെ താങ്ങി പിടിച്ചതായി അവൾക്ക് തോന്നി , പെട്ടെന്ന് കാഴ്ച വ്യക്തമായതും അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.... ചേട്ടൻ എന്താ ഇവിടെ..? നിറഞ്ഞ പുഞ്ചിരിയോടെ അവൾ തന്നെ താങ്ങി നിർത്തിയിരിക്കുന്ന ചെറുപ്പക്കാരനോട് ചോദിച്ചു..... ' കുറ്റി താടിയും , നല്ല കട്ടിയുള്ള കറുത്ത പിരികങ്ങളും ( വെളുത്ത പിരികം അല്ല 😜കറുത്ത പിരികമാണ് 😌ആരും തെറ്റിദ്ധരിക്കരുത് 😁)

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയും.... ഇരു നിറമാണെങ്കിലും അവന്റെ പുഞ്ചിരി നിറഞ്ഞ മുഖത്തിന് ആവശ്യത്തിലധികം ഐശ്വര്യം ഉണ്ടായിരുന്നു....... കറുത്ത കരമുണ്ടും ചുവന്ന ഷർട്ടുമാണ് വേഷം..... ഇയാളെന്താ ഇവിടെ ..? അവന്റെ കണ്ണിൽ ആശ്ചര്യത്തിനേക്കാളും അധികം വേറെന്തോ ഒരു പ്രത്യേക തിളക്കം കാണാൻ സാധിക്കുമായിരുന്നു.... 'ഞാനിവിടെ ജോയിൻ ചെയ്തു... സെക്കന്റ്‌ ഇയർ bsc computer science.....' അവൾ പറഞ്ഞു..... 😉Excuse me... കാര്യം പറഞ്ഞു കഴിഞ്ഞെങ്കിൽ നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു..... കൈകൾ ഇടുപ്പിൽ വെച്ച് പവൻ ആരോഹിയെയും ചെറുപ്പക്കാരനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.... ഡാ കോഴി🐓 കൂടുതൽ നെഗളിക്കാതെ.... എന്റെ പൊന്നുകൊച്ചേ ഇവന്റെ കൂടെ കൂട്ട് കൂടരുതേ.... നോക്കി ഗർഭം ഉണ്ടാക്കുന്ന ഇനമാ......

ആ ചെറുപ്പക്കാരൻ പറയുന്നത് കേട്ട് ആരോഹി ചിരിച്ചു...... ഡാ... നിന്നെ ഓഡിറ്റോറിയത്തിൽ തിരക്കുന്നു... ഇങ്ങോട്ട് വാ , ഒരു ചേട്ടൻ വന്ന് ആ ചെറുപ്പക്കാരനെ വിളിച്ചോണ്ട് പോകാനായി തുനിഞ്ഞു..... " ഡോ ഇയാളെ പേര്..? " കൂട്ടുകാരനോടൊപ്പം നടക്കുന്നതിനിടെ തിരിഞ്ഞു നോക്കി കൊണ്ടവൻ ചോദിച്ചു.... " ആരോഹി...... ചേട്ടന്റെയോ.... " കുറച്ച് ഉച്ചത്തിൽ അവൾ പറഞ്ഞു...... ദേവ്...... ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.... ക്ലാസ്സിൽ കയറിയതും ഏതോ അന്യഗ്രഹ ജീവി വന്നത് പോലെ എല്ലാവരും അവളെ നോക്കി....45 കുട്ടികളിൽ കൂടുതലും ആൺകുട്ടികളായിരുന്നു.... ആരെയും ശ്രദ്ധിക്കാതെ ആരോഹി തനിക്ക് വേണ്ടിയുള്ള സ്ഥലം തിരഞ്ഞു.... ഡോ... ഇങ്ങ് വാ.... ലാസ്റ്റ് ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി അവളെ കയ്യാട്ടി വിളിച്ചു.... ആരോഹി സന്തോഷത്തോടെ അങ്ങോട്ട് ചെന്നിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story