സഖി: ഭാഗം 23

sagi

രചന: ഹരിദ ആർ ദാസ്

 ആരോഹിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു വന്നു... അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഒഴുകി..... "ഈ ജന്മസാരമേ... ഞാൻ തേടുമീണമേ... പ്രാണന്റെ രാവിലെയ്.. നീയെന്റെ ഇളം നിലാ..... " ഈ വരികൾക്കൊപ്പം ആരവിന്റെ കൈകളിലേക്ക് വീഴുന്ന വീഡിയോ വളരെ ഭംഗിയായി എഡിറ്റ് ചെയ്ത് ആരോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.... ഫോണിന്റെ ഡിസ്പ്ലേയിൽ പലതവണ ആ വീഡിയോ പ്ലേയ് ചെയ്തുകൊണ്ടേയിരുന്നു.... ഒന്നും വിശ്വസിക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു ആരോഹി... കാലുകൾ വിറയ്ക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.... ഒരു ബലത്തിനെന്ന പോലെ ആരോഹി പതിയെ കട്ടിലിലേക്ക് ഇരുന്നു.... ആ വീഡിയോയുടെ കമന്റ് ബോക്സ് തുറന്നു നോക്കി.... " perfect couple " , "നൂറായിരം ജന്മം ഇത് പോലെ സ്നേഹത്തോടെ കഴിയട്ടെ..", ഇതാണ് പ്രണയം...." ഇങ്ങനെയുള്ള അഞ്ഞൂറിൽ പരം കമന്റുകൾ വായിക്കാൻ കഴിയാതെ അവൾ ആകെ തകർന്നിരുന്നു.... അവളുടെ ഫോണിലേക്ക് വീണ്ടും അതുല്യയുടെ കാൾ വന്നു.... ആൻസർ ബട്ടണിൽ പ്രസ് ചെയ്തു ഒന്നും മിണ്ടാതെ അവൾ ഇരുന്നു....

ആരു നീ ടെൻഷൻ ആകേണ്ട... എന്റെ കസിന്റെ വാട്‌സ്ആപ് സ്റ്റാറ്റസിൽ ആണ് ഞാൻ ആദ്യം കാണുന്നത്.... സത്യം പറഞ്ഞാൽ ആദ്യം കണ്ടപ്പോൾ നിങ്ങൾ രണ്ടുപേരുമാണ് അതെന്ന് ഞാൻ വിശ്വസിച്ചില്ല.... പിന്നെ രണ്ടു മൂന്ന് തവണ നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത്.... ഡി സത്യത്തിൽ ഞങ്ങൾ തമ്മിൽ അടി ഇട്ടതാണ്...അല്ലാതെ ഇതിൽ കാണുന്നത് പോലെ ഒന്നുമല്ല.... അത് എനിക്ക് അറിയാടി , ഏതോ ഫേക് ഐഡിയിൽ നിന്നാണ് ആ വീഡിയോ അപ്ലോഡ് ചെയ്തത്.... ബട്ട്‌ ഇപ്പോൾ സംഗതി വൈറൽ ആണ്.... ഇത് ആ കാലന്റെ പണി ആയിരിക്കും... അവനെ ഇങ്ങനെയൊക്കെ കാണിക്കൂ... എന്നെ തോൽപ്പിക്കാൻ വേണ്ടി ... നാണം കെടുത്താൻ വേണ്ടി ചെയ്തതാ.... ആരോഹിയുടെ മൂക്കിന് തുമ്പ് ദേഷ്യത്താൽ ചുവന്നു.... ഡി അതിന് നമുക്ക് ഉറപ്പൊന്നും ഇല്ലല്ലോ... നീ ഇനി ആരവ് ചേട്ടനോട് ചോദിക്കാനൊന്നും പോകണ്ട.... നീ ഫോൺ വെക്ക് അതുല്യേ , ഇനി എനിക്കറിയാം എന്തു ചെയ്യണമെന്ന്... അത്രയും പറഞ്ഞതിന് ശേഷം അവൾ ഫോൺ കട്ട് ചെയ്തു മീനുവിന്റെ നമ്പർ ഡയൽ ചെയ്തു.....

എന്നാ.... ആരു... എന്ത് പറ്റി ആരെങ്കിലും എന്തേലും പറഞ്ഞോ..? മീനു ഫോൺ എടുത്ത ഉടനെ ആധിയോടെ ചോദിച്ചു തുടങ്ങി.... ഹേയ് അതൊന്നുമല്ല ചേച്ചി , എനിക്ക് ആരവിന്റെ നമ്പർ വേണം.... ആരോഹി പറഞ്ഞത് കേട്ട് മീനു ഒന്ന് ഞെട്ടി... ആരാവിന്റെയോ 😳എന്തിന്... എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണോ.... ചേച്ചി... നമ്പർ താ... ഒരു അത്യാവശ്യ കാര്യമുണ്ട്.... ഓക്കേ ഞാൻ നിനക്ക് വാട്സാപ് ചെയ്യാം... But പ്രശ്നം ഒന്നും ഉണ്ടാക്കരുത്... "ഇല്ല ചേച്ചി... അയക്ക്..." കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ ആരോഹിയുടെ ഫോണിലേക്ക് ആരവിന്റെ നമ്പർ വന്നു..... തന്റെ മുറിയിലെ കട്ടിലിൽ കിടന്നു കൊണ്ട് നിഖിലിന് ഫോൺ ചെയ്യുകയാണ് അവൻ , മറു കയ്യിൽ വേറൊരു ഫോണും ഉണ്ട്..... അല്ലേലും ഈ *&%₹%& മക്കളെ അത്യാവശ്യത്തിന് വിളിച്ചാൽ ഫോൺ എടുക്കില്ല 😖 ആരവ് ചെവിയിലിരുന്ന ഫോൺ കട്ടിലിലേക്ക് വെച്ച് മറ്റേ ഫോണിലേ വീഡിയോ നോക്കി.... അതിലെ ഓരോ കമൻസും നോക്കി ചിരിക്കാൻ തുടങ്ങി.... ഫോൺ റിങ് ചെയ്തതും അവൻ ഫോണിലേക്ക് നോക്കാതെ ആൻസർ ബട്ടണിൽ പ്രസ് ചെയ്തുകൊണ്ട് ചെവിയിലേക്ക് വെച്ചു....

" എടാ അളിയാ , എനിക്ക് ഇതിലെ ഓരോ കമന്റ്സും കാണുമ്പോൾ ചിരി അടക്കാൻ വയ്യ.... അയ്യോ... ഞാൻ കുറെ നാളായി ഇതേ പോലെ ചിരിച്ചിട്ട്.... ആ മൂദേവിയുടെ മുഖം ആലോചിക്കുമ്പോഴാ ഒന്നൂടെ ചിരി സഹിക്കാൻ വയ്യാത്തത്..." ആരവ് ചിരിച്ചു കൊണ്ട് പറഞ്ഞു.... മൂദേവി... നിന്റെ മറ്റവളാടാ കാലാ 😤 പെട്ടെന്നുള്ള മറുപടി കേട്ട് ആരവ് ഞെട്ടി പോയി.... അവൻ ഫോൺ ചെവിയിൽ നിന്നെടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി.... "ഹലോ... ഹലോ... എന്താടാ നിന്റെ ചിരി അടങ്ങിയോ... ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ ആയിട്ട്....." ആരോഹി പൊട്ടിത്തെറിച്ചു.... ഹ്... നിർത്തടി നിന്റെ അധികപ്രസംഗം... ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ വീട്ടിൽ കയറി വരും ഞാൻ പറഞ്ഞേക്കാം.... നീ എന്താടി കരുതിയത് ഞാൻ മനപ്പൂർവം ചെയ്തതാണെന്നോ... ഞാനെ നട്ടെല്ലുള്ള ഒരു ആണാ... എനിക്ക് നിന്നോട് പ്രതികാരം ചെയ്യാൻ ഒരു ഫേക്ക് ഐഡിയുടെയും ആവശ്യമില്ല..... അല്ലെങ്കിൽ തന്നെ പ്രതികാരം വീട്ടാൻ എനിക്ക് ഈ കൂറ മാർഗമേ ഉള്ളൂ... പ്രേമം മാങ്ങാത്തൊലി.....

ഡോ ഇയാൾ കൂടുതൽ ഡയലോഗ് ഒന്നുമടിക്കണ്ട... എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്..... " നീ പോയി എന്താണെന്ന് വെച്ചാൽ ചെയ്യടി ഭൂതനെ...." "നീ പോടാ മര...Dog..." ( എന്താണ് ഉദ്ദേശിച്ചത് എന്ന് ഇങ്ങൾക്ക് മനസ്സിലായെന്ന് കരുതുന്നു... ഇതു വരെ ആരെയും വിളിച്ചിട്ടില്ല... അതോണ്ട് എന്തോ പോലെ 😁) "നീ പോടി...... " അവൻ അത് കംപ്ലീറ്റ് ചെയ്യുന്നതിന് മുന്നെ ആരോഹി ഫോൺ കട്ട് ചെയ്തു.... ആരവ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു....ഉടനെ തന്നെ അവന്റെ ഫോണിൽ നിഖിലിന്റെ കാൾ വന്നു.... അവനോട് ആരോഹി വിളിച്ച കാര്യമെല്ലാം പറഞ്ഞു.... "ആ പണ്ടാരക്കാലി കരുതിയിരിക്കുന്നത് ഞാൻ ചെയ്തതാണെന്നാ ഇനി അച്ഛനോടെങ്ങാനും പറഞ്ഞാൽ...." ആരവ് തലയ്ക്ക് കൈ ഊന്നിക്കൊണ്ട് നിഖിലിനോട് പറഞ്ഞു.... ഡാ... എന്നാലും ആരായിരിക്കും... കല്യാണത്തിന്റെ ഫോട്ടോഗ്രാഫറെ എങ്ങാനും പൊക്കി നോക്കിയാലോ...

കാരണം ആ മൊബൈലിൽ എടുത്തതല്ല , dslr ൽ എടുത്തതാണ്... അതിന്റെ ക്ലാരിറ്റി കണ്ടാൽ അറിയാം..... നിഖിൽ പറഞ്ഞതും ആരവിന് പെട്ടന്ന് എന്തോ ഓർമ വന്നു.... ഡാ ഞാൻ നിന്നെ നാളെ വിളിക്കാം... ഇപ്പൊ ഇത്തിരി പണിയുണ്ട്.... എന്ത് പണി , നീ ഫോട്ടോ ഗ്രാഫറെ തപ്പി പോവുകയാണോ..? "തപ്പി ഒന്നും പോകണ്ട , തൊട്ടടുത്തു തന്നെയുണ്ട്... എടുത്തിട്ടൊന്ന് കൊടയട്ടെ..." ആരവ് അത്രയും ഫോൺ കട്ട് ചെയ്തു.... ആരവ് കതക് തുറന്ന് താഴേക്കുള്ള പടികൾ ഇറങ്ങി , ഗൗരവിന്റെ മുറിയുടെ കതകിൽ തട്ടി........ കുറച്ച് സമയത്തിന് ശേഷം അവൻ കതക് തുറന്നു.... ഗൗരവിന്റെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോൾ ആരവ് ഞെട്ടി പോയി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story