സഖി: ഭാഗം 21

sagi

രചന: ഹരിദ ആർ ദാസ്

ആരവിന്റെ കൂടെയോ.... ഞാനോ 😳 ആഹ്.. അതെ.... ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്....മോള് അവന്റെ കൂടെ വന്നാൽ മതി... മോള് വന്നിട്ടേ ഞങ്ങൾ സാരി എടുക്കൂ....അത്രയും പറഞ്ഞതിന് ശേഷം അവര് ഫോൺ കട്ട് ചെയ്തു.... ആരോഹി എന്ത് ചെയ്യണമെന്നറിയാതെ ആരവിനെ നോക്കി.... വരുന്നെങ്കിൽ പെട്ടന്ന് വരണം.... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ.... അത്രയും പറഞ്ഞ് അവൻ പാർക്കിങ്ങിലേക്ക് പോയി... ആരോഹിയും എന്ത് ചെയ്യണമെന്നറിയാതെ അവന്റെ പുറകിന് പോയി..... ആരോഹിയെ വിളിക്കണമെന്നുള്ളത് കൊണ്ട് കാറിലാണ് ആരവ് വന്നത്.... അവൾ ബാക്ക് സീറ്റിൽ ഇരുന്ന് അവനെ ഡ്രൈവർ ആക്കിയതൊന്നും അവന് പ്രശനം അല്ലായിരുന്നു.... അവളുടെയൊപ്പം യാത്ര ചെയ്യാൻ അവനും ആഗ്രഹിച്ചിരുന്നില്ല.... തിരുവനന്തപുരത്തെ പ്രസിദ്ധമായ ടെക്‌സ്റ്റെയിൽ ഷോപ്പിൽ രണ്ടുവീട്ടിലെയും എല്ലാവരും എത്തിയിരുന്നു..... ഗൗരവിന് ക്ലാസ്സിൽ പോകേണ്ടതിനാൽ അവൻ മാത്രം വന്നില്ല...

നീരവും മീനുവും ആരോഹിയും കൂടി റെഡ് കളറിലെ കാഞ്ചിപുരം പട്ടുസാരിയാണ് മന്ത്രകോടിയായി തിരഞ്ഞെടുത്തത്.... ആരവ് ഇതിലൊന്നും താല്പര്യം കാണിക്കാതെ ഫോണിൽ ഗെയിം കളിച്ചോണ്ടിരുന്നു.... ഡാആരവേ.... ഇങ്ങോട്ട് വന്നേ.... നീരവ് വിളിച്ചത് കേട്ട് ആരവ് അങ്ങോട്ടേക്ക് ചെന്നു.... ആരവേ....സാരി എങ്ങനെയുണ്ട് , എല്ലാവർക്കും ഇഷ്ടായി.... മീനു ചോദിച്ചു..... നിങ്ങൾക്കൊക്കെ ഈ ചുവപ്പിനോട് എന്താ ഇത്ര പ്രിയം..... " ബ്ലാക്ക് സാരി വല്ലതും എടുക്കരുതോ... ഈ ചുവപ്പ് കണ്ട് കണ്ട് മടുത്തു " അവൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.... കറുത്ത മന്ത്രകോടി അല്ലെ....എന്റെ പൊന്നനിയൻ ഇരുന്നേടത്ത് തന്നെ പൊയ്ക്കോ.... നിന്നോട് അഭിപ്രായം ചോദിച്ച എന്നേ വേണം തല്ലാൻ....നീരവ് കൈകൾ കൂപ്പി തൊഴുതോണ്ട് ആരവിനോട് പറഞ്ഞു 🙏 അത് കേട്ട് ആരോഹി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു😏 " ഒന്ന് പോടി " വേറെ ആരും കേൾക്കാതെ അവളോട് പറഞ്ഞു കൊണ്ട് അവൻ പോയി..... സഖാവും സഖിയും അക്ഷരങ്ങളിലൂടെ ദിവസങ്ങൾ കഴിയും തോറും കൂടുതൽ കൂടുതൽ അടുത്തു കൊണ്ടിരുന്നു....

കോളേജിൽ ഇലക്ഷൻ അടുക്കാറായി.... നോമിനേഷൻ കൊടുക്കുന്നതിനു മുന്നോടിയായി ഇരു പാർട്ടിക്കാരും ഓരോ ക്ലാസുകൾ തോറും അനൗദ്യോഗികമായ പ്രചാരണത്തിനായി ഇറങ്ങി.... ഇന്റർവെൽ സമയത്ത് ആരോഹി നോട്ട് എഴുതി കൊണ്ടിരുന്നപ്പോഴാണ് ദേവും സംഘവും പ്രചരണത്തിനായി എത്തിയത്..... ആരോഹിയെ നോക്കി ഒരു ചെറുപുഞ്ചിരി അവൻ സമ്മാനിച്ചു , തിരിച്ചവളും... ദേവിന്റെ ഘാഭീര്യം നിറഞ്ഞ സ്വരത്തിലുള്ള പ്രസംഗം കുട്ടികളെ എല്ലാം ആകൃഷ്ടരാക്കി.... എല്ലാവരും അവന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.... "എന്റെ പ്രണയവും പ്രണയിനിയും ഈ ചുവപ്പാണ്... പ്രസംഗത്തിനിടയിൽ കയ്യിൽ ഏന്തിയ കൊടി കാട്ടി കൊണ്ട് അവൻ അവരോട് പറഞ്ഞു🚩 അത് കേട്ടതും ആരോഹി ഞെട്ടലോടെ അവനെ നോക്കി😳 ദേവ് വീണ്ടും തുടർന്നു... "പാവപ്പെട്ടവന്റെയും വിശപ്പിന്റെ വിളി അറിയുന്നവന്റെയും ചൂഷണമനുഭവിക്കുന്നവന്റെയും ഒപ്പം നിന്ന് സ്വന്തം ചങ്കും ജീവനും കൊടുത്തു പോരാടുന്നവനെ അവർ വിളിക്കും..." ഉത്തരത്തിനായി ദേവ് എല്ലാവരെയും നോക്കി..

. "സഖാവ് " ദേവിന്റെ വാക്കുകൾക്ക് വിദ്യാർത്ഥികളിൽ നിന്നും ഉതിർന്ന മറുപടി ആ കോളേജ് മൊത്തം അലയടിച്ചു.... ഹോസ്റ്റൽ റൂമിൽ ആരോഹി അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു... എന്തൊക്കെയോ ചിന്തകൾ അവളെ വല്ലാതെ വലച്ചിരുന്നു.... " ഇനി ദേവേട്ടൻ ആവോ സഖാവ്.... നേരിട്ട് പോയി ചോദിക്കാനും പറ്റില്ല.... ശേ... ഇത് ആകെ വട്ട് പിടിക്കുന്ന അവസ്ഥയാണല്ലോ ദൈവമേ.... അവൾ തലയ്ക്കു കൈ കൊടുത്തു ആലോചനയോടെ കട്ടിലിലേക്ക് ഇരുന്നു.... രാത്രിയിൽ ഉറക്കത്തിനിടയിൽ അവളുടെ തലയിൽ ആരോ തലോടുന്നത് പോലെ തോന്നി...ആരോഹി പതിയെ കണ്ണ് തുറന്ന് നോക്കിയതും , ഒരിക്കലും മായാത്ത ചിരിയുമായി അവളെ വാത്സല്യത്തോടെ നോക്കുന്ന അവളുടെ അച്ഛനെ കണ്ടു.... ഒരു വേള ആരോഹിയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.... അച്ഛാ... അടക്കി പിടിച്ചിരുന്ന സങ്കടം മുഴുവൻ ആ നെഞ്ചിൽ കരഞ്ഞു തീർത്തു.... അയ്യേ....അച്ഛന്റെ പൊന്നുമോൾ കരയാ....ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം....

ശങ്കർ അവളുടെ തലമുടിയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.... "എന്തിനാ അച്ഛാ ഞങ്ങളെ ഒറ്റയ്ക്കാക്കി പോയത്..." വിതുമ്പി കരഞ്ഞു കൊണ്ട് ആരോഹി ശങ്കറിനെ നോക്കി..... അച്ഛന്റെ ശരീരം ഈ ഭൂമി വിട്ട് പോയാലും ആത്മാവ് എന്നും എന്റെ മോളുടെയൊപ്പമല്ലേ..... ശങ്കർ ആരോഹിയുടെ നെറുകയിൽ ചുംബിച്ചു..... "ഞാൻ തളർന്നു പോകുന്നത് പോലെ തോന്നുന്നു അച്ഛാ... ഞാൻ തോറ്റു പോകുമെന്ന് മനസ്സ് പറയുന്നു......." " തോൽക്കില്ല എന്റെ കുട്ടി..... ജയിക്കണം.... എന്റെ കുഞ്ഞിനെ എല്ലാവരിൽ നിന്നും രക്ഷിക്കാൻ എന്റെ മോളുടെ രാജകുമാരൻ വരും..... ആരാണ് അച്ഛാ ആ രാജകുമാരൻ...? അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം സമ്മാനം നൽകി നിറക്കണ്ണുകളോടെ അവളെ കൺകുളിർക്കെ കണ്ട് ഒരു പുകമറയായി അയാൾ മറഞ്ഞു.... അച്ഛാ...... അച്ഛാ...... ആരോഹി അലറിക്കൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു..... അവളുടെ അലർച്ച കേട്ട് ശ്രീലക്ഷ്മി പെട്ടന്ന് തന്നെ ലൈറ്റ് ഇട്ടു.... ആരോഹി ആകെ വിയർത്തു കുളിച്ചിരുന്നു....നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ചുറ്റിനും ആരെയോ പരതികൊണ്ടിരുന്നു....

എന്താടാ.... ദുസ്വപനം വല്ലതും കണ്ടോ..? ആരോഹിയ്ക്ക് അരികിൽ ഇരുന്നു കൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു.... അച്ഛൻ... അച്ഛൻ... ആരോഹി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു..... അച്ഛനെ സ്വപ്നം കണ്ടോ 🤔 "സ്വപ്നം അല്ലായിരുന്നു ചേച്ചി... നേരിട്ട് കണ്ടപോലെ തോന്നി എനിക്ക്... എന്നെ ആശ്വസിപ്പിക്കാനായി വന്നത് പോലെ...." ആരോഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... പോട്ടെ സാരമില്ല 🫂 അതും ആലോചിച്ചു നിൽക്കാതെ കിടന്നുറങ്ങാൻ നോക്ക്....ആരോഹിയെ ആശ്വസിപ്പിച്ച ശേഷം ശ്രീലക്ഷ്മി ലൈറ്റ് off ചെയ്തു കിടന്നു.... അച്ഛൻ ആരെ കുറിച്ചായിരിക്കും പറഞ്ഞത്.... ഇനി എന്റെ സഖാവിനെ കുറിച്ചാവോ അച്ഛനും ഉദ്ദേശിച്ചത്...... കുറെയധികം ആലോചനയോടെ ആരോഹി കിടന്നു.... "എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരുമെന്ന് എന്റെ അച്ഛൻ സ്വപ്നത്തിൽ വന്ന് പറഞ്ഞു.... ആ രാജകുമാരൻ ഈ സഖാവ് ആയിരിക്കുമോ...? " പേപ്പറിലേക്ക് ഇത്രയും എഴുതിയ ശേഷം അവൾ ക്യാന്റീനിലേക്ക് , തന്നെ കാത്തിരിക്കുന്ന അതുല്യയുടെ അടുത്തേക്ക് പോയി...

. "നീ ലൈബ്രറിയനുമായിട്ടെങ്ങാനും ലൈൻ ആയോ🙄 എപ്പോഴും അവിടെ തന്നെ ആണല്ലോ.....അതുല്യ ചായ ഗ്ലാസ്സ്‌ വായിലേക്ക് വെച്ച് കൊണ്ട് ആരോഹിയെ നോക്കി.... ഒന്ന് പോടി.... അല്ല ചായ മാത്രമേയുള്ളു പഴംപൊരി ഒന്നും വാങ്ങിയില്ലേ.... പഴംപൊരി വാങ്ങാൻ നിന്റെ അമ്മായിയപ്പൻ പൈസ കൊണ്ട് തന്നിട്ടുണ്ടോടി..... അതുല്യയുടെ ചോദ്യം കേട്ട് ആരോഹി ചിരിച്ചു.... കെട്ടിയോൻ ആരാണെന്ന് അറിയില്ല... എന്നിട്ടാണ് അമ്മായിയപ്പൻ.....അവൾ പതിയെ പിറുപിറുത്തു..... ഡി മീനു ചേച്ചിയുടെ കല്യാണം ഈ ആഴ്ച അല്ലേ... മോൾ എന്നാണ് പോകുന്നത്..,? "അടിച്ചു പൊളിക്കണം എന്നു കരുതിയ കല്യാണമാ... ആ കാലമാടൻ ഉള്ളത് കൊണ്ട് ഒരു സമാധാനവും ഇല്ല.... ആഹ്... ഈ കോളേജിലെ എല്ലാവരുടെയും ഡൌട്ട് അടി ഇട്ട് അവസാനം നിങ്ങൾ പ്രേമം ആകുമോ എന്നാണ്..... അങ്ങനെയാണല്ലോ കഥകളിലും സിനിമയിലുമൊക്കെ കണ്ടുവരുന്നത്‌😜

അതുല്യ ഒരു കണ്ണടച്ച്കൊണ്ട് ആരോഹിയെ നോക്കി.... "അയ്യടാ... പ്രേമിക്കാൻ പറ്റിയൊരു ചളുക്ക് 😏 എന്തിന് കൊള്ളാടി അവനെ , കൊന്നതെങ്ങ് പോലോത്ത നീളവും ഊതി വീർപ്പിച്ച പോലെയുള്ള ശരീരവും , മൂക്കിന്റെ നീളം കണ്ടാൽ പാമ്പൻ പാലമാണെന്ന് തോന്നും.... അവൻ കുളിച്ചിട്ട് തന്നെ വർഷങ്ങൾ ആയെന്ന് തോന്നുന്നു.... താടിയും മുടിയും വളർത്തി ഒരു ഭ്രാന്തൻ കോലം..... എന്റെ ബലമായ സംശയം അവൻ കഞ്ചാവാണോ എന്നാ....." ആരോഹി അത് പറഞ്ഞ് തിരിഞ്ഞതും കൈ കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന ആരവിനെയാണ് കണ്ടത്.... അവൾക്ക് ഉള്ളിൽ ഭയം തോന്നിയെങ്കിലും അവൾ അതിസമർത്ഥമായി തന്നെ മറച്ചു വെച്ചു.... ഒരു കൈകൊണ്ട് മുണ്ടിന്റെ തുമ്പ് പിടിച്ചു... മറുകൈ കൊണ്ട് മീശപിരിച്ചു കൊണ്ട് ആരവ് അവളുടെ അടുത്തേക്ക് നടന്നു ചെന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story