സഖി: ഭാഗം 24

sagi

രചന: ഹരിദ ആർ ദാസ്

ആരവ് കതക് തുറന്ന് താഴേക്കുള്ള പടികൾ ഇറങ്ങി , ഗൗരവിന്റെ മുറിയുടെ കതകിൽ തട്ടി........ കുറച്ച് സമയത്തിന് ശേഷം അവൻ കതക് തുറന്നു.... ഗൗരവിന്റെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോൾ ആരവ് ഞെട്ടി പോയി...... എന്താ മോനെ... എന്തു പറ്റി... ആരവ് ഗൗരവിന്റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..... എനിക്കൊരു അബദ്ധം പറ്റി ചേട്ടാ.... ആരവിനെ അകത്തേക്ക് കയററ്റി കതക് കുറ്റിയിട്ട് ഗൗരവ് പറഞ്ഞു.... നീയാണല്ലേ എന്റെയും ആ ഭദ്രകാളിയുടെയും വീഡിയോ ടിക് ടോക്കിൽ ഇട്ടത്.... ആരവിന്റെ ചോദ്യത്തിന് ഗൗരവ് തലയാട്ടുക മാത്രം ചെയ്തു.... "പോട്ടെ സാരമില്ല... ആരോടും പറയണ്ട... നീ കരയാതെ...." ആരവ് അവന്റെ നെറുകയിൽ തലോടി..... എങ്ങനെ കരയാതിരിക്കും ചേട്ടാ , ഒർജിനൽ അക്കൗണ്ടിൽ നിന്ന് ഇട്ടാൽ ലൈക് കിട്ടില്ല എന്ന് കരുതിയാ ഫേക്ക് ഐഡിയിൽ നിന്നിട്ടത്... ഇപ്പൊ ആ വീഡിയോക്ക് 110k ലൈകും എന്റെ പ്രൊഫൈലിന് 230k ഫോള്ളോവെർസുമായി ഇതൊക്കെ എന്റെ ഒർജിനൽ അക്കൗണ്ടിന് കിട്ടേണ്ടതല്ലായിരുന്നോ.... ഓർക്കുമ്പോ നെഞ്ച് പൊട്ടി പോകുവാ 😪🤧

ഗൗരവ് പറഞ്ഞത് കേട്ട് ആരവ് അതിശയത്തോടെ അവനെ നോക്കി.... അപ്പൊ മോൻ ആ വീഡിയോ ഇട്ട കുറ്റബോധത്തിൽ അല്ലെ കരഞ്ഞത്.... കുറ്റബോധമോ എന്തിന്🙄 ആരവ് പതിയെ ഗൗരവിന്റെ പുറകിൽ കൂടി പോയി കൈ തിരിച്ചു പിടിച്ചു..... "അയ്യോ..... വിടെടാ മരഭൂതമേ.... "ഗൗരവ് അലറിക്കൂവി.... ഡാ തെണ്ടി , ആ വീഡിയോ ഇട്ടത് ഞാൻ ആണെന്ന് പറഞ്ഞ് ആ ഭദ്രകാളി യുദ്ധം മുഴക്കിയിട്ട് പോയിട്ടുണ്ട്..... ഇനി ഞാൻ കോളേജിലെ പിള്ളേരുടെ മുഖത്ത് എങ്ങനെ നോക്കും... നീ ഒറ്റയൊരാൾ കാരണം ഞാൻ നാണം കെട്ടില്ലേ.... അതെ ചേട്ടാ നമുക്ക് ഒരു വീഡിയോ കൂടി ചെയ്യാം.... അതിൽ നിങ്ങൾ രണ്ടുപേരും പറഞ്ഞാൽ മതി ഞങ്ങൾ ഫ്രണ്ട്സ് മാത്രമാണെന്ന് , സത്യത്തിൽ അവിടെ റൊമാൻസ് അല്ല മുട്ടൻ ഇടിയാണ് നടന്നത്...ടിക് ടോക്കിൽ ഇടാൻ വേണ്ടി അഭിനയിച്ചതാണെന്ന്.... ഗൗരവ് പറഞ്ഞത് കേട്ടതും ആരവിന്റെ കൈ അയഞ്ഞു.... " നിന്നെ പറഞ്ഞിട്ട് കാര്യമില്ല.... എന്റെ ദൈവമേ എനിക്കൊരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ.... " ആരവ് മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു....

ചേട്ടാ കിട്ടുകയാണെങ്കിൽ എനിക്കും കൂടെ തരണേ... ആ വീഡിയോ ഫേക്ക് ഐഡിയിൽ ഇടുന്നതിനു പകരം എന്റെ ഒർജിനൽ ഐഡിയിൽ തന്നെ ഇടണം....അല്ല ചേട്ടന് ഇപ്പൊ എന്തിനാ ടൈം മെഷീൻ 🤔 "അതോ ഒരു 17 കൊല്ലം പുറകോട്ട് പോയിട്ട് അച്ഛനെയും അമ്മയെയും മാറി മാറി താമസിപ്പിക്കാനാ...." അത്രയും പറഞ്ഞിട്ട് ആരവ് വെളിയിലേക്ക് പോയി..... ഇങ്ങേര് ഇതെന്താ പറഞ്ഞെ 🙄 ആഹ്... ആരവ് പറഞ്ഞതൊന്നും മനസിലാകാതെ ഗൗരവ് വീണ്ടും ഫോൺ കയ്യിലെടുത്തു അതിലെ ലൈക് കണ്ട് കരയാൻ തുടങ്ങി..... ആരവിന്റെ അച്ഛന് പ്രതീക്ഷിക്കാതെ ചില ഔദ്യോഗിക തിരക്കുകൾ വന്നതിനാൽ അടുക്കള കാണൽ വീണ്ടും നീട്ടി വെച്ചതിനാൽ ആരോഹി അടുത്ത ദിവസം തന്നെ കോളേജിലേക്ക് പോയി.... ആരോഹി പ്രതീക്ഷിച്ചത് പോലെ ആ വീഡിയോ കൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടാകാതിരുന്നത് ഒരു തരത്തിൽ അവൾക്ക് ആശ്വാസം നൽകി..... കുടുംബത്തിൽ നിന്ന് വന്നതിനാൽ രണ്ട് പിരീഡ് താമസിച്ചാണ് ആരോഹി കോളേജിൽ ചെന്നത്....

"നിന്റെ വാക്കുകൾ വായിക്കാത്ത ഓരോ നിമിഷങ്ങളും ദൈർഖ്യ മേറിയതാകുന്നു സഖി... ഇനി താമസിക്കില്ല , എന്റെ സഖിയെ ഞാൻ ഉടനെ കണ്ടെത്തും... നിന്നെ എനിക്ക് തന്ന ദൈവം തന്നെ നിന്നെ എനിക്ക് കാട്ടിത്തരും.... ആ നിമിഷത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്...." സഖാവിന്റെ വരികൾ വായിച്ചതും സന്തോഷത്തോടെ അവൾ മറുപടി എഴുതി.... " ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും വ്യക്തമല്ലാത്ത ഒരു രൂപമാണ് മനസ്സിൽ.... പക്ഷെ അപ്പോഴും ചോരത്തുള്ളികളാൽ എഴുതിയ മൂന്നക്ഷരങ്ങൾ തെളിഞ്ഞു കാണാം... ❣️ സഖാവ് ❣️ എന്റെ മാത്രം സഖാവ്... ഞാൻ കാത്തിരിക്കുന്നു.... " ലൈബ്രറിയിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് നടന്നപ്പോളെല്ലാം ചില കുട്ടികൾ അവൾക്കു നേരെ അർദ്ധം വെച്ച നോട്ടം പായിച്ചിരുന്നു.... ആദ്യം ഒന്ന് തളർന്നെങ്കിലും മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നപ്പോൾ അവൾ ദൃഡനിശ്ചയത്തോടെ മുന്നോട്ട് നടന്നു.... ക്ലാസ്സിലെ കുട്ടികളോടെല്ലാം അതുല്യ കാര്യം വിശദീകരിച്ചതിനാൽ എല്ലാവരും ആരവിനെ കുറ്റം പറയുകയും ആരോഹിയെ സപ്പോർട്ട് ചെയ്യുകയും ചെയ്തു....

ഇടയ്ക്ക് വാഷ്‌റൂമിൽ പോകാനായി ഇറങ്ങിയപ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് ആരവ് സിഗെരെറ്റ് വലിക്കുന്നത് അവൾ കണ്ടത്..... ഇത് തന്നെ പറ്റിയ അവസരം.... ആരോഹി ഓടി പോയി ക്ലാസ്സിൽ നിന്നും അവളുടെ ഫോൺ എടുത്തോണ്ട് വന്നു.... എന്റെ ആരു... നീ ഇതെന്തിനുള്ള പുറപ്പാടാ... ഇതൊന്നും വേണ്ട പെണ്ണെ... അതുല്യ അവളെ തടയാനായി ശ്രമിച്ചു... "നീ ഒന്ന് പോയെ... ദൈവം ആയിട്ട് തന്ന ഒരവസരം ആണ് അത് ഞാൻ പാഴാക്കാനോ no way..." ആരോഹി ആരവ് കാണാതെ വീഡിയോ എടുക്കാൻ തുടങ്ങി.... എല്ലാം നല്ലത് പോലെ റെക്കോർഡ് ആയെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ അവന്റെ അടുത്തേക്ക് നടന്നു.... അവളെ കണ്ടതും അവന്റെ ഉള്ളിലെ ചോരത്തിളപ്പ് കൂടി.... " മന്ത്രി പുത്രൻ കോളേജിൽ സ്മോക്ക് ചെയ്യാൻ പാടില്ല എന്നുള്ള കാര്യം അറിയില്ലേ....". ഇരുകൈകളും കെട്ടി അവന്റെ മുൻപിൽ അവൾ നിന്നു.... ഇല്ല...എന്തേ എനിക്ക് അഴിയാത്തത് പഠിപ്പിച്ചു തരുമോ....? ഞാൻ പഠിപ്പിക്കില്ല... പഠിപ്പിക്കേണ്ട ആൾക്കാർ പഠിപ്പിക്കും.... ഒന്ന് പോടി😏അവൻ പുച്ഛത്തോടെ പറഞ്ഞു...

അവൾ തന്റെ ഫോണിലെ ലോക്ക് തുറന്ന് വീഡിയോ പ്ലേയ് ചെയ്തു അവൻ കാണിച്ചു.... "ഞാനും ഒരു ഫേക്ക് അക്കൗണ്ട് എടുത്തിട്ട് ഈ വീഡിയോ ടിക്ടോക്കിൽ ഇടാം... കോളേജിൽ മന്ത്രിപുത്രന്റെ അഴിഞ്ഞാട്ടം അങ്ങനെ ഒരു ക്യാപ്‌ഷനും കൂടി കൊടുക്കാം....എപ്പടി... " വിജയ ചിരിയോടെ ആരോഹി പറഞ്ഞത് കേട്ട് ആരവ് സിഗെരെറ്റ് താഴേക്ക് ഇട്ട് കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.... "പുന്നാര മോളെ... കൊന്ന് കുഴിച്ചുമൂടും ഞാൻ..." അവളുടെ തൊട്ടടുത്തു ചെന്നു കണ്ണിൽ നോക്കി പതിയെ അവൻ പറഞ്ഞു.... " ഒന്ന് പോടാ...ഒരു ഭീഷണി....എന്തായാലും ഭീഷണി പെടുത്തിയ സ്ഥിതിക്ക് ഞാൻ അങ് ചെയ്തേക്കാം...."

ആരോഹി പറഞ്ഞു നിർത്തിയതും ആരവ് അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടി വാങ്ങിക്കാനായി തുടങ്ങി... അവൾ അവിടെ നിന്നും ഓടി....അവൻ അവളുടെ പുറകിനും.... വരാന്തയിലേക്ക് കയറുന്നതിനു മുൻപായി തന്റെ തൊട്ടു മുൻപിലായി ഓടുന്ന അവളുടെ കയ്യിൽ പിടിച്ചു ആരവ് അവനിലേക്ക് അടുപ്പിച്ചു നിർത്തി... രണ്ടുപേരും നല്ല പോലെ കിതയ്ക്കുന്നുണ്ടായിരുന്നു... ആരവ് ഫോൺ വാങ്ങിക്കും എന്ന് ഉറപ്പായതും ആരോഹി അവനെ തട്ടി മാറ്റി , ഫോൺ താഴേക്ക് വെച്ച് തോട്ടപ്പുറത്തായി നിൽക്കുന്ന അതുല്യയുടെ നേരെ തറയിൽ കൂടി നിരക്കി എറിഞ്ഞു.... പക്ഷെ അവളുടെ കണക്കു കൂട്ടലുകൾ എല്ലാം പിഴച്ചു ആ ഫോൺ hod യുടെ കാലിലാണ് തട്ടി നിന്നത്.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story