സഖി: ഭാഗം 22

sagi

രചന: ഹരിദ ആർ ദാസ്

ഒരു കൈകൊണ്ട് മുണ്ടിന്റെ തുമ്പ് പിടിച്ചു... മറുകൈ കൊണ്ട് മീശപിരിച്ചു കൊണ്ട് ആരവ് അവളുടെ അടുത്തേക്ക് ചെന്നു.... ഹോ...കുളിക്കാതെയും നനയ്ക്കാതെയും സ്പ്രേയും പൂശി ഒരു കിലോ പുട്ടിയും വാരി തേച്ച് രാവിലെ ഇറങ്ങിക്കോളും.... വലിയ ലോക സുന്ദരിയാണെന്നാ വിചാരം😏 അവളുടെ ഒരു മത്തങ്ങാ കണ്ണും ഇതുവരെ വെള്ളം കണ്ടിട്ടില്ലാത്ത മുടിയും... ഇതൊന്നും കൂടാതെ സൗന്ദര്യം വർധിപ്പിക്കാനെന്ന പോലെ മൂക്കിൽ ഒരു വളയവും ഒരു കല്ലും..... ചുമ്മാ ഇതിട്ട് എന്തിനാടി ആ മൂക്കുത്തിയുടെ ഭംഗി കൂടി നശിപ്പിക്കുന്നെ.... ഹും... പ്രേമം തോന്നാൻ പറ്റിയ ഒരു മുതല് 😏 അല്ല നീ എന്താ പറഞ്ഞെ ഞാൻ കഞ്ചാവ് ആണെന്നോ , അതേടി ഞാൻ കഞ്ചാവാ കള്ളും കുടിക്കും സിഗരറ്റും വലിക്കും.... നീ ഇനി ഇതും അന്വേഷിച്ചു നടക്കേണ്ട..... ഞാൻ കളിക്കുന്നുണ്ടോ നനയ്ക്കുന്നുണ്ടോ എന്നറിയണമെങ്കിൽ വീട്ടിൽ വന്ന് നിൽക്കെടി... പിന്നെയും എന്തൊക്കെയോ പറയാൻ തുടങ്ങിയതും നിഖിലും ഫൈസലും കൂടി ആരവിനെ അവിടെ നിന്നും മാറ്റി.... എന്റെ ആരവേ നിനക്ക് ഭ്രാന്താണോ..?

എന്തിനാ.. ചുമ്മാ അവളോട് വഴക്കിടാൻ പോകുന്നെ.... ദേഷ്യത്തോടെ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ആരവിനോട്‌ നിഖിൽ ചോദിച്ചു.... എനിക്ക് ആ പെണ്ണിന്റെ തലവെട്ടം കാണുമ്പോഴേ കലികയറും അഹങ്കാരി..... ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളെയാണ്... അവളുടെ ഓരോ ഡയലോഗുകൾ , ചെക്കിട്ട് നോക്കി ഒരെണ്ണം പൊട്ടിക്കാനാ ആദ്യം തോന്നിയത്..... ദൈവമേ...എടാ നേരത്തെ പോലെ അല്ല... അവൾ ഇപ്പോൾ നിന്റെ ബന്ധുവാണ്... അങ്കിളിനോട് എങ്ങാനും അവൾ എന്തേലും പറഞ്ഞാൽ പിന്നെ അറിയാലോ....അതുകൊണ്ട് നീ ഒന്ന് സോപ്പിട്ട് നിൽക്ക്... നിഖിൽ ആരവിനെ സമാധാനിപ്പിക്കാനെന്ന പോലെ പറഞ്ഞു.... " ആരെയും ഭയന്ന് നിൽക്കാനൊന്നും ഈ ആരവിന് പറ്റില്ല....ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ കണ്ടാൽ മതി എല്ലാവരും..... " ദേഷ്യത്തോടെ സിഗരറ്റ് താഴെക്കിട്ട് ചെരുപ്പ് കൊണ്ട് ചവിട്ടിയ ശേഷം ആരവ് നടന്നു പോയി.... ഇവൻ എന്താടാ ഇങ്ങനെ....? നടന്നു പോകുന്ന ആരവിനെ ആധിയോടെ നോക്കി കൊണ്ട് ഫൈസൽ നിഖിലിനോട് ചോദിച്ചു....

"ആരവ് ഇങ്ങനെയൊന്നും അല്ലായിരുന്നു...." ഫൈസലിനെ നോക്കി ചെറു ചിരിയോടെ നിഖിൽ പറഞ്ഞു.... ആഹാ ഇയാൾ ഇതുവരെ പോയില്ലേ.... കോളേജ് വിട്ടതിന് ശേഷം ലൈബ്രറിയിലേക്ക് വന്ന ആരോഹിയോട് ദേവ് ചോദിച്ചു.... ഇല്ല ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു... അല്ല ചേട്ടൻ എന്താ ഇവിടെ.... അത് കൊള്ളാം... ലൈബ്രറിയിൽ എന്തിനാ വരുന്നത്.... ആരോഹി തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ദേവിനെ ഒരാൾ വന്ന് വിളിവച്ചോണ്ട് പോയി..... ആരോഹി ധൃതിയിൽ അകത്തേക്ക് കയറി..... " ആ രാജകുമാരൻ ഈ സഖാവ് തന്നെയാണ്.... നിന്റെ കഴുത്തിൽ ഞാൻ അല്ലാതെ വേറെയൊരാളും താലി കേട്ടില്ല..... ഈ അക്ഷരങ്ങളെ സാക്ഷിയാക്കി ഈ സഖാവ് തന്റെ സഖിയ്ക്ക് തരുന്ന വക്കാണിത്.... എഴുത്തിലെ ഓരോ അക്ഷരങ്ങൾ വായിക്കുമ്പോഴും അവളുടെ മുഖം കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു... ഇന്നാണ് മീനുവിന്റെയും നീരാവിന്റെയും കല്യാണം.... ചുവന്ന കാഞ്ചിപുരം സാരിയും മിതമായ സ്വർണാഭരണങ്ങളും തല നിറയെ മുല്ലപ്പൂവും ചൂടി മീനു സുന്ദരിയായി ഒരുങ്ങി....

ആരോഹിയും അവളുടെ ഫേവറൈറ്റ് കളറായ ചുവപ്പ് സാരിയാണ് ധരിച്ചത് , മുടി പതിവ് പോലെ അഴിച്ചിട്ട് , ചെറിയ മാലയും വലിയ ജിമിക്കി കമ്മലും അവൾ ധരിച്ചു..... മന്ത്രിയുടെ മകനായതിനാൽ വാർത്താമാധ്യമങ്ങളുടെ സാനിദ്ധ്യം ഉണ്ടാകുമെന്നതിനാൽ നീരവ് കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട് തീനുമാനിച്ചത്.... സുകുമാറിനും കുടുംബത്തിനും ആഡംബര വിവാഹത്തിനോട് താല്പര്യം ഇല്ലാത്തതിനാൽ ശേഖരനും കുടുംബവും അവരുടെ ഇഷ്ടത്തിന് വിവാഹം വളരെ ലളിതമായി നടത്താൻ ആണ് തീരുമാനിച്ചത്.... രണ്ടു കൂട്ടരും അമ്പലത്തിൽ എത്തിയിരുന്നു...... ആരവ് നീല കളറിലെ ഷർട്ടും സിൽവർ കരയുള്ള മുണ്ടും ധരിച്ച് കല്യാണ ചെക്കന്റെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു.... ഡാ... ആരവേ എനിക്കെന്തോ വല്ലാത്ത ടെൻഷൻ പോലെ.... നീരവ് തന്റെ തണുത്ത കൈ ആരവിന്റെ കൈക്ക് മുകളിലേക്ക് വെച്ചു.... ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ...? പറയുമ്പോൾ വലിയ വക്കീൽ ഒക്കെയാ... കോടതിയിൽ പോലും ഇങ്ങനെ വിറച്ചിട്ടുണ്ടാകില്ല..... ആരവ് അവനെ കളിയാക്കി കൊണ്ട് പറഞ്ഞു....

നീയും ഇതേ അവസ്ഥയിൽ എത്തുമ്പോ പഠിക്കും മോനെ...ഓഹ് സോറി , അതിന് നീ കല്യാണം കഴിക്കില്ലല്ലോ അല്ലെ..... " ദേ കല്യാണം കളവാണം എന്നൊന്നും ഞാൻ നോക്കില്ല , ഈ മണ്ണിൽ ഇട്ട് ഉരുട്ടി കളയും...." ആരവ് ദേഷ്യത്തോടെ അവനെ നോക്കി.... എന്റെ അനിയാ നീ ചതിക്കരുത് , ഞാൻ ഈ കല്യാണം ഒന്ന് കഴിച്ചോട്ടെ.... നീരവ് പറഞ്ഞത് കേട്ട് ആരവ് ചിരിച്ചു..... അപ്പോഴാണ് അവർ രണ്ടുപേരും ആരോഹിയെ പല പല പോസിൽ നിർത്തി ഫോട്ടോ എടുക്കുന്ന ഗൗരവിനെ ശ്രദ്ധിക്കുന്നത്.... ചേട്ടായി.... കല്യാണം കഴിഞ്ഞിട്ട് ചിലവ് ചെയ്യണം കേട്ടോ.... സാരിതുമ്പ് കയ്യിലിട്ട് കറക്കി കൊണ്ട് ആരോഹി അവരുടെ അടുത്തേക്ക് ചെന്നു.... പിന്നെ... കല്യാണം കഴിഞ്ഞാൽ നമ്മൾ തകർക്കില്ലെ.... നീരവും ആരോഹിയും കൂടി പരസ്പരം കൈകൾ കൂട്ടി അടിച്ചു.... ആരവ് ഇതൊന്നും ശ്രദ്ധിക്കാത്ത രീതിയിൽ കണ്ണുകൾ ദൂരേയ്ക്ക് പായിച്ചു....

ഡാ ഗൗരവേ ചിലരുടെ ഒക്കെ ഫോട്ടോ നല്ല പോലെ പതിഞ്ഞില്ലേ... ഈ പ്രാവശ്യം കോലത്തിന് പകരം പാടത്ത് വെയ്ക്കാൻ ഉള്ളതാ കേട്ടോ.... ആരവ് പറഞ്ഞതും ആരോഹി ഞെട്ടി പോയി... അവൾ സ്വയം ഒന്ന് നോക്കി.... അവന് വട്ടാ... മോള് സുന്ദരിക്കുട്ടി ആയിട്ടുണ്ട്....അവിടേക്ക് വന്ന തുളസി അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു..... ആരു മോളെ... വണ്ടിയിൽ ഇരിക്കുന്ന ആ പൂക്കുട ഇങ്ങ് എടുത്തോണ്ട് വരാമോ... ദൃതിയിൽ നടന്ന് അങ്ങോട്ട് വന്ന മഞ്ജുള പറഞ്ഞത് കേട്ട് ആരോഹി പാർക്കിങ്ങിലേക്ക് പോയി.... ആരവേ മോനും കൂടെ ഒന്ന് ചെല്ല്... അവൾക്ക് സ്ഥലം ഒന്നുമറിയില്ല... പുറത്ത് മീഡിയക്കാരും ഉണ്ട്... മഞ്ജുള പറഞ്ഞത് കേട്ടതും ആരവിന്റെ മുഖം മാറി.... ഡാ ഗൗരവേ നീ ഒന്ന് പോയെ.... പക്ഷെ ആരവിന്റെ സകല പ്ലാനും തെറ്റിച്ചുകൊണ്ട് ഗൗരവ് കേമറയും എടുത്തു ആരുടെയൊക്കെയോ ഫോട്ടോ എടുക്കാൻ തുടങ്ങി.... തുളസി ഒന്ന് നോക്കിയതും വീർത്ത കവിളുകളുമായി മനസില്ലാ മനസോടെ ആരവ് നടന്നു...

. ഒരു കൊട്ടയിൽ നിറയെ തുളസി ഇലയും അരളി പൂവുമായി നടക്കുന്ന ആരോഹിയുടെ പിറകെ ആരവ് അവളെ മൈൻഡ് ചെയ്യാത്ത രീതിയിൽ നടന്നു.... ഡോ ഇയാളെ ഇങ്ങോട്ട് വിട്ടത് ഈ കൊട്ട പിടിക്കാനാണ് , അല്ലാതെ ബ്ലാക്ക് കാറ്റിനെ പോലെ എന്റെ പിറകെ നടക്കാനല്ല.... പൂക്കുട്ട താഴെ വെച്ച് സാരി തുമ്പ് ഇടുപ്പിൽ കുത്തി അവന് നേരെ തിരിഞ്ഞു നിന്നു കൊണ്ട് ആരോഹി പറഞ്ഞു.... ഞാൻ എന്താടി നിന്റെ വേലക്കാരനോ..? നീ ആജ്ഞാപിക്കുന്നതൊക്കെ കേൾക്കാൻ 😏 ഈ കാലന്റെ മുൻപിൽ തോൽക്കുന്നതിലും ഭേദം വിഷം വാങ്ങി കഴിക്കുന്നതാ... പിറു പിറുത്തു കൊണ്ട് അവൾ ആ പൂക്കൊട്ട വീണ്ടും എടുത്തു നടക്കാൻ തുടങ്ങി.... ഒരു കാലെടുത്തു വെച്ചപ്പോഴേക്കും മണ്ണിലെ ചെളിയിൽ തെന്നി താഴേക്ക് വീഴാൻ തുടങ്ങിയ അവളെ ആരവ് തന്റെ കയ്യിൽ താങ്ങി പിടിച്ചു.... ഒരു നിമിഷം ആരോഹി അവനെ തന്നെ നോക്കി നിന്നു.... "എഴുന്നേറ്റ് മാറെടി മൂദേവി..." പെട്ടെന്നുള്ള അവന്റെ അലർച്ച കേട്ടതും ആരോഹി ഞെട്ടി അവനിൽ നിന്നും മാറി.... "മൂദേവി അന്റെ കെട്ടിയോൾ...."

അവൾ തിരിഞ്ഞ് നിന്ന് അവനോട് പറഞ്ഞു..... ദേ കാലേവാരി ഞാൻ നിലത്തടിക്കും പറഞ്ഞേക്കാം..... ഒന്ന് പോടാ അവന്റെ ഒരു ഭീഷണി😏 ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് അവൾ നടന്നു പോയി..... കല്യാണമെല്ലാം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു .... അടുക്കള കാണൽ പരിപാടിയൊക്ക അടുത്ത ദിവസം ആയത് ഒരു തരത്തിൽ പറഞ്ഞാൽ എല്ലാവർക്കും ആശ്വാസമായിരുന്നു.... തിരിച്ച് വീട്ടിൽ വന്ന് കയറിയപ്പോൾ മുതൽ ഒരു ഒറ്റപ്പെടൽ ആരോഹിയ്ക്ക് അനുഭവപ്പെട്ടു.... കുറച്ചു നേരം മുത്തശ്ശിയോടൊപ്പം കിടന്നുകഴിഞ്ഞപ്പോഴാണ് ഉള്ളിലെ വിഷമത്തിന് ഒരു അയവ് വന്നത്.... രാത്രിയിൽ തല തുവർത്തികൊണ്ട് നിന്നപ്പോഴാണ് ആരോഹിയുടെ ഫോണിലേക്ക് മെസ്സേജ് വരുന്നത്.... ഫോൺ എടുത്തു നോക്കിയപ്പോൾ അതുല്യയുടെ കുറെ മിസ് കാളും ഉണ്ട്.... കല്യാണ വിശേഷം അറിയാനാവും എന്നുള്ള രീതിയിൽ അതുല്യയെ തിരിച്ചു വിളിച്ചു..... "ആരു നീ പെട്ടെന്ന് ഞാൻ വാട്സാപ് ചെയ്ത ലിങ്കിൽ കയറി നോക്ക്...." അത്രയും പറഞ്ഞിട്ട് അവൾ കാൾ കട്ട് ചെയ്തു..... ആരോഹിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു വന്നു... അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഒഴുകി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story