സഖി: ഭാഗം 20

sagi

രചന: ഹരിദ ആർ ദാസ്

ആരായിരിക്കും ഈ സഖാവ്..?കാണാൻ തോന്നുന്നുണ്ടെങ്കിലും കണ്ട് കഴിഞ്ഞാൽ ഈ പ്രണയത്തിന്റെ ഫീൽ നഷ്ടമാകുമെന്നുള്ള ഭയവും തോന്നുന്നു😔 കാണാതെ അറിയാതെ വരികളിലൂടെ മാത്രം പ്രണയിക്കുക.... രൂപമില്ലാതെ ശബ്ദമില്ലാതെ സ്പർശം ഇല്ലാതെ രണ്ട് ഹൃദയങ്ങൾ മാത്രമുള്ള പ്രണയം... തനിയെ ചിരിച്ചു കൊണ്ടവൾ ക്ലാസ്സിലേക്ക് പോയി... നീ എന്താടാ പറയുന്നേ , മീനു ചേച്ചിയുടെ അനിയത്തി ആ ഭദ്രകാളി ആണെന്നോ....? കാന്റീനിൽ വെച്ച് എല്ലാവരോടും ആരവ് നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഫൈസലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.... ഞാൻ വന്നപ്പോ തൊട്ട് ഇത് തന്നെയല്ലേ നിങ്ങളോട് പറഞ്ഞെ 😖 ആരവ് ദേഷ്യത്തോടെ പറഞ്ഞു.... അതിന് നീ എന്തിനാ ഞങ്ങളോട് ദേഷ്യം തീർക്കുന്നത്..? നിഖിൽ ആരവിനെ നോക്കി.... അല്ലെങ്കിൽ തന്നെ ഇവൻ മന്ത്രിപുത്രൻ ആണെന്നുള്ള കാര്യം പിള്ളേച്ചനും നമ്മൾക്കും മാത്രമേ അറിയുള്ളൂ..... ഇപ്പൊ ആ ഭദ്രകാളിയും അറിഞ്ഞു😶 ഇനി നീ കൂടുതൽ സൂക്ഷിക്കണം ആരവേ ,

എന്തേലും പ്രശ്നമുണ്ടായാൽ അത് നിന്റെ അച്ഛന്റെ മന്ത്രിക്കസേരയെ ബാധിക്കും.... പവൻ പറഞ്ഞത് കേട്ട് ആരവ് ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു.... അങ്ങനെ എന്തേലും ഉണ്ടായാൽ അന്ന് അവളുടെ അവസാനം ആയിരിക്കും.... നോക്കിക്കോ 😤 ഡാ... നീ ഒന്നടങ്ങ്... ചുമ്മാ ദേഷ്യപ്പെടാതെ , നീ പറഞ്ഞത് വെച്ച് നോക്കിയാൽ അങ്കിളും ആന്റിയുമായി അവൾ നല്ല അടുപ്പത്തിലാണ്... അതുകൊണ്ട് എന്തായാലും അങ്ങനെയൊന്നും ചെയ്യില്ല....ആരവിനെ സമാധാനിപ്പിക്കാനെന്ന പോലെ നിഖിൽ പറഞ്ഞു.... അപ്പോഴും ദേവിന്റെ കണ്ണുകൾ ക്യാന്റീനിന് വെളിയിൽ ദേവിനോട് സംസാരിച്ചു നിൽക്കുന്ന ആരോഹിയിലായിരുന്നു.... അവന്റെ രണ്ടു ശത്രുക്കളോടുമുള്ള ദേഷ്യം മേശമേൽ ആഞ്ഞടിച്ചു കൊണ്ട് തീർത്തു.... നമുക്ക് ക്ലാസ്സിലേക്ക് പോകാം...അജു പറഞ്ഞത് കേട്ട് എല്ലാവരും വെളിയിലേക്ക് ഇറങ്ങി.... നിങ്ങൾ നടന്നോ...

. ഞാൻ വന്നേക്കാം.... ആരവിന്റെ മുഖത്തൊരു ചിരി വിടർന്നു..... "ഇയാളെപ്പോഴും ഹാപ്പി മൂടിലാണല്ലോ...എനിക്ക് ഇഷ്ടാ ഇങ്ങനെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന കുട്ടികളെ...." ദേവ് ഒരു ചിരിയോടെ ആരോഹിയോട് പറഞ്ഞു😊 "നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും എല്ലാം ഒരു നിധി പോലെ ഉള്ളിൽ തന്നെ സൂക്ഷിച്ചു പുറമെ സന്തോഷത്തിന്റെ മുഖം മൂടിയണിഞ്ഞ് നടക്കണം.... കാണുന്നവരൊക്കെ വിചാരിക്കട്ടെ നമ്മൾ ഹാപ്പി ആണെന്ന്.... " ഉള്ളിലെ വിഷമങ്ങൾ എല്ലാം മറച്ചു വെച്ച് ആരോഹി ദേവിനെ നോക്കി ചിരിച്ചു ☺️ ആ പോളിസി കൊള്ളാലോ👌🏻എനിക്കിഷ്ടായി 🤩പക്ഷെ ഇയാൾക്കെന്താ ഇപ്പൊ ഇതിനുമാത്രം പ്രശ്നം..? ഹേയ് പ്രശ്നം ഒന്നുമില്ല.... ഞാൻ ചുമ്മാ പറഞ്ഞന്നേ ഉള്ളൂ🤗 ആരവിന്റെ അച്ഛൻ മന്ത്രിയാണല്ലെ..? ഒരു ഇടവേളയ്ക്ക് ശേഷം ആരോഹി ദേവിനോട് ചോദിച്ചു....

ഇയാൾ എങ്ങനെ അറിഞ്ഞു...? ദേവ് അതിശയത്തോടെ അവളെ നോക്കി.... എന്റെ ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്നത് നീരവ് ചേട്ടൻ ആണ് ☺️ ആഹാ... ഇത് സർപ്രൈസ് ആണല്ലോ നീരവ് ചേട്ടന്റെ കല്യാണം ഉറപ്പിച്ചോ 😍 ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാ.... വെറുമൊരു പെണ്ണിന്റെ പേരിൽ..... പറഞ്ഞത് പൂർത്തിയാക്കാതെ സങ്കടത്തോടെ ദേവ് നിർത്തി 😓 ഇത്രയും വർഷമായില്ലേ , ചേട്ടനൊന്ന് സംസാരിച്ചു നോക്ക്... ചിലപ്പോൾ എല്ലാം സോൾവ് ആയാലോ.... ആരോഹി പ്രതീക്ഷയോടെ പറഞ്ഞു..... അത് ഇയാൾക്ക് അവന്റെ സ്വഭാവം ശെരിക്കും അറിയാത്തത് കൊണ്ട് തോന്നുന്നതാണ്🙂 അവൻ ഒരു കാര്യം വേണ്ടാന്ന് വെച്ചാൽ പിന്നെ ആര് പറഞ്ഞാലും കേൾക്കില്ല.... അത്രയ്ക്ക് വാശിയാണവന്.... ഡേയ്... പോകാം 🤗 അവരുടെ ഇടയിലേക്ക് വന്ന അതുല്യ ആരോഹിയോട് ചോദിച്ചു....

ദേവിനോട് യാത്ര പറഞ്ഞ്👋 അവൾ അതുല്യയോടൊപ്പം പോയി.... എന്താണ് മോളെ പ്രേമം വല്ലതും ആണോ 😉 അതുല്യ ചിരിയോടെ ആരോഹിയോട് ചോദിച്ചു.... പ്രേമം ഒന്ന് പോയെടി മോളെ.... ആരോഹി അതുല്യയുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു.... എനിക്കെന്തോ ആ ചേട്ടന്റെ നോട്ടവും സംസാരവും അത്ര പന്തിയായി തോന്നണില്ല മോളെ 🙄 ഒന്നു പോയെടി അവളുടെ ഒരു കണ്ടുപിടിത്തം 😏 ഞങ്ങൾ നല്ല ഫ്രണ്ട്സാണ് അത്രയുള്ളൂ.... ആഹ് വഴിയേ അറിയാം 😌 വൈകീട്ട് കോളേജിൽ നിന്നും ഇറങ്ങി ആരോഹി പോയത് ലൈബ്രറിയിലേക്കാണ്...മറുപടി എന്തേലും വന്നു കാണുമോ എന്നുള്ള ആധിയോടെയാണ് അവൾ പോയത്.... " എല്ലാ ബന്ധനങ്ങളിൽ നിന്നും നിന്നെ മുക്തയാക്കി... ഒരു താലി ചരടാൽ ബന്ധിക്കും... ആ ബന്ധനത്തിന് അതിർ വരമ്പുകൾ ഇല്ല... എല്ലാ സ്വപ്നങ്ങളും യഥാർഥ്യമാക്കി , ഈ ലോകത്തെ കീഴടക്കി... നീയാം പറവ തിരികെ വരുമ്പോൾ... ഇരുകയ്യും നീട്ടി സ്വീകരിക്കാൻ പൂത്തുലഞ്ഞ വാകമരമായി ഞാൻ... ഈ വഴിച്ചോട്ടിലുണ്ടാകും സഖി....."

❣️ സഖിയുടെ സഖാവ് ❣️ ആരോഹിയുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു🥹 ആദ്യമായി അവളുടെ സഖാവിനെ കാണാനായി അവളുടെ ഉള്ളം തുടികൊട്ടി.... അവളുടെ കണ്ണുകൾ ആ ലൈബ്രറിയ്ക്ക് ചുറ്റും പരതി.... "ആരാണ് സഖാവെ നീ.... കാണാതെ പോലും , ഞാൻ ആരാണെന്ന് അറിയാതെ പോലും... എന്തിനാണ് ഇത്രമേൽ എന്നെ സ്നേഹിക്കുന്നത്..." വിറയ്ക്കുന്ന കൈകളാൽ അവൾ എഴുതി..... ഇതേ സമയം ആ കോളേജ് ഗ്രൗണ്ടിലേക്ക് ബ്ലാക്ക് കളർ ഓഡി കാർ കടന്നു വന്നു... ക്ലാസ്സ്‌ കഴിഞ്ഞ കുട്ടികളെല്ലാം അതിശയത്തോടെ നോക്കി.... അതിൽ നിന്നും ബ്ലാക്ക് ഷർട്ടും ബ്ലൂ ജീനും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി... വെളുത്ത മുഖത്തെ കറുത്ത സൺ ഗ്ലാസ്😎 മാറ്റി കൊണ്ട് അവൻ ആരെയോ പ്രതീക്ഷിച്ചത് പോലെ ചുറ്റിനും നോക്കി.... സന്തോഷം നിറഞ്ഞ കണ്ണുകളോടെ ആരോഹി ലൈബ്രറിയിൽ നിന്നുമിറങ്ങി വാകമരച്ചുവട്ടിൽ അവളെ കാത്തിരിക്കുന്ന അതുല്യയുടെ അടുത്തേക്ക് പോയി.... എന്താടി പെണ്ണെ നിനക്ക് ഈ ഇടയായിട്ട് ലൈബ്രറിയിലേക്കുള്ള പോക്ക് കുറച്ച് കൂടുതൽ ആണല്ലോ 😜

അതുല്യ ആരോഹിയെ കളിയാക്കികൊണ്ട് ചോദിച്ചു.... ഒന്ന് പോടി പെണ്ണെ...ഒരു ബുക്ക് കൊടുക്കാനായിട്ട് പോയതാണ് ഞാൻ.... ആഹ്... എന്തേലുമാകട്ടെ... വാ നമുക്ക് ഇറങ്ങാം... ആരോഹിയും അതുല്യയും ഗേറ്റ് ലക്ഷ്യമാക്കി നടന്നു.... ഡി.. ആരു ആ ചെക്കനെ ഒന്ന് നോക്കിക്കെ എന്തൊരു ചുള്ളനാ... അതുല്യ പറഞ്ഞത് കേട്ട് ആരോഹിയുടെ കണ്ണുകൾ ആ കറുത്ത ഷർട്ട്കാരനിൽ പതിഞ്ഞതും അവളുടെ കണ്ണുകളിലെ സന്തോഷം നഷ്ടമായി.... എന്തെന്നില്ലാതെ അവളുടെ കൈകൾ വിറച്ചു.... ചുറ്റിനും ആരെയോ പരതുന്നത് പോലെ 'ശരണിന്റെ' കണ്ണുകൾ ചലിച്ചുകൊണ്ടിരുന്നു.... അതുല്യയോടൊപ്പം നിൽക്കുന്ന ആരോഹിയെ കണ്ടതും അവന്റെ മുഖം തെളിഞ്ഞു...ചുണ്ടിൽ വിജയ ചിരി വിരിഞ്ഞു.... ആരു....കൈ ഉയർത്തിക്കാട്ടി ഉച്ചത്തിൽ വിളിച്ചുകൊണ്ട് ശരൺ അവളുടെ അടുത്തേക്ക് ഓടി......

ചുറ്റിനും നിന്ന കുട്ടികൾ എല്ലാം അവളെ അസൂയയോടെ നോക്കി.... അതുല്യ ഞെട്ടലോടെ ആരോഹിയെ നോക്കി😯 ആരാണെടി ഇത്...? ആരോഹി ഒന്നും പറയാനാകാതെ അതുല്യയുടെ മുഖത്തേക്ക് നോക്കി... ആരു ഇവിടായിരുന്നോ.... ഞാൻ എവിടെല്ലാം നോക്കിയെന്നറിയുമോ.... തൊട്ടടുത്തായി ശരണിന്റെ ശബ്ദം കേട്ടതും അവളുടെ നെഞ്ചിടിപ്പ് കൂടി.... "അത്......ഞാൻ.... ലൈബ്രറി...." വാക്കുകൾ കൊണ്ടമ്മാനമാടുന്ന ആരോഹി വാക്കുകൾക്ക് വേണ്ടി പരതുന്നത് അതുല്യ അതിശയത്തോടെ നോക്കി നിന്നു.... ഹായ്... ആരൂന്റെ ഫ്രണ്ട് ആണോ 😍 ശരൺ അതുല്യയ്ക്ക് നേരെ കൈ നീട്ടികൊണ്ട് ചോദിച്ചു.... ആഹ്... അത്ര തെളിച്ചമില്ലാത്ത ചിരിയോടെ അവൾ മറുപടി പറഞ്ഞു.... " i am sharan.... ആരോഹിയുടെ fiancé.... " ശരൺ ഉച്ചത്തിൽ പറഞ്ഞത് കോളേജ് മുഴുവൻ അലയടിച്ചു.... ആരോഹി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..... വാ...ആരു നമുക്കൊന്ന് കറങ്ങിയിട്ട് വരാം.... ശരൺ അവളുടെ കൈ പിടിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് പോയി....

ആരോഹി കാറിലേക്ക് കയറിയ ശേഷം അവൻ ഡോർ അടച്ച് പോക്കറ്റിൽ ഇരുന്ന കണ്ണട വെച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... പൊടിപറപ്പിച്ചു കൊണ്ട് ആ കാർ കോളേജ് ഗേററ്റിന് വെളിയിലേക്ക് പോകുമ്പോൾ എല്ലാം കണ്ടോണ്ടിരുന്ന ദേവിന്റെ കണ്ണിൽ എന്തെന്നില്ലാത്ത സങ്കടം നിറഞ്ഞു.... 🎶"കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും.... അയ്യോ കാക്കച്ചി കൊത്തി പോകും... നോക്കി വെച്ചൊരു കാര കാര പഴം നോട്ടം തെറ്റിയാൽ പോകും... നിന്റെനോട്ടം തെറ്റിയാൽ പോകും..."🎶 ദേവിന്റെ മുൻപിലൂടെ ഈ പാട്ടും പാടി കൊണ്ട് ആരവും കൂട്ടരും നടന്നു പോയി..... രാത്രി കിടക്കാനായി തുടങ്ങിയപ്പോഴാണ് ആരോഹിയുടെ ഫോണിലേക്ക് മീനുവിന്റെ ഫോൺ വന്നത്.... എന്റെ പൊന്ന് ആരു... നീ ഇത് എവിടെ പോയി കിടക്കാ... എത്ര തവണ നിന്നെ ഫോണിൽ വിളിച്ചു.... ഫോൺ എടുത്ത ഉടനെ മീനാക്ഷി ദേഷ്യപ്പെടാൻ തുടങ്ങി.... പറ ചേച്ചി , എന്ത് പറ്റി... ഞാൻ ഒന്ന് മയങ്ങി പോയി... തളർന്ന ശബ്ദത്തോടെ അവൾ പറഞ്ഞു....

" എന്നാടാ.... എന്നാ.. പറ്റി... നിന്റെ ശബ്ദം വല്ലാതെഇരിക്കുന്നല്ലോ...." ഹേയ്... ഒന്നുമില്ല ചേച്ചി 🤗 പെണ്ണെ... നീ എന്നോട് കള്ളം പറയണ്ട... എന്താ ഉണ്ടായത് ? ആരവുമായി എന്തെങ്കിലും പ്രശ്നം ? "അതൊന്നുമല്ല ചേച്ചി ശരൺ വന്നിരുന്നു ഇന്ന് കോളേജിൽ....." അത് കേട്ടതും മീനാക്ഷിയുടെ മുഖം മാറി.... എന്നിട്ട്... അവൻ എന്താ പറഞ്ഞെ...എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ? "ഭാഗ്യത്തിന് പ്രശ്നം ഒന്നുമുണ്ടായില്ല... കോളേജിൽ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ വിളിച്ചോണ്ട് പോയി.... ഒരു കോഫി ഷോപ്പിൽ കയറി അവന്റെ പതിവ് പല്ലവി തുടർന്നു..പേടിയാ എനിക്കവനെ..." കവിളിലെ കണ്ണുനീർ തുടച്ചു കൊണ്ട് ആരോഹി പറഞ്ഞു.... ഡി അവൻ എങ്ങനാ സംസാരിച്ചേ... സ്നേഹത്തോടെ ആണോ ? "സ്നേഹം 😏 അവൻ സ്നേഹം എന്നോടല്ല , എന്റെ പേരിലുള്ള സ്വത്തിനോടാ.... എന്നെ കല്യാണം കഴിച്ച് എല്ലാം അവന്റെ പേരിലോട്ട് മാറ്റിയാൽ പിന്നെ ഒരു ആക്സിഡന്റ് അതിൽ എന്നെ ഒതുക്കുക.... ഇതാണല്ലോ അമ്മയുടേം അച്ഛന്റേം മോന്റെയും കണക്ക് കൂട്ടലുകൾ...."

മുടിഞ്ഞ ബുദ്ധിയാ എല്ലാത്തിനും.... എന്തായാലും വേറെ പ്രശ്നം ഒന്നുമുണ്ടായില്ലല്ലോ , അവൻ വന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും പേടിച്ചു.... അതൊക്കെ പോട്ടെ , ചേച്ചി എന്തിനാ വിളിച്ചേ..? ഡാ നാളെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോകുന്നുണ്ട്... നീയും വരണം ☺️ ഞാനില്ല ചേച്ചി... നിങ്ങൾ പോയിട്ട് വാ 😊 അതെന്താ 🤨നീയും വന്നെ പറ്റൂ.... എന്നെ കണ്ട് കഴിഞ്ഞാൽ അപ്പച്ചി എന്തേലും പറയും , അത് കേട്ട് എല്ലാവരുടെയും മൂഡ്‌ പോകും😐 ചുമ്മാ എന്തിനാ ഞാൻ വരുന്നില്ല ചേച്ചി .... മീനു ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.... " എന്റെ നെഞ്ചിൻ ചൂടിൽ നീ നിന്റെ ദുഃഖങ്ങൾ മറക്കും... നിന്റെ കണ്ണിൽ നിന്നുതി രുന്ന ഓരോ തുള്ളി കണ്ണീരും എന്റെ ചുംബനം കൊണ്ടില്ലാതാകും... ഉടനെ തന്നെ എന്റെ സഖിയെ ഞാൻ കണ്ടെത്തും , എല്ലാ വിപത്തിൽ നിന്നും നിന്നെ രക്ഷിക്കാനായി....... "

സഖാവിന്റെ വരികൾ വായിച്ചതും ആരോഹിയുടെ ഉള്ളം തുടിച്ചു... അവൾ മനസ്സ് നിറഞ്ഞ് ചിരിച്ചു ☺️ "കാത്തിരിക്കുന്നു ഈ സഖി...." ഇത്ര മാത്രം മറുപടി എഴുതിയിട്ട് അവൾ ലൈബ്രറിയിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് നടന്നു..... ഡി... പെട്ടെന്ന് പുറകിൽ നിന്ന് പരിചയമുള്ള ശബ്ദം കേട്ടതും ആരോഹി അവിടെ തന്നെ നിന്നു.... കറുത്ത ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തു വായിൽ ഒരു ടൂത് പിക്കും കടിച്ചു പിടിച്ചുകൊണ്ട് ആരവ് അവളുടെ അടുത്തേക്ക് നടന്നു വന്നു..... അവന്റെ ഫോൺ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.... ആരോഹി ഇതെന്താണ് എന്നുള്ള രീതിയിൽ അവനെ അമ്പരന്ന് നോക്കി... ഫോൺ എടുത്തു സംസാരിക്കെടി.... എന്റെ അമ്മയാണ്.... ആരോഹി ഫോൺ ചെവിയിൽ വെച്ചു.... ഹലോ മോളെ... ഞാനാ തുളസി അമ്മ... ഞങ്ങൾ ഇവിടെ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി വന്നതാ... മീനു മോളോട് ചോദിച്ചപ്പോഴാ അറിഞ്ഞത് മോള് വരുന്നില്ലെന്ന് പറഞ്ഞെന്ന്..... ക്ലാസ്സ്‌ ഇല്ലേ അമ്മേ... അതുകൊണ്ടാ 😒 അതൊന്നും പറഞ്ഞാൽ പറ്റില്ല.... ചേച്ചിടെ കല്യാണസാരി എടുക്കുമ്പോൾ അനിയത്തിയും വേണ്ടേ.... മോള് ആരവിന്റെ കൂടെ വരണം..... അത് കേട്ടതും ആരോഹി ഞെട്ടി പോയി 😲 ആരവിന്റെ കൂടെയോ.... ഞാനോ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story