സഖി: ഭാഗം 25

രചന: ഹരിദ ആർ ദാസ്

പക്ഷെ അവളുടെ കണക്കു കൂട്ടലുകൾ എല്ലാം പിഴച്ചു ആ ഫോൺ hod (head of a department) യുടെ കാലിലേക്കാണ് തട്ടി നിന്നത്..... " What nonsense is going on here... " അദ്ദേഹത്തിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ആ ഇടനായി മുഴുവൻ പ്രതിധ്വാനിച്ചു..... ആരവും ആരോഹിയും ഞെട്ടി ചുറ്റിനും നോക്കി..... അപ്പോഴാണ് അവരെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന കുട്ടികളെയും അധ്യാപകരെയും അവർ ശ്രദ്ധിക്കുന്നത്.... ആരോഹി ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല , അവൾ ഭയത്തോടെ ആരവിനെ നോക്കി..... അവന്റെ കണ്ണിലെ ദേഷ്യം അവളെ കൂടുതൽ ഭയത്തിലാഴ്ത്തി.... Hod (head of a department) തന്റെ കാലിന്റെ കീഴിലുള്ള ഫോൺ കയ്യിലെടുത്തു നോക്കി.... " പുന്നാര മോളെ ഇതിന് നീ അനുഭവിക്കും...ഈ ആരവാ പറയുന്നത്.... "ആരോഹിയുടെ ചെവിയിൽ വേറെ ആരും കേൾക്കാത്ത രീതിയിൽ അവൻ പറഞ്ഞു.... പ്രിൻസിപ്പാളിന്റെ ഓഫീസ് മുറിയുടെ ഡോറിന് ഇരുവശങ്ങളിലുമായി ആരവും ആരോഹിയും കൈകൾ കെട്ടി നിന്നു.....

ഉയർന്ന നെഞ്ചിടിപ്പോടെ വിയർത്ത് കുളിച്ച് നിറക്കണ്ണുമായി ആരോഹി തലകുനിച്ചു നിൽക്കുമ്പോൾ ആരവ് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള രീതിയിൽ ആ മുറിയിൽ വെച്ചിരിക്കുന്ന മഹാത്മാരുടെ ഫോട്ടോകളിലും ഗ്രൂപ്പ് ഫോട്ടോകളിലും മാറി മാറി നോക്കികൊണ്ടിരുന്നു..... പ്രിൻസിപ്പലിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ നീരവും മീനുവും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.... കോളേജിൽ നിന്ന് വിളിച്ചറിയിച്ചത് പ്രകാരം എത്തിയതാണ് അവർ ഇരുവരും.... " ലുക്ക് mr നീരവ് ഞാൻ നിങ്ങളുടെ അച്ഛനോടും അമ്മയോടും അല്ലേ വരാൻ പറഞ്ഞത്.... ഒക്കെ എനിക്ക് മനസ്സിലാകും അദ്ദേഹം ഒരുപാട് തിരക്കുകൾ ഉള്ള വ്യക്തിയാണ്....പക്ഷെ സ്വന്തം മകന്റെ കാര്യത്തിൽ ഇത്തിരിയെങ്കിലും റെസ്പോൺസിബ്ലിറ്റി കാട്ടേണ്ടേ... പ്രിൻസിപ്പൽ ശബ്ദം ഉയർത്തി സംസാരിച്ചു.... സാർ ഞാൻ പറഞ്ഞല്ലോ , മനപ്പൂർവം അല്ല... അച്ഛൻ നാട്ടിൽ ഇല്ല അഞ്ച് ദിവസം കഴിഞ്ഞേ വരാൻ പറ്റൂ.... പിന്നെ അമ്മയോട് ഇതൊന്നും പെട്ടന്ന് പറയാൻ പറ്റില്ല... bp യ്ക്ക് മെഡിസിൻ കഴിക്കുന്നതാണ്..... അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും വന്നത്.... വളരെ സൗമ്യതയോടെ നീരവ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.....

നീരവ് പറഞ്ഞത് കേട്ട് കാര്യങ്ങൾ എല്ലാം മനസിലായത് പോലെ അദ്ദേഹം തലയാട്ടി... ശേഷം ആരോഹിയെ നോക്കി.... അല്ല ഇയാളുടെ വീട്ടിൽ നിന്നും ആരും വന്നില്ലേ.... എന്റെ അനിയത്തിയാണ് സർ...പെട്ടന്ന് മീനു പറയുന്നത് കേട്ട് പ്രിൻസിപ്പൽ അതിശയത്തോടെ നോക്കി.... എന്നിട്ടാണോ ഇവിടെ കിടന്ന് ഈ കോപ്രായം ഒക്കെ കാട്ടികൂട്ടിയത്..... "നിനക്കൊക്കെ കുഞ്ഞ് കളിച്ച് നടക്കാൻ ഇത് നിന്റെയൊക്കെ തറവാട് സ്വത്തന്നുമല്ല എന്റെ കോളേജാണ്...." ഡെസ്കിലേക്ക് ആഞ്ഞടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.... "സാർ ഈ ഒരു തവണത്തേക്ക്...." നീരവ് ഇരുന്നിടത്തു നിന്നും ഭവ്യതയോടെ എഴുന്നേറ്റു..... ഈ ഒരു തവണത്തേക്കോ ഞാൻ ഇപ്പൊ എത്രാമത്തെ തവണയാണെന്ന് അറിയുമോ വാണിംഗ് കൊടുക്കുന്നത്..... കോളേജിൽ ഇരുന്ന് സ്മോക്ക് ചെയ്യാ , ഇതെന്താ വല്ല ബീവറേജ് ഷോപ്പും ആണെന്നാണോ ഇവൻ കരുതിയേക്കുന്നെ.... ഇത്രയും നാളും ആൺകുട്ടികളോടായിരുന്നു വഴക്ക് , ഇപ്പൊ പെണ്ണിനോടും തുടങ്ങി.... ആ അടി ഇടുന്നതിനിടയിൽ ഈ കൊച്ചിന് വല്ലതും സംഭവിച്ചിരുന്നെങ്കിൽ ഞാൻ എന്ത് സമാധാനം പറഞ്ഞേനെ.... ഇനി ഇവരെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ല..... അദ്ദേഹത്തിന്റെ വാക്കുൾ കേട്ട് ആരോഹി എല്ലാം തകർന്നവളെ പോലിരുന്നു....

സർ , എനിക്ക് മനസിലാകുന്നുണ്ട് സിറ്റുവേഷൻ... ഒരുപാട് സർ ക്ഷമിച്ചതുമാണ് എനിക്കറിയാം , ഈ ഒരു തവണ കൂടി സാർ ക്ഷമിക്കണം... ഇനി ഒരിക്കലും ഇവരുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാവുകയില്ല.... ഉറപ്പ്.... നീരവിന്റെ മുഖത്ത് തന്റെ അനിയന്റെയും അനിയത്തിയുടെയും ഭാവിയെ കുറിച്ചുള്ള വേവലാതി വ്യക്തമായിരുന്നു.... "സാർ പ്ലീസ് , സാർ... ഇനി എന്റെ ഭാഗത്ത്‌ നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല...." ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട് മനസ്സിൽ , അതെല്ലാം പൂർത്തീകരിക്കണമെങ്കിൽ ഇവിടുത്തെ പഠിത്തം പൂർത്തിയാക്കിയേ മതിയാകൂ....ഞാൻ സാറിന്റെ കാല് പിടിക്കാം പ്ലീസ്..... കരഞ്ഞു കൊണ്ട് ആരോഹി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് കാലിൽ വീണു.... ഹേയ് എന്താ ഇത്... എഴുന്നേൽക്ക്..... അദ്ദേഹം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.... "പ്ലീസ് സാർ എനിക്ക് ജയിച്ചേ മതിയാകൂ...എന്നെ ഇവിടെന്ന് പറഞ്ഞു വിടരുത്..."പൊട്ടിക്കരഞ്ഞു കൊണ്ട് ആരോഹി പറയുന്നത് കേട്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.... "its ok... its ok... cool dwon....."

ആരോഹിയെ അടുത്തുള്ള കസേരയിൽ ഇരുത്തിയ ശേഷം അദ്ദേഹം വീണ്ടും തുടർന്നു.... ആരവ് and ആരോഹി നിങ്ങൾക്ക് ഞാൻ ഒരു ചാൻസ് കൂടി തരികയാണ്.... ഇനിയും ഇങ്ങനെ എന്തേലും ഉണ്ടായാൽ ഈ കൺസെഷൻ കിട്ടിയെന്ന് വരില്ല.... പിന്നെ ഇവിടുന്ന് ഇറങ്ങുന്നതിനു മുൻപ് അഡ്മിനിസ്ട്രേഷൻ സെക്ഷനിൽ ചെന്ന് രണ്ടുപേരും ഇനിയൊരു കുഴപ്പവും ഉണ്ടാക്കില്ലന്നും അഥവാ തങ്ങളുടെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ തന്നെ കോളേജ് അധികാരികൾക്ക് എന്ത് തീരുമാനവും എടുക്കാം എന്നുള്ളത് ഒരു പേപ്പറിൽ എഴുതി ഒപ്പിട്ട് കൊടുക്കണം.... കാരണം നിങ്ങൾ രണ്ടുപേരും പൊളിറ്റിക്കലി നല്ല പിടിപാടുള്ളവർ ആണല്ലോ , നാളെ ഞാൻ ഒരു തീരുമാനം എടുത്ത് നിങ്ങളെ പറഞ്ഞു വിട്ടാൽ സമരവും മറ്റുമായി പാർട്ടി പ്രവർത്തകർ വന്നാലും ഞാൻ എന്റെ സൈഡ് ശെരിയാക്കണമല്ലോ..... അഡ്മിൻ ഓഫീസിൽ നിന്ന് ആരോഹി പുറത്തേക്ക് ഇറങ്ങിയതും അവളെ കടന്ന് ആരവ് അകത്തേക്ക് പോയി... പുറത്ത് നീരവും മീനുവും അവർക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു .... " എന്റെ ആരു നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്താ ഇപ്പൊ ചെയ്യുക.... ആരവിന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ , പിന്നെ എന്തിനാ അവനോട് വഴക്കിടാൻ പോകുന്നത്....

മീനുവിന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാനാകാതെ ആരോഹി നിന്നു..... മീനുട്ടി മതി..... നീരവ് ശാസനയോടെ അവളെ നോക്കി.... മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനി അതോർത്തു ടെൻഷൻ അടിക്കേണ്ട....പിന്നെ ഇനിയങ്ങോട്ട് നിങ്ങൾ തമ്മിൽ വഴക്കിടരുത്... നല്ല ഫ്രണ്ട്സ് ആയിരിക്കണം.... നീരവ് വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.... അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് തൊട്ടപ്പുറത്തു നിന്ന് കൈകൊണ്ടും കണ്ണ് കൊണ്ടും കോഷ്ടി കാണിക്കുന്ന അതുല്യയെ ആരോഹി ശ്രദ്ധിക്കുന്നത്..... മീനുവിനോടും നീരാവിനോടും ഇപ്പോൾ വരാം എന്ന് പറഞ്ഞതിന് ശേഷം അവൾ അതുല്യയുടെ അടുത്തേക്ക് പോയി.... ഡി എന്തായി.....അതുല്യ ആധിയോടെ അവളെ നോക്കി.... ഒരു സസ്പെൻഷനോ , ഡിസ്മിസിലോ ഞാൻ ഉറപ്പിച്ചതാ പക്ഷെ എന്റെ പതിനെട്ടാമത്തെ അടവിന് മുൻപിൽ നമ്മുടെ പിള്ളേച്ചൻ മൂക്കും കുത്തി വീണു.... ചുണ്ടിൽ മങ്ങിയഒരു ചിരി തെളിയിച്ചു കൊണ്ട് ആരോഹി പറഞ്ഞു.... എന്ത് അടവ്...? കരഞ്ഞു കാലുപിടിച്ചു.... അമ്പടി ജിഞ്ചിഞ്ചാകിടി നീയാള് കൊള്ളാലോ....

മൂക്കിൽ വിരൽവെച്ച് കൊണ്ട് അതുല്യ അവളെ അതിശയത്തോടെ നോക്കി.... പഴശ്ശിയുടെ യുദ്ധ മുറകൾ കമ്പിനി ഇനിയും കാണാൻ കിടക്കുന്നതെയുള്ളു എന്റെ അതുല്യ കുട്ടി..... അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ആരോഹി പറഞ്ഞു.... ആരോഹി.... ദേവ് അങ്ങോട്ടേക്ക് വരുന്നത് കണ്ടതും അതുല്യ ക്ലാസ്സിലേക്ക് പോയി.... എന്താ സംഭവിച്ചെ , ഞാൻ പാർട്ടി മീറ്റിംഗിലായിരുന്നു ഇപ്പോഴാ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്.... ഇയാളോട് ഞാൻ പറഞ്ഞതല്ലേ ഇനി ഒരു പ്രശ്നത്തിനും പോകരുതെന്ന്....ഒരൊറ്റ ശ്വാസത്തിൽ ദേവ് പറഞ്ഞ് നിർത്തിയതും ആരോഹി അതിശയത്തോടെ നോക്കി.... സംഭവിച്ചു പോയി ചേട്ടാ.... പറഞ്ഞിട്ട് ഇനി കാര്യമില്ലല്ലോ.... ആഹ്... സംഭവിച്ചു പോയി , ഇയാൾക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ.... അതെ ഇയാളുടെ നമ്പർ തന്നെ.... എന്തിനാ..? പൂവിട്ട് പൂജിക്കാൻ... ഇങ്ങോട്ട് താ പെണ്ണെ.... ആരോഹി ചിരിച്ചു കൊണ്ട് അവളുടെ നമ്പർ കൊടുത്തു.... തിരിച്ചു മീനുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവരോടൊപ്പം ആരവും അവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു...

അവൾ കഴിവതും അവനെ നോക്കാതെ തന്നെ ഇരുന്നു..... ആരു ഇന്നിനി ക്ലാസ്സിൽ ഇരിക്കേണ്ട , വാ ഞങ്ങൾ ഹോസ്റ്റലിൽ വിട്ടേക്കാം....നീരവ് പറഞ്ഞത് കേട്ട് ആരോഹി തന്റെ ബാഗ് എടുക്കാനായി ക്കാസ്സിലേക്ക് പോയി..... രാത്രിയിൽ ടെറസിന്റെ മുകളിൽ പൂർണചന്ത്രനെ നോക്കി കിടക്കുമ്പോൾ ആരവിന് അവന്റെ മനസ്സ് ശാന്തമായതുപോലെ തോന്നി.... ഏട്ടോ... ഏട്ടോ.... ഗൗരവിന്റെ നിർത്താതെയുള്ള വിളി കേട്ട് ആരവ് കിടന്നിടത്ത് നിന്ന് എഴുന്നേറ്റിരുന്നു.... വന്നു കട്ടുറുമ്പ്.... മനുഷ്യൻ സ്വസ്ഥതയോടെ ഇരിക്കാൻ നോക്കുമ്പോൾ അപ്പൊ വരും..... എന്തോ എന്തെങ്കിലും പറഞ്ഞിരുന്നോ.... ആരവിന്റെ അടുത്തേക്ക് വന്നിരുന്ന് കൊണ്ട് ഗൗരവ് ചോദിച്ചു..... ഒന്നും പറഞ്ഞില്ലേ 🙏 നിന്നെ പോലെ ഒരു അനിയനെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് പറഞ്ഞതാ.... ആക്കിയതാണല്ലേ 😶 ഞാനോ... നിന്നെയോ... ഒന്നുമില്ലെങ്കിൽ നീ എന്റെ കുഞ്ഞനിയൻ അല്ലേടാ മത്തങ്ങാ തലയാ..... ആരവ് അവന്റെ തോളിലൂടെ കയ്യിട്ട് അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ മുറിയിലും ഡ്രോയിങ് റൂമിലും എല്ലായിടത്തും നോക്കി...

കണ്ടില്ല.... അപ്പോഴേ എനിക്കറിയാമായിരുന്നു ഇവിടെ കാണുമെന്ന്..... എന്താണ് സാറിനൊരു വിഷമം , അല്ലെങ്കിൽ ഇവിടെ വന്നിങ്ങനെ ഇരിക്കില്ലല്ലോ.... ഒന്ന് പോയെടാ...വിഷമം.... ഇന്ന് കോളേജിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു , എല്ലാം ഞാൻ കാരണമല്ലേ.... സോറി ചേട്ടാ..... നീ മാസ്സ് ആണെടോ മരണ മാസ്സ്..... ഗൗവിന്റെ കവിളിൽ മുത്തം കൊടുത്തുകൊണ്ട് ആരവ് പറഞ്ഞു.... ചേട്ടാ ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ.... എന്താടാ🤔 ചേട്ടനും ദേവേട്ടനും തമ്മിൽ എന്താണ് പ്രശ്നം , നിങ്ങളുടെ ഫ്രണ്ട്ഷിപ് കണ്ട് ഞാനും അതിശയിച്ചിട്ടുള്ളതാണ്..... കുറെ നാളായി ഞാൻ ഈ ചോദ്യം ചോദിക്കുന്നു , ഇതുവരെ ഉത്തരം കിട്ടിയില്ല... but ഇപ്പോൾ കിട്ടിയെ പറ്റൂ..... നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളിൽ നിന്ന് അകലാൻ കാരണക്കാരൻ ആയവനെ ഞാൻ എങ്ങനെ ഫ്രണ്ട് ആയി കാണും..... ആരവിന്റെ ചോദ്യത്തിന് ഗൗരവ് ഉത്തരം ഇല്ലാതെ നിന്നു.... അടുത്ത ദിവസം ക്ലാസ്സിൽ ആരോഹിയും അതുല്യയും കൂടി കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അവരുടെ ക്ലാസ്സ്മേറ്റ് കാർത്തിക് അവരുടെ അടുത്തേക്ക് ചെല്ലുന്നത്....

ആരു മോളെ , os ന്റെ അസൈൻമെന്റ് ഒന്ന് താടി , ഫോട്ടോ കോപ്പി എടുത്തിട്ട് ഞാൻ തരാം.... അയ്യടാ ഞാൻ കുത്തിയിരുന്ന് എഴുതിയതാ അത് കോപ്പി അടിക്കാനോ.... ആരോഹി കാർത്തികിനെ കണ്ണുരുട്ടി നോക്കി.... ഡയറി മിൽക്ക് വാങ്ങിതരാമെടി... കുറച്ചൊക്കെ മാറ്റി എഴുതിക്കോളാം.... പ്ലീസ് 😕 രണ്ട് ഡയറി മിൽക്ക് വേണം.... ആരോഹി കൊഞ്ചലോടെ രണ്ട് വിരൽ കാട്ടി കൊണ്ട് പറഞ്ഞു.... മൂന്നെണ്ണം വാങ്ങി തരാം എന്റെ പൊന്നുമോൾ അതിങ് താ..... ആരോഹി ചിരിച്ചു കൊണ്ട് ബാഗിൽ ഇരുന്ന സ്റ്റിക് ഫയൽ എടുത്തു കൊടുത്തു.... ദേ പൊന്നുപോലെ നോക്കിക്കോണം... അഴുക്കൊന്നും പറ്റിക്കരുത്..... ഞാൻ അങ്ങനെ ചെയ്യുമോടി 😌 എന്റെ കുഞ്ഞിനെ പോലെ നോക്കിക്കോളാം..... അത്രയും പറഞ്ഞ് കാർത്തിക് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയി.... നടക്കുന്ന കൂട്ടത്തിൽ അവൻ ആ ഫയൽ തുറന്ന് ഓരോ പേജുകളും മറിച്ചു കൊണ്ടിരുന്നു..... ഈ പെണ്ണ് ഇതൊക്കെ എങ്ങനെ എഴുതിക്കൂട്ടുന്നു... ദൈവമേ ഇത്രയും ഇനി ഞാനും എഴുതണോ....ആഹ് ഒന്നിടവിട്ട പേജ് വെച്ച് എഴുതാം....

അതും മനസ്സിൽ ഓർത്ത് ആ ഫയൽ ചൂണ്ടുവിരലിൽ വെച്ച് കറക്കി മൂളിപ്പാട്ടും പാടി അവൻ നടന്നു... പെട്ടന്ന് മുന്നിൽ വന്ന ആളെ തട്ടി അവന്റെ കയ്യിലെ ഫയൽ താഴേക്ക് വീണു.... അസൈൻമെന്റിലെ പേപ്പറുകൾ എല്ലാം ചിതറിപോയി.... ഇശോയെ 🙆‍♂️ എന്നെ ഇന്നവൾ കൊല്ലും.... കാർത്തിക് അതും പറഞ്ഞ് താഴെ കിടക്കുന്ന പേപ്പറുകൾ ഓരോന്നായി പെറുക്കാൻ തുടങ്ങി.... എന്റെ സഹോ നോക്കിയും കണ്ടും ഒക്കെ നടക്കേണ്ടേ.... അയ്യോ ദേവേട്ടൻ ആയിരുന്നോ.... ഒന്നും പറയണ്ട ചേട്ടാ , ആരോഹിയുടെ അസൈൻമെന്റ് ആണ് ഫോട്ടോകോപ്പി എടുക്കാനായി പോയതാ , മിക്കവാറും അവൾ എന്നെ കൊല്ലുമെന്ന് തോന്നുന്നു.... കാർത്തിക് പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് ദേവും പേപ്പറുകൾ ഓരോന്നായി പെറുക്കാൻ തുടങ്ങി.... കയ്യിൽ എടുത്ത പേപ്പറുകൾ കാർത്തികിന്റെ കയ്യിലേക്ക് കൊടുക്കുന്നതിനു മുൻപ് അവൻ അതിലൂടെ തന്റെ കണ്ണുകൾ ഓടിച്ചു..... ഉച്ചയ്ക്ക് ലൈബ്രറിയിൽ പോയി സഖാവിന്റെ കുറിപ്പ് കാണാത്തതിലുള്ള വിഷമത്തിൽ ഡെസ്കിൽ തലചായ്ച്ചു കിടക്കുകയാണ് ആരോഹി....

എവിടെയാണ് സഖാവെ... നിന്നോട് മിണ്ടാതിരിക്കുന്ന ഓരോ നിമിഷവും ഭ്രാന്ത് പിടിക്കുകയാണ്..... ഇനി ഞാനും മിണ്ടില്ല , അപ്പൊ മനസ്സിലാകും എന്റെ സങ്കടം....അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരിന്നു.... ഡി ആരു വാ നമുക്ക് സിപ്പപ്പ് കുടിക്കാൻ പോകാം... എനിക്ക് ദാഹിക്കുന്നു... അതുല്യ അവളെ തട്ടി വിളിച്ച് കൊണ്ട് പറഞ്ഞു.... ഞാനില്ല... നീ പോയിട്ട് വാ... എനിക്കൊന്ന് കിടക്കണം..... അതുല്യ വെളിയിലേക്ക് പോയി... വെളിയിലേക്കുള്ള ജനാലയ്ക്ക് അഭിമുഖമായി അവൾ കണ്ണടച്ച് കൊണ്ട് തലചെരിച്ചു കിടന്നു.... പെട്ടന്ന് അവളുടെ മുഖത്തേക്ക് എന്തോ വന്നു വീണു , ആരോഹി ഞെട്ടി എഴുന്നേറ്റു.... അവൾ ചുറ്റിനും നോക്കി , പ്രത്യേകിച്ചു ആരെയും അവൾക്ക് കാണാൻ സാധിച്ചില്ല....

അപ്പോഴാണ് അവളുടെ മടിയിൽ കിടക്കുന്ന ചുവന്ന പ്ലാസ്റ്റിക് ബോളിലേക്ക് ശ്രെദ്ധ പതിഞ്ഞത്.... ഇതാരാണപ്പാ ഈ പ്രായത്തിൽ ബോൾ വെച്ച് കളിക്കുന്നത്.... അവൾ അതിശയത്തോടെ ആ ബോൾ കയ്യിലെടുത്ത് നോക്കിയപ്പോഴാണ് അതൊരു ബോക്സ് ആണെന്ന് അവൾക്ക് മനസ്സിലായി , ആകാംഷയോടെ അവൾ അത് തുറന്നു.... ചുവന്ന വെൽവെറ്റ് തുണിയിൽ പൊതിഞ്ഞ അകത്തായി ഒരു പേപ്പർ മടക്കി വെച്ചിരിക്കുന്നു... അത് കണ്ടതും അവളുടെ നെഞ്ചിടിപ്പ് ഏറി.... വിറയ്ക്കുന്ന കൈകളോടെ അവൾ അത് തുറന്ന് വായിച്ചു.... "നിൻ കൈപ്പടയെക്കാൾ ഏറെ ഇന്ന് ഞാൻ സ്നേഹിക്കുന്നു നിൻ മൂക്കിന് തുമ്പിൽ തിളങ്ങുന്ന നീലക്കല്ലിനെ..... " 💘ആരോഹിയുടെ മാത്രം സഖാവ്💘 .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story